- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
SKSSF തൃശൂർ ജില്ലാ പ്രളയ ദുരിതാശ്വാസ ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി
തൃശൂർ: സമസ്ത ജില്ലാ പ്രസിഡന്റായിരുന്ന എസ്. എം. കെ തങ്ങളുടെ സ്മരണാർത്ഥം എസ്. കെ. എസ്. എസ്. എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ജില്ലയിൽ പ്രളയത്തിൽ തകർന്ന ദരിദ്രകുടുംബങ്ങളുടെ വീടുകൾ പുനർനിർമ്മിച്ചു നൽകുന്ന പദ്ധതി (ബൈത്തുന്നജാത്ത്) യുടെ പ്രഖ്യാപനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.
സമസ്ത ജില്ലാ കമ്മിറ്റി തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച എസ്. എം. കെ തങ്ങൾ അനുസ്മരണ പരിപാടിയിലായിരുന്നു പ്രഖ്യാപനം.
പദ്ധതി ഫണ്ടിലേക്ക് ഖദീജ ബിൻത് ബുഖാരി ട്രസ്റ്റ് നൽകുന്ന നാല് ലക്ഷം രൂപയുടെ ആദ്യ ഗഡു ട്രസ്റ്റ് കൺവീനർ അമീൻ കൊരട്ടിക്കര കൈമാറി. പദ്ധതി രൂപരേഖയുടെ പ്രകാശനം വി. കെ ഹംസ ലൗ ഷോറിന് നൽകി ജിഫ്രി തങ്ങൾ നിർവ്വഹിച്ചു.
ആദ്യഘട്ടത്തിൽ പാലപ്പിള്ളി മേഖലയിലെ പാവപ്പെട്ട കുടുംബങ്ങളുടെ വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. പദ്ധതിയിലേക്ക് സംഭവന നൽകുന്നതിന് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 9142291442, 9847431994,
09567064161.
സഹായങ്ങള്‍ അയക്കാനുള്ള അക്കൗണ്ട് നമ്പര്‍: 12800100182137 (IFSC Code: FDRL0001280 ഫെഡറൽ ബാങ്ക്, തൃശൂർ ബ്രാഞ്ച്).
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur