Showing posts with label Viqaya. Show all posts
Showing posts with label Viqaya. Show all posts

ഹാജിമാരെ സേവിച്ച് മിനയിൽ നിന്ന് ചാരിഥാർഥ്യത്തോടെ വിഖായ സംഘം മടങ്ങി, ഇനി മക്കയിൽ സജീവം

മക്ക: മക്കയിൽ ഹാജിമാരെ സേവിക്കുന്നതിൽ നിസ്‌തുല പങ്കു വഹിച്ച "വിഖായ" സന്നദ്ധ സേവക പ്രവർത്തകർ അല്ലാഹുവിന്റെ അതിഥികൾക്ക് വേണ്ടി സേവന നിരതരായ ചാരിതാർഥ്യത്തിൽ. ഹാജിമാർ മക്കയിൽ എത്തിയത് മുതൽ സജീവമായ വിഖായ സംഘം അവസാന ഹാജിയും മക്കയിൽ നിന്നും വിടപറയുന്നത് വരെ ഇവിടെ ഓരോ മേഖലയിലും രംഗത്തുണ്ടാകും. പുണ്യ നഗരികളിൽ എത്തിയ ഹാജിമാർക്ക് തങ്ങളുടേതായ സേവന മുദ്രകൾ നൽകിയാണ് വിഖായ മിനായിൽ നിന്നും പടിയിറങ്ങിയത്. തികച്ചും ആത്മാര്ഥതതയിലൂന്നിയ പ്രവർത്തനമാണ് മക്ക, മദീന, മിന, അറഫ എന്നിവിടങ്ങളിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള വിഖായ കർമ്മ സംഘം കാഴ്ച വെച്ചത്.

മദീനയിൽ ആദ്യ മലയാളി ഹാജിമാർ എത്തിയത് മുതൽ രംഗത്തിറങ്ങിയ വിഖായ, പിന്നീട് ഹാജിമാർ മക്കയിൽ എത്തിയതോടെ ഇവിടെയും സജീവമാകുകയായിരുന്നു. തുടർന്ന് ഹജ്ജ് ആരംഭിച്ച ദിവസം മുതൽ മിനയിലും അറഫാത്തിലും, മുസ്‌ദലിഫ, ജംറകളിലെ കല്ലേറ് നിർവ്വഹിക്കുന്ന സ്ഥലങ്ങൾ, മക്ക തുടങ്ങിയ സ്ഥലങ്ങളിലും സമസ്‌തക്ക് കീഴിലെ വിഖായ പ്രവർത്തകർ സ്ത്യുത്യർഹമായ സേവനങ്ങളാണ് നടത്തിയത്. ഹാജിമാർക്ക് കൈത്താങ്ങായി വിഖായ മിനയിൽ നടത്തുന്ന സേവനം ആരെയും ആശ്ചര്യപെടുത്തുന്നതായിരുന്നു. കത്തുന്ന വെയിലിൽ ഹാജിമാർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിൽ ഏറെ മുന്നിലായിരുന്നു. മിനയിൽ ഇന്ത്യൻ ഹാജിമാർക്കും പ്രത്യേകിച്ച് മലയാളി ഹാജിമാർക്കും താങ്ങും തണലുമായി നിരവധി വിഖായ വളണ്ടിയർ അംഗങ്ങളാണ് ഷിഫ്റ്റുകളിലായി സേവനത്തിലേർപ്പെട്ടിരുന്നത്. വഴി തെറ്റുന്ന ഹാജിമാരെ കണ്ടെത്തിയാൽ അവരുടെ ടെന്റുകളിലോ ലക്ഷ്യ സ്ഥാനങ്ങളിലോ എത്തിക്കുക, ശാരീരിക അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക, വീൽ ചെയർ സഹായം നൽകുക, ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ആശുപത്രി സേവനം ഉൾപ്പെടെയുള്ളത് ഏർപ്പാടാക്കുക എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സേവനങ്ങളാണ് ഇവർ ഇവിടെ ഹാജിമാർക്കായി ചെയ്‌തു വന്നിരുന്നത്. കൂടത്തെ, മദീനയിൽ ചരിത്ര സ്ഥല സന്ദർശനങ്ങളുടെ സന്ദർശനം, ഭക്ഷണം, സിയാറത്ത് എന്നിവക്കും വിഖായ പ്രവർത്തകർ സഹായത്തിനായുണ്ടായിരുന്നു.

വഴിതെറ്റിയതോ ക്ഷീണിതരോ ആയ ഹാജിയെ കാണുമ്പോൾ ദേശമോ ഭാഷയോ വർണ്ണമോ നോക്കാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കാണിക്കുന്ന മഹാ മസ്‌കതയാണ് മിനായിൽ ഹജ്ജ് വളണ്ടിയർ സംഘങ്ങളിൽ കാണാൻ കഴിയുന്നത്. വിഖായയെ കൂടാതെ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിലും ഹജ്ജ് സജീവമായിരുന്നു. മറ്റു രാജ്യക്കാരിൽ നിന്നും വ്യത്യസ്‌തമായി മലയാളികളുടെ ഈ കൂട്ടായ്‌മ തന്നെ ഏറെ പ്രശംസനീയമാണ്. തങ്ങളുടെ കർത്തവ്യം ആത്മാർത്ഥമായി ചെയ്യുമ്പോൾ ഓരോ ഹാജിയുടെയും മനം നിറഞ്ഞുള്ള പ്രാർത്ഥനകൾ മാത്രമാണ് ഇവർ പ്രതീക്ഷിക്കുന്നത്.

