മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ ആശൂറാഅ് സംഗമം 20 ന്

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ വര്‍ഷം തോറും നടന്ന് വരുന്ന അഹ്‌ലുല്‍ അബാഅ് അനുസ്മരണവും ആണ്ട്‌നേര്‍ച്ചയും മുഹറം പത്തിന് വ്യാഴാഴ്ച നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പതിനൊന്ന് മണിക്ക് നടക്കുന്ന മമ്പുറം മൗലിദിന് സഅദ് മദനി കുന്നുംപുറവും ഖത്തം ദുആക്ക് കാട്ടുമുണ്ട കുഞ്ഞമ്മദ് മുസ്ലിയാരും നേതൃത്വം നല്‍കും. ഒരു മണിക്ക് നടക്കുന്ന ആശൂറാഅ് സംഗമത്തില്‍ സി. ഹംസ സാഹിബ് മുഖ്യപ്രഭാഷണം നടത്തും. സി.എ മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, കെ.പി ബാപ്പു ഹാജി പ്രസംഗിക്കും മാനുതങ്ങള്‍ വെള്ളൂര്‍ അധ്യക്ഷനായിരിക്കും. തടര്‍ന്ന് നാല് മണിക്ക് നടക്കുന്ന മൗലിദിന് ജാഫര്‍ സഖാഫ് തങ്ങള്‍ കുറ്റിപ്പുറം, മൂനുതങ്ങള്‍, ദര്‍വേഷ് തങ്ങള്‍, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അലവികുട്ടി ഫൈസി മുതുവല്ലൂര്‍, പി അലവികുട്ടി ഹാജി എന്നിവര്‍ നേതൃത്വം നല്‍കും.
- SMIC MUNDAKKULAM