SKSSF ഭാരതീയം ഡിസംബര്‍ 10 ന്

തൃശൂര്‍: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ഭാരതീയം ലോകമനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് നടക്കും. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റിയാണ് ഭാരതീയം സംഘടിപ്പിക്കുന്നത്.

'മൂല്യങ്ങളുടെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ പൈതൃക യാത്ര, മനുഷ്യാവകാശ സമ്മേളനം, മാനവ സംവാദം തുടങ്ങിയ പരിപാടികളോടെയാണ് ഭാരതീയം നടക്കുന്നത്. കാലത്ത് 10 മണിക്ക് കൊടുങ്ങല്ലൂരില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തോടെയാണ് പൈതൃകയാത്രക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മുതല്‍ കടവല്ലൂര്‍ വരെ ഭാരതീയം പൈതൃകയാത്ര നടക്കും. മനുഷ്യാവകാശ സമ്മേളനം സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റിയംഗം പി സി ചാക്കോ മുഖ്യാതിഥിയായിരിക്കും. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കമല്‍ സി നജ്മല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പൈതൃകയാത്രക്ക് നാട്ടികയില്‍ സ്വീകരണം ഒരുക്കും.

വൈകിട്ട് 4 മണിക്ക് കടവല്ലൂരില്‍ എത്തിച്ചേരുന്ന പൈതൃകയാത്രയുടെ സമാപന സമ്മേളനം എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'പൈതൃകം പാരമ്പര്യം സദാചാരം' എന്ന വിഷയത്തില്‍ നടക്കുന്ന മാനവ സംവാദത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സി പി ജോണ്‍. അഡ്വ. കെ ജയശങ്കര്‍, അഡ്വ. ഫൈസല്‍ ബാബു, അഹ്മദ് വാഫി കക്കാട്, തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും. സമസ്ത ജില്ലാ പ്രസിഡന്റ് ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എം എം മുഹിയുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.

2016 ല്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മറ്റി തുടക്കം കുറിച്ച ഭാരതീയം കഴിഞ്ഞ വര്‍ഷങ്ങളില്‍ ചരിത്ര സ്മൃതി യാത്ര, സാംസ്‌കാരിക യാത്ര തുടങ്ങിയ യാത്രകളിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹേതര ലൈംഗീകബന്ധം, സ്വവര്‍ക്ഷരതി തുടങ്ങിയ വിഷയത്തില്‍ സുപ്രീം കോടതിയുടെ സമീപകാല വിധികളുടെ പശ്ചാത്തലത്തില്‍ രാജ്യം നൂറ്റാണ്ടുകളായി പുലര്‍ത്തിപോന്ന മൂല്യബോധവും സാമൂഹ്യനന്മയും ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ഈ വര്‍ഷത്തെ ഭാരതീയം സംഘടിപ്പിക്കുന്നത്.

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍: ഓണമ്പിള്ളി മുഹമ്മദ് ഫൈസി (ഭാരതീയം കണ്‍വീനര്‍), ഷഹീര്‍ ദേശമംഗലം (എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് (എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി), അമീന്‍ കൊരട്ടിക്കര (എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ).
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur