ആരോഗ്യ സേവന രംഗത്ത്ത്ത് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് സ്ഥുത്യര്‍ഹം : പിഎ ജബ്ബാര്‍ഹാജി

മുണ്ടക്കുളം : സാമൂഹിക സാംസ്‌കാരിക രംഗത്ത് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹവും നിസ്തുലവുമാണെന്ന് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് പി.എ ജബ്ബാര്‍ഹാജി പ്രസ്താവിച്ചു. മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റും  അല്‍സലാമ കോഴിക്കോടും സംയുക്തമായി ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ സംഘടപ്പിച്ച സൗജന്യ നേത്ര പരിശോദന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തുനങ്ങളുമായി ഇനിയും മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 
ചിട്ടയില്ലാത്ത ജീവിത രീതികളാണ് വിവിധ നേത്ര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ക്യാമ്പില്‍ സംസാരിച്ച ഡോ.സുജിത്ത് പറഞ്ഞു. അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം. കെ ഷാഹുല്‍ ഹമീദ്, കെ.കെ മുനീര്‍ മാസ്റ്റര്‍, സഅദ് മദനി, പി. അലവികുട്ടിഹാജി, ഷബീര്‍ കൊട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. കെ.പി ബാപ്പുഹാജി അധ്യക്ഷനായിരുന്നു.
- SHAMSULULAMA COMPLEX - MUNDAKKULAM

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 95.02% വിജയം; റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ പ്രദേശങ്ങളിലെ മദ്‌റസകളിലായി 2014 മാര്‍ച്ച് 29, 30 തിയ്യതികളില്‍ നടന്ന പൊതുപരീക്ഷയില്‍ 5,7,10,+2 ക്ലാസുകളില്‍ 95.02% പേര്‍ വിജയിച്ചു.
അഞ്ചാം തരത്തില്‍ 177 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 5651 പേരില്‍ 5195 പേര്‍ പാസായി 91.93 ശതമാനം. 334 ഡിസ്റ്റിംഷനും, 1178 ഫസ്റ്റ് ക്ലാസും, 775 സെക്കന്റ് ക്ലാസും, 2908 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം തരത്തില്‍ 144 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 4391 പേരില്‍ 4313 പേര്‍ വിജയിച്ചു. 98.22 ശതമാനം. 1115 ഡിസ്റ്റിംഗ്ഷനും, 1690 ഫസ്റ്റ് ക്ലാസും, 576 സെക്കന്റ് ക്ലാസും, 932 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം തരത്തില്‍ 41 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 743 പേരില്‍ 738 പേര്‍ വിജയിച്ചു. 99.33 ശതമാനം. 95 ഡിഷ്റ്റിംഷനും, 291 ഫസ്റ്റ് ക്ലാസും, 139 സെക്കന്റ് ക്ലാസും, 213 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടുവിന്  7 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 46 പേരില്‍ എല്ലാവരും വിജയിച്ചു. 100 ശതമാനം. 13 ഡിഷ്റ്റിംഷനും, 12 ഫസ്റ്റ് ക്ലാസും, 7 സെക്കന്റ് ക്ലാസും, 14 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ കോഴിച്ചെന റെയിഞ്ച് കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസ (7943)യിലെ റിശാദ കെ D/o. അബ്ദുന്നാസര്‍ (രജി.നമ്പര്‍ 4357) 500ല്‍ 494 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും, വളവന്നൂര്‍ റെയിഞ്ച് കടുങ്ങാത്തുക്കുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസ (6549)യിലെ ഫാത്തിമ മിന്‍ഷ ഒ D/o. മന്‍സൂര്‍ അബ്ദുല്‍ജലാല്‍ (രജി. നമ്പര്‍. 3984) 500ല്‍ 491 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, പറപ്പൂര്‍ റെയിഞ്ച് മലബാര്‍ കാമ്പസ്-പുതുപ്പറമ്പ് മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ(7679)യിലെ ഫാത്തിമ ടി ടി D/o. മുഹമ്മദ് അഷ്‌റഫ് (രജി. നമ്പര്‍.4536) 500ല്‍ 489 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ കാവന്നൂര്‍ റെയിഞ്ച് റഹ്മത്ത് നഗര്‍ നജ്മുല്‍ഹുദാ മജ്മഅ് മലബാര്‍ അല്‍ ഇസ്‌ലാമിയ്യ മദ്‌റസ(7357)യിലെ ശാജി മുനവ്വര്‍ സജാദ് പി S/o. അലി (രജി.നമ്പര്‍ 1954)  400ല്‍ 395 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും,  കോഴിച്ചെന റെയിഞ്ച് കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസ (7943)യിലെ മുസൈന ഫര്‍സാന എ പി D/o. മുഹമ്മദലി (രജി.നമ്പര്‍.3481), റിഫ കെ കെ D/o. ഷാജി (രജി.നമ്പര്‍.3485) എന്നീ വിദ്യാര്‍ത്ഥികള്‍ 400ല്‍ 393 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, വളവന്നൂര്‍ കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസ (6549)യിലെ ബുഷ്‌റ എന്‍ D/o. അശ്‌റഫ് (രജി.നമ്പര്‍ 3085), ഫര്‍സാന തസ്‌നി സി D/o. ഹസ്സന്‍ (രജി.നമ്പര്‍.3079), ഹിസാന നസ്‌റിന്‍ ടി പി D/o. മുഹമ്മദ് മന്‍സൂര്‍ (രജി.നമ്പര്‍.3089)  എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 400ല്‍ 392 മാര്ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസ (8449)യിലെ സന നസ്‌ലി പി സി D/o. ശംസുദ്ദീന്‍ (രജി. നമ്പര്‍. 481), നസീല മോള്‍ എന്‍ D/o. മുഹമ്മദ് അലി എന്നീ വിദ്യാര്‍ത്ഥികള്‍ 400ല്‍ 388 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസ(7550)യിലെ മുഫീദ മോള്‍ എം.വി. D/o. ഉമര്‍ (രജി.നമ്പര്‍ 200), കോഴിക്കോട് ജില്ലയിലെ മുക്കം മസ്‌ലിം യത്തീംഖാനയിലെ (1512) ഉമ്മുസല്‍മ എം D/o. മുഹമ്മദ് (രജി.നമ്പര്‍: 138) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 400ല്‍ 378 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, മലപ്പറും ജില്ലയിലെ ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസ(7550)യിലെ നഫീസ കെ കെ S/o. അബ്ദുല്‍ജലീല്‍ (രജി.നമ്പര്‍:211) 400ല്‍ 373 മാര്‍ക്ക്  വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്ലസ്ടു ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ(8809)യിലെ ആയിശത്തുശാക്കിറ ടി കെ D/o. അബ്ദുല്ലകുഞ്ഞി (രജി.നമ്പര്‍ 9) 400ല്‍ 385 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും, മലപ്പുറം ജില്ലയിലെ പുന്നക്കാട് ദാറുന്നജാത്ത് യതീംഖാന മദ്‌റസ(1066)യിലെ നിളാമുദ്ദീന്‍ സി ടി S/o. അബ്ദുല്‍മജീദ് (രജി.നമ്പര്‍.44) 400ല്‍ 384 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ(8809)യിലെ റാഹില ശറിന്‍ പി എ D/o. അബ്ദുറഹ്മാന്‍ 400ല്‍ 381 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുപരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. മാര്‍ക്ക്‌ലിസ്റ്റ് അതാത് സെന്ററുകളിലേക്ക് തപാലില്‍ അയച്ചിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2014 മെയ് 5 വരെ സ്വികരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.

SKSSF അരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി പ്രചാരണോദ്ഘാടനവും ആദര്‍ശ സമ്മേളനവും മെയ് 11 ന്

അരൂര്‍ (ആലപ്പുഴ) : SKSSF അരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന SKSSF സില്‍വര്‍ ജൂബിലീ അരൂര്‍ മേഖല പ്രചാരണ ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണ വിതരണവും ആദര്‍ശ സമ്മേളനവും മെയ് 11 ഞായര്‍ വൈകുന്നേരം 4.30 ന് അരൂകുറ്റി വടുതലയില്‍ പ്രതേതകം സജ്ജമാക്കിയ ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്നു. സമസ്ത: ആലപ്പുഴ ജില്ലാ ഉപാദ്യക്ഷന്‍ ഉസ്താദ് മൂസല്‍ ഫൈസി വടുതല അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ SKSSF സംസ്ഥാന സെക്രട്ടറി നവാസ് അഷ്രഫി പാനൂര്‍ പ്രമേയ പ്രഭാഷണവും സുപ്രസിദ്ധ വാഗ്മി ജുനൈദ് സഅദി കണ്ണൂര്‍, മുഹമ്മദ് രാമന്തളി സാഹിബ് എന്നിവര്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കുന്നു. സമസ്ത: മുഫത്തിഷ് ഉസ്താദ് k.k ഫരീദുദ്ദീന്‍ മുസ്ലിയാര്‍ സ്വാഗതവും അബ്ദുള്‍ റഹീം ഫൈസി വടുതല നന്ദിയും പറയും.
- Skssf vaduthala Mahallu Unit

വെങ്ങപ്പള്ളി അക്കാദമി സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ആരംഭിച്ചു

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ് എസ് എല്‍ സിയും മദ്‌റസ 7-ാം ക്ലാസ്സും പാസായ ആണ്‍കുട്ടികള്‍ക്ക് വാഫി, പെണ്‍കുട്ടികള്‍ക്ക് പ്ലസ്ടുവോടു കൂടിയുള്ള ശരീഅത്ത് കോഴ്‌സ്, സ്‌കൂള്‍ 7-ാം തരവും മദ്‌റസ 5-ഉം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്ക് ഹിഫ്‌ളുല്‍ ഖുര്‍ആന്‍  കോളേജ്, വാരാമ്പറ്റയിലെ സആദ ജൂനിയര്‍ കോളേജ് എന്നിവയിലേക്കാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഓഫീസില്‍ നിന്നും ലഭിക്കും. മെയ് ആദ്യവാരം നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
- Shamsul Ulama Islamic Academy VEngappally

വെങ്ങപ്പള്ളി അക്കാദമി സമ്മേളനം; മഹല്ലു പര്യടനം നടത്തി

വെങ്ങപ്പള്ളി : ഏപ്രില്‍ 30ന് നടക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ലൈബ്രറി ബ്ലോക്ക് ഉദ്ഘാടന സമ്മേളന പ്രചരണാര്‍ത്ഥം സ്ഥാപന ഭാരവാഹികളുടെ നേതൃത്വത്തില്‍ മഹല്ലു പര്യടനം നടത്തി. മഹല്ലു ഭാരവാഹികളെയും ഉസ്താദുമാരെയും നേരില്‍ കണ്ടു ക്ഷണിക്കുന്നതിനു വേണ്ടി നടത്തിയ പര്യടനത്തില്‍ സംഘടനാ നേതാക്കളും പങ്കു ചേര്‍ന്നു. സു. ബത്തേരി മേഖലയില്‍ കെ സി കെ തങ്ങള്‍, കെ അലി മാസ്റ്റര്‍, എ കെ സുലൈമാന്‍ മൗലവി, നൗഷാദ് നെല്ലിയമ്പം, ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി. കല്‍പ്പറ്റ മേഖലാ പര്യടനത്തില്‍ ശംസുദ്ദീന്‍ റഹ്മാനി, ഹാരിസ് ബാഖവി കമ്പളക്കാട്, മുഹമ്മദ്കുട്ടി ഹസനി, കെ ടി ബീരാന്‍ , സുഹൈല്‍ വാഫി പങ്കെടുത്തു. മാനന്താവാടി മേഖലയില്‍ യു കെ നാസിര്‍ മൗലവി, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്ദുറഹ്മാന്‍ തലപ്പുഴ, സിദ്ദീഖ് മടക്കിമല, എടപ്പാറ കുഞ്ഞമ്മദ്, പങ്കെടുത്തു. വെള്ളമുണ്ട മേഖലയില്‍ ഖാസിം ദാരിമി പന്തിപ്പൊയില്‍, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, നൂറുദ്ദീന്‍ ഫൈസി, മിഖ്ദാദ് അഹ്‌സനി പങ്കെടുത്തു. നാളെ ജുമുഅയോടനുബന്ധിച്ച് പള്ളികളില്‍ ഖത്തീബുമാര്‍ പ്രചരണാര്‍ത്ഥം പ്രഭാഷണം നടത്തും.
- Shamsul Ulama Islamic Academy VEngappally

