മുടി കത്തിച്ചു തെളിയിക്കേണ്ടി വന്നാല്‍ അപ്രകാരം ചെയ്യുന്നത് നബി നിന്ദയാകില്ല: ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍

കുന്ദമംഗലം: വിവാദ മുടി കത്തിച്ചു തെളിയിക്കേണ്ടി വന്നാല്‍ അപ്രകാരം  ചെയ്യുന്നത് നബി നിന്ദയാകില്ലെന്ന് സമസ്ത വിദ്യാഭാസ ബോര്‍ഡ്‌ സെക്രടരിയും  കേന്ദ്ര മുശാവ റാങ്ങവുമായ   ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പ്രസ്താവിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സന്ദേശയാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് മുസ്തഫ മുണ്ടുപാറ, മലയമ്മ അബൂബക്കര്‍ ഫൈസി എന്നിവരും പങ്കെടുത്തു. (ചാനല്‍ റിപ്പോര്‍ട്ട്‌ ഇവിടെ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

ഖസ്റജി വന്നിട്ടും അടിരേഖ കണ്ടെത്തിയില്ല.. അണികള് നിരാശയില്

 ങ്ങിനെ നമ്മുടെ പാവം കുഞ്ഞാടുകള്‍ അവേശത്തോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. പക്ഷെ പ്രതീക്ഷിച്ച ആ അടിരേഖ കിട്ടിയില്ല. പാവം ഖാശ്രജിയെ പഴിച്ചിട്ട് കരിയമില്ലല്ലോ.. ഒറിജിനല്‍ അല്ലാത്ത മുടിക്കെട്ടുകള്‍ ക്ക് സനടുണ്ടാക്കാന്‍ പറ്റിയ 'സഖ്‌ഹാഫി കൂട്ടങ്ങളെ' അവിടെ ആരും  'വാര്‍ത്തു വിടു' ന്നില്ലല്ലോ?      
പാവങ്ങളുടെ ഒരു ഗതികേട് നോക്കൂ ..ഇന്നലെ പത്രക്കാരുടെ സമാന്യ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും വ്യക്തമായ മറുപടി പറയാനാകാതെയും മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞും അഖിലേന്ത്യാ ശൈഖുനയും ചോട്ടാ ശൈഖുനമാരും പരിഹാസ്യരായതിന്‍ പിന്നാലെ ഇന്നെങ്കിലും അടിരേഖ കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. 

അടിരേഖ തിരഞ്ഞ് നടന്നാല്‍ തന്റെ ബിസിനസ്സ് സാമ്രാജ്യം ഉയരില്ല എന്നറിയാവുന്ന ശൈഖുന അടിരേഖക്ക് കാത്തു നില്‍ക്കാതെ മറ്റു പരിപാടികളിലേക്ക് കടക്കുകയായിരുന്നു..ഉസ്താദിനറിയാം തന്റെ മുടിക്ക് വ്യജ അടിരേഖ ഉണ്ടാക്കിയാലും ഖസ്‌റജിയുടേയും ജാലിയവാല യുടേയും കെട്ട് കണക്കിന്‍ മുടിക്ക് ആര്‍ അടിരേഖ ഉണ്ടാക്കും.. തല്‍ക്കാലം അടിരേഖ തപ്പാതിരി ക്കുന്നതാണ്് നല്ലതെന്ന് മൂപ്പര്‍ക്കറിയാം... അല്ലെങ്കിലേ.. താടി മുടിയും തലമുടിയും..കൈ മുടിയും ഒക്കെയായി ഉസ് താതിന്‍ മടുത്തിരിക്കുന്നൗ അങ്ങിനെയാ ഇനി ആരും മുടിയെ കുറിച്ച് സംസാരിക്കേണ്ട എന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തിയത്.. ഈ എസ്.കെ.എസ്.എസ്.എഫ് കാര്‍ മിണ്ടാതിരിക്കാനും സമ്മതിക്കില്ല എന്നു വെച്ചാല്‍ എന്തു ചെയ്യും... അവര്‍ അതാ പ്രദര്‍ശനവും പരീക്ഷ്ണവുമായി വരുന്നു... ഗതി മുട്ടിയാല്‍ ചേരയും കടിക്കും എന്നു പറഞ്ഞപോലെ അതോടുകൂടി കാന്തപുരത്തിന്‍ മൗനം വെടിയേണ്ടിവന്നു... ഉടനെ ഉസ് താദ് മുന്നുംപിന്നും നോക്കാതെ വെച്ചു കാച്ചി മുടികത്തിക്കല്‍ ഹീനമാണെന്ന്.. പക്ഷെ അതിന്‍ തെളിവ് മാത്രം ചോദിക്കരുത് കാരണം ലക്ഷക്കണക്കിന്‍ പ്രേഷകര്‍ക്ക് മുന്നില്‍ പറഞ്ഞതല്ലേ..... പിന്നെ എന്തിനാ തെളിവ്.. ഇനി നമ്മുക്ക് പഴയ ആ ലക്ഷങ്ങളുടെ മുന്നിലേക്ക് പോകാം
ഒരു കൊല്ലം മുന്‍പ് മര്‍കസില്‍  "ലച്ചങ്ങളുടെ മുന്‍പില്‍"  സനദ് വായിച്ച്  "തിരു കേശം" എന്ന പേരില്‍ അവതരിപ്പിച്ച ഒരു മുടി യുമായി മുസ്ലിം സമുദായത്തെ കുപ്പിയിലാക്കാം എന്ന് കരുതി  "തിരുകേശത്തിനു ഒരുത്തമ കേന്ദ്രം" എന്ന പേരില്‍ പള്ളിയുടെ ചിത്രവും കൂപ്പണുമായി നാട്ടിലും വിദേശത്തും പിരിവു മഹാമഹം നടക്കുകയായിരുന്നു. നാടായ നാടൊട്ടുക്കും ഫ്ലക്സ് ബോര്‍ഡുകള്‍ ..
 പാണക്കാട് തങ്ങള്‍ പോലും പള്ളി നിര്‍മാണത്തില്‍ കൂപ്പണ്‍ എടുത്തു കൂടി.. ഇതില്‍ പരം ആനന്ദം ഇനി എന്തുണ്ടാകാന്‍.. ഏറെ വൈകാതെ തന്റെ പേരില്‍ ഈ കള്ളത്തരം പ്രചരിപ്പിച്ച വിഘടിതരെ ചവറ്റു കൊട്ടയില്‍ എറിയണം എന്ന് പറഞ്ഞ ഹൈദരലി ശിഹാബ് തങ്ങള്‍, ഇവര്‍ വ്യാജ മുടി പ്പള്ളിക്ക് വേണ്ടി  പിരിച്ചെടുത്ത പണം  ജനങ്ങള്‍ക്ക്‌ തിരിച്ചു കൊടുക്കണം എന്ന് കൂടെ ആവശ്യപ്പെട്ടു.. ചേളാരിക്കാരെ ഊതാന്‍ കിട്ടിയ മുന്തിയ അവസരം എന്ന നിലക്ക് എപ്പിക്കുട്ടികള്‍ ഉസ്താദിന്റെ പോരിശ പാടി നടന്നു..ഇവര്‍ക്ക് മുടി കൊടുത്ത ആശാന്റെ കയ്യിലുള്ള  നീണ്ട നീണ്ട  മുടി ക്കെട്ടുകളുടെ ചിത്രവും അത് അവരുടെ തന്നെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതും പിന്നീട് മുക്കിയതും ഒക്കെ ലോകം കണ്ടു കൊണ്ടിരിക്കെ , ഇതൊന്നും ഉസ്താദിനെ വിശ്വസിച്ചവര്‍ക്ക്‌  ഒരു പ്രശ്നമേ അല്ല എന്ന നിലക്ക് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുകയായിരുന്നു.. 
 കാര്യങ്ങളുടെ കിടപ്പ്  കണ്ടിട്ട്  ഒരു കള്ള ലക്ഷണം ഉണ്ടല്ലോ എന്ന് തോന്നിയ എസ് കെ എസ് എഫു കാര്‍, സനദ് ഒന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. ദാറുല്‍ ഹുദയുടെ സഹകരണം കൂടി ആയപ്പോള്‍ കാര്യം കേമമായി. മര്കസിലെ മുടി കൈമാറ്റ രംഗം ഒരൊറ്റ ആവര്‍ത്തി സീഡി യില്‍ കണ്ടപ്പോഴേ കാര്യം ക്ലീന്‍. ഇതു സനദല്ലെടോ.  ആ ഖസ്റജിയുടെ ബാപ്പാന്റെ പരമ്പരയാണ്.  ഇക്കാര്യം പറഞ്ഞപ്പോഴേക്കു നമ്മുടെ പേരോട്  മൂപ്പര്‍ക്ക് വല്ലാത്തൊരു ഏനക്കേട് തുടങ്ങി. ങാ ഹാ.. എന്നാല്‍ ഇവന്മാര്‍ക്ക് സനദ്  കാണിക്കാന്‍ തന്നെ ആയി  ഒന്ന് പ്രസംഗിക്കാന്‍ തന്നെ തീരുമാനിച്ചു.. എത്ര മണിക്കൂര്‍ എന്ന് ചോദിക്കരുത്. എന്താ പറഞ്ഞതെന്നും കാരണം അത് ഇന്നും അയാളെ തന്നെ തിരിഞ്ഞ് കുത്തുകയാണ്.. 
 ഖസ് റജിയുടെ സ്വന്തം പിതാവിന്റെ കാലത്ത് പോലും ഇല്ലാത്ത ഒരു മുടി ഈ കോലത്തില്‍ കൊണ്ട് വന്നു കളിച്ച നാടകം ഒന്നാം രംഗം ഒന്ന് പൊളിച്ചടുക്കാന്‍ കോഴിക്കോട്ട് മുടി വിശദീകരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍, എങ്ങിനെയെങ്കിലും ഇതൊന്നു നിര്‍ത്തി വെപ്പിക്കാന്‍ സകല കുതന്ത്രങ്ങളും പയറ്റി നോക്കി.. എല്ലാം നിഷ്ഫലമായി എന്ന് മാത്രമല്ല  മുടി നാടകത്തിന്റെ കള്ളക്കളികള്‍ ഓരോന്നായി പുറത്തു  വന്നു തുടങ്ങി. ഒടുക്കം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് എല്ലാര്‍ക്കും അറിയാമല്ലോ ..
 അവസാനം സ്വന്തമായും സില്‍ബന്ധികള്‍ മുഖേനയും പല കളികളും വിശദീകരണങ്ങളുമായി  ഊരാക്കുടുക്കില്‍ പെടുന്ന അവസ്ഥ സംജാതമായപ്പോള്‍ ടിയാന്‍ അണികള്‍ക്കു ഒരു നിര്‍ദേശം നല്‍കി. ഇനി മുടി എന്ന് പറയണമെങ്കില്‍ മര്‍കസിന്റെ മുന്‍ കൂട്ടി അനുവാദം വാങ്ങണം. എന്തിനാണ് ഇങ്ങിനെ ഒരു കണ്ട്രോള്‍ വെച്ചത്? അതറിയാന്‍ ബുദ്ധിമുട്ടില്ല.   "മദീനയുടെ സമ്മാനം" എന്ന പുസ്തകത്തിലൂടെ  സ്വന്തം മകന്‍ ഹകീമും, "തലയിലെ മുടി, താടിമുടി, കൈ മുടി" എന്ന് പറഞ്ഞു താഹിര്‍ സഖാഫിയും, ജാലിയ വാല ഏ.പി യുടെ ശൈഖും ഉസ്താദുമാണെന്നും, ഖസ്രജി കത്തിച്ചു പരിശോധിച്ചു എന്നും പറഞ്ഞു പകരയും, സനദല്ല നസബ യാണെന്ന് മാറ്റി പറഞ്ഞു പേരോടും, ദാറുല്‍ ഹുദയില്‍ വെക്കാന്‍ എന്ന് എ,പി പറഞ്ഞത് കളവാണെന്ന് പറഞ്ഞു നൌഷാദ് അഹ് സനിയും, തിരു കേശത്തിന് നിഴലുണ്ടാകുമെന്നും കത്തുമെന്നും  നിഴല് നോക്കലും പരിശോധനയും യുക്തി വാടമാനെന്നും എഴുതി ഓടയില്‍ മുഹമ്മദ്‌ എന്ന തരുവണക്കാരനും   തുടങ്ങി സകല  ശിഷ്യന്മാരും കൂടി, കയറി പോരാന്‍ പറ്റാത്ത വിധം വീണ്ടും വീണ്ടും കാന്തപുരം മുസ്ലിയാരെ കിണറ്റില്‍ ഇറക്കിയ ദുരനുഭവം ആര്‍ക്കു മനസിലായില്ലെങ്കിലും വല്യ മൂപര്‍ക്ക് നന്നായി മനസിലായി. 
 ഇക്കണ്ട സഹായങ്ങള്‍ ശിഷ്യന്മാര്‍ ചെയ്തില്ലായിരുന്നെങ്കില്‍ കാര്യം ഇത്ര വഷളാകുമായിരുന്നില്ല.
സംശയം പ്രകടിപ്പിക്കുന്ന, ബുദ്ധിയുള്ളവര്‍ പോയാലും തക്ബീര്‍ മാത്രംശീലിച്ച കുറെ അന്തം കമ്മികളെ എങ്കിലും കൂടെ നിര്‍ത്താം എന്ന് കാന്ത പുരം മുസ്ലിയാര്‍ ചിന്തിച്ചത് മനസിലാക്കാം. "ലച്ചക്കണക്കിന് " ആളുകളുടെ മുന്നില്‍ അവതരിപ്പിച്ച മുടിക്ക് മുന്‍പേ മര്‍കസില്‍ ഉള്ള "ജാലിയ വാല മുടി"കളുടെ സ്രോതസ് അന്വേഷിച്ചു സാക്ഷാല്‍ വാലയെ കണ്ടെത്തി ഹമീദ് ഫൈസി അമ്പലക്കടവും എസ്.കെ.എസ്.എഫുകാരും അയാളുടെ അടിരേഖ കണ്ടെത്തി ഏഴു മുടിയും വാങ്ങി അത് സമുദായത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും സംശയ ലേശമന്യേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. 
 ജാലിയ വാലയുടെ കയ്യില്‍ നിന്നും മുന്‍പ് ഖസ്രജിയും കാന്തപുരവും മുടി വാങ്ങാന്‍ അവരവരുടെ ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച  അപേക്ഷകള്‍ കൂടി കണ്ട അന്വേഷണ സംഘത്തിനു കിട്ടിയ മുടി,  വേറെ ഒപ്പിച്ചതാനെന്നു പറയാനൊന്നും മോല്യാര്‍ തുനിഞ്ഞില്ല. എനിക്ക് കിട്ടിയ അതെ സ്ഥലത്ത് നിന്നു തന്നെ അവര്‍ക്കും കിട്ടി എന്നു പറയാന്‍ അദ്ദേഹം കാണിച്ച സൌമനസ്യം സത്യത്തില്‍ ഒരു പാട് പണി കുറച്ചു. ഏതായാലും ആ ഏഴു  മുടികള്‍ ദാറുല്‍ഹുദയിലെ കുട്ടികളെ കാണിച്ചു ഖുബ്ബ ഉണ്ടാകി ജാലിയ വാല എന്ന് എഴുതി വെക്കും എന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് പറഞ്ഞ മൂപ്പരുടെ ശിഷ്യന്‍ പറഞ്ഞത് ഇസ്ലാമിക് സെന്ററില്‍ വെക്കാന്‍ എന്നു പറഞ്ഞാണ്  വാങ്ങിയത് എന്നാണു... ഇക്കണ്ട പുകിലൊക്കെ നടക്കുന്നതിനിടക്ക്, ഇനി എന്ത് എന്ന ആലോചനയും ഒപ്പം, തുടക്കത്തിലേ അത്യാവേശത്തില്‍ "ഉത്തമ കേന്ദ്രത്തിനു " പണം കൊടുത്തു കുടുങ്ങിയ പാവങ്ങളുടെ പള്ളിപ്പണി അന്വേഷണവും, ഒക്കെ കൂടെ  മോല്യാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു. 
 പണ്ടത്തെ പോലെ പത്രക്കാരും ചാനലുകളും തന്റെ സല്‍ക്കാരങ്ങളില്‍ വീഴുന്നില്ല. കരിന്തിരി സിറാജ് ഒഴികെ  എല്ലാവന്മാരും, അവര്‍ക്ക്  കിട്ടുന്ന സൂപ്പര്‍  ഫുഡും വിഴുങ്ങി,  ലാപ് ടോപ്‌ അടക്കം വമ്പന്‍ ഗിഫ്റ്റുകളും കയ്യിലാക്കി സ്ഥലം വിട്ടതല്ലാതെ ഒരു "കവറേജ് " കിട്ടുന്നില്ല. പരിപാടി കളൊക്കെ പത്തൊന്‍പതാം പേജില്‍ ഒറ്റക്കോളത്തില്‍ ഒതുങ്ങുന്നു. അപ്രതീക്ഷിതമായി  ഭാഗ്യക്കുറി അടിച്ച പോലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒന്ന് മുഖം കാണിക്കാന്‍ കഴിഞ്ഞപ്പോള്‍ ഏറെ ആശ്വാസം തോന്നി. പക്ഷെ നാശം പിടിച്ച വേണു, നല്ല നൂറ്റിപ്പത്തിന്റെ ചിരി ചിരിച്ചു, വല്ല മുഖാമുഖക്കാരെ പ്പോലെ ചോദിച്ചു ചോദിച്ചു കൂട്ടത്തില്‍ കുത്ത്  ചോദ്യങ്ങള്‍ക്ക് ഒരു സൈക്കിളില്‍ നിന്നു വീണ ചിരിയോടെ ഖസ്രജി അങ്ങനെ പറഞ്ഞിട്ടില്ല അത് അയാളുടെ, ബാപ്പ.. ബാപ്പാന്റെ.. ബാപ്പ.. അങ്ങനെ.... ശരിക്കും വല്ലാത്തൊരു പെടാപാടാണ് ആ ചാനല്‍ അഭിമുഖം ഉണ്ടാക്കിയത് . എന്തായാലെന്താ എസ്സെസ്സെഫു കാര്‍ നിരന്തരം ആ ചാനല്‍ അഭിമുഖത്തിന്റെ യു ട്യൂബ് ലിങ്ക് നിരന്തരം പ്രചരിപ്പിച്ചു . 
  ഏതായാലും ഉസ്താദ്, തനിക്കു ശേഷം, ഷാജഹാന്‍ മുംതാസിന്റെ ഓര്‍മ്മക്കായി നിര്‍മിച്ച താജ്മഹല്‍  പോലെ അപ്പറഞ്ഞ മുടിപ്പള്ളിക്ക് തറക്കല്ലിടാന്‍ സമയം ഗണിച്ചു.സ്ഥലം തീരുമാനമായി ല്ലെന്കിലെന്താ..  ഇടുന്ന കല്ല്‌ പിന്നീട്  ആവശ്യം വന്നാല്‍ അങ്ങോട്ട്‌ ഇളക്കി കൊണ്ട് പോകാന്‍ മാത്രം പാകത്തിലുള്ളതായാല്‍ മതിയല്ലോ. ഉസ്താദേതാ മോന്‍ .. 
 പണ്ടെത്ര തറക്കല്ലുകള്‍ ഇതു പോലെ പ്രധാന മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വന്നിട്ടതാ.. മെഡിക്കല്‍ കോളേജിനും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കും പിന്നെ ,,തല്‍ക്കാലം തക്ബീര്‍ മുട്ടി നില്‍ക്കുന്ന അണികളെ ഒന്ന് റാഹത്താക്കണം. ബാക്കി ഒക്കെ വരുന്നിടത്ത് വെച്ചു കാണാം .. "തറ" കല്ലിടുന്നത് കാണാന്‍ എത്തുന്ന  "ലച്ചങ്ങള്‍" മുന്‍പാകെ ഒറ്റക്കരച്ചില്‍.. ഒരു ദുആ ... കുറച്ചു നാളത്തേക്ക് സ്വന്തം ഖൌം അടങ്ങി നിന്നോളും.. അതെ... ഒന്നുറപ്പാണ് .തക്ബീര്‍ ഉണ്ടാകും.. പോരെ .. പിന്നെ, കെടാന്‍ ഇനി എന്താ ബാക്കി? മുഖം കെടുക എന്നാല്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞു തീര്‍ക്കുകയല്ലേ കോടികളുടെ നടുവിലും മനസമാധാനം എന്തെന്ന് അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഈ പാവപ്പെട്ട പണക്കാരന്‍.. മോനെ എല്ലാം നിനക്ക് വേണ്ടി .. മക്കളെ എല്ലാം നിങ്ങള്‍ക്ക്‌ വേണ്ടി.. ആദ്യത്തെ മുടി നല്‍കിയ ജാലിയ വാലയെ വിളിക്കാന്‍ മറന്നുവോ ആവോ..ചിലപ്പോ ആയാളുടെ മുടിക്ക് അല്ലല്ലോ പള്ളി ഉണ്ടാക്കുന്നത് ഖസ്‌റജിയുടെ മുടിക്ക് അല്ലേയ്..പിന്നെ എന്തിനാ വെറുതെ ആ സാധുവിനെ വിളിച്ച് ബുദ്ധി മുട്ടാക്കുന്നത്... എസ്.കെ.എസ്.എസ്.എഫ് കാരുടെ മുന്നിലെങ്ങാനും പെട്ടാല്‍ വല്ല ഫാത്തിഹയോ മറ്റോ ചോദിച്ച് കിട്ടിയില്ലെങ്കിലും അതും കുടുങ്ങും അതോടെ ശൈഖുനായുടെ ഉസ് താദിന്റെ വിവരം നാട്ടുകാരറിയും .

