ലോകത്തെ ഇരുള്‍ മാറ്റലാന്ന് പണ്ഡിത ധര്‍മം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പട്ടിക്കാട്‌ : ലോകത്ത് നിന്ന് അജ്ഞതയുടെ ഇരുള്‍ മാറ്റി ജ്ഞാനത്തിന്റെ പ്രകാശം പരത്തലാണ് പണ്ഡിത സമൂഹത്തിന്റെ ധര്‍മമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യക്ക് കീഴില്‍ നടക്കുന്ന ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ലോകത്തെ തമസ്സകറ്റാന്‍ പ്രവാചകരും അനുചരന്‍മാരും അനുഭവിച്ച ത്യാഗങ്ങള്‍ മാനവ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

നാഷണല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ലി മേഖലയില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി നടത്തുന്ന ബോധവല്‍കരണ പരിപാടികള്‍ക്കും മറ്റു ദഅവാ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപരേഖ തയ്യാറാക്കി.

യോഗത്തില്‍ ഇസ്ഹാഖ് ഹാജി മംഗലാപുരം അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, അബ്ദുറഹ്മാന്‍ നദ്‌വി ബാംഗ്ലുര്‍ നസീര്‍ ഫൈസി തോഡാര്‍, അശ്‌റഫ് മാംഗ്ലൂര്‍, റാഫി വയനാട്, സയ്യിദ് മുഹിയുദ്ദീന്‍ അല്‍ ബുഖാരി, മുഹമ്മദ് ഇഖ്ബാല്‍ അല്‍ മഖ്ദൂമി, ഹംസ തോഡാര്‍ അഹമദ് നഈം മക്‌വേ പ്രസംഗിച്ചു.
ഫോട്ടോ: ജാമിഅഃ നൂരിയ്യ ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- JAMIA NOORIYA PATTIKKAD