ബാബ്‌രി വിധി: സംയമനത്തിന്റെ കേരളീയ മാതൃക ഉയര്‍ത്തിപ്പിടിക്കുക: എസ്‌.കെ.എസ്‌.എസ്‌.എഫ്‌.

കോഴിക്കോട്‌: ആറു പതിറ്റാണ്ടു നീണ്ടു നിന്ന ബാബ്‌രി മസ്‌ജിദ്‌ കേസില്‍ ഇന്നത്തെ അലഹാബാദ്‌ ഹൈക്കോടതി വിധി ഏതുതരത്തിലുള്ളതാണെങ്കിലും ആത്മസംയമനം പാലിച്ച്‌ സൗഹൃദത്തിന്റെ കേരളീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം ആഹ്വാനം ചെയ്‌തു. 

ദേശക്കൂറിന്റെ പാത്രങ്ങളായി ഈ മദ്രസ്സാ കുരുന്നു മക്കളും...

എരമംഗലം: ദേശീയ പാതയോരത്തെ മാലിന്യങ്ങള്‍ മദ്രസാ വിദ്യാര്‍ഥികള്‍ നീക്കം ചെയ്തു. പാലപ്പെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തുള്ള ദേശീയ പാതയോരത്തെ മാലിന്യങ്ങളാണ് പാലപ്പെട്ടി ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസാ വിദ്യാര്‍ഥികള്‍ മാറ്റിയത്.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മദ്രസയില്‍ നടത്തുന്ന ശുചിത്വ ബോധവത്കരണ വാരാഘോഷത്തിന്റെ ഭാഗമായിരുന്നു ശുചീകരണം. പ്രധാനാധ്യാപകന്‍ കെ. മുബാറക് മൗലവി, എ.എം. അലി മൗലവി, വിദ്യാര്‍ഥികളായ ജംഷാദ്, ബാദുഷ, സാവാദ് എന്നിവര്‍ നേതൃത്വം നല്‍കി.

മദ്രസ പഠനപുസ്തകം വിതരണംചെയ്തു

കാലടി: തന്‍വീറുല്‍ ഇസ്‌ലാം മദ്രസയിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പഠനപുസ്തകം നല്‍കി.

എം.വി. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ പി. ബാവ ഹാജി ഉദ്ഘാടനംചെയ്തു. കെ.പി. ഹനീഫ, പി. ഇബ്രാഹിംകുട്ടി, പി. കുഞ്ഞിപ്പ ഹാജി, എന്‍.സി. അബ്ദുള്‍ ഖാദര്‍ അല്‍കാസിം, മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

പ്ലസ്‌ ടു മദ്രസ ഉത്ഘാടനം

തിരൂരങ്ങാടി:ഹയര്‍ സെക്കന്ററി മദ്രസയായി ഉയര്‍ത്തപ്പെട്ട  ചുള്ളിപ്പാറ ദാറുല്‍ഉലൂം മദ്രസയിലെ പ്ലസ്‌വണ്‍ ക്ലാസിന്‍റെ ഉത്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ അബ്ബാസലി നിര്‍വഹിച്ചു. പി.എം. ബശീര്‍, കെ. ഇബ്രാഹിം ബാഖവി, ടി. അലവി, എ.പി. ഷാഫി, എ.പി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹജ്ജ് രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

റിയാദ് : സുന്നി യുവജന സംഘം റിയാദ് സെന്‍ട്രന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ ഈ വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന്‍ അഹമ്മദ് കുട്ടി അരിപ്രയെ ചേര്‍ത്ത് കൊണ്ട് പ്രമുഖ പണ്ഡിതനും ഹജ്ജ് ഗ്രൂപ്പ് അമീറു കൂടിയായ ബഹു ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ബഹു ബഷീര്‍ ഫൈസി ചെരക്കാപറന്പ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ശാഫി ദാരിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. മലപ്പുറം ജില്ലാ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ശാഫി ഹാജി, അബൂബക്കര്‍ ഫൈസി, അബ്ബാസ് ഫൈസി, സുബൈര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാലിം ഫൈസി, ഷജീര്‍ ചാലിശ്ശേരി, സുബൈര്‍ ഹുദവി, സൈതാലി, മൊയ്തീന്‍ കുട്ടി തെന്നല, ഇബ്റാഹീം വാവൂര്‍, നൌഷാദ് ഹുദവി, ജലീല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു. ഹജ്ജ് ഗ്രൂപ്പ് കണ്‍വീനര്‍ സൈതലവി ഫൈസി സ്വാഗതവും നൌഷാദ് അന്‍വരി നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557830860, 0502268964, 0534590378 എന്നീ നന്പറുകളില്‍ ബന്ധപ്പെടാം

മതവിജ്ഞാന സദസ്സ്

ആലുവ: നൊച്ചിമ ഇസ്‌ലാമിക സാംസ്‌കാരിക വേദിയും മുസ്‌ലിം യുവജന ഫെഡറേഷനും
സംയുക്തമായി സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസ്സ് ഒക്ടോബര്‍ ഒന്നുമുതല്‍
നടക്കും. ഒന്നിന് വൈകീട്ട് 7.30ന് നടക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ അഷറഫ് അഷ്‌റഫി
പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

ഹജ്ജ് ക്യാമ്പ് മൂന്നിന്

കല്പറ്റ: ഹജ്ജ് ക്യാമ്പും പ്രാര്‍ഥനാസംഗമവും ഒക്ടോബര്‍ മൂന്നിന് ഒന്‍പതുമണിക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.

പാഠപുസ്തക വിതരണം നടത്തി

ഇരിക്കൂര്‍: പെരുവളത്ത് പറമ്പ് ശാഖ എസ്.കെ.എസ്.എസ്.എഫ് റിലീഫ്‌ സെല്ലിന്‍റെ  ആഭിമുഖ്യത്തില്‍ പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് മദ്രസ്സാ പാഠപുസ്തക വിതരണം നടത്തി. ശാഖാ ഓഫീസില്‍ വെച്ചു നടന്ന പരിപാടി അബ്ബാസ്‌ ഫൈസി ഉത്ഘാടനം നിര്‍വഹിച്ചു. മുക്താര്‍ ഉമര്‍ അദ്ധ്യക്ഷം വഹിച്ചു. സലാം ഇരിക്കൂര്‍, മുസ്തഫ അമാനി, സലിം പിപി  എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അഫ്സല്‍ കെ.ആര്‍ സ്വാഗതവും സഅദ് കെ നന്ദിയും പറഞ്ഞു. പാഠപുസ്തക വിതരണം അബ്ബാസ്‌ ഫൈസി നിര്‍വഹിച്ചു.

ബഹ്‌റൈന്‍ സമസ്‌ത കേരള ഫണ്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫിനെ ഏല്‍പിച്ചു


കോഴിക്കോട്‌: കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്ക്‌ ബഹ്‌റൈന്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ നല്‍കുന്ന ആടുകളുടെയും തയ്യല്‍മെഷീനുകളുടെയും ഫണ്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയെ ഏല്‍പിച്ചു. റമളാന്‍ കാമ്പയിന്റെ ഭാഗമായി ബഹ്‌റൈനില്‍ നടന്ന റിലീഫ്‌ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്‌ ഫണ്ട്‌ ശേഖരിച്ചത്‌. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളെ ബഹ്‌റൈന്‍ സമസ്‌ത കേരള ട്രഷറര്‍ കുഞ്ഞിമുഹമ്മദ്‌ എറവക്കാട്‌ ഏല്‍പിച്ചു. ചടങ്ങില്‍ ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ആധ്യക്ഷ്യം വഹിച്ചു. സത്താര്‍ പന്തലൂര്‍, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, അബ്ദുല്ല ദാരിമി കൊട്ടില, സാലിം ഫൈസി കൊളത്തൂര്‍, കെ.എന്‍.എസ്‌ മൗലവി, റഹീം ചുഴലി, അബ്ദുല്‍ ഖാദര്‍ മുണ്ടേരി, അബ്ദുര്‍റഹ്‌മാന്‍ ഹാജി പേരാമ്പ്ര, മുഹമ്മദലി വളാഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹാജി വേങ്ങര, പി.എ. മുഹമ്മദ്‌ ഹാജി പാലക്കാട്‌ സംബന്ധിച്ചു. ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍.സെക്രട്ടറി ബശീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.

മജ്മ സി.എം. ഉറൂസിന് ഉജ്വല സമാപനം

അരീക്കോട്: നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ ആബാലവൃദ്ധം ജനങ്ങളുടെ ഭക്തിസാന്ദ്രമായ പ്രാര്‍ഥനയോടെ നാലുദിവസമായി നടന്നുവന്ന വിശ്രുത സൂഫീവര്യനും പണ്ഡിതനുമായിരുന്ന മര്‍ഹൂം: വലിയുല്ലാഹി സി.എം മടവൂര്‍ (ന:മ) യുടെ അനുസ്മരണ ഉറൂസിന്നു കാവനൂര്‍ മജ്മഅയില്‍  ഉജ്വല സമാപനം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു.
കേരളത്തിലെ മുസ്‌ലിംകള്‍ കാണിക്കുന്ന അന്യമത ബഹുമാനവും അവരുടെ മതഭൗതിക വിജ്ഞാനവും ലോകമുസ്‌ലിംകള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാവനൂര്‍ മജ്മ വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. പ്രമുഖ ഇസ്ലാമിക ചരിത്രകാരന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മസ്‌കറ്റ് സുന്നി സെന്റര്‍ പ്രസിഡന്റ് ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, എന്‍.സി. മുഹമ്മദാജി കണ്ണൂര്‍, മുന്‍ എം.എല്‍.എ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, കെ.ടി. തങ്ങള്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കെ.എ. മജീദ് ഫൈസി, അലിഅഷ്‌കര്‍ ബാഖവി, ബി.എസ്.കെ. തങ്ങള്‍, അബ്ദുറസാഖ് ദാരിമി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. മജ്മ ജനറല്‍ സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു. സമസ്ത ഖാരിഅ അബ്ദുറസാഖ് മുസ്‌ലിയാര്‍ ഖിറാഅത്ത് നടത്തി.
ഞായറാഴ്ച രാവിലെ നടന്ന വിദ്യാര്‍ഥിസമ്മേളനം എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. മജ്മ ജനറല്‍ സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അല്‍ജനൂബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഇ.കെ. ജലീല്‍, മുഹമ്മദ് ഉഗ്രപുരം, ഐ.പി. ഉമ്മര്‍ വാഫി, കെ. ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വവിദ്യാര്‍ഥി സംഗമം കെ.എ. റഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. സി.എം. കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. സാഹസികസഞ്ചാരി മൊയ്തു കിഴിശ്ശേരി ക്ലാസെടുത്തു. എന്‍. മുഹമ്മദ് ഫൈസി, ഇ.കെ. മാനു മുസ്‌ലിയാര്‍, ഐ.പി.എസ്. തങ്ങള്‍ അല്‍വാഫി, പി.സി. മുഹമ്മദ് ഇബ്രാഹിം അല്‍വാഫി എന്നിവര്‍ പ്രസംഗിച്ചു.
വൈകീട്ട് നടന്ന മഹല്ല് നേതൃസംഗമം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. മഹല്ല് ഫെഡറേഷന്‍ വര്‍ക്കിങ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പ്രബന്ധം അവതരിപ്പിച്ചു. അരീക്കോട് എസ്.ഐ എല്‍. സജന്‍ദാസ്, അഡ്വ. യു.എ. ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വലാത്ത് വാര്‍ഷികത്തില്‍ സ്ത്രീപുരുഷന്‍മാരും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ സംബന്ധിച്ചു. സി.എം. കുട്ടി സഖാഫി നേതൃത്വംനല്‍കി. മടവൂര്‍ സി.എം വലിയുല്ലാഹി അനുസ്മരണത്തിനും മൗലീദ് പാരായണത്തിനും സി.എം. വലിയ്യിന്റെ സഹോദരപുത്രന്‍ സി.എം. കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍ മടവൂര്‍ നേതൃത്വംനല്‍കി.

