കാളികാവ് ഇസ്ലാമിക്‌ സെന്‍റെര്‍ വാര്‍ഷികം മാര്‍ച്ച്‌ ആദ്യ വാരം


കാളികാവ്: കെ.ടി. മാനു മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക്‌ സെന്‍റെര്‍ പ്രഥമ വാര്‍ഷിക സമ്മേളനം മാര്‍ച്ച്‌ 4,5 ദിവസങ്ങളില്‍ കാളികാവ് ജംഗ്ഷനിലെ ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രഥമ 'മാത്രകാ മഹല്ല് സംവിദായകന്‍' അവാര്‍ഡ്‌ ജേതാവും പ്രമുഖ വാഗ്മിയുമായ ഫരീദ് റഹ്മാനി, സലിം റഹ്മാനി എന്നിവരുടെ നേത്രത്തില്‍ ഒരു വര്ഷം മുമ്പാണ് വൈവിധ്യമാര്‍ന പ്രവര്‍ ത്തനങ്ങളുമായി ഇസ്ലാമിക്‌ സെന്‍റെര്‍ പ്രവര്തനമാരംബിച്ചത്.
ഇപ്പോള്‍ കാളികാവ് ജംഗ്ഷനിലെ യാഖൂബി മസ്ജിദ് കേന്ദ്രീക രിച്ച് മികച്ച കെട്ടിട സൌകരിയത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാ മിക്‌ സെന്റെരിനു കീഴില്‍ സ്കൂള്‍ എഴാന്തരം മുതലുള്ള വിദ്യാര്‍ ത്ഥികള്‍ പഠനം നടത്തി വരുന്നുണ്ട്. കാളികാവ് മേഖലയില്‍ മദ്രസ്സ സംവിധാനം ഉപയോഗ പ്പെടുത്തി 800ഓളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടിപ്പിച്ചടാലെന്‍ണ്ട്സെര്‍ച്ച്‌ പരീക്ഷയിലൂടെ തിരഞ്ഞെടുത്ത 80 കുട്ടികളെ IAS ന് വരെ പ്രാപ്തരാക്കുന്ന പഠന പദ്ധതി സെ ന്റെറിന്റെ പ്രധാന പ്രവര്‍ത്തനമാണ്. കൂടാതെ സൌജന്യ നിരക്കില്‍ ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും കമ്പ്യൂട്ടര്‍ പഠനവും സ്ഥാപനത്തിന്‍റെ സവിശേഷതയാണ്. "വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ട്" എന്ന് പേര് നല്‍കിയ സ്ഥാപനത്തില്‍ പ്രത്യേക യൂനിഫോമിലും സിലബസ്സിലുമായി പഠനം നടത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലാപരിപാടികളും വാര്‍ഷിക സ മ്മേളനത്തിന്‍റെ ഭാഗമായി നടക്കും.   നിലവില്‍ സമസ്ത കീഴ്‌ ഘടകങ്ങളുടെ മേഖലാ ഓഫീസ് കൂടിയായി പ്രവര്‍ത്തിക്കുന്ന സെന്റെരിനു കീഴില്‍ പി.എസ്.സി. കോച്ചിംഗ് സെന്‍റെര്‍, ഐ.ടി.മിഷന്‍, മുസ്ലിം എമ്പ്ലോയ്മെന്റ് ബ്യൂറോ, റഫറെന്‍സ് ലൈബ്രറി, കൌണ്സിലിംഗ് സെന്‍റെര്‍ തുടങ്ങി നിരവധി സാമൂഹിക, സാംസ്‌കാരിക, നവോഥാന, ജീവകരുന്നിയ  കാരുണ്നിയ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഡ. ഉമര്‍ എം.എല്‍.എ, എ.പി. അനില്‍ കുമാര്‍, ജി.സി. കാരക്കല്‍ തുടങ്ങി  തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -

അറബികളുടെ മൗലിദ്‌ സദസ്സ്‌ പ്രവാസികള്‍ക്ക്‌ നവ്യാനുഭവമായി



ദുബൈ : നബിദിനത്തോടനുബന്ധിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റി സംഘടിപ്പിച്ച അറബികളുടെ നേതൃത്വത്തിലുള്ള മൗലിദ്‌ മജ്‌ലിസ്‌ പ്രവാസി മലയാളികള്‍ക്ക്‌ നവ്യാനുഭവമായി. ദേര നഖീല്‍ റോഡിലുള്ള ഗോള്‍ഡന്‍ സ്‌ക്വയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലിബിയ, ഒമാന്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അറബികള്‍ നേതൃത്വം കൊടുത്ത, അറബികളുടെ പാരമ്പര്യമായ അവതരണത്തോടു കൂടിയ മൗലിദ്‌ മജ്‌ലിസ്‌ ഭക്തി സാന്ദ്രവും പ്രവാസി മലയാളികള്‍ക്ക്‌ പറഞ്ഞു തീര്‍ക്കാനാവാത്ത സംതൃപ്‌തിയും ആയി. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ.എ. റഹ്‌്മാന്‍ ഫൈസി, അലവിക്കുട്ടി ഹുദവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- ശറഫുദ്ദീന്‍ , പെരുമളാബാദ്‌ -

കൂത്തുപറമ്പ് സംഭവം ആശങ്കാജനകം - SKSSF

കണ്ണൂര്‍ : പ്രകോപനമോ വൈകാരിക പ്രശ്‌നങ്ങളോ ഇല്ലാത്ത  കൂത്തുപറമ്പില്‍ വ്യാപകമായി പള്ളികള്‍ ആക്രമിക്കപ്പെട്ട സംഭവം ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കൂത്തുപറമ്പ് പ്രദേശത്ത് മതസ്ഥാപനങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ ഉണ്ടായ സമയത്ത് നിയമപാലകര്‍ കാണിച്ച നിസ്സംഗതയാണ് പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. രണ്ടുദിവസം മുമ്പ് ശംസുല്‍ ഉലമ അക്കാദമിയുടെ പ്രചാരണ കവാടം തകര്‍ത്തതിന്റെ തൊട്ടുപിന്നാലെയാണ് നാലു പള്ളികള്‍ ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് പള്ളി നിര്‍മാണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തവരെയടക്കം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.

കൂത്തുപറമ്പില്‍ ആക്രമിക്കപ്പെട്ട പള്ളികള്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ അബ്ദുല്ല ദാരിമി കൊട്ടില, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അബ്ദുലത്തീഫ് പന്നിയൂര്‍, അബൂബക്കര്‍ ഫൈസി, മുനീര്‍ ദാരിമി തോട്ടിക്കല്‍, സത്താര്‍ കൂടാളി, സലീം മാലിക് എന്നിവര്‍ സന്ദര്‍ശിച്ചു.
- ശജീര്‍ - 

പുതിയ ലക്കം സത്യധാര കവര്‍പേജ്‌


ജില്ലയിലെ 72 പഞ്ചായത്തുകളില്‍ ദാറുല്‍ ഹുദാ മഹല്ല്‌ തല സര്‍വ്വേ നടത്തും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി പി.ജി. വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ മഹല്ലു തല സര്‍വ്വേ നടത്തും. ഒന്ന്‌, മൂന്ന്‌ സെമസ്റ്ററുകളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കേണ്ട കംപള്‍സറി കമ്മ്യൂണിറ്റി സര്‍വീസ്‌ പ്രോജക്‌ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ മാര്‍ച്ച്‌ ആദ്യ വാരത്തില്‍ വിദ്യാര്‍ഥികള്‍ മഹല്ലുകളിലേക്ക്‌ പുറപ്പെടുന്നത്‌.

ജില്ലയിലെ 72 പഞ്ചായത്തുകളിലായി 934 മഹല്ലുകളിലാണ്‌ 313 വിദ്യാര്‍ഥികള്‍ സര്‍വ്വേ നടത്തുന്നത്‌. മഹല്ലുകളിലെ വിദ്യാഭ്യാസം, മത ഭൗതിക സ്ഥാപനങ്ങള്‍, ഉന്നത പഠനം, മത മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിലാണ്‌ സര്‍വ്വേ. ഇതോടെ മലപ്പുറം ജില്ലയിലെ മുഴുവന്‍ മഹല്ലുകളുടെയും ഒരു ഏകദേശചിത്രം ദാറുല്‍ ഹുദായിലെ സുന്നീ മഹല്ല്‌ ഫെഡറേഷന്‍ കാര്യാലയത്തില്‍ സമാഹരിക്കപ്പെടും. 

കഴിഞ്ഞ വര്‍ഷം 35 പഞ്ചായത്തുകളിലെ 501 മഹല്ലുകളുടെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ചിരുന്നു. വിവരസമാഹരണത്തിന്റെ റിപ്പോര്‍ട്ട്‌ പഞ്ചായത്ത്‌ പ്രതിനിധികള്‍ ദാറുല്‍ ഹുദാ-എസ്‌.എം.എഫ്‌. ഭാരവാഹികള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിച്ചതിന്‌ ശേഷം ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കും. 

സര്‍വ്വേക്കിറങ്ങിത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം കാസര്‍കോട്‌, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്‌. കേരളത്തിന്‌ പുറത്ത്‌ കര്‍ണാടക, മഹാരാഷ്‌ട്ര, ബീഹാര്‍, ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സംഘത്തിലുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന യോഗത്തില്‍ ഡിഗ്രി വിഭാഗം പ്രിന്‍സിപ്പല്‍ പി.ഇസ്‌ഹാഖ്‌ ബാഖവി, സുബൈര്‍ ഹുദവി ചേകനൂര്‍, അബദുല്‍ അസീസ്‌ മുസ്‌ലിയാര്‍, എ.കെ. ആലിപ്പറമ്പ്‌ എന്നിവര്‍ സംസാരിച്ചു.

സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ മാര്‍ച്ച്‌ 2 ദാറുല്‍ ഹുദയില്‍

തിരൂരങ്ങാടി : സുന്നി മഹല്ല്‌ ഫെഡറേഷന്‍ മലപ്പുറം ജില്ലാ കൗണ്‍സില്‍ മാര്‍ച്ച്‌ 2ന്‌ ബുധന്‌ഴ്‌ച രാവിലെ 10 മണിക്ക്‌ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. വര്‍ദ്ധിച്ച്‌ വരുന്ന മദ്യം, മയക്കുമരുന്നുകളുടെ ഉപയോഗത്തിന്‌ തടയിടാന്‍ മഹല്ല്‌ കമ്മറ്റികളെ തയ്യാറാക്കുക, ദാറുല്‍ ഹുദാ സില്‍വര്‍ജൂബിലി ആഘോഷപരിപാടി വിജയിപ്പിക്കലുമാണ്‌ ചര്‍ച്ച.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങ്‌ പാണക്കാട്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദവി, എസ്‌ എം ജിഫ്‌രി തങ്ങള്‍, ചെമ്മുക്കന്‍ കിഞ്ഞാപ്പു ഹാജി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍ ടി.പി അബദുല്ല മുസ്‌ലിയാര്‍ മഞ്ചേരി, ഇ.കെ കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ നിലമ്പൂര്‍, കെ.എ റഹ്‌മാന്‍ ഫൈസി കാവനൂര്‍, പി.പി യം ഫൈസി കൊടുമുടി, ടി.എച്ച്‌ അബദുല്‍ അസീസ്‌ ബാഖവി, പി ഇസ്‌ഹാഖ്‌ ബാഖവി, അടക്കാകുണ്ട്‌ ബാപ്പുഹാജി, കാപ്പില്‍ ഹംസ ഹാജി, കെ.എം സൈതലവി ഹാജി, യു. മുഹമ്മദ്‌ ശാഫി ഹാജി, കെ.ടി കുഞ്ഞാന്‍ ഹാജി, കെ സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ, കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ, കെ.കെ.എസ്‌ ആറ്റകോയ തങ്ങള്‍ നരിപറമ്പ്‌, കെ.കെ.എസ്‌ ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, കെ.കെ.എസ്‌ ബാപ്പുട്ടി തങ്ങള്‍ ഊരകം, എസ്‌.കെ.പിയം തങ്ങള്‍ കൊണ്ടോട്ടി, സയ്യിദ്‌ ഹാശിം തങ്ങള്‍ പൊന്‍മുണ്ടം, തറമ്മല്‍ അബു തിരൂര്‍ എം.എ ചേളാരി, എ.കെ ആലിപറമ്പ്‌, തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍ - പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്‌ഡിതനും ഗ്രന്ഥകാരനുമായ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ സാബിത്‌ രചിച്ച്‌ കഴിഞ്ഞ മാസം കൈറോയില്‍ പുറത്തിറങ്ങിയ താരീഖുല്‍ ഇഹ്‌തിഫാല്‍ ബി മൗലിദിന്നബിയ്യി വമദാഹിറുഹു ഫില്‍ ആലം എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ മലയാള പതിപ്പ്‌ നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍ പ്രകാശനം ചെയ്‌തു. 

2011 ജനുവരിയില്‍ ഈജിപ്‌തിലെ ദാറുല്‍ മുഖത്ത്വം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ ഫെബ്രുവരിയാകുമ്പോഴേക്കും അറബിയില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. ലോകത്തെ മുഴുവന്‍ വന്‍കരകളിലുമുള്ള മുസ്‌ലിം സമൂഹങ്ങള്‍ നടത്തിവരുന്ന നബിദിനാഘോഷ സംരംഭങ്ങളുടെ ചിത്രീകരണങ്ങളും വൃത്താന്തങ്ങളും ലോകോത്തര പണ്‌ഡിതന്‍മാരുടെ വിവരണങ്ങളും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.ഹിജ്‌റ കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വലില്‍ ലോകത്ത്‌ അങ്ങോളമിങ്ങോള മുള്ള മുസ്‌ലിം ജനകോടികള്‍ നൂറ്റാണ്ടുകളായി തിരുജന്‍മം നിരാക്ഷേപം ആഘോഷിച്ചുവരുന്നു. എന്നാല്‍ ചില ഉല്‍പതിഷ്‌ണുക്കള്‍ നബിദിനാഘോഷത്തിനെതിരെ ചില ജല്‍പനങ്ങള്‍ നടത്തി വരികായാണ്‌. ഇത്തരം ആഘോഷം അടിസ്ഥാന രഹിതവും അനിസ്‌ലാമികവുമാണെന്ന്‌ വാദിക്കുന്ന ഇവര്‍ ഇത്‌ തീര്‍ത്തും അസ്വീകാര്യവും പരിവര്‍ജ്യവുമാണെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും അപതാനങ്ങളും ഇന്ന്‌ ആഗോള തലത്തില്‍ തന്നെ നടന്ന്‌ വരികയാണ്‌. കഴിഞ്ഞ ദിവസം ലിബിയയുടെ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ കേണല്‍ മുഹമ്മദ്‌ ഖദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്‌ട്ര നബിദിന സമ്മേളനം ഇതിന്റെ രാജ്യാന്തര തരത്തിലുള്ള അംഗീകാരത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പ്രകാശനം കര്‍മ്മം നിര്‍വഹിച്ച സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. 

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയാണ്‌ അസാസ്‌ ബുക്‌ സെല്ലിന്റെ മേല്‍ നോട്ടത്തില്‍ ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ പുറത്തിറക്കുന്ന മുന്നൂറ്‌ പേജുള്ള ഈ കൃതിയുടെ എഡിറ്റിങ്ങും പരിശോധനയും നിര്‍വഹിച്ചത്‌. അറബിയിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ച നദ്‌വി തെളിച്ചം, സന്തുഷ്‌ട കുടുംബം എന്നീ മാസികകളുടെ എഡിറ്റര്‍ കൂടിയാണ്‌. 

1948 ല്‍ കൈറോവില്‍ ജനിച്ച മുഹമ്മദ്‌ ഖാലിദ്‌ കൈറോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്‌. ഇദ്ദേഹം പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട്‌ അഫ്‌റാഹുല്‍ മുസ്‌ലിമീന്‍ ബി മൗലിദി ഖാത്തമിന്നബിയ്യീന്‍,സ്വൂറത്തുല്‍ ഹബീബ്‌, മല്‍ഹമത്തുല്‍ ഹുബ്ബില്‍ ഖാലിദ്‌, മദാരിസുല്‍ ഹുബ്ബ്‌, അസ്വ്‌ഹാബു മുഹമ്മദ്‌ തുടങ്ങി 25 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഈജിപ്‌തിലെ ആത്മീയ നായകരുടെ ജീവചരിത്രം വിശദീകരിക്കുന്ന ഈജിപ്‌ഷ്യന്‍ നഭോ മണ്‌ഡലത്തിലെ പതിനൊന്നു താരകങ്ങള്‍ (അഹദ അശറ കൗകബന്‍ മിന്‍ സമാഇ മിസ്വ്‌ര്‍) എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളില്‍ പെടുന്നു. 

ഇന്നലെ വൈകീട്ട്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്‌തു. എം.കെ രാഘവന്‍ എം.പി ചടങ്ങിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോഴിക്കോട്‌ ഖാളി സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പുസ്‌തക പരിചയം നടത്തി. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, ചന്ദ്രിക എഡിറ്റര്‍ ടി.പി ചെറൂപ്പ, കെ. എം സി. ടി ഗ്രൂപ്പ്‌ സി.ഇ.ഒ. ഡോ. കെ.എം നവാസ്‌, എം.സി. മായിന്‍ ഹാജി, എന്നിവര്‍ പങ്കെടുത്തു.

തിരുനബികേശം ആധികാരികത പരിശോധിക്കണം : ഡോ.ബഹാഉദ്ദീന്‍ നദ്‌വി

കോഴിക്കോട്‌ : ലോകമെമ്പാടുമുള്ള മുസ്‌ലിം ജനകോടികളുടെ നേതാവായ പ്രവാചകന്‍ മുഹമ്മദ്‌ നബി തിരുമേനിയുടെ കേശമെന്ന പേരില്‍ ആയിരക്കണക്കിന്‌ വിശ്വാസികളെ വിഡ്‌ഢികളാക്കുന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ കരുതലോടെ കാണണമെന്നും അതില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി. ഇന്നലെ കോഴിക്കോട്‌ നടന്ന ``നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍'' എന്ന പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിന്‌ കേശങ്ങളാണ്‌ ഡോ.അഹ്‌മദ്‌ ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക്‌ കൈമാറുകയും ചെയ്‌തത്‌. പ്രവാചകന്റെ തിരു കേശം ലോകത്തെ അത്യപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ്‌ സൂക്ഷിപ്പുള്ളത്‌. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിന്‌ ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രയേറെ കേശങ്ങളുമായി ആരെങ്കിലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്തതാണ്‌. 

ലോകത്തുള്ള 90 ശതമാനം മുസ്‌ലിംകളും തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനായി അതിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച്‌ പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും നിര്‍മ്മിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിന്‌ വലിയ വില നല്‍കേണ്ടി വരും. നേരത്തെ പ്രവാചകന്റെ തിരു കേശം തങ്ങളുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിപ്പുണ്ടെന്ന്‌ വാദിക്കുകയും അതിന്റെ പേരില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനിടെ വ്യക്തമായ സനദ്‌ പരിശോധിക്കാനായി ഉത്തരവാദപ്പെട്ടവര്‍ക്ക്‌ നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അത്‌ വിലപ്പോവില്ലെന്ന്‌ കണ്ടപ്പോഴാണ്‌ പുതിയ കേശവുമായി ഇവര്‍ രംഗത്തെത്തിയത്‌. 

National campus call – സമ്മേളനത്തില്‍ നിന്ന്






for more details, visit http://www.skssfcampazone.com

സി എം അബ്ദുളള മൌലവി അനുസ്മരണ സമ്മേളനവും മദ്ഹുന്നബി പ്രഭാഷണവും സമാപിച്ചു.



കാസര്‍കോട്: എസ്.കെ.എസ്.എസ്..എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.എം. ഉസ്താദ് അനുസ്മരണവും മദ്ഹുന്നബി പ്രഭാഷണവും കാസര്‍കോട്ട് ടൌണ്‍ഹാളില്‍ നടന്നു . പരിപാടിക്ക് തുടക്കം കുറിച്ച കൊണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി.
 
സെഷന്‍ ഒന്ന്: ഷഹീദെ മില്ലത്ത് സി.എം അബ്ദുളള മൌലവി അനുസ്മരണം
രാവിലെ നടന്ന ഷഹീദെ മില്ലത്ത് സി.എം അബ്ദുളള മൌലവി അനുസ്മരണ പരിപാടി എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍  ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍  അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷനായിരുന്നു.
 എസ്.കെ.എസ്.എഫ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രബന്ധ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയും അവാര്‍ഡ് ദാനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്‌ ഹാജിയും  നിര്‍വ്വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ്‌ സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുങ്കൈ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്‌  എം.ടി  അബ്ദുല്ല മുസ്ലിയാര്‍,  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസറഗോഡ്  ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്‌ എം എ ഖാസിം മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രടറി സി. കെ കെ മണിയൂര്‍, എന്‍ എ നെല്ലിക്കുന്ന്, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബദിരെ, എം എ ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ് ബെളിഞ്ചം സ്വാഗതവും, സുഹൈര്‍ അസ്‌ഹരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ദിക്റ്-ദുആ മജ്'ലിസിന്നു യു.എം അബ്ദുല്‍ റഹിമാന്‍ മൌലവി നേത്രത്വം നല്‍കി.

സെഷന്‍ രണ്ട്‌: മദ്ഹുന്നബി പ്രഭാഷണം 
മാനുഷിക മൂല്യങ്ങള്‍ ചവിട്ടിമെതിക്കുമ്പോള്‍ മുഹമ്മദ് നബിയുടെ ചര്യയ്ക്ക് പ്രസക്തിയേറി വരുന്നതായി എം പി അബ്ദുല്‍ സമദ് സമദാനി പറഞ്ഞു. മദ്ഹുന്നബി പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് നബി പഠിപ്പിച്ച കാര്യങ്ങള്‍ക്ക് ഇന്നു ലോകത്തില്‍ പ്രസക്തിയേറിവരികയാണ്. ലോകത്ത് കാരുണ്യം കുറഞ്ഞു വരികയാണ്. നബി പഠിപ്പിച്ചത് കാരുണ്യത്തെക്കുറിച്ചായിരുന്നു. നബി ചര്യയില്‍ നിന്ന് വ്യതിചലിച്ചതാണ് ലോകത്ത് ഇന്നുണ്ടാകുന്ന അരക്ഷിതാവസ്ഥയ്ക്കും മനുഷ്യകലാപങ്ങള്‍ക്കും കാരണം. ഇതു കൊണ്ട് നബി പഠിപ്പിച്ച മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മനുഷ്യനെ സ്‌നേഹിക്കാനും, കാരുണ്യം പ്രവര്‍ത്തിക്കാനും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അവസാന നാളുകളില്‍ വൃദ്ധ സദനത്തില്‍ കൊണ്ടുതള്ളുന്ന മക്കള്‍ ഏറിവരികയാണ്. ലോകത്ത് എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുമ്പോള്‍ മനുഷ്യന് വിലയില്ലാതെയായിരിക്കുകയാണ്. ഇന്നു പണത്തിനാണ് മുന്‍തൂക്കമെന്നും സമദാനി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ കണ്ടുപിടിച്ചത് വഴിതെറ്റിയ ശാസ്ത്രമാണ്. വഴിതെറ്റിയ വിദ്യാഭ്യാസം സമൂഹത്തിന് നിരാശ മാത്രമാണ് നല്‍കുന്നത്. മനുഷ്യന്‍ നന്‍മയുണ്ടാകുന്ന വിദ്യാഭ്യാസമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി, സി ടി അഹമ്മദലി എം എല്‍ എ, ചെര്‍ക്കളം അബ്ദുല്ല, സിദ്ദേക് നദ്'വി ചേരൂര്‍, എം സി ഖമറുദ്ദിന്‍, കെ ടി കെ തങ്ങള്‍, ടി കെ പൂക്കോയ തങ്ങള്‍ തൃക്കരിപ്പൂര്‍, യു എം അബ്ദുല്‍ റഹിമാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.ഖാസി സി.എം അബ്ദുള്ള മൌലവിയുടെ ഘാതകരെ കണ്ടുപിടിക്കുന്നതില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കനമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്.കെ.എസ്.എസ്.എഫിന്റെ രണ്ടാം ഘട്ട സമര പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസര്‍ ഫൈസി കൂടത്തായി ചടങ്ങില്‍ വെച്ച് നടത്തി.

 ra

മുസ്‌ലിം സ്ഥാപന മേധാവികളുടെ കണ്‍വെന്‍ഷന്‍ നടത്തി

മുസ്‌ലിം സ്ഥാപനപ്രതിനിധികള്‍ മാര്‍ച്ച് ഒന്നിനുമുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം


മലപ്പുറം : മാര്‍ച്ച്12ന് കോഴിക്കോട് നട ക്കുന്ന ദേശിയ ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍ ജില്ലയിലെ മുസ്‌ലിം സ്ഥാപനങ്ങളില്‍ നിന്നും മൂന്നുവീതം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ മുസ്‌ലിം സ്ഥാപന മേധാവികളുടെ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍ പി.കെ. മുഹമ്മദാജി അധ്യക്ഷതവഹിച്ചു. സെമിനാര്‍ പ്രതിനിധി രജിസ്‌ട്രേഷന്‍ നടുക്കണ്ടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. സുബൈര്‍, സി.എം. കുട്ടി സഖാഫി, സിദ്ദീഖ്, കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു. രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിനുമുമ്പ് നടത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447185888. സലാം പറവണ്ണ സ്വാഗതവും മമ്മദ് കോഡൂര്‍ നന്ദിയും പറഞ്ഞു.

താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്; രണ്ടാം സനദ്ദാന മഹാസമ്മേളനത്തിന് ഉജ്വല സമാപനം


60 ഓളം യുവ പണ്ഡിതര്‍ മൗലവി ആലിം അസ്‌ലഹി ബിരുദം ഏറ്റുവാങ്ങി

താനൂര്‍ : മത-ഭൗതിക-സമന്വയ വിദ്യാഭ്യാസമാണ് സാമൂഹിക പു രോഗതിക്കാധാരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പ്ര സ്താവിച്ചു. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജിലെ രണ്ടാം സനദ്ദാന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍മികമായ അറിവില്ലെങ്കില്‍ സമൂഹം പുറകോട്ട് പോകും.പള്ളി ദര്‍സുകളാണ് പ്രഗത്ഭരായ പണ്ഡിതരെ വാര്‍ത്തെടു ത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. "മത വിദ്യയാണ് കരണീയം" എന്നതായിരുന്നു സമ്മേളന പ്രമേയം.
സമാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലി യാര്‍ അധ്യക്ഷത വഹിച്ചു. 10 വര്‍ഷത്തെ ഡിഗ്രി പഠനം പൂര്‍ത്തി യാക്കിയ 60 ഓളം യുവ പണ്ഡിതന്മാര്‍ക്ക് മൗലവി ആലിം അസ്‌ല ഹി ബിരുദവും സ്ഥാനവസ്ത്രവും നല്‍കി ആദരിച്ചു. ഡോ. ഖാലിദ് മൂസ ലിബിയ വിശിഷ്ഠാതിഥിയായിരുന്നു. സമസ്ത കേരള ജംഇയ ത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ശൈഖുനാ എം.ടി. അബ്ദുല്ല മുസ്‌ലി യാര്‍ സനദ്ദാന പ്രഭാഷണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പട്ടിക്കാട് ജാമിഅ നൂരി യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേ ഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്റ് എ. മരക്കാര്‍ ഫൈസി, എസ്.വൈ.എസ്. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും സി.ഒ. അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
രാവിലെ എട്ടരക്ക് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന ത്തിന് തുടക്കം കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രാവിലത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി സുവനീര്‍ ഏറ്റുവാങ്ങി. കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, സ്വലാഹുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കോളജ് പ്രിന്‍സിപ്പല്‍ അബ്ദുസമദ് ഫൈസി സ്വാഗതവും പുറങ്ങ് അലി അക്ബര്‍ അസ്‌ലഹി ഹുദവി നന്ദിയും പറഞ്ഞു. രാവിലെ വിദ്യാര്‍ഥി പ്രതിനിധി സമ്മേളനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. എ.എം. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുത്ത് മുഹമ്മദ് റഷീദ് ഫൈസി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എം.ഡി. ഡോ. ഷാഫി അബ്ദുള്ള സുഹൂരി വിഷയമവതരിപ്പിച്ചു. എസ്.കെ.എസ്്എസ്.എഫ്. സംസ്ഥാന ട്രഷറര്‍ ബഷീര്‍ പരങ്ങാങ്ങര സംസാരിച്ചു. മഅ്മൂന്‍ അസ്‌ലഹി ഹുദവി വണ്ടൂര്‍ സ്വാഗതവും ഇല്യാസ് വെട്ടം നന്ദിയും പറഞ്ഞു.
ഉച്ചക്ക് പ്രകീര്‍ത്തന സമ്മേളനം നടന്നു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷതവഹിച്ചു. സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്റ് എ. മരക്കാര്‍ ഫൈസി പ്രകീര്‍ത്തനത്തിന്റെ തത്ത്വ ശാസ്ത്രം അവതരിപ്പിച്ചു. മുട്ടിച്ചിറ മുദരിസ് പി.കെ. മൊയ്തീന്‍കുട്ടി ഫൈസി, പൂക്കോട്ടൂര്‍ ഹസന്‍ സഖാഫി തുടങ്ങിവര്‍ സംസാരിച്ചു. അബ്ദുറഷീദ് ഫൈസി സ്വാഗതവും അബ്ദുസമദ് റഹ് മാനി നന്ദിയും പറഞ്ഞു. വൈകീട്ട് പൂര്‍വ വിദ്യാര്‍ഥി സംഗമവും നടന്നു. മുനീര്‍ അസ്‌ലഹി ഹുദവി ഉദ്ഘാടനം ചെയ്തു. മുര്‍ഷിദ് തങ്ങള്‍ അസ്‌ലഹി ഹുദവി അധ്യക്ഷത വഹിച്ചു. ജുബൈര്‍ അസ്‌ലഹി ഹുദവി സ്വാഗതവും അബ്ദുറഹ്മാന്‍ അസ്‌ലഹി ഹുദവി നന്ദിയും പറഞ്ഞു.
സ്ഥാനവസ്ത്ര വിതരണം കക്കാട് എസ്.എം. ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു. കാളികാവ് സെയ്തലവി മുസ്‌ലി യാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സി.കെ.എം. ബാവുട്ടി ഹാജി, പി.പി. മൊയ്തുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -

മദ്ഹുന്നബി പ്രഭാഷണവും സി.എം ഉസ്താദ് അനുസ്മരണവും നാളെ


കാസറഗോഡ്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മദ്ഹുന്നബി പ്രഭാഷണവും ഷഹീദെ മില്ലത്ത് സി.എം അബ്ദുളള മൌലവി അനുസ്മരണവും നാളെ (ശനിയാഴ്ച്ച) നടക്കും. കാസറഗോഡ് ടൌണ്‍ ഹാളില്‍ രാവിലെ പത്തിനു പരിപാടി തുടക്കം കുറിച്ച്  കൊണ്ട് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന വമ്പിച്ച  മദ്ഹുന്നബി പ്രഭാഷണത്തിലും  സി.എം ഉസ്താദ് അനുസ്മരണ  പ്രഭാഷണത്തിലും  പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.ടി. അബ്‌ദുല്ല മുസ്‌ല്യാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, ടി.കെ.എം. ബാവ മുസ്‌ല്യാര്‍, ത്വാഖ അഹമ്മദ്‌ മുസ്‌ല്യാര്‍ അല്‍ അസ്ഹരി, യു.എം.അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി, മൌലാനാ  എം. എ. ഖാസിം മുസ്‌ല്യാര്‍, കെ.എസ്‌.അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്‌ദുസമദ്‌ സമദാനി, റഹ്‌മത്തുല്ല ഖാസിമി മുത്തേടം, നാസര്‍ ഫൈസി കൂടത്തായി, ചെര്‍ക്കളംഅബ്‌ദുള്ള, സി.ടി.അഹമ്മദലി എം.എല്‍.എ, മെട്രോ മുഹമ്മദ്‌ ഹാജി, സി.കെ.കെ. മാണിയൂര്‍, ടി.കെ. പൂക്കോയ തങ്ങള്‍, പി.ബി.അബ്‌ദുല്‍ റസാഖ്‌, എം.സി. ഖമറുദ്ധീന്‍ , എന്‍.എ. നെല്ലിക്കുന്ന്‌, ഖത്തര്‍ ഇബ്രാഹിം ഹാജി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. സി.എം ഉസ്താദിന്റെ ഘാതകരെ   അറസ്റ്റ് ചെയ്യുന്നതില്‍ വൈകിപ്പിക്കുന്ന സി.ബി.ഐ നിലപാടിനെതിരെ പുതിയ സമരപരിപാടികള്‍ക്ക് തദവസരത്തില്‍ രൂപം നല്‍കും.

നാട്ടിക ഉസ്താദ്‌ അനുസ്മരണവും ദാറുല്‍ ഹികം വാര്‍ഷികാഘോഷവും നാളെ മുതല്‍

നാട്ടിക ഉസ്താദിന്‍റെ ഒരു പ്രഭാഷണ രംഗം(Video Link)
മേലാറ്റൂര്‍: പ്രമുഖ പണ്ഡിതനും വാഗ്മിയും  എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും ആയി രുന്ന ഉസ്താദ്‌ നാട്ടിക വി.മൂസ മുസ്‌ലിയാരുടെ ഒ മ്പതാം അനുസ്മരണ സമ്മേളനവും ഉസ്താദ്‌ ആരം ഭിച്ച മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപന മായ ചെമ്മാണിയോട് ദാറുല്‍ ഹികം  ഇസ്‌ലാമി ക്സെന്ററിന്‍റെ 15-ാം വാര്‍ഷികാഘോഷവും ശനിയാഴ്ച തുടങ്ങും. ചെമ്മാണിയോട് നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറിലാണ് ദ്വിദിന സമ്മേളനം നടക്കുക.ശനിയാഴ്ച ഒമ്പതിന് എടയാറ്റൂരില്‍ നട ക്കുന്ന ഉസ്താദിന്‍റെ ഖബര്‍സിയാറത്തിന് ശൈഖു നാഎം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 10ന് നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറില്‍ സമസ്ത മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 10.30ന് മഹല്ല്, മദ്രസ സംഘടനാ സംഗമം ഹാജി കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനം ചെ യ്യും. 2.30ന് ദാറുല്‍ഹിക്കം ജനറല്‍ബോഡിയും രാത്രി ഏഴിന് സെമിനാറും  നടക്കും. എട്ടിന് നടക്കു ന്ന കലാനിശ ഒ.എം. കരുവാരകുണ്ട് ഉദ്ഘാടനംചെയ്യും. സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് നാലിന് മേലാറ്റൂര്‍ ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് മേഖലാ നബിദിന റാലി ആരംഭിക്കും. രാത്രി ഏഴിന് സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. മേലാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പദവി അടക്കം രാഷ്ട്രീയ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്യമായതിനാല്‍ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബദ്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -

നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍ - നാളെ പ്രകാശനം ചെയ്യും

മലപ്പുറം : പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്‌ഡിതനും ഗ്രന്ഥകാരനുമായ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ സാബിത്‌ രചിച്ച്‌ കഴിഞ്ഞ മാസം കൈറോയില്‍ പുറത്തിറങ്ങിയ താരീഖുല്‍ ഇഹ്‌തിഫാല്‍ ബി മൗലിദിന്നബിയ്യി വമദാഹിറുഹു ഫില്‍ ആലം എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ മലയാള പതിപ്പ്‌ നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍ നാളെ പ്രകാശനം ചെയ്യും. 

2011 ജനുവരിയില്‍ ഈജിപ്‌തിലെ ദാറുല്‍ മുഖത്ത്വം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ ഫെബ്രുവരിയാകുമ്പോഴേക്കും അറബിയില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയാണ്‌ അസാസ്‌ ബുക്‌ സെല്‍ പുറത്തിറക്കുന്ന മുന്നൂറ്‌ പേജുള്ള ഈ കൃതിയുടെ എഡിറ്റര്‍. അറബിയിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ച നദ്‌വി തെളിച്ചം, സന്തുഷ്‌ട കുടുംബം എന്നീ മാസികകളുടെ എഡിറ്റര്‍ കൂടിയാണ്‌. 

കൈറോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട്‌ അഫ്‌റാഹുല്‍ മുസ്‌ലിമീന്‍ ബി മൗലിദി ഖാത്തമിന്നബിയ്യീന്‍, സ്വൂറത്തുല്‍ ഹബീബ്‌, മല്‍ഹമത്തുല്‍ ഹുബ്ബില്‍ ഖാലിദ്‌, മദാരിസുല്‍ ഹുബ്ബ്‌, അസ്വ്‌ഹാബു മുഹമ്മദ്‌ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. നൈലിന്റെ നാട്ടിലെ തലയെടുപ്പുള്ള ആത്മീയ നായകരുടെ ജീവചരിത്രം വിശദീകരിക്കുന്ന ഈജിപ്‌ഷ്യന്‍ നഭോ മണ്‌ഡലത്തിലെ പതിനൊന്നു താരകങ്ങള്‍ (അഹദ അശറ കൗകബന്‍ മിന്‍ സമാഇ മിസ്വ്‌ര്‍) എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളില്‍ പെടുന്നു. 

ശനിയാഴ്‌ച വൈകീട്ട്‌ 4 മണിക്ക്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്യും. എം.കെ രാഘവന്‍ എം.പി ചടങ്ങിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും. കോഴിക്കോട്‌ ഖാളി സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പുസ്‌തക പരിചയം നടത്തും.ചന്ദ്രിക എഡിറ്റര്‍ ടി.പി ചെറൂപ്പ, കെ. എം സി. ടി ഗ്രൂപ്പ്‌ സി.ഇ.ഒ. ഡോ. കെ.എം നവാസ്‌, എം.സി. മായീന്‍ ഹാജി, എന്നിവര്‍ പങ്കെടുക്കും.

അശൈഖ് മുഹമ്മദ് സ്വാലിഹ് മൗലാ മഖാം (പാടത്തകായല്‍) ആണ്ട് നേര്‍ച്ച മാര്‍ച്ച് 2 ന്

KICR : അശൈഖ് മുഹമ്മദ് സ്വാലിഹ് മൗലാ മഖാം പാടത്തകായല്‍ ആണ്ട് നേര്‍ച്ച ശൈഖുനാ കണ്യാല മൗലാ നഗറില്‍ മാര്‍ച്ച് 2 ന് നടക്കും ദുആ മജ്‍ലിസ്, മൗലിദ് പാരായണം, അന്നദാനം, സമാപന സമ്മേളനം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി, യൂസുഫ് കോയ തങ്ങള്‍ ലക്ഷദ്വീപ്, ശൈഖുനാ ഏലംകുളം ബാപ്പു ഉസ്താദ്, ശൈനുനാ മൂരിയാട് ഉസ്താദ്, ശൈഖുനാ എം.ടി. ഉസ്താദ്, ശൈഖുനാ ആലിക്കുട്ടി ഉസ്താദ്, റഹ്‍മത്തുള്ള ഖാസിമി മുത്തേടം, ഇസ്‍മാഈല്‍ സഖാഫി തോട്ടുമുക്കം തുടങ്ങി നിരവധി മഹത്തുക്കള്‍ പങ്കെടുക്കും. പരിപാടി തത്സമയം കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ സംപ്രേക്ഷണം ചെയ്യും.
- ഉമര്‍, കൊളത്തൂര്‍ -

പ്രവാചക പ്രകീര്‍ത്തന സമ്മേളനം ഇന്ന്‌ ആരംഭിക്കും

കാപ്പാട്‌ : ഖാസി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക്ക്‌ അക്കാഡമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ദ്വിദിന പ്രവാചക പ്രകീര്‍ത്തന സമ്മേളനം ഇന്ന്‌ ആരംഭിക്കും. ഇന്ന്‌ വൈകീട്ട്‌ അല്‍ ഹുദാ കാമ്പസില്‍ നടക്കുന്ന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. പി.കെ.കെ.ബാവ അദ്ധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ടി.എ.അഹ്‌മദ്‌ കബീര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ.യൂസുഫ്‌ മുഹമ്മദ്‌ നദ്‌വി, അബ്‌ദുറശീദ്‌ റഹ്‌മാനി കൈപ്രം തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തോടനനുബന്ധിച്ച്‌ പുറത്തിറക്കുന്ന 'വെളിച്ചത്തിനെന്തൊരു വെളിച്ചം' മീലാദ്‌ സുവനീര്‍ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്യും. ത്വുയൂറുല്‍ മദീനാ കാപ്പാട്‌ ബുര്‍ദ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവാചക കീര്‍ത്തന സദസ്സ്‌ അരങ്ങേറും. 

നാളെ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തിന്‌ വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട്‌ മുഖ്യ പ്രഭാഷണം നടത്തും. പരിപാടി കേരള ഇസ്‌ലാമിക്ക്‌ ക്ലാസ്‌ റൂമില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. 

മത പ്രഭാഷണ പരമ്പര സമാപിച്ചു

കാപ്പാട്‌ : ഐനുല്‍ ഹുദാ യതീം ഖാനാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രണ്ട്‌ ദിവസമായി കാമ്പസില്‍ നടന്നു വന്ന മത പ്രഭാഷണ പരമ്പര സമാപിച്ചു. വില്ല്യാപ്പള്ളി ഇബ്‌റാഹീം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. പി.കെ.കെ.ബാവ, എം. അഹ്‌മദ്‌ കോയ ഹാജി, ഡോ.യൂസുഫ്‌ മുഹമ്മദ്‌ നദ്‌വി തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഉപഹാരം നല്‍കി

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സിലിന്‍റെ ഉപഹാരം കുവൈത്ത് അംബാസിഡര്‍ ഹിസ് ഹൈനസ് അജയ് മല്‍ഹോത്ര സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ക്ക് നല്‍കുന്നു. സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍, സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് നിസാര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, ശൈഖ് അബ്ദുസ്സലാം മുസ്‍ലിയാര്‍, നസീര്‍ ഖാന്‍, ശറഫുദ്ദീന്‍ കണ്ണേത്ത് തുടങ്ങിയ നേതാക്കള്‍ സമീപം.


- അബ്ദു, കുന്നുംപുറം -

സംഘടനയുടെ വിമര്‍ശനങ്ങള്‍ സദുദ്ദേശപരം : അബ്ബാസലി ശിഹാബ് തങ്ങള്‍

താമരശ്ശേരി : കാലിക വിഷയങ്ങളില്‍ സംഘടന നടത്തുന്ന ഇടപെടലുകളും വിമര്‍ശനങ്ങളും സദുദ്ദേശപരം മാത്രമാണെന്ന് SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഏതെങ്കിലും പ്രസ്ഥാനങ്ങളോട് സംഘടനക്ക് വിദ്വേഷമോ ശത്രുതയോ ഇല്ല.

SKSSF സംസ്ഥാന ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് സ്വാലിഹ് ഫൈസി അധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സെക്രട്ടറി മുസ്തഫ മുണ്ടുപാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയമ്മ അബൂബക്കര്‍ ഫൈസി, സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫെസി സംസാരിച്ചു.
- ഉബൈദുല്ല റഹ്‍മാനി, കൊന്പംകല്ല് -

വെളിയങ്കോട് ഖാസി : നിയമാധികാരം ഞങ്ങള്‍ക്കെന്ന് ഉമര്‍ഖാസി കുടുംബ സമിതി

മലപ്പുറം : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും അറബി പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഉമര്‍ ഖാസിയുടെ കുടുബത്തില്‍ നിന്നാണ് 270 വര്‍ഷമായി വെള്ളിയങ്കോട്ട് സ്ഥാനം താവഴിയായി വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉമര്‍ ഖാസി കുടുംബ സമിതി.

അത് വീണ്ടും ഉമര്‍ഖാസി കുടുംബത്തിന് നിലനിര്‍ത്താന്‍ വേണ്ട സഹായ സഹകരണങ്ങള്‍ വെളിയങ്കോട്ട് മഹല്ല് ജമാഅത്ത് കമ്മിറ്റിയോട് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഹല്ല് കമ്മിറ്റിക്ക് എല്ലാ പിന്തുണയും കുടുംബ സിമിതി പ്രഖ്യാപിച്ചു.

നല്ല നിലയില്‍ നടന്നു പോകുന്ന മഹല്ലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി മതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരുടെ നടപടികളില്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തി. മഹല്ല് ഖാസിയെ പ്രഖ്യാപിക്കാതെ ഒരു ചെറിയ വിഭാഗം സ്വന്തം നിലയില്‍ ഒരു വ്യക്തിയെ പ്രഖ്യാപിച്ച് ഒരു പത്രത്തില്‍ മാത്രം വന്ന വാര്‍ത്ത മഹല്ല് പ്രസിഡന്‍റ് നിഷേധിച്ച സാഹചര്യത്തില്‍ വാര്‍ത്ത തിരുത്തണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.കെ. കുഞ്ഞി മോന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഒ.ടി. മുഹമ്മദ് മൗലവി, റസാഖ് കുടല്ലൂര്‍, എം.ടി. കബീര്‍, കെ.കെ. റശീദ്, ബാബു കുമ്മിള വളപ്പില്‍ സംസാരിച്ചു.
- ഉബൈദുല്ല റഹ്‍മാനി 

താനൂര്‍ ഇസ്‌ലാഹുല്‍ ഉലും; രണ്ടാം സനദ് ദാന മഹാസമ്മേളനം ഇന്ന്

               60ഓളം പണ്ഡിതര്‍ക്ക് അസ്‌ലഹി ബിരുദം ലഭിക്കും

താനൂര്‍: ഇസ്‌ലാഹുല്‍-ഉലും അറബിക് കോളേജ് രണ്ടാം സനദ്ദാന മഹാസമ്മേളനം ഇന്ന് കോളേജ് കാമ്പസില്‍ 
നടക്കും. രാവിലെ 8.30ന് കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. കുട്ടിഅഹമ്മ്കുട്ടി എം.എല്‍.എ, കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി, കുഞ്ഞാമുഫൈസി എന്നിവര്‍ പ്രസംഗിക്കും. വിവിധ സെഷനുകളില്‍ ഡോ. എ.എം. അബ്ദുല്‍ ഖാദര്‍, ഡോ. ശാഫി അബ്ദുല്ല സുഹൂരി, പ്രൊ. യു.വി. കെ. മുഹമ്മദ്, സയ്യിദ് ഫക്രുദ്ദീന്‍തങ്ങള്‍ കണ്ണന്തളി, ശൈഖുനാ എ. മരക്കാര്‍ഫൈസി, സി.കെ. മൊയ്തീന്‍കുട്ടിഫൈസി, ഹസ്സന്‍ ശഖാഫി പൂക്കോട്ടൂര്‍, സയ്യിദ് മുര്‍ഷിദ്തങ്ങള്‍ അസ്വലഹി, സയ്യിദ് ജിഫ്രിതങ്ങള്‍ കക്കാട് തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ സനദ് ദാനം നിര്‍വഹിക്കും. മൂന്നു ബാച്ചുകളിലായി 60ഓളം പണ്ഡിതര്‍ അസ്‌ലഹി ബിരുദം ഏറ്റുവാങ്ങും.
പത്രസമ്മേളനത്തില്‍ ടി. എം. ബാപ്പു മുസ്ലിയാര്‍, പി. പി. മുഹമ്മദ് ഫൈസി, പി. പി. മൊയ്തുട്ടി ഹാജി , മന്‍സൂര്‍ ഹുദവി, പി. പി. അനീസ് എന്നിവര്‍ പങ്കെടുത്തു.
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -

സമസ്ത മീലാദ് കാമ്പയിന്‍ സമാപനം: സ്വാഗതസംഘം രൂപവത്കരിച്ചു

തിരൂര്‍: 'അന്‍ത നൂറുന്‍ ഫൗഖ നൂര്‍' എന്ന പ്രമേയത്തില്‍ നടന്നു വരുന്ന സമസ്ത മീലാദ് കാമ്പയിന്‍ സമാപന സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി എ.മരക്കാര്‍ ഫൈസി, എം.പി.മുസ്തഫ ഫൈസി, തറമ്മല്‍ അബു, എം.അബ്ദുല്ലക്കുട്ടി (മുഖ്യ രക്ഷാധികാരികള്‍), കെ.കെ.എസ്.തങ്ങള്‍ (ചെയ), കെ.സി.നൗഫല്‍ (കണ്‍), തറമ്മല്‍ അഷ്‌റഫ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. സമസ്ത ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേത്രതത്തില്‍ മാര്‍ച്ച് മൂന്നിന് തിരൂരിരിലാണ് സമാപന സമ്മേളനം നടക്കുന്നത്.

