കോഴിക്കോട്
: എസ്.കെ.എസ്.എസ്.എഫ്.
കോഴിക്കോട്
സംഘടിപ്പിച്ച മുടി വിവാദ
വിശദീകരണ സമ്മേളന റക്കോര്‍ഡ്
(സി.ഡി)
ഇന്ന് (31-03-2011)
കേരള ഇസ്‍ലാമിക്
ക്ലാസ് റൂമില്‍ ഇന്ത്യന്‍
സമയം രാത്രി 9.30ന്
പ്ലേ ചെയ്യുന്നു. സത്യം
ഉള്‍ക്കൊള്ളാനും വിവാദത്തിലെ
യാഥാര്‍ത്ഥ്യം മനസ്സിലാക്കാനും
ഏവരെയും കേരള ഇസ്‍ലാമിക്
ക്ലാസ് റൂമിലേക്ക് ക്ഷണിക്കുന്നു.
സമസ്‌ത മദ്‌റസ പൊതുപരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്ററിനു
കീഴില്‍ സമസ്‌ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ കുവൈത്തില്‍
പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ പൊതു പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി
ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ 1,2,3 തിയതികളിലായി അബ്ബാസിയ ദാറുത്തര്‍ബിയ
മദ്‌റസയില്‍ വെച്ച് നടക്കുന്ന പരീക്ഷക്ക് സൂപ്രവൈസര്‍മാരായ ഹംസ ദാരിമി, അബ്ദുല്‍
ഹമീദ് അന്‍വരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 5, 7 ക്ലാസുകളിലായി നാല്‍പതോളം
വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും.
- ഗഫൂര്‍
ഫൈസി, പൊന്മള -
ദാറുല്‍ഹുദ പരീക്ഷ റിസള്‍ട്ട് പബ്ലിഷ് ചെയ്തു
തിരൂരങ്ങാടി : ദാറുല്‍
ഹുദ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി
ഡിഗ്രി 1st, 3rd, 5th
സെമസ്റ്റര്‍
പരീക്ഷ ഫലം പ്രഖ്യാപിച്ചു.
സന്ദര്‍ശിക്കുക
http://www.darulhuda.com/
- പി.കെ.
നാസര്‍ ഹുദവി,
കൈപുറം -
വിജ്ഞാന തീരത്തിന് സമാപനം
പൊന്നാനി
: ഉസ്താദ്
ജലീല്‍ റഹ്‍മാനിയുടെ മൂന്ന്
ദിവസം നീണ്ടു നിന്ന മത പ്രഭാഷണ
സദസ്സ് ശ്രവിക്കാന്‍ ആയിരങ്ങള്‍
പങ്കെടുത്തു. മരണം
എന്ന പരമ സത്യം ആരും മറക്കരുത്
എന്ന് ഉസ്താദ് ഓര്‍മ്മിപ്പിച്ചു.
മരണം കഴിഞ്ഞാല്‍
എങ്ങിനെ, ഖബിലെ
ശിക്ഷ, കഫം
ചെയ്യല്‍, മയ്യിതിനെ
എങ്ങിനെ കുളിപ്പിക്കണം എന്നീ
വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍
നടന്നു. സംശയങ്ങള്‍ക്ക്
മറുപടിയും പറഞ്ഞു. ഈ
പ്രഭാഷണത്തിന്‍റെ സി.ഡി.
ആവശ്യമുള്ളവര്‍
എസ്.കെ.എസ്.എസ്.എഫ്.
പൊന്നാനി
സെക്രട്ടറി റസാഖ് ഉസ്താദുമായി
ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍
അറിയിച്ചു. ഫോണ്‍
: 9249942363
- ഹസന്‍
പൊന്നാനി -
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; മംഗലാപുരം സമ്മേളനം ഏപ്രില്‍ 5ന്
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ
നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി മംഗലാപുരം സമ്മേളനം ഏപ്രില്‍
അഞ്ചിന് നടക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ പ്രമുഖ
പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയാര്‍ ഉദ്‌ഘാടനം ചെയ്‌തതോടെയാണ് ദേശീയതല
പരിപാടികള്‍ക്ക് തുടക്കമായത്. ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, തിരുവനന്തപുരം എന്നീ
പ്രമുഖ നഗരങ്ങളില്‍ ഇതിനകം വിവിധ സെമിനാറുകളും പൊതുസമ്മേളനങ്ങളുമാണ്
നടന്നത്.
ഏപ്രില്‍ 5ന് വൈകീട്ട് 3 മണിക്ക് പാണക്കാട് സയ്യിദ് ബഷീറലി
ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍
സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ്
ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തും. പി.ഇസ്‌ഹാഖ് ബാഖവി,
യു.ശാഫി ഹാജി എന്നിവര്‍ സംബന്ധിക്കും.
കണ്ണിയത്ത്, ശംസുല്‍ ഉലമാ അനുസ്‌മരണവും ദുആ സമ്മേളനവും സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി വെസ്റ്റ് : `സാത്വിക സരണി സാഫല്ല്യ
മുക്തി` എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ ആദര്‍ശ
ക്യാമ്പയിനോടനുബന്ധിച്ച് എസ് .കെ.എസ്.എസ്.എഫ് അസ്‌അദിയ്യ: കോളേജ് യൂണിറ്റ്
കണ്ണിയ്യത്ത് ശംസുല്‍ ഉലമാ അനുസ് മരണവും ദുആ സദസ്സും സംഘടിപ്പിച്ചു . പി.കെപി
അബ്ദുസ്സലാം മുസ്‌ലിയാര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ബി.യൂസുഫ് ബാഖവി അദ്യക്ഷത
വഹിച്ചു. അബ്ദുല്‍ ഫത്താഹ് യമാനി അനുസ്‌മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്തീഫ്
മാസ്റ്റര്‍ പന്നിയൂര്‍, എസ്.കെ.ഹംസ ഹാജി,എ.കെ.അബ്ദുല്‍ ബാഖി, ഹനീഫ ഏഴാമൈല്‍
പ്രസംഗിച്ചു. അബൂ സുഫ്‌യാന്‍ ബാഖവി ദുആ മജ്‌ലിസിനു നേതൃത്വം നല്‍കി. അലി സ്വാഗതവും
സലീം നന്ദിയും പറഞ്ഞു.
- ജുന്തു,
വായാട് -
തിരുകേശം : തട്ടിപ്പുകള്‍ കരുതിയിരിക്കുക : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍
കുവൈത്ത് സിറ്റി : ആധികാരികമായി
പ്രവാചകന്റേതെന്ന് സ്ഥിരീകരിക്കപ്പെടാത്ത കേശം മറയാക്കി, പ്രവാചകനോടുള്ള ആദരവ്
ചൂഷണം ചെയ്‌തു പണപ്പിരിവ് നടത്താനുള്ള കാന്തപുരം വിഭാഗത്തിന്റെ തട്ടിപ്പുകള്‍
കരുതിയിരിക്കണമെന്ന് കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി
പത്രക്കുറിപ്പില്‍ അറിയിച്ചു. തിരുകേശം കൈവശമുണ്ടെന്ന് വിശ്വാസികളെ
ധരിപ്പിച്ച് കോടികള്‍ പിരിച്ചെടുക്കുകയും പ്രവാചകനുമായി അടുത്തബന്ധമുണ്ടെന്ന്
കാണിക്കാനായി സ്വപ്‌ന കഥകള്‍ പ്രചരിപ്പിച്ച് പുണ്യവാളനായി ചമയാനുമാണ്
കാന്തപുരത്തിന്റെ നീക്കം. യഥാര്‍ത്ഥ കേശമാണെങ്കില്‍പോലും അതിന്റെ പേരിലുള്ള
ഇത്തരം ആത്മീയ വാണിഭം അന്തസത്തക്ക്
യോജിക്കുന്നതല്ല.
അഹ്‍ലുസ്സുന്നതി
വല്‍ ജമാഅ യുടെ ആശയാദര്‍ശങ്ങളെ
തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌് ബിദഈ വിഭാഗങ്ങള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കും
ആത്മീയതയെ ചൂഷണം ചെയ്യുന്ന കള്ള ത്വരീഖത്തുകള്‍ക്കും ആക്കം കൂട്ടാനെ ഇത്തരം
പ്രവണതകള്‍ സഹായകമാവുകയുള്ളുവെന്ന പത്രക്കുറിപ്പില്‍ പറഞ്ഞു
- ഗഫൂര്‍
ഫൈസി, പൊന്മള
SKSSF സര്‍ഗലയം 2011 പ്രവേശന ഫോറം
മുകളില്‍
കൊടുത്ത ലിങ്ക് ഇമേജുകളില്‍
നിന്ന് ഫോമുകള്‍ ഡൌണ്‍ലോഡ്
ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
- റിയാസ്
ടി അലി -
Pray for Libya - പ്രാര്‍ത്ഥനാ റാലി നടത്തി
കോഴിക്കോട്
: SKSSF ക്യാന്പസ്
വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍
ലിബിയയില്‍ അമേരിക്ക നടത്തുന്ന
കടന്നാക്രമണത്തെ എതിര്‍ത്തും
ലിബിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചും പ്രാര്‍ത്ഥനാ
റാലി നടത്തി. പ്രേ
ഫോര്‍ ലിബിയ ഐക്യദാര്‍ഢ്യ
റാലി കോവിക്കോട് ഇസ്‍ലാമിക്
സെന്‍റര്‍ പരിസരത്ത് നിന്ന്
ആരംഭിച്ച് മാനഞ്ചിറ സെന്‍ററില്‍
സമാപനം കുറിച്ചു. വിവിധ
കോളേജുകളിലെ നൂറോളം
വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
അബ്ദുല്‍ റസാഖ്
ബുസ്താനി പ്രാര്‍ത്ഥനക്ക്
നേതൃത്വം നല്‍കി. സമാപന
യോഗത്തില്‍ SKSSF ജനറല്‍
സെക്രട്ടരി ഓണന്പിള്ളി
മഹുമ്മദ് ഫൈസി പ്രഭാഷണം
നടത്തി. ഖയ്യൂം
കടന്പോട്, ഒ.പി.
അശ്റഫ്,
സിദ്ദീഖ്
ചെമ്മാട് പ്രസംഗിച്ചു.
ഷബിന്‍ മുഹമ്മദ്,
എ.പി.
ആരിഫലി,
സൈനുദ്ദീന്‍,
സാജിദ് തിരൂര്‍,
ജൌഹര്‍ കുസാറ്റ്,
ജാബിര്‍
അരീക്കോട്, മനീബ്
എന്‍.ഐ.ടി.,
അബ്ദുല്‍
സാജിദ്, അലി
അക്ബര്‍, ജാബിര്‍
മലബാരി എന്നിവര്‍ റാലിക്ക്
നേതൃത്വം നല്‍കി.
- ജാബിര്‍ എടപ്പാള്‍ -
Thousands gather at Samastha Sunni Conference
Mangalore: The South Karnataka regional Samastha Kerala Jamiyyathul Ulama on sunday organised a Samastha Sunni Conference in the city. Thousands of people converged at Nehru Maidan to the listen to the speeches of Sunni ulamas. The conference was held under the promulgation of “preserving the tradition is the motto of Samastha”.Mangalore Qazi Shaikhuna Thwaqa Ahmed Moulavi Al-Azhari inaugurated the conference.
The conference commenced at 10 am with the Ulama meet, which continued up to 4:00pm.The public meet started at 4:30 pm, under the presidency of Shaikhuna TKM Bava Musliyar, Qazi of Kasaragod. Zainul Ulama Cherushery Zainudheen Musliyar Inaugurate the conclusion conference. Kottumala TM Bapu Musliyar was the main speaker. Abdussamad Pookkoottur, Shaikhuna MT Abdullah Musliyar, Zainul Abideen Thangal Kunnumkai, BK Abdul Khader Al-Qasimi Bambrana, KS Ali Thangal Kumbol delivered the speech. Several religious, political, social leaders also were present.
The conference commenced at 10 am with the Ulama meet, which continued up to 4:00pm.The public meet started at 4:30 pm, under the presidency of Shaikhuna TKM Bava Musliyar, Qazi of Kasaragod. Zainul Ulama Cherushery Zainudheen Musliyar Inaugurate the conclusion conference. Kottumala TM Bapu Musliyar was the main speaker. Abdussamad Pookkoottur, Shaikhuna MT Abdullah Musliyar, Zainul Abideen Thangal Kunnumkai, BK Abdul Khader Al-Qasimi Bambrana, KS Ali Thangal Kumbol delivered the speech. Several religious, political, social leaders also were present.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മംഗലാപുരം ടൌണില്‍ നടത്തിയ സമസ്ത സുന്നീ സമ്മേളനത്തില്‍ നിന്നുള്ള ദ്രശ്യങ്ങള്‍.
ഉദുമയില്‍ എസ് കെ എസ് എസ് എഫ് ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ കത്തിച്ചു
ഉദുമ : രാഷ്ട്രീയ പാര്‍ട്ടി ഗുണ്ടകള്‍ മത സംഘടയ്കെതിരെയും അഴിഞ്ഞാട്ടം തുടങ്ങി. സംഘര്‍ഷം നിലനില്‍ക്കുന്ന ഉദുമ പടിഞ്ഞാറില്‍ എസ് കെ എസ്
എസ് എഫ് ഓഫീസ് അജ്ഞാതര്‍ കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ
രണ്ടരയോടെയാണ് സംഭവം. ഉദുമ പടിഞ്ഞാര്‍ ബേവൂരിയിലുള്ള മുസ്ലിം ലീഗ് ഓഫീസുള്ള അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് കെ എസ് എസ് എഫ് ഓഫീസ് ആണ്
കത്തിച്ചത്. വരാന്തയിലുള്ള ജനാലില്‍ കൂടി അകത്തേക്ക് തീയിടുകയായിരുന്നു.
സംഭവത്തില്‍ ഫര്‍ണ്ണീച്ചറുകള്‍, ഫയലുകള്‍, ഫ്ലെക്സ് ബോര്‍ഡുകള്‍ എന്നിവ കത്തി
നശിച്ചു. തിയ്യിന്റെ ശക്തമായ ചൂടില്‍ ഓഫീസിന്റെ ചുമര്‍ ഭാഗം അടര്‍ന്നുവീണു. പട്രോളിംഗ്
നടത്തുകയായിരുന്ന പോലീസുകാരാണ് തീ കത്തുന്നത് കണ്ടത്. അവര്‍ പരിസരവാസികളെ
വിവരമറിയിച്ച് തീ കെടുത്തുകയായിരുന്നു.
ചൈനയെ പോലെ മതമില്ലാത്ത ജനതയെ ശ്രഷ്ടിക്കാന്‍ ശ്രമിക്കുന്ന സി പി എം അക്രമത്തിലൂടെ അത് സാധ്യമാക്കാന്‍ നോക്കുന്നത് ജനാതിപത്യതോടുള്ള വെല്ലുവിളിയാണെന്നും അതിനെ മുസ്ലിം യുവാക്കളെ ചേര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് ചെറുക്കുമെന്നും എസ് കെ എസ് എസ് എഫ് ഉദുമ കമ്മിറ്റി പ്രസ്താവിച്ചു. അക്രമികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാത്രകാപരമായ ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ്
ജില്ലാ പോലീസ് സൂപ്രണ്ട് സംഭവസ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ പോലീസുകാര്‍
സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ജില്ലാ റെയ്‌ഞ്ച് സെക്രട്ടറിമാരുടെ യോഗം ഏപ്രില്‍ രണ്ടിന്
തിരൂരങ്ങാടി : മെയ് 6,7,8 തിയ്യതികളില്‍ നടക്കുന്ന
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ
സമ്പൂര്‍ണ്ണ വിജയത്തിനായി ജില്ലയിലെ റെയ്‌ഞ്ച് സെക്രട്ടറിമാരുടെ യോഗം ഏപ്രില്‍
രണ്ടിന് 11 മണിക്ക് ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്‌ത കേരള
ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ മാനേജര്‍ എം. അബൂബക്കര്‍ ചേളാരി അധ്യക്ഷത വഹിക്കും.ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
വിഷയാവതരണം നടത്തും. മലപ്പുറം വെസ്‌റ്റ് ജില്ലാ പ്രസിഡന്റ് പുറങ്ങ്
മൊയ്‌തീന്‍ മുസ്‌ലിയാര്‍, സെക്രട്ടറി അബ്‌ദുല്‍ ഖാസിമി, ഈസ്‌റ്റ് ജില്ലാ
പ്രസിഡന്റ് ഹസ്സന്‍ മുസ്‌ലിയാര്‍, സെക്രട്ടറി ഹുസ്സന്‍ കുട്ടി പുളിയാട്ടുകുളം
എന്നിവര്‍ സംസാരിക്കും.
പ്രവാസി സ്വയം വിലയിരുത്തണം - മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ
റിയാദ്
: പ്രവാസി
സ്വയം മറക്കുകയും മറ്റുള്ളവരെ
കുറിച്ച് ആശങ്കാകുലരാവുകയും
ചെയ്യുന്ന സാഹചര്യമാണ്
നിലവിലുള്ളത്. സ്വയം
വിലയിരുത്തുകയും ശേഷം
മറ്റുള്ളവരെ കുറിച്ച്
ചിന്തിക്കുകയുമാണ് വേണ്ടതെന്ന്
എസ്.കെ.എസ്.എസ്.എഫ്.
മുന്‍ ജനറല്‍
സെക്രട്ടരി മുസ്തഫ മാസ്റ്റര്‍
മുണ്ടുപാറ പറഞ്ഞു.
നാട്ടില്‍
നടക്കുന്ന മത സാംസ്കാരിക
പ്രവര്‍ത്തനങ്ങളില്‍
സഹായിക്കുന്പോഴും സ്വജീവിതത്തില്‍
അതിന്‍റെ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കാന്‍
പ്രവാസികള്‍ക്ക് കഴിയുന്നില്ല.
ജീവിതം
മരുഭൂമിയില്‍ ഉരുകിത്തീരുന്പോള്‍
നേടുന്ന സന്പത്തും നഷ്ടപ്പെടുന്ന
ജീവിതവും എങ്ങിനെ ക്രിയാത്മകമായി
ഉപയോഗപ്പെടുത്താം എന്നതിനെ
കുറിച്ച് കൂട്ടായ ചിന്തകളും
ബുദ്ധിപരമായ ചര്‍ച്ചകളും
അനിവാര്യമാണെന്നും റിയാദ്
ഇസ്‍ലാമിക് സെന്‍റര്‍
സംഘടിപ്പിച്ച ലീഡേഴ്സ് ഡയലോഗ്
ഉദ്ഘാടനത്തില്‍ അദ്ദേഹം
പറഞ്ഞു. ഹൈദരലി
വാഫി ഇരിങ്ങാട്ടിരി മുഖ്യപ്രഭാഷണം
നടത്തി. മുസ്തഫ
ബാഖവി പെരുമുഖം അധ്യക്ഷത
വഹിച്ചു. വ്യത്യസ്ത
സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത
ചര്‍ച്ചക്ക് അബൂബക്കര്‍ ഫൈസി
ചെങ്ങമനാട് നേതൃത്വം നല്‍കി.
എന്‍.സി.
മുഹമ്മദ്,
ഹബീബുള്ള,
ഹംസ മൂപ്പന്‍,
മൊയ്തീന്‍
കോയ, സൈതാലി,
ശാഹുല്‍ ഹമീദ്,
മുഹമ്മദലി
ഹാജി, ലത്തീഫ്
ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
മുഹമ്മദ് കോയ
മാസ്റ്റര്‍ സ്വാഗതവും
അലവിക്കുട്ടി ഒളവട്ടൂര്‍
നന്ദിയും പറഞ്ഞു.