ആണ്ട്‌നേര്‍ച്ച തുടങ്ങി

വളാഞ്ചേരി: പുലാമന്തോളില്‍ ശൈഖുന വെള്ളിമാടുകുന്ന് എം.കെ. മുഹമ്മദ്‌കോയ തങ്ങള്‍ വര്‍ഷംതോറും നടത്തുന്ന ആണ്ട്‌നേര്‍ച്ചയും ഹജ്ജ് പഠനക്ലാസും തുടങ്ങി.കേന്ദ്ര ഹജ്ജ്കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഉറൂസ് മുബാറക്കിന് സമാപനംകുറിച്ചുകൊണ്ട് തിങ്കളാഴ്ച ശൈഖുന അനുസ്മരണം നടക്കും.

മജ്മ സി.എം. ഉറൂസ്: അനാഥകളുടെ പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ എത്തിയത്‌ പതിനായിരങ്ങള്‍..

അരീക്കോട്: കാവനൂര്‍ മജ്മ സി.എം. ഉറൂസിനോടനുബന്ധിച്ച് ബനാത് യതീംഖാനയില്‍ കുടുംബസംഗമം നടന്നു. യതീംഖാനയിലെ അനാഥ പെണ്‍കുട്ടികളുടെ പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നായി രാവിലെ 8 മണിമുതല്‍ വൈകീട്ട് അഞ്ച് മണി വരെ സ്ത്രീകള്‍  ഉള്‍പ്പെടെയുള്ളവരുടെ വന്‍ പ്രവാഹമായിരുന്നു. പത്തോളം സെഷനുകളായി നടത്തിയ പ്രാര്‍ഥനയില്‍ ഒരേസമയം ആയിരത്തില്‍പരം സ്ത്രീകളാണ് പങ്കെടുത്തത്. ശനിയാഴ്ച നടന്ന പ്രാര്‍ഥനയില്‍ ആകെ പതിനായിരത്തില്‍ പരം സ്ത്രീകള്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ അറിയിച്ചു.
മജ്മ വിമന്‍സ് കോളേജിലെയും ഓര്‍ഫനേജിലെയും അധ്യാപികമാരുടെ നേതൃത്വത്തില്‍ വിമന്‍സ് കോളേജിലെയും ആര്‍ട്‌സ് കോളേജിലേയും വിദ്യാര്‍ഥിനികള്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് സഹായവുമായി ഉണ്ടായിരുന്നു. കാമ്പസിലേക്കെത്തുന്ന പ്രായാധിക്യം ബാധിച്ച സ്ത്രീകള്‍ മുതല്‍ പിഞ്ചുകുട്ടികള്‍ വരെയുള്ളവരെആതിഥ്യമര്യാദയോടെ ഇവര്‍ സ്വീകരിച്ചിരുത്തി. യതീംഖാന സന്ദര്‍ശിക്കാനെത്തിയവര്‍ സ്വന്തം കുട്ടികള്‍ക്കെന്ന പോലെ അന്തേവാസികള്‍ക്ക് നല്‍കാന്‍ പലഹാരവും മറ്റും കരുതിയിരുന്നു. അന്തേവാസികളുടെ പ്രാര്‍ഥനകള്‍ക്ക് 'ആമീന്‍' പറയുമ്പോള്‍ സന്ദര്‍ശകര്‍ നിര്‍വൃതിയിലാണ്ടു.
1998ല്‍ 11 കുട്ടികളുമായി ആരംഭിച്ച യതീംഖാനയില്‍ ഇന്ന് നൂറോളം അന്തേവാസികളുണ്ട്.
രാത്രി നടന്ന 'അടര്‍ക്കളത്തിലെ ഇതിഹാസം' കഥാപ്രസംഗം അറക്കല്‍ അബ്ദുല്‍റസാഖ് ദാരിമി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞന്‍ഹാജി അധ്യക്ഷത വഹിച്ചു. കെ.എസ്. മൗലവി കഥ അവതരിപ്പിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സഭ മജ്മഅ് ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ കെ.എ. റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
10 മണിക്ക് നടക്കുന്ന വിദ്യാര്‍ഥി സമ്മേളനം എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ട്രഷറര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും.
വൈകുന്നേരം മൂന്നിന് നടക്കുന്ന മഹല്ല് നേതൃസംഗമത്തില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ സദസ്സിലും സി.എം. മൗലീദ് പാരായണത്തിലും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാത്രി നടക്കുന്ന പൊതുസമ്മേളനത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, എം.ഐ. ഷാനവാസ് എം.പി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സി.എം. അനുസ്മരണ പ്രഭാഷണം നടത്തും. അന്നദാന വിതരണോദ്ഘാടനം നിര്‍മാണ്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസയില്‍ പുതിയ അഡ്മിഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.



ദമ്മാം : ദമ്മാം ഇസ്‍ലാമിക് സെന്‍ററില്‍ നടന്നു വരുന്ന എസ്.കെ.എസ്.എസ്.എഫ്. തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് (SKIMVB) യുടെ സംസ്ഥാന നേതാക്കളായ കുഞ്ഞാണി മുസ്‍ലിയാര്‍, പുത്തനഴി ഫൈസി, സി. ഹാഷിം, നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി, ഉമര്‍ ഫൈസി വെട്ടത്തൂര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

മദ്റയുടെ ബ്രോഷര്‍ പ്രകാശനം ആനമങ്ങാട് അബൂബക്കര്‍ ഹാജി നിര്‍വ്വഹിച്ചു. ബഷീര്‍ ആലുങ്ങല്‍ ഏറ്റുവാങ്ങി. മദ്റസ സ്വദര്‍ മുഅല്ലിം അസ്‍ലം മൗലവി സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു. അബ്ദുറഹ്‍മാന്‍ മലയമ്മ ഖിറാഅത്ത് നടത്തി.

പ്രതിവാരം മൂന്ന് അദ്ധ്യയന ദിനങ്ങളാണ് മദ്റസയില്‍ നടക്കുക. ബുധന്‍ വൈകീട്ട് 4 മുതല്‍ 8 വരെയും വ്യാഴം രാവിലെ 10.30 മുതല്‍ 12.30 വരെയും വെള്ളി വൈകീട്ട് 3 മുതല്‍ 5 വരെയുമാണ് ക്ലാസുകള്‍. ഒന്ന് മുതല്‍ +2 വരെയാണ് നിലവിലെ അഡ്മിഷന്‍. കര്‍മ്മശാസ്ത്ര പ്രാര്‍ത്ഥനക്കും ഖുര്‍ആന്‍ പാരായണത്തിനും പ്രത്യേകം കോച്ചിങ്ങുകള്‍ നല്‍കും. വിദ്യാര്‍ത്ഥികളുടെ ആവവശ്യമനുസരിച്ച് വാഹന സൗകര്യം നല്‍കും. അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും അബ്ദുറഹ്‍മാന്‍ മലയമ്മ (055 9159732), അസ്‍ലം മൗലവി (054 0328124) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ആണ്ടുനേര്‍ച്ചയും ഹജ്ജ്‌പഠന ക്ലാസും

വളാഞ്ചേരി: പുലാമന്തോള്‍ ശൈഖുനാ വെള്ളിമാടുകുന്ന് എം.കെ. മുഹമ്മദ് കോയ തങ്ങളുടെ ആണ്ടുനേര്‍ച്ച ശനിയാഴ്ച ആരംഭിക്കും. വൈകീട്ട് നാലിന് ദര്‍ഗാ ഖാദിം ഉസ്താദ് അബ്ദുറസാഖ് സുഹൈല്‍ കൊടി ഉയര്‍ത്തും. 26ന് നടക്കുന്ന ഹജ്ജ് പഠനക്ലാസ് മുന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വംനല്‍കും. 27ന് പണ്ഡിത മഹാസമ്മേളനവും അനുസ്മരണവും നടത്തും. ദിവസവും അന്നദാനവും ഉണ്ടാകും.

രാജ്യത്തിന്റെ ഭാവി യുവജനങ്ങളില്‍ -റഹ്മാന്‍ ഫൈസി


അരീക്കോട്: ഏതൊരു രാജ്യത്തിന്റെയും ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും അവര്‍ സാംസ്‌കാരികമായും വൈജ്ഞാനികമായും ശരിയായ പാതയിലാണെങ്കില്‍ മാത്രമേ രാജ്യത്തിന്റെ ഭാവി ശോഭനമാവൂവെന്നും സുന്നി യുവജനസംഘം(SYS) സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി പറഞ്ഞു. കാവനൂര്‍ മജ്മ സി.എം. ഉറൂസിനോടനുബന്ധിച്ച് രണ്ടാംദിവസം നടന്ന യുവജനസദസ്സില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം നല്‍കി രാജ്യത്തിന്റെ ഭാവിക്കുതകുന്ന ഒരു യുവനിരയെ വാര്‍ത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കാവനൂര്‍ മജ്മ ഏര്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'ചന്ദ്രിക' അസോസിയേറ്റ് എഡിറ്റര്‍ സി.പി. സൈതലവി ഉദ്ഘാടനംചെയ്തു.