മഅദനുല്‍ ഉലൂം മദ്രസ സില്‍വര്‍ ജൂബിലി ആഘോഷം ഇന്നുമുതല്‍

പെരിന്തല്‍മണ്ണ : അമ്മിനിക്കാട് വടക്കേക്കര മഅദനുല്‍ ഉലൂം മദ്രസയുടെ സില്‍വര്‍ ജൂബിലി ആഘോഷം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടി വൈകിട്ട് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. കെ.എം. അബ്ദുശുക്കൂര്‍ മദനി അധ്യക്ഷതവഹിക്കും. മുഹമ്മദ് സാലിഹ് അന്‍വരി ചേകനൂര്‍ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച മദ്രസാ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ നടക്കും.
- ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -

അറബികളുടെ മൗലിദ് സദസ്സ് സംഘടിപ്പിക്കുന്നു


- അനീസ് തട്ടുമ്മല്‍ -

ഗ്രാന്‍റ് മീലാദുന്നബി കോണ്‍ഫറന്‍സ്

നബിദിനാഘോഷം നടത്തി

മുംബൈ : ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസ വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികളോടെ നബിദിനാഘോഷം നടത്തി. എസ്.കെ.എസ്.എസ്.എഫ്. നേതാവ് ബശീര്‍ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്തു. ഹാജി സി.എം. കാദര്‍ അദ്ധ്യക്ഷനായിരുന്നു. നാട്ടിലേതുപോലെ മുംബൈ നഗരത്തിലും മലയാള തനിമ നിലനില്‍ക്കുന്നതില്‍ തനിക്ക് അത്ഭുതം ഉണ്ടെന്നും കുട്ടികളുടെ മൗലിദുറസൂല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച ബശീര്‍ ദാരിമി തളങ്കര പറഞ്ഞു. മഹാന്മാരെ സ്നേഹിക്കുന്നത് തന്നെ വളരെ പുണ്യമുള്ളതാണെന്നും അപ്പോള്‍ പിന്നെ പുണ്യറസൂലിനെ സ്നേഹിക്കുന്നതിന്‍റെ ശ്രേഷ്ഠത നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്തയുടെ അഞ്ചാം തരം പാസ്സായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിഡന്‍റ് ഉമര്‍ ഹുദവി വെളിമുക്ക് വിതരണം ചെയ്തു. മധുര പാനീയ വിതരണവും സമ്മാന ദാനവും പി.ബി.എസ്. തങ്ങള്‍ നിര്‍വ്വഹിച്ചു. അസീസ് മാണിയൂര്‍, സി.എച്ച്. അബ്ദുറ്ഹ‍മാന്‍, കെ.ടി. അബൂബക്കര്‍ മൗലവി, യാസിര്‍ ഹുദവി, ജലാല്‍ ഹുദവി, ലത്തീഫ് മൗലവി കൊടക് പ്രസംഗിച്ചു. സെക്രട്ടറി കെ.എം. അസീസ് മൗലവി സ്വാഗതവും കരിപ്പൂര്‍ മുഹമ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു.
- യാസര്‍ ഹുദവി -

അസ്‌അദിയ്യ: നബിദിന സമ്മേളനം മാര്‍ച്ച്‌ 3ന്‌

പാപ്പിനിശ്ശേരി വെസ്റ്റ്‌ : ജാമിഅ: അസ്‌ അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ അസ്‌അദിയ്യ: നബിദിന സമ്മേളനം ഈ വരുന്ന മാര്‍ച്ച്‌ 3ന വിവിധ പരിപാടികളോടെ നടക്കും. രാവിലെ 8 മണിക്ക്‌ കെ.ഇബ്രാഹിം കുട്ടി ഹാജി പതാക ഉയര്‍ത്തും. ഉച്ചക്ക്‌ എസ്‌.കെ.ഹംസ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി പി.കെ.പി.അബ്ദു സ്സലാം മുസ്‌ ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ ബുര്‍ദ്ദാ മജ്‌ ലിസിനു അല്‍ യമാനി അബ്ദുല്‍ ഫത്താഹ്‌ ദാരിമി നേതൃത്വം നല്‍കും. ഇശ്‌ഖുന്നബി പ്രഭാഷണം അബൂ റാസി യൂസുഫ്‌ ബാഖവി മൊറയൂര്‍ നിര്‍ വഹിക്കും. മൗലിദ്‌ പാരായണം യൂസുഫി ബ്‌നു അബ്ദുല്‍ മജീദ്‌ ബാഖവിയുടെ നേതൃത്വത്തില്‍ നടക്കും. സ്വലാത്ത്‌ ദിക്‌റ്‌ കൂട്ടപ്രാര്‍ത്ഥനക്ക്‌ അല്‍ മശ്‌ ഹൂര്‍ സയ്യിദ്‌ ഉമര്‍ കോയതങ്ങള്‍ നേതൃത്വം നല്‍കും. 

പ്രവാചകന്‍ ഉല്‍ക്കൃഷ്ട ഗുണങ്ങളുടെ പ്രകാശ സ്രോതസ്സ് : ഡോ. ആദില്‍ മര്‍സൂഖി

റിഫ : വിശ്വ സമൂഹത്തിന് നന്മയുടെ വെളിച്ചമേകിയ ഉല്‍ക്കൃഷ്ട സ്വാഭാവ ഗുണങ്ങളുടെ പ്രകാശ സ്രോതസ്സായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി () എന്ന് പ്രമുഖ പണ്ഡിതന്‍ ഡോ. ആദില്‍ മര്‍സൂഖി പറഞ്ഞു. നബിചര്യ അനുധാവനം ചെയ്യാന്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ പ്രചോദനമാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് റിഫ ഏരിയ മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫീഖ് കുന്നത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തി. ഉമറുല്‍ ഫാറൂഖ് ഹുദവി, എസ്.എം. അബ്ദുല്‍ വാഹിദ് സാഹിബ്, സൈതലവി മൗലവി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ബശീര്‍ ആയഞ്ചേരി സ്വാഗതവും ഖാസിം നന്ദിയും പറഞ്ഞു.
- എം.. റഹ്‍മാന്‍, ജോ.സെക്രട്ടറി -

പ്രവാചക പ്രകീര്‍ത്തന സമ്മേളനം, അല്‍ഹുദാ കാന്പസ് കാപ്പാട്

- ശാക്കിര്‍ ഇ.കെ. -

റാസല്‍ഖൈമ ബുഖാരിയിലെ നബി ദിന പരിപാടികള്‍ സമാപിച്ചു

 റാസല്‍ഖൈമ: റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരിയില്‍ അഞ്ചു ദിവസം നീണ്ട റബിഉല്‍ അവ്വല്‍ പരിപാടികള്‍ സമാപിച്ചു. സ്റ്റേജിന പൊതു പരിപാടിയില്‍ വിവിധ ഭാഷാ പ്രസംഗം, സംഭാഷണം, ഗാനം തുടങ്ങിയ മത്സരയിനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയര്‍മാന്‍ അഹ്മദ് ജിഫ്രി തങ്ങള്‍ വിതരണം ചെയ്തു. സമാപന പൊതുസമ്മേളനവും പൊതുപ്രശ്നോത്തരി ഫൈസല്‍ പുറത്തൂരും അബ്ദുസ്സമദ് ഫൈസി തൂതയും നയിക്കുന്ന ദഫ് പ്രദര്‍ശനവും സമ്മാനദാനം എന്നിവയും നടന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ നബിദിനാഘോഷമാണ് ബുഖാരി സംഘടിപ്പിച്ചത്. യോഗത്തില്‍ ജന. സെക്രട്ടറി എം. ഹംസ ഹാജി മുന്നിയൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി. ബീരാന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍, കെ.വി ശൈഖലി ബാഖവി. എം.എസ് കരീം ഹാജി, എം.കെ സുബൈര്‍ ഹാജി, സി.കെ.എം കുട്ടി ഫൈസി, പി.പി മുഹമ്മദ് ഹാജി കണ്ണൂര്‍, പി.കെ ആലിക്കുട്ടി, എ. സൈനുദ്ദീന്‍, കെ. മൂസ അരീക്കാടന്‍, പി.സി ഇബ്രാഹിം, പി.എച്ച് അബ്ദുല്‍ റഷീദ് ഹാജി, അബ്ദുല്‍ അസീസ് ഹാജി, ഹസൈനാര്‍ കെ, കെ. മുഹമ്മദ് മോന്‍, കെ. അഹ്മദ് കുട്ടി മൗലവി പൈലിപ്പുറം, കെ. ഖമറുദ്ദീന്‍, സി.വി അബ്ദുല്‍ റഹ്മാന്‍, എം.എ റഹ്മാന്‍ ഫൈസി സംബന്ധിച്ചു.

ദുബൈ സുന്നി സെന്‍ററിന്‍റെ കീഴില്‍ ഉംറ സര്‍വ്വീസ്


- അനീസ് തട്ടുമ്മല്‍ -

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പികുന്ന ഫാമിലി സംഗമം നാളെ (23-2-2011)

- അബൂബക്കര്‍ ഫൈസി -

Live from K.I.C.R®©

K.I.C.R®© : പരിശുദ്ധ ഇസ്‍ലാമിന്‍റെ സംശുദ്ധമായ ആശയാദര്‍ശങ്ങളില്‍ കടത്തിക്കൂട്ടലുകള്‍ നടത്തി നിഷ്കളങ്ക ജനമനസ്സുകളെ തെറ്റിദ്ധരിപ്പിക്കുന്ന വഹാബിയന്‍ കുടില തന്ത്രങ്ങളെ തുറന്ന് കാണിച്ച് ആദര്‍ശപരമായ സംശയങ്ങള്‍ക്ക് ഉറച്ച മറുപടി നല്‍കിക്കൊണ്ട് പ്രഗത്ഭ യുവ പണ്ഡിതന്‍ ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി നയിക്കുന്ന ആദര്‍ശ സംവാദം ഇന്ന് (വിഷയം - റബീഉല്‍ അവ്വല്‍ അറിയേണ്ട വസ്തുതകള്‍) രാത്രി 11.30ന് (ഇന്ത്യന്‍ സമയം). ചോദ്യകര്‍ത്താക്കള്‍ക്കും സംശയാലുക്കള്‍ക്കും സ്വാഗതം ... കേരളാ ഇസ്‍ലാമിക് ക്ലാസ് റൂമിലേക്ക്.....

കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും ഇന്ത്യന്‍ സമയം 11.30ന് ആദര്‍ശ സംവാദം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാമനാട്ടുകര ബദരിയ്യ നബിദിനാഘോഷം സമാപിച്ചു

രാമനാട്ടുകര: ബദരിയ്യ മന്‍സില്‍ നബിദിനാഘോഷ പരിപാടി മൌലിദ്‌–ദുആ മജ്‌ലിസോടെ സമാപിച്ചു. വാവാട്‌ കുഞ്ഞിക്കോയ മുസല്യാരുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥന. രാവിലെ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. സമസ്‌ത സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചെര്‍ള ഫസല്‍ ദാരിമിയുടെ നേതൃത്വത്തില്‍ ബുര്‍ദ മജ്‌ലിസും മദ്രസ വിദ്യാര്‍ഥികളുടെ ദഫ്‌ പ്രോഗ്രാമും നടന്നു.

വൈകിട്ട്‌ നടന്ന ദുആ മജ്‌ലിസില്‍ മൊയ്‌തുട്ടി മുസല്യാര്‍ കാര്യവട്ടം, ഹംസ ഫൈസി അല്‍ഹതമി, യൂസുഫ്‌ ഫൈസി മേല്‍മുറി, സി.എം.സ്വാബിര്‍ ഖാസിമി, ഡോ. ഖാസിമുല്‍ഖാസിമി, ഇ.കെ. അബൂബക്കര്‍ മുസല്യാര്‍, എം. അബൂബക്കര്‍ ദാരിമി ഒളവണ്ണ, മരക്കാര്‍ഹാജി എന്നിവര്‍ സംബന്ധിച്ചു. 