പെരിന്തല്‍മണ്ണ പറല്‍ വാഫി പി.ജി. കാമ്പസ് ശിലാ സ്ഥാപനവും മതപ്രഭാഷണവും 28, 29 തിയ്യതികളില്‍

- skssfduiac paral

കലയുടെ ദൃശ്യവിരുന്നൊരുക്കി ദാറുല്‍ ഹുദാ കലോത്സവത്തിന് പ്രൗഡ്വോജ്ജ്വല തുടക്കം

താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജില്
അബ്ദുറഹ്മാന് രണ്ടത്താണി എം.എല്‍.എ
ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : കലയുടെ വൈവിദ്ധ്യവും ആസ്വാദനത്തിന്റെ നവ്യാനുഭൂതിയും  പകര്‍ന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അന്തര്‍ കലാലയ കലോത്സവം സിബാഖ് 14 ന് ഉജ്ജ്വല തുടക്കം.മൂന്ന് കേന്ദ്രങ്ങളിലായി നടന്ന സിബാഖ് മത്സരങ്ങള്‍ വീക്ഷീക്കുന്നതിനായി  വിവിധ കേന്ദ്രങ്ങളിലെത്തിയത് ആയിരങ്ങളായിരുന്നു. അമ്പതോളം മത്സരയിനങ്ങളിലായി ദാറുല്‍ ഹുദായുടെയും  യു.ജി കോളേജുകളിലേയും ആയരിത്തലധികം മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. കലാമത്സരങ്ങളുടെ ഫലങ്ങളറിയിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയത്. പ്രാഥമിക റൗണ്ടില്‍ വിജയികളായവര്‍ ഏപ്രില്‍ 26,27 തിയ്യതികളിലായി വാഴ്‌സിറ്റി കാമ്പസില്‍  നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കും. സബ്ജൂനിയര്‍ കലോത്സവം തൃശൂര്‍ ചാമക്കലയിലെ നഹ്ജുര്‍റശാദ് അറബിക് കോളേജില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹയ്ദര്‍ ഹാജി അധ്യക്ഷത വഹിച്ചു. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ നടന്ന ജൂനിയര്‍ കലോത്സവം അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹ് പ്രിന്‍സിപ്പള്‍ അബ്ദുസമദ് ഫൈസി അധ്യക്ഷത വഹിച്ചു. സീനിയര്‍ കലോത്സവം കണ്ണൂര്‍ ദാറുല്‍ ഹസനാത്ത് അറബിക് കോളേജില്‍ കണ്ണൂര്‍ ജില്ലാ നാഇബ് ഖാസി ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
- Darul Huda Islamic University

മതവിദ്യ;നാളേക്ക് നന്മക്ക്. SKSSF മതവിദ്യാഭ്യാസ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ 25 വെള്ളിയാഴ്ച

കോഴിക്കോട് : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ഥി വിഭാഗമായ ത്വലബാ വിംഗിന്റെ കീഴില്‍ 2014 എപ്രില്‍ 25 മുതല്‍ ആഗസ്റ്റ് 14 വരെ മതവിദ്യാഭ്യാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ത്വലബാ ഖാഫില, മുതഅല്ലിം സ്‌കോളര്‍ഷിപ്പ്, ഹെറിറ്റേജ് ലൈബ്രറി, ശാഖയില്‍ ഒരുമുതഅല്ലിം, റിലീഫ്, പ്രവേശനോത്സവം തുടങ്ങിയ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-മേഖലാ-ക്ലസ്റ്റര്‍-ശാഖാ തലങ്ങളില്‍ നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം എപ്രില്‍ 25 വെള്ളി  വൈകീട്ട് 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സംസ്ഥാന-ജില്ലാ  നേതാക്കള്‍ സംബന്ധിക്കും.
- twalabastate wing

ദാറുല്‍ ഹുദാ പ്രീമാരിറ്റല്‍ വര്‍ക്ക്‌ഷോപ്പ് മെയ് രണ്ടാം വാരത്തില്‍

മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക്  ആന്‍ഡ് എജ്യൂക്കേഷന്‍ ട്രൈനിംഗിന് കീഴില്‍ പ്രീമാരിറ്റല്‍ വര്‍ക്ക്‌ഷോപ്പ് നടത്തപ്പെടുന്നു. മെയ് രണ്ടാം വാരത്തില്‍ നടത്തപ്പെടുന്ന വര്‍ക്ക്‌ഷോപ്പില്‍ വിവാഹിതരാവാന്‍ തയാറെടുക്കുന്ന യുവതീ-യുവാക്കള്‍ക്കും സമീപ കാലത്തായി വിവാഹിതരായവര്‍ക്കും പങ്കെടുക്കാം. ഏകദിന വിവാഹ മുന്നൊരുക്ക വര്‍ക്ക്‌ഷോപ്പില്‍ ദാമ്പത്യ ജീവിതത്തിലെ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍, ദാമ്പത്യത്തിന്റെ മന:ശാസ്ത്രം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. താല്‍പര്യമുള്ള യുവതീ യുവാക്കള്‍ 8089158520, 9846047066 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്ത്രര്‍ ചെയ്യുക. അല്ലെങ്കില്‍ cpet@dhiu.info ലേക്ക് മെയില്‍ അയക്കുക.
- Darul Huda Islamic University

ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവം; സിബാഖിന് ഇന്ന് (22) അരങ്ങുണരും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ  അന്തര്‍ കലാലയ കലോത്സവം സിബാഖ് 14 ന് ഇന്ന് അരങ്ങുണരും. സംസ്ഥാനത്തെ മൂന്നു കേന്ദ്രങ്ങളിലായാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക് നടക്കുന്നത്. വൈവിധ്യവും വ്യത്യസ്തവുമായ  നൂറോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കും. സബ് ജൂനിയര്‍ മത്സരങ്ങള്‍ തൃശൂര്‍ ജില്ലയിലെ ചാമക്കാല നഹ്ജുല്‍ ഹുദാ അറബിക് കോളേജിലും ജൂനിയര്‍ മത്സരങ്ങള്‍ മലപ്പുറം ജില്ലയിലെ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിലും അരങ്ങേറും. സീനിയര്‍ മത്സരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ ദാറുല്‍ ഹസനാത്ത് അറബിക്  കോളേജ് വേദിയാകും. തൃശൂര്‍ ചാമക്കാലയില്‍ SKSSF സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. താനൂര്‍ ഇസ്‌ലാഹൂല്‍ ഉലൂമില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സീനിയര്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന കണ്ണൂര്‍ ദാറുല്‍ ഹസനാത്തില്‍ കെ എം ഷാജി എം.എല്‍.എ മത്സരം ഉദ്ഘാനം ചെയ്യും. സമസ്ത മുശാവറ മെമ്പര്‍ മാണിയൂര്‍ അഹ്മദ് മൗലവി,  കണ്ണൂര്‍ ജില്ലാ നാഇബ് ഖാസി ഹാഷിം കുഞ്ഞിക്കോയത്തങ്ങള്‍ സംബന്ധിക്കും. സിബാഖ്-2014 ന്റെ ഗ്രാന്റ് ഫിനാലെ ഈമാസം 26,27 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും.
- Darul Huda Islamic University

സമസ്ത ബഹ്റൈന്‍ ഉംറ സംഘത്തിന്ന് സ്വീകരണം നല്‍കി

ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്തിന്റെ കീഴില്‍ ഉംറ നിര്‍വ്വഹണം കഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തിന്ന് മനാമ സമസ്ത മദ്‌റസയില്‍ സ്വീകരണം നല്‍കി. ജന:സിക്രട്ടറി അബ്ദുല്‍ വാഹിദിന്റെ അദ്ധ്യക്ഷതയില്‍ മുസ്തഫ കളത്തില്‍ സ്വാഗതം പറഞ്ഞു. പുണ്യ ഭൂമിയില്‍ ചെന്ന് ആരാധന കര്‍മം നിര്‍വ്വഹിച്ചവര്‍ മതനിഷ്ടയില്‍ ഊന്നിയ മാതൃകാ ജീവിതം നയിക്കാന്‍ മുന്നോട്ട് വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമറുല്‍ ഫറൂഖ് ഹുദവി ഉണര്‍ത്തി.  ശഹീര്‍ കാട്ടാമ്പള്ളി, മൂസ മൗലവി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഹാരിസ്, അഹമദ് മലയില്‍, ലത്തീഫ്, സനാഫ് എന്നിവര്‍ പ്രസംഗിച്ചു. അമീര്‍ മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപാറ മറൂപടി പ്രസംഗം നടത്തി. സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 13-ാമത് ഇസ്ലാമിക കലാമേള മെയ് 11,12, 13 തിയ്യതികളില്‍ കടമേരി റഹ്മാനിയ്യ കോളേജ് കാമ്പസില്‍

- Rahmaniya Katameri

കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ്, പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

- Rahmaniya Katameri

സമസ്ത ബഹ്‌റൈന്‍ മുഹമ്മദ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

മനാമ : പ്രവാസ ജീവിതം മതിയാകി നാട്ടിലേക്ക് യാത്രതിരിക്കൂന്ന സമസ്ത കേരള സുന്നീ ജമഅത്ത് പ്രവര്‍ത്തക സമിതി അംഗവും കെ.എം.സി.സി ഒര്‍ഗ: സിക്രട്ടറിയുമായി മുഹമ്മദ് മാസ്റ്റര്‍ ഏറാമലക്ക് മനാമ സമസ്ത ഹാളില്‍ യാത്രയയപ്പ് നല്‍കി. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി, ശഹീര്‍ കാട്ടമ്പള്ളി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. മുസ്തഫ കളത്തില്‍ സ്വഗതവും, ഹാഷിം കൊക്കല്ലൂര്‍ നന്ദിയും പറഞ്ഞു. സമസ്തയുടെ പ്രവര്‍ത്തന മേഖലയില്‍ ഒരു എളിയ പ്രവര്‍ത്തകനാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ മുഹമ്മദ് മാസ്റ്റര്‍ പറഞ്ഞു.
- Samastha Bahrain

SKSSF ആദര്‍ശ വിശദീകരണം 21 ന്

കോഴിക്കോട് : SKSSF ആദര്‍ശ വിഭാഗമായ ഇസ്തിഖാമയുടെ കീഴില്‍ കോഴിക്കോട് ആദര്‍ശ വിശദീകരണം നടത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ 21 ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ തിരുശേഷിപ്പുകള്‍; സ്ഥിരീകരണത്തിന്റെ പ്രാമാണികത, പാനപാത്രം; അന്താരാഷ്ട്ര ഗൂഢാലോചന, പ്രവാചക അമാനുഷികത; വഫാത്തിനുശേഷം മുറിയുമോ, തുടങ്ങിയ വിശയങ്ങളില്‍ വിശദീകരണം നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
യോഗത്തില്‍ എം ടി അബൂബക്കര്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. SKSSF സംസ്ഥാന സെക്രട്ടറി മുസ്തഫ അഷ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. മുജീബ് ഫൈസി പൂലോട്, ഗഫൂര്‍ അന്‍വരി, സ്വാദിഖ് ഫൈസി താനൂര്‍ എന്നിവര്‍ സംബന്ധിച്ചു. സലീം ഇര്‍ഫാനി കണ്ണൂര്‍ സ്വാഗതവും ഷൗക്കത്തലി ഫൈസി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

KIC സിറ്റി മേഖല പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു

സിദ്ധീഖ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത്‌സിറ്റി : കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ സിറ്റി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കം'14 പ്രവര്‍ത്തന ക്യാംമ്പ് സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംമ്പ് മേഖലാ പ്രസിഡന്റ് ഇഖ്ബാല്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കേന്ദ്ര വൈസ് ചെയര്‍മാന്‍ സിദ്ദീഖ്‌ ഫൈസി കണ്ണാടിപ്പറമ്പ് ഉല്‍ഘാടനം ചെയ്തു. SKSSF സില്‍വര്‍ ജൂബിലി സമ്മേളന പ്രവര്‍ത്തനങ്ങള്‍ ഉസ്മാന്‍ ദാരിമി വിശദീകരിച്ചു. ഒരുക്കം'14 പ്രവര്‍ത്തന ക്യാമ്പിന് ഗഫൂര്‍ ഫൈസി പൊന്മള നേത്രത്വം നല്‍കി. സയ്യിദ് നാസര്‍മഷ്ഹൂര്‍ തങ്ങള്‍, ഇ.എസ്സ്അബ്ദു റഹ്മാന്‍ ഹാജി, ഇഖ്ബാല്‍ മാവിലാടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സ്വലാത്ത് മജ്‌ലിസിന് അശ്രഫ്‌ ഫൈസി കിനിയ, ഇഖ്ബാല്‍ ഫൈസി എന്നിവര്‍ നേത്രത്വം നല്‍കി. അയ്യൂബ് പുതുപ്പറമ്പ് സ്വാഗതവും അബ്ദുല്‍റസാക്ക് കുട്ടാപറമ്പ് നന്ദിയും ആശംസിച്ചു.
- Abdul Razak

SYS 60-ാം വാര്‍ഷിക സമ്മേളനം; സ്വാഗത സംഘം പിരിച്ചുവിട്ടു

കാസര്‍കോട് : ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടന്ന സുന്നി യുവജനസംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു. വിദ്യാനഗര്‍ സ്വാഗതസംഘം ഓഫീസില്‍ വെച്ച് ചേര്‍ന്ന സമ്മേളന അവലോകന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. സ്റ്റേറ്റ് വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. SYS സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് സമ്മേളന അവലോകന പ്രഭാഷണം നടത്തി. കണ്‍വീനര്‍ അബ്ബാസ് ഫൈസി പുത്തിഗെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, ചെങ്കളം അബ്ദുല്ല ഫൈസി, എം.പി. മുഹമ്മദ് ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, യു. സഹദ് ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം.പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ഷാഫി ഹാജി കട്ടക്കാല്‍, എം.എ. ഖലീല്‍, ഹമീദ് കുണിയ, ബദറുദ്ദീന്‍ ചെങ്കള, ഹംസ കട്ടക്കാല്‍, താജുദ്ദീന്‍ ചെമ്പരിക്ക, റഷീദ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.
- HAMEED KUNIYA Vadakkupuram

സമസ്ത: ആറ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി, അംഗീകൃത മദ്‌റസകളുടെ എണ്ണം 9389 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
സൊമേശ്‌വാര ഉച്ചില റഹ്മാനിയ്യ മദ്‌റസ, സാല്‍മറ ദാറുല്‍ഫലാഹ് അറബിക് സ്‌കൂള്‍ മദ്‌റസ (ദക്ഷിണ കന്നഡ), പഴയങ്ങാടി ജമാലിയ്യ മദ്‌റസ, എരിപുരം പഴയങ്ങാടി ജമാലിയ മദ്‌റസ (കണ്ണൂര്‍), മേലെകോഴിപ്പറമ്പ് ഖിവാമുല്‍ ഇസ്‌ലാം (മലപ്പുറം), പുളിമാത്ത് താജുല്‍ ഇസ്‌ലാം മദ്‌റസ (തിരുവനന്തപുരം) എന്നീ ആറ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9389 ആയി.
സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍കു പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.
- SKIMVBoardSamasthalayam Chelari

കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് സ്വാഗത സംഘം രൂപീകരിച്ചു

എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
തളിപ്പറമ്പ് : SKSSF സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെയ് 2, 3, 4 തിയ്യതികളില്‍ തളിപ്പമ്പ് പരിയാരത്ത് നടക്കുന്ന കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ തളിപ്പറമ്പ് ബാംബു ഫ്രഷ് ഓഡിറ്റോറിയത്തില്‍ നടന്നു. അഹ്‍മദ് തെര്‍ളായിയുടെ അധ്യക്ഷതയില്‍ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആസിഫ് ദാരിമി പുളിക്കല്‍ പദ്ധതി വിശദീകരിച്ചു. ശരീഫ് പൊന്നാനി, എ.കെ. അബ്ദുല്‍ ബാഖി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, കെ.കെ. മുഹമ്മദ് ദാരിമി, പി.പി. മുഹമ്മദ് കുഞ്ഞി. സി.പി.വി. അബ്ദുല്ല, ശഹീര്‍ പാപ്പിനിശ്ശേരി, മുത്തലിബ് ഫൈസി, ശുക്കൂര്‍ ഫൈസി, ജുനൈദ് ചാലാട്, സുറൂര്‍ പാപ്പിനിശ്ശേരി പ്രസംഗിച്ചു. അബ്ദുല്ലത്തീഫ് പന്നിയൂര്‍ സ്വാഗതവും സി. ഹസന്‍ ദാരിമി നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികള്‍ : സയ്യിദ് ഫൈസല്‍ തങ്ങള്‍ ഹുദവി (ചെയര്‍മാന്‍), പി.പി. മുഹമ്മദ് കുഞ്ഞി (വര്‍ക്കിംഗ് ചെയര്‍മാന്‍), അബ്ദുല്ലത്തീഫ് പന്നിയൂര്‍ (ജനറല്‍ കണ്‍വീനര്‍), ഹസന്‍ ദാരിമി (വര്‍ക്കിംഗ് കണ്‍വീനര്‍), മുഹമ്മദ് കുഞ്ഞി ഹാജി പരിയാരം (ട്രഷറര്‍), കെ.വി. അബ്ദു ഹാജി (ചെയര്‍മാന്‍ ഫിനാന്‍സ്), സലാം അള്ളാംകുളം (കണ്‍വീനര്‍ ഫിനാന്‍സ്), സലാം പെരുമളാബാദ് (ചെയര്‍മാന്‍ പബ്ലിസിറ്റി), ഫസല്‍ കുപ്പം (കണ്‍വീനര്‍ പബ്ലിസിറ്റി), ശമീര്‍ അസ്ഹരി (ചെയര്‍മാന്‍ വളണ്ടിയര്‍), ഉസ്മാന്‍ സയ്യിദ് നഗര്‍ (കണ്‍വീനര്‍ വളണ്ടിയര്‍), മുസ്തഫ പരിയാരം (ചെയര്‍മാന്‍ സ്റ്റേജ്), ഒ. സ്വാലിഹ് (കണ്‍വീനര്‍ സ്റ്റേജ്), അമീസ് അസ്അദി (ചെയര്‍മാന്‍ റിസപ്ഷന്‍), ഹസന്‍ ഹാജി പരിയാരം (കണ്‍വീനര്‍ റിസപ്ഷന്‍).
- ibadkerala

വളാഞ്ചേരി മേഖല SMF ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്‍റെ ആഭിമുഖ്യത്തില്‍ ത്രിദിന മതപ്രഭാഷണവും മജ്‍ലിസുന്നൂര്‍ ആത്മീയ സംഗമവും മെയ് 1, 2, 3 തിയ്യതികളില്‍

- Zainulabdheen P

മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ സൗജന്യ നേത്ര പരിശോധനയും തിമിരശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പും 24 വ്യാഴാഴ്ച

കൊണ്ടോട്ടി : മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സും അല്‍സലാമ കണ്ണാശുപത്രി കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പും 2014 ഏപ്രില്‍ 24 വ്യാഴം 9.30 മുതല്‍ 1.30 വരെ ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ വെച്ച് നടക്കും. തിമിര ബാധിതര്‍ക്ക് സൗജന്യ ശസ്ത്രക്രിയ കോഴിക്കോട് അല്‍സലാമയില്‍ വെച്ച് നടത്തുന്നതായിരിക്കും.
സ്ഥാപത്തിലേക്കുള്ള ഈ വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. സകൂള്‍ നാലാം തരം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് പ്രവേശന പരീക്ഷയില്‍ വിജയിക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അപേക്ഷാ ഫോറവും പ്രോസ്പക്ടസും സ്ഥാപന ഓഫീസിലും വെബ് സൈറ്റലും (http://www.shamsululama.org/) ലഭ്യമാണ്.
- SHAMSULULAMA COMPLEX - MUNDAKKULAM

കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് മെയ് 2, 3, 4 തിയ്യതികളില്‍ കണ്ണൂര്‍ പരിയാരത്ത്. ഹ്യദയ ശുദ്ധി താത്പര്യപ്പെടുന്ന ആര്‍ക്കും ക്യാമ്പയിനില്‍ പങ്കെടുക്കാം

കോഴിക്കോട് : SKSSF ദഅ്‌വവിഭാഗമായ ഇബാദ് സംസ്ഥാന സമിതി സംഘടിപ്പിക്കന്ന കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് മെയ് 2, 3, 4 തിയ്യതികളില്‍ കണ്ണൂര്‍ പരിയാരത്ത് നടക്കും. ഹ്യദയ ശുദ്ധി താത്പര്യപ്പെടുന്ന ആര്‍ക്കും ക്യാമ്പയിനില്‍ പങ്കെടുക്കാം. കേരളത്തിലെ പ്രമുഖ സൂഫീവര്യന്‍മാരും സാദാത്തുക്കളും നേത്യത്വം നല്കും. മനസ്സുകളില്‍ നിന്നം ഈമാന്‍ പകര്‍ത്തിയെടുക്കാനള്ള അവസരം നല്‍കപ്പെടും, അല്ലാഹുവിനേയും നബി (സ) യേയും തിരിച്ചറിഞ്ഞ് ഇബാദത്ത് ചെയ്യാനള്ള വഴി പിശാചിന്റെ വഴിയെ തിരിച്ചറിയാനും ആവിശ്യമായ ചര്‍ച്ചകള്‍ ക്യാമ്പില്‍ നടക്കും. ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ഫോം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നിന്നോ SKSSF മേഖല കമ്മിറ്റി ഓഫീസുകളില്‍ നിന്നോ ലഭിക്കും www.skssfcampuswing.com എന്ന വെബ്‌സൈറ്റ് വഴിയും ibadkeralastate@gmail.com എന്ന ഇ.മെയില്‍ വിലാസം വഴിയും റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895386018, 9048262748, 8547552703.
- SKSSF STATE COMMITTEE

കാസര്‍ഗോട് ജില്ലാ തല ഇസ്ലാമിക് കലാമേള; വിജയങ്ങള്‍ കൊയ്ത് തൊട്ടി മഅ്ദനുല്‍ ഉലൂം മദ്രസാ വിദ്യാര്‍ത്ഥികള്‍

പള്ളിക്കര : കാസര്‍ഗോട് ജില്ലാ ജംഇയ്യത്തില്‍ മുഅല്ലിമീന്‍ 13-മത് ജില്ലാ തല ഇസ്ലാമിക് കലാമേളയില്‍ മല്‍സരിച്ച ഇനങ്ങളില്‍ വിജയങ്ങള്‍ കൊയ്ത് വിദ്യാര്‍ത്ഥികള്‍ നാടിന്‍ അഭിമാനമായി. അബ്ദുല്‍ റഊഫ് തൊട്ടി (സീനിയര്‍ വിഭാഗം ഖിറാഅത്ത് ഫസ്റ്റ്, ഹിഫ്‌ള് സെക്കന്റ്, ബാങ്ക് തേര്‍ഡ് സീനിയര്‍ കലാപ്രതിഭ), മുഹമ്മദ് തശ്‌രീഫ്.കെ.വി (സൂപ്പര്‍ സീനിയര്‍ മലയാള പ്രബന്ധം ഫസ്റ്റ് , അറബിക് പദപയറ്റ് സെക്കന്റ്) അഹമ്മദ് മുസ്തഫ അറബിക് പദപയറ്റ് സെക്കന്റ് (ജൂനിയര്‍ ബാങ്ക് ഫസ്റ്റ് ), മൂവരും തൊട്ടിനുസ്‌റത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള തൊട്ടി മഅ്ദനുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികളാണ്, വിദ്യാര്‍ത്ഥികളെ ജമാഅത്ത് പ്രസിഡന്റ് സ്വാലിഹ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ഹമീദ് തൊട്ടി, മദ്രസ കോര്‍ഡിനേറ്റര്‍ ബദ്‌റുദ്ധീന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, സദര്‍ മുഅല്ലിം ഹംസ മുസ്ലിയാര്‍, അബ്ദുല്ല മൗലവി ഞെക്ലി, മുത്തലിബ് മൗലവി, ശരീഫ് ഹുദവി, സലീം അസ്ഹരി, ഇബ്‌റാഹിം മൗലവി അഭിനന്ദിച്ചു.
- Mohammed Ramsheed MA

ദാറുല്‍ ഹുദാ കലോത്സവം; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അന്തര്‍ കലാലയ കലോത്സവം സിബാഖ്-2014 ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് ഏപ്രില്‍ 22 ന് തുടങ്ങും. നഹ്ജുര്‍റശാദ് അറബിക് കോളേജ് ചാമക്കല (തൃശൂര്‍) ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് താനൂര്‍ (മലപ്പുറം) ദാറുല്‍ ഹസനാത്ത് അറബിക് കോളേജ് കണ്ണാടിപ്പറമ്പ് (കണ്ണൂര്‍) തുടങ്ങിയ കേന്ദ്രങ്ങളിലാണ്  ഒന്നാം ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി എഴുപതോളം മത്സര ഇനങ്ങളില്‍ ആയിരത്തിലധികം സര്‍ഗ്ഗ പ്രതിഭകള്‍  മാറ്റുരക്കുന്ന സിബാഖ്-2014 ന്റെ ഗ്രാന്റ് ഫിനാലെ ഏപ്രില്‍ 26,27 തിയ്യതികളില്‍ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും. മത്സരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനിയായി വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേക കണ്‍ട്രേളര്‍ റൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
- Darul Huda Islamic University

ദാറുല്‍ ഹുദാ കലോത്സവം സിബാഖ്-14; സീനിയര്‍ തല മത്സരം ഏപ്രില്‍ 22ന്

മലപ്പുറം : സര്‍ഗാത്മകതയുടെയും അറിവിന്റെയും പുതിയ വിഭവങ്ങള്‍ പകര്‍ന്ന് നല്‍കി സിബാഖ് ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവം, സീനിയര്‍ തല മത്സരം ഏപ്രില്‍-22 ന് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്തില്‍ അരങ്ങേറും. ഏപ്രില്‍ 26,27 തിയ്യതികളില്‍ ദാറുല്‍ ഹുദായില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു സോണുകളായ ഉത്തര,ദക്ഷിണ, മലബാര്‍ മേഖലകളില്‍ യഥാക്രമം ദാറുല്‍ ഹസനാത്ത് കണ്ണാടിപ്പറമ്പ്, ഇസ്വാലാഹുല്‍ ഉലൂം താനൂര്‍, നഹ്ജുറഷാദ് ചാമക്കാല എന്നീ സ്ഥാപനങ്ങളില്‍ എലിമിനേഷന്‍ മത്സരമാണ് ഏപ്രില്‍-22 നു നടക്കുന്നത്.  കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവം, കൈരളിക്ക് നവ്യാനുഭവമായിരിക്കും. നശീദ്, ഗ്രാമര്‍ ക്വിസ്, ടാലന്റ് ഹണ്ട്, മള്‍ട്ടി ലിന്‍ഗ്വല്‍ ഒറേഷന്‍, കാലിഗ്രാഫി മെയ്ക്കിംഗ് തുടങ്ങിയ ശ്രദ്ദേയ ഇനങ്ങള്‍ സിബാഖില്‍ മാറ്റുകൂട്ടും. മത്സര  വൈവിധ്യം കൊണ്ടും വ്യത്യസ്ഥത കൊണ്ടും സിബാഖ്-14 ഏറെ വേറിട്ടു നില്‍ക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
- Darul Hasanath Islamic Complex

വെങ്ങപ്പള്ളി അക്കാദമി ബില്‍ഡിംഗ് ഉദ്ഘാടനം; വിഭവസമാഹരണം 20 ഞായറാഴ്ച

വെങ്ങപ്പള്ളി : ഏപ്രില്‍ 30 ന് നടക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് മഹല്ലുകള്‍ കേന്ദ്രീകരിച്ച് 20 ന് ഞായറാഴ്ച വിഭവസമാഹരണം നടത്തും. SKSSF ശാഖാ കമ്മിറ്റി ഭാരവാഹികളുടെയും മുഅല്ലിംകളുടെയും നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും ലഘുലേഖ വിതരണവും ഗൃഹസമ്പര്‍ക്കവും നടത്തി ശേഖരിക്കുന്ന വിഭവങ്ങള്‍ മേഖലാ കമ്മിറ്റികള്‍ മുഖേന അക്കാദമിയിലെത്തിക്കും. സ്ഥാപനത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഏറെ മുതല്‍ക്കൂട്ടാവുന്ന വിഭവ സമാഹരണ പരിപാടി വന്‍വിജയമാക്കാന്‍ മഹല്ലു കമ്മിറ്റി ഭാരവാഹികളും ഉസ്താദുമാരും സഹകരിക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരും, അക്കാദമി സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാലും അഭ്യര്‍ത്ഥിച്ചു.
- Shamsul Ulama Islamic Academy VEngappally

SKSSF തൃശൂര്‍ മേഖല കമ്മിറ്റി കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

മുനീര്‍ ഹുദവി ഫറോഖ് ക്ലാസ് അവതരണം നടത്തുന്നു
ചിറക്കല്‍ : SKSSF തൃശൂര്‍ മേഖല കമ്മിറ്റി ചിറക്കല്‍ സ്വിറാത്തുല്‍ മുസ്തഖീം മദ്രസയില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. ഇബ്രാഹീം ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. സിപെറ്റ് ഡയറക്ടര്‍ മുനീര്‍ ഹുദവി ഫറോഖ് വിഷയാവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്ഹാഖ് ചിറക്കല്‍, കമാല്‍ ചെറുചേനം എന്നിവര്‍ സംസാരിച്ചു. SKSSF മേഖല പ്രസിഡന്റ് അഡ്വക്കറ്റ് ഹാഫിള് അബൂബക്കര്‍ സ്വാഗതവും മേഖല ജനറല്‍ സെക്രട്ടറി ശുക്കൂര്‍ ദാരിമി നന്ദി പറഞ്ഞു.
- Munavar Fairoos

SKSSF സില്‍വര്‍ ജൂബിലി; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു

കോട്ടുമല ടി എം ബാപ്പു മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന SKSSF സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ സംസ്ഥാനതല സംഘാടക സമിതി നിലവില്‍ വന്നു. സംഘടനയുടെ ദശവാര്‍ഷിക മഹാസമ്മേളനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന കുറ്റിപ്പുറം വാദിനൂറിലാണ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള 1001 അംഗ സംഘാടക സമിതി രൂപം കൊണ്ടത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയുടെ രക്ഷാകര്‍ത്തൃത്വത്തില്‍ രൂപീകരിച്ച സംഘാടക സമിതിയുടെ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും കണ്‍വീനര്‍ കെ. മോയിന്‍കുട്ടി മാസ്റ്ററുമാണ്. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,ജനറല്‍ കണ്‍വീനറായി ഓണംപിള്ളി മുഹമ്മദ് ഫൈസി ട്രഷററായി സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന 25 ഇന കര്‍മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രത്യേക സമിതികളും ഉപസമിതികളും രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ സംസ്ഥാന തല കണ്‍വെന്‍ഷനില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. SKSSF സില്‍വര്‍ ജൂബിലി വെബ് സൈറ്റ് ലോഞ്ചിംഗ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഷാഹുല്‍ ഹമീദ് മേല്‍മുറി, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, പുറങ്ങ് മൊയ്തീന്‍ മൗലവി ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി,അഹ്മദ് തെര്‍ളായി, അബ്ദുറസാഖ് ബുസ്താനി, നാസര്‍ ഫൈസി കൂടത്തായി, കാടാമ്പുഴ മൂസ ഹാജി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, സലീം എടക്കര, ഹുസൈന്‍ ദാരിമി തൃശ്ശൂര്‍, വി.പി. അബ്ദു ഹാജി, ഉസ്മാന്‍ കല്ലാട്ടയില്‍,  ശരീഫ് ദാരിമി നീലഗിരി പ്രസംഗിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

തീരദേശത്തേക്കൊരു തിരുനോട്ടം; SKSSF ത്വലബാ വിംഗ് തീരദേശ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മത വിദ്യാര്‍ത്ഥി വിഭാഗമായ ത്വലബാ വിംഗ് സംഘടിപ്പിക്കുന്ന തീരദേശ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് നടന്ന ചടങ്ങില്‍ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
തീരദേശത്തേക്കൊരു തിരുനോട്ടം എന്ന പ്രമേയത്തില്‍ നടക്കുന്ന പദ്ധതി സാമൂഹിക വിദ്യാഭ്യാസ മതകീയ മേഖലകളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമാക്കുന്നത്. സര്‍വ്വേ, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം, കരിയര്‍ ഗൈഡന്‍സ്, ഫാമിലി മീറ്റ്, റിലീഫ് തുടങ്ങിയ പരിപാടിളാണ് ഇതിന്‍റെ ഭാഗമായി നടക്കുക. പ്രത്യേക പരിശീലനം നേടിയ തജ്‍രിബ ദാഇമാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ 10 മഹല്ലുകളിലാണ് ഏപ്രില്‍ മെയ് മാസങ്ങളില്‍ പദ്ധതി നടപ്പിലാക്കുക. ത്വലബാ വിംഗിന് കീഴില്‍ വിജയകരമായി നടന്നുവരുന്ന തജ്‍രിബ മഹല്ല് തല മത ശാക്തീരണ പദ്ധതിയുടെ ഭാഗം കൂടിയാണിത്. 
ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ആധ്യക്ഷം വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.പി. ബാസിത്ത് ചെമ്പ്ര, യഹ്‍യ വെള്ളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഫീര്‍ പേരാമ്പ്ര സ്വാഗതവും നൌഫല്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

പൊതുതെരഞ്ഞെടുപ്പ്; 10ന് മദ്റസകള്‍ക്ക് അവധി

കോഴിക്കോട് : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രജിസ്ട്രേഷനുള്ള മദ്റസകള്‍ക്ക് പൊതു തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 10 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ടി.എം. ബാപ്പു മുസ്‍ലിയാര്‍ അറിയിച്ചു.
- SKSSF STATE COMMITTEE

മദ്‌റസ നിര്‍മ്മാണം; തറക്കല്ലിട്ടു

തറക്കല്ലിടല്‍ കര്‍മ്മം സമസ്ത ജില്ലാ
പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍
നിര്‍വ്വഹിക്കുന്നു
പൊഴുതന : മുത്താരിക്കുന്ന് പ്രദേശത്ത് പുതുതായി നിര്‍മ്മിക്കുന്ന മദ്‌റസയുടെ തറക്കല്ലിടല്‍ കര്‍മ്മം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വയനാട് ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു. രണ്ടു നിലകളിലായി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ളതാണ് മദ്‌റസ. ചടങ്ങില്‍ പള്ളി കമ്മിറ്റി പ്രസിഡണ്ട് ടി നാസര്‍ അദ്ധ്യക്ഷനായിരുന്നു. കമ്മിറ്റി ചെയര്‍മാന്‍ സി ഹമീദ്, അബൂബക്കര്‍ മൗലവി, മദ്‌റസ സദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ മൗലവി, പള്ളി ഇമാം ശംസീര്‍ ഫൈസി, അന്‍വര്‍ സാദത്ത് മുസ്‌ലിയാര്‍, ട്രഷറര്‍ ടി കെ അബൂബക്കര്‍ ഹാജി, പി മരക്കാര്‍, കാപ്പന്‍ നൗഫല്‍, വി പി മുഹമ്മദ് ശരീഫ്, എം ജുനൈദ്, ടി കെ ഷമീര്‍, പി നൗഷിര്‍, സി ശരീഫ്, കെ നിഷാദ്, കെ പി സിദ്ദീഖ്, ഇ ഷാജഹാന്‍, സി എ ഷാജഹാന്‍, എം ആലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി കെ നാസിദ് സ്വാഗതവും നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ടി കെ ഹംസ നന്ദിയും പറഞ്ഞു.
- Nasid K

MIC ദിശ വിംഗ് ദഅ്‌വത്ത് ക്യാമ്പ് സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യര്‍ത്ഥി സംഘടനയായ ദിശ ദഅ്‌വ വിംഗിന്റെ കീഴില്‍ സംഘടിപ്പിച്ച ദഅ്‌വത്ത് ക്യാമ്പ് സമാപിച്ചു. പ്രഗല്‍ഭ ചിന്തകനും മത പരിവര്‍ത്തകനും ഇസ്ലാം മത പ്രചാരകനും ക്രിസ്തന്‍ മത വിശ്വാസം വെടിഞ്ഞ് പരിശുദ്ധ ദീനുല്‍ ഇസ്ലാമിന്റെ പാവന തീരത്തിലേക്ക് കടന്ന് വന്ന ഇബ്രാഹിം മുണ്ടക്കല്‍ ദഅ്‌വത്തിന്റെ സാധ്യതകളും സാധുതകളും എന്ന വിഷയത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി സ്റ്റാഫ് അംഗങ്ങളായ പ്രിന്‍സിപ്പള്‍ നൗഫല്‍ ഹുദവി കോടുവള്ളി, ഇബ്രാഹിം കുട്ടി ദാരിമി, ശംസുദ്ദീന്‍ ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശദി, മുജീബ് ഹുദവി വെളിമുക്ക്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, ഹമീദലി നദ് വി, സിറാജ് ഹുദവി പല്ലാര്‍, ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേശന്‍ പ്രസിഡന്റ് സിദ്ദീഖ് മണിയൂര്‍, ജനറല്‍ സെക്രട്ടറി ഇര്‍ശാദ് നടുവില്‍, ബാഷിദ് ബംബ്രാണി, സിദ്ദീഖ് മവ്വല്‍, ആസിഫ് കൂളിയങ്കാല്‍, സുലൈമാന്‍ പെരുമളാബാദ്, മന്‍സൂര്‍ ചെങ്കള, ജാബിര്‍ ബജം, കരീം കൊട്ടോടി, അറഫാത്ത് പൂച്ചക്കാട്, സുഹൈല്‍ മുക്കുട്, സുഹൈര്‍ തൊട്ടി, നിസാമുദ്ദീന്‍ മവ്വല്‍, ജുബൈര്‍ ആലംപാടി, റശീദ് കുമ്പള, ശിബിലി വാവാട്, ജാബിര്‍ ബജം, ഖിളര്‍ മാണിയൂര്‍, റശീദ് അത്തൂട്ടി, ജഅ്ഫര്‍ പൂച്ചക്കാട്, സകരിയ്യ ബല്ലാ കടപ്പുറം, ഫൈറൂസ് തൊട്ടി, മുസ്തജാബ് പൂക്കട്ട, എന്നിവര്‍ പ്രസംഗിച്ചു.
- MIC Chattanchal Kasaragod

SKIC കൌണ്‍സില്‍ മീറ്റ് ഏപ്രില്‍ 11 വെള്ളിയാഴ്ച മക്കയില്‍

സൌദി : സൌദിയിലെ എല്ലാ പ്രവിശ്യയിലേയും കൌണ്‍സില്‍ ഭാരവാഹികളുടെ കൌണ്‍സില്‍ മീറ്റ് 11-4-2014 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മക്കയില്‍ വെച്ച് നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0502195506. മക്കയില്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0502340919, 0537584432
- SKIC Saudi Arabia

ഇബാദ് തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് മെയ് 2, 3, 4 തിയ്യിതികളില്‍ കണ്ണൂരില്‍

- Irshad kallikkad

SKSSF പാലക്കാട് മേഖലാ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന് മേപ്പറമ്പില്‍

- Irshad kallikkad

സമസ്ത ബഹ്റൈന്‍ സി. കെ. പി. അലി ഉസ്താദിന് സ്വീകരണം നല്‍കി

മനാമ : സമസ്ത ബഹ്‌റൈന്‍ മുന്‍ പ്രസിഡന്റ് സി. കെ. പി. അലി മുസ്ലിയാര്‍ക്ക് മനാമ സ്വലാത്ത് മജ്‌ലിസില്‍ സ്വീകരണം നല്‍കി. ശാശ്വതമായ ജീവീത പദ്ധതിയായി പ്രവാസത്തെ കാണരുതെന്നൂം ആവശ്യത്തിനുള്ളത് കരസ്തമാക്കി നാട്ടില്‍ കുടുംബത്തോടൊപ്പം ശിഷ്ട്ട ജീവിതം നയിക്കണം എന്നും ഉസ്താദ് വിശ്വസികളെ ഉണര്‍ത്തി. ഉമറുല്‍ ഫാറൂഖ് ഹുദവി, എം. സി. മുഹമ്മദ് മുസ്ലിയാര്‍, വി. കെ കൂഞ്ഞഹമദ് ഹാജി, കളത്തില്‍ മുസ്തഫ, ശഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ സ്വീകരണത്തിന്ന് നേതൃത്വം നല്‍കി.
- Samastha Bahrain

ഡെൽഹി ഹയർ എഡുക്കേഷൻ ഡയറക്ടറി പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു വേറിട്ട റഫറൻസ് SKSSF DELHI CHAPTER രാജ്യത്തിന്‌ സമർപിച്ചു.

ദുബൈ SKSSF കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് സത്യധാര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ദുബൈ : SKSSF ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് സത്യധാര ദുബൈ ഓഫീസില്‍ വെച്ച് ഗള്‍ഫ് സത്യധാര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ ഉസ്താദിന്‍റെ രോഗ ശമനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഹമീദ് മിസ്ബാഹി മാലൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഗള്‍ഫ് സത്യധാരയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 11 വെള്ളിയാഴ്ച വിപുലമായ രീതിയില്‍ ജില്ലാ കൌണ്‍സില്‍ മീറ്റ് നടത്തുവാനും തീരുമാനിച്ചു. ഹസന്‍ രമന്തളി, യൂസുഫ് കാലടി, ശറഫുദ്ദീന്‍ പെരുമളാബാദ്, ഹാരിസ് മിസ്ബാഹി, ഹമീദ് മിസ്ബാഹി, സ്വാദിഖ് പെരിങ്ങത്തൂര്‍, റശീദ് ഇരിക്കൂര്‍, റഫീഖ് പുളിങ്ങോം പ്രസംഗിച്ചു.
- sharafudheen Peruamalabad

തജ്‌രിബ മതശാക്തീകരണ പദ്ധതി 50 കേന്ദ്രങ്ങളില്‍

കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ച തജ്‌രിബ മഹല്ല്തല മത ശാക്തീകരണ പദ്ധതി വെക്കേഷന്‍ സമയമായ എപ്രില്‍ - മെയ് മാസങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 50 മഹല്ലുകളില്‍ നടപ്പിലാക്കും. പ്രത്യേക പരിശീലനം നേടിയ 200 മതവിദ്യാര്‍ഥികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മഹല്ല് ശാക്തീകരണം, മതവിദ്യാഭ്യാസ സംരക്ഷണം, ധര്‍മബോധനം, കരിയര്‍ ഗൈഡന്‍സ് എന്നിവയാണ് തജ്‌രിബയിലൂടെ ലക്ഷ്യമാക്കുന്നത്. മഹല്ല് സര്‍വ്വേ, ഗൃഹസന്ദര്‍ശനം, കുരുന്നുകൂട്ടം, ടീനേജ് കോണ്‍ഫറന്‍സ്, യൂത്ത്മീറ്റ്, വയോജന സംഗമം, കുടുംബസംഗമം, വനിതാ മീറ്റ്, ലഘുലേഖ വിതരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി മഹല്ലുകലില്‍ നടക്കുക. നീലഗിരി-5, വയനാട്-10, കാസര്‍കോഡ്-5, കോഴിക്കോട്-10, മലപ്പുറം-10, പാലക്കാട്-5, തിരുവനന്തപുരം-5 എന്നിങ്ങിനെയാണ് ജില്ല തിരിച്ചുള്ള മഹല്ലുകളുടെ എണ്ണം. ഇതോടെ പദ്ധതി നടപ്പിലാവുന്ന മഹല്ലുകളുടെ എണ്ണം 100 ആകും. 
- SKSSF STATE COMMITTEE

പെരുന്തിരുത്തി മഹല്ല് SKSSF വാര്‍ഷിക സമ്മേളനം ഏപ്രില്‍ 14 തിങ്കളാഴ്ച

- Skssf Perunthiruthi

ബുശ്റാകുമുല്‍ യൌം; KICR വിജ്ഞാന വിരുന്നില്‍ ഇന്ന് ശംസുദ്ദീന്‍ ഫൈസി സുന്നത്ത് നിസ്കാരം എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും


സന്തുഷ്ട കുടുംബം ഏപ്രില്‍ ലക്കം വിപണിയില്‍

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു

ജിദ്ദ : സമസ്ത കേരള ഇസ്‍ലാമിക് സെന്‍റര്‍ ജിദ്ദ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രസംഗിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സെക്രട്ടറി അവതരിപ്പിച്ചു. 2014-2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ഭാരവാഹികളായി ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്(ചെയര്‍മാന്‍), സയ്യിദ് ഉബൈദുല്ല തങ്ങള്‍ (പ്രസിഡന്‍റ്), മുസ്തഫ ബാഖവി ഊരകം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, അബ്ദുല്‍ അസീസ് പറപ്പൂര്‍ (വൈ.പ്രസിഡന്‍റ്) എം.സി. സുബൈര്‍ ഹുദവി (ജന.സെക്രട്ടറി), ഹാഫിള് ജഅ്ഫര്‍ വാഫി, മജീദ് പുകയൂര്‍, അബ്ദുല്‍ ബാരി ഹുദവി, ദില്‍ഷാദ് കാടാമ്പുഴ (ജോ.സെക്രട്ടറി), അബ്ദുല്ല കൊപ്പം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ടി.എച്ച്. മുഹമ്മദ് ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതവും എം.സി. സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.
- Abdul Majeed Pukayoor

വിയജത്തിന്റെ അനിവാര്യതയാണ് ആത്മവിശ്വാസം : ഡോ. യഹ്‌യാഖാന്‍

റിയാദ് : ടെക്‌നോളജിയുമായി പിറന്ന വീഴുന്ന പുതിയ തലമുറയെ ആത്മവിശ്വാസം നല്‍കി കരുത്തരാക്കാനും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പറന്നുയരാനും പര്യപ്തരാക്കണമെന്നും മോബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം വഴിതെറ്റുന്നില്ലന്ന് ഉറപ്പ് വരുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പ്രശസ്ഥത കൗണ്‍സിലറും കാര്‍പ്പ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. യഹ്‌യാഖാന്‍ കോഴിക്കോട് പറഞ്ഞു. SKIC റിയാദ് മൂന്ന് ദിവസങ്ങളിലായി രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പൊതുസമൂഹം ഇവര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ 'പുതിയ ലോകം രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്' 'വിദ്യാര്‍ത്ഥികളും നവലോകവും' 'വിജയത്തിന്റെ വഴികള്‍' തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.  ജീവിത വിജയങ്ങള്‍ കീഴടക്കാന്‍ അക്കാദമിക്ക് യോഗ്യതയെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആത്മവിശ്വാസമെന്നും ഈ രംഗത്ത് ഉള്ള അപര്യാപ്തതയാണ് പല രംഗത്തും മലയാളികള്‍ തഴയപ്പെടാനുള്ള കാരണമെന്നും അദ്ദേഹം തുടര്‍ന്നു. സമൂഹത്തെ തിരിച്ചറിയാതെ പുതുതലമുറ വളരുകയാണെങ്കില്‍ അത് പരാജയത്തിലേക്കുള്ള വഴി തുറക്കപ്പെടുമെന്നും ഒരു ശതമാനം കുട്ടികള്‍ സമൂഹത്തില്‍ മന്ദബുദ്ധികളായിയാണ് ജനിക്കുന്നത്. കഴിച്ചുള്ള കുട്ടികളുടെ കഴിവുകള്‍ അവര്‍ക്കോ രക്ഷിതാക്കള്‍ക്കോ തിരിച്ചറിയാതെ പോവുന്നത് കൊണ്ട് യഥാര്‍ത്ഥ നേട്ടങ്ങളിലെത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.എം. ഉസ്താദിന്‍റെ ജീവിതം വരും തലമുറ പാഠഭാഗമാക്കണം : ഖലീല്‍ കാശിഫി