മിനായിൽ നിന്ന് വിഖായ പ്രവർത്തകർ ഇറങ്ങിയെങ്കിലും മക്കയിലും അസീസിയ, മസ്‌ജിദുൽ ഹറം പരിസരം എന്നിവിടങ്ങളിൽ ഇപ്പോഴും സജീവമാണ്. അവസാന ഹാജിയും ഇവിടെ നിന്ന് വിട പറയുന്നത് വരെയും സേവന രംഗത്ത് ഉണ്ടാകുമെന്ന് വിഖായ സമിതി അറിയിച്ചു. വിഖായ സഊദി ദേശീയ സമിതി ചെയർമാൻ ഫരീദ് ഐക്കരപ്പടി, കൺവീനർ ദിൽഷാദ് കാടാമ്പുഴ, മുനീർ ഫൈസി, മാനു തങ്ങൾ, ഉസ്മാൻ ദാരിമി, ജാബിർ നാദാപുരം, സലിം നിസാമി തുടങ്ങി നിരവധി വ്യക്തികളുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. എസ്‌ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മിനായിൽ ഉപദേശ നിർദേശങ്ങളുമായി മുന്നിലുണ്ടായിരുന്നു.

സേവന സജ്ജരായി വിഖായ നാലാം ബാച്ച് 629 പേര്‍ കര്‍മവീഥിയില്‍

എസ്.കെ.എസ്.എസ്.എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം

മണ്ണാര്‍ക്കാട്: ജില്ലാ, സംസ്ഥാന തലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന തീവ്രപരിശീലനത്തിന് ശേഷം വിഖായ ആക്ടീവ് അംഗങ്ങളുടെ നാലാമത് ബാച്ച് പുറത്തിറങ്ങി. 629 പേരാണ് നാലാം ബാച്ചിലൂടെ കര്‍മ വീഥിയിലിറങ്ങുന്നത്. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ വിഖായ വളണ്ടിയര്‍മാര്‍ നടത്തിയ ശ്രദ്ധേയമായ മഹശുചീകരണ യജ്ഞത്തോടെയാണ് എസ്. കെ. എസ്. എസ്. എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം കുറിച്ചത്. 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പേരിലാണ് നഗരസഭാ ജീവനക്കാരോടൊപ്പം ചേര്‍ന്ന് ചേര്‍ന്ന് എസ്. കെ. എസ് .എസ് എഫ് വിഖായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. കുന്തിപുഴ, നെല്ലിപുഴ തുടങ്ങി നഗരപരിധിയിലെ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ യജ്ഞത്തില്‍ നഗരപരിധിയിലുള്ള ഇട റോഡുകളും ശുചീകരിച്ചു. കൂടാതെ കഴിഞ്ഞ പ്രളയത്തില്‍ പ്രദേശത്ത് നിന്നുംഒലിച്ചു പോയ ബണ്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറുന്നജ്ജാത്ത് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സിന്റെ സമാപനത്തോടനുബന്ധിച്ചാണ് യജ്ഞം സംഘടിപ്പിക്കപ്പെട്ടത്. വിഖായ യുടെയും നഗരസഭ ജീവനക്കാരുടെയും സംയുക്ത പ്രാതിനിധ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. യജ്ഞത്തിന്റെ ഉദ്ഘാടനം മുണ്ടേകരാട് നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന്‍ നിര്‍വഹിച്ചു. നഗരസഭയുടെ ചരിത്രത്തിലാധ്യമായാണ് ഇത്രയേറെ ജനപങ്കാളിത്തത്തോടെ ശുദ്ധീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നതെന്നും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ അധ്യക്ഷത വഹിച്ചു.