- അബൂബക്കര്‍
ഫൈസി -
കെ.ടി. മാനു മുസ്‍ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ : വ്യക്തി ജീവിതത്തിലെ വിശുദ്ധിയും പൊതുരംഗത്തെ ആദര്‍ശ നിഷ്ഠയും കൊണ്ട് ജീവിതത്തിലുടനീളം മാതൃകയായതിലൂടെയാണ് കെ ടി മാനു മുസ്ലിയാര്‍ , വിടപറഞ്ഞിട്ടും വിസ്മരിക്കപ്പെടാത്ത മഹദ് വ്യക്തിത്വമായതെന്നു ടി എഛ് ദാരിമി അനുസ്മരിച്ചു . ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി സംഘടിപ്പിച്ച കെ. ടി മാനു മുസ്ലിയാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സമന്വയ വിദ്യാഭ്യാസത്തിന്റെ വഴി തുറന്ന് കൊണ്ട് തലമുറകള്‍ക്ക് ദിശാ ബോധം നല്‍കിയ ദീര്‍ഘ ദര്ശിയുടെ നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ, സമൂഹത്തില്‍ എന്നും പാര്‍ശ്വ വല്കരിക്കപ്പെട്ട സാധാരണക്കാരന്റെ സ്വപ്നങ്ങളാണ് സാക്ഷാല്‍കരിക്കപ്പെട്ടത് . മുസ്ലിം കൈരളിയുടെ ആദര്‍ശ പ്രസ്ഥാനമായ സമസ്തയുടെ നായകത്വത്തിലും, മലബാറിലെ വൈജ്ഞാനിക രംഗത്തെ കെടാവിളക്കായി തലയുയര്ത്തി നില്‍ക്കുന്ന ദാറു ന്നജാത്ത് സ്ഥാപന സമുച്ചയങ്ങളുടെ സംസ്ഥാപനത്തിലും, തന്റെ വേറിട്ട ശൈലിയിലൂടെ സാധാരണക്കാരുടെ സജീവ സഹകരണം സാധ്യമാക്കിയതും, വ്യക്തി ജീവിതത്തിലെന്ന പോലെ തന്നെ സാമ്പത്തിക രംഗത്തും മറ്റേതു മേഖലകളിലും വിട്ടു വീഴ്ച്ചയില്ലാത്ത സത്യസന്ധതയിലൂടെയാണ് . അര്‍പ്പണ ബോധത്തോടെ പൊതു പ്രവര്‍ത്തകര്‍ക്ക് മാത്ര് കയായി ജീവിച്ച കെ ടി മാനു മുസ്ലിയാര്‍ സമൂഹത്തിനു പകര്‍ന്നു നല്‍കിയ സുതാര്യവും സംശുദ്ധവുമായ സേവന പാത പിന്‍ തുടരുകയാണ് അദ്ദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ സ്നേഹാദരമെന്നു അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു .
ജിദ്ദ ശറഫിയ്യ ഹില്‍ടോപ് ഓഡി റ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് പ്രസിഡണ്ട് ഉമര്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുസ്സലാം ദാരിമി കെ.ടി. മാനു മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ , അബ്ദുല്ല ഫൈസി കൊള പ്പറമ്പ്, ഇ കെ യൂസുഫ് എന്നിവര്‍ സംസാരിച്ചു . ദാരുന്നജാത് സൌദി കമ്മിറ്റി പുറത്തിറക്കിയ "സാദരം" അനുസ്മരണപ്പതിപ്പ് അബു ഇരിങ്ങാട്ടിരി പ്രകാശനം ചെയ്തു . മുനീര്‍ ഫൈസി മാമ്പുഴ സ്വാഗതവും ആലുങ്ങല്‍ നാണി നന്ദിയും പറഞ്ഞു.
- ഉസ്മാന്‍
എടേത്തില്‍ -
ഇസ്‌ലാമിക് ബാങ്കിംഗ്; മതനിയമങ്ങള്‍ പാലിക്കണം : ഹമീദലി തങ്ങള്‍
കൊണ്ടോട്ടി : അറബ് രാജ്യങ്ങളില്‍ നില നില്‍ക്കുന്ന ഇസ്‌ലാമിക് ബാങ്കിംഗ് സമ്പ്രദായം ഇന്ത്യയില്‍ കൊണ്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇത് തീര്‍ത്തും ഇസ്‌ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ളതാവണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ഇസ്‌ലാമിക് ബാങ്കിംഗും സമ്പദ് വ്യവസ്ഥയും എന്ന തലക്കെട്ടില്‍ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്‌ടിവിറ്റീസ് (ഹാദിയ) കൊണ്ടോട്ടിയില്‍ നടത്തിയ സെമിനാറിന്റെ ഉദ്‌ഘാനട കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യന്റെ സമ്പാദ്യം അനര്‍ഹമായി അപഹരിക്കുന്ന ഓഹരി വിപണിയിലെ ഇടപാടുകള്‍ അനിസ്‌ലാമികമാണെന്നും പുതുതായി നിലവില്‍ വന്ന ശരീഅ ഇന്‍ഡക്‌സ് മതവിരുദ്ധമാണെന്നും ഷെയര്‍ ആന്‍ഡ് നെറ്റ് മാര്‍ക്കറ്റ് എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച കെ.പി ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍ അഭിപ്രായപ്പെട്ടു. ലോകം പലപ്പോഴും നേരിട്ടിട്ടുള്ള സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക് കാരണം ഓഹരി വിപണിയിലെ ഇത്തരം ഊഹക്കച്ചവടങ്ങളാണെന്നും അതിന് തക്കതായ പരിഹാരം ഇസ്‌ലാമിക സാമ്പത്തിക രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെമിനാറില്‍ എസ്.കെ.പി.എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വിഷയം അവതരിപ്പിച്ചു. സി.കെ അബ്‌ദുറഹ്‌മാന്‍ ഫൈസി അരിപ്ര, കെ.പി ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് വിശദീകരണ സമ്മേളനം ഇന്ന് കോഴിക്കോട്ട്
"പ്രവാചക കേശ വിവാദത്തിലെ വസ്തുതകള്‍" വിശദീകരിക്കും, മുതലെടുപ്പുകള്‍ തുറന്നു കാണിക്കും
കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ ഈയിടെ ഉയര്‍ന്ന വിവാദത്തി ന്റെ പശ്ചതലത്തില്‍ തല്‍ വിഷയത്തിലെ വസ്തുതകള്‍ വിശദീകരിച്ചു
ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി വിശദീകരണ സമ്മേളനം സംഘടിപ്പിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. ഉസ്താദ് റഹ്‌മതുള്ള ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പരിപാടി തത്സമയം KERALA-ISLAMIC-CLASS ROOM ®© -ല്‍ ഉണ്ടായിരിക്കും പ്രോഗ്രാമ്മിന്റെ Record- നും വിശദ വിവരങ്ങള്‍ക്കും www.keralaislamicroom.com സന്ദര്‍ശിക്കുക..