വെട്ടത്തൂര്‍ SKSSF വാര്‍ഷിക സമ്മേളനം നാളെ ആരംഭിക്കും

വെട്ടത്തൂര്‍ : എസ്‌കെഎസ്‌എസ്‌എഫ്‌ വാര്‍ഷിക സമ്മേളനം 24 മുതല്‍ 28 വരെ വെട്ടത്തൂര്‍ എഎംയുപി സ്‌കൂളില്‍ നടക്കും. 24ന്‌ വൈകിട്ട്‌ 7.30ന്‌ എസ്‌കെഎംഇഎ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ. നാട്ടിക മുഹമ്മദലി ഉദ്‌ഘാടനം ചെയ്യും. 25നും 26നും ഫരീദ്‌ റഹ്‌മാനി കാളികാവ്‌, ജലീല്‍ റഹ്‌മാനി വാണിയനൂര്‍ എന്നിവര്‍ മതപ്രഭാഷണം നടത്തും.27ന്‌ മീലാദ്‌ സമ്മേളനം എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി ഇ. അലവി ഫൈസി കുളപ്പറമ്പ്‌ ഉദ്‌ഘാടനം ചെയ്യും. ദുആ സമ്മേളനത്തിന്‌ ചെരക്കാപറമ്പ്‌ കെ.ടി. കുഞ്ഞുമുഹമ്മദ്‌ ഫൈസി നേതൃത്വം നല്‍കും.
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്-

കേരളാ ഇസ്ലാമിക് ക്ലാസ്സ് റുമില്‍ ഇന്നുംനാളെയും ലൈവ് പ്രഭാഷണവും സംശയ നിവാരണവും

പ്രഗല്‍ഭ വാഗ്മിയും കര്‍മശാസ്ത്ര പണ്ഡിതനുമായ ഉസ്താദ്‌ വില്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാര്‍ ഇന്നും നാളെയും ഇന്ത്യന്‍ സമയം വൈകു: 7 മണിക്ക് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഭാഷണം നടത്തുന്നു.. 

രാത്രി 11.30 ന് “റബീഉല്‍ അവ്വല്‍ അറിയേണ്ട ചില വസ്തുതകള്‍” വിഷയത്തില്‍ യുവ പണ്ഡിതന്‍ ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി യുടെ ആദര്‍ശ ക്ലാസും നടക്കും.  കാപ്പാട് ഖാസി കുഞി ഹസ്സന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്നുള്ള പ്രസ്തുത പ്രഭാഷണങ്ങളില്‍ശ്രോതാക്കള്‍ക്ക് സംശയനിവാരണത്തിന്നു അവസരമുണ്ട യിരിക്കുമെന്നും ക്ലാസ്സ്‌ റൂം Admins അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.keralaislamicroom.com സന്ദര്‍ശിക്കുക.
-ഉബൈദുല്ല റഹ് മാനി-

ദാറുല്‍ഹുദ വിദ്യാര്‍ഥി രചിച്ച ശിഹാബ് തങ്ങളെ കുറിച്ചുള്ള അറബ് ഗ്രന്ഥം പ്രകാശനം ചെയ്തു

അബുദാബി: ഭാരത സംസ്കൃതിക്ക് മാനവീകതയുടെ സ്നേഹമുഖം സമര്‍പ്പിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആര്‍ദ്രസ്മരണ കൊണ്ട് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അങ്കണത്തില്‍ തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ വികാരാധീനരായി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ബിരുദാനന്തര വിദ്യാര്‍ത്ഥി എ.വി കുഞ്ഞിമുഹമ്മദ് രചിച്ച ശിഹാബ് തങ്ങളെ കുറിച്ചുള്ള അറബ് കൃതിയുടെ പ്രകാശനവേളയിലാണ് നനവൂറുന്ന ഹൃദ്യസ്മരണകള്‍ വീണ്ടും ഇരച്ചുവന്നത്. വേര്‍പാടിന്റെ വേദന വര്‍ധിപ്പിക്കുന്ന പ്രിയപ്പെട്ട തങ്ങളുടെ ഓര്‍മകളില്‍ സദസ്സ് ഒരു നിമിഷം മൂകമായി. ശിഹാബ് തങ്ങളുമായി നിറഞ്ഞ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്ന യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യോപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷ്മി, തങ്ങളുടെ പ്രിയപുത്രന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. അപൂര്‍വമായ ചിത്രങ്ങളടങ്ങിയ 108 പേജുള്ള അറബ് കൃതി അബ്സാന്‍ പബ്ലിക്കേഷന്‍സാണ് പുറത്തിറക്കിയത്. "സയ്യിദ് മുഹമ്മദലി ശിഹാബ്: ശിഹാബുന്‍ യല്‍മഉ ഫീ മത്നിസ്സഹാബ്' എന്ന പേരിലുള്ള ഗ്രന്ഥത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദ് അലി ശിഹാബ് തങ്ങള്‍, ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്'വി,  സി.എച്ച് ബാഖവി എന്നിവരുടെ കുറിപ്പുകളുമുണ്ട്. തങ്ങളുടെ ആത്മമിത്രമായിരുന്ന അബ്ദുറഹീം അബ്ദുല്ല ഹുസൈന്‍ അല്‍ഖൂരിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഗ്രന്ഥം സഹൃദയ സമക്ഷത്തിലെത്തിയത്.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; മുംബൈ സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളോ ടനുബന്ധിച്ച്‌ മുംബൈ ഹാദിയ ചാപ്‌റ്റര്‍ സംഘടിപ്പിച്ച മുംബൈ സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി. വൈകീട്ടു 7 മണിക്ക്‌ മുംബൈയിലെ ഡോംഗ്രിയില്‍ നടന്ന സമ്മേളനത്തില്‍ മലയാളികളടക്കം നിരവധി പേര്‍ പങ്കെടുത്തു. 

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തുടനീളം മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സമുഛയങ്ങളും ആവശ്യമാണെന്നും സാമ്പത്തികമായി പിന്നോക്കാം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ വൈജ്ഞാനിക മുന്നേറ്റത്തിനായി സാമൂഹിക പ്രതിബദ്ധതയുള്ള പുതു തലമുറ രംഗത്ത്‌ വരണമെന്നും നദ്‌വി പറഞ്ഞു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാര്‍ക്ക്‌ ഉന്നത പഠനങ്ങള്‍ സാധ്യമാക്കാന്‍ കൂട്ടായ്‌മകള്‍ തന്നെ രൂപപ്പെടുത്തണം. ഭരണപക്ഷങ്ങളുടെ അവഗണനയും തുല്യതയില്ലാത്ത പീഡനവും ഏറ്റു വാങ്ങുകയാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സി.എ. അബ്‌ദുല്‍ ഖാദിര്‍ ഹാജി അധ്യക്ഷത വഹിച്ചു. മൗലാനാ മഖ്‌ബൂല്‍ മിസ്‌ബാഹി മുഖ്യാതിഥിയായിരുന്നു. മൗലാനാ അസ്‌ഹര്‍ , മുംബൈ കേരള സുന്നി ജമാഅത്ത്‌ പ്രസിഡന്റ്‌ കെ.പി. ഉമ്മര്‍ ഹുദവി, പി.ബി.എസ്‌ തങ്ങള്‍ ബഗ്‌ദാദി, സി.എച്ച്‌ അബ്‌ദുറഹ്മാന്‍, പി.അബ്‌ദുല്ലത്വീഫ്‌ മൗലവി കൊടക്‌, എസ്‌.വൈ. എസ്‌ പ്രസിഡന്റ്‌ എ.എ.എം ബഷീര്‍ മൗലവി, സെക്രട്ടറി കെ.പി അബൂബക്കര്‍ മൗലവി, സി.എ ഉമര്‍, അമീന്‍ പട്ടേല്‍ എം.എല്‍.എ, അഖ്‌ലാഖ്‌ അന്‍സാരി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മുംബൈ കേരള സുന്നി ജമാഅത്ത്‌ സെക്രട്ടറി കെ.എം അസീം മൗലവി സ്വാഗതവും കരിപ്പൂര്‍ മുഹമ്മദ്‌ കുട്ടി മൗലവി നന്ദിയും പറഞ്ഞു.

ഫെബ്രുവരി 7 നു ഡല്‍ഹിയില്‍ നടന്ന ദേശീയ തല ഉദ്‌ഘാടനത്തോടെയാണ്‌ മെട്രോ നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്ക്‌ തുടക്കമായത്‌. മുംബൈ ഖുവ്വതുല്‍ ഇസ്‌ലാം അറബിക്‌ കോളേജിലെ വിദ്യാര്‍ഥികളുടെ വിവിധയിനം കലാപരിപാടികളും നടന്നു. 

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ദേശീയ പ്രബന്ധ രചനാ മത്സരം

തിരൂരങ്ങാടി : 2011 ഏപ്രില്‍ 15, 16, 17 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്ലിമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ പ്രബന്ധ രചനാ മത്സരത്തിന്റെ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച്‌ പത്തിലേക്ക്‌ നീട്ടി. 'Modernization of Islamic Knowledge in the era of Globalizaiton', 'Threats and promises' എന്നാണ്‌ പ്രബന്ധത്തിന്റെ വിഷയം. 10 ഫുള്‍ സ്‌കാപ്പ്‌ പേജില്‍ 12 ഫോണ്ട്‌ സൈസില്‍ 1.5 സ്‌പൈസില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കപ്പെട്ട പ്രബന്ധം(സോഫ്‌റ്റ്‌ കോപ്പി സഹിതം) 2011 ഫെബ്രുവരി 20 നകം ലഭിച്ചിരിക്കണം. ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ യഥാക്രമം 5000, 3000, 2000 രൂപയുടെ ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തി പത്രവും നല്‍കും. ദാറുല്‍ ഹുദാ/ അഫ്‌ലിയേറ്റഡ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാവുന്നതല്ല. വിശദ വിവരങ്ങള്‍ക്ക്‌ സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.dhiusilverjubilee.com സന്ദര്‍ശിക്കുക. ഇ.മെയില്‍ essaydhiu@gmail.com. ഫോണ്‍-0494 2460575, 9744892260

ഇസ്‌ലാമിക്‌ സെന്റര്‍ മുഹബ്ബത്തെ റസൂല്‍ 2011 സമാപിച്ചു.

കുവൈത്ത്‌ സിറ്റി : നന്മയും തിന്മയും വേര്‍തിരിച്ചറിയാനാവാതെ ധര്‍മാധര്‍മ്മങ്ങളെ നിര്‍വ്വചിക്കാനാവാതെ ഭൗതികഭ്രമവും പൈശാചിക വിചാരങ്ങളും തീര്‍ത്ത വലക്കണ്ണികളില്‍ ബന്ധനസ്ഥനാണ്‌ നവ മാനുഷ്യന്‍. സദാചാരവും സംസ്‌കാരവും അന്യം നിന്നൊരു സാമൂഹികക്രമത്തെ വിമലീകരിച്ച്‌ ജീവിത വ്യവഹാരങ്ങളില്‍ ധര്‍മ്മവിശുദ്ധിയുള്ള സംസ്‌കൃത സഞ്ചയമായി മാറ്റിയെടുത്ത പ്രാവാചക ദര്‍ശനങ്ങളില്‍ നിന്നും അകന്നത്‌ തന്നെയാണ്‌ മൂല്യ നിരാസത്തിന്റെ മുഖ്യ ഹേതുവെന്ന്‌ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എട്ടാമത്‌ മുഹബ്ബത്തെ റസൂല്‍ സമാപന മഹാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനുഷികത്തിന്‌ ധര്‍മ്മ ബോധനം നല്‍കേണ്ട ഇസ്‌ലാമിക വൃത്തത്തിന്‌ മതകീയ ജാകരണം സാധ്യമാവാത്തതോടൊപ്പം മത വിരുദ്ധ സമാമ്രാജ്യത്വ കൂട്ടായ്‌മകള്‍ മുസ്‌ലിംകളെ അനര്‍ത്ഥങ്ങളുടെ അവകാശികളായി ചിത്രീകരിക്കുന്നത്‌ ചെറുക്കാനാവാത്തതും നമ്മുടെ നവോത്ഥാന സങ്കല്‍പങ്ങളെ തളര്‍ത്തുന്നുമുണ്ട്‌. അതിനാല്‍ നഷ്ടപ്പെട്ട നമ്മുടെ മഹിത സംസ്‌കൃതിയും ധര്‍മ്മ പാരമ്പര്യവും വീണ്ടെടുക്കപ്പെടണമെങ്കില്‍ തിരുനബി ദര്‍ശനങ്ങളിലേക്ക്‌ തിരിച്ചു പോക്ക്‌ അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

ഇസ്‌ലാമിക്‌ സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി അഡ്വ: ജാബിര്‍ അല്‍ അന്‍സി സുവനീര്‍ പ്രകാശനവും മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതു പരീക്ഷ അവാര്‍ഡ്‌ ദാനവും നിര്‍വഹിച്ചു. ജാബിര്‍ അല്‍ അന്‍സിക്ക്‌ ഇസ്‌ലാമിക്‌ സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരം സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ നല്‍കി. കെ.കെ.എം.സി.സി പ്രസിഡണ്ട്‌ ഷറഫുദ്ധീന്‍ കണ്ണേത്ത്‌, കെ.കെ.എം.എ പ്രസിഡണ്ട്‌ അബ്ദുല്‍ ഫത്താഹ്‌ തയ്യില്‍, പ്രമുഖ ഇസ്‌ലാമിക ചിന്തകന്‍ മുഹമ്മദ്‌ അബ്‌റാര്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. 'സദാചാരം,സംസ്‌കാരം; വീണ്ടെടുപ്പിന്റെ നബി ദര്‍ശനം' എന്ന സമ്മേളനപ്രമേയത്തില്‍ മഅ്‌മൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട്‌ സിദ്ധീഖ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌ സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ്‌ നന്ദിയും പറഞ്ഞു. 