ഇസ്‌ലാമിന്‌ മാനവീക മുഖം പുതുക്കി നല്‍കേണ്ടതില്ല : മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍

കല്‍പ്പറ്റ : പരിശുദ്ധ ഇസ്‌ലാമിന്റെ മഹത്വം സര്‍വാംഗീകൃതമാണെന്നും ഇസ്‌ലാമിന്റെ സ്വീകാര്യതക്ക്‌ മാനവീകത ഉണര്‍ത്തി പറയേണ്ട ആവശ്യമില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പ്രസ്‌താവിച്ചു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക്‌ വായനാട്‌ ജില്ലയിലെ മേപ്പാടിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവ സമൂഹത്തിന്റെ മാത്രമല്ല സകല പ്രതിഭാസങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ്‌ ഇസ്‌ലാം ലോകത്ത്‌ വന്നത്‌.  ഇക്കാര്യത്തില്‍ ഇസ്‌ലാം വന്‍ വിജയം വരിച്ചതിന്റെ സാക്ഷ്യമാണ്‌ എല്ലാ ഭൂപ്രദേശങ്ങളിലും ഇസ്‌ലാമിന്റെ സജീവ സാന്നിധ്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സത്യസാക്ഷികളാവുന്നതോടെ ഈ മാനവീക ധര്‍മം നിര്‍വഹിക്കപ്പെടുകയാണ്‌. സത്യവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നവര്‍ക്കും സത്യസാക്ഷ്യത്തിന്റെ അന്തഃസത്ത ഉള്‍കൊള്ളാത്തവര്‍ക്കും മാനവീകത ഉണര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2012 ജനുവരി 23 തിങ്കള്‍ കന്യാകുമാരി കുളച്ചലില്‍ നിന്നും ആരംഭിച്ച സന്ദേശ യാത്ര 11 ജില്ലകളിലെ 38 സ്വീകരണ സമ്മേളനങ്ങളില്‍ സംബന്ധിച്ച്‌ 30ന്‌ തിങ്കളാഴ്‌ച രാവിലെ വയനാട്‌ ജില്ലയിലേക്ക്‌ കടന്നു. വൈത്തിരിയില്‍ വെച്ച്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ്‌ കെ.ടി ഹംസ മുസ്‌ലിയാര്‍ , മുശാവറ അംഗം വി.മൂസക്കോയ മുസ്‌ലിയാര്‍ , മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ്‌ ജമാല്‍ സാഹിബ്‌, സി.മമ്മുട്ടി എം.എല്‍.എ, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.കെ അഹമ്മദ്‌ ഹാജി, ഹാരിസ്‌ ബാഖവി കമ്പളക്കാട്‌, എസ്‌.മുഹമ്മദ്‌ ദാരിമി, കെ.നാസര്‍ മുസ്‌ലിയാര്‍, പനന്തറ ബാപ്പു ഹാജി, പി.സി ഇബ്രാഹീം ഹാജി, ശംസുദ്ദീന്‍ റഹ്‌മാനി, സുലൈമാന്‍ മുസ്‌ലിയാര്‍, അബു വൈത്തിരി, അബ്ദുല്ലക്കുട്ടി ദാരിമി, ഹനീഫല്‍ ഫൈസി, ഖാലിദ്‌ ഫൈസി, ഉമര്‍ ഫൈസി, മജീദ്‌ ദാരിമി, ഇസ്‌മായില്‍ ദാരിമി, അഡ്വ. മൊയ്‌തു, ടി.സി അലി മുസ്‌ലിയാര്‍, മൊയ്‌തീന്‍ മേപ്പാടി, സുലൈമാന്‍ അരപ്പറ്റ തുടങ്ങിയ നേതാക്കളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. കൊളകപ്പാറ ജംഗ്‌ഷനില്‍ നിന്ന്‌ നൂറു കണക്കിന്‌ വാഹനങ്ങളുടെയും ദഫിന്റെയും അകമ്പടിയോടെ സുല്‍ത്താന്‍ ബത്തേരി ചുങ്കം ശംസുല്‍ ഉലമാ നഗറിലേക്ക്‌ യാത്രയെ സ്വീകരിച്ചു. കക്കാടന്‍ മൂസ ഹാജി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അയ്യൂബ്‌, ടി.മുഹമ്മദ്‌, പി.കെ.അബ്ദുല്‍ അസീസ്‌, അബ്ദുല്‍ ഖാദര്‍ ഹാജി, മുസ്‌തഫ ദാരിമി, അബൂബക്കര്‍ ഫൈസി മണിച്ചിറ, ആനമങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍ , ഉമര്‍ ബാഖവി, കെ.എം ആലി, എം. ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പച്ചിലക്കാട്‌ ജംഗ്‌ഷനില്‍ ദഫ്‌, സ്‌കൗട്ട്‌ അകമ്പടിയോടെ പനമരം സ്വീകരണ കേന്ദ്രത്തിലേക്ക്‌ എം.കെ അബൂബക്കര്‍ ഹാജിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. മാനന്തവാടി, വെള്ളമുഎ
ന്നീ വയനാട്‌ ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കി കോഴിക്കോട്‌ ജില്ലയിലെ കുറ്റിയാടിയില്‍ സന്ദേശ യാത്ര സമാപിച്ചു. പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌, പി.പി മുഹമ്മദ്‌ ഫൈസി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍ , അബ്ദുറഹിമാന്‍ കല്ലായി, എസ്‌.കെ ഹംസ ഹാജി, പാലത്തായി മൊയ്‌തു ഹാജി, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്‌, ഫരീദ്‌ റഹ്‌മാനി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പിണങ്ങോട്‌ അബൂബക്കര്‍, ഖാദര്‍ ഫൈസി കുന്നുംപുറം, അഹ്‌മദ്‌ തേര്‍ളായി, സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, മുസ്‌തഫ അഷ്‌റഫി കക്കുപടി, മുജീബ്‌ ഫൈസി പൂലോട്‌ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ നബിദിനാഘോഷം ഫെബ്രു. 3 ന്