ഹജ്ജ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു
മലപ്പുറം: ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവരെ സഹായിക്കാന്‍ ഹജ്ജ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. അപേക്ഷാഫോമിനോടൊപ്പം പാസ്‌പോര്‍ട്ട് കോപ്പി, വോട്ടര്‍ ഐഡന്റിറ്റികാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസിലുള്ള കളര്‍ഫോട്ടോ, മെഡിക്കല്‍ റിപ്പോര്‍ട്ട് തുടങ്ങിയവ സഹിതം മലപ്പുറം കുന്നുമ്മല്‍ പെട്രോള്‍പമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഹൗസിലെത്തേണ്ടതാണ്. ഞായറാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും രാവിലെ 10 മണിമുതല്‍ ആറുമണിവരെ ഈ സേവനം ലഭ്യമാണ്. ഫോണ്‍: 0483 2735127, 9496363385.
ജില്ലാ സര്‍ഗലയ ശില്‌പശാല ഇന്ന് സുന്നി മഹലില്‍
മലപ്പുറം: ജില്ലാ സര്‍ഗലയ സമിതി സര്‍ഗലയം സംഘാടന പരിശീലനം, ജഡ്ജ്മാര്‍ക്കുള്ള പരിശിലനം എന്നിവ വ്യാഴാഴ്ച മൂന്നുമണിക്ക് സുന്നി മഹലില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്: 9744059384.
ധാര്‍മികതയിലൂന്നി കര്‍മരംഗത്തിറങ്ങുക: റഷീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: ധാര്‍മികതക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെ കര്‍മരംഗത്ത് സജീവമാകണമെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍, ഒ.എം.എസ്.തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, സാലിം ഫൈസി, ഷാഹുല്‍ഹമീദ്, എ.കെ ആലിപറമ്പ്, ഉബൈദുള്ള ഫൈസി, റഹിം, കെ.കെ.മൗലവി, അസ്‌ലം പാലാറ, പി.കുഞ്ഞാപ്പുഹാജി, മുനീര്‍ ഹുദവി, ഷാജു റഹ്മാന്‍, ആഷിക്, വി.കെ.എച്ച്.റഷീദ്, റഫീഖ് അഹമ്മദ്, ഷംസുദ്ദീന്‍, സലിം സിദ്ദിഖ്, അമാനുള്ള റഹ്മാനി, ജാഫര്‍ പുതുക്കുടി, അനീസ് ഫൈസി, ഷമീര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
ഫൈബര്‍ നാരുകള്‍ കൊണ്ടുള്ള ഹെയര്‍ ഫിക്‌സിങ് അനുവദനീയം: ഫിഖ്‌ഹ് കോണ്‍ഫറന്‍സ്
പട്ടാമ്പി : സിന്തറ്റിക് ഫൈബര്‍ നാരുകള്‍ കൊണ്ടുള്ള ഹെയര്‍ ഫിക്‌സിങും ചികിത്സാര്‍ത്ഥമുള്ള പ്ലാസ്റ്റിക് സര്‍ജറിയും അനുവദനീയമാണെന്ന് പട്ടാമ്പിയില്‍ നടന്ന കര്‍മ്മ ശാസ്‌ത്ര കോണ്‍ഫറന്‍സ്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്‌ടിവിറ്റീസാണ് (ഹാദിയ) പരിപാടി സംഘടിപ്പിച്ചത്. സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ.പി.സി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ഇന്ന് സാര്‍വത്രികമായി ഉപയോഗത്തിലുള്ള ഹെയര്‍ ഫിക്‌സിങ് രീതി അനുവദനീയമാണെങ്കിലും നിര്‍ബന്ധ ശുദ്ധീകരണ സമയങ്ങളില്‍ അത് മാറ്റിവെക്കണമെന്നും മനുഷ്യ കേശം കൊണ്ടുള്ള ഹെയര്‍ ഫിക്‌സിങ് ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിഷയമവതരിപ്പിച്ച വി.ജഅ്‌ഫര്‍ ഹുദവി അഭിപ്രായപ്പെട്ടു. വ്യാപകമായി കൊണ്ടിരിക്കുന്ന ഹെയര്‍ കളറിംഗ് പഴുതില്ലാത്തവിധം നിഷിദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവന് വിലകല്‍പിക്കണമെന്നും അത് നശിപ്പിക്കല്‍ കടുത്ത പാപമാണെന്നും ദയാവധം, അവയവ രക്തദാനം എന്ന വിഷയം അവതരിപ്പിച്ച എ.പി മുസ്‌ത്വഫ ഹുദവി അരൂര്‍ പറഞ്ഞു. ജീവന്റെ നിലനില്‍പിന് ആവശ്യമാകുന്ന അവസരത്തില്‍ രക്തദാനവും ഗത്യന്തരമില്ലാത്ത ഘട്ടങ്ങളില്‍ കര്‍മശാസ്‌ത്ര പണ്‌ഡിതര്‍ മുന്നോട്ടു വെച്ച ഉപാധികളോടെ അവയവ ദാനവും അനുവദനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്യന്റെ സമ്പാദ്യം അനര്‍ഹമായി അപഹരിക്കുന്ന ഓഹരി വിപണിയിലെ ഇടപാടുകള്‍ അനിസ്‌ലാമികമാണെന്നും പുതുതായി നിലവില്‍ വന്ന ശരീഅ ഇന്‍ഡക്‌സ് മതവിരുദ്ധമാണെന്നും ഷെയര്‍ ആന്‍ഡ് നെറ്റ് മാര്‍ക്കറ്റ് എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച കെ.പി ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍ അഭിപ്രായപ്പെട്ടു. ലോകം പലപ്പോഴും നേരിട്ടിട്ടുള്ള സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക് കാരണം ഓഹരി വിപണിയിലെ ഇത്തരം ഊഹക്കച്ചവടങ്ങളാണെന്നും അതിന് തക്കതായ പരിഹാരം ഇസ്‌ലാമിക സാമ്പത്തിക രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഫറന്‍സില്‍ നെല്ലായ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.സി പി മുഹമ്മദ് എം.എല്‍.എ, നെല്ലായ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കാപ്പില്‍ വി ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍, കെസി മുഹമ്മദ് ബാഖവി, പി.ഇസ്‌ഹാഖ് ബാഖവി, മുസ്‌തഫ അഷ്‌റഫി കക്കുപ്പടി തുടങ്ങയവര്‍ സംസാരിച്ചു.