കോണ്‍ഫറന്‍സില്‍ കേരളം, ദക്ഷിണ കന്നഡ, നീലഗിരി, കൊടക് എന്നിവടങ്ങളില്‍ നിന്നുള്ള 629 പ്രതിനിധികളാണ് പങ്കെടുത്തത്. ദുരന്ത നിവാരണം, പാലിയേറ്റീവ് കെയര്‍, ആക്‌സിഡന്റ് റെസ്‌ക്യൂ, നിയമവശങ്ങള്‍ തുടങ്ങി സാമൂഹിക സേവനത്തിനാവശ്യമായ വിവിധമേഖലകളില്‍ വൈബ്രന്റ് പ്രതിനിധികള്‍ക്ക് ക്വാമ്പില്‍ വിദഗ്ധ പരിശീലനം ഏര്‍പ്പെടുത്തിയിരുന്നു.വൈകിട്ട് നടന്ന സമാപന സംഗമത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഗ്രാന്‍ഡ് സല്യൂട്ട് സ്വീകരിച്ചു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. വിഖായയുടെ പ്രവര്‍ത്തനം യുവതലമുറയ്ക്ക് പ്രചോദനമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എന്‍ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥി ആയി പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കോട്ടയം കൂട്ടിക്കലില്‍ സേവനം ചെയ്ത പാലക്കാട്, ആലപ്പുഴ ജില്ലകളിലെ വിഖായ പ്രവര്‍ത്തകരെ ആദരിച്ചു. വിവിധ ഗള്‍ഫ് സംഘടനകളെ പ്രതിനിധീകരിച്ച് അലവികുട്ടി ഒളവട്ടൂര്‍, സൈനുല്‍ ആബിദ് ഫൈസി നെല്ലായ, അബ്ദുല്‍ മജീദ് ചോലക്കോട് എന്നിവരും എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ റഷീദ് ഫൈസി വെള്ളായികോട്, സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, റഷീദ് കമാലി, കബീര്‍ അന്‍വരി, ഷമീര്‍ ഫൈസി, അസ്‌കറലി മാസ്റ്റര്‍, മുസ്തഫ ഹാജി, സൈനുദ്ദീന്‍ ഫൈസി, സലാം മാസ്റ്റര്‍, അബ്ബാസ് ഹാജി, മൊയ്തീന്‍ ഹാജി, ഷാഫി ഫൈസി കോല്‍പ്പാടം, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, നിസാം ഓമശ്ശേരി, റഷീദ് വെങ്ങപള്ളി, സിറാജുദ്ദീന്‍ തെന്നല്‍, കരീം മുസ്‌ലിയാര്‍ കൊടക്, റഷീദ് ഫൈസി കണ്ണൂര്‍, ജബ്ബാര്‍ പൂക്കാട്ടിരി, ഫൈസല്‍ നീലഗിരി, റഫീഖ് ഒറ്റപ്പാലം, നിഷാദ് എറണാകുളം, ബഷീര്‍ മുസ്‌ലിയാര്‍ കുന്തിപുഴ, ഷൗക്കത്ത് അലനല്ലൂര്‍, സൈഫുദ്ദീന്‍ ചെര്‍പ്പുളശ്ശേരി, നിഷാദ് ഒറ്റപ്പാലം, ജലീല്‍ മുസ്‌ലിയാര്‍, സുബൈര്‍ കിളിരാനി, റിയാസ് മണ്ണാര്‍ക്കാട്, അഷ്‌റഫ് കോങ്ങാട് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് വിഖായ ചെയര്‍മാന്‍ സലാം ഫറോക്ക് അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ ഷാരിഖ് ആലപ്പുഴ സ്വാഗതവും സ്വാദിഖ് മണ്ണാര്‍ക്കാട് നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE

സഹചാരി സെന്റര്‍ വാര്‍ഷികം 500 കേന്ദ്രങ്ങളില്‍; ഒക്ടോബര്‍ രണ്ടിന് വിഖായ ദിനം

കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ ആതുര സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹചാരി സെന്ററുകളില്‍ വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിന് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വയനാട് ബാണാസുരയില്‍ നടന്ന ദ്വിദിന ക്യാമ്പാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. 2016 ലെ വിഖായ ദിനത്തില്‍ ആരംഭിച്ച സഹചാരി സെന്ററുകള്‍ ഇന്ന് അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കിടപ്പിലായ രോഗികള്‍ക്കുള്ള പരിചരണം, മരുന്നുവിതരണം, ഫിസിയോ തെറാപ്പി സെന്റര്‍, മിനി ക്ലിനിക്, പ്രാഥമിക ശുശ്രൂഷകള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരുന്നുണ്ട്.

വാര്‍ഷികത്തിന്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളില്‍ രോഗീപരിചരണം, വിദ്യാലയങ്ങളുടെ ശുചീകരണം, സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഉപഹാര സമര്‍പ്പണം, അണു നശീകരണം, റോഡ് നിര്‍മ്മാണം, മേഖലാ തല വിഖായ വളണ്ടിയര്‍ മീറ്റ്, രക്തദാനം, കോവിഡ് മൃതദേഹ സംസ്‌കരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ആദരം തുടങ്ങിയ പരിപാടികള്‍ നടക്കും.

സഹചാരി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും അതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനും സഹചാരി സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര്‍ 13 ന് ബുധനാഴ്ച തിരൂരില്‍ നടത്താനും ക്യാമ്പ് തീരുമാനിച്ചു റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി മാണിയൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവുംപറഞ്ഞുചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSSF വിഖായ ആക്റ്റീവ് വിങ് നാലാം ബാച്ച് രജിസ്‌ട്രേഷന് ആരംഭിച്ചു

കോഴിക്കോട്: സന്നദ്ധ സേവനത്തൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എസ് കെ എസ് എസ് എഫ് വിഖായയുടെ 25000 വരുന്ന പ്രവര്‍ത്തകരില്‍ നിന്നും വിദഗ്ദ്ധ പരിശീലനം കൊടുത്തു കൊണ്ട് തയ്യാറാക്കുന്ന ആക്റ്റീവ് വിങ് നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന് ആരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഡോക്ടര്‍ തിഫലുറഹ്മാനെ ചേര്‍ത്തു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ വിഖായ സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, ചെയര്‍മാന്‍ സലാം ഫറോക്ക്, മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഫാറൂഖ് ഫൈസി മണിമൂളി, ജില്ലാ കോര്‍ഡിനേറ്റര്‍ ശബീര്‍ പാണ്ടികശാല എന്നിവര്‍ പങ്കെടുത്തു. 18 വയസ്സ് തികഞ്ഞ 35 വയസ്സ് കവിയാത്ത എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കാണ് നാലാം ബാച്ചില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. രജിസ്‌ട്രേഷന് കാലാവധി ജനുവരി 30ന് അവസാനിക്കും. http://organet.skssf.in/viqaya എന്ന സൈറ്റിലൂടെ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

S.I.C വിഖായ ആശ്രയം ഹെൽപ് ഡെസ്‌ക് പതിനായിരങ്ങൾക്ക് ആശ്വാസമേകുന്നു

റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്ററിന് കീഴിൽ സഊദി ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന വിഖായ ആശ്രയം ഹെൽപ്‌ ഡെസ്‌ക്‌ പ്രവർത്തനം പതിനായിരങ്ങൾക്ക് ആശ്വാസമാകുന്നു. സഊദിയിൽ മൂന്നു സോണുകളിലായി പ്രവർത്തിക്കുന്ന ആശ്രയം ഹെൽപ്പ് ഡെസ്‌ക് ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ജിദ്ധ, റിയാദ്, ഈസ്റ്റേൺ എന്നീ സോണുകളിൽ നാൽപതോളം സെന്റർ കമ്മിറ്റികളിൽ ആരോഗ്യം, മെഡിക്കൽ, ലീഗൽ എന്നീ വിഭാഗങ്ങളിലായാണ് പ്രവർത്തനം.

വിഖായ ഇലക്ട്രീഷ്യൻ ടീം സേവനത്തിനിറങ്ങും

കോഴിക്കോട്: പ്രളയ ദുരന്തമേഖലകളിലെ വീടുകളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായ ഇലക്ട്രീഷ്യൻ ടീമിനെ സേവനത്തിനിറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ തകരാറിലായ ഇലക്ടിക്കൽ ജോലികൾ സൗജന്യമായി പരിചയ സമ്പന്നരായ വിഖായ വളണ്ടിയർമാർ നിർവ്വഹിക്കും.

SKSSF കുടിനീർ കൂട്ടായ്മകൾ; സംസ്ഥാന തല ഉദ്ഘാടനം ഇന്ന്‌ (തിങ്കൾ)

മലപ്പുറം : കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികൾ മുഖേന വിഖായ കുടിനീർ കൂട്ടായ്മകൾ ആരംഭിക്കുന്നു. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും മറ്റു പ്രവർത്തകരും ശുദ്ധജല വിതരണത്തിന് നേതൃത്വം നൽകും. ജലസ്രോതസ്സുകളിൽ നിന്ന്

കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായി SKSSF വിഖായ രംഗത്തിറങ്ങും

കോഴിക്കോട്: കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികള്‍ മുഖേന വിപുലമായ ആശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കും. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും മറ്റു പ്രവര്‍ത്തകരും ശുദ്ധജല വിതരണത്തിന് നേതൃത്വം നല്‍കും. ജലസ്രോതസ്സുകളില്‍

ജാമിഅഃ നൂരിയ്യയുടെ പ്രത്യേക പുരസ്‌കാരം വിഖായക്ക്

പെരിന്തല്‍മണ്ണ: പ്രളയ ദുരന്തമുഖത്തും മറ്റു സേവന മേഖലകളിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജാമിഅഃ നൂരിയ്യഃയുടെ പ്രത്യേക പുരസ്‌കാരം വിഖായക്ക് നല്‍കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. കേരളവും കര്‍ണ്ണാടകയുടെ വിവിധ പ്രദേശങ്ങളും പ്രളയത്തെ

നഗര സൗന്ദര്യത്തിന് വര്‍ണ്ണം നല്‍കി 'വിഖായ'യുടെ കനോലി കനാല്‍ ശുചീകരണം

കോഴിക്കോട്: നഗര സൗന്ദര്യത്തിന് മാറ്റ് കൂട്ടി നൂറുകണക്കിന് എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയര്‍മാര്‍ കനോലി കനാല്‍ ശുചീകരിച്ചു. കാലത്ത് എട്ട് മണിയോടെ ആയിരത്തോളം വരുന്ന വിഖായ വളണ്ടിയര്‍ നെല്ലിക്കാപുളി പാലം മുതല്‍ പുതിയ പാലം വരേയുള്ള കനോലി കനാല്‍ സര്‍വ്വ സന്നാഹങ്ങളോടെ ശുചീകരണം ആരംഭിച്ചു.

പൊന്നാനി SKSSF വിഖായ അംഗങ്ങളെ ആദരിച്ചു

പൊന്നാനി: പൊന്നാനി മേഖലയിലെ എസ്. കെ. എസ്. എസ്. എഫ് സന്നദ്ധ പ്രവർത്തക വിഭാഗമായ വിഖായക്കു കീഴിൽ പ്രളയ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ പൊന്നാനി മേഖല എസ്. കെ. എസ്. എസ്. എഫ് സർടിഫിക്കറ്റും മൊമന്റോയും നൽകി അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ശഹീർ അൻവരി പുറങ്ങ്

വിഖായ വൈബ്രന്റ് 2 ആരംഭിച്ചു

മലപ്പുറം : എസ് കെ എസ് എസ് എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ആക്ടീവ് വിംഗ് രണ്ടാം വൈബ്രന്റ് കോണ്‍ഫ്രന്‍സ് കരുവാരക്കുണ്ട് ദാറുന്നജാത്ത് കെ. ടി. ഉസ്താദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. വിവിധ ജില്ലകളിലെ രണ്ടു ഘട്ടം പരിശീലനം പുര്‍ത്തിയാക്കിയ വളണ്ടിയര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ

വിഖായ ദിനം ഒക്ടോബര്‍ രണ്ടിന്

ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒക്ടോബര്‍ രണ്ടിനു വിഖായ ദിനമായി ആചരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഖായ

വിഖായ വളണ്ടിയർമാർക്കുള്ള അനുമോദന സമ്മേളനം 15 ന് തിരൂർ

കോഴിക്കോട്: കേരളത്തിന്റെയും കർണാടകയുടേയും വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾ പൊട്ടലിലും പ്രളയത്തിലും രക്ഷാപ്രവർത്തനങ്ങൾ നടത്തിയ വിഖായ വളണ്ടിയർമാരെ അനുമോദിക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സെപ്തംബർ 15ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിഖായ

കരിഞ്ചോല ദുരന്തം: വളണ്ടിയർ മാർക്ക് ആദരം

എസ്. കെ. എസ്. എസ്. എഫ് വിഖായ ദുരന്തനിവാരണ പരിശീലനം നല്‍കി

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് വിഖായ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, തീപിടുത്തം, പ്രഥമശുശ്രൂഷ എന്നീ വിഭാഗങ്ങളിലായി രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന പരിശീലനത്തില്‍ സംസ്ഥാനത്തെ 200 ഓളം വിഖായ ആക്ടീവ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ കരിഞ്ചോലമലയില്‍ സേവനം ചെയ്ത 120 വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കരുണയാണ് മനുഷ്യന്റെ സവിശേഷതയെന്നും ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഔന്നത്യം നേടാൻ കഴിയുമെന്നും തങ്ങൾ പറഞ്ഞു. കൂടുതൽ വിഖായ വളണ്ടിയർ മാർക്ക് പരിശീലനം നൽകി സേവന രംഗത്തിറക്കാൻ സംഘടന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷനായി. താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് ഫാറൂഖ് മുഖ്യാതിഥിയായിരുന്നു.
കരിഞ്ചോലയിൽ വിഖായ വളണ്ടിയർമാരുടെ സേവനം ശ്രദ്ദേയമായിരുന്നുവെന്നും സർക്കാർ സംവിധാനങ്ങളോടൊപ്പം സന്നദ്ധ പ്രവർത്തകരുടെ ആത്മാർത്ഥ പരിശ്രമമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമായ തെന്ന് അദ്ദേഹം പറഞ്ഞു. കട്ടിപ്പാറ വില്ലേജ് ഓഫിസര്‍ സുരേഷ്‌കുമാര്‍, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, ടി. പി സുബൈര്‍ മാസ്റ്റര്‍, സല്‍മാന്‍ ഫൈസി തിരൂർക്കാട് സംസാരിച്ചു. സലാം ഫറോക്ക് സ്വാഗതവും നിസാം ഓമശേരി നന്ദിയും പറഞ്ഞു. ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, മാസ്റ്റര്‍ട്രെയ്‌നര്‍ സജീഷ്‌കുമാര്‍, ഷംസുദ്ധീന്‍, റഷീദ് വയനാട്, അഹമദ് ഷാരിഖ് ആലപ്പുഴ, ഗഫൂര്‍ മുണ്ടുപാറ, എസ്. എം ബഷീര്‍ മംഗലാപുരം, അന്‍വര്‍ സാദത്ത് കൊല്ലം, മന്‍സൂര്‍, ഷബീര്‍ ബദ്്‌രി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
- https://www.facebook.com/SKSSFStateCommittee

ഹജ്ജ്; സേവന സന്നദ്ധരായി വിഖായ വളണ്ടിയർമാർ

മക്ക: 2017 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും സഹായിക്കാനുമായി സമസ്ത കേരള ഇസ്ലാമിക് സെൻറർ [SKIC] ന് കീഴിലായി വിഖായ വളണ്ടിയർ സേന രൂപീകരിച്ചു. മക്ക മിസ്ഫല ഹോട്ടൽ മിറ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ വെച്ച് വിഖായ വളണ്ടിയർമാരുടെ രജിസ്ട്രേഷൻ ഉൽഘാടനം SKIC സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി അപേക്ഷ സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർ വന്നിറങ്ങി തിരിച്ച് പോവുന്നത് വരെ വിഖായ കർമ്മ രംഗത്തുണ്ടാവും. ഉംറ കുറ്റമറ്റതാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകൽ, നഷ്ടപ്പെടുന്ന ലഗേജുകൾ കണ്ടെത്താൻ സഹായിക്കൽ, വഴിതെറ്റുന്നവരെ അവരുടെ ബിൽഡിംഗിലെത്തിക്കാൻ സഹായിക്കൽ, മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകൽ, മലയാളി ഹാജിമാർക്ക് ഹജ്ജ് പഠന വേദി സംഘടിപ്പിക്കൽ, പ്രശ്ന പരിഹാരങ്ങൾക്കും സംശയ നിവാരണങ്ങൾക്കുമായി ഹെൽപ് ലൈൻ സംവിധാനം ഒരുക്കൽ, എന്നിവയാണ് പ്രധാനമായും SKIC മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടപ്പിലാക്കുന്നത്. 

ജോലിക്ക് ശേഷമുള്ള വിശ്രമം ഒഴിവാക്കിയാണ് 6 മണിക്കൂർ വിതമുള്ള 4 ഷിഫ്റ്റുകളിലായി ഒന്നാം ബറ്റാലിയനും, 4 മണിക്കൂർ വീതമുള്ള 6 ഷിഫ്റ്റുകളിലായി രണ്ടാം ബറ്റാലിയനും ത്യാഗപൂർണമായ സേവനത്തിനിറങ്ങുന്നത്. 150 അംഗങ്ങളുള്ള മക്കാവിഖായക്ക് പുറമേ പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി SKIC സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനാഓപറേഷനിൽ പങ്കെടുക്കാൻ 500 വളണ്ടിയർമാർ ക്യാമ്പിൽ എത്തിച്ചേരും. 

സമയബന്ധിതമായി പ്രവർത്തനം നടത്താൻ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മിറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്വലാഹുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി, റശീദ് ഫൈസി, ഫരീദ് ഐക്കരപ്പടി അസൈനാർ ഫറോക്ക്, ശക്കീർ കോഴിച്ചെന, താജുദ്ദീൻ അവാലി പ്രസംഗിച്ചു. 

മക്കാ വിഖായയുമായി ബന്ധപ്പെടേണ്ട നമ്പർ: ഒമാനൂർ അബുദു റഹ്മാൻ മൗലവി 050650 5250. മുനീർ ഫൈസി: 0552435260. ഫരീദ് ഐക്കരപ്പടി: 0551388706. 
- pmkutty kodinhi

SKSSF ബഹ്‌റൈന്‍ അഞ്ചാം പഠന ക്ലാസ്സ് ഇന്ന് (21/07/2017 വെള്ളി)

മനാമ: എസ്. കെ. എസ്. എസ്. എഫ് ബഹ്‌റൈന്‍ 'തന്‍ബീഹ് 2017'' എന്‍ലൈറ്റനിംഗ് പ്രോഗ്രാമിന്റെ അഞ്ചാമത്തെ പഠന ക്ലാസ്സ്ഇന്ന് രാത്രി 8:30 മുതല്‍ ദാറുല്‍ കുലൈബ് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അബ്ദുല്‍റസാഖ് നദ്‌വി 'അല്ലാഹുവിന്റെ ഇബാദത്തിലൂടെ വളരുന്ന യുവാവ്' എന്ന വിഷയത്തിലും ഉസ്താദ് സലാം ഫൈസി മുക്കം 'സമസ്തയും കീഴ്ഘടകങ്ങളും' എന്ന വിഷയത്തിലും ക്ലാസ്സെടുക്കും. എസ്. കെ. എസ്. എസ്. എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ പ്രവര്‍ത്തകര്‍ക്ക് മാത്രമായി നടത്തുന്ന ഈ പരിപാടിക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്. 
- SKSSF Bahrain (Bahrain)

ബഹ്റൈനില്‍ സമസ്ത സംഘടിപ്പിക്കുന്ന പ്രതിദിന ബഹുജന ഇഫ്താര്‍ സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു

പ്രതിദിനം മനാമയിലെ സമസ്ത ആസ്ഥാനത്ത് നോന്പുതുറക്കാനെത്തുന്നത് നിരവധി വിശ്വാസികള്‍

മനാമ: ബഹ്റൈനിലെ പ്രവാസികള്‍ക്കായി മനാമയിലെ സമസ്‌ത ബഹ്‌റൈന്‍ കമ്മറ്റി സംഘടിപ്പിച്ചു വരുന്ന പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹവും ആശ്വാസവുമായി മാറുന്ന ബഹ്റൈന്‍ തലസ്ഥാന നഗരിയിലെ ഈ ഇഫ്താര്‍ സംഗമം റമസാന്‍ 30 ദിവസവും തുടരുമെന്നതും ഇതില്‍ ആര്‍ക്കും പങ്കെടുക്കാമെന്നതും സമസ്തയുടെ ഇഫ്താറിനെ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു പ്രചരണവുമില്ലാതെ മനാമ കേന്ദ്രീകരിച്ചു നടന്നു വരുന്ന ഈ പ്രതിദിന ഇഫ്താര്‍ സംഗമം ഈ വര്‍ഷം മുതല്‍ മനാമ ഗോള്‍ഡ് സിറ്റിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ പുതിയ ഓഫീസ് ആസ്ഥാനത്തെ മദ്റസാ ഹാളിലാണ് നടക്കുന്നത്. റമളാന്‍ ആരംഭിച്ചതു മുതല്‍ എല്ലാ ദിവസവും ഇവിടെ നോമ്പുതുറക്കായി എത്തുന്ന വിശ്വാസികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ലെങ്കിലും എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ഇവിടെ സജ്ജീകരിക്കപ്പെടുന്നുണ്ടെന്നതും ഈ ഇഫ്താറിന്‍റെ സവിശേഷതയാണ്. കേവലം ഒരു ഇഫ്താര്‍ ചടങ്ങ് എന്നതിനപ്പുറം വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകരുന്ന ഉദ്‌ബോധന പ്രഭാഷണവും തുടര്‍ന്നുള്ള സമൂഹ പ്രാര്‍ത്ഥനകളും സമസ്തയുടെ ഇഫ്താറിനെ വേറിട്ടതാക്കുന്നു. കൂടാതെ, പ്രാര്‍ത്ഥനക്ക് ഏറെ പ്രാധാന്യമുള്ള ഇഫ്താര്‍ സമയത്തുള്ള സമൂഹ പ്രാര്‍ത്ഥനക്കും പ്രഭാഷണങ്ങള്‍ക്കും സമസ്ത പ്രസിഡന്‍റ് കൂടിയായ സയ്യിദ് ഫക്റുദ്ധീന്‍ തങ്ങളാണ് മിക്ക ദിവസവും നേതൃത്വം നല്‍കി വരുന്നതെന്നതും ഇഫ്താര്‍ ചടങ്ങിന് ഇരട്ടി മധുരമാണ് നല്‍കുന്നത്.
ഫക് റുദ്ധീന്‍ തങ്ങളെ കൂടാതെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ഭാരവാഹികളും മദ്റസാ അദ്ധ്യാപകരും പണ്ഢിതന്മാരും നേതാക്കളുമടങ്ങുന്ന ഒരു നിരയുടെ സാന്നിധ്യവും ഇഫ്താര്‍ ചടങ്ങിനെ സന്പന്നമാക്കുന്നുണ്ട്. പ്രതിദിനം വന്‍ സാന്പത്തിക ചിലവ് പ്രതീക്ഷിക്കുന്ന ഈ ഇഫ്താറിന്‍റെ ചിലവുകള്‍ വഹിക്കുന്നതും ഉദാര മതികളായ വിശ്വാസികളും പ്രവാസികളായ ചില കച്ചവട സ്ഥാപനങ്ങളുടെ ഉടമകളുമാണ്.
ഒരു വിശ്വാസിയെ നോന്പു തുറപ്പിച്ചാല്‍ അതിന് സഹായിച്ചവനും സമാനമായ പ്രതിഫലം അല്ലാഹു നല്‍കുമെന്നാണ് പ്രവാചകാദ്ധ്യാപനം. ഈ അടിസ്ഥാനത്തില്‍ പ്രതിദിനം നൂറു കണക്കിന് വിശ്വസികളെ നോന്പു തുറപ്പിച്ച പ്രതിഫലം ലഭ്യമാകുന്ന സമസ്തയുടെ ഇഫ്താറിന് സ്പോണ്‍സര്‍ ചെയ്യാന്‍ വിശ്വാസികളും കച്ചവട സ്ഥാപനങ്ങളും മത്സരിക്കുന്ന അനുഭവവും ഉണ്ടാകാറുണ്ട്. അതു കൊണ്ടു തന്നെ ഇവിടെ നോന്പു തുറക്കാവശ്യമായ വെള്ളം, ഫ്രൂട്ട്സ്, പലഹാരങ്ങള്‍ തുടങ്ങിയവയില്‍ പലതും ഇതിനകം മിക്ക വിശ്വാസികളും നേരത്തെ സ്പോണ്‍സര്‍ ചെയ്യാറാണ് പതിവ്.
സമസ്ത പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍, സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെയും മദ്റസാ അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രതിദിനം ഇഫ്താര്‍ ഒരുക്കങ്ങള്‍ ഇവിടെ നടന്നു വരുന്നത്. കൂടാതെ ഇഫ്താറിനോടനുബന്ധിച്ച് വിഭവങ്ങള്‍ സജ്ജീകരിക്കാനും ഭക്ഷണം വിതരണം ചെയ്യാനും എസ്.കെ.എസ്.എസ്.എഫ് - വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു വളണ്ടിയര്‍ ടീമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാദിവസവും നോന്പു തുറക്കു ശേഷം ഇവിടെ തന്നെ മഗ് രിബ് നമസ്കാരത്തിനുള്ള സൗകര്യവും സമസ്ത ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ദിവസവും രാത്രി 8.മണിയോടെ സ്ത്രീകള്‍ക്ക് മാത്രമായി സമൂഹ തറാവീഹ് നിസ്കാരവും ഇവിടെ നടന്നു വരുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണ് എന്നതിനാല്‍ നിരവധി സഹോദരിമാരാണ് ഈ സൗകര്യം ഓരോ ദിവസവും ഉപയോഗപ്പെടുത്തി വരുന്നത്.
കൂടാതെ തൊട്ടടുത്തള്ള സമസ്ത പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് കേന്ദ്രീകരിച്ച് ദിവസവും രാത്രി 10 മണിക്ക് പുരുഷന്മാര്‍ക്കായി തറാവീഹ് സൗകര്യവും സമസ്ത സജ്ജീകരിച്ചിട്ടുണ്ട്. സമസ്ത മദ്റസാ മുഅല്ലിം കൂടിയായ ഉസ്താദ് ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ഈ നമസ്കാരത്തിന് പള്ളി നിറഞ്ഞൊഴുകിയാണ് വിശ്വാസികള്‍ സംബന്ധിച്ചു വരുന്നത്.
കേന്ദ്ര കമ്മറ്റിക്കു പുറമെ ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഏരിയാ കമ്മറ്റികളുടെ കീഴിലും ഇത്തരം സംരംഭങ്ങള്‍ ഇപ്പോള്‍ വ്യാപകമാക്കാന്‍ കേന്ദ്ര കമറ്റി നിര്‍ദേശിച്ചിട്ടുണ്ട്, ഇതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും കേന്ദ്ര കമ്മറ്റി നല്‍കി വരുന്നുണ്ട്. കൂടാതെ ഏരിയാ കമ്മറ്റികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി സമസ്ത കേന്ദ്ര കമ്മറ്റി ആവശ്യാനുസരണം ഉസ്താദുമാരെ അയക്കുന്നുമുണ്ട്
പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ക്കു പുറമെ എല്ലാ വ്യാഴാഴ്ച രാത്രിയിലും ഇവിടെ സ്വലാത്ത് മജ് ലിസ്, മത പഠന ക്ലാസ്സുകള്‍, വിവിധ ജീവകാരുണ്ണ്യ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നു വരുന്നുണ്ട്‌.
ഐഹിക ലാഭേഛകള്‍ ഏതുമില്ലാതെ ഈ പദ്ധതികളുടെയെല്ലാം പ്രചരണങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്നതും ആവശ്യമായ ചിലവുകള്‍ വഹിക്കുന്നതും ഈ ഭാഗങ്ങളിലുള്ള സാധാരണക്കാരും ഉദാരമതികളായ വിശ്വാസികളാണെന്നതും സമസ്തയുടെ സംരംഭങ്ങളെ കൂടുതല്‍ ജനകീയവും വേറിട്ടതുമാക്കുന്നു.
- samastha news

