SKSSF Friday message 01-06-2018


Please download from here to print this poster.
- alimaster vanimel

യു എ ഇ പ്രസിഡന്റിന്റെ അതിഥി സയ്യിദ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഭാഷണം ഇന്ന് ഷാർജയിൽ

ഷാർജ: യു എ ഇ പ്രസിഡന്റിന്റെ അതിഥിയായി എത്തിയ സമസ്ത കേരളം ജംയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് രാത്രി പത്ത് മണിക്ക് (31/05/2018, വ്യാഴം) ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ പ്രഭാഷണം നടത്തും. അറബ് പ്രമുഖരും മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രശസ്തരും പങ്കെടുക്കുന്ന പ്രഭാഷണ വേദി ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഷാർജയിലെ വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യവും സ്ത്രീകൾക്ക് പ്രത്യക ഇരിപ്പിട സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 055-5772242
- ishaq kunnakkavu

മദ്‌റസാധ്യാപകര്‍ക്ക് 48.6 ലക്ഷം രൂപ സര്‍വ്വീസ് ആനുകൂല്യം അനുവദിച്ചു

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 48.6 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവര്‍ക്ക് അതുസംബന്ധിച്ചുള്ള വിവരം അവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അയച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം ചേളാരി സമസ്താലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, എം. എ. ചേളാരി, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, പി.ഹസ്സന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, സയ്യിദ് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, സി.മുഹമ്മദലി ഫൈസി പാലക്കാട്, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, എ.എം.ശരീഫ് ദാരിമി നീലഗിരി, പി.ഇ.മുഹമ്മദ് ഫൈസി ഇടുക്കി, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍ പ്രസംഗിച്ചു.
ഇന്ന് (മെയ് 30-ന് ബുധനാഴ്ച) രാവിലെ 10 മണി മുതല്‍ മലപ്പുറം സുന്നി മഹല്‍, കോഴിക്കോട് മുഅല്ലിം സെന്റര്‍, വയനാട് കല്‍പറ്റ ജില്ലാ ഓഫീസ്, പാലക്കാട് ചെര്‍പുളശ്ശേരി ജില്ലാ ഓഫീസ്, എന്നിവിടങ്ങളിലും നാളെ മെയ് 31ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, എടരിക്കോട് മലപ്പുറം വെസ്റ്റ് ജില്ലാ ഓഫീസ്, തൃശൂര്‍ എം.ഐ.സി, ജൂണ്‍ 5 ന് കാസര്‍കോഡ് ചെര്‍ക്കള മദ്‌റസ എന്നിവിടങ്ങളിലും, തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വെച്ചും വിതരണം നടക്കും. അദ്ധ്യാപകര്‍ ഒറിജിനല്‍ മുഅല്ലിം സര്‍വ്വീസ് റജിസ്റ്ററുമായി വന്ന് തുക കൈപറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസാ അദ്ധ്യാപകര്‍ക്ക് നല്‍കുന്ന സര്‍വീസ് ആനുകൂല്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.
- Samastha Kerala Jam-iyyathul Muallimeen

ഹൃദയ വിശുദ്ധിയിലൂടെ വിജയം വരിക്കുക: ജിഫ്രി തങ്ങൾ

അല്‍ഐന്‍: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ റമദാൻ അതിഥിയായി ഇവിടെയെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ അൽ ഐനിൽ നടത്തിയ പ്രഭാഷണം ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം തറാവീഹ് നിസ്കാരാനന്തരം സറൂനി ജുമാ മസജിദിൽ തടിച്ചുകൂടിയ മലയാളികൾക്ക് ആവേശവും ആത്മ നിർവൃതിയും നൽകുന്നതായി തങ്ങളുടെ പ്രഭാഷണം. കറകളഞ്ഞ ഹൃദയ വിശുദ്ധിയിലൂടെ മാത്രമേ ദൗതികവും ആത്മീയവുമായ ജീവിത വിജയം സാധ്യമാകൂയെന്ന് ആധികാരിക രേഖകളുടെ പിൻബലത്തോടെ അദ്ദേഹം സമർഥിച്ചു. പണ്ഡിത ഭാഷയിൽ വിശ്വാസിയുടെ ഹൃദയം എന്ന് പറയുന്നത് ചാപ്പിള്ള പോലെയാണ്, ജീവിതാന്ത്യം വരെ വികാരവിചാരങ്ങളെ ഉള്ളിലൊതുക്കി കഴിയേണ്ടവരാണ് അവർ. ലോഹങ്ങൾ തുരുമ്പെടുക്കുന്ന പോലെ മനുഷ്യ ഹൃദയവും തുരുമ്പെടുക്കും. പിശാചിന്റെ ആധിപത്യമാണ് ഇതിന് പ്രധാന കാരണം. അവന്റെ ആധിപത്യമില്ലായിരുന്നുവെങ്കിൽ ആകാശത്ത് നടക്കുന്ന കാര്യങ്ങൾ പോലും അവന് അറിയുമായിരുന്നു. പിശാചിന്റെ സാന്നിദ്ധ്യം തിന്മകളെ അലങ്കാരമായി തോന്നിക്കും നന്മകളെ പിന്തിപ്പിക്കാനും ഒഴിവാക്കാനും പ്രേരിപ്പിക്കും. അത് മൂലം ഇരു ലോകവും നഷ്ടപ്പെടുന്നവരിൽ അവൻ പെടുന്നു. അതിനാൽ ദൈവസ്മരണയും പാപമോചനവും കൊണ്ടല്ലാതെ ഹൃദയം ശുദ്ധിയാകാൻ സാധ്യമല്ല. ഹൃദയ വിശുദ്ധി ഇരു ലോക വിജയത്തിലേക്ക് വിശ്വാസിയെ കൊണ്ടെത്തിക്കുന്നു. സംഗമത്തിന് സുന്നി യൂത്ത് സെന്റർ ജന. സെക്രട്ടറി സ്വാഗതം ആശംസിച്ചു.
- sainualain

എസ് കെ ഐ സി നാഷണല്‍ ബുക്ക് ടെസ്‌ററ് ഫലം പ്രഖ്യാപിച്ചു

റിയാദ്: സമസ്ത കേരള ഇസ്‌ലാമിക് സെന്റന്‍ സഊദിയില്‍ നടത്തിയ ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി യെന്ന ഖുര്‍ആന്‍ കാമ്പയിന്റെ ഭാഗമായി നടന്ന നാഷണല്‍ ബുക്ക് ടെസ്‌ററ് ഫലം പ്രഖ്യാപിച്ചു. സൗദിലെ നാല്‍പത് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് ബുക്ക് ടെസ്‌ററിന്റെ മുന്നാം ഘട്ടമായ നാഷണല്‍ ബുക്ക് ടെസ്‌ററ് നടന്നത്.
കെ വി മുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച 'ഫത്തഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ 26, 27 ജുസ്ഉകളാണ് ടെസററ് ബുക്കായി നല്‍കിയിരുന്നത്. ഒന്നാം ഘട്ടം സോണ്‍ തലവും രണ്ടാം ഘട്ടം പ്രോവിന്‍സ് തലവും ആയിരുന്നു. ഇവയില്‍ ഉന്നതമാര്‍ക്ക് ലഭിച്ചവരാണ് നാഷണല്‍ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ തല എക്‌സാമില്‍ സമീറ അബ്ദു റസാഖ് (റാബഗ്) ഹാരിസ് വട്ടോളി (ജിസാന്‍) സല്‍മ മുഹമ്മദ്, തസ്‌ലീന ശരീഫ് (റിയാദ്) തുടങ്ങിയവര്‍ ഒന്നാം റാങ്കും റഷീദ മൂസ (ഉനൈസ), സ്വാലിഹ ഹാരിദ് (ബുറൈദ), സഫിയ്യ അബ്ദുല്‍ കരീം, തസ്‌ലീന അബൂബക്കര്‍ (ദമ്മാം) മുഹമ്മദ് ടി എം (ജിദ്ദ) ലുഫ്‌സാന ഹുസൈന്‍ (യാമ്പൂ) അഫീഫ എ പി, ഉമ്മുകുല്‍സു ഹബീബുളള, ആയിഷ ഷാജിത, റസീന ഇ, ആയിഷ അബ്ദു റസാഖ്, റുബീന ജംഷീര്‍, ഷാഹില മുബീന (റിയാദ്) തുടങ്ങിയവര്‍ രണ്ടാം റാങ്കും ഉമ്മു അബ്ദുളള (യാമ്പൂ) റസ്മിയ അശറഫ് (മദീന), ആബിദ് വെട്ടം, അബ്ദുല്‍ ജലീല്‍ കെ കെ (ജിദ്ദ) യൂസുഫ് കുററാളൂര്‍ (ജിസാന്‍) സുമയ്യ നജീബ്, ഇസ്സത്ത്, ഹഫ്‌സത്ത് പി എം, മഷൂദ് എ (ദമ്മാം) സമീന അശറഫ്, മുഹമ്മ് റഫീഖ് (ബുറൈദ) ഷാജിറ നിസാര്‍ (ഉനൈസ), ഹനീഫ, ഷറഫുന്നിസാ കെ പി, താജുന്നിസാഅ് (റിയാദ്) തുടങ്ങിയവര്‍ മൂന്നാം റാങ്കും സുമയ്യ അബ്ദുല്‍ കരീം, സുമയ്യ ടി, ഹാജറ ജസീമ ഫസ്‌ലു (റിയാദ്) അഹമ്മദ് അല്‍ സൈഫ് (ബുറൈദ) നസീറ ഇബ്‌റാഹീം കെ (റാബഗ്) അബ്ദുല്‍ അസീസ് പറപ്പൂര്‍, അബ്ദു നിസാര്‍, അബ്ദുല്‍ അസീസ് പുന്നപല (ജിദ്ദ), ഷബാന മുനീര്‍ (മദീന), സഹ്‌ല സി കെ (യാമ്പൂ) തുടങ്ങിയവര്‍ നാലാം റാങ്കും മാരിയ്യത്തുല്‍ ഖിബ്ത്തിയ്യ (യാമ്പൂ) അമീറ നിസാര്‍, അസ്മ മുഹമ്മദ് ഇഖ്ബാല്‍, മുസ്തഫ ചെമ്പന്‍ (ജിദ്ദ), മുഹമ്മദ് ആശിഖ് (തബൂക്) സന മോള്‍ പി (റാബഗ്) റഹ്മത്ത് ആര്‍ വി (ഉനൈസ), ഹന്നത്ത് ബാനു (ബുറൈദ) തുടങ്ങിയവര്‍ അഞ്ചാം റാങ്കിനും അര്‍ഹരായി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കററ്, ഷീല്‍ഡ്, ഗോല്‍ഡ് മെഡല്‍ അടക്കമുളള സമ്മാങ്ങളും നല്‍കുമെന്ന് എസ് കെ ഐ സി സൗദി നാഷല്‍ കമ്മിററി ഭാരവഹികയായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സുബൈര്‍ ഹുദവി കൊപ്പം സൈദു ഹാജി മൂന്നിയൂര്‍, തുടങ്ങയയവര്‍ അറിയിച്ചു.
- Aboobacker Faizy

റമദാന്‍ സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട മാസം: ഹൈദരലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപ്തി
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിച്ച അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഹിദായ നഗറില്‍ ഉജ്ജ്വല സമാപ്തി. അഞ്ച് ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരിപാടിയില്‍ മുസ്ഥഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റമദാന്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട മാസമാണെന്നും ആത്മീയവും ശാരീരികവുമായ വ്യക്തി ശുദ്ധി നേടിയെടുക്കുന്നതിന് റമദാന്‍ വിനിയോഗിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ആരാധനകളും സാമൂഹിക നന്മകളും ചെയ്തു വിശ്വാസി കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും തങ്ങള്‍ ഉണര്‍ത്തി.
ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. വി. പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, സി. യൂസുഫ് ഫൈസി മേല്‍മുറി, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, ബാവ ഹാജി ചിറമംഗലം, മുക്ര അബൂബക്കര്‍ ഹാജി, സി. കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സി. എച്ച് ശരീഫ് ഹുദവി സ്വാഗതവും പി. കെ നാസ്വിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
Photo: അഞ്ചാമത് ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Darul Huda Islamic University

പൊന്നാനി ക്ലസ്റ്റര്‍ റമസാൻ പ്രഭാഷണങ്ങൾക്ക് തുടക്കമായി

പൊന്നാനി: ആസക്തി കെതിരെ ആത്മ സമരം എന്ന പ്രമേയത്തിൽ എസ്കെ എസ്എസ്എഫ് ആചരിക്കുന്ന റമസാൻ കാമ്പയിൻ ഭാഗമായി പൊന്നാനി ക്ലസ്റ്ററിൽ വിവിധ കേന്ദ്രങ്ങളിൽ റമസാൻ പ്രഭാഷണങ്ങൾക്ക് തുടക്കമായി. മരക്കടവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബദ് രിയ മദ്രസയിൽ ഹാഫിസ് ഫൈസൽ ഫൈസിയുടെ പ്രഭാഷണത്തോടെ തുടങ്ങി. സി എം അശ്റഫ് മൗലവി പ്രഭാഷണം നടത്തി. ശനി ഞായർ ദിവസങ്ങളിലും രാവിലെ 10 മുതലാണ് പ്രഭാഷണം. പുതുപൊന്നാനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് സെൻററിൽ ആരംഭിച്ച വിജ്ഞാന സദസ്സിൽ സി പി ഹസീബ് ഹുദവി പ്രഭാഷണം നടത്തി. ഇന്ന് ഹാഫിസ് സഹൽ അയങ്കലം പ്രഭാഷണം നടത്തും. എല്ലാ ഞായർ, തിങ്കൾ ദിവസങ്ങളിലും രാവിലെ 10. 30 ന് പ്രഭാഷണം ഉണ്ടാകും.
- CK Rafeeq

എസ് കെ എസ് എസ് എഫ് സൈബര്‍ മീറ്റ് ജൂണ്‍ മൂന്നിന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന സൈബര്‍വിങ് സംഘടിപ്പിക്കുന്ന സൈബര്‍ മീറ്റ് ജൂണ്‍ മൂന്നിന് കോഴിക്കോട് വെച്ചു നടക്കും. സൈബര്‍ രംഗത്തെ പ്രമുഖരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. രാവിലെ ഒന്‍പതു മണിക്ക് തുടങ്ങി വൈകു ന്നേരം 4 മണിയോടെ അവസാനിക്കുന്ന പരിപാടിയില്‍ സൈബര്‍വിങ്ങിന്റെ പുതിയ പ്രൊജെക്ടുകള്‍ പരിചയപ്പെടാനും അതില്‍ പങ്കാളികളാവാനും അവസരം ഉണ്ടാവും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ നടത്തുന്നതിനായി http://cyberwing.skssf.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ cyberwing@skssf.in എന്ന മെയില്‍ ഐ ഡി യില്‍ ബന്ധപ്പെടണം.
- SKSSF STATE COMMITTEE

ട്രെൻഡ് എകസലൻസി അവാർഡ് വിതരണം നടത്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ എസ് എസ് എൽ സി +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് SKSSF ട്രെൻറ് എക്സലൻ സി അവാർഡ് വിതരണം നടത്തി. ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റർ മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. 120 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ അശ്വിൻ എന്ന വിദ്യാർത്ഥിക്ക് മൊമെന്റോ നൽകി SKSSF ജില്ലാ പ്രസിഡന്റ് മുഹ്യുദ്ദീൻ കുട്ടി യമാനി ഉൽലാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, അസ്മി സംസ്ഥാന കൺവീനർ റഷീദ് മാസ്റ്റർ കമ്പളക്കാട് SKSSF സംസ്ഥാന സെകട്ടേറിയറ്റ് മെമ്പർ നൗഫൽ മാസ്റ്റർ വാകേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ് ശെഫീഖ് മുട്ടിൽ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. റഷീദ് വെങ്ങപ്പള്ളി, നദീർ മൗലവി, നൗഷിർ വാഫി ജാഫർ വെളളിലാടി സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

സിവില്‍ സര്‍വീസ് ജേതാവിനെ അനുമോദിച്ചു

കോഴിക്കോട്:ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇരുന്നൂറാമത് റാങ്ക് നേടി വിജയിച്ച മുഹമ്മദ് ജുനൈദിന്റെ എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് സംസ്ഥാന സമിതി അനുമോദിച്ചു. കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. എസ്. കെ . എസ്. എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഡോ :അബ്ദുല്‍ മജീദ് കൊടക്കാട്, ശംസുദ്ധീന്‍ ഒഴുകൂര്‍, റഷീദ് കംബ്‌ളക്കാട്, ഡോ: അബ്ദുല്‍ ജബ്ബാര്‍ സിദ്ധീഖ് അക്ബര്‍ വാഫി, റാഷിദ് വേങ്ങര, ഹസീം ആലപ്പുഴ, ജിയാദ് എറണാകുളം പ്രസംഗിച്ചു. മഫാസ് സിവില്‍ സര്‍വീസ് പരിശീലന വിദ്യാര്‍ത്ഥികളുമായി സംവദിച്ച ജുനൈദ് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് പിരിഞ്ഞത്. കണ്‍വീനര്‍ റഷീദ് കോടിയൂറ സ്വാഗതവും കെ. കെ മുനീര്‍ നന്ദിയും പറഞ്ഞു.
Photo: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇരുന്നൂറാമത് റാങ്ക് നേടി വിജയിച്ച മുഹമ്മദ് ജുനൈദിനുള്ള എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് സംസ്ഥാന സമിതി യുടെ ഉപഹാരം എസ്. കെ. എസ്. എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സമര്‍പ്പിക്കുന്നു
- SKSSF STATE COMMITTEE

വിജ്ഞാന വിപ്ലവത്തിലൂടെ സാമൂഹിക പ്രബുദ്ധത കൈവരിക്കുക: സ്വാദിഖലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഇന്ന് സമാപനം
ഹിദായ നഗര്‍: സാക്ഷരതയും സാമൂഹിക പ്രബുദ്ധതയുമുള്ള സമൂഹ നിര്‍മ്മിതിക്ക് വിജ്ഞാന വിപ്ലവം മാത്രമാണ് പരിഹാരമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ നാലാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ പ്രബുദ്ധരാക്കുന്നതിന് സര്‍വമേഖലകളിലും വിദ്യാസമ്പന്നരായ തലമുറകളെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും നമ്മുടെ സംഘടനകളും സംവിധാനകളും അത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. സഹോദരിമാര്‍; നന്മയുടെ സുഗന്ധപ്പൂക്കള്‍ എന്ന വിഷയത്തില്‍ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഹാദിയ പ്രസാധന വിഭാഗമായ ബുക്ക് പ്ലസ് പുറത്തിറക്കിയ സിംസാറുല്‍ഹഖ് ഹുദവിയുടെ സൂറത്തുന്നൂര്‍ ഇസ്‌ലാമിലെ കുടുംബ സാമൂഹിക ധര്‍മങ്ങള്‍ എന്ന പുസ്തകം അല്ലിപ്പാറ കുട്ടി മോന്‍ കരിപ്പൂരിന് നല്‍കിയും സിദ്ധീഖ് നദ് വി ചേറൂര് എഴുതിയ ലിംഗ സമത്വം എന്ന മിഥ്യ എന്ന പുസ്തകം എം.എം റശീദ് ഹാജിക്കു നല്‍കിയും സ്വാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു. ദാറുല്‍ഹുദാ യു.ജി യൂണിയന്‍ അസാസ് പുറത്തിറക്കിയ നാല് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഹംസ ബാഫഖി തങ്ങള്‍, വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, കെ.സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഡോ.യു.വി.കെ മുഹമ്മദ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രഭാഷണ പരമ്പര ഇന്നു സമാപിക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
Photo: ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരയുടെ നാലാം ദിനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Darul Huda Islamic University

ഹാദിയ റമദാൻ പ്രഭാഷണ പരമ്പര നാളെ സമാപിക്കും

ഹിദായ നഗർ: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പര നാളെ സമാപിക്കും.
സമാപന സമ്മേളനം ദാറുൽ ഹുദാ ചാൻസലർ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.
ഇന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു. ശാഫി ഹാജി അധ്യക്ഷത വഹിക്കും. സഹോദരിമാർ; നന്മയുടെ സുഗന്ധപൂക്കൾ എന്ന വിഷയത്തിൽ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
- Darul Huda Islamic University

അസാസ് എന്‍ട്രന്‍സ് നാളെ (മെയ് 27)

തൃശൂര്‍: തൃശൂര്‍ എം.ഐ.സിക്ക് കീഴില്‍ നടക്കുന്ന അസാസ് കോഴ്‌സിലേക്കുള്ള പ്രവേശനപ്പരീക്ഷ നാളെ കാലത്ത് 10 മണിക്ക് കാമ്പസില്‍ വെച്ച്‌ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു. സ്‌പോട്ട് അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ 9 മണിക്ക് എത്തേണ്ടതാണ്‌. എട്ടു വര്‍ഷം കൊണ്ട് മാലികി ബിരുദവും യൂണിവേസിറ്റി ഡിഗ്രിയും നല്‍കുന്നതാണ് കോഴ്‌സ് ഘടന. കൂടൂതല്‍ വിവരങ്ങള്‍ക്ക് 0487 2445828, 7356352313 www.miconline.org
- Adv. Hafiz Aboobacker Maliki

സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 31 ന് അൽ ഐനിൽ

അൽഐൻ : ഇയർ ഓഫ് സായിദിന്റെ ഭാഗമായി അൽഐൻ ഹാദിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉസ്താദ്‌ സിംസാറുൽ ഹഖ് ഹുദവിയുടെ റമദാൻ പ്രഭാഷണത്തിന്റെ ഒരുക്കങ്ങൾ അൽ ഐനിൽ പൂർത്തിയായി. മെയ് 31 നു വ്യാഴാഴ്ച അൽഐൻ ജീമിയിലെ യു. എ. ഇ യൂണിവേഴ്സിറ്റി സോഷ്യൽ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് പരിപാടി. ഇയർ ഓഫ് സായിദുമായി ബന്ധപ്പെട്ട വിവിധ ഇനം പ്രോഗ്രാമുകളും ഇതുമായി ബന്ധപ്പെട്ടു വേദിയിൽ അവതരിപ്പിക്കപ്പെടും യുവ പണ്ഡിതനും സമകാലിക പ്രഭാഷണ വേദികളിലെ നിറ സാന്നിധ്യവുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി, റമദാൻ ആത്മ സമർപ്പണത്തിന്റെ ദിന രാത്രങ്ങൾ എന്ന വിഷയത്തിൽ ഭാഷണം നിർവഹിക്കും. അൽഐൻ ഹാദിയ ചാപ്റ്ററിനോടൊപ്പം അൽ ഐൻ സുന്നീ യൂത്ത് സെന്റർ, കെ. എം. സി. സി , അൽ ഐൻ എസ് കെ എസ് എസ് എഫ്, സത്യധാര തുടങ്ങിയ വിവിധ സംഘടന നേതാക്കളും പ്രവർത്തകരും പ്രോഗ്രാമിന്റെ അവസാന ഘട്ട ഒരുക്കങ്ങളിൽ സജീവമാണ്. പ്രഭാഷണ വേദിയിൽ മുഖ്യാതിഥിയായി യു. എ. ഇ യൂണിവേഴ്സിറ്റി സയൻസ് കോളേജ് മേധാവി പ്രൊഫസർ അഹ്‌മദ്‌ അലി മുഹമ്മദ് സംബന്ധിക്കും. അബൂദാബി കമ്മ്യൂണിറ്റി പോലീസ് മേധാവികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ സ്ത്രീകൾക്കായി പ്രത്യേകം സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
- sainualain

അസ്മി അധ്യാപകര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം സമാപിച്ചു.

അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (അസ്മി) സംഘടിപ്പിച്ച അടുത്ത അക്കാദമിക് വര്‍ഷത്തെ ഒരുക്കങ്ങളുടെ ഭാഗമായി അസ്മി സ്‌കൂള്‍ ടീച്ചര്‍മാര്‍ ക്കുള്ള ഒന്നാം ഘട്ട പരിശീലനം സമാപിച്ചു. കെ. ജി. എല്‍. പി ക്ലാസുകളിലേക്ക് വിവിധ ക്ലസ്റ്ററുകളായി ക്രസന്റ് സ്‌കൂള്‍ വെളിമുക്ക്, റിഡ്‌ജെസ് ഹോട്ടല്‍ കോട്ടക്കല്‍, എയര്‍ലൈന്‍സ് ഹോട്ടല്‍ മലപ്പുറം, ബാഫഖി സ്‌കൂള്‍ വളവന്നൂര്‍, മാള്‍ അസ്ലം പെരിന്തല്‍മണ്ണ, അസ്മ ടവര്‍ കോഴിക്കോട്, റോയല്‍ ഒമാര്‍സ് കണ്ണൂര്‍, നാഷണല്‍ സ്‌ക്കൂള്‍ ചെമ്മാട് എന്നിവിടങ്ങളിലാണ് പരിശീലനം നടന്നത്. അഞ്ഞൂറിലധികം അധ്യാപകര്‍ വിവിധ ക്ലസ്റ്ററുകളിലായി പരിശീലനം നേടി. അടുത്ത ഘട്ടം റമളാന് ശേഷം ക്ലാസ്‌റൂം മാനേജ്‌മെന്റ്, ധാര്‍മ്മികത എങ്ങനെ വളര്‍ത്താം എന്നീ വിഷയങ്ങള്‍ പരിശീലനം ഉണ്ടായിരിക്കും. റമീന ഷമീര്‍, ഡോ. .ബീന ഫിലിപ്പ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. അസ്മി സംസ്ഥാന ജന.സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് , അബ്ദുറഹീം ചുഴലി, റഷീദ് കബ്ലക്കാട്, നാസര്‍ കാളംപാറ, മജീദ് പറവണ്ണ, എ.മുഹമ്മദ് അലി എന്നിവര്‍ നേതൃത്വം നല്‍കി.
- Samasthalayam Chelari

ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടരുക : റശീദലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണം മൂന്നാം ദിനം
ഹിദായ നഗര്‍: ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടര്‍ന്നു ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രബുദ്ധതയുള്ള സമൂഹ സൃഷ്ടിപ്പിന് മതകീയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണെന്നും രാജ്യത്തെ മുസ്‌ലിം പിന്നോക്കാവസ്ഥക്ക് ഏക പരിഹാരം അവരെ സാക്ഷരതയുള്ളവരാക്കലാണെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ പിജി ലക്ചറര്‍ ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിച്ചു. സകാത്ത്; ഔദാര്യമോ അവകാശമോ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ദാറുല്‍ഹുദാ ജന, സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂരിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.
നാളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

നിപാ വൈറസ്; മജ്‌ലിസുന്നൂറും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി
ഹിദായ നഗര്‍: നിപാ വൈറസ് മൂലം ജനങ്ങള്‍ ഭീതിയലകപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ വൈറസ് പടരാതിരിക്കാനും മാരക വിപത്തില്‍ നിന്നു രക്ഷ ലഭിക്കാനും ഹാദിയ റമദാന്‍ പ്രഭാഷണ വേദിയില്‍ മജ്‌ലിസുന്നൂറും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പരിപാടിയുടെ മുന്നോടിയായി ആരോഗ്യവകുപ്പ് പ്രതിനിധികളുടെ പ്രത്യേക ബോധവത്കരണവും നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ മജ്‌ലിസുന്നൂറിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, അലി മൗലവി ഇരിങ്ങല്ലൂര്‍, സി.യൂസുഫ് ഫൈസി സംബന്ധിച്ചു.
Photos: 1. ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 2. മജ് ലിസുന്നൂറിനും പ്രത്യേക പ്രാര്‍ത്ഥനക്കും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കുന്നു.
- Darul Huda Islamic University