വാദിന്നൂര്‍ അഫ്‌സലുല്‍ ഉലമാ ക്ലാസ് ആരംഭിക്കും
പാടിയോട്ടുംചാല്‍ : വാദിന്നൂര്‍ അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അക്കാദമിയില്‍ അടുത്ത അദ്യയന വര്‍ഷം (2011 ജൂണ്‍) മുതല്‍ അഫ്‌സലുല്‍ ഉലമാ ക്ലാസ് ആരംഭിക്കുവാനും എല്ലാ ഇംഗ്ലീഷ് മാസവും 2 -ാം ഞായാറാഴ്‌ച്ച വാദിന്നൂര്‍ ക്യാമ്പസില്‍ ദിക്‌റ് സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കാനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. എസ്.കെ.ഹംസ ഹാജിയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് മുഹമ്മദ് ഹുസെന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എ.കെ.അബ്ദുല്‍ ബാഖി, സി.പി.അബൂബക്കര്‍ മൗലവി,ടി.വി.അഹ് മദ് ദാരിമി,എന്‍.എം.ഇബ്രാഹിം മൗലവി, സി.എച്ച്. അബ്ദുല്ല, എം.മഹ് മൂദ് മച്ചി, എം.ടി.പി. മുസ്‌തഫ മൗലവി, ആബിദ് വയക്കര, സി.പി. മഹ് മൂദ്, ഇബ്രാഹിം മോണിംഗ് സ്റ്റാര്‍, എന്‍.കുഞ്ഞബ്ദുല്ല, വി.വി. മുഹമ്മദ് കുഞ്ഞി, സി.എച്ച് മുസ്‌തഫ ഹാജി പ്രസംഗിച്ചു. അഹ് മദ് പോത്താംങ്കണ്ടം സ്വാഗതവും നന്ദിയും പറഞ്ഞു.
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ഇസ്‌ലാമിക് ബാങ്കിംഗും സമ്പദ് വ്യവസ്ഥയും സെമിനാര്‍ കൊണ്ടോട്ടിയില്‍
തിരൂരങ്ങാടി : 2010 ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ നീണ്ട് നില്‍ക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 26ന് കൊണ്ടോട്ടിയില്‍ ഇസ്‌ലാമിക് ബാങ്കിംഗും സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് അമാന ടവറില്‍ നടക്കുന്ന സെമിനാര്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വിഷയം അവതരിപ്പിക്കും. സി.കെ അബ്‌ദുറഹ്‌മാന്‍ ഫൈസി അരിപ്ര, കെ.പി ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ സംസാരിക്കും.
SKSSF വയനാട് ജില്ലാ പ്രതിനിധി ക്യാന്പ് വാകേരിയില്‍
വയനാട് : SKSSF വയനാട് ജില്ലാ പ്രതിനിധി ക്യാന്പ് മെയ് 6, 7, 8 തിയ്യതികളില്‍ വാകേരിയില്‍ നടക്കും. അബൂബക്കര്‍ റഹ്‍മാനി ചെയര്‍മാനും കെ.എ. റഹ്മാന് കണ്‍വീനറുമായി സംഘാടന സമിതി രൂപീകരിച്ചു. ഇബ്റാഹീം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. റഹീം ചുഴലി, ഹാരിസ് ബാഖി കന്പളക്കാട്, ശൌക്കത്ത് മൗലവി വെള്ളമുണ്ട, കെ. അലി, എ. അശ്റഫ്, അബൂബക്കര്‍ റഹ്‍മാനി, ഹനീഫ ദാരിമി, പി.വി. ജാഫര്‍, കെ.എ. റഹ്മാന്, അബ്ദുസ്സമദ്, ശമീര്‍, പി.സി. ത്വാഹിര്‍, കെ. മമ്മുട്ടി എന്നിവര്‍ സംസാരിച്ചു.
- സാദിഖ് പി. മുഹമ്മദ് -
പാപ്പിനിശ്ശേരി അസ്‌അദിയ്യ: സമ്മേളന തിയ്യതി പ്രാഖ്യാപിച്ചു
അസ്‌അദാബാദ് : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക വിദ്യഭ്യാസ സമന്വയ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ് ലാമിയ്യ: അറബിക് & ആര്‍ട്‌സ് കോളേജ് 19 വാര്‍ഷിക 6 സനദ് ദാന സമ്മേളന തീയ്യതി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്‌ഹൂര്‍ തങ്ങള്‍ അസ് അദിയ്യ: ജനറല്‍ ബോഡിയില്‍ പ്രഖ്യാപിച്ചു. 2011 ഡിസംബര്‍ 9,10,11 ആണ്. 12 മണിക്ക് ആരംഭിച്ച ജനറല്‍ ബോഡി യോഗം പികെപി അബ്ദുസ്സലാം മുസ് ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് അസ് ലം മശ് ഹൂര്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍, സയ്യിദ് ഉമര്‍ കോയ തങ്ങള്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്‌മദ് മൗലവി പ്രസംഗിച്ചു.
ട്രെന്‍റ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചു
കോഴിക്കോട് : രാജ്യത്തെ ഉന്നത സര്‍വ്വകലാശാലകളില്‍ ബിരുദ ബിരുദാനന്തര പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ട്രെന്‍റിന്‍റെ കീഴില്‍ ഹയര്‍ എജ്യൂക്കേഷന്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി. താഴെ പറയുന്ന നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Aligarh Muslim University,
09045538486(Anwar Sadique)
08791259033(Abdulla)
Javaharlal Nehru University,Delhi
09650869364(Nizar Hudavi)
09716450790(Anas Hudavi)
Hyderabad CentralUniversity,Hyderabad
09494248690(Rafeeque)
09493938536(Basheer)
Pondichery Central University,Pondichery
09585212312(Sidheeque)
09442385147(shabeer)
Kasargode Central University,kasargode
09656673007(Latheef)
Jamiya Milliyya University,Delhi( 50% reservation for Muslims)
08800512202(Sajid Hudavi)
09891584350(Hasan Shareef Vafi)
Hamdard University ,Delhi
07503565823(Jafar Hudavi)
08800484393(Haris Hudavi)
Delhi university,Delhi
09990077442(Rishad)
07503702939(Jabir)
Cochin University(CUSAT),
09747433978(Shafeer)
- റിയാസ് ടി. അലി -
അഹ്‌മദ് റസാ ഖാന്‍ വിജ്ഞാന ശാഖകളെ പ്രഫുല്ലമാക്കിയ അസാധാരണ വ്യക്തിത്വം: മുഈനലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി : സകല വിജ്ഞാനീയങ്ങളിലും തികഞ്ഞ അവഗാഹം നേടി കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറഞ്ഞ അസാധാരണ വ്യക്തിത്വമായിരുന്നു അഹ്‌മദ് റസാ ഖാനെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന റസാ ഖാന്റെ 92-ാം ഉറൂസ് മുബാറക് ചടങ്ങിന്റെ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്യുന്നതമായ കുടുംബത്തില്‍ ജനിച്ച് പ്രവാചകസ്‌നേഹം ഊര്‍ജമാക്കിയ ഇദ്ദേഹം അസാധ്യമെന്നു കരുതപ്പെടുന്ന പലതും നേടിയെടുത്ത പണ്‌ഡിത പ്രതിഭയായിരുന്നു. 1856 ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ച ഇദ്ദേഹത്തിന് 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഉത്തരേന്ത്യയുടെ വിജ്ഞാന ദാഹത്തെ ശമിപ്പിക്കാനായി. കര്‍മശാസ്‌ത്രത്തില്‍ മാത്രം ഇരുനൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം ഗ്രന്ഥ ലോകത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്.