മഞ്ചേരി മണ്ഡലം എസ്.വൈ.എസ് സെക്രട്ടറി മജീദ് ദാരിമി വളരാട്, ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് ആശിഖ് കുഴിപ്പുറം, മണ്ഡലം എസ്.വൈ.എസ് ട്രഷറര്‍ കെ.സി.എ. ഖാദര്‍ പള്ളിമുക്ക്, മേഖലാ സുന്നി മഹല്ല് ഫെഡറേഷന്‍ സെക്രട്ടറി പി.ടി. ഉമ്മര്‍ പത്തനാപുരം, കെ.എം.സി.സി മഹായില്‍ കമ്മിറ്റി സെക്രട്ടറി പി.വി. ഉസ്മാന്‍, മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി കെ.ടി. അഷ്‌റഫ്, എസ്.വൈ.എസ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് മൗലവി, യൂത്ത്‌ലീഗ് അരീക്കോട് പഞ്ചായത്ത് സെക്രട്ടറി ഉമ്മര്‍ വെള്ളേരി, യൂത്ത്‌ലീഗ് കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇണ്ണിത്തങ്ങള്‍, എസ്.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി വി.എ. നാസര്‍, യൂത്ത്‌ലീഗ് കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.പി. ഹംസ, എസ്.കെ.എസ്.എസ്.എഫ് മോങ്ങം മേഖലാ സെക്രട്ടറി നൂറുദ്ദീന്‍ യമാനി, എടവണ്ണ പഞ്ചായത്ത് എസ്.വൈ.എസ് സെക്രട്ടറി ശറഫുദ്ദീന്‍ ആലുങ്ങല്‍, എസ്.കെ.എസ്.എസ്.എഫ് അരീക്കോട് മേഖലാ സെക്രട്ടറി കെ.പി. ഇബ്രാഹിം ഫൈസി, ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് ടി.വി. അബ്ദുറഹ്മാന്‍, മാനുട്ടി ഹാജി, ടി.ടി. ചെറിയാപ്പു ഹാജി വാക്കാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കെ.എസ്. മൗലവി, ശിഹാബ് അഷ്‌റഫി നെല്ലായ എന്നിവര്‍ ചേര്‍ന്ന് 'അടര്‍ക്കളത്തിലെ ഇതിഹാസം' എന്ന ചരിത്ര കഥാപ്രസംഗം അവതരിപ്പിച്ചു.

'ഹജ്ജ് യാത്ര: വോട്ടവകാശം നിഷേധിക്കരുത്'


കല്പറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ച ഷെഡ്യൂള്‍പ്രകാരം ഹജ്ജ് യാത്ര ചെയ്യുന്നവര്‍ക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവസരം നിഷേധിക്കരുതെന്ന് എസ്.വൈ.എസ്. വയനാട്‌ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

രണ്ടായിരത്തോളം പേര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ നിലവിലുള്ള ഷെഡ്യൂള്‍പ്രകാരം സാധിക്കില്ല. പോസ്റ്റല്‍ ബാലറ്റിലൂടെയോ മറ്റോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയോ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചോ ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ഈ വര്‍ഷം ഹജ്ജ്കര്‍മത്തിനു പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് ഇബ്രാഹിംഫൈസി പേരാല്‍ അധ്യക്ഷതവഹിച്ചു. എം. അബ്ദുറഹ്മാന്‍, എം. അബ്ദുള്ള മൗലവി, ഇ.പി. മുഹമ്മദലി, വി.സി. മൂസ, വി.കെ. അബ്ദുറഹ്മാന്‍ ദാരിമി, എം.കെ. മുഹമ്മദ് ദാരിമി, ഹാരിസ് ബാഖവി, പി. സുബൈര്‍, കെ.എ. നാസര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

കാവനൂര്‍ മജ്മ സി.എം. ഉറൂസിന് പ്രൗഢോജ്വല തുടക്കം

അരീക്കോട്: കാവനൂര്‍ മജ്മ സി.എം. ഉറൂസിന് കാവനൂര്‍ റഹ്മത്ത് നഗറിലെ മജ്മ കോംപ്ലക്‌സില്‍ പ്രൗഢോജ്വലമായ തുടക്കം. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വ്യാഴാഴ്ച നാലുമണിക്ക് മജ്മ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ടി. തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങിന് തുടക്കമായത്.
          മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ശറഫുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ലത്തീഫ് ബാഖവി, തെഞ്ചേരി മാനുമുസ്‌ലിയാര്‍, നീലിയന്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 രാത്രി നടന്ന ഉദ്ഘാടനസമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. മത ഭൗതിക വിദ്യാഭ്യാസങ്ങള്‍ ഒരു നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നും രണ്ടിനും പ്രാധാന്യം നല്‍കി ആര്‍ജിച്ചെടുത്താല്‍ മാത്രമേ ഐഹിക സൗഖ്യവും മാന്യതയും കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഹമീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ഭൗതിക വിദ്യാഭ്യാസത്തിന് മനുഷ്യനെ പൂര്‍ണതയിലെത്തിക്കാന്‍ കഴിയില്ലെന്നും അതിനുള്ള തെളിവാണ് വിദ്യാസമ്പന്നര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യപാനവും മറ്റു ദുഷ്പ്രവണതകളുമെന്നും അദ്ദേഹം പറഞ്ഞു.
          1998 മാര്‍ച്ചില്‍ പാണക്കാട് സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യുമ്പോള്‍ യതീംഖാനയില്‍ 11 കുട്ടികളും ശരീഅത്ത് കോളേജില്‍ 13 പേരുമാണ് ഉണ്ടായിരുന്നത്. ഇന്നത് യഥാക്രമം 80ഉം 150ഉം ആയി വര്‍ധിച്ചിട്ടുണ്ട്. പബ്ലിക് സ്‌കൂള്‍, ഇസ്‌ലാമിക് നഴ്‌സറി, ആര്‍ട്‌സ് കോളേജ്, ബി.എഡ് കോളേജ്, കമ്പ്യൂട്ടര്‍ പഠനകേന്ദ്രം, തൊഴില്‍ പരിശീലന കേന്ദ്രം, മസ്ജിദുല്‍ ഹിദായ, ലൈബ്രറി തുടങ്ങി റഹ്മത്ത് നഗറില്‍ ഇന്ന് ഒരു ഡസനോളം സ്ഥാപനങ്ങളുണ്ട്. ഉദ്ഘാടനവേളയില്‍ ശിഹാബ് തങ്ങള്‍ നല്‍കിയ ഉപദേശങ്ങള്‍ക്കനുസൃതമായാണ് ഇന്നും സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കെ.എ. റഹ്മാന്‍ ഫൈസി പറഞ്ഞു.
         മജ്മ ട്രഷറര്‍ എം.പി.എം ഹസന്‍ ഷരീഫ് കുരിക്കള്‍ അധ്യക്ഷതവഹിച്ചു. എന്‍. വി. മുഹമ്മദ് ബാഖവി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. ഇളയൂര്‍ മല്‍ജഅ യതീംഖാന ജന. സെക്രട്ടറി കെ.ടി. മുഹമ്മദലി, മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ജന. സെക്രട്ടറി ശാഹുല്‍ ഹമീദ് മേല്‍മുറി, തൃപ്പനച്ചി അല്‍ഫാറൂഖ് ജന. സെക്രട്ടറി ഒ.പി. അലി ബാപ്പു, സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് ഏറനാട് മണ്ഡലം പ്രസിഡന്റ് എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, പി.കെ. ലത്തീഫ് ഫൈസി, കാവനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.എ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സപ്ലിമെന്റ് റിയാദ് റോയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഒളവട്ടൂര്‍ അലവിക്കുട്ടിക്ക് നല്‍കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹാജി കെ. മമ്മദ് ഫൈസി പ്രകാശനംചെയ്തു. മജ്മ ജന. സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി സ്വാഗതവും സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍ ചെങ്ങര നന്ദിയും പറഞ്ഞു. എം.കെ. കുര്‍ശി, കെ.എസ്. മൗലവി, ശിഹാബ് അഷ്‌റഫ് നെല്ലായ എന്നിവരുടെ 'അടര്‍ക്കളത്തിലെ ഇതിഹാസം' എന്ന കഥാപ്രസംഗവും അരങ്ങേറി.

S.B.V പ്രവേശന സദസ്സ് സംഘടിപ്പിച്ചു

കാസറഗോഡ്: സമസ്ത കേരള സുന്നി ബാലവേദി റഹ്മത്ത്‌നഗര്‍ അല്‍മദ്‌സത്തുല്‍ ബദ്‌രിയയില്‍ പ്രവേശന സദസ്സ് സംഘടിപ്പിച്ചു. അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. ഒ.കെ.അബ്ദുസമദ് സാഹിബ് അധ്യക്ഷനായി. എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജ് അധ്യാപകന്‍ ശുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ അസ്ഹരി സ്വാഗതവും എം.എ. ഹസൈനാര്‍ ദര്‍സി നന്ദിയും പറഞ്ഞു.

ഹജ്ജ് പഠന ക്ലാസ് നാളെ

പയ്യന്നൂര്‍: സംയുക്ത മുസ്‌ലിംജമാഅത്തിന്റെ ആഭിമുതല്‍ സപ്തബര്‍25 ന് രാവിലെ ഒമ്പതുമുതല്‍ പയ്യന്നൂര്‍ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കും. എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് അബ്ബാസ്അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.പി.തങ്ങള്‍ അധ്യക്ഷനാകും.

മദ്രസക്കെട്ടിടം ഉദ്ഘാടനംചെയ്തു

ഉദുമ:കാപ്പിലിലെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്നു കീഴില്‍ വരുന്ന അസ്സസുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം കീഴൂര്‍ -മംഗലാപുരം സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനംചെയ്തു. ജമാ അത്ത് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം.ഷെരീഫ് അധ്യക്ഷനായി. ടി.എം.യൂസഫ് പതാക ഉയര്‍ത്തി. കേരള വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം.ജമാല്‍ വിശിഷ്ടാതിഥിയായി. ജമാഅത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം ബി.എം.ജമാലും ഷാര്‍ജ കമ്മിറ്റി ഉപഹാരം യു.കെ.മുഹമ്മദ് കുഞ്ഞിയും അബുദാബി കമ്മിറ്റി ഉപഹാരം കെ.യു.മുഹമ്മദ്കുഞ്ഞിയും നല്കി. വിദ്യാര്‍ഥികള്‍ക്കായി ഉദുമ സി.എച്ച്.സെന്റര്‍ ഏര്‍പ്പെടുത്തിയ പാഠപുസ്തകം കെ.എം.മുഹമ്മദലി വിതരണംചെയ്തു. യു.എം.അബ്ദുള്‍റഹ്മാന്‍ മൗലവി, പി.എ.ആരിഫ്, കല്ലട്ര മാഹിന്‍ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.കെ.അബ്ദുള്ളഹാജി, പി.കെ.മുഹമ്മദ്കുഞ്ഞി, പി.എം.അബ്ദുള്ള, പി.അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ജംഇയ്യത്തുല്‍ മുഫത്തിശീന്‍: ബാപ്പു മുസ്‌ലിയാര്‍ പ്രസിഡന്റ്

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരെ പ്രസിഡന്റായും എന്‍. അലവി മുസ്‌ലിയാരെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാന്‍ജിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ചീഫ് ഖാരിഅ പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി കെ. മൊയ്തീന്‍ ഫൈസി ഇരിങ്ങാട്ടിരി, എം.പി. അലവി ഫൈസി ചുള്ളിക്കോട്, ക്ഷേമനിധി ചെയര്‍മാനായി പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കണ്‍വീനറായി എ.ടി.എം. കുട്ടി മൗലവി എന്നിവരെ തിരഞ്ഞെടുത്തു.

ചെളാരിയിലെ സമസ്താലയത്തില്‍ ചേര്‍ന്ന യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചേറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പിണങ്ങോട് അബൂബക്കര്‍, കെ.സി. അഹമ്മദ്കുട്ടി മൗലവി, കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌നേഹവും സഹിഷ്ണുതയുമാണ് ഇസ്‌ലാമിന്റെ തത്വം -ഹൈദരലി ശിഹാബ്തങ്ങള്‍

ശ്രീകണ്ഠപുരം: സ്‌നേഹവും സഹിഷ്ണുതയുമാണ് ഇസ്‌ലാമിന്റെ തത്വമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ശ്രീകണ്ഠപുരം പഴയങ്ങാടിയില്‍ ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയുടെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരവാദവും തീവ്രവാദവും പാടില്ലെന്നാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. സഹജീവകളോടുള്ള കരുണയും സഹാനുഭൂതിയും മാത്രമേ മനുഷ്യനെ നന്മയിലേക്ക് നയിക്കൂ- അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിന്റെ ജീവന്‍ വിജ്ഞാനമാണ്. അറിവാണ് മനുഷ്യന്റെ അടിത്തറ. അറിവ് സമ്പാദിക്കുവാന്‍ ലോകം മുന്നോട്ട് വരണമെന്നാണ് പരിശുദ്ധ ഖുറാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത് -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പഴയങ്ങാടി മഹല്ല് പ്രസിഡന്റ് പി.ടി.എ. കോയ അധ്യക്ഷനായി. അബ്ദുറസാഖ് ബുസ്താനി പ്രഭാഷണം നടത്തി. വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, വി.പി.അബൂബക്കര്‍ ഹാജി. എം.പി.മുസ്തഫ ഹാജി, മുഹമ്മദ് ബഷീര്‍ ബാഖവി, എന്‍.പി.എം.ബാഖവി, തയ്യിബ് അബ്ദുള്‍ഖാദിര്‍ അല്‍ഖാസിമി, മുബാറക് മിസ്ബാഹി, കെ.ഹൈദരലി ഫൈസി, അബ്ദുള്‍ ജബ്ബാര്‍ ഹാജി, കെ.അബൂബക്കര്‍, ഇ.പി.അബ്ബാസ്, കെ.അബൂബക്കര്‍ ഹാജി, പി.എം.ഖാസി, എന്‍.പി.അശ്രഫ്, അഡ്വ. എസ്.മുഹമ്മദ്, സി.കെ.മുഹമ്മദ് വി.പി.അബ്ദുള്‍റഹ്മാന്‍, എന്‍.പി.റഷീദ്, കെ.സലാഹുദ്ദീന്‍, കെ.പി.മൊയ്തീന്‍ കുഞ്ഞിഹാജി എന്നിവര്‍ സംസാരിച്ചു.

അയോധ്യ: മതസൗഹാര്‍ദം നിലനിര്‍ത്തണം-എസ്.കെ.എസ്.എസ്.എഫ്.

പഴയന്നൂര്‍ (തൃശൂര്‍): അയോധ്യ സംബന്ധിച്ച് കോടതിവിധി എന്തുതന്നെയായാലും കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ്. കല്ലേപ്പാടം യൂണിറ്റ് കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാസമിതിയംഗം ബഷീര്‍ കല്ലേപ്പാടം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുഹൈര്‍ അധ്യക്ഷനായി. അബ്ദുള്‍സലാം, അമീര്‍, സെയ്തുമുഹമ്മദ്, സവാദ് എന്നിവര്‍ പ്രസംഗിച്ചു.

ഹജ്ജ് പഠനക്ലാസ് സംഘടിപ്പിച്ചു

കൊടുവള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കൊടുവള്ളി ശംസുല്‍ ഉലമ മെമ്മോറിയല്‍ റിയാളു സ്വാലീന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷനല്‍ കോംപ്ലക്‌സും സംയുക്തമായി സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ടി.എ.റഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.സി.മുഹമ്മദ് ഫൈസി, യു.പി.സി. അബൂബക്കര്‍കുട്ടിബാഖവി, പ്രൊഫ. ഇ.സി.അബൂബക്കര്‍, വായോളി മുഹമ്മദ്, ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി.മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു.

ബാബറി മസ്ജിദ്: കോടതി വിധി മാനിക്കണം - സമസ്ത

മസ്ജിദിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് 24ന് ഉണ്ടാകുന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യണമെന്നും മാനിക്കണമെന്നും മുസ്ലിം കൈരളിയുടെ പരമോന്നത മത പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും ആഹ്വാനം ചെയ്തു . കോടതിവിധി എന്തായാലും സംയമനം പാലിക്കുവാനും മതസൗഹാര്‍ദവും ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സംരക്ഷിക്കുന്നതിനും മുഴുവന്‍ മുസ്‌ലിങ്ങളും പ്രതിജ്ഞാബദ്ധരാക്കണം. ജനാധിപത്യ സംവിധാനങ്ങളും ജുഡീഷ്യറിയുടെ നിഷ്പക്ഷതയും കളങ്കപ്പെടാതെ കാത്തുസൂക്ഷിക്കണം. വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രകടനങ്ങള്‍ നടത്തരുത്. വിധി സ്വീകരിച്ച് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ വിഷയങ്ങള്‍ കൈകാര്യംചെയ്യണം. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നതോ പൊതുതാത്പര്യങ്ങള്‍ക്ക് ഹാനി വരുത്തുന്നതോ ആയ നടപടികള്‍ ഉണ്ടാകരുതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബാബര്‍ പള്ളി: സംയമനം പാലിക്കണമെന്ന്‌ പാണക്കാട്‌ ഹൈദറലി തങ്ങള്‍ ആഹ്വാനം ചെയ്തു.

മലപ്പുറം: അയോധ്യയിലെ ബബരീ മസ്ജിദ്‌ തര്‍ക്കസ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്‍റെ വിധി ഏതുതരത്തിലായിരുന്നാലും പരസ്പര സ്നേഹവും സമാധാനവും കാത്തുസൂക്ഷിക്കണമെന്നും ആത്മസംയമനം പാലിക്കണമെന്നും പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. രാഷ്ട്രീയത്തില്‍ ഈ വിഷയം പലവിധത്തില്‍ പ്രതിഫലിച്ചപ്പോഴും കേരളം നീതിയുടെയും സൌഹാര്‍ദത്തിണ്റ്റെയും പക്ഷത്ത്‌ ഉറച്ചുനിന്നു. കോടതിയുടെ തീര്‍പ്പിനു വിടുക എന്നതാണ്‌ ഒരു ജനാധിപത്യ, മതേതര രാഷ്ട്രത്തില്‍ പ്രായോഗികവും ഭരണഘടനാപരവുമായ മാര്‍ഗം. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്ന ഓരോ പൌരനും കോടതിവിധി മാനിക്കാന്‍ ബാധ്യസ്ഥനാണ്‌. വിധിയെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായാണ്‌ കാണേണ്ടത്‌. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ നീതിന്യായ പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ്‌ ഈ വിധി. ആവശ്യമെങ്കില്‍ മേല്‍ക്കോടതികളെ സമീപിക്കാനും അവസരമുണ്ട്‌. വിധിയുടെ പശ്ചാത്തലത്തില്‍ ഒരു വാക്കുകൊണ്ടുപോലും ഇതര മതവിശ്വാസിയെ വേദനിപ്പിക്കാന്‍ ഇടവരുത്തരുത്‌. നാടിന്‍റെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരരുത്‌. ഐക്യവും സൌഹാര്‍ദവും മതമൈത്രിയും പോറലേല്‍ക്കാതെ തുടരാന്‍ ഓരോരുത്തരും മുന്‍കയ്യെടുക്കണം. മത, രാഷ്ട്രീയ, സാമൂഹിക, ഭരണ രംഗങ്ങളില്‍ ഉത്തരവാദിത്തം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നും ഹൈദരലി തങ്ങള്‍ അഭ്യര്‍ഥിച്ചു.

കാവനൂര്‍ മജ്മഇല്‍ യതീംഖാന സമ്മേളനവും സി.എം. ഉറൂസും നാളെ തുടങ്ങും

മഞ്ചേരി: കാവനൂര്‍ മജ്മഅ മലബാര്‍ ഇസ്‌ലാമിയില്‍ യതീംഖാന കുടുംബ സന്ദര്‍ശനവും സി.എം. ഉറൂസും വ്യാഴാഴ്ച തുടങ്ങും. മഹല്ല് ഭാരവാഹികളുടെ സംഗമം, വിദ്യാര്‍ഥി സമ്മേളനം, സ്വലാത്ത് വാര്‍ഷികം, അന്നദാനം എന്നിവയും പരിപാടികളുടെ ഭാഗമായി നടക്കും. വ്യാഴാഴ്ച ഏഴുമണിക്ക് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. 24ന് മൂന്നുമണിക്ക് യുവജന സദസ്സ് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനംചെയ്യും. സി.പി. സൈതലവി മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ചയാണ് കുടുംബ സന്ദര്‍ശനം. ഞായറാഴ്ച ഒരു മണിക്ക് വിദ്യാര്‍ഥി സമ്മേളനം എ.പി. അനില്‍കുമാര്‍ എം.എല്‍.എയും മൂന്നുമണിക്ക് മഹല്ല് നേതൃസംഗമം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയും ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് സ്വലാത്ത് വാര്‍ഷികം നടക്കും. എട്ടുമണിക്ക് ചേരുന്ന സമാപനസമ്മേളനം കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. എം.ഐ. ഷാനവാസ് എം.പി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി എന്നിവര്‍ പ്രസംഗിക്കും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. അന്നദാനം നിര്‍മാണ്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

ഉറൂസിനും വിവിധ സമ്മേളനങ്ങള്‍ക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ ടി.ടി. മുഹമ്മദ് മൗലവി, കണ്‍വീനര്‍ സി.എം. കുട്ടി സഖാഫി, മജ്മഅ ജനറല്‍ സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പറഞ്ഞു.

