- Samasthalayam Chelari
പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി; വീടുകളുടെ നിര്‍മ്മാണത്തിന് നാളെ (10-10-2018) തുടക്കമാവും
ചേളാരി: പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താമരശ്ശേരി കരിഞ്ചോല മലയിലും വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും സമസ്ത നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണത്തിന് നാളെ (10-10-2018) തുടക്കമാവും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥലം ലഭ്യമായ പ്രദേശങ്ങളിലെ വീടുകള്‍ക്കാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. രാവിലെ 9 മണിക്ക് കരിഞ്ചോല മലയിലും തുടര്‍ന്ന് വയനാട്ടിലും നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും.
- Samasthalayam Chelari
- Samasthalayam Chelari