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ഫാമിലി ക്ലസ്റ്റര്‍ ഫെബ്രുവരി 2 ന്

മനുഷ്യജാലിക അടയാളപ്പെടുത്തുന്നത്‌


ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി
ബഹുസ്വരതയുടെ നാടാണ്‌ ഇന്ത്യ. ഭിന്നഭാഷകളും മതവൈവിധ്യങ്ങളും ആചാരഭേദങ്ങളും കൊണ്ട്‌ സമ്പന്നമായ രാജ്യം. രാജ്യത്തിന്റെ വൈവിധ്യം നമ്മുടെ നാടിന്റെ സാംസ്‌കാരിക ചരിത്രത്തിന്‌ നല്‍കിയ സംഭാവനകള്‍ വലുതാണ്‌. വ്യത്യസ്‌ത മതങ്ങളും ആശയങ്ങളും അവരവരുടേതായ മാര്‍ഗ്ഗങ്ങളിലേക്ക്‌ ജനതയെ ക്ഷണിക്കുകയും അതിനാവശ്യമായ ആശയസംവാദങ്ങള്‍ നിരന്തരം നടത്തുകയും ചെയ്യുന്നു, ഇന്ത്യയില്‍. ഒരുപക്ഷേ മറ്റൊരു രാജ്യത്തും നമുക്ക്‌ കാണാനാവാത്ത ഭിന്നാശയങ്ങളുടെ സംവാദസംവേദനങ്ങള്‍ ഇന്ത്യയില്‍ നിരന്തരം നടന്നു. ഇടക്കിടെ ഉണ്ടായ കലാപങ്ങളും വര്‍ഗ്ഗീയ ചേരിതിരിവും ഇതിന്റെയൊക്കെ മറ്റൊരു പാര്‍ശ്വഫലമായിരിക്കുമ്പോഴും ഭാരതത്തിന്റെ ജനകീയ ഐക്യവും ദേശബോധവും അനന്യമാണ്‌. 

പ്രവാചകരുടെ കാലത്തുതന്നെ കേരളത്തിലെത്തിയ പരിശുദ്ധ ഇസ്‌ലാം ഇന്ത്യയുടെ, വിശിഷ്യ കേരളത്തിന്റെ സാംസ്‌കാരിക സഹിഷ്‌ണുതയോട്‌ അടുത്തു നിന്നാണ്‌ വളര്‍ന്നുവന്നത്‌. കേരളത്തിന്റെ തനതു പാരമ്പര്യങ്ങളില്‍ മതനിഷ്‌ഠക്ക്‌ വിഘാതമാവാത്തതിനെ ആദാനം ചെയ്‌തും, ഇസ്‌ലാമികാശയത്തിന്റെ ഗരിമ മനസ്സിലാക്കിയവര്‍ക്ക്‌, മതത്തിന്റെ സമത്വവും സാമൂഹികനന്മയും പ്രദാനം ചെയ്‌തുമാണ്‌ ഇസ്‌ലാം വളര്‍ന്നത്‌. ഈ കൊണ്ടുകൊടുക്കലുകള്‍ സുഭദ്രമായ ഒരു സാമൂഹിക സൗഹൃദം കേരളത്തിലെ ഹിന്ദു മുസ്‌ലിം സമൂഹത്തിനിടയില്‍ ഉണ്ടാക്കി. പോര്‍ച്ചുഗല്‍ അധിനിവേശത്തിനെതിരായി പടപൊരുതിയ മുസ്‌ലിംകള്‍ക്ക്‌ ഇസ്‌ലാമിക രീതിയില്‍ ജീവിക്കാന്‍ സര്‍വ്വ സ്വാതന്ത്ര്യവും സൗകര്യവും ചെയ്‌തുകൊടുത്തത്‌ സാമൂതിരി മഹാരാജാവായിരുന്നു. സാമൂതിരിയും മഖ്‌ദൂം പണ്‌ഡിതന്മാരും തുടങ്ങി ഇങ്ങ്‌ പാണക്കാട്‌ കുടുംബവും സമസ്‌തയുടെ പണ്ഡിതവരേണ്യരും കാട്ടിത്തന്ന മഹിതപാരമ്പര്യവും സൗഹൃദശീലങ്ങളും പൊതുസമാധാനം നിലനില്‍ക്കാനാവശ്യമായ കരുതല്‍ ആയിരുന്നു. 

ഈ സൗഹൃദം നിലനിര്‍ത്താനാവുന്ന സമീപനങ്ങള്‍ക്ക്‌ വിരുദ്ധമായി കേരളത്തിലും ഇന്ത്യയൊട്ടുക്കും തന്നെ ചില നീക്കങ്ങള്‍ അല്‍പബുദ്ധികളായ ചില മുസ്‌ലിം സംഘടനകളില്‍ നിന്ന്‌ ഉണ്ടായ സാഹചര്യത്തിലാണ്‌ ``രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍'' എന്ന പ്രമേയവുമായി കേരളത്തിനകത്തും പുറത്തും `മനുഷ്യജാലിക' സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തത്‌. 

രാജ്യത്തിന്റെ പുരോയാനത്തിന്‌ എല്ലാവിഭാഗം ജനങ്ങളുടെയും സൗഹൃദവും സമാധാനവും പ്രധാനമാണ്‌. നാടിന്‌ വേണ്ടി ഒരുമിക്കാനും ത്യാഗം ചെയ്യാനും ശ്രമിക്കുന്ന ആ യുവതലമുറയുടെ ബോധവല്‍കരണമാണ്‌ ഇത്‌ വഴി ലക്ഷ്യമാക്കുന്നത്‌. ഭിന്നിച്ചും ഭയം വിതറിയും ഒരു വിഭാഗത്തിന്‌ സമാധാനത്തോടെ ജീവിക്കാനാവില്ല. മറിച്ച്‌, പരസ്‌പരവിശ്വാസവും സൗഹൃദവുമാണ്‌ ഒരു നാടിന്‌ പുരോഗതി നല്‍കുക എന്നത്‌ ഈ `ജാലിക' പ്രവര്‍ത്തനത്തിന്റെ അതിപ്രധാനമായ ആശയമാണ്‌. എന്നാല്‍ ഈ `ജാലിക' മുന്നില്‍ വയ്‌ക്കുന്ന മറ്റൊരു കാര്യം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള മുസ്‌ലിം ഇന്ത്യയുടെ പരിതാപകരമായ സാമൂഹികാവസ്ഥയാണ്‌. സ്വാതന്ത്ര്യത്തിനു ശേഷം, പലതിന്റയും പേരില്‍ നിരന്തരമായി വേട്ടയാടപ്പെട്ട ഒരു ജനതയുടെ അപകര്‍ഷബോധം അപഹാസ്യമായ പിന്നോക്കാവസ്ഥയാണ്‌ സമ്മാനിച്ചത്‌. സ്വാതന്ത്ര്യാനന്തര മുസ്‌ലിം ചുറ്റുവട്ടം, വര്‍ഗ്ഗീയകലാപത്തിലും കുറ്റപ്പെടുത്തലുകളിലും ആരും തിരിഞ്ഞുനോക്കാത്ത ഒരു പരാധീന ജീവിതത്തിന്റ ബാക്കിപത്രമായിരുന്നു. 

ഒന്നാം യു.പി.എ. മന്ത്രിസഭ നിശ്ചയിച്ച ജസ്റ്റീസ്‌ രജീന്ദ്രസച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്‌. റിപ്പോര്‍ട്ട്‌ പറയുന്നപ്രകാരം മുസ്‌ലീങ്ങളുടെ സാമൂഹികാവസ്ഥ ദലിത്‌ ജനവിഭാഗത്തിന്‌ തൊട്ടുമുകളിലും എന്നാല്‍ മറ്റു പിന്നോക്ക വിഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെ ദയനീയവുമാണെന്നാണ്‌(The socio - economic condition of the Muslim communities is abysmally low, that it is just above that of the daits and may be worse than that of the O.B.C). 

സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ട്‌ പിന്നിടുമ്പോഴും ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ വിഭാഗത്തിന്റെ ദുരിതജീവിതത്തെയാണ്‌ ആധികാരികമായി സച്ചാര്‍ കമ്മീഷന്‍ വരച്ചുകാട്ടുന്നത്‌. മുഖ്യധാരയിലേക്ക്‌ വരാനാവാത്ത വിധമുള്ള ഒറ്റപ്പെടലുകള്‍, വിദ്യാഭ്യാസരംഗത്ത്‌ സംഭവിച്ചുപോയ പിന്നോക്കാവസ്ഥ, ഭീകരതയുടെ പേരില്‍ നടത്തപ്പെട്ട അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍, രാജ്യസംവിധാനങ്ങള്‍ നോക്കിനില്‍ക്കേ, നടത്തപ്പെട്ട കൂട്ടക്കുരുതികളും മസ്‌ജിദ്‌ ധ്വംസനങ്ങളും, ഒരു ജനതയുടെ അപകര്‍ഷബോധത്തിന്റെ നൂറ്‌ കാരണങ്ങള്‍ കമ്മീഷന്‍ സവിസ്‌തരം നിരത്തുന്നുണ്ട്‌. ഭരണകൂടങ്ങള്‍ നിസ്സംഗമായി നില്‍ക്കുകയും, കണ്ണടക്കുകയും ചെയ്‌തതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച്‌ തീര്‍ത്തവര്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ ഏറ്റവും ദുരിതം സഹിച്ച പിതാക്കളുടെ അനന്തരാവകാശികളും രാജ്യം ഭരിച്ച മഹാചക്രവര്‍ത്തിമാരുടെ പിന്‍തലമുറയുമാണ്‌. അന്യം നിന്നുപോയ നീതിയുടെ ഭീകരതയാണ്‌ സച്ചാര്‍ റിപ്പോര്‍ട്ട്‌ പ്രകാശിപ്പിച്ചത്‌. 

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വരച്ചിടുന്ന പരാധീനതകളുടെ ചിത്രം ഭീകരമാണ്‌. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ അവസ്ഥയുടെ നേര്‍ക്കാഴ്‌ചകള്‍ വിശദമായ ഒരു വായനക്കപ്പുറത്ത്‌ നില്‍ക്കുന്ന വിധം ഭീകരമാണ്‌. മാറിവരുന്ന ഗവണ്‍മെന്റുകള്‍ നടത്തുന്ന വാഗ്‌ദാനങ്ങള്‍ക്കപ്പുറത്ത്‌ കേന്ദ്രസര്‍ക്കാരിന്റെ നേരിയ ശ്രദ്ധ പതിയുന്നുണ്ടെന്നത്‌ ആശ്വാസകരമാണ്‌. ഔദ്യോഗികരംഗത്ത്‌ പിന്നോക്കാവസ്ഥകള്‍ മാറിയിട്ടില്ല, കേരളത്തില്‍ പോലുമെന്ന്‌ സച്ചാര്‍ കണക്ക്‌ നിരത്തുന്നുണ്ട്‌. മുന്നേറ്റത്തിനും പുരോഗതിക്കും ഇനിയും കൂട്ടായ യത്‌നങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്‌, ഈ കണക്കുകള്‍. 

സുപ്രധാനമായ ഒരു കാര്യം, സൗഹൃദവും പൊതുസമൂഹത്തിന്റെ അംഗീകാരവും നേടിയെടുത്ത കേരള മുസ്‌ലിംസമാജത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ്‌. ഇന്ത്യയിലെ ഏതൊരു പ്രദേശത്തേക്കാളും മുന്നില്‍ നടക്കാന്‍ കേരള മുസ്‌ലിംങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എങ്ങനെ സാധ്യമായി എന്നതാണ്‌ സമുദായത്തിലെ യുവത്വത്തെ ആയുധമണിയിക്കാനും തീവ്രവാദികളാക്കാനും ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്‌. കേരള മുസ്‌ലിം സമൂഹം കാത്തുസൂക്ഷിച്ച പാരമ്പര്യവും പൊതുസൗഹൃദവുമാണ്‌ ഈ മുന്നേറ്റത്തിന്‌ അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചത്‌. പരമ്പരാഗതമായ ഇസ്‌ലാമിക ചിന്തയും മതസൗഹൃദവും മുസ്‌ലിം കേരളത്തിന്റെ പാരമ്പര്യമായിരുന്നു. നേരത്തെ സൂചിപ്പിച്ചപോലെ, സാമൂതിരിയോടൊപ്പം നിന്ന്‌ രാജ്യത്തിനായി പൊരുതിയവരുടെ മതപാരമ്പര്യം തന്നെയാണ്‌, മമ്പുറം തങ്ങളിലൂടെയും വെളിയങ്കോട്‌ ഉമര്‍ഖാളിയിലൂടെയും പ്രകാശിച്ചത്‌. നാടിന്റെ നാനാത്വത്തെ ഉള്‍ക്കൊള്ളാനും തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്താനും സാധിച്ച പഴയകാല പാരമ്പര്യം നിലനിര്‍ത്തിയത്‌ യഥാര്‍ത്ഥത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്‌. 

സുകൃത പൈതൃകങ്ങള്‍ കാത്ത്‌ സൂക്ഷിച്ച സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തിയ വിപ്ലവം അദ്വിതീയമാണ്‌. ലോകത്തിന്‌ തന്നെ മാതൃകയാകുന്ന മദ്രസാ പ്രസ്ഥാനവും ഉന്നത പഠന കലാലയങ്ങളും സമസ്‌തയുടെ വിശുദ്ധ നേതൃത്വം പണിതുവെച്ചത്‌ കൊണ്ടാണ്‌ കേരളം വ്യത്യസ്‌തമായത്‌. കേരളത്തിനു പുറത്ത്‌ നിന്ന്‌ വിദ്യാഭ്യാസ വിചക്ഷണരും സാമൂഹിക ചിന്തകരുമെല്ലാം ഈ വസ്‌തുത വിസ്‌മയപൂര്‍വ്വം സമ്മതിച്ചത്‌ ഒരുപാട്‌ കണ്ടവരും കേട്ടവരുമാണ്‌ നാം. കേരളത്തിലെ പൊതുസമൂഹത്തിന്റെ അംഗീകാരവും ഇന്ത്യയുടെ ജനാധിപത്യ സംസ്‌കൃതിയുടെ ഗുണഫലങ്ങളും ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ നേതൃത്വം കൊടുത്ത പാണക്കാട്‌ കുടുംബവും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‌ലിംസംഘടിത ശക്തിയുമെല്ലാം ബുദ്ധിപൂര്‍വ്വവും നീതിയുക്തവും സര്‍വ്വോപരി ആ ശാസനകള്‍ക്ക്‌ വിധേയവുമായ ഇത്തരം മാതൃകകളെ ഉയര്‍ത്തിപ്പിടിച്ചു. ജനാധിപത്യത്തിനു പകരം ഇഖാമത്തുദ്ദീനും ഹുകുമത്തുല്‍ ഇസ്‌ലാമും പറഞ്ഞു നടന്ന്‌ യുവാക്കളെ തീവ്രവാദത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ താത്വികാടിത്തറ പണിത ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ഉമ്മത്തിന്റെ ആത്മീയ നേതൃത്വത്തെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നവരും വഴിമുടക്കികളായി നിന്നപ്പോഴാണ്‌, സമസ്‌ത വിദ്യാഭ്യാസ വിപ്ലവത്തിന്‌ ആര്‍ജ്ജവത്തോടെ നേതൃത്വം നല്‍കിയത്‌. അത്‌ വിജയിച്ചതാവട്ടെ, നാടിന്റെ പൊതുസൗഹൃദം നിലനിര്‍ത്തിയ അതിനായി പരിശ്രമിച്ച സയ്യിദ്‌ അബ്‌ദുര്‍ റഹിമാന്‍ ബാഫഖി തങ്ങള്‍, സയ്യിദ്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങള്‍, സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ എന്നീ മഹാരഥന്മാരായ സയ്യിദുമാരുടെ മഹനീയ സാന്നിധ്യം കൊണ്ടുമാണ്‌. 

സമസ്‌തയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനം ഫെബ്രുവരി 23 - 26 വരെ മലപ്പുറം ജില്ലയിലെ വേങ്ങര, കൂരിയാട്‌ നടക്കാനിരിക്കെയാണ്‌, നാടിന്റെ നന്മക്കും സൗഹൃദത്തിനുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മനുഷ്യജാലിക തീര്‍ക്കുന്നത്‌. കേരള മുസ്‌ലിം പൈതൃകത്തിന്റെ കാവല്‍ക്കാരായി, മുസ്‌ലിം നവോത്ഥാനത്തിന്‌ കാരണക്കാരായി മാറിയ ഒരു വലിയ പ്രസ്ഥാനം മഹാസമ്മേളനത്തിനായി കാത്തിരിക്കുമ്പോള്‍, മാതൃസംഘടനയുടെ അരികുപറ്റി, ആശീര്‍വാദവും അംഗീകാരവും നേടി, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. രാഷ്‌ട്രരക്ഷക്കായി, സൗഹൃദത്തിനായി ഭീകരതക്കെതിരെ, വര്‍ഗീയ വിപത്തിനെതിരെ, ഒരുമിച്ച്‌ നില്‍ക്കാന്‍ ആഹ്വാനം ചെയ്‌ത മനുഷ്യജാലിക തീര്‍ക്കുന്നത്‌. എന്തുകൊണ്ടും പ്രസക്തമായ ഒരു സമയത്താണ്‌ സംഘടന കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി നടത്തുന്ന നാടിന്റെ മുക്തകണ്‌ഠ പ്രശംസയ്‌ക്ക്‌ കാരണമായ ഈ മാനവ ഐക്യസംഗമം.

ദാറുല്‍ ഹുദാ അന്താരാഷ്ട്ര ഇസ്‍ലാമിക് കോണ്‍ഫറന്‍സില്‍ നിന്ന് . . .
click here for related news

നൂര്‍സി വായന കാലത്തിന്റെ അനിവാര്യത : സെമിനാര്‍

തിരൂരങ്ങാടി : സഈദ്‌ നൂര്‍സിയും ആധുനിക ഇസ്‌ലാമിക തുര്‍ക്കിയും എന്ന വിഷയത്തില്‍ ചെമ്മാട്‌ താജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന സെമിനാര്‍ അവതരണമികവ്‌ കൊണ്ടും വിഷയവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നിരവധി പ്രശസ്‌ത പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും ചിന്തകരും നേതൃത്വം നല്‍കിയ സെമിനാര്‍ സദസ്‌ ആദ്യാന്തം ശ്രോതാക്കളാല്‍ നിറഞ്ഞുനിന്നു. സഈദ്‌ നൂര്‍സി എന്ന തുര്‍ക്കി നവോത്ഥാന നായകന്റെ ജീവിതവും തത്വചിന്തയും സ്വാധീനവും അനാവരണം ചെയ്‌ത സെമിനാര്‍ സഈദ്‌ നൂര്‍സിയുടെ അനിവാര്യത സദസിന്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു. 
സാമൂഹിക സംസ്‌കരണത്തില്‍ നൂര്‍സി നിര്‍വഹിച്ച അതുല്യ സേവനവും മക്ക-മദീന ജീവിതം ചെലുത്തുന്ന സ്വാധീനവും പ്രമേയമാക്കി ദുര്‍ഹം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:കോളിന്‍ ടര്‍നറും മുസ്‌ലിം സാമൂഹിക-രാഷ്‌ട്രീയ മണ്ഡലത്തില്‍ നൂര്‍സിയുടെ സ്വാധീനം വിശകലനം ചെയ്‌ത്‌ അലീഗഢ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ:ഫൈസല്‍ മാരിയാടും പ്രബന്ധമവതരിപ്പിച്ചു. രിസാലെ നൂറിലെ തൗഹീദ്‌ പരിസരം പ്രമേയമാക്കി തുര്‍ക്കി പാര്‍ലമെന്റ്‌ അംഗം കൂടിയായ രിസാ അക്കാലിയും മനുഷ്യ ഐക്യത്തിലും സമാധാനത്തിലും നൂര്‍സി ചെലുത്തിയ സ്വാധീനം വിശദീകരിച്ച്‌ അമേരിക്കയിലെ ഗോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:തോമസ്‌ മൈക്കലും അഹ്‌മദ്‌ സര്‍ഹിന്ദി നൂര്‍സി ചിന്തകളെ സ്വാധീനിച്ചതിനെക്കുറിച്ച്‌ ഡോ:ബഹാഉദ്ദീന്‍ ഹുദവിയും സാമൂഹിക ജീവിതവും മാനുഷികതയും നൂര്‍സി സമീപിച്ച രീതി വിശദീകരിച്ച്‌ തുര്‍ക്കിയിലെ യീല്‍ദിസ്‌ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:അല്‍പാസ്‌ലാന്‍ അസിക്കെന്‍സും രിസാലെ നൂര്‍ ആധുനിക മനുഷ്യന്റെ സാംസ്‌കാരിക കവാടം എന്ന വിഷയത്തില്‍ ഇഹ്‌സാന്‍ മുസ്‌തഫയും സംസാരിച്ചു. 
ഉച്ചക്ക്‌ ശേഷം നടന്ന സെഷനില്‍ ആത്‌മീയതയുടെ അനിവാര്യത വ്യക്തമാക്കി മക്‌ഗില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:ബിലാല്‍ കുസ്‌പിനാറും സഈദ്‌ നൂര്‍സിയുടെ പ്രബോധന രീതി വിശദീകരിച്ച്‌ അലി കാഷ്യോസും സമാധാനവീക്ഷണത്തില്‍ നൂര്‍സിയുടെ കാഴ്‌ചപ്പാട്‌ അവതരിപ്പിച്ച്‌ അമേരിക്കയിലെ മാര്‍ക്വെറ്റ്‌ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:ഇര്‍ഫാന്‍ ഉമറും വിശ്വാസത്തിന്റെ പ്രസക്തി വിശകലനം ചെയ്‌ത്‌ ജാമിഅ മില്ലിയ്യ പൊളിറ്റികല്‍ സയന്‍സ്‌ വിഭാഗം മേധാവി ഡോ:സയ്‌ദ്‌ അബ്‌ദുല്‍ മുഈനുല്‍ പാഷയും സംസാരിച്ചു. 
കേരളീയ സമൂഹത്തില്‍ പേരിന്‌ മാത്രം അറിയപ്പെട്ട തുര്‍ക്കിയുടെ ആത്മീയ പിതാവിനെ മലയാളക്കരക്ക്‌ പരിചിതമാക്കാന്‍ സെമിനാര്‍ വഴി സാധിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിത്യസ്‌ത ഘട്ടങ്ങളെയും സാമൂഹിക സംസ്‌കരണത്തില്‍ ഭരണകൂടത്തില്‍ നിന്ന്‌ ഏറ്റുവാങ്ങിയ പീഡനങ്ങളെയും ത്യാഗങ്ങളെയും പ്രതിപാദിച്ച്‌ നൂര്‍സി ഇന്നും തുര്‍ക്കി സമൂഹത്തില്‍ നിലനിര്‍ത്തുന്ന അല്‍ഭുതകരമായ സ്വാധീനവും ലോകം നൂര്‍സിയെ വീണ്ടും വായിക്കേണ്ടതിന്റെ അനിവാര്യതയും സെമിനാര്‍ മുന്നോട്ട്‌ വെച്ചു. ഇത്‌ വരെ നാല്‍പത്തി രണ്ട്‌ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട നൂര്‍സിയുടെ ഗ്രന്ഥം രിസാലെ നൂര്‍ നിര്‍വഹിക്കുന്ന പ്രഭാപ്രസരണവും അര്‍ത്ഥവ്യാപ്‌തിയും വ്യക്തമാക്കിയ സെമിനാര്‍ നൂര്‍സിയും രിസാലെ നൂറും ലോകത്ത്‌ വ്യാപിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. 
നൂര്‍സി എന്ന നവേത്ഥാന നായകന്‍ പിറവി കൊണ്ടില്ലായിരുന്നെങ്കില്‍ തുര്‍ക്കി സമൂഹം ഇന്നും ഇസ്‌ലാമിന്റെ ആദ്യപാഠങ്ങളില്‍ നിന്നും അകലെയാവുമായിരുന്നുവെന്ന സത്യം സെമിനാര്‍ പങ്കുവെച്ചു. കമാല്‍ അത്താ തുര്‍ക്ക്‌ എന്ന തികഞ്ഞ മതേതര വാദിയുടെ ഉരുക്കുമുഷ്‌ടിയില്‍ നിര്‍ജീവമായി ഇസ്‌ലാമിക അടയാളങ്ങള്‍ നിലനിര്‍ത്താനും പുനസ്ഥാപിക്കാനും സാധിച്ചതിനു പിന്നില്‍ നൂര്‍സി എന്ന മനുഷ്യന്റെ മാത്രം ഇച്‌ഛാശക്തിയായിരുന്നു എന്ന്‌ സെമിനാര്‍ വ്യക്തമാക്കി. 