ഷാര്‍ജ : ശഹീദെ മില്ലത്ത് സി.എം. ഉസ്താദിന്‍റെ കൊലപാതകരെ കണ്ടെത്തുക എന്നത് സമൂഹത്തിന്‍റെ ബാധ്യതയാണെന്നും അതിന്നായി ജീവന്‍മരണ പോരാട്ടം നടത്തുന്നതോടൊപ്പം ഉത്തര മലബാറിലെ മത ഭൌതിക വൈജ്ഞാനിക നവോത്ഥാന നായകനെന്ന നിലയില്‍ സി.എമ്മിന്‍റെ ജീവിതം വരും തലമുറക്ക് വിദ്യാലയങ്ങളില്‍ പാഠമാക്കാനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് SKSSF കാസര്‍കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഖലീല്‍ റഹ്‍മാനി കാശിഫി. SKSSF ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശഹീദേ മില്ലത്ത് സി.എം. ഉസ്താദ് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
സത്യം എത്ര കാലം മൂടിവെച്ചാലും ഈ കാപാലികരെ പുറത്ത് കൊണ്ടുവരുന്നത് വരെ കേരള സമൂഹത്തിന് വിശ്രമമില്ല എന്ന് SKSSF യു.എ.ഇ. പ്രസിഡന്‍റ് സയ്യിദ് ശുഹൈബ് തങ്ങള്‍ പ്രസ്താവിച്ചു. 
ഖതമുല്‍ ഖുര്‍ആനോട് കൂടി തുടങ്ങിയ യോഗത്തില്‍ SKSSF കാസര്‍കോട് ഷാര്‍ജ കമ്മിറ്റി പ്രസിഡന്‍റ് എം.പി.കെ. പള്ളങ്കോട് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സുഹൈല്‍ വലിയ സ്വാഗതവും ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൌലവി, അഹ്‍മദ് സുലൈമാന്‍ ഹാജി, ഷാര്‍ജ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് ഹാഫിസ് സ്വബ്റത്ത് റഹ്‍മാനി, കെ.എം.സി.സി. ഷാര്‍ജ കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് സലാം ഹാജി എന്നിവര്‍ ആശംസയും ട്രഷറര്‍ കബീര്‍ ചമ്പരിക്ക നന്ദിയും പറഞ്ഞു.
- Shafeeque Adhur

കണ്ണൂര്‍ ജമാലിയ്യ അറബിക് കോളേജ്; പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

കണ്ണൂര്‍ : ദീനീ പ്രബോധനമേഖലയില്‍ കാലോചിത പണ്ഡിത പ്രതിഭകളെ സമൂഹസമക്ഷം സമര്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പാണക്കാട്‌ ഹൈദരലി ശിഹാബ് തങ്ങളുടെയും ചപ്പാരപ്പടവ് ഉസ്താദിന്റെയും ആത്മീയ നേതൃത്വത്തില്‍ നാല്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത്‌ കൊളവല്ലൂര്‍-ചെറുപ്പറമ്പില്‍ സ്ഥാപിക്കപ്പെട്ട പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്‌കോളേജിന്റെ ജില്ലയിലെ പ്രമുഖ ജൂനിയര്‍ കോളേജാണ് ജമാലിയ്യ അറബിക് കോളേജ്. ഏകദേശം അറുപതോളം വിദ്യാര്‍ത്ഥികള്‍ വിവിധ ബാച്ചുകളിലായി സ്ഥാപനത്തില്‍ മത-ഭൗതിക വിദ്യഭ്യാസം നുകര്‍ന്നുകൊണ്ടിരിക്കുന്നു. സ്‌കൂള്‍-മദ്രസ ഏഴാംതരം പാസ്സായ വിദ്യാര്‍ത്ഥികളെ എട്ട്‌ വര്‍ഷം കൊണ്ടും പത്താം തരം പാസ്സായ വിദ്യാര്‍ത്ഥികളെ ഏഴ്‌ വര്‍ഷം കൊണ്ടും പട്ടിക്കാട് ജാമിഅ നൂരിയ്യ മുത്വവ്വല്‍ കോഴ്‌സിന് പ്രാപ്തമാക്കുന്നതോടൊപ്പം യു.ജി.സി അംഗീകൃത സര്‍വ്വകലാശാലയുടെ ഡിഗ്രിയും കരസ്ഥമാക്കാവുന്ന രീതിയിലാണ്‌ സിലബസ് ക്രമീകരിച്ചിട്ടുള്ളത്. ഏഴാംതരം പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് (NIOS) സ്‌കീം പ്രകാരം പത്താം തരം പബ്ലിക് എക്‌സാം എഴുതാനും സ്ഥാപനം സൗകര്യമൊരുക്കുന്നു. വിശാലമായ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും, തൂലിക-പ്രസഗം- സോഷ്യല്‍ വര്‍ക്കുകള്‍ തുടങ്ങിയ പാഠ്യേതരമേഖലകളില്‍ മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നിരന്തര പരിശീലനവും പ്രോത്സാഹനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

വിഖായ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി നടത്തി

കണ്ണൂര്‍ : വിഖായ കണ്ണൂര്‍ ജില്ലാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ വിഖായ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ യാത്രയും വളണ്ടിയര്‍ റാലിയും നടത്തി. സന്ദേശ യാത്രയുടെ ഉദ്ഘാടനം തലശ്ശേരി ബസ് സ്റ്റാന്‍റ് പരിസരത്ത് എ. എസ്. ഐ. പ്രേംദാസ് നിര്‍വ്വഹിച്ചു. അബ്ദുസലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രങ്ങളിലെ വിവിധ സ്വീകരണങ്ങള്‍ക്ക് ശേഷം വളണ്ടിയര്‍ റാലിയോടുകൂടി കണ്ണൂര്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് സമാപിച്ചു. സമാപന സംഗമം ഹാരിസ് എടവച്ചാലിന്‍റെ അധ്യക്ഷതയില്‍ സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുലത്തീഫ് പന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ശഹീര്‍ പാപ്പിനിശ്ശേരി, ജുനൈദ് ചാലാട് പ്രസംഗിച്ചു. സലാം പൊയനാട് സ്വാഗതവും യഅ്ഖൂബ് നന്ദിയും പറഞ്ഞു.
- latheef panniyoor

ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‍ലാമിക് കോംപ്ലക്സ് മുണ്ടക്കുളം; അഡ്മിഷന്‍ ആരംഭിച്ചു

- SHAMSULULAMA COMPLEX - MUNDAKKULAM

അബൂദാബി SKSSF തൃശൂര്‍ ജില്ല സംഘടിപ്പിക്കുന്ന നാരിയത്ത് സ്വലാത്ത് മജ്‍ലിസ് ഏപ്രില്‍ 10ന് ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍

- abduljaleel eadakkaziyoor

ജ്ഞാന നിര്‍മിതിയില്‍ മുസ്‍ലിംകള്‍ പൂര്‍വ പണ്ഡിതരെ മാതൃകയാക്കണം : പ്രൊ. എ. കെ രാമകൃഷ്ണന്‍

ഡല്‍ഹി : ജ്ഞാന നിര്‍മ്മാണത്തില്‍ ഗസ്സാലി ഇമാമിനെപോലുള്ള പൂര്‍വ്വ പണ്ഡിതരെ മാതൃകയാക്കാന്‍ പുതു തലമുറ തയ്യറാകണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല പ്രൊ. എ. കെ. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാലത്തിനു അനുയോജ്യമായി മതങ്ങളുടെ സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും അറിവിന്റെ പുതിയ തലങ്ങളെ തേടാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയേണ്ടതുണ്ട്. കമ്പോളത്തിനു അനുസരിച്ച  വിദ്യ തേടുന്നതിനു പകരം മാനവിക വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. SKSSF ഡല്‍ഹി ചാപ്റ്റര്‍ പുറത്തിറക്കുന്ന "എഡ്യു കാള്‍" ഹയര്‍ എഡ്യുക്കേഷന്‍ ("edu call" higher education) ഡയറക്ടറിയുടെ പ്രാകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍, പ്രാധാന മലയാളി സംഘടനകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറി സയ്യിദ് മര്‍സൂക് ബാഖഫി തങ്ങള്‍, പി എം ഇബ്രാഹിം ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ SKSSFഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ്‌ ഷംസീര്‍ അലി അധ്യക്ഷത വഹിച്ചു. ജാമിയ മില്ലിയ ഇസ്ലാമിയ വിദൂര വിദ്യാഭ്യാസ വിഭാഗം അസ്സിസ്റെന്റ്റ് ഡയറക്ടര്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കെ എ സ്വാഗതവും മന്‍സൂര്‍ ഹുദവി നന്ദിയും പറഞ്ഞു. ഡല്‍ഹി കെ എം സി സി പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍,  നവാസ് നിസാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
- skssf delhi

തജ്‍രിബ; മഹല്ല് തല മത ശാക്തീകരണ പദ്ധതി ലഘുലേഖ 'നമ്മുടെ മക്കള്‍'

Click here to download pdf file

സൗദിയില്‍ മരണപ്പെട്ട ഹംസയുടെ മയ്യിത്ത് തിങ്കളാഴ്ച എത്തും

പഴയവൈത്തിരി / വയനാട് : സൗദിയിലെ ദര്‍ബില്‍ വെച്ച് രണ്ടാഴ്ച മുമ്പ് രക്തസമ്മര്‍ദ്ദം മൂലം മരണപ്പെട്ട പഴയ വൈത്തിരി സ്വദേശി മുരിങ്ങാത്തോടന്‍ ഹംസ(47) യുടെ മയ്യിത്ത് തിങ്കളാഴ്ച നാട്ടിലെത്തിക്കുംലീവ് കഴിഞ്ഞ് ഒരു വര്‍ഷം മുമ്പാണ് ഹംസ സൗദിയിലേക്ക് പോയത്. പൊഴുതന ആറാംമൈലിലെ പരേതരായ മുരിങ്ങാത്തോടന്‍ കുഞ്ഞഹമ്മദിന്റേയും പാത്തുമ്മയുടേയും മകനാണ്. പഴയ വൈത്തിരിയിലെ പരേതനായ മണക്കാട്ടില്‍ മൊയ്തീന്‍ ഹാജി, കുഞ്ഞാമി എന്നിവരുടെ മകള്‍ റംലയാണ് ഭാര്യ. +2, +1, ഒന്‍പതാം തരം വിദ്യാര്‍ത്ഥികളായ ഷാഹുല്‍ ഹമീദ്, ജസീറ, സൈഫുന്നിസ എന്നിവര്‍ മക്കളാണ്വീരാന്‍, കോയ, അലവി, കദിയുമ്മ, തായുമ്മ, നബീസ, മറിയം എന്നിവര്‍ സഹോദരങ്ങളാണ്രാവിലെ 11 മണിക്ക് സൗദി എയര്‍ലൈന്‍സില്‍ കരിപ്പൂരിലെത്തുന്ന മയ്യിത്ത് 4 മണിക്ക് നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം പഴയ വൈത്തിരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുംശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വൈസ് പ്രസിഡന്റ് സി പി ഹാരിസ് ബാഖവിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവാണ്.
- harisbaqavi