അസാധാരണമായ കലാമികവിന്റെയും അനര്‍ഘമായ ശൈലിയുടെയും ഉടമയായ ഇദ്ദേഹം ഭാഷാ ശാസ്‌ത്രം, കര്‍മ ശാസ്‌ത്രം, നിദാന ശാസ്‌ത്രം, ഖണ്‌ഡനം, ചരിത്രം, ജീവ ചരിത്രം, എഞ്ചിനീയറിംഗ്, ഗണിതം, ലോകരിതം, ദിശാ നിര്‍ണയം തുടങ്ങി നിരവധി വിജ്ഞാന ശാഖകളെ പ്രഫുല്ലമാക്കിയ ധിഷണാശാലിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മുസ്‌തഖീം അഹ്‌മദ് ഫൈസി ബീഹാര്‍ അധ്യക്ഷത വഹിച്ചു. ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്‌ദുല്‍ ഖാദിര്‍ ഉത്തര്‍പ്രദേശ്, ഗുലാം ഗൗസ് അന്‍സാരി ഭീവണ്ടി, ജിബ്‌റാന്‍ റസാ ചിക്‌മംഗ്ലൂര്‍, മീറാന്‍ റസാ കര്‍ണാടക, സൈഫ് അന്‍സാരി മഹാരാഷ്‌ട്ര എന്നിവര്‍ സംസാരിച്ചു.
"പ്രവാചക കേശം; വിവാദത്തിലെ വസ്തുതകള്‍"
എസ്.കെ.എസ്.എസ്.എഫ് വിശദീകരണ സമ്മേളനം 26ന് കോഴിക്കോട്ട്
കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ ഈയിടെ ഉയര്‍ന്നു കേട്ടുകൊണ്ടിരിക്കുന്ന വിവാദത്തി ന്റെ പശ്ചതലത്തില്‍ തല്‍ വിഷയത്തിലെ വസ്തുതകള്‍ വിശദീകരിച്ചു ഈ മാസം 26 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി വിശദീകരണ സമ്മേളനം സംഘടിപ്പിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. ഉസ്താദ് റഹ്‌മതുള്ള ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മധ്യമേഖലാ സമ്മേളനം
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഏപ്രില്‍ 6ന് കോഴിക്കോട് ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മധ്യമേഖലാ സമ്മേളന സ്വാഗതസംഘം ഓഫീസ് കോഴിക്കോട് സമസ്താലയത്തില്‍ ചെയര്‍മാന്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
സി.കെ.എം. സാദിഖ് മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍, പി.പി. മുഹമ്മദ് ഫൈസി, പി.പി. ഉമര്‍ മുസ്ല്യാര്‍, കാളാവ് സൈതലവി മുസ്ല്യാര്‍, അലവി ഫൈസി കുളപ്പറമ്പ്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, യു.കെ. അബ്ദുല്‍ലത്തീഫ് മൗലവി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ആര്‍.വി. കുട്ടി ഹസ്സന്‍ ദാരിമി, അഹ്മദ് തേര്‍ളായി, അബ്ദുറഹിമാന്‍ തലപ്പുഴ, മുഹമ്മദ് ദാരിമി, കെ.എ. റഷീദ് ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, സി.എം. സാബിര്‍ ഖാസിമി, മുജീബ് ഫൈസി, മുഹമ്മദ് സുബൈര്‍ റഹ്മാനി, ആര്‍.വി.എ. സലാം, കെ.എ. നാസര്‍ മൗലവി, പി.കെ. മുഹമ്മദലി ബാഖവി, കെ.കെ. സൈതലവി റഹ്മാനി, സലാം ഫൈസി മുക്കം, സി. മുഹമ്മദലി ഫൈസി, പി.കെ. അബ്ദുല്ല ബാഖവി, എ.വി. അബ്ദുറഹിമാന്‍ മുസ്ല്യാര്‍, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.
സി.കെ.എം. സാദിഖ് മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍, പി.പി. മുഹമ്മദ് ഫൈസി, പി.പി. ഉമര്‍ മുസ്ല്യാര്‍, കാളാവ് സൈതലവി മുസ്ല്യാര്‍, അലവി ഫൈസി കുളപ്പറമ്പ്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, യു.കെ. അബ്ദുല്‍ലത്തീഫ് മൗലവി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ആര്‍.വി. കുട്ടി ഹസ്സന്‍ ദാരിമി, അഹ്മദ് തേര്‍ളായി, അബ്ദുറഹിമാന്‍ തലപ്പുഴ, മുഹമ്മദ് ദാരിമി, കെ.എ. റഷീദ് ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, സി.എം. സാബിര്‍ ഖാസിമി, മുജീബ് ഫൈസി, മുഹമ്മദ് സുബൈര്‍ റഹ്മാനി, ആര്‍.വി.എ. സലാം, കെ.എ. നാസര്‍ മൗലവി, പി.കെ. മുഹമ്മദലി ബാഖവി, കെ.കെ. സൈതലവി റഹ്മാനി, സലാം ഫൈസി മുക്കം, സി. മുഹമ്മദലി ഫൈസി, പി.കെ. അബ്ദുല്ല ബാഖവി, എ.വി. അബ്ദുറഹിമാന്‍ മുസ്ല്യാര്‍, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.
ഹജ്ജ് വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു
കരിപ്പൂര്‍: ഹജ്ജ് സീസണില്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ സഊദി അറേബ്യയിലെ മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും പരിചരിക്കാന്‍ താല്‍പര്യവും പ്രാപ്തിയുമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്ലിം പുരുഷന്‍മാരില്‍ നിന്ന് ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെ ടുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 1.7.2011ന് 25നും 50നും മധ്യേ പ്രായമുള്ളവരും ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുള്ളവരും ആരോഗ്യവാന്‍മാരും ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ആയിരിക്കണം. അപേക്ഷകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയോ സംഘടിപ്പിച്ച ഹജ്ജ് ട്രൈനിംഗ് ക്യാമ്പില്‍ പങ്കെടുത്തവരായിരിക്കണം.
അപേക്ഷകര്‍ 1.7.2011ന് 25നും 50നും മധ്യേ പ്രായമുള്ളവരും ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുള്ളവരും ആരോഗ്യവാന്‍മാരും ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ആയിരിക്കണം. അപേക്ഷകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയോ സംഘടിപ്പിച്ച ഹജ്ജ് ട്രൈനിംഗ് ക്യാമ്പില്‍ പങ്കെടുത്തവരായിരിക്കണം.
അപേക്ഷകരുടെ കുടുംബാംഗങ്ങളാരും ഈ വര്‍ഷം ഹജ്ജിന് ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. അദ്ധ്യയനത്തേയും പദ്ധതി രൂപീകരണത്തെയും ബാധിക്കുമെന്നതിനാല്‍ അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും അപേക്ഷിക്കേണ്ടതില്ല.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിന്മേല്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോപതിച്ച്, പേര്, മേല്‍വിലാസം, എസ്.ടി.ഡി. കോഡോടുകൂടിയ ഫോണ്‍ നമ്പര്‍, ജനന തീയതി, ജോലി, വിദ്യാഭ്യാസ യോഗ്യത, അറിയാവുന്ന ഭാഷകള്‍ മുതലായ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ വകുപ്പ് മേധാവി മുഖേന സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 5.4.2011 വൈകുന്നേരം 5 മണി വരെ.
അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ "ഹജ്ജ് വളണ്ടിയര്‍ അപേക്ഷ' എന്ന് എഴുതിയിരിക്കണം. അപേക്ഷാഫോറം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും www.keralahajcommittee.org എന്ന വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായി 0483 2710717 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടാം.
വിലാസം: എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ., മലപ്പുറം 673647.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിന്മേല്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോപതിച്ച്, പേര്, മേല്‍വിലാസം, എസ്.ടി.ഡി. കോഡോടുകൂടിയ ഫോണ്‍ നമ്പര്‍, ജനന തീയതി, ജോലി, വിദ്യാഭ്യാസ യോഗ്യത, അറിയാവുന്ന ഭാഷകള്‍ മുതലായ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ വകുപ്പ് മേധാവി മുഖേന സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 5.4.2011 വൈകുന്നേരം 5 മണി വരെ.
അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ "ഹജ്ജ് വളണ്ടിയര്‍ അപേക്ഷ' എന്ന് എഴുതിയിരിക്കണം. അപേക്ഷാഫോറം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും www.keralahajcommittee.org എന്ന വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായി 0483 2710717 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടാം.
വിലാസം: എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ., മലപ്പുറം 673647.
മുസ്ലിം സംഘശക്തിയില്‍ കേരളം മാതൃക: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
ദുബൈ: ഇന്ത്യയിലെ മുസ്ലിംകള്‍ സംഘശക്തിയുടെ പാഠം കേരളത്തില്‍ നിന്ന് അഭ്യസിക്കണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഉലമാക്കളും ഉമറാക്കളും ഒന്നിച്ചുനിന്ന് സമൂഹത്തെ നയിച്ചത് കൊണ്ടാണ് കേരളീയ മുസ്ലിംകളുടെ നവോത്ഥാനം സാധ്യമായത്. മതബോധവും സംഘശക്തിയും ഒരിമിച്ചതിന്റെ അപൂര്‍വ മാതൃകയാണിതെന്നും റബാത്ത് 2011 സമ്മേളനത്തില്‍ "സംഘബോധത്തിന്റെ ഇസ്ലാമികമാനം' വിഷയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംഘശക്തിക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യമാണ് ഇസ്ലാം നല്‍കുന്നത്. ജമാഅത്ത് നമസ്കാരത്തിന്റെ സന്ദേശം തന്നെ ഐക്യബോധമാണ്. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണംഅദ്ദേഹം പറഞ്ഞു
ഫ്‌ളക്‌സ്‌ബോര്‍ഡ് നശിപ്പിച്ചതില് മേഖലാ-ക്ലസ്റ്റര്‍ കമ്മിറ്റികള്‍ പ്രതിഷേധിച്ചു
തിരുനാവായ: തൃപ്രങ്ങോട് ചേമ്പുംപടിയില്‍ എസ്.കെ.എസ്.എസ്.എഫ് ശാഖാകമ്മിറ്റി സ്ഥാപിച്ച ഫ്‌ളക്‌സ്‌ബോര്‍ഡ് നശിപ്പിച്ച സാമൂഹ്യ ദ്രോഹികളുടെ നടപടിയില്‍ എസ്.കെ.എസ്.എസ്.എഫ് തിരുനാവായ മേഖലാ കമ്മിറ്റിയും ആലത്തിയൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റിയും പ്രതിഷേധിച്ചു. ജഅഫര്‍ അന്‍വരി, ജലീല്‍ അസ്ഹരി, റഫീഖ് ഫൈസി, ശാഹുല്‍ഹമീദ് ഫൈസി, വി.കെ.എച്ച്. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
എടയൂര്‍ അധികാരിപ്പടി എസ്.കെ.എസ്.എസ്.എഫ് ശാഖാഭാരവാഹികളെ തിരഞ്ഞെടുത്തു.
വളാഞ്ചേരി: എടയൂര്‍ അധികാരിപ്പടി എസ്.കെ.എസ്.എസ്.എഫ് ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: അന്‍വറുദ്ദീന്‍ അന്‍വരി (പ്രസി.), പി. നിസാര്‍, പി. അബ്ദുള്‍ ഹമീദ് (വൈ. പ്രസി.), പി. അബ്ദുള്‍മജീദ്(ജന. സെക്ര.), ലത്തീഫ് എം, പി. സക്കീര്‍ഹുസൈന്‍(ജോ. സെക്ര.), എന്‍.ടി. ശിഹാബ് (ട്രഷ.), കമ്മിറ്റിയോഗം അന്‍വറുദ്ദീന്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. പി. നിസാര്‍ അധ്യക്ഷത വഹിച്ചു.
സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണം നടത്തി
ചെര്‍ക്കള: ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ ആണ്ടിനോടനുബന്ധിച്ച്
എസ്.കെ.എസ്.എസ്.എഫ്. ചെര്‍ക്കള നോര്‍ത്ത് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ദുആ മജ്‌ലിസും അനുസ്‌മരണവും സംഘടിപ്പിച്ചു. എ.സി. ഹുസൈന്‍
മൗലവി ഉദ്‌ഘാടനം ചെയ്‌തു. സാലിഹ് ഫൈസി അധ്യക്ഷത വഹിച്ചു. ഖാലിദ് മൗലവി
ചെര്‍ക്കള അനുസ്‌മരണ പ്രഭാഷണം നടത്തി. ബി.ഇസ്‌മയില്‍, കെ.സി.അഹമ്മദ്,
സി.എ. അബൂബക്കര്‍, സി.എ.ഇബ്രാഹിം, ബി.അബ്‌ദുല്ല, അലി, സി.കെ.അബ്‌ദുല്ല
ഹാജി, എം.യു.അബ്‌ദുസത്താര്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)