അന്താരാഷ്‌ട്ര ഇസ്ലാമിക്‌ കോണ്‍ഫറന്‍സിന്‌ ഉജ്ജ്വല സമാപനം


തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കേണ്‍ഫറന്‍സിന്‌ ഉജ്ജ്വല പരിസമാപ്‌തി. ഇസ്‌ലാമിക ലോകത്ത്‌ വിപ്ലവാത്മക മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി ആധുനിക തുര്‍ക്കിയുടെ നവോത്ഥാന ശില്‍പിയായ ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ രിസാലയേ നൂറിനെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അമേരിക്ക, ബ്രിട്ടന്‍, തുര്‍ക്കി, കാനഡ, വത്തിക്കാന്‍, ഇറാഖ്‌, സിറിയ തുടങ്ങി യൂറോപ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നാല്‍പതോളം പ്രതിനിധികളാണ്‌ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചത്‌. 
രാവിലെ ഒമ്പതിന്‌ പ്രമുഖ ഇറാഖി പണ്ഡിതനും ചിന്തകനുമായ ഇഹ്‌സാന്‍ ഖാസിം അസ്സ്വാലിഹ്‌ കോണ്‍ഫറന്‍സ്‌ ഉദ്‌ഘാട്‌്‌നം ചെയ്‌തു. സമാധാന വിപ്ലവത്തിലൂടെ തുര്‍ക്കിയുടെ മോചനം സാധ്യമാക്കിയ സഈദ്‌ നൂര്‍സിയുടെ വൈജ്ഞാനിക രംഗത്തെ വിപുലമായ പദ്ധതികളും ചിന്തകളുമാണ്‌ ലോക മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത്‌. അദ്ദേഹം അഭിപ്രായപ്പെട്ടു. 
പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷം വഹിച്ചു. സമസ്‌ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം നിര്‍വഹിച്ചു. സഈദ്‌ നൂര്‍സിയെ കുറിച്ച്‌ തെളിച്ചം പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍ പതിപ്പ്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഐ.എഫ്‌.എസ്‌.സി സെക്രട്ടറി ഫാരിസ്‌ കയക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. സഈദ്‌ നൂര്‍സിയുടെ ശിഷ്യന്‍ അബ്‌ദുള്ള യെഗീന്‍ തുര്‍ക്കി, അബ്‌ദുല്‍ഹക്കീം അനീസ്‌ സിറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
പത്തിന്‌ തുടങ്ങിയ വിദ്യാഭ്യാസ സെമിനാറില്‍ ലോകത്തെ വിവിധ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ പ്രബന്ധമവതരിപ്പിച്ചു. സെമിനാറിന്റെ ആദ്യ സെഷനില്‍ യു.കെയിലെ ദര്‍ഹം യൂണിവേഴ്‌സിറ്റി പ്രൊഫ. കോളിങ്‌ ടേണര്‍, തുര്‍ക്കി മുന്‍മന്ത്രി രിസാ അക്കാലി, പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, അലിഗഡ്‌ മലപ്പുറം സെന്റര്‍ അസി.പ്രൊഫ. ഫൈസല്‍ ഹുദവി മാരിയാട്‌, ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, ഡോ. അല്‍പസ്‌ലാന്‍ അകിഖെന്‍സ, ഡോ. സഈദ്‌ ഹുദവി നാദാപുരം തുടങ്ങിയവര്‍ പ്രബന്ധവമവതരിപ്പിച്ചു.
സമകാലിക യുഗത്തില്‍ രിസാലയെ നൂറിന്റെ പ്രായോഗികതയെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌ത രണ്ടാം സെഷനില്‍ ഇഹ്‌സാന്‍ മുസ്ഥഫ തുര്‍ക്കി, ഡോ.ബിലാല്‍ ഖുസ്‌ബിനാര്‍ കാനഡ, അലി ഖതാഇസ്‌ തുര്‍ക്കി, ഡോ.ഇര്‍ഫാന്‍ ഉമര്‍ യു.എസ്‌.എ, ഡോ.സയ്യിദ്‌ അബ്‌ദുല്‍ മുനീബ്‌ പാഷ ന്യൂദല്‍ഹി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വൈകീട്ട്‌ നടന്ന സമാപന പൊതുസമ്മേളനം ജോര്‍ജ്‌ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. തോമസ്‌ മിഷേല്‍ ഉദ്‌ഘാടനം ചെയ്‌തു. മതങ്ങള്‍ പരസ്‌പരം കലഹിക്കാതെ സൗഹാര്‍ദ്ദ ജീവിതം നയിച്ചാലെ ലോകത്ത്‌ സമാധാനമുണ്ടാവുകയെള്ളൊന്നും ഭിന്നതകള്‍ സൃഷ്‌ടിക്കുന്നതിലൂടെ സമൂഹത്തില്‍ അനൈക്യമാണ്‌ പിറക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യങ്ങളിലെ അഭ്യന്ത്യര പ്രശ്‌നങ്ങള്‍ക്ക്‌ പോരാട്ടങ്ങളും സംഘര്‍ഷങ്ങളമെല്ല വേണ്ടത്‌, സമാധാനത്തിലൂന്നിയ വിമോചനമാണ്‌ പരിഹാരം അദ്ദേഹം പറഞ്ഞു. 
ദറുല്‍ ഹുദാ ചാന്‍സര്‍ ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. വ്യവസായ, ഐടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി, പ്രൊഫസര്‍ ഡോ. ഫാരിസ്‌ കയ തുര്‍ക്കി, ഡോ.കോളിന്‍ ടര്‍ണര്‍ യു.കെ, തുര്‍ക്കിയിലെ പാര്‍ലിമെന്റ്‌ മെമ്പറും മുന്‍മന്ത്രിയുമായ രിസാ അക്കാലി, പ്രൊഫ ബിലാല്‍ കുസ്‌പിനാര്‍ കാനഡ, അബ്‌ദുല്‍ ഹക്കീം അനീസ്‌ സിറിയ, യു.ശാഫി ഹാജി ചെമ്മാട,്‌ കെ.സി മുഹമ്മദ്‌ ബാഖവി, സി.യൂസുഫ്‌ ഫൈസി, പി.ഇസ്‌ഹാഖ്‌ ബാഖവി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലോക സമാധാനത്തിന്‌ മതസൗഹാര്‍ദ്ദം വളര്‍ത്തണം : ഡോ.തോമസ്‌ മിഷേല്‍

തിരൂരങ്ങാടി : മതങ്ങള്‍ പരസ്‌പരം കലഹിക്കാതെ സൗഹാര്‍ദ്ദ ജീവിതം നയിച്ചാലെ ലോകത്ത്‌ സമാധാനമുണ്ടാവുകയെള്ളൊന്നും ഭിന്നതകള്‍ സൃഷ്‌ടിക്കുന്നതിലൂടെ സമൂഹത്തില്‍ അനൈക്യമാണ്‌ പിറക്കുന്നതെന്നും യു.എസ്‌.എ യിലെ ജോര്‍ജ്‌ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. തോമസ്‌ മിഷേല്‍ അഭിപ്രായപ്പെട്ടു.
ദാറുല്‍ ഹുദായില്‍ നടന്ന ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സമാപന പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങളിലെ അഭ്യന്ത്യര പ്രശ്‌നങ്ങള്‍ക്ക്‌ പോരാട്ടങ്ങളും സംഘര്‍ഷങ്ങളമെല്ല വേണ്ടത്‌, സമാധാനത്തിലൂന്നിയ വിമോചനമാണ്‌ പരിഹാരം അദ്ദേഹം പറഞ്ഞു. 
ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. വ്യവസായ, ഐടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി, പ്രൊഫസര്‍ ഡോ. ഫാരിസ്‌ കയ തുര്‍ക്കി, ഡോ.കോളിന്‍ ടര്‍ണര്‍ യു.കെ, തുര്‍ക്കിയിലെ പാര്‍ലിമെന്റ്‌ മെമ്പറും മുന്‍മന്ത്രിയുമായ രിസാ അക്കാലി, പ്രൊഫ ബിലാല്‍ കുസ്‌പിനാര്‍ കാനഡ, അബ്‌ദുല്‍ ഹക്കീം അനീസ്‌ സിറിയ. യു.ശാഫി ഹാജി ചെമ്മാട്‌, സുബൈര്‍ ഹുദവി ചേകന്നൂര്‍ സംബന്ധിച്ചു.

ജുബൈല്‍ SKSSF മനുഷ്യ ജാലിക ശ്രദ്ധേയമായി

ജുബൈല്‍ : രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി വര്‍ഷങ്ങളായി ജനുവരി 26ന്‌ SKSSF നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യ അല്‍ജുബൈല്‍ SKSSF യൂണിറ്റ് മനുഷ്യ ജാലിക സംഘടിപ്പിച്ചു. ജുബൈല്‍ SYS ഓഫീസില്‍ നടന്ന സംഗമത്തില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ബഷീര്‍ ബാഖവി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. കിഴക്കന്‍ പ്രവിശ്യ SYS പ്രസിഡണ്ട്‌ ഷാജഹാന്‍ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. റാഫി ഹുദവി ഉദ്ഘാടനം നിര്‍വഹിച്ചു. നൂറുദ്ദീന്‍ മുസ്‍ലിയാര്‍ ചുങ്കത്തറ, അല്‍ഫൌസ് മദ്റസ പ്രസിഡണ്ട്‌ ഫാസ് മുഹമ്മദ്‌അലി, SKSSF ജുബൈല്‍ പ്രസിഡണ്ട്‌ ശിഹാബുദ്ധീന്‍ ബാഖവി, അസീസ്‌ കാരന്തൂര്‍ പ്രസംഗിച്ചു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നിന്ന് . . .

- ഗഫൂര്‍ പുത്തനഴി 

സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ പ്രഭാഷണം എല്ലാ വെള്ളിയാഴ്ചയും ഖുലഫാഉറാശിദീന്‍ പള്ളിയില്‍


മുസ്ലിംകളുടെ സ്വരാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗം : കബീര്‍ യമാനി

ഷാര്‍ജ : ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും മുസ്ലികളുടെ സ്വരാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണെന്നും പ്രമുഖ പ്രാഭാഷകന്‍ കബീര്‍ യമാനി അഭിപ്രായപ്പെട്ടു. ലോകത്ത് നടക്കുന്ന സര്‍വ്വ അരുതായ്മകളും ഇസ്ലാം മതത്തിനു മേല്‍ ചാര്‍ത്തുന്നത് ചരിത്രത്തോടെ ചെയ്യുന്ന നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ സ്റ്റേറ്റ് SKSSF നടത്തിയ മനുഷ്യജാലികയില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന ജാലിക SKSSF നാഷണല്‍ കമ്മിറ്റി പ്രസിഡനന്‍റ് സയ്യിദ്‌ ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ്‌ തുരുത്തി ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനീര്‍ & പാര്‍ട്ടി ജാലിക ഗാനമാലപിച്ചു. അബ്ദുള്ള ചേലേരി , സുലൈമാന്‍ ഹാജി , അബ്ദുല്‍ റസാഖ്‌ വാളാഞ്ചേരി എന്നിവര്‍ ജാലികക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. SKSSF ഷാര്‍ജ സ്റ്റേറ്റ് ആരംഭിക്കുന്ന സുരക്ഷ സ്കീമിന്റെ പ്രഖ്യാപനം സെക്രട്ടറി ജനറല്‍ റഫീഖ്‌ കീഴിക്കര നിര്‍വഹിച്ചു. ഇസ്ഹാഖ്‌ കുന്നക്കാവ് സ്വാഗതവും മൊയ്തു സി സി നന്ദിയും പറഞ്ഞു.

റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജാലിക ശ്രദ്ധേയമായി

റിയാദ്‌ : റിപ്പബ്‌ളിക്‌ ദിനത്തിന്റെ ഭാഗമായി റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജാലിക ശ്രദ്ധേയമായി. വ്യത്യസ്‌ത മതങ്ങളും ആശയങ്ങളും അവരുടെതായ സംഭാവനകള്‍ രാജ്യത്തിന്‌ സമര്‍പ്പിക്കുകയും പരസ്‌പരം ആദരിച്ചും അംഗീകരിച്ചും മുന്നോട്ട്‌ പോവുകയും ചെയ്യുന്നു വെന്നതാണ്‌ ഇന്ത്യയുടെ സവിശേഷതയെന്ന്‌ മനുഷ്യജാലികയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ജാതിമതചിന്തകള്‍ക്കപ്പുറം രാജ്യത്തിന്റെ സ്വാതന്ത്രിയത്തിനും നാടിന്‍റ അഖണ്ഡതക്കും വേണ്ടി പൂര്‍വീകര്‍ കൈകോര്‍ത്തതിന്റെ സദ്‌ഫലമാണ്‌ ഇന്ന്‌ നാം അനുഭവിക്കുന്നത്‌. ഇന്നത്തെ ഇന്ത്യ കൂടുത്തല്‍ കരുത്തോടെ ഐക്യത്തോടെ നിലനില്‍ക്കാന്‍ SKSSF സംഘടിക്കുന്ന മനുഷ്യജാലിക അഭിനന്ദനമര്‍ഹിക്കുന്നുവെന്നും തിവ്രവാദ ചിന്തകളില്‍ നിന്ന്‌ മുസ്‌ലിം യുവതയെ തടഞ്ഞു നിര്‍ത്തുന്നതില്‍ സമസ്‌തയും കീഴ്‌ഘടങ്ങളും പ്രശംസസീനിയ പങ്കാണ്‌ നിര്‍വഹിക്കുന്നതെന്നും യോഗം ഉല്‍ഘാടനം ചെയ്‌ത ടി പി മുഹമ്മദ്‌ (എം ഡി ഹുദാ ഗ്രൂപ്പ്‌) പറഞ്ഞു. അസ്വസ്‌തതകള്‍ ഉണര്‍ത്തുന്ന ഇന്ത്യയുടെ കലാപകുലുഷിതമായ അന്തരീക്ഷത്തില്‍ മനുഷ്യജാലിക പോലെയുളള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളുയര്‍ത്തി രാജ്യസ്‌നേഹവും കൂറും പുലര്‍ത്തുന്ന SKSSF ന്റെ പ്രവര്‍ത്തനം കേരളീയ സമൂഹത്തിന്‍െറ ശ്രദ്ധയും ആദരവും അര്‍ഹിക്കുന്നുവെന്ന്‌ മുഖ്യാഥിതിയായ കെ പി സി സി സെക്രട്ടറി ഇബ്‌റാഹീം കുട്ടി കല്ലാര്‍ പറഞ്ഞു. മനുഷ്യ ജാലിക ഗാനാലാപനം ഹമീദ്‌ മാസ്റ്ററും സംഗവും നടത്തി.

കഴിഞ്ഞ ദിവസം അന്തരിച കേരള ഗവര്‍ണരും മുന്‍ സൗദി അംബാസഡറുമയിരുന്ന എം ഒ എച്‌ ഫാറൂഖ്‌ അനുസ്‌മരണ പ്രഭാഷണം ആഷ്‌റഫ്‌ വേങ്ങാട്‌ നടത്തി. അബുട്ടി മാസ്‌ററര്‍ ശിവപുരം പ്രമേയപ്രഭാഷണം നടത്തി. ഹബീബുളള പട്ടാമ്പി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. മുസ്‌തഫ ബാഖവി പെരുമുഖം അദ്ധ്യക്ഷത വഹിച്ചു.
കുന്നുമ്മല്‍ കോയ, അഷ്‌റഫ്‌ വടക്കേവിള, അഡ്വ: ജയകുമാര്‍, വി കെ മുഹമ്മദ്‌, അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, മുസ്‌തഫ ചീക്കോട്‌, ഉസ്‌മാന്‍ അലി പാലത്തിങ്ങല്‍ ആശംസകള്‍ നേര്‍ന്നു.
എന്‍ സി മുഹമ്മദ്‌, റസാഖ്‌ വളകൈ, അബൂബക്കര്‍ ഫൈസി, ഫവാസ്‌ ഹുദവി, അബൂബക്കര്‍ ബാഖവി, അസീസ്‌ പുള്ളാവൂര്‍, അഷ്‌റഫ്‌ കന്കഞ്ചേരി, കുഞ്ഞി മുഹമ്മദ്‌ ഹാജി തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‌കി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സമദ്‌ പെരുമുഗം നന്ദിയും പറഞ്ഞു.