SKSSF Friday Message 25-05-2018


For printing, please download from this link
- alimaster vanimel

ആത്മ സംസ്കരണത്തിലൂടെ വ്യക്തി ജീവിതം വികസിപ്പിക്കുക: അബ്ബാസലി ശിഹാബ് തങ്ങൾ

ഹാദിയ റമദാൻ പ്രഭാഷണം രണ്ടാം ദിനം
ഹിദായ നഗര്‍: വിശ്വാസികൾ റമദാനിൽ ആത്മ സംസ്‌കരണത്തിലൂടെ വ്യക്തിത്വ വികാസമുണ്ടാക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം അധാർമിക വഴിയിൽ സഞ്ചരിക്കുമ്പോൾ ധാർമികതയെ പുൽകാനും വ്യക്തി വിശുദ്ധി കൈവരിക്കാനും വിശ്വാസി തയ്യാറാവണമെന്നും തങ്ങൾ പറഞ്ഞു.
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറർ കെ.എം സൈതലവി ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മമ്പുറം ഖത്തിബ് വി.പി അബ്ദുല്ല ക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. ലഹരിയിൽ എരിയുന്ന ന്യൂ ജെൻ സ്വപ്നങ്ങൾ എന്ന വിഷയത്തിൽ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ദാറുൽഹുദാ രജിസ്ട്രാർ എം.കെ ജാബിറലി ഹുദവി സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി പുതുപറമ്പ് നന്ദിയും പറഞ്ഞു.
ഇന്ന് വഖ്ഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. സകാത്ത്; ഔദാര്യമോ അവകാശമോ എന്ന വിഷയത്തിൽ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടർന്ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. മജ്ലിസുന്നൂറിന് സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26 ന് ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

പ്രഭാഷണ വേദിയിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
നിപാ വൈറസ് ബാധയുടെ പേരിൽ ജനങ്ങൾ എറെ ഭീതിയിലകപ്പെട്ട പ്രത്യേക സാഹചര്യത്തിൽ ഇന്ന് ഹിദായ നഗരിയിൽ പ്രത്യേക പ്രാർത്ഥന നടത്തും. പ്രാർത്ഥനക്ക് കോഴക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.
- Darul Huda Islamic University

നിപ്പ വൈറസ് ബാധ: രക്ഷക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തുക: സമസ്ത നേതാക്കള്‍

ചേളാരി: ഇതിനകം പതിനൊന്ന് പേരുടെ ജീവനപഹരിക്കുകയും നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നതിന് നിമിത്തമായ നിപ്പ വൈറസ് എന്ന മാരക വിപത്തില്‍ നിന്നും രക്ഷ തേടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ദുരിത ബാധിതരെ സഹായിക്കുന്നതിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സംഘടന പ്രവര്‍ത്തകര്‍ കര്‍മനിരതരാവണമെന്നും ഇത് സംബന്ധമായി നാളെ (വെള്ളിയാഴ്ച) പള്ളികളില്‍ പ്രത്യേകം ഉല്‍ബോധനവും പ്രാര്‍ത്ഥനയും നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

മയ്യിത്ത് നിസ്‌കരിക്കുക
മലപ്പുറം: നിപ്പ വൈറസ് ബാധ മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മുഹമ്മദ് സ്വാലിഹ്, ബന്ധു മറിയം, മുഹമ്മദ് സാബിത്ത്, കോട്ടൂര്‍ തിരുവോത്ത് മയാപ്പില്‍ ഇസ്മാഈല്‍ എന്നിവര്‍ക്ക് വേണ്ടി നാളെ പള്ളികളില്‍ വെച്ച് മയ്യിത്ത് നിസ്‌കരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

എസ്.എസ്.എല്‍.സി ക്ക് ശേഷം ജാമിഅഃ നൂരിയ്യക്ക് കീഴില്‍ ഉപരിപഠനം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ ആണ്‍കുട്ടികള്‍ക്ക് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃക്ക് കീഴിലുള്ള ജൂനിയര്‍ കോളേജുകളില്‍ ഉപരിപഠന സൗകര്യം. ജാമിഅഃ നൂരിയ്യഃയുടെ മുത്വവ്വല്‍ പൂര്‍ത്തിയാക്കി ഫൈസി ബിരുദം നേടുന്നതൊടൊപ്പം യു.ജി.സി അംഗീകൃത ഡിഗ്രിയും പിജിയും നേടുന്ന തരത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. എട്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി.
ഖാദിരിയ്യ പോര്‍കളയങ്ങാട് കുന്ദംകുളം, ഇര്‍ശാദുല്‍ അനാം കൊപ്പം, എം.ടി.ആര്‍ ചെര്‍പുളശ്ശേരി, ജന്നത്തുല്‍ ഉലൂം പാലക്കാട്, ദാറുന്നജാത്ത് കരുവാരക്കുണ്ട്, സുബ്‌ലുറശാദ് ഇരിങ്ങാട്ടിരി, നുസ്‌റത്തുല്‍ ഇസ്‌ലാം ഒളവട്ടൂര്‍, ശിഹാബ് തങ്ങള്‍ ശരീഅത്ത് അക്കാഡമി ചേറൂര്‍, അന്‍വാറുല്‍ ഇസ്‌ലാം തിരൂര്‍ക്കാട്, ദാറുല്‍ ഖലം ചങ്കുവെട്ടി കോട്ടക്കല്‍, ഹുസൈന്‍ വലിയുല്ലാഹി ഇസ്‌ലാമിക് അക്കാഡമി പൊറ്റാണിക്കല്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ സ്മാരകം പൂക്കിപ്പറമ്പ്, മര്‍കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ കുണ്ടൂര്‍, ഹസനിയ്യ ആനങ്ങാടി കടലുണ്ടി നഗരം, മജ്‌ലിസുത്തൗഹീദ് പൂവ്വാട്ട്പറമ്പ്, ദാറുല്‍ ഇസ്‌ലാം വെളിയങ്കോട്, മുനവ്വിറുല്‍ ഇസ്‌ലാം തൃക്കരിപ്പൂര്‍, പരപ്പാടി മഖാം മൊഗ്രാല്‍ പുത്തൂര്‍ കാസര്‍ഗോഡ്, മര്‍കസ് നീലേശ്വരം, ശംസുല്‍ ഉലമാ അറബിക് കോളേജ് തോഡാര്‍, ശിഹാബ് തങ്ങള്‍ കോളേജ് സുണ്ടികൊപ്പ, ദാറുസ്സലാം ബല്‍ത്തങ്ങാടി തുടങ്ങിയ സ്ഥാപനങ്ങളിലാണ് പ്രവേശനം.
- JAMIA NOORIYA PATTIKKAD

റമദാന്‍ ജീവിത വിശുദ്ധി ആര്‍ജ്ജിച്ചെടുക്കേണ്ട മാസം: ഹമീദലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് തുടക്കമായി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്കു വാഴ്‌സിറ്റി കാമ്പസില്‍ തുടക്കമായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ആത്മസംസ്‌കരണവും ജീവിതവിശുദ്ധിയും ആര്‍ജ്ജിച്ചെടുക്കാന്‍ വിശ്വാസി റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് തങ്ങള്‍ പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വിജ്ഞാന കൈമാറ്റങ്ങളും പ്രധാന അജണ്ടയാക്കി, സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മഹല്ല്-സംഘടനാ ഭാരവാഹികള്‍ വ്യാപൃതരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാറുല്‍ഹുദാ ഡിഗ്രി വിഭാഗം മേധാവി സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാദിയ ജന. സെക്രട്ടറി ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
ഇന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ലഹരിയില്‍ എരിയുന്ന ന്യൂജെന്‍ സ്വപ്‌നങ്ങള്‍ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
പ്രഭാഷണ പരമ്പരയുടെ ഭാഗമായി നാളെ മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മജ്ലിസുന്നൂറിന് സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. 27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
Photo: അഞ്ചാമത് ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പര പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Darul Huda Islamic University

യുഎഇ പ്രസിഡന്റിന്റെ അതിഥി ജിഫ്രി തങ്ങളുടെ റമളാൻ പ്രഭാഷണം 31ന് ഷാർജയിൽ

ഷാർജ : യുഎഇ പ്രസിഡന്റിന്റെ അഥിതിയായി എത്തിയ "സമസ്ത" പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മെയ് 31ന് രാത്രി പത്ത് മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തും. മത സാമൂഹിക രാഷ്ട്രീയ മേഖകളിലെ പ്രമുഖർ പങ്കെടുക്കും. വിവിധ എമിറേറ്റ്സുകളിലെ തങ്ങളുടെ പ്രഭാഷണ വേദികൾ ജന സാന്നിധ്യം കൊണ്ട് ഇതിനോടകം തന്നെ മാധ്യമ ശ്രദ്ധ നേടി കഴിഞ്ഞു.
ഷാർജയിലെ പ്രഭാഷണ സദസ്സ് വമ്പിച്ച വിജയമാക്കുന്നതിന് വേണ്ടി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രചാരണ കൺവെൻഷൻ SKSSF ദേശീയ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെന്റർ ഭാരവാഹികൾ, എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജില്ലാ ഏരിയ തല ഭാരവാഹികൾ പങ്കെടുത്തു.
സ്വാഗത സംഘം ഭാരവാഹികൾ: രക്ഷാധികാരികൾ: സയ്യിദ് ശുഹൈബ് തങ്ങൾ, ചേറൂർ അബ്ദുൽ ഖാദർ മൗലവി, ബഷീർ ഹാജി (ഭീമ), അബ്ദുൽ ഹമീദ്. ടി. കെ, നിസാർ തളങ്കര, മൂസ പള്ളിക്കര, അബ്ദുല്ല മല്ലിച്ചേരി, സഹദ് പുറക്കാട്, ഹാഷിം നൂഞ്ഞേരി. ചെയർമാൻ: അഹമദ് സുലൈമാൻ ഹാജി, ജനറൽ കൺവീനർ: അബ്ദുല്ല ചേലേരി, വർക്കിംഗ് കൺവീനർ: അബ്ദുൽ റസാഖ് വളാഞ്ചേരി, ട്രഷറർ: അബ്ദുൽ റഷീദ് ബാഖവി, വൈസ് ചെയർമാൻ: ഖലീൽ റഹ്മാൻ കാശിഫി, ത്വാഹാ സുബൈർ ഹുദവി, ഡോ: ഹാരിസ് ഹുദവി, ജംഷാ ദ് ഹുദവി, റസാഖ് ഹാജി റുവൈസ്, അബ്ദുൽ റസാഖ് തുരുത്തി, മൊയ്തു സി സി, ഹനീഫ് ഹാജി, അക്ബർ ചെറുമുക്ക്, അബ്ദുൽ ഖാദർ (Etisalat), അബ്ദുൽ ഖാദർ (Sewa), അബ്ബാസ് കുന്നിൽ, മുസ്തഫ മുട്ടുങ്ങൽ, KT K മൂസ, അബ്ദുൽ ഖാദർ ചക്കനകത്ത്, ത്വയ്യിബ് ചേറ്റുവ, ആബിദ് യമാനി, അബ്ദുൽ സലാം മൗലവി കണ്ണൂർ, സുലൈമാൻ ബാവ, അബ്ദുൽ ഹമീദ് കൈപ്പമംഗലം, M P K പള്ളങ്കോട്, അബ്ദുൽ ലത്തീഫ് റിപ്പൺ. ജോ. കൺവീനർ: ഇസ്ഹാഖ് കുന്നക്കാവ്, അഷ്റഫ് ദേശമംഗലം, ഫൈസൽ പയ്യനാട്, ഹകീം TPK, ഷാഹുൽ ഹമീദ് ചെമ്പരിക്ക, സുഹൈൽ വലിയ, ഇബ്റാഹീം OK, ഷാകിർ ഫറോക്ക്, ഷംസുദ്ദീൻ കൈപ്പുറം, അലി കണ്ണൂർ, റാഫി മൗലവി, അബ്ദുൽ സലാം കൂടല്ലൂർ, ഹാഷിം വയനാട്, മഹ്മൂദ് ചൂലൂർ, ഇസ്ഹാഖ് താമരശ്ശേരി, അഹ്മദ് പാലത്തുംകര, ഷഫീഖ് ചേറൂർ.
സബ് കമ്മിറ്റികൾ:
Media & Advertising: ചെയർമാൻ: അബ്ദുൽ റസാഖ് തുരുത്തി, കൺവീനർ: ഫൈസൽ പയ്യനാട്, അംഗങ്ങൾ: ഇസ്മായിൽ കൈപ മംഗലം, റംസി മഞ്ചേരി, മുനീർ ഒതുക്കുങ്ങൽ, സുഹൈർ അസ്ഹരി, ആബിദ് യമാനി, അബ്ദുൽ സലാം മൗലവി കണ്ണൂർ, സുലൈമാൻ ബാവ, അബ്ദുൽ ഹമീദ് കൈപ്പ മംഗലം, M P K പള്ളങ്കോട്, അബ്ദുൽ ലത്തീഫ് റിപ്പൺ, അലിപ്പ. Ind. Area, ഷാ മുക്കൂട്, ഷാദ് Al Nahda, അഷ്റഫ് Al Nahda.
Transportation: ചെയർമാൻ: അബ്ദുൽ റസാഖ് വളാഞ്ചേരി, കൺവീനർ: സൂഹൽ വലിയ, അംഗങ്ങൾ: ഷാഹുൽ ഹമീദ്, ഖൽഖു റഹ്മാൻ, AG. അബ്ദുല്ല,
Volunteer: ചെയർമാൻ : ഹംസ മുക്കൂട്, കൺവീനർ: അസ്‌ലം വേങ്ങര,
Food & Refreshment: ചെയർമാൻ: മൊയ്തു സി സി, കൺവീനർ: അഷ്റഫ് ദേശമംഗലം, അംഗങ്ങൾ: അബ്ദുൽ ഖാദർ, ഷാകിർ ഫറോക്ക്, കരീം കൊളവയൽ.
Reception: ചെയർമാൻ: ഖലീൽ റഹ്മാൻ കാശിഫി, കൺവീനർ: ത്വാഹാ സുബൈർ ഹുദവി.
Stage& Program: ചെയർമാൻ : സയ്യിദ് ശുഹൈബ് തങ്ങൾ, കൺവീനർ: ജംഷാദ് ഹുദവി, അംഗങ്ങൾ: ഹകീം TPK, ഇസ്ഹാഖ് കുന്നക്കാവ്.
Finance: ചെയർമാൻ: അഹമദ് സുലൈമാൻ ഹാജി, കൺവീനർ: അക്ബർ ചെറുമുക്ക്‌, അംഗങ്ങൾ: റഷീദ് ബാഖവി, ഹനീഫ് ഹാജി, ഉമർ, ആബിദ് യമാനി.
- ishaq kunnakkavu