മദ്രസാ കെട്ടിടം ഉദ്ഘാടനം ഇന്ന്

മേലാറ്റൂര്‍: എടപ്പറ്റ റേഞ്ചിലെ ഏപ്പിക്കാട് ഷംസുല്‍ ഹുദാ മദ്രസയ്ക്ക് വാക്കയില്‍ മുഹമ്മദ് മുസ്‌ലിയാര്‍ സംഭാവനയായി നിര്‍മ്മിച്ചുനല്‍കിയ പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 3ന് പാണക്കാട് സയ്യിദ്‌ ബഷീറലി ശിഹാബ് തങ്ങള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജാമിഅ നൂരിയ്യ അറബിക്ക് കോളേജ് പ്രിന്‍സിപ്പാളും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി വൈസ് ചെയര്‍മാനുമായ പ്രൊഫ. കെ. അലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

എസ്.കെ.എസ്.എസ്.എഫ്. മേഖലാ സമ്മേളനം സമാപിച്ചു

കല്ലാച്ചി: മേഖലാ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച അംഗത്വ പ്രചാരണ കാമ്പയിന്‍ സമാപിച്ചു. അന്‍പത്ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്ത സമാപന സമ്മേളനം ടി.പി.സി. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്. മഹമൂദ് സ അദി മുഖ്യപ്രഭാഷണം നടത്തി.

യോഗത്തില്‍ റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു. കെ.കെ. സുലൈമാന്‍ തങ്ങള്‍, കോറോത്ത് അമ്മദ്ഹാജി, പി.പി. അഷ്‌റഫ് മൗലവി, പി.കെ. അഹമ്മദ് ബാഖവി, ഇസ്മയില്‍ ഹാജി എടച്ചേരി, എം.കെ. അഷ്‌റഫ്, അഷ്‌റഫ് കൊറ്റാല, അലി വാണിമേല്‍, കെ.സി. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസ്ഹര്‍ വി.ടി.കെ. സ്വാഗതവും ജാബിര്‍ എടച്ചേരി നന്ദിയും പറഞ്ഞു.

ശംസുല്‍ ഉലമാ അക്കാദമി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം

കല്പറ്റ: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പബ്ലിക് സ്‌കൂളിന്റെ കെട്ടിടം ബുധനാഴ്ച 9.30-ന് വെങ്ങപ്പള്ളിയില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രാജന്‍. സി. മമ്മൂട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ഹജ്ജ് പഠനക്ലാസ്

കണ്ണൂര്‍: ഖിദ്മ അല്‍- അമല്‍ ഹജ്ജ് ഉംറ സര്‍വീസിന്റെയും കക്കാട് ദാറുന്നജാത്ത് യതീംഖാനയുടെയും സംയുക്താഭിമുഖ്യത്തില്‍ ബുധനാഴ്ച ഹജ്ജ് പഠനക്ലാസ് നടത്തും. രാവിലെ 10 മുതല്‍ നാലുമണിവരെ കക്കാട് ദാറുന്നജാത്ത് യതീംഖാനയില്‍ ചുഴലി മുഹ്‌യുദ്ദിന്‍ മൗലവിയുടെ നേതൃത്വത്തിലാണ് ക്ലാസ്.

പഴയങ്ങാടിയിലെ മദ്രസ കെട്ടിട ഉദ്ഘാടനം ഇന്ന്

ശ്രീകണ്ഠപുരം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ വരുന്ന പഴയങ്ങാടിയിലെ ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയുടെ കെട്ടിടം സമസ്ത ഉപാദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ അബ്ദുറസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തും.

25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മദ്രസ കെട്ടിടം നിര്‍മ്മിച്ചത്. മത പഠനത്തിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ പുതിയ കെട്ടിടം സഹായകരമാവുമെന്ന് പഴയങ്ങാടി മഹല്ല് ഭാരവാഹികളായ പി.ടി.എ.കോയ, പി.ടി.മുഹമ്മദ്, വി.പി.അബൂബക്കര്‍ ഹാജി, എന്‍.പി.പക്കര്‍ഹാജി, വി.കെ.അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അസീസ് മാസ്റ്ററുടെ പത്നി സി.ടി.സാറുമ്മ അന്തരിച്ചു


തൃക്കരിപ്പൂര്‍:സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന പരേതനായ മെട്ടമ്മലിലെ വി.പി.എം.അബ്ദുള്‍ അസീസ് മാസ്റ്ററുടെ ഭാര്യ സി.ടി.സാറുമ്മ (74) അന്തരിച്ചു. മക്കള്‍: മുഹമ്മദ് (അബുദാബി), അബ്ദുള്‍ ഖാദര്‍ (പാപ്പിന്‍സ് ഡയറക്ടര്‍), ശാഹുല്‍ ഹമീദ്, സുലൈമാന്‍ (അധ്യാപകന്‍, കൈക്കോട്ടുകടവ് ഹൈസ്‌കൂള്‍), അബ്ദുള്‍റഹ്മാന്‍ (എന്‍ജിനിയര്‍, അബുദാബി), അബ്ദുള്ള (എന്‍ജിനിയര്‍, അബുദാബി), ഹഫ്‌സത്ത്, ഫാത്തിമ, മൈമൂന, ആയിഷ, താഹിറ. മരുമക്കള്‍: ഫര്‍സാന, സീനത്ത്, ബുഷ്‌റ (അധ്യാപിക, കൈക്കോട്ടുകടവ് ഹൈസ്‌കൂള്‍), നഫീസത്ത്(അധ്യാപിക, കൈതക്കാട് യു.പി.സ്‌കൂള്‍), സെറീന (ദുബായ്), നാസ്മി (ദുബായ്), മുഹമ്മദലി, അബ്ദുള്‍സലാം, അബ്ദുള്‍ഗഫൂര്‍, പരേതരായ അബ്ദുള്‍ ലത്തീഫ്, ഹംസ. സഹോദരങ്ങള്‍: മുഹമ്മദലി, കുഞ്ഞാമിന, മറിയം, പരേതരായ അബ്ദുള്ള, ആസിയ, ഹംസ, കാസിം.
പരേതക്ക് വേണ്ടി പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താനും മയ്യിത്ത് നമസ്കരിക്കാനും അഭ്യര്‍ഥന

ഖുര്‍ആന്‍ ക്ലാസ് 9 -ാം വാര്‍ഷികവും റിലീഫ് വിതരണവും 01-10-2010ന്

മലപ്പുറം : എസ്.കെ.എസ്.എസ്.എഫ്. മാട്ടില്‍ ബസാര്‍ യൂണിറ്റ് (വേങ്ങര) വര്‍ഷങ്ങളായി നടത്തി വരുന്ന ഖുര്‍ആന്‍ പഠന ക്ലാസ് വാര്‍ഷികവും മദ്റസാ പാഠപുസ്തക വിതരണവും ഈ വര്‍ഷവും അതി വിപുലമായി നടത്തുന്നു. 2010 ഒക്ടോബര്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മാട്ടില്‍ പള്ളി പരിസരത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. പ്രസ്തുത പരിപാടിയില്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കുകയും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. ഖുര്‍ആന്‍ പഠന ക്ലാസ് നടത്തുന്ന സുബൈര്‍ ബാഖവി പാലത്തിങ്ങല്‍ ഉസ്താദിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ഉദ്ബോധന പ്രഭാഷണം നിര്‍വ്വഹിക്കും.

-നിസാര്‍-

ചെമ്പിരിക്ക നോര്‍ത്ത് മുബാറക് മദ്രസ തുറന്നു

കാസറഗോഡ്: നോര്‍ത്ത് മുബാറക് മസ്ജിദ് കമ്മിറ്റിയുടെ കീഴില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള നോര്‍ത്ത് മുബാറക് മദ്രസയുടെ ഉദ്ഘാടനം ചെമ്പിരിക്ക മംഗലാപുരം ശൈഖുന ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി നിര്‍വഹിച്ചു.

സി.എം.അബൂബക്കര്‍ ഹാജി മദ്രസയുടെ താക്കോല്‍ദാനം നടത്തി. താജു ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. പി.എ.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖാസി സി.എ.മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍, സി.എം.ഉബൈദ് മൗലവി, എന്‍.എം.അബ്ദുള്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മഹമൂദ് മൗലവി, സി.എ.അബ്ദുല്ല കുഞ്ഞി മുസ്ലിയാര്‍, ഹസ്സന്‍ റഷാദി, മുസ്തഫ സര്‍ദാര്‍, മജീദ് ചെമ്പിരിക്ക, അബ്ദുല്ലകുഞ്ഞി ഹാജി എന്നിവര്‍ സംസാരിച്ചു. സെമിര്‍ പി.എ. നന്ദി പറഞ്ഞു.

ഹജ്ജ് യാത്രികര്‍ക്ക് വോട്ടവകാശം നിഷേധിക്കരുത് - എസ്.വൈ.എസ് കൊല്ലം

കൊല്ലം:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഹജ്ജ് യാത്രികര്‍ക്ക് വോട്ടവകാശം നിഷേധിക്കും തരത്തിലാണ് ഹജ്ജ് യാത്രാ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഇത് വിശ്വാസികള്‍ക്ക് ഏറെ പ്രയാസം ജനിപ്പിക്കുന്നതാണെന്നും സുന്നി യുവജന സംഘം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ 21 മുതല്‍ ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നതാണ് ഇപ്പോഴത്തെ ഷെഡ്യൂള്‍. ഇതുമൂലം 23 നും 25 നുമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടമാകും. ഇക്കാര്യത്തില്‍ സത്വരശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് കുരീപ്പള്ളി ഷാജഹാന്‍ മുസലിയാര്‍ ഫൈസി ആധ്യക്ഷ്യം വഹിച്ചു. യോഗം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം എസ്.അഹമ്മദ് ഉഖൈല്‍ ഉദ്ഘാടനം ചെയ്തു. മൗലവി അബ്ദുല്‍ വാഹിദ് ദാരിമി, അബ്ദുള്‍ മനാഫ് ഫൈസി, സൈഫുദ്ദീന്‍ ദാരിമി, തടിക്കാട് ശരീഫ് കാശ്ഫി, എ.കെ.അബ്ദുല്‍ ജവാവ് ബാഖഫി എന്നിവര്‍ പ്രസംഗിച്ചു.

സുന്നി കൗണ്‍സില്‍ ഈദ് സംഗമം നടത്തി




കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു. സിറ്റി ദാറുസ്സുന്നയില്‍ സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസ ബാഖവി, മുഹമ്മദലി ഫൈസി, അബ്ദുസ്സലാം മുസ്‍ലിയാര്‍, അബ്ദുല്ല മൗലവി, സൈദലവി ചെന്പ്ര, ശംസുദ്ദീന്‍ മൗലവി എന്നിവര്‍ ഈദ് സന്ദേശം നല്‍കി. പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും മരക്കാര്‍ കുട്ടി ഹാജി നന്ദിയും പറഞ്ഞു.

ഹജ്ജ്ക്യാമ്പ് നടത്തി

ചക്കരക്കല്ല്: മുസ്‌ലീം സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് ക്യാമ്പ് നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ഡോ. എം.മുഹമ്മദലി അധ്യക്ഷതവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസ്സിനു നേത്രത്വം നല്‍കി. ടി.വി.അബ്ദുള്‍ഖാദര്‍ ഹാജി, എം.ടി.കുഞ്ഞു, എം.മുസ്തഫ, കെ.മമ്മൂട്ടി, വി.എം.അബ്ദുള്‍അസീസ് ഹാജി, സി.എച്ച്.മുഹമ്മദലി ഹാജി, വി.എം.അബ്ദുള്‍സത്താര്‍ ഹാജി, എസ്.എം.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

ദുബൈ സുന്നി സെന്‍റര്‍ മദ്രസ ഇന്ന് തറക്കും (20)

ദുബൈ : ദുബൈ സുന്നീ സെന്‍ററിന് കീഴിലെ ഹമരിയ്യ മദ്റസ റമദാന്‍ അവധിക്ക് ശേഷം ഇന്ന് (20.9.2010) തുറക്കും. പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. സമസ്ത സിലബസ് പ്രകാരം ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ അറുന്നൂറോളം കുട്ടികളാണ് ഈ മദ്റസയില്‍ പഠിക്കുന്നത്. ദുബൈ യിലെ വിവിധ ഏരിയകളില്‍ നിന്ന് കുട്ടികളെ മദ്റസകളിലെത്തിക്കാന്‍ സെന്‍ററിന് സ്വന്തമായി വാനങ്ങളുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യാര്‍ത്ഥം രണ്ട് ഷിഫ്റ്റുകളായാണ് ഇവിടെ ക്ലാസ് നടക്കുന്നത്. സുന്നി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ദുബൈയിലെ വിവിധ പള്ളികളില്‍ എ.പി. എബ്ദുല്‍ ഗഫൂര്‍ മൗലവിയുടെ നേതൃത്വത്തില്‍ നടക്കുന്ന മത പഠന ക്ലാസുകളും ഇന്ന് തുടങ്ങും. ബര്‍ദുബൈയിലെ ഹാരിബ് മസ്ജിദില്‍ എല്ലാ തിങ്കളാഴ്ചയും രാത്രി പത്ത് മണിക്ക് നടക്കുന്ന ക്ലാസ്സാണ് ഇന്ന് ആരംഭിക്കുന്നത്. മറ്റ് ക്ലാസുകളും സമയവും താഴെ പറയും പ്രകാരമാണ്.

ദേര ക്ലോക് ടവര്‍ ജുമാ മസ്ജിദ് ഞായറാഴ്ച, ദേര ചെറിയ സര്‍ഊനി മസ്ജിദ് ചൊവ്വാഴ്ച രാത്രി, ഹംരിയ്യ മദ്റസ ഫാമിലി ക്ലാസ് വ്യാഴാഴ്ച രാത്രി, ദേര ഖാലിദ് മസ്ജിദ് വെള്ളിയാഴ്ച രാത്രി. ഹംരിയ്യ മദ്രസയിലെ ഫാമിലി ക്ലാസ് മഗ്‍രിബിന്ന് ശേഷവും മറ്റെല്ലാ ക്ലാസുകളും ഇശാ നിസ്കാരത്തിന് ശേഷവുമാണെന്ന് നടക്കുന്നത്

-ഷക്കീര്‍ കോളയാട്-

മടവൂര്‍ സി.എം. മഖാം ഉറൂസ് സമാപിച്ചു

കോഴിക്കോട്‌: പ്രശസ്ത പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശൈഖുന സി.എം വലിയുല്ല (ന:മ) യുടെ നാമധേയത്താല്‍ വര്‍ഷം പ്രതി നടന്നു വരാറുള്ള ഉറൂസ് മുബാറിക്കിന്റെ ഈ വര്‍ഷത്തെ ആറ് ദിവസ ആത്മീയ സദസ്സ് ഇന്നലെ നടന്ന അന്നദാനത്തോടെ സമാപിച്ചു. കാലത്ത് ആറിന് തുടങ്ങിയ ഭക്ഷണവിതരണം വൈകിട്ട് 5.30 വരെ നീണ്ടു. ചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍നിന്നും വിശ്വാസികളെത്തി.

അനുസ്മരണസമ്മേളനം, മതപ്രഭാഷണം, സ്വലാത്ത് മജ്‌ലിസ്, ദിക്‌റ് ദുഅ സമ്മേളനം എന്നിവയും ഉറൂസിന്റെ ഭാഗമായി നടന്നു.

മഹല്ല് സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രെഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എ.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ നന്തി അധ്യക്ഷതവഹിച്ചു. ടി.കെ. പരീക്കുട്ടി ഹാജി 33 മാതൃകാമഹല്ല് പ്രഖ്യാപനം നടത്തി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഡോ.എസ്.വി. മുഹമ്മദലി എന്നിവര്‍ ക്ലാസ്സെടുത്തു. കെ. മോയിന്‍കുട്ടി, സി.എസ്.കെ. തങ്ങള്‍ കുറ്റിയാടി, സി.എച്ച്. മഹ്മൂദ് സഅദി എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന ദികര്‍ ‍-ദുആ-സ്വലാത്ത്‌ മജ്‌ലിസിന്നു ആയിരങ്ങള്‍ പങ്കുകൊണ്ടു.

എസ്.കെ.എസ്.എസ്.എഫ്. വെട്ടത്തൂര്‍ യൂണിറ്റിന്‍റെ റംസാന്‍ പ്രഭാഷണവും റിലീഫ് വിതരണവും ശ്രദ്ധേയമായി



എസ്.കെ.എസ്.എസ്.എഫ്. വെട്ടത്തൂര്‍ യൂണിറ്റിന്‍റെ റംസാന്‍ പ്രഭാഷണവും റിലീഫ് വിതരണവും ശ്രദ്ധേയമായി. ബഹു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തി. ശംസുദ്ദീന്‍ ഫൈസി, ഫസലുറഹ്‍മാന്‍ ഫൈസി, മുഹമ്മദ് ഫൈസി, . എം. എസ്. തങ്ങള്‍ മേലാറ്റൂര്‍, എന്‍. അബ്ദുല്ല ഫൈസി, സത്താര്‍ മാസ്റ്റര്‍, മുഹമ്മദാലി ഹാജി, മുഹമ്മദലി, കെ. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, താജുദ്ദീന്‍ മൗലവി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വെട്ടത്തൂര്‍ മദ്റസയില്‍ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം ലഭിച്ചവര്‍ക്ക് സമ്മാനവും വിവാഹ ധന സഹായം, ചികിത്സാ സഹായം എന്നീ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട തങ്ങളും മറ്റു പണ്ഡിതന്മാരും നിര്‍വ്വഹിച്ചു. റമദാന്‍ പ്രഭാഷണവും റിലീഫ് വിതരണവും (10 വളര്‍ത്താട്), സഹചാരി സെല്‍ ഫണ്ട് വിതരണം, വിവാഹ ധന സഹായം, സമസ്ത കേരള വിദ്യാഭ്യാസ പൊതു പരീക്ഷയില്‍ ഏഴാം തരത്തില്‍ രണ്ടാം സ്ഥാനം നേടിയ കുട്ടിക്കും മദ്റസയില്‍ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം കിട്ടിയവര്‍ക്ക് സമ്മാന വിതരണം, എസ്.കെ.എസ്.എസ്.എഫ്. വെട്ടത്തൂര്‍ യൂണിറ്റിന്‍റെ വാര്‍ഷിക ബുള്ളറ്റിന്‍ പ്രകാശനം, വര്‍ഷം തോറും ക്വിസ് ചോദ്യോത്തരം തയ്യാറാക്കിയ കെ.എച്ച്. കോട്ടപ്പുഴ ഉസ്താദിനെ ആദരിക്കല്‍ എന്നിവയും നടന്നു.

അനാഥത്വത്തില്‍ നിന്നും ദാമ്പത്യത്തിന്റെ മലര്‍വാടിയിലേക്ക്...

മണ്ണാര്‍ക്കാട്: ഇശലുകളുടെ നാദമാധുരിയില്‍ കാരാകുറുശ്ശി കോരമണ്‍കടവിലെ ദാറുത്തഖ്‌വ യത്തീംഖാനയിലെ ഫാത്തിമ്മയും ജുവൈരിയയും മംഗല്യവതികളായി.