കെ.ടി. മാനു മുസ്‍ലിയാര്‍; വിദ്യയില്‍ വിമോചനം കണ്ട നേതാവ് : മഞ്ഞളാംകുഴി അലി

ജിദ്ദ : വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്‍റെ വിമോചനം സ്വപ്നം കണ്ട നേതാവായിരുന്നു കെ.ടി. മാനു മുസ്‍ലിയാര്‍ എന്ന് പെരിന്തല്‍മണ്ണ മണ്ഡലം എം.എല്‍.. മഞ്ഞളാംകുഴി അലി അനുസ്മരിച്ചു. മര്‍ഹൂം കെ.ടി. മാനു മുസ്‍ലിയാരുടെ സൗദീ യാത്രകളെ പശ്ചാത്തലമാക്കി ടി.എച്ച്. ദാരിമി രചിച്ച കഥ പറയുന്ന വഴിയോരങ്ങള്‍ എന്ന കൃതിയുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മര്‍ഹൂം മാനു മുസ്‍ലിയാരുടെ ഈ ദീര്‍ഘ വീക്ഷണത്തിന്‍റെ സ്മാരകമാണ് കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍. അനാഥാലയം മുതല്‍ സയന്‍സ് ആന്‍റ് ആര്‍ട്ട്സ് കോളേജ് വരെയുള്ള സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ പഠിച്ചുവരുന്നുണ്ട്. വെള്ളുവനാട്ടിന്‍റെയും ഏറനാട്ടിന്‍റെയും വിദ്യാഭ്യാസ കുറവുകള്‍ നികത്തിയതില്‍ ദാറുന്നജാത്തിന്‍റെ സേവനം മഹത്തമാണ്. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എം.സി.സി. പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി പുസ്തകം ഏറ്റുവാങ്ങി. മര്‍ഹൂം മാനു മുസ്‍ലിയാരുടെ സന്ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളെയും ചരിത്ര ഭൂമികളെയും വിവരിക്കുന്ന കൃതിയുടെ കേരളത്തിലെ പ്രകാശനം കഴിഞ്ഞ ദിവസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്റാഹീം കുഞ്ഞ് നിര്‍വ്വഹിച്ചിരുന്നു. കെ.ടി. ഉസ്താദ് സ്മരണീയനാകുന്നത് ആത്മാര്‍ത്ഥതയുടെ നിസ്തുല മാതൃക എന്ന നിലയിലാണ്.
മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍രെ അനുപേക്ഷണിയത തിരിച്ചറിഞ്ഞ് നിരന്തര പ്രയത്നത്തിലൂടെ സ്വയം അര്‍പ്പിത ജീവിതം കൊണ്ട് പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സമുച്ചയങ്ങള്‍, കേരളീയ മുസ്‍ലിം സമൂഹത്തിന്‍റെ വികാസ പരിണാമങ്ങള്‍ക്ക് കര്‍മ്മ സാക്ഷിയായി സമസ്തയുടെ നേതൃത്വത്തിലൂടെ സാധ്യമാക്കിയ ധൈഷണിക മുന്നേറ്റം, എല്ലാത്തിനും പിന്നില്‍ ഉറച്ച ആത്മ വിശ്വാസവും പങ്കിലപ്പെടാത്ത ഒരു വവിശുദ്ധ വ്യക്തിത്വത്തിന്‍റെ സ്വീകാര്യതയുമായിരുന്നു എന്ന് ടി.എച്ച്. ദാരിമി അനുസ്മരിച്ചു. മാനു മുസ്‍ലിയാരുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന കഥാകൃത്ത് അബു ഇരിങ്ങാട്ടിരി നടത്തിയ പുസ്ത പരിചയം സദസ്സിന് ഒരു നവ്യാനുഭവമായി. പത്രപ്രവര്‍ത്തകരായ സി..ടി. അസീസ്, ഉസ്‍മാന്‍ ഇരുന്പുഴി എന്നിവരും ടി.കെ. അബ്ദുസ്സലാം ദാരിമി, ഉസ്മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവരും ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

മതേതരത്വം അപകടപ്പെടാതിരിക്കാന്‍ സൗഹൃദങ്ങള്‍ ശക്തിപ്പെടുത്തണം : പ്രൊഫ. അബ്ദുല്‍ അലി

ജിദ്ദ : നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഇന്ത്യയിലെ മതേതരത്വമാണ് ഇന്നു കാണുന്ന വികാസങ്ങളിലേക്ക് ഇന്ത്യാ രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്നും ഇതിന് ഊര്‍ജ്ജവും ഓജസ്സും നല്‍കിയത് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നലനിന്നിരുന്ന സൗഹൃദമാണെന്നും പ്രമുഖ ചരിത്രകാരനും പി.എസ്.എം.ഒ കോളേജ് ചരിത്ര വിഭാഗം തലവനും അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ എം. അബ്ദുല്‍ അലി അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം നൂറ്റാണ്ടിന്‍റ് അവസാന ദശകങ്ങള്‍ മുതല്‍ ഉണ്ടായിത്തുടങ്ങിയ വര്‍ഗ്ഗീയ അസ്വസ്ഥത വലിയ ഭീഷണിയാണെന്നും ലോക രാജ്യങ്ങളോടൊപ്പമെത്താനുള്ള ഇന്ത്യയുടെ ന്യായമായ ശ്രമങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജെ..സി. കോ-ഓഡിനേറ്റര്‍ ഉബൈദുല്ലാ തങ്ങള്‍ മേലാറ്റൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ ടി.എച്ച്. ദാരിമി വിഷയമവതരിപ്പിച്ചു. അബൂബക്കര്‍ അരിന്പ്ര, ഉസ്മാന്‍ ഇരിങ്ങാട്ടിരി, സലീം അന്‍വരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ എടത്തില്‍ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ബാസിം വലിയകത്തിന്‍റെ നേതൃത്വത്തിലുള്ള അല്‍നൂര്‍ ഗായക സംഘം ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് മെന്പര്‍ അബ്ദുല്‍ അസീസ് പറപ്പൂര്‍ സ്വഗതവും നന്ദിയും പറഞ്ഞു.

രാജ്യ പുരോഗതിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക : ഫ്രാന്‍സിസ് സെവ്യാര്‍ കാക്ക

SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക
ദുബൈ : ഇന്ത്യയുടെ നാനോന്മുഖമായ പുരോഗതിക്കും വികസനത്തിനും വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സുലേറ്റ് കമ്യൂണിറ്റി ലേബര്‍ കൗണ്‍സുലര്‍ ഫ്രാന്‍സിസ് സെവ്യാര്‍ കാക്ക പറഞ്ഞു. യു...യിലെ ഇന്ത്യന്‍ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണെന്നും പ്രവാസി മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി അല്‍ ദീക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് SKSSF പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് മനുഷ്യജാലിക തീര്‍ക്കുകയും, ശക്കീര്‍ കോളയാട് പ്രതിജ്ഞ ചെല്ലിക്കൊടുക്കുകയും ചെയ്തു. ശൗക്കത്തലി മൗലവി മണ്ണാര്‍ക്കാട് പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഐസക് പട്ടാണിപ്പറന്പില്‍ (ഖലീജ് ടൈംസ്), ബശീര്‍ തിക്കോടി, നാരായണന്‍ വെളിയങ്കോട്, സബാ ജോസഫ്, പ്രൊഫ. കബീര്‍, ശൗക്കത്തലി ഹുദവി, ഹൈദരലി ഹുദവി തുടങ്ങിയ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു. ബശീര്‍ പുളിങ്ങോം & പാര്‍ട്ടി ഗാനം ആലപിച്ചു. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു.

പ്രവാചക പ്രകീര്‍ത്തന സദസ്സ് ഫെബ്രുവരി 6, 7


കേശവിവാദം: എസ്.കെ.എസ്.എസ്.എഫ്. കേശ പ്രദര്ശനം നടത്തി

കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ചിട്ടുള്ള കേശം വ്യാജ മാണെന്ന് വിശദീകരിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് കേശ പ്രദര്‍ശനം നടത്തി. മുംബൈയില്‍നിന്ന് ലഭിച്ച കേശങ്ങള്‍ പൊതുജന ങ്ങള്‍ക്ക് പരിശോധിക്കാന്‍ പ്രദര്‍ശനത്തില്‍ അവസരമുണ്ടായിരുന്നു. ഇതേ കേന്ദ്രത്തില്‍നിന്നാണ് കാരന്തൂരിലെ കേശം ലഭിച്ചതെന്നും അതുകൊണ്ടുതന്നെ അത് വ്യാജമാണെന്നുമാണ് ആരോപണം.
കേശവിവാദത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുന്ന ഫ്‌ളക്‌സുകളും ചിത്രങ്ങളും പുസ്തകങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. 'ആത്മീയചൂഷണത്തിനെതിരെ ജിഹാദ്' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
പ്രദര്‍ശനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ. മാനുസാഹിബ്, അബ്ദുല്‍ഹമീദ്‌ഫൈസി അമ്പലക്കടവ്, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ഫൈസി കൂടത്തായി, ഇസ്മായില്‍ഹാജി എടച്ചേരി, റഷീദ്‌ഫൈസി വെള്ളായിക്കോട്, അബ്ദുള്‍സലാം വയനാട് എന്നിവര്‍ പ്രസംഗിച്ചു. ഓണംപിള്ളി മുഹമ്മദ്‌ഫൈസി, അയൂബ് എന്നിവര്‍ പ്രസംഗിച്ചു.

സമസ്‌ത സന്ദേശ യാത്രക്ക്‌ സ്വീകരണം നല്‍കി

തിരൂരങ്ങാടി : സമസ്‌ത എന്‍പത്തിയഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച്‌ കോട്ടുമല ബാപ്പുട്ടി മുസ്ലിയാര്‍ നയിക്കുന്ന സന്ദേശ യാത്രക്ക്‌ ചെമ്മാട്‌ ടൗണില്‍ സ്വീകരണം നല്‍കി. പൂരപ്പുഴപാലം പരിസരത്ത്‌ എസ്‌.വൈ.എസ്‌ സെക്രട്ടറി യു.ശാഫി ഹാജി ഷാളണിയിച്ച്‌ സ്വീകരിച്ച സംഘത്തെ പ്രത്യേക വാഹന അകമ്പടിയോടെ ചെമ്മാട്‌ ടൗണിലേക്കാനയിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടന അസാസിനു കീഴില്‍ എന്‍പത്തിയഞ്ച്‌ അംഗങ്ങളെ റോഡിന്റെ ഇരുവശങ്ങളിലായി അണിനിരന്നാണ്‌ ജാഥാംഗങ്ങളെ ടൗണിലേക്കാനയിച്ചത്‌. സ്വീകരണയോഗത്തില്‍ കോട്ടുമല ബാപ്പുമുസ്ലിയാര്‍. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍. ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ സംസാരിച്ചു. ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, സിദ്ദീഖ്‌ ഹാജി ചെറുമുക്ക്‌, ഖാദിര്‍ ഖാസിമി പൂക്കിപ്പറമ്പ്‌, കുഞ്ഞിമുഹമ്മദ്‌ കാച്ചടി, കുഞ്ഞിപ്പോക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

റിപ്പബ്ലിക്ക്‌ മീറ്റ്‌ നടത്തി

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ ലാമിക്‌ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിഫ്‌ള്‌ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഘടനയായ നുസ്‌ റത്തുല്‍ ബയാന്‍ സാഹിത്യ സമാജം(എന്‍ ബി എസ്‌ എസ്‌) റിപ്പബ്ലിക്‌ മീറ്റ്‌ നടത്തി. ഹിന്ദുവും ക്രിസ്‌ത്യാനിയും മുസല്‍മാനും അടക്കമുള്ള എല്ലാ മതസ്ഥരുംചേര്‍ന്ന്‌ നേടിയെടുത്തതാണ്‌ സ്യാതന്ത്ര്യം. അത്‌ എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കാനുള്ളതാണ്‌. ഐക്യം ജീവിതത്തില്‍ പകര്‍ത്തണമെന്നും സമാജം ഉദ്‌ബോധിപ്പിച്ചു. പ്രസിഡണ്ട്‌ അജ്‌മല്‍ അദ്ധ്യക്ഷത വഹിച്ചു. ത്വാഹ തിനൂര്‍ സംസാരിച്ചു. സെക്രട്ടറി ഷിനാസ്‌ സ്വാഗതവും ട്രഷറര്‍ ഇഖ്‌ബാല്‍ നന്ദിയും പറഞ്ഞു.

