കലകളുടെയും ആവിഷ്ക്കാരസ്വാതന്ത്രത്തിന്റെയും മറവില്‍ മത-ധാര്‍മിക സംസ്ക്കാരത്തെ അവഹേളിക്കുന്ന ആസൂത്രിത നീക്കത്തിനെതിരെ യോഗം പ്രതിക്ഷേധം രേഖപ്പെടുത്തി. സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ. ഉമര്‍ ഫൈസി മുക്കം, സയ്യിദ് എ. പി. പി തങ്ങള്‍ കോഴിക്കോട്, കെ. പി. സി തങ്ങള്കണ്ണൂര്, കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, കെ. പി. കോയ, പി. കെ. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എം. എ. ഖാദിര്‍ ചേളാരി, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, കെ. എം. കുട്ടി എടക്കുളം, അബ്ദുസമദ് പൂക്കോട്ടൂര്‍, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് കെ. എച്ച്. കോട്ടപ്പുഴ, ഉസ്മാന് ഫൈസി ഇന്തനൂര്, കെ മുഹമ്മദുബ്നു ആദം കണ്ണുര്‍, മാമുക്കോയ ഹാജി, എ. കെ. കെ. മരക്കാര്‍ പൊന്നാനി, പി. കുഞ്ഞിമുഹമ്മദ് ഹാജി ത്രീ സ്റ്റാര്‍, എം. അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്, മുഹമ്മദ് റഫീഖ് ഹാജി, റഷീദ് ഹാജി മംഗലാപുരം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും സാദാ ലിയാഖത്തലി ഹാജി നന്ദിയും പറഞ്ഞു.
- Samasthalayam Chelari