KIC ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

അബ്ബാസിയ്യ: ഇസ്‌ലാമിക ശരീഅത്ത് അല്ലാഹുവിന്റെ നിയമങ്ങളാണെന്നും അതിനെ തിരുത്താൻ മനുഷ്യന് സാധിക്കില്ലെന്നും കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം അഭിപ്രായപ്പെട്ടു. ശരീഅത്ത് വിരുദ്ധത ഇന്ത്യയിലെ കപട രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ്, ശരീഅത്ത് വിരുദ്ധതയിലൂടെ അവര്‍ ലക്ഷ്യമാക്കുന്നത് ഏകസിവില്‍ കോഡിലേക്കുളള ചവിട്ടുപടിയാണ്. ജാതിഭേദമന്യേ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരിമി അധ്യക്ഷനായിരുന്നു. ഇസ്ലാമിക് കൗൺസിൽ പ്രസിഡണ്ട് ശംസുദ്ധീൻ ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു.

സമസ്തയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹരജിയുടെ ഭാഗമായി യൂണിറ്റ് ഏരിയ തലങ്ങളിൽ ഒപ്പുശേഖരണം സംഘടിപ്പിച്ചു.

മുഹമ്മദലി ഫൈസി, ഉസ്മാൻ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ആബിദ് ഫൈസി, നാസർ കോഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഗഫൂർ ഫൈസി സ്വാഗതവും ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു

Photo: കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം ചെയർമാൻ ഹംസ ബാഖവി ഉദ്ഘാടനം ചെയ്യുന്നു
- Media Wing - KIC Kuwait