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പര ഇന്ന് മുതല്‍

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷനു (ഹാദിയ) കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്കു ഇന്ന് തുടക്കമാവും. വാഴ്‌സിറ്റി കാമ്പസിലെ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യു.ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പത് മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ഇമാം അഹ്മദ് ബ്‌നു ഹന്‍ബല്‍ (റ): തീയില്‍ കുരുത്ത ആദര്‍ശ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 23 ന് ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും 24 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 24 ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മെയ് 26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. 27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University

SKSSF ഉളിയത്തടുക്ക ക്ലസ്റ്റര്‍ റമദാന്‍ പ്രഭാഷണം തുടങ്ങി

മധൂര്‍: എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ഉളിയത്തടുക്ക സണ്‍ഫളവര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി, എസ് വൈ എസ് ജില്ലാ സെക്രട്ടറി യു. സഹദ് ഹാജി ഉദ്ഘാടനം ചെയ്തു, ക്ലസ്റ്റര്‍ പ്രസിഡന്റ് റഷീദ് മൗലവി അറന്തോട് അധ്യക്ഷത വഹിച്ചു. എം എസ് എ പൂക്കോയ തങ്ങള്‍ മുട്ടത്തോടി പ്രാര്‍ത്ഥന നടത്തി, സയ്യിദ് എസ് പി എസ് അബൂബക്കര്‍ തങ്ങള്‍ മാഹിന്‍ നഗര്‍, എസ് വൈ എസ് മണ്ഡലം ജന സെക്രട്ടറി എം എ ഖലീല്‍, എസ് കെ എസ് എസ് എഫ് മേഖല വൈസ് പ്രസിഡന്റ് പി.എ അഷ്‌റഫ്, ക്ലസ്റ്റര്‍ ജന.സെക്രട്ടറി പി.എ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് 22.5.2018 രാവിലെ 9.30 ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും നാളെ മജ്‌ലിസുന്നൂര്‍ സദസ്സോടെ സമാപിക്കും. സയ്യിദ് പൂക്കോയ തങ്ങള്‍ നേതൃത്ത്വം നല്‍കും. അബ്ദുല്‍ മജീദ് ബാഖവി കൊടിവള്ളി പ്രഭാഷണം നടത്തും.
- yakoob Niram

എസ് വൈ എസ് കാസര്‍കോട് മണ്ഡലം അദാലത്ത് 26ന്

കാസര്‍കോട് : സുന്നി യുവജന സംഘം സംഘടനാ ശാക്തീരകണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന അദാലത്ത് കാസര്‍കോട് മണ്ഡലത്തില്‍ 26.05.2018 രാവിലെ 10മണി മുതല്‍ 2 മണി വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ചേരൂര്‍ കോംപ്ലക്‌സില്‍ വെച്ച് നടക്കും. ശാഖ, മുന്‍സിപ്പല്‍, പഞ്ചായത്ത് പ്രതിനിധികള്‍ അദാലത്തിന് എത്തിച്ചേരണമെന്ന് മണ്ഡലം ജന.സെക്രട്ടറി എം എ ഖലീല്‍ അറിയിച്ചു.
- yakoob Niram

റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് ആശ്വാസമായി SKSSF കുടിവെള്ള പദ്ധതി

ഹൈദരാബാദ്: എസ് കെ എസ് എസ് എഫ് ഗ്ലോബൽ മീറ്റ് ന്റെ ഉപഹാരമായി ഹൈദരാബാദിലെ റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പുകളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ളത്തിനുള്ള ആദ്യ ശുദ്ധജല പ്ലാന്റ് ഉപയോക്താക്കൾക്കായി സമർപ്പിച്ചു. ദൈനംദിന ഉപയോഗത്തിനാവശ്യമായ ശുദ്ധജലത്തിന്റെ അപര്യാപ്തത മൂലം അഭയാർത്ഥി കാമ്പുകളിൽ നിരന്തരം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട്ചെയ്യപ്പെടുന്നുണ്ട്. ഇതിനു പരിഹാരം കാണുക എന്നതാണ് ശദ്ധജല കുടിവെള്ള വിതരണ പദ്ധതിയിലൂടെ ലഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഏകദേശം 600 ലധികം അഭയാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ക്യാമ്പ് ഇമാം മൗലാനാ ശംസുൽ ആലം പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. എസ് കെ എസ് എസ് എഫ് ഹൈദരാബാദ് ചാപ്റ്റർ പ്രതിനിധികളായ ഷാഫി മഷിരിക്കി പുലാമന്തോൾ, അബ്‌ദുർറഹ്‌മാൻ ഹുദവി യു. പി, ഷമീം പൂക്കോട്ടൂർ, മുഹമ്മദ് ആഷിക്. വി തുടങ്ങിയവർ സംബന്ധിച്ചു. കുടിവെള്ള പദ്ധതിക്കുപുറമെ വിധവ വയോജന പെൻഷൻ ഉൾപ്പടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഹൈദരാബാദ് ചാപ്റ്റർ കമ്മിറ്റി യുടെ മേൽനോട്ടത്തിൽ ഗ്ലോബൽ മീറ്റ് കാരുണ്യ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നുണ്ട്.
- SKSSF STATE COMMITTEE

സമസ്ത പ്രസിഡന്റ് നാളെ അൽ ഐനിൽ

അല്‍ഐന്‍: യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ റമദാൻ അഥിതിയായി അബൂദാബി യിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും പ്രമുഖ പണ്ഡിതനും കേരളത്തിലെ നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രഭാഷണം നാളെ (22.05.2017 ചൊവ്വ) തറാവീഹ് നമസ്കാരാനന്തരം അല്‍ഐന്‍ ടൌൺ കോ-ഓപ്പറേറ്റീവിന് സമീപമുള്ള സർഊനി മസ്ജിദില്‍ ഉണ്ടായിരിക്കും.
- sainualain

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കം

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷനു (ഹാദിയ) കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്കു നാളെ തുടക്കമാവും. വാഴ്‌സിറ്റി കാമ്പസിലെ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യു.ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പത് മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ഇമാം അഹ്മദ് ബ്‌നു ഹന്‍ബല്‍ (റ): തീയില്‍ കുരുത്ത ആദര്‍ശ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 23 ന് ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും 24 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 24 ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മെയ് 26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. 27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University

SKSSF ഉളിയത്തടുക്ക ക്ലസ്റ്റര്‍ റമളാന്‍ പ്രഭാഷണം നാളെ 21. 05. 2018 തുടങ്ങും

മധൂര്‍ : എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം 21, 22, 23 തിയ്യതികളില്‍ ഉളിയത്തടുക്ക സണ്‍ഫളവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9. 30 മുതല്‍ 12 മണി വരെ നടക്കും. നാളെ ഉമ്മര്‍ ഹുദവി പൂളപ്പാടും 22ന് ഷൗഖത്തലി മൗലവി വെള്ളമുണ്ടയും 23ന് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളിയും പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സെക്രട്ടറി യു. സഹദ് ഹാജി, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സയ്യിദ് എസ് പി എസ് അബൂബക്കര്‍ തങ്ങള്‍, സയ്യിദ് എം എസ് എ പൂക്കോയ തങ്ങള്‍, എം. എ ഖലീല്‍ അബ്ദുല്‍ ഹമീദ് ഹാജി ചൂരി, ഹനീഫ് മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര, പി. എ അഷ്‌റഫ് ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- yakoob Niram

SKSBV ജ്ഞാനതീരം; മുഹമ്മദ് സാബിതിന് ഒന്നാം റാങ്ക്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സേര്‍ച്ച് സംസ്ഥാനതല ജേതാക്കളെ പ്രഖ്യാപിച്ചു. കാസര്‍കോഡ് ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്‌റസയില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ വെച്ച് പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ തുവ്വക്കുന്ന് റെയ്ഞ്ചിലെ മഅ്ദനുല്‍ ഉലൂം മദ്‌റസാ വിദ്യാര്‍ത്ഥി മുഹമ്മദ് സാബിത്, മലപ്പുറം ഈസ്റ്റ് ജില്ലയിലെ മമ്പാട് റെയ്ഞ്ചിലെ നൂറുല്‍ ഹുദാ മദ്‌റസാ വിദ്യാര്‍ത്ഥി അര്‍ശദ് കെ, മലപ്പുറം വെസ്റ്റ് ജില്ലയിലെ ചെമ്മാട് റെയ്ഞ്ചിലെ ഇസ്‌ലാമിയ്യ മദ്‌റസാ വിദ്യാര്‍ത്ഥി അസീല്‍ കുന്നുമ്മല്‍ എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് റാങ്കുകള്‍ക്ക് അര്‍ഹരായി. സംസ്ഥാനത്തിനകത്തും പുറത്തുമായി നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യൂണിറ്റ് റെയ്ഞ്ച് മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിഭകളാണ് സംസ്ഥാനതല മത്സരത്തില്‍ മാറ്റുരച്ചത്. റിട്ടണ്‍ ടെസ്റ്റ്, അഭിരുചി പരീക്ഷ, ഇന്റര്‍വ്യൂ, യാത്രാനുഭവം, ടാലന്റ് ഗൈം, ലീഡേഴ് ടോക്ക് തുടങ്ങിയ വിവിധ സെഷനുകളിലായി നടന്ന സംസ്ഥാനതല മത്സരത്തില്‍ നിന്നു മുപ്പത് പേരെയാണ് സംസ്ഥാന ജേതാക്കളായി പ്രഖ്യാപിച്ചത്. മുഹമ്മദ് സ്വാലിഹ് (മലയമ്മ, കോഴിക്കോട്), മുഹമ്മദ് (ഇരിട്ടി, കണ്ണൂര്‍), സഹല്‍ ശാഹിദ് (താഴേക്കോട്, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ശബീല്‍ (അനങ്ങനടി പാലക്കാട്), ഫാരിശ് (മാതമംഗലം, കണ്ണൂര്‍), മുഹമ്മദ് നജാത്ത് (പള്ളങ്കോട്, കാസര്‍കോഡ്), നസ്‌റുദ്ദീന്‍ (പട്ടര്‍കുളം, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ഫര്‍ഹാന്‍ (തളിപ്പറമ്പ്, കണ്ണൂര്‍), മുഹമ്മദ് ശാമില്‍ (മാടായി, കണ്ണൂര്‍), മുഹമ്മദ് അനസ് (കള്ളാര്‍, കാസര്‍കോഡ്), റിസ്‌വാന്‍ (മാടായി കണ്ണൂര്‍), മുഹമ്മദ് സിനാന്‍ (മോങ്ങം, മലപ്പുറം ഈസ്റ്റ്), മിറാസ് കബീര്‍ (കൊയിലാണ്ടി, കോഴിക്കോട്), മുഹമ്മദ് മുസ്തഫ (നെല്ലായ പാലക്കാട്), മുഹമ്മദ് ശമീം (കട്ങ്ങല്ലൂര്‍, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ആസിഫ് (ചപ്പാരപ്പടവ്, കണ്ണൂര്‍), അബ്ദുല്‍ അഫുവ്വ് (നീലേശ്വരം, കാസര്‍കോഡ്), നൗശിന്‍ മുഹമ്മദ് (തളിപ്പറമ്പ് ഈസ്റ്റ്, കണ്ണൂര്‍), അഖില്‍ ഇര്‍ഫാന്‍ (ചലവറ, പാലക്കാട്), ഫര്‍ഹാന്‍ മുഹമ്മദ് (എടപ്പാള്‍, മലപ്പുറം വെസ്റ്റ്), മുര്‍ശിദ് മുഹമ്മദ് (രണ്ടത്താണി, മലപ്പുറം വെസ്റ്റ്), ഇര്‍ശാദ് (വണ്ടൂര്‍, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് സിനാന്‍ പി.കെ. (മാതമംഗലം, കണ്ണൂര്‍), അബൂഅജ്‌നാസ് (ഓമാനൂര്‍, മലപ്പുറം ഈസ്റ്റ്), അബ്ദുല്‍ ബാസിത് (പെരുമ്പട്ട, കാസര്‍കോഡ്), റിശാദലി (മമ്പാട്, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് സബീഹ് (കമ്പില്‍, കണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ജേതാക്കള്‍ക്കാവശ്യമായ ശില്‍പശാലകളും തുടര്‍പരിശീലന പദ്ധതികളും നല്‍കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ബഹു. കേരള സംസ്ഥാന മുഖ്യമന്ത്രി 19. 05. 2018 ന് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടന പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികള്‍ സമര്‍പ്പിക്കുന്ന ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും.