17ന്‌ വൈകുന്നേരം ഫാമിലികള്‍ക്കായി സംഘടിപ്പിച്ച 'സന്തുഷ്ട കുടുംബം' സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ കോടൂര്‍ അദ്ധ്യക്ഷത വഹിച്ചു, മഅ്‌ മൂന്‍ ഹുദവി വിഷയം അവതരിപ്പിച്ചു സംസാരിച്ചു, ഇല്‍യാസ്‌ മൗലവി സ്വാഗതവും റസാഖ്‌ ദാരിമി നന്ദിയും പറഞ്ഞു. 

18ന്‌ രാവിലെ മദ്‌റസ വിദ്യാര്‍ത്ഥികളുടെ 'കുരുന്നു കൂട്ടം' രായിന്‍ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ മന്‍സൂര്‍ ഇര്‍ഫാനി ഉദ്‌ഘാടനം ചെയ്‌തു, ഉസ്‌മാന്‍ ദാരിമി അടിവാരം വിഷയം അവതരിപ്പിച്ചു. പണ്ഡിതന്‍മാരും സാദാത്തുക്കളും ഉള്‍പ്പെടെ പ്രമുഖരുടെ നേതൃത്വത്തില്‍ ഉച്ചക്ക്‌ 1 മണിക്ക്‌ നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ നിരവധി ആളുകള്‍ സംബന്ധിച്ചു. വൈകുന്നേരം നടന്ന 'കര്‍മ്മ സാക്ഷി' പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മഅ്‌മൂന്‍ ഹുദവി സംഘടനാ ക്ലാസ്സ്‌ നടത്തി.

രണ്ട്‌ ദിവസങ്ങളിലായി നടന്ന പരിപാടികള്‍ക്ക്‌ ഇസ്‌ലാമിക്‌ സെന്റര്‍ നേതാക്കളായ മുസ്ഥഫ ദാരിമി, നാസര്‍ മൗലവി, ഇ.എസ്‌ അബ്ദുറഹിമാന്‍ ഹാജി, ഗഫൂര്‍ ഫൈസി പൊന്‍മള, രായിന്‍ കുട്ടി ഹാജി, അലിക്കുട്ടി ഹാജി, ഇഖ്‌ബാല്‍ മാവിലാടം, അബ്ദുല്‍ ലത്തീഫ്‌ എടയൂര്‍, മൊയ്‌തീന്‍ ഷാ, ശറഫുദ്ധീന്‍, മൂസുരായിന്‍, ശൈഖ്‌ ബാദുഷ, അബ്ദുല്‍ ശുക്കൂര്‍, ഗഫൂര്‍ കാപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

- ഗഫൂര്‍ ഫൈസി പൊന്മള -

സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ക്ക്‌ സുന്നി കൗണ്‍സില്‍ സ്വീകരണം നല്‍കി

കുവൈത്ത്‌ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ക്ക്‌ കുവൈത്ത്‌ കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കുവൈത്ത്‌ സിറ്റി സംഗം റസ്റ്റോറന്റില്‍ സുന്നി കൗണ്‍സില്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ്‌ സയ്യിദ്‌ നിസാര്‍ തങ്ങള്‍ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അബ്‌ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. നസീര്‍ഖാന്‍, സൈതലവി ഹാജി ചെമ്പ്ര ആശംസകളര്‍പ്പിച്ചു. മറുപടി പ്രസംഗം സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. സിറാജുദ്ധീന്‍ ഫൈസി സ്വാഗതവും മരക്കാര്‍കുട്ടി ഹാജി നന്ദിയും പറഞ്ഞു.
- അബ്ദു, പാലപ്പുറ -

പ്രതിസന്ധികള്‍ക്ക്‌ പരിഹാരം പ്രവാചക ചര്യ

റിയാദ്‌ : പ്രവാചക ചര്യ ഉള്‍കൊണ്ട്‌ ജീവിക്കുകയാണ്‌ ഇസ്‌ലാമിക സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക്‌ പരിഹാരമെന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ ത്രൈമാസ കാമ്പയിന്‍െറ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ വ്യക്‌തമാക്കി. മതവിശ്വസത്തിലും ജീവിത രീതിയിലും വിട്ടു വീഴ്‌ചകള്‍ക്ക്‌ തയ്യാറായതുകൊണ്ടല്ല പൂര്‍വകാല മുസ്‌ലിംകളെ ലോകം ആദരിച്ചത്‌. ആദര്‍ശാധിഷ്‌ടിത ജീവിതം നയിച്ചതിനാലാണ്‌. ജാതിയും വര്‍ണവും ശാപമായ ലോകത്ത്‌ സഹോദര്യത്തിന്‍െറ സന്ദേശം ജീവിതരീതിയിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ പീഡിത സമൂഹം ഇസ്‌ലാമിലേക്ക്‌ ഒഴുകിയതാണ്‌ ഇന്നലകളില്‍ ഇസ്‌ലാം ആദരിക്കപ്പെടാനുളള കാരണങ്ങളിലൊന്ന്‌. വര്‍ത്തമാനത്തിന്‍െറ മുഖം അഴിമതി, പീഡനം, സ്വജന പക്ഷാപാതം, വര്‍ഗീയത, ഭീകരത, തീവ്രവാദം ഇവ കൊണ്ട്‌ അസ്വസ്‌തമാകുമ്പോള്‍ തിന്‍മയുടെ അന്ധകാരത്തില്‍ നന്‍മയുടെ വെളിച്ചം സ്വജീവിതത്തില്‍ ഏററുവാങ്ങാന്‍ നാം തയ്യാറകണം. ഇസ്‌ലാമിക ജീവിത രീതി നാം അഭിമാനത്തോടെ സ്വീകരിക്കണം. നാം പ്രവാചക ചര്യ ഉള്‍കൊണ്ട്‌ ജീവിക്കുകയാണങ്കില്‍ ലോകത്ത്‌ നമ്മെ വെറുക്കാന്‍ ഒരാള്‍ക്കുമാകില്ല സ്വാമി അസിമാനന്ദയില്‍ എത്തി നില്‍ക്കുന്ന ചരിത്രം നല്‍കുന്ന പാഠമതാണന്നും സെമിനാറില്‍ പങ്കെടുത്തവര്‍ വ്യക്‌തമാക്കി. മുഹമ്മദ്‌ ഫൈസി തിരൂര്‍ക്കാട്‌ (എസ്‌ വൈ എസ്‌ സ്റ്റേററ്‌ സെക്രട്ടറി) ഉദ്‌ഘാടനം ചെയ്‌തു. പ്രവാചകനെ അനുഗമിക്കുക, അഭിമാനിയാവുക എന്ന വിഷയം അബുട്ടി മാസ്‌ററര്‍ ശിവപുരം (മേഡേണ്‍ ഇന്‍റര്‍ നാഷണല്‍ സ്‌കൂള്‍ റിയാദ്‌) അവതരിപ്പിച്ചു. ഉബൈദ്‌ എടവണ്ണ (ജയ്‌ ഹിന്ദ്‌ ടി വി), അക്‌ബര്‍ വേങ്ങാട്‌ (ചന്ദ്രിക), ബഷീര്‍ പാങ്ങോട്‌ (ജീവന്‍ ടി വി) മൊയ്‌തീന്‍കോയ (കെ എം സി സി) തുടങ്ങിയവര്‍ പ്രസംഗിച്ചു. കാമ്പയിന്‍റെ ഭാഗമായ വിജ്ഞാന മത്സരത്തിനുളള പുസ്‌തകം 'മുഹമ്മദ്‌ (സ) സമ്പൂര്‍ണ മനുഷ്യന്‍ '  (സയ്യിദ്‌ അലവി മാലിക്കി മക്ക) മുബാറക്‌ ഹോസ്‌പിററല്‍ മാര്‍ക്കററിങ്ങ്‌ മാനേജര്‍ അബ്‌ദുല്‍ കരീം ഫൈസി ചേറൂര്‍ മുഹമ്മദ് കുഞ്ഞി കണ്ണൂരിന്‌ നല്‍കി പ്രകാശനം ചെയ്‌തു.

കാമ്പയിന്‍ ഭാഗമായ സി ഡി പ്രകാശനം ശാഫി ഹാജി ഓമച്ചപ്പുഴക്ക്‌ നല്‍കി അക്‌ബര്‍ വേങ്ങാട്‌ നിര്‍വഹിച്ചു. നമ്മുടെ നബി എന്ന ബാലസാഹിത്യം വീടുകളില്‍ എത്തിക്കാനുളള പദ്ധതി മാമുകോയക്ക്‌ നല്‍കി എന്‍. സി. മുഹമ്മദ്‌ കണ്ണൂര്‍ ആരംഭം കുറിച്ചു. ഹംസ മൂപ്പന്‍, ഹംസ മുസ്‌ലിയാര്‍, സമദ്‌ പെരുമഖം അസീസ്‌ പുളളാവൂര്‍, അബ്‌ദുലത്തീഫ്‌ ഹാജി മൈത്ര, അബദു റഹ്‌മാന്‍ കൊയ്യൊട്‌ തുടങ്ങിയവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ മേഡറേററായിരുന്നു. ഹബീബുളള പട്ടാമ്പി സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി ഹുദവി, ജന.സെക്രട്ടറി, റിയാദ്‌ ഇസ്‌്‌ലാമിക്‌ സെന്റര്‍ -

ഷാര്‍ജ്ജ ദഅ്‍വ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നബിദിന പ്രോഗ്രാം സംഘടിപ്ചിച്ചു

ഷാര്‍ജ്ജ : ഷാര്‍ജ്ജ ഇന്ത്യന്‍ ഇസ്‍ലാമിക് ദഅ്‍വ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ദഅ്‍വ സെന്‍ററില്‍ വെച്ച് നടന്ന പരിപാടിയില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തുന്നു.
- അബ്ദുറസാഖ് -

അബുദാബി ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച നബിദിന സമ്മേളനത്തില്‍ നിന്ന്

അലി അക്ബര്‍ -

എം.എസ്‌.എഫ്‌ സമ്മേളന വേദിയിലെ ജുമുഅ അനിസ്‌ലാമികം : SKSSF

കോഴിക്കോട്‌ : കഴിഞ്ഞദിവസം കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി കാംപസിലെ സമ്മേളന വേദിയില്‍എം.എസ്‌.എഫ്‌ നടത്തിയ ജുമുഅ നമസ്‌കാരം ഇസ്‌ലാമിക കര്‍മശാസ്‌ത്ര പ്രമാണങ്ങള്‍ക്കു വിരുദ്ധമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷം വരുന്ന സുന്നികള്‍ അണിനിരന്ന മുസ്‌്‌ലിം ലീഗിന്റെ വിദ്യാ ര്‍ഥി വിഭാഗത്തിലെ ഔദ്യോഗിക വേദിയില്‍ ഇങ്ങനെ സംഭവിച്ചത്‌ ഖേദകരമാമാണ്.

മഹാന്‍മാരായ സാത്വികര്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തെ ഏതെങ്കിലും നിക്ഷിപ്‌ത താല്‍പ്പര്യക്കാരുടെ ആലയില്‍ തളയ്‌ക്കാന്‍ ശ്രമിച്ചാല്‍ അതിന്‌ കനത്ത വില നല്‍കേണ്‌ടിവരുമെന്നു യോഗം ഓര്‍മിപ്പിച്ചു. യോഗത്തില്‍ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പനങ്ങാങ്ങര, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി കെ വയനാട്‌, അബ്‌്‌ദുല്ല ദാരിമി, റഹീം ചുഴലി, ഹബീബ്‌ ഫൈസി, നവാസ്‌ പാനൂര്‍, സെയ്‌തലവി റഹ്‌മാനി, അബൂബക്കര്‍ സാലൂദ്‌ നിസാമി, അബ്ബാസ്‌ ദാരിമി, ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, വര്‍ക്കിങ്‌ സെക്രട്ടറി അയ്യൂബ്‌ കൂളിമാട്‌ സംസാരിച്ചു. കഴിഞ്ഞദിവസം കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി കാംപസില്‍ പ്രത്യേക പന്തലൊരുക്കിയാണു നമസ്‌കാരം നടന്നത്‌.

