മുസ്തഫ ബാഖവി പെരുമുഖത്തിന് എസ് കെ ഐ സിയുടെ യാത്ര മംഗളം

റിയാദ്: ഒരുപതിററാണ്ട് റിയാദിന്റെ മതസാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്ന മുസ്തഫ ബാഖവി പെരുമുഖത്തിന് റിയാദ് എസ് കെ ഐ സിയുടെ നേതൃത്വത്തില്‍ യാത്ര മംഗളം നല്‍കി. ആത്മാര്‍ത്ഥതയും സൗമ്യതയും നിറഞ്ഞ മുസ്തഫ ബാഖവിയുടെ പ്രവര്‍ത്തങ്ങളെ കുറിച്ച് പ്രാസംഗീകര്‍ വാചാലരായി. കാണാമറയത്തും ഹൃദയങ്ങളില്‍ നിലകൊളളുന്ന ഓര്‍മകളും പ്രാര്‍ത്ഥനകളുമാണ് ആത്മാര്‍ത്ഥസ്‌നേഹത്തിന്റെ ലക്ഷണമെന്നും പ്രാസംഗീകര്‍ ഉണര്‍ത്തി.

എന്‍ സി മുഹമ്മദ് കണ്ണൂര്‍ റിയാദ് എസ് കെ ഐ സി സ്‌നേഹോപഹാരം നല്‍കി. മുസ്തഫ ബാഖവി വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തന മികവിനുളള അംഗീകാരമായി കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷന്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കി. വിവിധ സബ്കമ്മിററികളും ഏരിയകമ്മിററികളും ഉപഹാരങ്ങള്‍ നല്‍കി.

സലീം വാഫി മൂത്തേടം അധ്യക്ഷവഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉല്‍ഘാടനം ചെയ്തു. അബ്ദുറസാഖ് വളകൈ യാത്ര മംഗളം വായിച്ചു. മുഹമ്മദ് ഹനീഫ് മാസ്‌ററര്‍, ജലീല്‍ തിരൂര്‍, അബ്ദുറഹ്മാന്‍ ഫറോഖ്, സിറാജ് മാസ്‌ററര്‍, ഉബൈദ് എടവണ്ണ, സുലൈമാന്‍ ഹുദവി ബഷീര്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലിഹാജി, ഷമീര്‍ പുത്തൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സലാംച്ച, ഷഫീഖ് കിണാലൂര്‍, ഷംസുദ്ദീന്‍ ജീപാസ്, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹബീബുളള പട്ടാമ്പി സ്വാഗതവും മശ്ഹൂദ് കൊയ്യോട്, നന്ദിയും പറഞ്ഞു.
ഫോട്ടൊ: മുസ്തഫ ബാഖവിക്ക് എസ് കെ ഐ സി സ്‌നേഹോപഹാരം നല്‍കുന്നു.
- Aboobacker Faizy