സര്‍,
മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായും മറ്റും ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താങ്കള്‍ വിളിച്ചു ചേര്‍ത്ത ഈ യോഗത്തിന് എല്ലാ വിധ വിജയങ്ങളും നേരുന്നു. ഇങ്ങിനെ ഒരു യോഗം വിളിച്ച അങ്ങയെയും പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പിനെയും പ്രത്യേകം അഭിനന്ദിക്കുന്നു.
മുസ്‌ലിം ന്യൂനപക്ഷവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുവെയും മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും അംഗീകരിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകിച്ചും അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. അനുകൂല നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1) കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്തര്‍ ചെയ്ത പള്ളികള്‍, മദ്‌റസകള്‍, മറ്റു സ്ഥാപനങ്ങള്‍, വഖഫ് സ്വത്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും കേസുകളിലും നിഷ്പക്ഷവും നീതി യുക്തവുമായ തീരുമാനമുണ്ടാക്കുന്നതിന് രൂപീകരിച്ചതാണ് വഖഫ് ട്രിബ്യൂണല്‍. എന്നാല്‍, ജി. ഒ. (പി) നമ്പര്‍ 12/2018 ആര്‍. ഡി. തിയ്യതി 12. 03. 2018 ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം നിയമിച്ച കോഴിക്കോട് ഹെഡ്ക്വാട്ടേഴ്‌സിലെ രണ്ട് വഖഫ് ട്രിബ്യൂണല്‍ അംഗങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എതിര്‍പക്ഷത്തുള്ള സംഘടന പ്രവര്‍ത്തകരും വഖഫ് ബോര്‍ഡ് കേസുകളിലും മറ്റും സമസ്തക്കെതിരെ നിലകൊള്ളുന്നവരുമാണ്. വഖഫ് ട്രബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയം സമസ്ത നേതാക്കള്‍ ബഹു. മുഖ്യമന്ത്രിയുമായി 27.04.2018ന് കോഴിക്കോട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ നിയമനം പുനഃപരിശോധിക്കാമെന്ന് പറഞ്ഞിരുന്നു. ആയതിന് നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
2) 10,000ത്തോളം മദ്‌റസകള്‍, പന്ത്രണ്ട് ലക്ഷം കുട്ടികള്‍, ഒരു ലക്ഷം അധ്യാപകര്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ മദ്‌റസ സംവിധാനമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ളത്. അതിന്റെ ആസ്ഥാന മന്ദിരമാണ് ചേളാരിയിലെ സമസ്താലയം. ദേശീയ പാത 17ന്റെ വികസവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലില്‍ നിലവിലുള്ള സര്‍വ്വെ പ്രകാരം ചേളാരി സമസ്താലയവും 1. 20 ഏക്കര്‍ സ്ഥലവും പൂര്‍ണമായും നഷ്ടപ്പെടും. നിലവിലുള്ള പാതയുടെ മധ്യത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥലമേറ്റെടുക്കുന്നതിന് പകരം മുഴുവനായും സമസ്താലയം നിലകൊള്ളുന്ന ഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് അലൈന്‍മെന്റ് നടന്നത്. അലൈന്‍മെന്റ് പുനഃപരിശോധിക്കുമെന്ന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും എന്‍. എച്ച്. അതോറിറ്റി ഉദ്യോഗസ്ഥരും പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ബഹു. മുഖ്യമന്ത്രിക്കു ദയവുണ്ടായി അനുകൂല നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
3) 1960ലെ കേന്ദ്ര ഓര്‍ഫനേജസ് ആക്ട് പ്രകാരം വ്യവസ്ഥാപിതമായും ചട്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിച്ചുവരുന്നതും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്തര്‍ ചെയ്തിട്ടുള്ളതുമായ കേരളത്തിലെ അഗതിഅനാഥ മന്ദിരങ്ങള്‍ ജെ. ജെ. ആക്ട് 2015 പ്രകാരം രജിസ്തര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ബഹു. സുപ്രീം കോടതിയില്‍ കേസ് നടത്തി വരികയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് സ്വാഗതാര്‍ഹമാണ്. തുടര്‍ന്നും സ്ഥാപനങ്ങളുടെ നടത്തിപ്പിന് അനുകൂലമായ സമീപനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
4) സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അംഗീകാരമില്ലെന്ന പേരില്‍ അടച്ചുപൂട്ടാനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും കേരള വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് അനുവദിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
5) പുതുതായി പള്ളികള്‍ നിര്‍മിക്കുന്നതിന് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി ലഭിച്ചിരിക്കണമെന്ന ഉത്തരവ് പല സ്ഥലങ്ങളിലും മസ്ജിദുകളുടെ നിര്‍മാണത്തിന് തടസ്സങ്ങളായി നില്‍ക്കുന്നു. മറ്റു കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന വ്യവസ്ഥകള്‍ മാത്രം പള്ളികളുടെ കാര്യത്തിലും ബാധകമാക്കി ഈ രംഗത്തെ പ്രയാസം ദൂരീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
6) മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച പല പദ്ധതികളും കാര്യക്ഷമമായി നടക്കുന്നില്ല. മദ്‌റസ മോഡണൈസേഷന്‍ പദ്ധതി, ഐ. ഡി. എം. ഐ. പദ്ധതി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, മറ്റു ക്ഷേമ പദ്ധതികള്‍ തുടങ്ങിയവക്ക് യഥാ സമയം ഫണ്ട് ലഭ്യമാവുന്നില്ല. അവ കാര്യക്ഷമമാക്കാന്‍ നടപടി ഉണ്ടാവണമെന്നും തുകകളില്‍ കാലോചിതമായ വര്‍ദ്ധനവ് വരുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
7) പിന്നാക്ക പ്രദേശങ്ങളിലും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലും ഉപരിപഠനത്തിന് പരിമിതമായ സംവിധാനം മാത്രമാണുള്ളത്. അത്തരം പ്രദേശങ്ങളില്‍ ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
8) മുസ്‌ലിം സമുദായത്തിന്റെ രണ്ട് പ്രധാന ആഘോഷങ്ങളായ ഈദുല്‍ഫിത്തര്‍, ബക്രീദ് എന്നിവ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും മൂന്ന് ദിവസം വീതം അവധി അനുവദിക്കണമെന്നത് ബന്ധപ്പെട്ട സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ്. അനുകൂല നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
9) മധ്യവേനല്‍ അവധി കഴിഞ്ഞ് ഈ വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 1ന് വെള്ളിയാഴ്ച യാണെന്നറിയുന്നു. കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്. വെള്ളിയാഴ്ച റംസാന്‍ വ്രതമായത് കൊണ്ടും മുസ്‌ലിംകളെ സംബന്ധിച്ച് റംസാനിലെ വെള്ളിയാഴ്ചക്ക് പ്രത്യേകം പ്രധാന്യമുള്ളത്‌കൊണ്ടും സ്‌കൂളുകള്‍ തുറക്കുന്നത് 04.06.2018 തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജൂണ്‍ 16ന് (ശനിയാഴ്ച) ഈദുല്‍ ഫിത്വര്‍ ആവാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് അന്നെ ദിവസം പ്രവര്‍ത്തി ദിനമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
10) ഒരിക്കല്‍ ഹജ്ജും ഉംറയും നിര്‍വ്വഹിച്ചവര്‍ക്ക് ഹജ്ജിനും ഉംറക്കും 200 സഊദി റിയാല്‍ അധികമായി നല്‍കണമെന്ന വ്യവ്സ്ഥ തീര്‍ത്ഥാടകര്‍ക്ക് അധികബാദ്ധ്യത വരുന്നതിനാല്‍ ഏറെ പ്രയാസമുണ്ടാക്കുന്നു. കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് സഊദി സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തി ഈ വ്യവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
11) പുതിയ കേന്ദ്ര ഹജ്ജ് നയത്തിലെ പല നിയമങ്ങളും കേരളത്തിലെ ഹാജിമാര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നവയാണ്. ഉദാ: 1) തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവരെ നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കിയത്. 2) ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും കരിപ്പൂരിനെ മാറ്റിയത് തുടങ്ങിയവ. ആയതിനാല്‍, പുതിയ കേന്ദ്ര ഹജ്ജ് നയത്തിലെ ദോഷകരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
12) സംസ്ഥാന ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ്, നിര്‍ദ്ദിഷ്ട മദ്‌റസ ബോര്‍ഡ്, സര്‍വ്വകലാശാലകള്‍, മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമിതികള്‍, കരിക്കുലം കമ്മിറ്റി തുടങ്ങിയവയില്‍ മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
13) കേരളത്തില്‍ ഒരു അറബിക് സര്‍വ്വകലാശാല രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ വലിയ സാദ്ധ്യതയുള്ളതാണ് അന്താരാഷ്ട്ര നിലവാരമുള്ള ഒരു അറബിക് യൂണിവേഴ്‌സിറ്റി എന്നത്. അറബിക് യൂണിവേഴ്‌സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
14) സംസ്ഥാനത്തിന്റെ സമ്പദ് ഘടനയില്‍ മുഖ്യപങ്ക് വഹിച്ചിക്കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍. പല വിദേശ രാജ്യങ്ങളിലും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങി എത്തുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചുവരികയാണ്. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
15) സംശയത്തിന്റെ നിഴലിലും നിക്ഷിപ്ത താല്‍പര്യങ്ങളാലും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ സംസ്ഥാനത്തിനകത്തും പുറത്തും ജയിലിലും മറ്റും പീഢിപ്പിക്കപ്പെടുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും നിരപരാധികള്‍ ഒരു കാരണവശാലും ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
16) സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് മതനിയമങ്ങള്‍ അനുസരിച്ച് വസ്ത്രധാരണം നടത്താനും ആരാധനകള്‍ നിര്‍വ്വഹിക്കാനും കഴിയാത്ത സ്ഥിതിവിശേഷവും അഖിലേന്ത്യാതലത്തില്‍ നടത്തുന്ന 'നീറ്റ്' പോലുള്ള പരീക്ഷകളില്‍ വ്യക്തി സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വിധത്തിലും മതനിയമങ്ങളെ അവഹേളിക്കുന്ന രീതിയിലും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയ അനുഭവങ്ങളുണ്ട്. മേലില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
17) ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക പുരോഗതിക്കും പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരമുണ്ടാവുന്നതിനും വ്യത്യസ്ഥ വകുപ്പുകളുടെ കീഴിലെ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് ഒരു ന്യൂനപക്ഷ മന്ത്രാലയം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സമസ്തയെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍: 1) പ്രഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ) 2) പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് (ജോയിന്റ് സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ) 3) സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ഖാസി, കോഴിക്കോട് & ജനറല്‍ സെക്രട്ടറി, സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി) 4) കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്) 5) നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി) 6) സത്താര്‍ പന്തലൂര്‍ (ജനറല്‍ സെക്രട്ടറി. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി.
- SKSSF STATE COMMITTEE

19/5/2018 ന് കോഴിക്കോട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ SKSSF സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ നല്‍കിയനിവേദനം

ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവറുകള്‍ക്ക്.
1. മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ പ്ലസ്ടു സീറ്റ് ലഭിക്കാതെ 20, 000 വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസത്തിന് പുറത്താകുന്ന സ്ഥിതിയാണ്. ഇതിന് ശാശ്വത പരിഹാരം വേണം. മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്ലസ്ടു ബാച്ചുകള്‍ ഉറപ്പാക്കണം.
2. പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളെ ജനസംഖ്യാനുപാതികമായി നിശ്ചയിക്കണം. മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണം
3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ തിരുവനന്തപുരത്ത് മാത്രമാണ് ഉള്ളത്. കാസര്‍ഗോഡ് മുതലുള്ളവര്‍ തിരുവനന്തപുരത്ത് എത്തണം. എല്ലാ ജില്ലകളിലും ട്രൈബ്യൂണലുകള്‍ സ്ഥാപിക്കണം.
4. ഹൈക്കോടതിക്ക് കോഴിക്കോട്ട് ഒരു ബഞ്ച് സ്ഥാപിക്കണം
5. അറബിക് സര്‍വ്വകലാശാലയോ അതിന്റെ ധര്‍മം നിര്‍വഹിക്കാന്‍ ഉതകും വിധമുള്ള വിദേശഭാഷാ സര്‍വ്വകലാശാലയോ സ്ഥാപിക്കുക
6. പോലീസിന്റെ ഇടപെടല്‍ താരതമ്യേന മെച്ചമാണെങ്കിലും മുസ്ലിംകളുടെ കാര്യത്തിലുള്ള മുന്‍വിധി പഴയതുപോലെ തുടരുകയാണ്. അത് മാറ്റാന്‍ ഗൗരവ പൂര്‍ണമായ ഇടപെടലുകള്‍ വേണം.
7. മുസ്ലിംകള്‍ പ്രതികളാകുന്ന കേസുകള്‍ കര്‍ക്കശമായും ഹിന്ദുത്വ ശക്തികളുടെ കേസുകള്‍ മൃദുവായും കൈകാര്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.
8. സാമുദായിക സംഘര്‍ഷമുണ്ടാകുമ്പോള്‍ പെട്ടെന്ന് വിചാരണ പൂര്‍ത്തീകരിച്ച് ശിക്ഷിക്കാന്‍ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കണം.
9. സാമുദായിക സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ പ്രത്യേക പോലീസ് വിഭാഗം രൂപീകരിക്കുക.
10. മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും അഭാവം പ്രകടമാണ്. പൊതുജനാരോഗ്യ സംവിധാനത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം മുന്നൂറിലേറെ ഫീല്‍ഡ് സ്റ്റാഫിന്റെ (HI, JPHN) കുറവുണ്ട്. മലപ്പുറത്ത് ഡിഫ്തീരിയ പോലുള്ള പകര്‍ച്ച വ്യാധികള്‍ സ്ഥിരമായി റിപ്പോര്‍ട് ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാന കാരണം ഇതാണ്. ഇത് ഗൌരവമായി പരിഹരിക്കണം.
11 മലപ്പുറം ജില്ലയില്‍ അന്പത് ലക്ഷത്തോളം ജനസംഖ്യയുണ്ട്. മറ്റു ജില്ലകളിലെ ജനസംഖ്യ വെച്ചുനോക്കുന്‌പോള്‍ ഇരട്ടിയിലധികം വരും ഇത്. ജില്ലയിലെ ഭരണ നിര്‍വഹണം ദയനീയ സ്ഥിതിയിലാണ്. അതിനാല്‍ കൂടുതല്‍ വില്ലേജുകളും താലൂക്ക് ഓഫീസുകളും ആരംഭിക്കണം.
12. പ്രവാസികളുടെ കാര്യങ്ങള്‍ക്കായി എല്ലാ ജില്ലകളിലും ഒരു ഓഫീസ് വേണം. വിദേശത്ത് നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനും മറ്റുമായി കളക്ട്രേറ്റ് കേന്ദ്രീകരിച്ച് സംവിധാനമുണ്ടാക്കണം.
13. പിന്നാക്ക സംവരണം അട്ടിമറിക്കുന്ന നടപടികള്‍ ഉണ്ടാകരുത്.
14. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആവശ്യമായ ചികില്‍സാ- പഠന- കെട്ടിട സൗകര്യങ്ങള്‍ ഒരുക്കണം.
15. നാളികേര കര്‍ഷകരുടെ കാര്യത്തില്‍ റബ്ബര്‍ കര്‍ഷകരുടേതിന് സമാനമായ ശ്രദ്ധ ആവശ്യമാണ്. നാളികേരത്തില്‍ നിന്നും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതി വേണം. ഇതിനായി കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് സ്ഥാപനങ്ങള്‍ വേണം.
16. ദേശീയപാതക്കായി കുടിയൊഴിയുന്നവര്‍ക്കും ഗെയിലിനായി സ്ഥലം നല്‍കുന്നവര്‍ക്കും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണം. ഫലപ്രദമായ പുനരധിവാസം സാധ്യമാകുന്നതായിരിക്കണം നഷ്ടപരിഹാരം.
17. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ വിതരണം തടയുന്നതിന് വേണ്ടി നിലവിലുള്ള നിയമം പഴുതുകളടച്ച് കര്‍ശനമായി നടപ്പാക്കുക. നിലവിലെ നിയമത്തില്‍ ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പരിമിതികളുണ്ട്. ഇത് വ്യാപകമായി ദുരൂപയോഗം ചെയ്യപെടുന്നുണ്ട്.
18. മതവസ്ത്രം ധരിച്ച് നീറ്റ് പരീക്ഷ എഴുതാമെന്ന് CBSE ഉത്തരവിറക്കിയിട്ടും സംസ്ഥാനത്തെ ചില പരീക്ഷ കേന്ദ്രങ്ങളിലെ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ചട്ടവിരുദ്ധമായി പെരുമാറുകയും മറ്റു ചിലരെ പരീക്ഷ എഴുതുന്നത് തടയുകയും ചെയ്തു. ഇത്തരം സെന്ററുകള്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി കള്‍ സ്വീകരിക്കുകയും ചെയ്യുക
19. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള റെസ്റ്റ് റൂമുകള്‍ സംസ്ഥാനത്തെ പല വിദ്യഭ്യാസ സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.
20. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് റഗുലര്‍ സ്ട്രീമില്‍ വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്തവര്‍ക്ക് പഠനസൗകര്യമൊരുക്കുന്ന ഓപണ്‍ സ്ട്രീം എജുക്കേഷന്‍ നിര്‍ത്തലാക്കണമെന്ന യു. ജി. സി. നിര്‍ദേശത്തെ മറികടക്കാനും സ്ട്രീം നിലനിര്‍ത്താനും നടപടി സ്വീകരിക്കുക.
21. കേരളത്തിലെ മുസ് ലിം ന്യൂനപക്ഷങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 11 എയ്ഡഡ് അറബി കോളജുകളുകളിലെ അനഅധ്യാപക സ്റ്റാഫ് പാറ്റേണുമായി ബന്ധപ്പെട്ട് 29-02-2016 തിയ്യതിയിലെ G.O(MS)No.60/2016/H.Edn നമ്പര്‍ ഉത്തരവ് പ്രകാരം കേരളത്തിലെ എയ്ഡഡ് കോളജുകളിലെ അനധ്യാപകരുടെ മിനിമം പാറ്റേണ്‍ 'D' ആയി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ആയത് പ്രകാരം എല്ലാ കോളേജുകളും സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ ബന്ധപ്പെട്ട് കോളേജ് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു എങ്കിലും അറബി കോളേജുകളുടെയും ട്രെയിനിംഗ് കോളേജുകളുടെയും സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താതെ 20-09-2016 തിയ്യതിയിലെ E1/21739/2016 നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാരിലേക്ക് വിശദീകരണം തേടുകയാണ് ചെയ്തത്. ഇത് കാരണം രണ്ട് വര്‍ഷത്തിലധികമായി ട്രെയിനിംഗ് കോളേജുകളിലും ചില ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും നിയമനമോ പ്രൊമോഷനോ നടത്താന്‍ സാധിക്കാത്തതിനാല്‍ കേളേജുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരം കാണുക.
GEN.SECRETARY SKSSF
19/5/2018
- SKSSF STATE COMMITTEE