SKSSF നാഷണല്‍ കാന്പസ് കോള്‍ - സമ്മേളനം ഇന്ന് സമാപിക്കും

തൃശൂര്‍ : ധാര്‍മ്മികതയിലൂന്നിയ വിദ്യാര്‍ത്ഥി നവജാഗരണത്തിന്‍റെ സന്ദേശം വിളംബരം ചെയ്ത് SKSSF നാഷണല്‍ കാന്പസ് കോളിന് തുടക്കം. ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സാഹിത്യകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. മതങ്ങള്‍ നലകൊള്ളേണ്ടത് മനുഷ്യ സമാധാനത്തിന് വേണ്ടിയാകണമെന്നും ജീവന്‍റെ നിലനില്‍പ്പ് സഹിഷ്ണുതയിലും സന്തുലനത്തിലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഗരികതയില്‍ മത്സരബുദ്ധി വര്‍ദ്ധിക്കുന്നതാണ് സാഹോദര്യം തകരാന്‍ കാരണം. മനുഷ്യത്വം നിശബ്ദമാകുന്നിടത്താണ് മത സൗഹാര്‍ദ്ദം തകരുന്നത്. സര്‍ഗ്ഗാത്മതയാണ് അതിജീവനത്തിന്‍റെ രഹസ്യം. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന സര്‍വ്വകലാശാലകളില്‍ ഒരെണ്ണത്തില്‍ പോലും ജീവിതകാല ശാസ്ത്രം പഠിപ്പിക്കുന്നില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. കമ്മ്യൂണല്‍ ഹാര്‍മണി ആന്‍റ് ഇന്ത്യ 2020 എന്ന വിഷയത്തില്‍ പണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഫൈസല്‍ മാരിയാട്, ഡോ. ബഹാഉദ്ദീന്‍ നദ്‍വി, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, സ്വാമി അവ്യാനന്ദ, ഓണന്പിള്ളി മുഹമ്മദ് ഫൈസി, സുബൈര്‍ ഹുദവി ചേകനൂര്‍ സംസാരിച്ചു. മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എസ്. ഹംസ, കെ.എ.ടി.എഫ്. ജന.സെക്രട്ടറി കെ. മോയീന്‍ കുട്ടി, ശാഹുല്‍ ഹമീദ് മേല്‍മുറി, എസ്.എം.കെ. തങ്ങള്‍, ചേറ്റുവ ഹംസ മുസ്‍ലിയാര്‍, കുഞ്ഞുമുഹമ്മദ് ഹാജി, ടി.എസ്. മമ്മി ആശംസകളര്‍പ്പിച്ചു. 

ഫിഖ്‍ഹ് ദി ലൈറ്റ് ഓഫ് മുസ്‍ലിം മുഖാമുഖം പരിപാടിയില്‍ എം.പി. മുസ്തഫ ഫൈസി നേതൃത്വം നല്‍കി. തുടര്‍ന്ന് നബിദിന സമ്മേളനവും മൗലിദ് പാരായണവും നടന്നു. 

സമ്മേളനം ഇന്ന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.skssfcampazone.com എന്ന സൈറ്റ് സന്ദര്‍ശിക്കുക.
- ഇര്‍ശാദ് -

സമസ്‌ത വേങ്ങര മേഖല നബിദിനറാലിയും പൊതു സമ്മേളനവും ഇന്ന്‌ (20/02/2011)

വേങ്ങര : വേങ്ങര മേഖല സമസ്‌ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിന റാലിയും പൊതു സമ്മേളനവും ഇന്ന്. വൈകുന്നേരം 4:30 ന്‌ താഴെ വേങ്ങരയില്‍ നിന്നും തുടങ്ങുന്ന നബിദിനറാലി കുറ്റാളൂര്‍ ബദ്‌രിയ്യ നഗറില്‍ സമാപിക്കും. തുടര്‍ന്ന്‌ ഏഴ്‌ മണിക്ക്‌ പ്രവാചക പ്രകീര്‍ത്തന സമ്മേളനം നടക്കും.

ആലോചന യോഗം പി.പി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഒ.കെ കുഞ്ഞിമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എ ജബ്ബാര്‍ ഹുദവി കോട്ടുമല, പി.പി ഹസന്‍, ജലില്‍ ചാലില്‍കുണ്ട്‌, ഹസീബ്‌ ഒ.കെ, ഹസ്‌ബുള്ള ബദ്‌രി, സൈനുദ്ദീന്‍ ഫൈസി പ്രസംഗിച്ചു.

പ്രവാചക ചര്യയിലൂടെ ജീവിതം ധന്യമാക്കുക : അബ്ദുസ്സലാം ബാഖവി

ദുബൈ : സമൂഹത്തില്‍ മാനുഷിക മൂല്യങ്ങല്‍ നഷ്ടപ്പെടുകയും പരീക്ഷണങ്ങള്‍ നേരിടുകയും ചെയ്യുന്പോള്‍ പ്രവാചക ചര്യയിലൂടെ ജീവിതം ധന്യമാക്കി മുന്നേറണമെന്ന് പ്രമുഖ വാഗ്മി അബ്ദുസ്സലാം ബാഖവി പറഞ്ഞു. കാത്തിരുന്ന പ്രവാചകന്‍ കാലം കൊതിച്ച സന്ദേശം എന്ന പ്രമേയവുമായി ദുബൈ സുന്നി സെന്‍റര്‍ നടത്തുന്ന മീലാദ് കാന്പയിനോടനുബന്ധിച്ച് കറാമ ഇറാനി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മദ്റസ വിദ്യാര്‍ത്ഥികളുടെ ഇസ്‍ലാമിക കലാ സാഹിത്യ മത്സരം (മീലാദ് ഫെസ്റ്റ് 2011) ത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാമിദ് കോയമ്മ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ററിന് കീഴിലുള്ള വിവിധ മദ്റസകളിലെ 400 ല്‍ പരം വിദ്യാര്‍ത്ഥികളുടെ മാപ്പിളപ്പാട്ട്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഇസ്‍ലാമിക സമൂഹഗാനം തുടങ്ങി പതിനഞ്ചോളം ഇനങ്ങളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് മൗലിദ് പാരായണം, അന്നദാനം, പൊതുപരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവയും നടന്നു. ദുബൈ സുന്നി സെന്‍റര്‍ മദ്റസ അദ്ധ്യാപകര്‍, SKSSF, SYS അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ വിതരണം ചെയ്തു. ശൗക്കത്തലി ഹുദവി സ്വാഗതവും ഇബ്റാഹീം ഫൈസി പെരുമളാബാദ് നന്ദിയും പറഞ്ഞു.
- ശറഫുദ്ദീന്‍ പെരുമളാബാദ്  -

വിവിധ പരിപാടികളോടെ അല്‍ഐനില്‍ നബിദിനമാഘോഷിച്ചു







അല്‍ഐന്‍ : അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ നബിദിനാഘോഷം വിവിധ പരിപാടികളോടെ ദാറുല്‍ ഹുദാ ഇസ്‍ലാമിക് സ്കൂള്‍ കാന്പസില്‍ വെച്ച് നടന്നു. അസര്‍ നിസ്കാരത്തിന് ശേഷം നടന്ന മൗലിദ് പാരായണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മഗ്‍രിബ് നിസ്കാരത്തിന് ശേഷം നടന്ന ഹുബ്ബുന്നബി സമ്മേളനം പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൂക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിന് ഇ.കെ. മൊയ്തീന്‍ ഹാജി സ്വാഗതം പറഞ്ഞു. ദാറുല്‍ ഹുദാ മദ്റസ വിദ്യാര്‍ത്ഥികളുടെ വിവിധയിനം കലാ പരിപാടികള്‍, സംസാറുല്‍ ഹഖ് ഹുദവിയുടെ മുഖ്യ പ്രഭാഷണം എന്നിവ സദസ്സിനെ ധന്യമാക്കി. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്പിച്ച ജനാവലിയാണ് അല്‍ഐന്‍ സുന്നി സെന്‍റര്‍ സംഘടിപ്പിച്ച നബിദിനാഘോഷ നഗറിലേക്ക് എത്തിയത്.




- സൈനു, അല്‍ഐന്‍ -

JNU അഡ്മിഷന്‍ വിവരങ്ങള്‍ക്ക് ട്രെന്‍റ് ഹെല്‍പ്പ് ലൈന്‍

ഡല്‍ഹി : ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയുടെ പുതിയ വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ പുറത്തുവന്നു. ഡിഗ്രി, പി.ജി., എംഫീല്‍, പി.എച്ച്.ഡി തുടങ്ങിയവയില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് അപ്ലിക്കേഷന്‍ വരുത്തി പൂരിപ്പിച്ചയക്കുക. അവസാന തിയ്യതി മാര്‍ച്ച് 10. അപ്ലിക്കേഷനും ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ക്കും ട്രെന്‍റ് ഹെല്‍പ്ലൈന്‍ പ്രവര്‍ത്തിക്കുന്നതാണ്. ആവശ്യക്കാര്‍ 09650 869364, 09818 934293 എന്നീ നന്പറുകളില്‍ ബന്ധപ്പെടുക.
മോയിന്‍ മലയമ്മ -

സമസ്‌ത, പൈതൃകത്തിലൂന്നിയ നൂതന സരണി: സൈനുല്‍ ഉലമ

കുവൈത്ത്‌ : പ്രവാചക കാലഘട്ടത്തില്‍ തന്നെ കേരളത്തില്‍ സാന്നിധ്യമറിയിച്ച ഇസ്‌ലാമിന്‌ 1921 വരെ ഒരു മാര്‍ഗ്ഗമെ ഉണ്ടായിരുന്നുള്ളൂ. അതിന്‌ ശേഷം ചില കോണുകളില്‍ നിന്ന്‌ ഉയര്‍ന്ന വീക്ഷണ വൈചാത്യങ്ങള്‍ യാഥാര്‍ത്ഥ്യം വികലമാക്കുമെന്ന്‌ തിരിച്ചറിഞ്ഞ്‌ സമകാലീന പണ്ഡിത മഹത്തുക്കള്‍ സ്‌ഥാപിച്ചതാണ്‌ സമസ്‌തയെന്നും അന്ന്‌തൊട്ട്‌ ഇന്നോളം പാരമ്പര്യത്തിലൂന്നിയ നൂതന പ്രബോധന പ്രവര്‍ത്തനങ്ങളാണ്‌ സമസ്‌ത നടത്തുന്നതെന്നും സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ പ്രസ്‌ഥാവിച്ചു. കുവൈത്ത്‌ കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ ഹുബ്ബുറസൂല്‍ മഹാസമ്മേളനത്തിന്റെ ഭാഗമായി ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രാസ്‌ഥാനിക സമ്മേളനത്തില്‍ `സമസ്‌ത ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും' എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡന്റ്‌ ഉസ്‌താദ്‌ അബ്‌ദുസ്സസലാം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച സമ്മേളനം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ്‌ നാസര്‍ അല്‍ മശ്‌ഹൂര്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണോദ്‌ഘാടനം അഡ്വക്കേറ്റ്‌ നിസാര്‍ അല്‍ മശ്‌ഹൂര്‍ തങ്ങള്‍ നിര്‍വഹിച്ചു. ദാറുല്‍ഹുദാ കുവൈത്ത്‌ കമ്മറ്റി നല്‍കുന്ന ഉപഹാരം ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ക്ക്‌ കമ്മറ്റി പ്രസിഡന്റ്‌ കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി നല്‍കി. നസീര്‍ഖാന്‍, ശംസുദ്ധീന്‍ മുസ്‌ലിയാര്‍, സെയ്‌തലവി ഹാജി, ഇസ്‌മാഈല്‍ ഹുദവി, സിറാജുദ്ധീന്‍ ഫൈസി, മരക്കാര്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി സ്വാഗതവും അബ്‌ദുല്ലത്തീഫ്‌ ദാരിമി നന്ദിയും പറഞ്ഞു.
- അബ്ദു കുന്നുംപുറം -