കക്കുപ്പടി പരേതനായ മാമ്പ്ര ഹമീദിന്റെ മകള്‍ ഫാത്തിമ്മയെ പില്ലൂര്‍ഡാം ബാദുഷ ബാഷയുടെ മകന്‍ അക്ബര്‍ ബാഷയും മണലടി സാലിദിന്റെ മകള്‍ ജുവൈരിയയെ സേലം ഷേക്അലിയുടെ മകന്‍ അസ്‌കര്‍ അലിയുമാണ് ജീവിതപങ്കാളികളാക്കിയത്. വിധിയും ഭാഗ്യവും കൈവിടുന്ന അനാഥകളും അഗതികളുമായ ബാലികമാരുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി ശനിയാഴ്ച യത്തീംഖാന മുറ്റത്തുനടന്ന നിക്കാഹ് ചടങ്ങിന് പ്രഖമുര്‍ പങ്കെടുത്തു. പ്രശസ്ത പണ്ഡിതന്‍ ശൈഖുനാ സി.കെ.എം. സാദിഖ് മുസ്‌ലിയാരുടെ സാനിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നികാഹിന് മുഖ്യ കാര്‍മികത്വംവഹിച്ചു. സി.പി. ബാപ്പു മുസ്‌ലിയാര്‍, കെ.സി. അബൂബക്കര്‍ ദാരിമി, മുഹമ്മദാലി ഫൈസി, ഹബീബ് ഫൈസി, മുസ്തഫ അഷറഫി കക്കുപ്പടി, കളത്തില്‍ അബ്ദുള്ള, എം.പി. ബാപ്പുഹാജി, എ. സെയ്ത്, അഡ്വ. ടി.എ. സിദ്ധിഖ്, ടി.എ. സലാം, സി. മുഹമ്മദ് ബഷീര്‍, ഇ.കെ. യൂസഫ്, എം. അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. ഇതിനകം 14 യുവതികള്‍ ഇവിടെ മംഗല്യവതികളായി.

ഹജ്ജ് മനസ്സ് ശുദ്ധീകരിക്കാനുള്ള അവസരമാക്കണം- റഷീദലി തങ്ങള്‍

കോട്ടയ്ക്കല്‍: ഹജ്ജ് കര്‍മംചെയ്യുന്നത് മനസ്സിനെ ശുദ്ധീകരിക്കുന്നതിനുള്ള അവസരമായി കാണണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കോട്ടയ്ക്കല്‍ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഹജ്ജിന് പോകുന്നവര്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനവും ദുആ മജ്‌ലിസും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭൗതിക ചിന്തകള്‍ വെടിഞ്ഞ് ദൈവീകചിന്ത മനസ്സില്‍ പതിയേണ്ട അവസരമാണ് ഹജ്ജ് വേളയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ളഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി ദുആക്ക് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സയ്യിദ് സി.പി.എം തങ്ങള്‍, കെ.വി. ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാബറിമസ്ജിദ് വിധി എന്തായാലും അതിന്റെപേരില്‍ സാമുദായിക അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി.

മദ്രസകള്‍ തുറന്നു

സഹനത്തിന്റെയും സാഹോദര്യത്തിന്റെയും മതമായ പരിശുദ്ധ ഇസ്ലാമിന്‍റെ മഹിതമായ ആശയ പഠന കേന്ദ്രങ്ങളായ മദ്രസകളിലേക്ക് കുരുന്നു ലക്ഷങ്ങള്‍ അത്യാഹ്ലാദത്തോടെ വീണ്ടും പടികള്‍ കയറി ഇറങ്ങി.. ഒരുമാസത്തിലേറെ നീണ്ടുനിന്ന റമസാന്‍ അവധി കഴിഞ്ഞ്‌ ഇന്നലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മദ്രസ്സാ പ്രസ്ഥാനാമായ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴിലുള്ള ആയിരക്കണക്കിന്‌ മദ്രസകള്‍ തുറന്നത്. കേരളം, കര്‍ണാടകം, തമിഴ്നാട്‌, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍, യുഎഇ, ബഹ്‌റൈന്‍, സൌദി അറേബ്യ, കുവൈത്ത്‌, ഒമാന്‍, ഖത്തര്‍, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെ 8929 മദ്രസകളിലാണ്‌ ഇന്നലെ തുടങ്ങിയത്‌. ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുമെന്നു പ്രതീക്ഷിക്കുന്നതായി ബോര്‍ഡിന്റെ മുഖ്യ കാര്യാലയമായ തെഞ്ഞിപ്പലത്തെ സമസ്താലയത്തില്‍ നിന്നും അറിയിക്കുന്നു.

മത സൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുക - അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്



ദുബൈ : വര്‍ത്തമാന കാല സമൂഹത്തില്‍ വര്‍ദ്ദിച്ചു വരുന്ന മത സംഘര്‍ഷങ്ങളും വെല്ലുവിളികളും ഇല്ലായ്മ ചെയ്യുവാനും പരസ്പര സ്നേഹം നിലനിര്‍ത്താനും നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചു തന്ന മത സൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ യുവാക്കള്‍ മാതൃകയാകണമെന്നും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് പറഞ്ഞു. SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റും ഇശല്‍ വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ബാഖവി ഈദ് സന്ദേശ പ്രഭാഷണം നടത്തി. സകരിയ്യ ദാരിമി, സകരിയ്യ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍.എസ്. മൗലവിയുടെ രക്തസാക്ഷികളുടെ മാതാവ് എന്ന ഇസ്‍ലാമിക കഥാപ്രസംഗവും മാസ്റ്റര്‍ മുഹമ്മദ് സഫ്‍വാന്‍, ഷക്കീല്‍ പരിയാരം, ബഷീര്‍ പുളിങ്ങോം, നൌഫല്‍ പെരുമളാബാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും അരങ്ങേറി. അബ്ദുല്‍ കരീം എടപ്പാള്‍, യൂസുഫ് കാലടി, അനീസ് പോത്താംകണ്ടം, ഫാസില്‍ ബിരിച്ചേരി, മൂസ്സക്കുട്ടി മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. ശറഫുദ്ദീന്‍ പെരുമളാബാദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷക്കീര്‍ കോളയാട് നന്ദിയും പറഞ്ഞു.


-ശറഫുദ്ദീന്‍ പെരുമളാബാദ്-

കടമേരി റഹ്‍മാനിയ്യ : റാങ്കുകള്‍ പ്രഖ്യാപിച്ചു



മലപ്പുറം : മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ പ്രഥമ സംരംഭവും തെന്നിന്ത്യയിലെ അത്യൂന്നത മത കലാലയവുമായ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് ഈ വര്‍ഷത്തെ മൗലവി ഹാളില്‍ റഹ്‍മാനി മുത്വവ്വല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

മലപ്പുറം പുത്തന്‍പള്ളി സ്വദേശി അല്‍ ഹാഫിള് പി.എം. ഇസ്ഹാഖ് ഒന്നാം റാങ്ക് കരസ്തമാക്കി. മലപ്പുറം നീലാഞ്ചേരി സ്വദേശി എം.. സലീം സി.കെ. രണ്ടാം റാങ്കും മലപ്പുറം പുല്ലഞ്ചേരി സ്വദേശി കെ.സി. സിദ്ദീഖ് മൂന്നാം റാങ്കും നേടി.

ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, മന്‍ത്വിഖ്, ബലാഗ, അറബി സാഹിത്യം തുടങ്ങിയ മത ശാസ്ത്ര വിഷയങ്ങളില്‍ അവഗാഹം നേടുന്നതിന് പുറമെ, .ടി രംഗത്ത് മികച്ച പരിശീലനവും അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷാ പഠനവും കരസ്തമാക്കിയാണ് ബിരുദ ധാരികള്‍ പുറത്തിറങ്ങുന്നത്.

റഹ്‍മാനി ബിരുദത്തോടൊപ്പം എം.. യും നല്‍കി വരുന്ന പുതിയ കോഴ്സിന്നു മുന്പുള്ള 12-ാമത് ബാച്ചാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. എസ്.എസ്.എല്‍.സിക്ക് ശേഷം നടക്കുന്ന പ്രത്യേക സെലക്ഷന്‍ പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുന്നത് വരെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. റമദാന്‍ അവധിക്ക് ശേഷം സെപ്തംബര്‍ 9 മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.

അനുമോദിച്ചു

പാലുകുന്ന്‌: സമസ്‌ത കേരള വിദ്യാഭ്യാസ ബോര്‍ഡ്‌ അഞ്ചാം തരം പൊതു പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയപാലുകുന്ന്‌ ഹയാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ഥിനി എം.പി.ജസ്നയെ മഹല്ല്‌ കമ്മിറ്റി അനുമോദിച്ചു. മഹല്ല്‌ ഖത്തീബ്‌ കെ.ശറഫുദ്ദീന്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. പ്രസിഡണ്റ്റ്‌ കെ.പി.മൊയ്‌തുണ്ണി അധ്യക്ഷത വഹിച്ചു. കെ.വി.ഇബ്രാഹിം, കെ.അലവിക്കുട്ടി ഹാജി, എം.അബ്ദുല്‍ കരീം, കെ.മൊയ്‌തീന്‍കുട്ടി ഹാജി, കെ.അബ്ദുറഹിമാന്‍, എന്‍.പി.ബീരാന്‍കുട്ടി, വി.അലി, എം.ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹജ്ജ് പഠനക്ലാസ്സ്

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2010-ലെ ഹജ്ജിന് പോകുന്ന ജില്ലയിലുള്ളവര്‍ക്ക് വേണ്ടിയുള്ള ഹജ്ജ് സാങ്കേതിക പഠനക്ലാസ്സും ഗൈഡ് വിതരണവും സപ്തംബര്‍ 21ന് രാവിലെ 9 മുതല്‍ പാളയം മുസ്‌ലിം ജമാഅത്ത് ഹാളില്‍ നടക്കും. ഹജ്ജ്കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും പങ്കെടുക്കും.

അനിസ്‌ലാമിക പ്രവണതക്കെതിരെ ഒന്നിക്കണം-റഷീദലി തങ്ങള്‍

തിരൂര്‍: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അനിസ്ലാമിക പ്രവണതക്കെതിരെ സമൂഹം ഒന്നിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. പുറത്തൂര്‍ പാറക്കല്‍ മഹല്ല് എസ്.കെ.എസ്.എസ്.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ജഹ്ഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. അലവി കിടങ്ങയം മുഖ്യപ്രഭാഷണം നടത്തി. പി.സി.എം.ബാവ, കെ.പി. ബാപ്പു, കെ.പി. അബൂബക്കര്‍, പി. കുഞ്ഞന്‍ബാവ, കെ.പി.ഉമ്മര്‍ കുട്ടി ഹാജി, കെ.സി. മൂസഹാജി, പി.മുഹമ്മദ് മുസ്‌ലിയാര്‍, കെ. മുസ്തഫ, കെ.സി. നൗഫല്‍, വി.പി.എം. കബീര്‍, ഐ.പി.എ. ഗഫൂര്‍, ഐ.പി.എ. സമദ്, യു.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹാജിമാര്‍ക്ക് യാത്രയയപ്പ് ഇന്ന്

കോട്ടയ്ക്കല്‍: ഖുര്‍ ആന്‍ സ്റ്റഡിസെന്ററിന്റെ നേതൃത്വത്തില്‍ ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും ദുആ മജ്‌ലിസും ശനിയാഴ്ച നടക്കും. കോട്ടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രണ്ടിന് നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ദുആക്ക് നേതൃത്വം നല്‍കും. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തും.