SKSSF വിഖായയുടെ കീഴില്‍ ഒരു ലക്ഷം രക്ത ദാതാക്കളുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

മനാമ: ഒരു ലക്ഷം രക്ത ദാതാക്കളുമായി എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയുടെ കീഴിൽ രക്ത ദാനതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
രക്തദാനത്തിന് സന്നദ്ധരാകുന്നവരുടെയും രക്തം ആവശ്യമുള്ളവരെയും ബന്ധിപ്പിക്കുന്നതിനൊപ്പം വിഖായയുടെ ഹോസ്പിററല്‍ സര്‍വ്വീസ്, SKSSF ആബുലന്‍സ് സര്‍വ്വിസ്, വാര്‍ത്തകള്‍ തുടങ്ങിയവയും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാവും.
ഈ മൊബെെയിൽ ആപ്ലിക്കേഷൻ വഴി രക്ത ദാനത്തിന് സന്നദ്ധരായവരെ കണ്ടെത്തി അവരെ ക്ളസ്ററര്‍, മേഖല, ജില്ല കോഡിനേററര്‍മാര്‍ മുഖേന ബന്ധപ്പെടാന്‍ കഴിയുമേന്നതും ഇതിന്റെ പ്രത്യേകതയാണ്. ആപ്ലിക്കേഷൻ നിലവിൽ ഗൂഗിൾ പ്ലെ സ്റൊരിൽ ലഭ്യമാണ്.
മാസങ്ങൾക്ക് മുമ്പ് രക്ത ദാന വെബ്സൈററ് ലോഞ്ചിങ്ങ് നടത്തിയിരുന്നു. ഇതു വഴി ഒട്ടനവധി രോഗികള്‍ക്ക് രക്ത ദാനം നടത്താന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്.  വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.