SKSSF Friday message 18-05-2018

For printing, please download from here

വിശുദ്ധ മാസത്തിന്‍റെ പവിത്രതയെ ആരും കളങ്കപ്പെടുത്തരുത്: സമസ്ത ബഹ്റൈന്‍

ഇഫ്താറിനോടനുബന്ധിച്ച് ഭക്ഷണം പാഴാക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം 

മനാമ: ആത്മ സംസ്കരണത്തിന്‍റെ മാസമായ വിശുദ്ധ റമദാനെ അര്‍ഹിക്കും വിധം ആദരിക്കണമെന്നും റമദാന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും സമസ്ത ബഹ്റൈന്‍ നേതാക്കള്‍ പുറത്തിറക്കിയ റമദാന്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. 
വിശ്വാസികള്‍ക്ക് തഖ് വ (ഭയഭക്തി/സൂക്ഷമത തുടങ്ങിയവ) ഉണ്ടാക്കുക എന്നതാണ് റമദാന്‍റെ മുഖ്യലക്ഷ്യം. അതു കൊണ്ടു തന്നെ അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. മറിച്ച് തഖ് വയിലധിഷ്ഠിതമായി ജീവിതം ക്രമപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. 
മനുഷ്യര്‍ക്കാകമാനം സന്‍മാര്‍ഗമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് റമദാനിലാണ്. നീതിയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ പാഠങ്ങളും സന്ദേശങ്ങളും ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും അത് പ്രചരിപ്പിക്കാനും വിശുദ്ധ റമദാനെ എല്ലാവരും ഉപയോഗപ്പെടുത്തണം. 
ഇഫ്താര്‍ പാര്‍ട്ടികളോടനുബന്ധിച്ചും അല്ലാതെയും കണ്ടുവരുന്ന അനാരോഗ്യമായ ഭക്ഷണ രീതികളും ഭക്ഷണം ധൂര്‍ത്തടിച്ച് പാഴാക്കുന്നതും നശിപ്പിക്കുന്നതുമായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. ഭക്ഷണം പൂര്‍ണ്ണമായി കഴിക്കുകയോ മറ്റുള്ളവര്‍ക്ക് കഴിക്കാവുന്ന രീതിയില്‍ മാറ്റിവെക്കുകയോ ആണ് വേണ്ടത്. ഒരു കാരണവശാലും ഭക്ഷണം നശിപ്പിക്കരുത്. ലോകത്തുടനീളം വിശന്നു കഴിയുന്നവരുടെ ദുരിതത്തെ കുറിച്ച് ചിന്തിക്കുകയും അവരെ സഹായിക്കാനാവശ്യമായത് ചെയ്യുകയും ചെയ്യേണ്ട ഈ സാഹചര്യത്തില്‍ തന്നെ ഇത്തരം പ്രവണതകള്‍ ഉണ്ടാവാതിരിക്കാന്‍ നോന്പു തുറ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ റമദാന്‍ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 
- samastha news

ബഹ്റൈന്‍ SKSSF സാര്‍ യൂണിറ്റ് നിലവില്‍ വന്നു

മനാമ: എസ് കെ എസ് എസ് എഫ് ബഹ്റൈന്‍ "നേരിനൊപ്പം ഒത്തുചേരാം" എന്ന ശീർഷകത്തിൽ ആരംഭിച്ച മെന്പര്‍ഷിപ്പ് കാന്പയിനെ തുടര്‍ന്നു വരുന്ന ഏരിയാ തല കണ്‍വെന്‍ഷനില്‍ സാര്‍ ഏരിയാ യൂണിറ്റ് നിലവിൽ വന്നു. 
സാര്‍ ഏരിയാ മുഖ്യ ഭാരവാഹികള്‍: അബ്ദുൽ ലത്തീഫ്. വി. സി (ചെയർമാൻ), ബഷീർ. കെ. കെ. (ജനറൽ കൺവീനർ) സഹീർ. പി. എം (വിഖായ കൺവീനർ) റാഷിദ്. പി. എം (സഹചാരി കൺവീനർ) അൻസാരി. എം. കെ (സത്യധാര കൺവീനർ) അൻവാർ(ട്രൻറ് കൺവീനർ) ശിബിൽ മർജാൻ. (സർഗലയം കൺവീനർ). 
സമസ്ത ബഹ്റൈൻ സാർ ഏരിയ പ്രസിഡൻറ് അശ്റഫ് ക്വാളിറ്റിയുടെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ എസ്. കെ. എസ്. എസ്. എഫ് വൈസ് പ്രസിഡന്റ് ഹംസ അൻവരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർ അബ്ദുൽ മജീദ് ചോലക്കോട് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. അബ്‌ദുലത്തീഫ്, സഹീർ പാലക്കൽ. ബഷീർ. പി. എം. അൻസാരി. എം. കെ, അൻസാർ, ഷിബിൻ, സനൂപ് എന്നിവർ ആശംസകളർപ്പിച്ചു. ഹംസ അൻവരി പ്രാർത്ഥനയും നൗഫൽ ഖിറാഅത്തും അവതരിപ്പിച്ചു. അശ്റഫ് മൗലവി സ്വാഗതവും ബഷീർ. കെ. കെ നന്ദിയും പറഞ്ഞു 
Photo: എസ്. കെ. എസ്. എസ്. എഫ് സാര്‍ യൂണിറ്റ് മുഖ്യ ഭാരവാഹികള്‍ 
- samastha news

SKSSF റമളാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം ദേശമംഗലം വരവൂരില്‍ സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന റമളാന്‍ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ ദേശമംഗലം മേഖലയിലെ വരവൂര്‍ മസ്താനുപ്പാപ്പ മഖാമില്‍ വെച്ച് വരവൂര്‍ ശാഖ ഭാരവാഹികള്‍ക്ക് കൈമാറി നിര്‍വ്വഹിച്ചു. 

എസ്. കെ. എസ്. എസ്. എഫ്. ന്റെ നേതൃത്വത്തിലുളള റമളാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും ഹമിദലി തങ്ങള്‍ അറിയിച്ചു. ശാഖാ കമ്മിറ്റികളിലും, ക്ലസ്റ്റര്‍, മേഖല, ജില്ലാ കമ്മറ്റികളും വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ റമളാന്‍ റിലീഫിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ടെന്നും ഇത്തരം നന്മകള്‍ സമൂഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും തങ്ങള്‍ പ്രസ്താവിച്ചു. 

പ്രപഞ്ചനാഥനോടുളള ആരാധനയോടൊപ്പം പരസ്പരസ്‌നേഹവും, സഹജീവികളോടുളള കാരുണ്യവും, ഹൃദയങ്ങള്‍ തമ്മിലുളള അടുപ്പവും വിശ്വാസികളില്‍ ഏറ്റവും പ്രകടമാവുന്ന പുണ്യമാസമാണ് റമളാന്‍. ഈ മാസത്തിന്റെ പവിത്രതയെ ഉള്‍ക്കൊണ്ട് കുവൈറ്റിലെ പ്രവാസി സഹോദരങ്ങള്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ മാതൃകായോഗ്യമാണെന്നും, അഭിനന്ദനീയമാണെന്നും തങ്ങള്‍ തുടര്‍ന്ന് പറഞ്ഞു. എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം, എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷണല്‍ കമ്മറ്റി ജോ: സെക്രട്ടറി ടി. എം. അഷറഫ് ഷാര്‍ജ, ജില്ല സര്‍ഗ്ഗലയം കണ്‍വീനര്‍ ഇസ്മയില്‍. കെ. ഇ., എസ്. വൈ. എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ ബാദുഷ അന്‍വരി, സയ്യിദ് സൈനുല്‍ അബിദിന്‍ തങ്ങള്‍ അബൂബക്കര്‍ ബാഖവി, ഉനൈസ്. കെ. യു., ശുഹൈബ്. കെ. കെ., അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഹാദിയ റമദാന്‍ പ്രഭാഷണം മെയ് 22 മുതല്‍

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പര മെയ് 22, 23, 24, 26, 27 തിയ്യതികളില്‍ ഹിദായ നഗരില്‍ വെച്ച് നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും പ്രഭാഷണം. 
മെയ് 22 ന് ചൊവ്വാഴ്ച രാവിലെ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
23 ന് ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും 24 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
മെയ് 26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. 
27 ന് ഞായറാഴ്ച സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപനദുആക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 
- Darul Huda Islamic University

മുണ്ടക്കുളം ജാമിഅഃ ജലാലിയ്യ; വാര്‍ഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅഃ ജലാലിയ്യ യിലെ 2017-18 അധ്യായന വര്‍ഷത്തെ മൗലവി ഫാസില്‍ ജലാലി ബിരുദ പരീക്ഷയുടെ ഫലം പ്രിസിപ്പാള്‍ സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. അനന്തായൂര്‍ അബ്ദുല്ല മുസ്ലിയാരുടെ മകന്‍ മുഹമ്മദലി ജൗഹര്‍ എം.എ ഒന്നാം റാങ്കും, മുണ്ടക്കുളം മുരിങ്ങോളി ഹൈദര്‍സ് കുട്ടിയുടെ മകന്‍ സാദിഖലി എം രണ്ടാം റാങ്കും, മുണ്ടിലാക്കല്‍ കെ.സി അബ്ദുല്‍ കരീം ദാരിമി യുടെ മകന്‍ മുഹമ്മദ് ഇയാസ് കെ.സി മൂന്നാം റാങ്കും കരസ്ഥമാക്കി. പരീക്ഷാ ബോര്‍ഡ് കണ്‍വീനര്‍ കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കോ-ഓഡിനേറ്റര്‍ മുഹമ്മദ് കുട്ടി ദാമി കോടങ്ങാട്, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, സിഎ മുഹമ്മദ് മുസ്ലിയാര്‍ര്, നാസിറുദ്ദീന്‍ ദാരിമി, കരീം ദാരിമി മുതുവല്ലൂര്‍ സംബന്ധിച്ചു. 
- SMIC MUNDAKKULAM

ബഹ്റൈന്‍ SKSSF റിഫ യൂണിറ്റ് നിലവില്‍ വന്നു

മനാമ: ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് "നേരിനൊപ്പം ഒത്തുചേരാം" എന്ന ശീർഷകത്തിൽ ആരംഭിച്ച മെന്പര്‍ഷിപ്പ് കാന്പയിന്‍ പൂര്‍ത്തീകരിച്ച ശേഷം റിഫ ഏരിയാ യൂണിറ്റ് നിലവിൽ വന്നു. മുഖ്യ ഭാരവാഹികള്‍: ഹംസ അൻവരി മോളൂർ (ചെയർമാൻ), പി. ബഷീർ (ജനറൽ കൺവീനർ), ഫസലുറഹ്മാൻ (വിഖായ കൺവീനർ), അശ്റഫ് നെൻമാറ (സഹചാരി കൺവീനർ), മുസ്തഫ. കെ (സത്യധാര കൺവീനർ), റിയാസ്. കെ(ട്രൻറ് കൺവീനർ), ഉമൈർ ഫൈസി (സർഗലയം കൺവീനർ). 