TREND സമ്മര്‍ ഗൈഡ് പ്രോഗ്രാം തുടങ്ങി

സംസ്ഥാതല ഉദ്ഘാടനം പാണക്കാട് സയ്യിദ്
ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
മലപ്പുറം : SKSSF ട്രെന്റിന്റെ കീഴില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന അവധിക്കാല ഗൈഡന്‍സ് പദ്ധതിയായ 'സമ്മര്‍ഗൈഡി' ന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. എം.. ലത്തീഫ്, കെ.പി.യാസിര്‍ അറഫാത്ത്, ആഷിഖ് കുഴിപ്പുറം, സകരിയ്യ ഫൈസി, റിയാസ് നരിക്കുനി പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി വ്യക്തിത്വ വികസന ക്യാമ്പുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, രക്ഷാകര്‍തൃ പരിശീലനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
- skssf TREND

SKSSF ജൂബിലി സംഘാടക സമിതി രൂപീകരണം 17 ന്

കോഴിക്കോട് : നീതിബോധത്തിന്‍റെ നിതാന്ത ജാഗ്രത എന്ന മുദ്രാവാക്യവുമായി നടക്കുന്ന SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ എപ്രില്‍ 17ന് വ്യാഴാഴ്ച കുറ്റിപ്പുറത്ത് നടക്കും. വൈകീട്ട് 3 മണിക്ക് പാറമ്മല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ സമസ്തയുടെ വിവിധ പോഷക സംഘടനകളുടെ സംസ്ഥാന-ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളും പ്രവാസി സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
- SKSSF STATE COMMITTEE

''മര്‍കസിലെ മുടി വ്യാജമാണെന്ന്‌ കാന്തപുരത്തിന്റെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു.. ചില കുട്ടികള്‍ തന്റെ സംസാരത്തിന്‌ സാക്ഷിയുമാണ്‌..'' വിഘടിത ക്ലാസ്സ്‌ റൂം മുഫ്‌തി അബ്‌ദു നസീര്‍ അസ്‌ഹരിയുടെ സംസാരം ജിശാന്‍ മാഹി പുറത്തുവിട്ടു

വ്യാജകേശ വിഷയത്തില്‍ കാന്തപുരത്തെ ഉത്തരം മുട്ടിച്ച അസ്‌ഹരിയുടെ വാക്കുകള്‍ (ജിശാന്‍ മാഹിയുമായി പങ്കുവെച്ച ഭാഗം) കഴിഞ്ഞ ദിവസമാണ്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ടത്‌. ക്ലിപ്പവതരണം പുര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

SKSSF സില്‍വര്‍ജൂബിലി; ഏരിയാ കേന്ദ്രങ്ങളില്‍ സന്ദേശ റാലികള്‍ ഇന്ന്

മലപ്പുറം: നീതിബോധത്തിന്റെ നിതാന്തജാഗ്രത എന്ന സന്ദേശത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന സില്‍വര്‍ജൂബിലി പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ടുള്ള സന്ദേശറാലി ജില്ലയിലെ എട്ട് ഏരിയാ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും.
നിലമ്പൂര്‍ ഏരിയാറാലി വണ്ടൂര്‍ ടി.ബി പരിസരത്തുനിന്നും പെരിന്തല്‍മണ്ണ ഏരിയാ റാലി മേലാറ്റൂര്‍ ഉച്ചാരക്കടവില്‍നിന്നും മലപ്പുറം ഏരിയാ റാലി മലപ്പുറം സുന്നിമഹല്‍ പരിസരത്തുനിന്നും കൊണ്ടോട്ടി ഏരിയാറാലി കൊണ്ടോട്ടി സുന്നിമഹല്‍ പരിസരത്തുനിന്നും തിരൂരങ്ങാടി ഏരിയാറാലി ചേളാരിയില്‍നിന്നും തിരൂര്‍ ഏരിയാറാലി തലക്കടത്തൂര്‍ എ.പി.എം ഓഡിറ്റോറിയം പരിസരത്തുനിന്നും കോട്ടയ്ക്കല്‍ ഏരിയാ റാലി വേങ്ങര കുറ്റാളൂര്‍ ബദരിയ്യ കാമ്പസ് പരിസരത്തുനിന്നും കുറ്റിപ്പുറം ഏരിയാ റാലി വളാഞ്ചേരി മീമ്പാറയില്‍നിന്നും ആരംഭിക്കും. 

"ബുശ്റാകുമുല് യൗം" കാമ്പയിൻ പ്രഭാഷണം ''ഹബര്‍ വാഹിദും വഹാബികളുടെ തമ്മില്‍ തല്ലും'' (Record)


കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ പ്രമുഖ പണ്ഡിത നിരയുടെ നേതൃത്വത്തില് നടന്നു വരുന്ന "ബുശ്റാകുമുല് യൗം" കാമ്പയിൻ പ്രഭാഷണങ്ങൾ ഓരോന്നും കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

വിശ്വാസികൾ ഒഴുകിയെത്തി; സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന പ്രഭാഷണപരമ്പരക്ക്‌ പ്രൌഢോജ്ജ്വലസമാപനം

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‌ ഉള്‍ക്കൊള്ളാനാവാത്ത വിധം ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്തെ സാക്ഷി നിര്‍ത്തി സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന വിജ്ഞാന സദസ്സിന്‌ പ്രൌഢോജ്ജ്വല പരിസമാപ്‌തി. സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഗുദൈബിയ, ഹൂറ ഏരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രമുഖ വാഗ്‌മി ഹാഫിസ്‌ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ പ്രഭാഷണത്തിനാണ്‌ സമീപകാലത്തെ കേരളീയ സമാജത്തിന്റെ റെക്കോര്‍ഡ്‌ തകര്‍ത്ത ശ്രോതാക്കള്‍ തടിച്ചു കൂടിയത്‌. 
സ്‌ത്രീ പുരുഷ ഭേദമന്യെ ഒഴുകിയെത്തിയ ആയിരങ്ങളെ ഉള്‍ക്കൊള്ളാനാവാതെ ബഹ്‌റൈന്‍ കേരളീയ സമാജം അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയിലെ അവതരണം പൂര്‍ണ്ണമായും പ്രവാസികളുമായി ബന്ധപ്പെടുത്തിയതായിരുന്നതിനാല്‍ ഏറെ വൈകിയും ഒഴുകിയെത്തിയ ശ്രോതാക്കള്‍ പാതിരാത്രിയോടെ നടന്ന കൂട്ടു പ്രാര്‍ത്ഥനക്കു ശേഷമാണ്‌ പിരിഞ്ഞു പോയത്‌. 
പ്രവാസികള്‍ ന•യുടെ പ്രചാരകരാവണമെന്നും ന• വര്‍ദ്ധിപ്പിക്കുന്നതിലല്ല ഒരു തി•യെങ്കിലും ഉപേക്ഷിക്കുന്നതിലാണ്‌ അല്ലാഹുവിന്റെ പ്രീതിയെന്നും പ്രഭാഷണത്തിനിടെ ബാഖവി ഓര്‍മ്മിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ അറിയാതെ അവ പ്രചരിപ്പിക്കരുതെന്നും നാട്ടിലെ നിരവധി സ്‌ത്രീകളുടെയും കുട്ടികളുടെയും

എടവണ്ണപ്പാറ റശീദിയ ത്രിദിന മതപ്രഭാഷണം സമാപിച്ചു

എടവണ്ണപ്പാറ : എടവണ്ണപ്പാറ റശീദിയ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന റശീദിയ സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ മര്‍ഹും. കണ്ണിയത്ത് ഉസ്താദ് നഗറില്‍ സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണം പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപ്പിച്ചു. 
സമാപ്പന സമ്മേളനം സയ്തു മുഹമ്മദ് നിസ്സാമി ഉത്ഘാടനം ചെയ്തു. പ്രാര്‍ത്ഥന സമ്മേളനത്തിന്ന് പാണക്കാട് സയ്യിദ് റശീദലി ഷിഹാബ് തങ്ങള്‍ നേത്രത്വം നല്‍ക്കി. അബുശമാസ് മൗലവി കോട്ടയം മുഖ്യ പ്രഭാഷണം നല്‍ക്കി.

അഖ്‌സ മോട്ടിവേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : മണലടി ദര്‍സ് സംഘം അല്‍ അഖ്‌സ സമ്മര്‍ വെക്കേഷന്‍ കാലയളവില്‍ നടത്തപ്പെടുന്ന അഖ്‌സ മോട്ടിവേഷന്‍-14 കോഴ്‌സിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഒഴിവുകാലങ്ങളില്‍ ഇത്തരത്തിലുള്ള കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികളെ ധാര്‍മ്മിക ബോധമുള്ളവരാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 
മണലടി മഹല്ല് ഖാസി ഉസ്താദ് മുസ്തഫ അശ്‌റഫി കക്കുപ്പടിയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പരിപാടിയില്‍ മഹല്ല് സെക്രട്ടറി സലാം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്റ് ബാപ്പുട്ടി ഹാജി, ട്രഷറര്‍ പഴേരി ശരീഫ് ഹാജി, വട്ടപ്പറമ്പ് മഹല്ല് ഖാസി ഉമര്‍ ഫൈസി, തെങ്കര മഹല്ല് ഖാസി കുഞ്ഞിമുഹമ്മദ് ദാരിമി, ചക്കരത്തൊടി വാപ്പുട്ടി ഹാജി, അപ്പക്കാടന്‍ അലവി ഹാജി, അബു മുസ്‌ലിയാര്‍, പി എം ബി ബശീര്‍, സി എച്ച് കുഞ്ഞാന്‍ ഹാജി, അബൂബക്കര്‍ മാസ്റ്റര്‍, സി എച്ച് മൊയ്ദു ഹാജി, എഞ്ചിനീയര്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സഈദ് ഹുദവി ചാപ്പനങ്ങാടി സ്വാഗതവും അല്‍-അഖ്‌സ ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.

തൃശൂരിൽ നിന്നുള്ള വ്യാജ വാര്‍ത്ത; മാധ്യമ ഭീകരത തിരിച്ചറിയണം - എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുന്ന മാധ്യമ ഭീകരത സമൂഹവും അധികൃതരും തിരിച്ചറിയ ണമെന്ന് എസ്. കെ. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഭീകര പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെടുത്തി തൃശൂര്‍ മുളങ്കുന്നത്ത് കടവ് ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റിലായി എന്ന വ്യാജ വാര്‍ത്ത ചമച്ച് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത് പത്ര മുത്തശ്ശിമാരുടെ നുരഞ്ഞുപൊങ്ങുന്ന വര്‍ക്ഷീയതയാണ് പ്രകടമാക്കുന്നത്.
ഇത്തരം വിഷയങ്ങളില്‍ പുകമറ സൃഷ്ടിക്കാ നല്ല വ്യക്തത വരുത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കേ'ത്. വര്‍ക്ഷീയ ഭീകര പ്രവര്‍ത്ത നങ്ങളെന്ന് തെളിഞ്ഞാല്‍ അത് പുറത്ത് കൊണ്ഡൂവരേണ്ഡതും കുറ്റവാളികളെ ശിക്ഷിക്കേണ്ഡതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും അതിന്റെ വസ്തുതകള്‍ പുറത്ത് വന്നതുമാണ്.
എന്നിട്ടും ബന്ധപ്പെട്ട പത്ര വിഷയത്തില്‍ ദുരൂഹ തയുണ്ഡാക്കി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ ബോധപൂര്‍വ്വം ഭീകരമുദ്രചാര്‍ത്തി തെരെ ഞ്ഞടുപ്പ് കാലത്ത് അപകടകരമായി വിഷം വിതറുകയാണ് ഇത്തരം മാധ്യമങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ മതത്തിന്റെ പേരില്‍ തന്നെ പീഢനയും ചൂഷണങ്ങളും നട ക്കുന്നതിന്റെ അരമന രഹസ്യങ്ങള്‍ പുറത്ത് വന്നിട്ടും അതിന്റെ നേരെ കണ്ണടക്കുന്ന ഇത്തരക്കാരുടെ 'ഉദ്ദേശ്യശുദ്ധി' വ്യക്തമാണെന്ന് യോഗം ചൂണ്ഡീക്കാട്ടി. അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, പി എം റഫീഖ് അഹമ്മദ് തിരൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, നവാസ് പാനൂര്‍, അയ്യൂബ് കൂളിമാട് അബ്ദുറഹീം ചുഴലി എന്നിവര്‍ സംസാരിച്ചു വൈസ് പ്രസിഡേണ്ട് സിദ്ധിഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തല്ലൂര്‍ നമ്പിയും പറഞ്ഞു.

മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കരുത് - സമസ്ത ബഹുജന സംഗമം

മലപ്പുറം: രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. വര്‍ഗീയ കക്ഷികളും ഫാസിസ മനോഭാവ മുള്ളവരും അധികാര ത്തിലേറാന്‍ പരിശ്രമി ക്കുകയാണ്. ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍ക്കുന്ന പൈതൃകത്തെ നശിപ്പിച്ചു കളയുന്ന ഇത്തരം പ്രവണത വരാന്‍ പാടില്ല. മതേതര ത്വത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷികള്‍ അധികാരത്തില്‍ വരണം. മത പ്രവര്‍ത്തന ങ്ങള്‍ക്ക് സൗകര്യം ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തണം. ജനാധിപത്യ രീതിയില്‍ ഭരണാധികാ രികളെ തെരഞ്ഞടുക്കാനുള്ള സുവര്‍ണാവസരം പാഴാക്കരുത്. വിജയ സാധ്യത ഇല്ലാത്തവരും പ്രധാന മുന്നണികളിലെ കക്ഷികളില്‍ പെടാത്തവരുമായ വ്യക്തികള്‍ക്ക് വോട്ട് നല്‍കി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കരുത്. പ്രാദേശിക അഭിപ്രായ വിത്യാസങ്ങളും എതിര്‍പ്പുകളും തെരഞ്ഞടുപ്പ് വേളയില്‍ പ്രകടിപ്പിച്ച് സാമുദായിക വോട്ടുകള്‍ ചിതറുത്.
രാജ്യത്തിന്റെ ഭരണ ഘടനയോടും മാനുഷിക മൂല്യങ്ങളോടും കടപ്പാടുള്ള പണ്ഡിത സഭയായ സമസ്ത സത്യത്തെയും നന്മയെയും പിന്തുണക്കുന്നവരാണ്. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണി കാണാതെ പോകരുത്. ചെറിയ പ്രശ്‌നങ്ങള്‍ പര്‍വ്വതീകരിച്ച് വലിയ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ദുര്‍ബല കക്ഷികളുടെ പ്രചാരണങ്ങളില്‍ വഞ്ചിതരാവാതെ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് സൂക്ഷമതയോടെ വോട്ട് രേഖപ്പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക ഘടകങ്ങളും കോട്ടക്കലില്‍ സംഘടിപ്പിച്ച ബഹുജന സംഗമം അംഗീകരിച്ച പ്രമേയം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

പെരിന്തല്‍മണ്ണ ഏരിയാ ത്വലബാ കവെന്‍ഷന്‍ സമാപിച്ചു

പെരിന്തല്‍മണ്ണ: ഏരിയാ ത്വലബാ കവെന്‍ഷന്‍ സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ തൂത ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സയ്യിദ് എസ്.എം.എ തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ മുസ്ത്വഫാ ഫൈസി വടക്കുംമുറി, ജില്ലാ ട്രഷറര്‍ ശമീര്‍ ഫൈസി ഒടമല എിവര്‍ ത്വലബാ പ്രധിനിധകളുമായി സംവദിച്ചു. ത്വലബാവിംഗ് ജില്ലാ സെക്ര'റി റാഷിദ്, ഫാറൂഖ് തങ്ങള്‍, നജീബുള്ള പള്ളിപ്പുറം എിവര്‍ സംബന്ധിച്ചു.

''ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതം'' കോബ്ര പോസ്റ്റ് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവു, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, മുന്‍ യുപി മുഖ്യമന്ത്രി കല്ല്യാണ്‍ സിങ്, ഉമാഭാരതി എന്നിവര്‍ക്ക് ഗൂഢാലോചന അറിയാമെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നു. ഓപ്പറേഷന്‍ ജന്മഭൂമി എന്ന പേരില്‍ കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 23 പേരുമായി നടത്തിയ അഭിമുഖത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തല്‍. പുസ്തകം എഴുതുന്നതിന്റെ ഭാഗമായി അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷാണ് 23 പേരെയും അഭിമുഖം നടത്തിയത്. അയോധ്യ, ഫൈസാബാദ്, ലഖ്‌നോ, ഖൊരാക്പൂര്‍, മധുര, മൊറാദാബ്ദ്, ജയ്പൂര്‍, ഔറംഗാബാദ്, മുംബൈ, ഗ്വാലിയാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് ആശിഷ് അഭിമുഖം തയ്യാറാക്കിയത്.

വോട്ടുകള്‍ ഏകീകരിപ്പിച്ച് രാജ്യത്തെ ശക്തിപ്പെടുത്തണം - അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മലപ്പുറം: ഫാസിസ്റ്റുകള്‍ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മേതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍. കോട്ടക്കലില്‍ ഫാസിസത്തിനെതിരെ സമസ്ത സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
1980-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ രണ്ട് സീറ്റില്‍ മാത്രം ഒതുങ്ങിയിരുന്ന ബി ജെ പിയെ അധികാരത്തിലെത്തിക്കുകയും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലേക്ക് വളര്‍ത്തുകയും ചെയതത് ഇടതുപക്ഷത്തിന്റെ അന്ധമായ കോണ്‍ഗ്രസ് വിരുദ്ധ മനോഭാവമാണ്. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് വര്‍ഗീയ ശക്തികളെ അധികാരത്തിലെത്തിക്കുന്ന സമീപനമാണ് ഇടതുപക്ഷം ഇപ്പോഴും തുടരുന്നത് എന്ന വസ്തുത ഖേദകരമാണ്. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന കക്ഷികളും കാര്യഗൗരവം തിരിച്ചറിഞ്ഞ് മതേതര ശക്തികള്‍ക്ക് കരുത്ത് പകരാന്‍ തയ്യാറാകണം. 

ദുബൈ മലപ്പുറം അല്‍ ഇസ്തിഖാമ 2014 വെള്ളിയാഴ്ച്ച

ദുബൈ : ഗള്‍ഫ് സത്യധാര മലപ്പുറം ജില്ലാ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ അല്‍ ഇസ്തിഖാമ 2014 ഏപ്രില്‍ 4 വെള്ളിയാഴ്ച്ച 2 മണിക്ക് ദുബൈ സുന്നി സെന്റര്‍ ഹാളില്‍ വെച്ച് നടക്കും. 
പരിപാടിയില്‍ മുഅജിസത്തും കറാമത്തും എന്ന വിഷയത്തില്‍ പണ്ഡിതരോട് പ്രവര്‍ത്തകര്‍ക്ക് സം വദിക്കാന്‍ അവസരം ഉണ്ടാക്കും. 
ഉസ്താദ് എം.പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട്, സല്‍മാന്‍ അസ് ഹരി, ഷൗക്കത്ത് ഹുദവി എന്നിവര്‍ പങ്കെടുക്കും

ബഹുജന സംഗമത്തിന് ആയിരങ്ങളെത്തും ; ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഇന്ന് സമസ്തയുടെ പ്രഖ്യാപനം

മലപ്പുറം : രാജ്യത്തെ അസ്ഥിരപ്പെടു ത്താന്‍ അനുവദി ക്കില്ലെന്ന പ്രഖ്യാപന വുമായി ഫാസിസത്തി നെതിരെ സമസ്ത ഇന്ന് കോട്ടക്കലില്‍ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. കോട്ടക്കല്‍ ഗംഗ ഓഡിറ്റോറിയത്തിലും പരിസരത്തുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യം നേരിടുന്ന വലിയ ഭീഷണി അസമധാനം സൃഷ്ടിക്കുന്ന ഫാഷിസ മനോഭാവങ്ങളാണ്. ഇത് വളര്‍ത്തിയെടുക്കുന്നവര്‍ അധികാരത്തിലേറുന്നത് ഇന്ത്യയെ തകര്‍ക്കും. രാഷ്ട്രീയ പക പോക്കലുകളും ശത്രുവിനെ ഉന്മൂലനം ചെയ്യലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കലും മുഖമുദ്രയാക്കിയവരുടെ കരങ്ങളില്‍ അധികാരമേല്‍പ്പിക്കുന്നത് സഗൗരവം സമൂഹം തിരിച്ചറിയേണ്ട സാഹചര്യം മുന്‍ നിര്‍ത്തി സമസ്ത സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില്‍ സമസ്ത പണ്ഡിതരും ബഹുജനങ്ങളും അണി നിരക്കും.
പൈതൃകവും പാരമ്പര്യവും നിലകൊള്ളുന്ന ഇന്ത്യാരാജ്യത്തെ സ്‌നേഹിക്കാനും സംരക്ഷിക്കാനും പുതുതലമുറയെ ബോധവല്‍കരിക്കാന്‍ ബഹുജന സംഗമം ഉപയോഗപ്പെടുത്തും. ഉച്ചക്ക് രണ്ട് മണിക്ക് ജില്ലയിലെ ഖത്വീബുമാരുടെ സംഗമവും മൂന്ന് മണിക്ക് ബഹുജന സംഗമവും ആരംഭിക്കും. ഫാസിസ്റ്റ് ഭീഷണിക്കെതിരെ പ്രഖ്യാപനം നടത്തുന്ന സമസ്ത ബഹുജന സംഗമത്തിന് പ്രമുഖ പണ്ഡിതരും നേതാക്കളും നേതൃത്വം നല്‍കും. 'ഫാസിസം: ഇന്ത്യ നേരിടുന്ന ഭീഷണി' അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിക്കും. സമസ്ത, സുന്നി യുവനജ സംഘം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, എസ്.കെ. എസ്.എസ്.എഫ്, നേതാക്കളും പ്രവര്‍ത്തകരും സംഗമത്തിന് എത്തണമെന്ന് ബഹുജന സംഗമം കണ്‍വീനര്‍ ഹാജി കെ മമ്മദ് ഫൈസി അറിയിച്ചു.

'ഫാസിസം ഇന്ത്യക്ക് ഭീഷണി' : സമസ്ത ബഹുജന സംഗമം ഏപ്രില്‍ 3 ന് കോട്ടക്കലിൽ

മലപ്പുറം: മതേതര ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഫാസിസത്തിനെതിരെ സമൂഹത്തെ ബോധവല്‍ക രിക്കാന്‍ മത സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലയില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ആസന്നമായ പൊതുതെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിനകത്തേക്ക് വരരുതെന്ന നിലപാടിലാണ് മതപണ്ഡിതന്മാരെയും പൊതുജനങ്ങളെയും സമസ്ത ബോധവല്‍കരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ അസ്ഥിരപ്പെടുത്താന്‍ വരുന്ന ദുശ്ശക്തികള്‍ക്കെതിരെ എല്ലാ കാലത്തും പണ്ഡിതന്മാര്‍ രംഗത്ത് വന്നിട്ടുണ്ടെന്നും എല്ലാ മത വിഭാഗങ്ങളും സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയുടെ സൗന്ദര്യ മുഖം നില നിര്‍ത്താന്‍ കക്ഷി ഭേദമില്ലാതെ ഒന്നിക്കേണ്ട സമയമാണിതെന്നും മലപ്പുറത്ത് ചേര്‍ന്ന സുന്നി യുവജന സംഘം ജില്ലാ ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും യോഗം അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 3 ന് കോട്ടക്കല്‍ സംഘടിപ്പിക്കുന്ന ബഹു ജന സംഗമത്തില്‍ മത പണ്ഡിതരും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.