സമസ്‌ത സന്ദേശ യാത്രക്ക്‌ ജില്ലയില്‍ സ്വീകരണം നല്‍കി

സമസ്‌ത സന്ദേശയാത്രക്ക്‌ SKSSF ജില്ലാ കമ്മിറ്റി
നല്‍കിയ സ്വീകരണത്തില്‍ ജില്ലാ സെക്രട്ടറി 
ജാഥാ നായകന്‌ ഉപഹാരം സമര്‍പ്പിക്കുന്നു
മലപ്പുറം : 'സത്യ സാക്ഷികളാവുക' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 23,24,25,26 തിയ്യതികളില്‍ വേങ്ങര കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കോട്ടുമല ബാപ്പു മുസ്ല്യാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക്‌ SKSSF ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ജനറല്‍ സെക്രട്ടറി പി.എം.റഫീഖ്‌ അഹമ്മദ്‌ തിരൂര്‍ ജാഥാ നായകന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍ക്ക്‌ ഉപഹാരം നല്‍കി. സമസ്‌ത സെക്രട്ടറി പ്രഫ:കെ.ആലിക്കുട്ടി മുസ്ല്യാര്‍, കാളാവ്‌ സൈതലവി മുസ്ല്യാര്‍, സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണംന്തളി സംബന്ധിച്ചു.

SKSSF കന്മനം യൂണിറ്റ് സംഘടിപ്പിക്കുന്ന സമസ്ത സമ്മേളന പ്രചാരണ കാന്പയിന്‍

അന്താരാഷ്ട്ര ഇസ്‍ലാമിക് കോണ്‍ഫ്രന്‍സ് സ്വീകര പരിപാടിയില്‍ നിന്ന് . . .


കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നിന്ന് . . .

അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫ്രന്‍സ്‌; വിദേശപ്രതിനിധികള്‍ക്ക്‌ രാജകീയ വരവേല്‍പ്പ്‌

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഇസ്ലാമിക്‌ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശ പ്രതിനിധികള്‍ക്ക്‌ വിമാനത്താവളങ്ങളില്‍ ദാറുല്‍ ഹുദായുടെ രാജകീയ വരവേല്‍പ്പ്‌.

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി വിമാനമിറങ്ങിയ അമ്പതോളം വിദേശ പ്രതിനിധികളെയാണ്‌ ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും വിദ്യാര്‍ത്ഥികളും സ്വീകരിച്ചത്‌. തുടര്‍ന്ന്‌ പ്രത്യേക വാഹന അകമ്പടിയോടെയാണ്‌ പ്രതിനിധികളെ വാഴ്‌സിറ്റിലേക്കാനയിച്ചത്‌.
ബ്രിട്ടണ്‍, അമേരിക്ക, വത്തിക്കാന്‍, ഇറാഖ്‌. തുര്‍ക്കി. സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പ്രമുഖ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ കോണ്‍ഫ്രന്‍സില്‍ പ്രബന്ധമവതരിപ്പിക്കാനായി സംഘത്തോടൊപ്പമുണ്ട്‌.
ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ.കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യൂ. ശാഫി ഹാജി ചെമ്മാട്‌. പി.കെ മുഹമ്മദ്‌ ഹാജി, ഇബ്രാഹീം ഹാജി,ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍,സൈതലവി ഹുദവി തെയ്യാല തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു.

ദൃശ്യഹാരിത കലാ വിരുന്നൊരുക്കി ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി : അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശ പ്രതിനിധികള്‍ക്ക്‌ ദാറുല്‍ ഹുദാ കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ ഊഷ്‌മള സ്വീകരണം. വൈവിധ്യവും മനോഹാരിതവുമായ കേരളത്തിന്റെ വിവിധ മാപ്പിള കലാപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കിയാണ്‌ വിദ്യാര്‍ത്ഥികള്‍ പ്രതിനിധികളെ സ്വീകരിച്ചത്‌. ദഫ്‌ പ്രോഗ്രാമിന്റെയും മറ്റും അകമ്പടിയോടെ കാമ്പസിലെത്തിയ പ്രതിനിധികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്‌ സ്വീകരണ പരിപാടികളൊരുക്കിയത്‌. ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സിറ്റിട്യൂഷന്‍ വിദ്യാര്‍ത്ഥികളൊരുക്കിയ ഉത്തരേന്ത്യന്‍ ഖവ്വാലിയും ബുര്‍ദ്ദാ പാരായണവും ഡോക്യുമെന്ററി പ്രദര്‍ശനവും മറ്റു മാപ്പിള കലാരൂപങ്ങളും വേദിയില്‍ അരങ്ങേറി. കേരളത്തില്‍ സംസ്‌കാരിക കലാ രൂപങ്ങളെ നിറസാന്നിധ്യത്തോടെ ആസ്വാദിച്ച സംഘം ലോകത്തിന്‌ ഇത്തരം പരിപാടികളെ കൂടുതല്‍ പരിചയപ്പെടുത്തണമെന്ന അഭ്യാര്‍ത്ഥനയോടെയാണ്‌ വേദി വിട്ടത്‌. 

അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫ്രന്‍സ്‌; ഇഹ്‌സാന്‍ ഖാസിം അസ്സ്വാലിഹ്‌ ഉദ്‌ഘാടനം ചെയ്യും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക കോണ്‍ഫ്രന്‍സ്‌ രാവിലെ ഒമ്പതിന്‌ ചെമ്മാട്‌ താജ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രശസ്‌ത ഇറാഖീ പണ്‌ഡിതനും ചിന്തകനുമായ ഇഹ്‌സാന്‍ ഖാസിം അസ്സ്വാലിഹ്‌ ഉദ്‌ഘാടനം ചെയ്യും.

പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിക്കും. ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഐ.എഫ്‌.എസ്‌.സി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ഡോ. ഫാരിസ്‌ കയ, മുഹമ്മദ്‌ നൂരി കൂലൈജി, അബ്‌ദുള്ള യഗീന്‍, ഡോ. യു.വി.കെ മുഹമ്മദ്‌ തുടങ്ങിയവര്‍ സംബന്ധിക്കും.
പത്തിന്‌ സെമിനാര്‍ ആരംഭിക്കും. യു.കെ യിലെ ദര്‍ഹം യുനിവേഴ്‌സിറ്റി ലക്‌ചറര്‍ ഡോ. കോളിര്‍ ടര്‍ണര്‍, തുര്‍ക്കിലെ മുന്‍ മന്ത്രിയും പാര്‍ലിമെന്‍റ്‌ മെംബറുമായ രിസാ അക്കാലി, യു.എസ്‌.എ യിലെ ജോര്‍ജ്‌ ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. തോമസ്‌ മിഷേല്‍, ഇസ്‌തംബൂളിലെ യില്‍ദാസ്‌ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. അല്‍ഫ്‌സ്‌ലാല്‍ അസിക്‌ജെന്‍ഗ്‌. അലിഗഢ്‌ മലപ്പുറം സെന്റര്‍ അസി. പ്രൊഫസര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്‌, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌്‌ ഡയറക്‌ടര്‍ ഡോ.കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
രണ്ടിന്‌ തുടങ്ങുന്ന രണ്ടാം സെഷനില്‍ സിംഗപ്പൂര്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവില ഡോ. സയ്യിദ്‌ ഫരീദ്‌ അത്താസ്‌ , യു.എസ്‌.എയിലെ മാര്‍ക്കദി യൂനിവേഴ്‌സിറ്റിയിലെ ഡോ. അലി കത്യോസ്‌ തുര്‍ക്കി, മനാമയിലെ അഹ്‌ലിയ്യാ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ബിലാല്‍ കുസ്‌പിനാര്‍. ഡല്‍ഹി ഹംദര്‍ദ്‌ യൂനിവേഴ്‌സിറ്റിയിലെ ഡോ. സഈദ്‌ ഹുദവി നാദാപുരം തുടങ്ങിയവര്‍ വിഷയമവതരിപ്പിക്കും.
വൈകീട്ട്‌ ഏഴ്‌ മണിക്ക്‌ നടക്കുന്ന പൊതുസമ്മേളനം ഡോ. തോമസ്‌ മിഷേല്‍ യു.എസ്‌.എ ഉദ്‌ഘാടനം ചെയ്യും. പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്‌ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, വ്യവസായ ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌, ഇ.ടി.മുഹമ്മദ്‌ ബശീര്‍ എം.പി, ഇഹ്‌സാന്‍ ഖാസിമി തുര്‍ക്കി, ഡോ. ഫാരിസ്‌ കയ തുടങ്ങിയവര്‍ സംബന്ധിക്കും.

മനുഷ്യജാലിക റിപ്പബ്ലിക് ദിന റാലി അലങ്കോലപ്പെടുത്താന്‍ ശ്രമം

ചെറുതുരുത്തി : SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക റിപ്പബ്ലിക് ദിന റാലിയിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി അലങ്കോലപ്പെടുത്താന്‍ ശ്രമം. ആറ്റുപുറം ഖത്തീബ് സിദ്ദീഖ് മൗലവിയും ചിറ്റണ്ട തൃക്കണ പതിയാരം ഖത്തീബ് അബ്ബാസ് മിസ്‍ബാഹിയുമാണ് ബൈക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. SKSSF പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന രൂപത്തില്‍ അസഭ്യം പറയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ബൈക്ക് ഇടിക്കാനും ശ്രമിച്ചതായി വളണ്ടിയര്‍മാര്‍ പറയുന്നു. പോലീസിന്‍റെയും വളണ്ടിയര്‍മാരുടെയും സംയോജിതമായ ഇടപെടല്‍ മൂലമാണ് അത്യാഹിതം സംഭവിക്കാതിരുന്നത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും പോലീസ് ഇടപെട്ടാണ് ഇവരെ മാറ്റിയത്. മഹല്ലുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തീബുമാരായ ഇവരുടെ പ്രവര്‍ത്തനം മുസ്‍ലിം സമുദായത്തിനും അപമാനമാണെന്നും ഇത്തരക്കാരെ മഹല്ലുകളില്‍ നിന്നും മാറ്റി നിര്‍ത്താന്ന സമുദായ നേതൃത്വം ശ്രമിക്കണമെന്നും ഇവരുടെ പ്രവര്‍ത്തനം അങ്ങേയറ്റം അപലപനീയമാണെന്നും SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.
- ബശീര്‍ കല്ലേപ്പാടം, മീഡിയാ കണ്‍വീനര്‍, SKSSF

മതേതരത്വം സംരക്ഷിക്കാന്‍ SKSSF പ്രതിജ്ഞാബദ്ധം : സത്താര്‍ പന്തല്ലൂര്‍

തൃശൂര്‍ : പരിഷ്കൃത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാത്ത ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും, മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരെ എക്കാലത്തും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും SKSSF ഉം എന്നും SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. മുസ്‍ലിം രാഷ്ട്രമായ പാക്കിസ്ഥാനില്‍ ഭരണാധികാരികളെ പോലും അസ്ഥിരപ്പെടുത്തുന്പോള്‍ ഇന്ത്യയില്‍ മാതൃകാപരമായ സമീപനമാണ് ഇന്ത്യന്‍ മുസ്‍ലിംകള്‍ കൈക്കൊള്ളുന്നതെന്നും മുസ്‍ലിംകള്‍ സ്വരാജ്യ സ്നേഹികളായതു കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വം തകര്‍ക്കാന്‍ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുതുരുത്തിയില്‍ നടന്ന മനുഷ്യജാലികയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൂട്ടായ്മക്കെതിരെയുള്ള കൂട്ടായ്മയാണ് മനുഷ്യജാലിക : ഡോ. ദേശമംഗലം രാമകൃഷ്ണന്‍

തൃശൂര്‍ : കൂട്ടായ്മക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കൂട്ടായ്മക്കെതിരെയുള്ള കൂട്ടായ്മയാണ് മനുഷ്യജാലികയെന്ന് പ്രശസ്ത കവിയും മലയാള സാഹിത്യകാരനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സൗഹൃദങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നവര്‍ പെരുക്കുന്ന ഈ യുഗത്തില്‍ രാഷ്ട്രരക്ഷക്ക് അതീവ പ്രാധാന്യം നല്‍കുന്ന SKSSF ന്‍റെ നിലപാട് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദവും മനുഷ്യ സ്നേഹവും എക്കാലത്തും സൂക്ഷിക്കുന്നവരാണ് മുസ്‍ലിംകളെന്നും എന്‍റെ നാട്ടുകാരായ മുസ്‍ലിം സുഹൃത്തുക്കളുടെ ദീര്‍ഘനാളായുള്ള സൗഹൃദവും സ്നേഹവും അതിന് ഉദാത്ത മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്ന ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ ചെറുതുരുത്തി ഇന്പിച്ചി മുസ്‍ലിയാര്‍ നഗറില്ന സംഘടിപ്പിച്ച മനുഷ്യജാലിക പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശാല മനസ്കതയും സൗഹാര്‍ദ്ദവും നിലനിര്‍ത്തണം, രാഷ്ട്ര സേവനം പരമ പ്രധാനം, മതേതരത്വം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം : പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍

തൃശൂര്‍ : വിശാല മനസ്കതയും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ഇന്ത്യക്കാരായ നാം ശ്രമിക്കണമെന്നും പൊതുവില്‍ ഇടുങ്ങിയ മനസ്ഥിതിയോടെ പെരുമാറുന്ന സമൂഹം; നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാരും നേതാക്കന്മാരും പെരുമാറിയ രീതി അവലംബിക്കണമെന്നും, നമ്മുടെ മാനവ വിഭവ ശേഷി വിദേശത്ത് പ്രയോജനപ്പെടുത്തുന്നതിന് പകരം സ്വദേശത്ത് പ്രയോജനപ്പെടുത്തി രാഷ്ട്ര സേവനത്തിന് തയ്യാറാകണമെന്നും പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതേതരത്വം തകര്‍ക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താനും എല്ലാത്തിനെയും ചെറുക്കുന്നതിനും വെറുക്കുന്നതിനും പകരം സൗഹൃദത്തോടെ കാണുകയും അവരെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ചെറുതുരുത്തി ഇന്പിച്ചി മുസ്‍ലിയാര്‍ നഗറില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളന വേദിയില്‍ SKSSFപ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ദേശീയ പതാക ഉയര്‍ത്തി. വൈകുന്നേരം 4 മണിക്ക് വെട്ടിക്കാട്ടിരി ഇന്പിച്ചി മുസ്‍ലിയാരുടെ ഖബര്‍ സിയാറത്തിന് ശേഷം ആരംഭിച്ച ബഹുജന റാലിയില്‍ ഹാഫിള് ഹുസൈന്‍ മുസ്‍ലിയാര്‍ പ്രാര്‍ത്ഥന നടത്തി. SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.പി. കുഞ്ഞിക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പരസ്പരം സൗഹൃദത്തിന്‍റെ ജാലിക തീര്‍ത്തവര്‍ക്ക് SKSSF പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഇസ്‍മാഈലും സംഘവും ദേശീയോദ്ഗ്രഥന ഗാനമാലപിച്ചു. പ്രശസ്ത കവിയും മലയാള സാഹിത്യകാരനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന ഈ കാലഘടത്തില്‍ കൂട്ടായ്മക്കെതിരെയുള്ള കൂട്ടായ്മയാണ് മനുഷ്യജാലിക വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്കൃത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാതത്ത ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും മതേതരത്വം തകര്നക്കുന്നവര്‍ക്കെതിരെ എക്കാലത്തും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും SKSSF ഉം എന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. കെ.എസ്. ഹംസ, ഹംസ ബിന്‍ ജമാല്‍ റംലി, പി.ടി.പി. തങ്ങള്‍, പി.. അബ്ദുല്‍ കരീം, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, നൌഷാദ് ചെരുതുരുത്തി. ഉസ്‍മാന്‍ കല്ലാട്ടയില്‍, നാസര്‍ ഫൈസി തിരുവത്ര, ഹംസ മുസ്‍ലിയാര്‍ ചേറ്റുവ, ബശീര്‍ കല്ലേപ്പാടം, .പി. ഖമറുദ്ദീന്‍, ടി.എസ്. മമ്മി ഹാജി, ആറ്റൂര്‍ അബുഹാജി, സിദ്ധീഖ് ഫൈസി മങ്കര, അബ്ദുറഹ്‍മാന്‍ പടിഞ്ഞാക്കര, ശറഫുദ്ദീന്‍ വെന്മേനാട്, ഇഖ്ബാല്‍ ചെറുതുരുത്തി, ഖാദര്‍ മോന്‍, ഇസ്‍മാഈല്‍ മുസ്‍ലിയാര്‍, അബ്ദുസ്സലാം എം.എം., എം.വി. സുലൈമാന്‍, പി.എം. നൌഫല്‍, ശംസുദ്ദീന്‍ വില്ലത്തര്‍, അശ്റഫ് ദേശമംഗമം എന്നിവര്‍ പ്രസംഗിച്ചു. SKSSF തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ ദേശമംഗലം സ്വാഗതവും വൈസ് പ്രസിഡന്‍റ് ശാഹിദ് കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.

എസ്കെഎസ്എസ്എഫ് അബുദാബി മനുഷ്യ ജാലിക ആവേശമായി
അബുദാബി .രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക്‌ സെന്ററില്‍ മനുഷ്യ ജാലിക തീര്ത്തു .അബ്ദുല്‍ രഹൂഫ്‌അഹ്സനിയുടെ പ്രാര്ഥ നയോടെ തുടക്കം കുറിച്ച പരിപാടിക്ക് അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ :ഹാരിസ്‌ ബാഖവി സ്വഗത നേര്ന്നു . ഇസ്ലാമിക്‌ സെന്റെര്‍ പ്രസിഡണ്ട്‌ പി ബാവ ഹാജി സദസ്സ് ഉദ്‌ഘാടനം നിര്വ്ഹിച്ചു.തുടര്ന്ന് ഇല്യാസ്‌ വെട്ടം പ്രമേയ പ്രഭാഷണം നടത്തി .ചടങ്ങില്‍ കെ.ബി മുരളി (കേരളാ സോഷ്യല്‍ സെന്റര്‍), കെ എച്ച്‌ താഹിര്‍ (അബുദാബി മലയാളി സമാജം) ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ ഒളവട്ടൂര്‍ (പ്രസിഡന്റ്‌ സുന്നി സെന്റെര്‍).അബ്ദുല്‍ ഹമീദ്‌ ഹാജി തുടങ്ങി പ്രമുഖര്‍ സദസ്സിനെ അഭിസംബോധനം ചയ്തു.സ്റ്റേറ്റ് ജനറല്‍ സെക്രട്ട്രരി റഷീദ്‌ ഫൈസി സദസ്സിനു പ്രതിഞ്ജ ചൊല്ലി കൊടുത്തു .പരസ്പരം കൈകള്‍ കോര്ത്ത് ‌ പിടിച്ചു ദേശീയ പതാക വാനില്‍ ഉയര്ത്തി കൂട്ടത്തോടെ ദേശീയ ഗാനം ആലപിച്ചു പരസ്പരം സൌഹ്രദം കൈമാറിയതിനു ശേഷമാണ് പ്രവര്ത്താകര്‍ പിര്ഞ്ഞു പോയത്‌.അബുദാബിയുടെ ചരിത്രത്തില്‍ ഇത് പുതിയ ഒരദ്ധ്യായം തുന്നി ചേര്ത്തു .

"ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്" കാമ്പയിന്‍ രണ്ടാം ഘട്ടത്തിലേക്ക്..; SKSSF കേശപ്രദര്ശനവും പരീക്ഷണവും ഇന്ന് കോഴിക്കോട്ട്

പ്രദര്‍ശനം രാവിലെ 9 മുതല്‍ വൈകുന്നേരം 5വരെ ജൂബിലി ഹാളില്‍ 
നേതാക്കളുടെ പത്ര സമ്മേളനത്തിന്റെ ചാനല്‍ ദൃശ്യം. വിശദമായ ചാനല്‍ വാര്‍ത്തക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 
കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് പ്രദര്‍ശനവും പരീക്ഷണവും നടത്തുമെന്ന് സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന്  രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കണ്ടംകുളം ജൂബിലി ഹാളിലാണ് പ്രദര്‍ശനം നടത്തുന്നത്. 
ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി നടത്തുന്ന കാമ്പയിന്റെ രണ്ടാം ഘട്ടമായാണ് പ്രദര്‍ശനം നടത്തുന്നത്.
മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം പ്രവചകന്‍േറതാണെന്ന് തെളിയിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മിക്കുന്നുവെന്ന് പ്രചരിപ്പിച്ച് സാമ്പത്തിക ചൂഷണം തുടരുന്ന സാഹചര്യത്തിലാണ് പ്രദര്‍ശനമടക്കമുള്ള പരിപാടികള്‍ നടത്തുന്നത്. മര്‍കസിന് ലഭിച്ച അതേ കേന്ദ്രത്തില്‍ നിന്ന് എസ്.കെ.എസ്.എസ്.എഫിന് ലഭിച്ച കേശവും രേഖകളും പ്രദര്‍ശനത്തിലുണ്ടാകും.
ഇസ്‌ലാമിക രേഖകള്‍ പ്രകാരം പ്രവാചക കേശത്തിന് നിഴലുണ്ടാകില്ല. കേശം കത്തുകയോ, അതിനുമേല്‍ പ്രാണികള്‍ ഇരിക്കുകയോ ചെയ്യില്ല. എസ്.കെ.എസ്.എസ്.എഫിന്റെ പക്കലുള്ള കേശം പ്രദര്‍ശനത്തിന്റെ ഭാഗമായി ഇത്തരം പരീക്ഷണത്തിന് വിധേയമാക്കുമെന്നും മര്‍ക്കസിലുള്ള കേശവും ഇതുപോലെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ കേന്ദ്രത്തില്‍ നിന്നാണ് രണ്ട് വിഭാഗത്തിനും കേശം ലഭിച്ചതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ സമ്മതിച്ചതിനാല്‍ പരീക്ഷണത്തോടെ സത്യം വെളിപ്പെടുമെന്നും നദ്‌വി വ്യക്തമാക്കി.
കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ വരുമാനം അന്വേഷിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ചില സംസ്ഥാന മന്ത്രിമാര്‍ അട്ടിമറിച്ചെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്.വൈ.എസ്. സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. വിവരത്തിന്റെ ആധികാരികത പരിശോധിക്കുകയാണ്. കാന്തപുരം നടത്തുന്ന കേരളയാത്രയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ വേദി പങ്കിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ എസ്.വൈ.എസ്. സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ എന്നിവരും പങ്കെടുത്തു

ദക്ഷിണ കന്നഡ ജില്ലാ 'മാനവ സരപളി' (മനുഷ്യ ജാലിക) നാളെ (ഞായറാഴ്ച്ച) ഉള്ളാളില്‍


ആലപ്പുഴ ജില്ലാ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയില്‍ നിന്നുള്ള ദ്രശ്യം


എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ മനുഷ്യജാലിക ആവേശമായി


കൊണ്ടോട്ടി: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിയ മനുഷ്യജാലികയില്‍ വന്‍ ജനപങ്കാളിത്തം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവപണ്ഡിതന്മാരും വളണ്ടിയര്‍ കോര്‍ അംഗങ്ങളും വിദ്യാര്‍ഥികളും ഉച്ചമുതല്‍ തന്നെ കൊണ്ടോട്ടിയിലെത്തിയിരുന്നു. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി ദേശീയപതാക ഉയര്‍ത്തി. വൈകുന്നേരം 4.15ന് കോടങ്ങാട് മസ്ജിദ് പരിസരത്തുനിന്ന് സയ്യിദ് ഒ.എം.എസ് തങ്ങളുടെ പ്രാര്‍ഥനയ്ക്കുശേഷമാണ് സ്‌നേഹസന്ദേശറാലി ആരംഭിച്ചത്.
സിറ്റി സ്‌ക്വയറില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ്തങ്ങള്‍, മലബാര്‍ സോണ്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് റവ. ഫാദര്‍ മാത്യൂസ് വട്ടിയാനിക്കല്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ചു.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ പ്രതിജ്ഞ ചൊല്ലി. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ജാലിക സ്‌പെഷല്‍ പതിപ്പ് പ്രകാശനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തി. മുഖ്യാതിഥി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, റവ. ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യൂനപക്ഷ മുന്നേറ്റത്തിനു ഭരണഘടനാ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം; അക്കാദമിക് ഡിബെയ്റ്റ്


ന്യൂഡല്‍ഹി: INDIAN CONSTITUTION AND SOCIAL JUSTICE; A MINORITY PERSPECTIVE എന്ന വിഷയത്തില്‍ എസ്. കെ . എസ്. എസ്. എഫ്. ഡല്‍ഹി ചാപ്റ്റര്‍ സംഘടിപ്പിച്ച അക്കാദമിക് സംവാദം ശ്രദ്ദേയമായി. ഗഹനമായ ചര്‍ച്ചകള്‍ക്ക് വേദിയായ പ്രസ്തുത പരിപാടിയുടെ സംഗ്രഹം: ഇന്ത്യന്‍ ഭരണ ഘടനയുടെ പരമമായ ലക്ഷ്യം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണെന്നും ഇതില്‍ സാമൂഹ്യ നീതിക്ക് ഡോ. അംബേദ്‌കര്‍ മുന്‍ഗണന നല്‍കിയത് യാദിര്‍ശ്ചികമല്ലെന്നും ആമുഖ ഭാഷണം നടത്തിക്കൊണ്ടു അഡ്വ. സി. കെ ഫൈസല്‍ അഭിപ്രായപ്പെട്ടു. നീതിപൂര്‍വമല്ലാത്ത ഒരു സമൂഹത്തില്‍ രാഷ്ട്രീയ നീതി അസാധ്യമാണ്. 'നീതി ഒരു അമൂര്‍ത്തമായ സങ്കല്‍പം ആണെങ്കിലും ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്നത്നല്‍കുക എന്നതാണ് നീതി എന്ന ജെസ്റ്റ്നിയന്റെ വചനം ഏറെ പ്രസക്തമാണ്‌.

ഒരു സമൂഹത്തിന്റെ സംസ്കാരം വിലയിരുത്തുന്നത് അവിടെ ന്യൂന പക്ഷങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനെ അടിസ്ഥാനമാക്കി ആണെന്ന് സുപ്രീം കോടതി ഭാഷകന്‍ കെ . യു .ജയേഷ് ചൂണ്ടിക്കാട്ടി. ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വം തന്നെയാണ് ന്യൂന പക്ഷങ്ങള്‍ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ പരിരക്ഷഎന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യന്‍ മതേതരത്വം യൂരോപ്യന്‍ മതേതരത്വത്തില്‍ നിന്ന് ഭിന്നമാനെന്നും മതങ്ങളെ സംരക്ഷിക്കുന്ന വിധത്തിലുള്ളതാനെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അവകാശങ്ങളും സമുദായത്തിലേറെ സമൂഹമാണ്‌ അനുഭവിക്കുന്നത്. അതിനാല്‍ വ്യക്തിയുടെ അന്യവത്കരണം തന്നെയാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ നവാസ് നിസാര്‍ ചൂണ്ടിക്കാട്ടി.

നീതിയെ അടിസ്ഥാനമാക്കാത്ത ഒരു രാജ്യത്തിനും നിലനില്പില്ല എന്നത് ഒരു ചരിത്ര വസ്തുതയാണ് . സമകാലിക ലോകത്തുണ്ടായ arab വസന്തം പോലെയുള്ള ജന മുന്നേറ്റങ്ങള്‍ ഈ വാദത്തിനു അടിവരയിടുന്നു. ന്യൂന പക്ഷങ്ങള്‍ പൊതു താത്പര്യ ഹര്‍ജി പോലെയുള്ള ഭരണ ഘടന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം , സെമിനാര്‍ അഭിപ്രായപ്പെട്ടു.