ബഹ്റൈൻ എസ്. കെ. എസ്. എസ്. എഫ് ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറ യുടെ അദ്ധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻറ് സൈതലവി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർ അശ്റഫ് അൻവരി ചേലക്കര തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ബഷീർ ദാരിമി പ്രാർത്ഥനയും അസീസ് മൗലവി ഖിറാഅത്തും അവതരിപ്പിച്ചു. ഖാസിം ഇരിക്കൂർ, ഹംസ അൻവരി, മൊയ്തു ഹാജി തെന്നല പ്രസംഗിച്ചു ബഷീർ സ്വാഗതവും അശ്റഫ് നെൻമാറ നന്ദിയും പറഞ്ഞു. 
Photo: ബഹ്റൈന്‍ എസ്. കെ. എസ്. എസ്. എഫ് റിഫ യൂണിറ്റ് ഭാരവാഹികള്‍ 
- samastha news

റമദാന്‍ ഒന്ന് വ്യാഴാഴ്ച്ച

കോഴിക്കോട്: റമദാന്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ച (17/05/2018) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. 
- QUAZI OF CALICUT

SKSSF പൊന്നാനി ക്ലസ്റ്റർ വിജയികളെ അനുമോദിച്ചു

പൊന്നാനി: എസ്കെഎസ്എസ്എഫ് ക്ലസ്റ്റർ ആനപ്പടി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്ക് അനുമോദനവും ഉപരിപഠന മാർഗനിർദ്ദേശ ക്ലാസ്സും നടത്തി. എം ഇ എസ് പൊന്നാനി കോളജ് പ്രിൻസിപ്പാൾ ഡോ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഇ കെ ജുനൈദ് അധ്യക്ഷത വഹിച്ചു. സി പി ഹസീബ് ഹുദവി ക്ലാസ്സെടുത്തു. കെ സെയ്ദ് ഹാജി, സി. ഗംഗാധരൻ, പി കെ അഷറഫ്, അബ്ദുൽ ഗഫൂർ അൽ ഷാമ, നൗഫൽ ഹുദവി, സി കെ റഫീഖ്, വി സിറാജുദ്ദീൻ, വി എ ഗഫൂർ, പി പി എ ജലീൽ, കെ അബൂബക്കർ, കെ വി കഫീൽ, സവാദ് പ്രസംഗിച്ചു. യു എസ് എസ് ജേതാവ് നിദ ഹിദായ, എൻ എൽ പി മാസ്റ്റർ ട്രെയിനർമാരായ വി. സിറാജുദീൻ, എ എം ഷൗക്കത്ത് എന്നിവർക്കും ഉപഹാരം നൽകി. 
ചിത്രം: പൊന്നാനി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് അനുമോദന സംഗമം ഡോ. എം അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു. 
- CK Rafeeq

റമദാനില്‍ മോറോക്കോ രാജാവിന്റെ അതിഥിയായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി

ഹിദായ നഗര്‍: വടക്കനാഫ്രിക്കയിലെ പ്രമുഖ രാജ്യങ്ങളിലൊന്നായ മോറോക്കോയിലെ ഗവണ്‍മെന്റിന്റെ കീഴില്‍ റമദാനില്‍ സംഘടിപ്പിക്കാറുള്ള പണ്ഡിത സദസ്സില്‍ രാജാവിന്റെ അതിഥിയായി ഇത്തവണ ദാറുല്‍ഹുദാ വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും. അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ രാജാവിന്റെ കൊട്ടാരത്തില്‍ ദുറൂസുല്‍ ഹസനിയ്യ എന്ന പേരില്‍ പ്രതിവര്‍ഷം സംഘടിപ്പിക്കാറുള്ള റമദാന്‍ പണ്ഡിത സദസ്സില്‍ ഡോ. നദ് വി പ്രഭാഷണം നടത്തും. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരെഞ്ഞടുത്ത പണ്ഡിതരാണ് ക്ലാസെടുക്കാറുള്ളത്. 1963ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് ''ദുറൂസുല്‍ ഹസനിയ്യ'' എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. സഊദ് റമദാന്‍ ബൂത്വി, ശൈഖ് മുതവല്ലി അശ്ശഅ്റാവി തുടങ്ങിയ നിരവധി ആഗോള പണ്ഡിതര്‍ മുന്‍പ് നേതൃത്വം നല്‍കിയ പണ്ഡിത സദസ്സില്‍ ഇന്ത്യയില്‍ നിന്നു ശൈഖ് അബുല്‍ ഹസന്‍ അലി ഹസന്‍ നദ് വിയും നേരത്തെ സംബന്ധിച്ചിട്ടുണ്ട്. റമദാനിലെ ആദ്യ പതിമൂന്ന് ദിവസത്തെ പരിപാടിയില്‍ സംബന്ധിക്കാന്‍ ഡോ. ബഹാഉദ്ദീന്‍ നദ് വി തലസ്ഥാന നഗരിയായ റബാത്വിലേക്ക് യാത്ര തിരിച്ചു. 
- Darul Huda Islamic University

'സ്മാര്‍ട്ട്' സിവില്‍ സര്‍വ്വീസ് വിദ്യഭ്യാസ പദ്ധതി; ട്രന്റ് സ്മാര്‍ട്ട് പ്രോജക്ട്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

മണ്ണാര്‍ക്കാട്: എസ്. കെ. എസ്. എസ്. എഫ് വിദ്യഭ്യാസ വിഭാഗമായ ട്രന്റിന്റ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വ്വീസ് പ്രോജക്ട് സ്മാര്‍ട്ടിന്റെ 2018-2019 അദ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താഴെ പറയുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞടുത്തു. 1. മുഹമ്മദ് സബാഷ് 2. മുഹമ്മദ് ടി. ടി 3. മുഹമ്മദ് സുഹൈര്‍, ഇര്‍ഫാന്‍ ഷാജുദ്ദീന്‍ 4. മുഹമ്മദ് അസ്‌വിന്‍ 5. ഫഹീം അഹമ്മദ് സാലിഹ്, ഹാറൂന്‍ മുഹമ്മദ് റിയ 6. അസ്ജല്‍ 7. സഫീര്‍ അഹമ്മദ് ടി. 8. മുഹമ്മദ് ഷഫിന്‍ 9. മുഹമ്മദ് ഹനീഫ എ 10. മുഹമ്മദ് അദ്‌നാന്‍, മുഹമ്മദ് ഇഹ്‌സാനുല്‍ ഹഖ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ 17ന് രാവിലെ 9:30ന് രക്ഷിതാക്കള്‍ സഹിതം മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ ഹാജറാവണം. 
- SKSSF STATE COMMITTEE

SKSSF റമളാന്‍ കാമ്പയിന്‍ ആരംഭിച്ചു

കോഴിക്കോട്: വിപുലമായ ആത്മ സംസ്‌കരണ പദ്ധതികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി റമളാന്‍ കാമ്പയിൻ ആരംഭിച്ചു. സംസ്ഥാന തല ഉദ്ഘാടനം ഒതുക്കുങ്ങല്‍ കൈപറ്റയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയിദ് ഹാഷിറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ആസക്തിക്കെതിരെ ആത്മ സമരം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ പ്രമേയ പ്രഭാഷണം നടത്തി. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ പ്രസിഡൻറ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ മുഖ്യ അഥിതി ആയിരുന്നു. സി എച്ച് ത്വയ്യിബ് ഫൈസി, ഒ. കെ എം കുട്ടി ഉമരി, കെ. കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കെ കെ എസ് ബാപുട്ടി തങ്ങള്‍, അഹ്മ്മദ് ഫൈസി കക്കാട്, കെ അലി അക്ബര്‍ തങ്ങള്‍, അബ്ദുറഹീം ചുഴലി, ശാഫി മാസ്റ്റർ ആട്ടീരി, ഹബീബ് ഹുദവി, ഫൈസൽ ഫൈസി പ്രസംഗിച്ചു. ആശിഖ് കുഴിപ്പുറം സ്വാഗതവും ഷാഹിദ് ബാവ നന്ദിയും പറഞ്ഞു. ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമളാന്‍ കാലയളവില്‍ ശാഖാ തലങ്ങളില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ലാ മേഖല തലങ്ങളില്‍ ഇഫ്ത്വാര്‍ മീറ്റുകള്‍, നിര്‍ധന കടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്ത്വാര്‍ ക്വിറ്റ് വിതരണം, നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവവിതരണം, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവ വിപുലമായി സംസ്ഥാന തലത്തില്‍ നടത്തും. കാമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്സ് മത്സരവും സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ മേഖല ജില്ല സംസ്ഥാന തലത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരവും സംഘടിപ്പിക്കും. 
ഫോട്ടോ: എസ് കെ എസ് എസ് എഫ് റമളാൻ കാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം കൈപ്പറ്റയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. 
- SKSSF STATE COMMITTEE

ബഷീറിന് സമസ്ത പ്രവര്‍ത്തകരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും നടന്നു 
മനാമ: ബഹ്റൈനില്‍ മരണപ്പെട്ട ബഷീറിന് സമസ്ത പ്രവര്‍ത്തകരുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം കുവൈത്തി പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിനും പ്രാര്‍ത്ഥനക്കും നിരവധി പേരാണ് എത്തിയത്. മരണപ്പെടുന്നതിന്‍റെ മണിക്കൂറുകള്‍ മുന്പ് വരെയും സമസ്തയുടെ പ്രവര്‍ത്തനങ്ങളിലും വാരാന്ത സ്വലാത്ത് മജ് ലിസിലും സജീവമായി പങ്കെടുക്കുകയും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത ബഷീര്‍ തങ്ങളോട് വിടപറഞ്ഞത് ഇപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ബഷീറിന് അന്തോപചാരം അര്‍പ്പിക്കാനും പ്രാര്‍ത്ഥനകള്‍ തടത്താനും സമസ്ത നേതാക്കളും കുവൈത്തി പള്ളിയില്‍ എത്തിയിരുന്നു. 

നാട്ടില്‍ നിന്നെത്തിയ സമസ്ത കേന്ദ്ര മുശാവറാംഗവും പണ്ഢിതനുമായ കെ. പി. സി തങ്ങള്‍ വല്ലപ്പുഴ മയ്യിത്ത് നമസ്കാരത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അനുസ്മരണ സന്ദേശം നല്‍കി. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അശ്റഫ് അന്‍വരി, റബീഅ് ഫൈസി അന്പലക്കടവ്, ഹാഫിസ് ശുഐബ്, അബ്ദുറസാഖ് നദ് വി, വി. കെ കുഞ്ഞഹമ്മദ് ഹാജി, എസ്. എം അബ്ദുല്‍ വാഹിദ്, എ. പി ഫൈസല്‍ വില്ല്യാപ്പള്ളി തുടങ്ങി സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികളും വിവിധ മത-രാഷ്ട്രീയ സംഘടനാ നേതാക്കളും സംഘടനാ പ്രതിനിധികളും മയ്യിത്ത് നമസ്കാരത്തിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു. 

പേരാന്പ്ര - മൂലാട് സ്വദേശിയും സമസ്ത ബഹ്റൈന്‍ സാര്‍ ഏരിയാ ഭാരവാഹിയുമായ പുതിയോട്ടില്‍ ബഷീര്‍ (46) വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം തിങ്കളാഴ്ച ഉച്ചക്കുള്ള എയര്‍ ഇന്ത്യയിലാണ് മൃതദേഹം കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി 9. മണിക്ക് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിക്കുന്ന മൃതദേഹം കുന്നരംവെള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. 
Photo: ബഹ്റൈനില്‍ സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മയ്യിത്ത് നിസ്കാര-പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ നിന്ന് 
- samastha news

സാഹിത്യം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനമാണ്: കെ. പി രാമനുണ്ണി

കോഴിക്കോട്: സാഹിത്യകാരന്മാര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്ന ഈ കാലത്ത് സാഹിത്യം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കെ. പി രാമനുണ്ണി. എസ്. കെ. എസ്. എസ്. എഫ് റൈറ്റേഴ്‌സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച സാഹിത്യപ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ ക്യാംപുകളുടെ ആവശ്യകത ഈ കാലത്ത് വര്‍ധിച്ചുവരികയാണെന്നും സഹജീവിസ്‌നേഹമുള്ളവര്‍ക്കേ നല്ല സാഹിത്യകാരനാകാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. തെറ്റിധാരണകള്‍ നിറയുന്ന ഈ കാലത്ത് ഫാസിസത്തിനെതിരേയുള്ള പോരാട്ടം നന്മ പ്രസരിപ്പിക്കലാണ്. ദേശവിരുദ്ധ ശക്തികള്‍ എത്രശ്രമിച്ചിട്ടും കേരളത്തില്‍ വര്‍ഗീയത വളരാതിരിക്കുന്നതില്‍ ഒരു പ്രധാന ഘടകം കേരളത്തിന്റെ സാഹിത്യപാരമ്പര്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ സാഹിത്യത്തെ ഇല്ലായ്മ ചെയ്യുകയാണ്. മാതൃഭാഷയെ സംരക്ഷിക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും ഇതരമതസ്ഥരെ സ്വന്തത്തിലേക്ക് ചെര്‍ത്തുനിര്‍ത്തുന്ന ഭാരതീയ പാരമ്പര്യം തിരികെവരണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ രചനാ രംഗങ്ങളില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹവും ചിട്ടയൊത്ത പരിശ്രമവുമാണ് വേണ്ടതെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. വൈവിധ്യമായ വിഷയങ്ങള്‍ മനസിലുള്‍ക്കൊണ്ട് എഴുതുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. സമിതിക്കു കീഴില്‍ നടന്നുവരുന്ന 'പ്രാസം' രചനാ പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചിലേക്കുള്ള സെലക്ഷന്‍ ടെസ്റ്റ് രാവിലെ 10 മുതല്‍ 11വരെ നടന്നു. പ്രഥമ ബാച്ചിലെ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള മൂല്യനിര്‍ണ്ണയ പരീക്ഷയും ഇതോടനുബന്ധിച്ച് നടന്നു. റൈറ്റേഴ്‌സ് ഫോറം ചെയര്‍മാന്‍ അലി വാണിമേല്‍ അധ്യക്ഷനായി. കണ്‍വീനര്‍ സലാം റഹ്മാനി കൂട്ടാലുങ്ങല്‍ സ്വാഗതവും ആദില്‍ ആറാട്ടുപുഴ നന്ദിയും പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ നൗഫല്‍ വാഫി കിഴക്കോത്ത്, അബദു സ്വമദ് റഹ്മാനി കരുവാരക്കുണ്ട്, ഉനൈസ് വളാഞ്ചേരി, സലിം ദേളി, അബ്ദുല്ലത്വീഫ് പാലത്തുങ്കര സംസാരിച്ചു. 
ഫോട്ടോ: എസ് കെ എസ് എസ് എഫ് റൈറ്റേഴ്‌സ് ഫോറം സംസ്ഥാന സമിതി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രതിഭാ സംഗമം കഥാകൃത്ത് കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു. 
- SKSSF STATE COMMITTEE

റമളാന്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (ശഅ്ബാന്‍ 29 ചൊവ്വ) റമളാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു. 
- QUAZI OF CALICUT

ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9814 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9814 ആയി. ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ മദ്‌റസ - ആറാട്ട്കടവ് (കാസര്‍ഗോഡ്), നൂറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ - തോട്ടീക്കല്‍, ഏഴുംവയല്‍ (കണ്ണൂര്‍), മഅ്ദനുല്‍ ഉലൂം മദ്‌റസ - ചെങ്ങാനിക്കുണ്ട് (മലപ്പുറം), മദ്‌റസത്തുന്നൂര്‍ - കാക്കത്തോട്, മുനീറുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസ - കൂരിമുക്ക് (പാലക്കാട്), ബുസ്താനിയ്യ ബോര്‍ഡിംഗ് മദ്‌റസ - ബ്ലോക്ക് ജംഗ്ഷന്‍ (തൃശൂര്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 

പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു. 
- Samasthalayam Chelari

നോന്പുകാരന്‍റെ ശ്വാസോഛാസത്തിന് പോലും പ്രതിഫലമുണ്ട്: സ്വലാഹുദ്ധീന്‍ ഫൈസി

റമദാനെ സ്വീകരിക്കാന്‍ വിശ്വാസികള്‍ മാനസികമായി ഒരുക്കങ്ങള്‍ നടത്തണം 

മനാമ: നോന്പുകാരനായ ഒരു വിശ്വാസിയുടെ ശ്വാസോഛാസത്തിന് പോലും അല്ലാഹുവിനടുക്കല്‍ പ്രതിഫലമുണ്ടെന്നും നോന്പിന്‍റെ പരിപൂര്‍ണ്ണ പ്രതിഫലം നേടിയവരാകാന്‍ റമദാനിനു മുന്നെ വിശ്വാസികള്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും പ്രമുഖ വാഗ്മിയും എസ്. വൈ. എസ് സംസ്ഥാന കമ്മറ്റി അംഗവുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ബഹ്റൈനില്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ സ്വലാഹുദ്ധീന്‍ ഫൈസി, മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 

നോന്പിന്‍റെ മുഖ്യ ലക്ഷ്യം വിശ്വാസികളെ തഖ് വയുള്ളവരാക്കുക എന്നതാണ്. വേഷ ഭൂഷാധികളിലല്ല, ഹൃദയാന്തരങ്ങളിലാണ് തഖ് വ ഉണ്ടാകേണ്ടത്. റമദാന്‍ സമാഗതമാവും മുന്പെ അതിനായി വിശ്വാസികള്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. തെറ്റുകളില്‍ നിന്നെല്ലാം വിട്ടു നിന്ന് നസൂഹായ തൗബ (നിഷ്കപടമായ പാപമോചനം) ചെയ്യേണ്ടതും ആത്മ വിശുദ്ധി നേടേണ്ടതും അനിവാര്യമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ റമദാനെ അര്‍ഹിക്കുന്ന വിധം ആരാധനകള്‍ കൊണ്ടു ധന്യമാക്കി ആദരിക്കുന്നവര്‍ക്ക് ശഹീദിനേക്കാള്‍ വലിയ പ്രതിഫലമാണ് ലഭിക്കുന്നതെന്നും ഹദീസ് വചനങ്ങളുദ്ധരിച്ചു കൊണ്ടദ്ധേഹം ചൂണ്ടിക്കാട്ടി. 

സമസ്ത കേന്ദ്ര മുശാവറാംഗവും വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോപ്ലക്സ് പ്രിന്‍സിപ്പളുമായ സയ്യിദ് കെ. പി. സി തങ്ങള്‍ വല്ലപ്പുഴ, സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ, ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അത്തിപ്പറ്റ സൈതലവി മൗലവി എന്നിവരും സംസാരിച്ചു. സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് അശ്റഫ് അന്‍വരി ചേലക്കര, ഹാഫിള് ശുഐബ്, റബീഅ് ഫൈസി അന്പലക്കടവ്, സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി ഭാരവാഹികളായ എസ്. എം. അബ്ദുല്‍ വാഹിദ്, വി. കെ. കുഞ്ഞിമുഹമ്മദ് ഹാജി, ഖാസിം റഹ് മാനി, ശഹീര്‍ കാ‍ട്ടാന്പള്ളി എന്നിവരും സംബന്ധിച്ചു. 
Photo: ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് പ്രഭാഷണം നടത്തുന്നു. 
- samastha news

ജൂനിയർ കോളേജ് സെലക്ഷൻ പരീക്ഷ മെയ് 14 ന്

പൊന്നാനി: വെളിയങ്കോട് എസ് കെ ഡി ഐ ജാമിഅ ജാമിഅ ജൂനിയർ കോളേജ് പ്രവേശന പരീക്ഷ ഇന്ന് (മെയ് 14 ന്) 11:30ന് നടക്കും. എസ്. എസ്. എൽ. സിയും മദ്റസ ഏഴാം ക്ലാസ്സും വിജയിച്ച ആൺ കുട്ടികൾക്കാണ് പ്രവേശനം. പ്ലസ് വൺ, പ്ലസ് ടൂ, ഡിഗ്രി, പിജി യും ഒപ്പം ഫൈസി ബിരുദവുമാണ് കോഴ്സ് വിഭാവനം ചെയ്യുന്നത്. അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്പോർട് അഡ്മിഷനുള്ള സൗകര്യമുണ്ട്. ഫോൺ: 7559003315 
- CK Rafeeq

പൊന്നാനി മേഖലാ SKSSF ആദർശ സമ്മേളനം സംഘടിപ്പിച്ചു

പൊന്നാനി: മേഖലാ എസ് കെ എസ് എസ് എഫ് ആദർശ സമ്മേളനം അയങ്കലം സെന്ററിൽ നടന്നു. പുറങ്ങ് ടി മുഹ് യിദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. നസീർ അഹ്മദ് ഹുദവി അധ്യക്ഷത വഹിച്ചു. 'സമസ്ത ആദർശ വിശുദ്ധിയുടെ നൂറ് വർഷങ്ങൾ' എന്ന പ്രമേയത്തിൽ നാസർ ഫൈസി കൂടത്തായി പ്രഭാഷണം നടത്തി. അലി അക്ബർ ശിഹാബ് തങ്ങൾ, ഖാസിം ഫൈസി പോത്തന്നൂർ, അൻവർ തങ്ങൾ, ഹാഫിള് സഹൽ, വി കെ ഹുസൈൻ, സാലിഹ് അൻവരി പ്രസംഗിച്ചു. 
ഫോട്ടോ: പൊന്നാനി മേഖലാ എസ് കെ എസ് എസ് എഫ് ആദർശ സമ്മേളനം പുറങ്ങ് ടി മുഹ് യിദ്ദീൻ മുസ് യാർ ഉദ്ഘാടനം ചെയ്യുന്നു. 
- CK Rafeeq

പ്രവാസി മാര്‍ഗ നിര്‍ദേശ ക്യാമ്പ് ഇന്ന് (തിങ്കള്‍)

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടും മറ്റു നിയമ പ്രശ്‌നങ്ങളുമായി തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് (തിങ്കള്‍) മാര്‍ഗ നിര്‍ദേശ ക്യാമ്പ് സംഘടിപ്പിക്കും. ഉച്ചക്ക് 3 മണിക്ക് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സുപ്രഭാതം ദിനപത്രം പത്രാധിപര്‍ നവാസ് പൂനൂര്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്‌സ് പ്രതിനിധി എം പ്രശാന്ത്, ഗുലാം ചെറുവാടി തുടങ്ങിയവര്‍ ക്ലാസെടുക്കും. 
- SKSSF STATE COMMITTEE

സമസ്ത പൊതുപരീക്ഷ സൗദി തല റാങ്ക് വിജയികള്‍

റിയാദ്: എസ്. കെ. ഐ. എം. വി ബോഡ് നടത്തിയ പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ സഈദ മുഹമ്മദ് ഇല്ലിക്കല്‍ (മദ്രസത്തുല്‍ ആലമിയ്യ അല്‍-നൂര്‍, ജിദ്ദ), ഏഴാം ക്ലാസില്‍ ഷംല റഫീഖ് മച്ചിങ്ങല്‍ (മദ്രസത്തുല്‍ ആലമിയ്യ അല്‍-നൂര്‍, ജിദ്ദ), നജ മറിയം ഏ. കെ (തര്‍ബിയ്യത്തുല്‍ ഇസ്‌ലാം മദ്രസ ദമ്മാം), പത്താം ക്ലാസ്സില്‍ ഷബ ബഷീര്‍ ഏ. ടി (റായത്തുല്‍ ഇസ്‌ലാം മദ്രസ്സ, റിയാദ്) എന്നിവര്‍ സൗദി തല ഫസ്‌ററ് റാങ്ക് നേടി. 
അഞ്ചാം ക്ലാസില്‍ അജ്മല്‍ സലാം (മദ്രസത്തുല്‍ ആലമിയ്യ അല്‍-നൂര്‍, ജിദ്ദ), ഏഴാം ക്ലാസില്‍ ഫാത്വിമ സഫ (അല്‍-മദ്രസത്തുല്‍ ബുഖാരി, മക്ക) രണ്ടാം റാങ്ക് നേടി. 
അഞ്ചാം ക്ലാസില്‍ ഫാത്വിമ ഹുദ (റായത്തുല്‍ ഇസ്‌ലാം മദ്രസ്സ, റിയാദ്), ഏഴാം ക്ലാസില്‍ ആയിഷ ഫിദ അബ്ദുല്‍ റഹ്മാന്‍ (മദ്രസത്തുല്‍ ആലമിയ്യ അല്‍-നൂര്‍, ജിദ്ദ) മൂന്നാം റാങ്കും സൗദി തല മൂന്നാം റാങ്കും നേടി. 
വിജയികളെ എസ്. കെ. ഐ. സി സൗദി നാഷണല്‍ കമ്മിററി അഭിനന്ദിച്ചു. വിജയികള്‍ക്ക് എസ്. കെ. ഐ. സി ഷീല്‍ഡും ഗോള്‍ഡ് മെഡലും നല്‍കുമെന്ന് സൗദി നാഷണല്‍ കമ്മിറ്റിഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സൈദു ഹാജി മൂന്നിയൂര്‍ അറിയിച്ചു. 
- Alavikutty Olavattoor - Al-Ghazali

യുക്തി വാദംഒരു പുതിയ പാഠമല്ല: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

കോഴിക്കോട്: യുക്തിവാദമെന്ന പേരില്‍അവതരിപ്പിക്കപ്പെടുന്ന വാദങ്ങള്‍യുക്തി രഹിതമാണന്ന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. ശാസ്ത്രത്തിന്റെ അടിസ്ഥാനമായ അനുമാനങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് പക്ഷെ ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഈപ്രപഞ്ചം തന്നെ ദൈവാസ്തിക്യത്തിന് തെളിവാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം, യുക്തിവാദം, നവനാസ്തികതഎന്ന ശീര്‍ഷകത്തില്‍എസ് കെ എസ് എസ് എഫ് മനീഷ സംസ്ഥാന സമിതികോഴിക്കോട് സുപ്രഭാതംഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ചഏകദിന പാഠശാലഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ സെഷനില്‍ യുക്തി വാദവും ലിബറിസവും:ഒരു യുക്തി വിചാരണ, ഡാര്‍വിനിസവും ഡോക്കിന്‍സിന്റെ അബന്ധ വാദങ്ങളും, പടിഞ്ഞാറന്‍ഫെമിനിസം:സ്ത്രീവാദങ്ങളുടെഅര്‍ത്ഥംഎന്നി വിഷയങ്ങളില്‍യഥാ ക്രമം സി ഹംസ സാഹിബ് മേലാറ്റൂര്‍, എന്‍ എംഹുസൈന്‍, ജൗഹര്‍ കാവനൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. രണ്ടാംസെഷനില്‍ദൈവം, മതം, സൃഷ്ടി:ഇസ്‌ലാമിന്റെകാഴ്ചപ്പാട്, നാസ്തികയുടെ സംശയങ്ങളും ഇസ്‌ലാമിന്റെ മറുപടിയും, യുക്തിയും ഇസ്‌ലാമിക ഫിലോസഫികളും എന്നീ വിഷയങ്ങളില്‍ യഥാക്രമംഅബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശുഹൈബ് ഹൈത്തമി, ഇ. എംസുഹൈല്‍ ഹുദവി തുടങ്ങിയവര്‍ പ്രബന്ധാ വതരണം നടത്തി. സിദ്ദീഖ് നദ്‌വി ചേറൂര്‍ അധ്യക്ഷത വഹിച്ചു. ശഹീര്‍ ദേശമംഗലം, സ്വാദിഖ് ഫൈസി താനൂര്‍, ഹനീഫ് റഹ്മാനിപനങ്ങാങ്ങര, മോയിന്‍ ഹുദവി മലയമ്മ, ഖയ്യൂം കടമ്പോട്, ടി അബൂബക്കര്‍ ഹുദവിതുടങ്ങിയവര്‍ സംബന്ധിച്ചു. 
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫിന്റെ നേതൃത്വത്തില്‍ സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന പാഠശാല ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു. 
- SKSSF STATE COMMITTEE