ഇസ്‌ലാമിക പ്രചാരണത്തിന് ആക്കംകൂട്ടിയത് സൂഫികളുടെ ജീവിതരീതി - റഹ്മത്തുള്ള ഖാസിമി

നരിക്കുനി: സൂഫികളുടെ ജീവിത രീതി പിന്‍തുടര്‍ന്നതാണ് ഇസ്‌ലാമിന്റെ പ്രചാരണത്തിന് ആക്കം കൂട്ടിയതെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. മടവൂര്‍ സി.എം. മഖാം ഉറൂസിനോടനുബന്ധിച്ച് നടന്ന മതപ്രഭാഷണത്തില്‍ മുഖ്യ പ്രഭാഷണം നടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നിച്ചു ജീവിച്ച പാരമ്പര്യമാണ് കേരളത്തിന്‍േറതെന്നും ഇത് നിലനിര്‍ത്താന്‍ പരസ്​പര ധാരണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാവുള്ള തങ്ങള്‍ മഞ്ചേശ്വരം ഉത്ഘാടനം നിര്‍വഹിച്ചു.

ഹജ്ജ് ക്ലാസ്

താമരശ്ശേരി: എളേറ്റില്‍ വാദി ഹുസ്‌ന സംഘടിപ്പിക്കുന്ന ഹജ്ജ് ക്ലാസ് സപ്തംബര്‍ 18, 19 തീയതികളില്‍ വാദി ഹുസ്‌ന ഓഡിറ്റോറിയത്തില്‍ നടക്കും. വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

റാസല്‍ഖൈമ മദ്രസത്തുല്‍ ഇമാമില്‍ ബുഖാരി ഇന്ന് (18) പുനരാരംഭിക്കുന്നു

റമദാന്‍ അവധിക്കു ശേഷം റാസല്‍ഖൈമ മദ്രസത്തുല്‍ ഇമാമില്‍ ബുഖാരി ഇന്ന് പുനരാരംഭിക്കുന്നു....ഇന്ന് മുതല്‍ പതിനഞ്ചു ദിവസം പുതിയ അഡ്മിഷന്‍ സ്വീകരിക്കും...പഠനം തീര്‍ത്തും സൗജന്യമാണ്‌...അഞ്ചു വയസ്സുള്ള കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതാണ് ...റാസല്‍ഖൈമയില്‍ ഉള്ളവര്‍ ബന്ധപ്പെടുക ...072222559,2224495...email. rakbukhari@gmail.com റമദാന് ശേഷം വരാന്ത ഫാമിലി ക്ലാസും ഇന്ന് ആരംഭിക്കുന്നു ..പ്രമുഖ പണ്ഡിതന്‍ കരീം ഫൈസി മുക്കൂട്‌ ക്ലാസിനു നേത്രത്വം നല്‍കും ..സമയം എല്ലാ ശനിയാഴ്ചയും രാത്രി 09.30

കുവൈത്ത് സുന്നി കൗണ്‍സില്‍ ഫഹാലീല്‍ ബ്രാഞ്ച് ഭാരവാഹികള്‍



കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫഹാഹീല്‍ ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര വര്‍ക്കിംഗ് പ്രസിഡന്‍റ് സെയ്തലവി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി അബ്ദുറഹ്‍മാന്‍ ഫൈസി മുത്തേടം (പ്രസിഡന്‍റ്), സിറാജ് എറാചിക്കല്‍, റസാഖ് മുന്നിയൂര്‍, മൊയ്തു മലയിമ്മല്‍ (വൈ. പ്രസി), ഇബ്റാഹീം പുറത്തൂര്‍ (ജന.സെക്രട്ടറി), മുജീബ് പരപ്പനങ്ങാടി, സൈനുദ്ദീന്‍, സലാം എടവണ്ണപ്പാറ (ജോ.സെക്ര), കെ.സി. സുബൈര്‍ കാസര്‍ഗോട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസര്‍ ഇസ്‍മാഈല്‍ ഹുദവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കൗണ്‍സിലര്‍മാരായി നസീര്‍ ഖാന്‍, സുബൈര്‍ പാറക്കടവ് എന്നിവരെ തെരഞ്ഞെടുത്തു. ബ്രാഞ്ച് കൗണ്‍സിലര്‍മാരായി മഅറൂഫ് കാസര്‍ഗോഡ്, റാശിദ് കാസര്‍ഗോഡ്, അബ്ദുല്‍ കരീം വേങ്ങര എന്നിവരെ തെരഞ്ഞെടുത്തു. മരക്കാര്‍ കുട്ടി ഹാജി, ഹംസ കരിങ്കപ്പാറ, ഹക്കീം, നസീര്‍ ഖാന്‍ തുടങ്ങിയ കേന്ദ്ര നേതാക്കളും വിവിധ കമ്മിറ്റികളും ബ്രാഞ്ച് പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശംസുദ്ദീന്‍ മുസ്‍ലിയാര്‍ സ്വാഗതവും അബ്ദുറഹ്‍മാന്‍ ഫൈസി മുത്തേടം നന്ദിയും പറഞ്ഞു.

മടവൂര്‍ ഉറൂസ് നഗറില്‍ ഇന്ന് (17)

കോഴിക്കോട്‌: വിശ്രുഥ സൂഫി വര്യനും വലിയ്യുമായ മര്‍ഹൂം:സി എം മടവൂര്‍(ന:മ) യുടെ പേരില്‍ നടത്തപ്പെടുന്ന ഉറൂസ് നേര്‍ച്ചയുടെ പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്മത്തുള്ള ഖാസിമി മുത്തേടം ഇന്ന് (രണ്ടാം ദിവസം) മുഖ്യ പ്രഭാഷണം നടത്തുന്നു. പരിപാടി ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും വീക്ഷിക്കാന്‍ മടവൂര്‍ മേഘല എസ്.കെ.എസ്.എസ്.എഫ് ഓണ്‍ലൈനായി തല്‍സമയ പ്രേക്ഷപണത്തിന്നുള്ള തയ്യാറാടുപ്പുകള്‍ ചെയ്തിട്ടുണ്ട്. പരിപാടി ലഭിക്കുന്നതിനു ബൈലക്സ് മെസ്സന്ച്ചറിലെ KERALA-ISLAMIC-CLASS-ROOM®© പ്രവേശിക്കുക . ഉറൂസിന്‍റെ എല്ലാ ദിവസ പരിപാടികളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുമെന്ന് ഓണ്‍ലൈന്‍ ടീം ലീഡര്‍ ഉസ്മാന്‍ എടത്തില്‍ മടവൂരില്‍ നിന്നും അറിയിക്കുന്നു.
ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വെബ്സൈറ്റ്: www.sunnivision.com

ഇസ്ലാമിക് സര്‍വ്വകലാശാല ജേതാക്കളായ MIC വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

കാളനാട്: വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ഫോറത്തിലെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേ ഒരു സ്ഥാപനമായ, ഇന്ത്യയിലെ പ്രശസ്ത ഇസ്ലാമിക കലാലയമായ ചെമ്മനാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ജുലൈയില്‍ നടത്തിയ കോര്‍ഡിനേഷന്‍ സെക്കണ്ടറി, ഡിഗ്രി ഫൈനല്‍ പിജി പരീക്ഷകളില്‍ കാസര്‍കോട് ജില്ലക്ക് അഭിമാനമാവും വിധം ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിജയം നേടിയ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികളെ കളനാട് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി അഭിനന്ദിച്ചു.

യോഗത്തില്‍ അബ്ദുല്ല സിബി അധ്യക്ഷതവഹിച്ചു. റിയാസ് അയ്യങ്കോല്‍ സ്വാഗതം പറഞ്ഞു. ഹക്കീം ഹുദവി അരമങ്ങാനം ഉദ്ഘാടനം ചെയ്തു. സുഫൈല്‍, അബ്ദുല്‍ അസീസ് കൊമ്പന്‍പാറ, അബ്ദുല്‍ഖാദര്‍ അയ്യങ്കോല്‍, ആസിഫ് കോഴിത്തിടില്‍, അബ്ദുല്ല തോട്ടത്തില്‍, ഹമീദ് തോട്ടത്തില്‍, ശെഫീഖ് റഹ്മത്ത് നഗര്‍, മന്‍സൂര്‍ കളനാട്, സവാദ് കട്ടക്കാല്‍, ഇസ്ഹാഖ് ചാത്തങ്കൈ, ശെരീഫ് കൂവത്തൊട്ടി, റാശിദ് ദേളി, സമദ് ഉദുമ എന്നിവര്‍ പ്രസംഗിച്ചു.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി: എം.ഐ.സി ദാറുല്‍ ഇര്‍ശാദിന് ഉന്നത വിജയം

മഹിനാബാദ്‌ (ചട്ടഞ്ചാല്‍): മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി 2010 ജുലൈയില്‍ നടത്തിയ കോര്‍ഡിനേഷന്‍ സെക്കണ്ടറി, ഡിഗ്രി ഫൈനല്‍, പിജി പരീക്ഷകളില്‍ സമസ്ത കാസറഗോഡ് ജില്ലാ കമ്മിറ്റി സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്‍റെ ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി. പി.ജി തലത്തില്‍ ഹനീഫ ദേലമ്പാടിയും, ഡിഗ്രി ഫൈനലില്‍ മന്‍സൂര്‍ കളനാടും ഡിസ്റ്റിംഗ്ഷന്‍ നേടി. പിജി തലത്തില്‍ ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖഹ് ആന്‍ഡ് ഫണ്ടമെന്റല്‍സ് എന്നീ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളായാണ് പരീക്ഷകള്‍ നടന്നത്. ഡിഗ്രി ഫൈനല്‍ പരീക്ഷക്ക് ഓപ്പണ്‍ വൈവയിലും എം.ഐ.സി ദാറുന്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ക്കുളെ സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. ഇസ്മഈല്‍ ഹുദവി ചെമ്മാട് സ്വാഗതം പറഞ്ഞു. അബ്ദുല്ലാഹില്‍ അര്‍ഷദി അധ്യക്ഷത വഹിച്ചു. സക്കരിയ അഹ്‌സാനി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സലിം ഹുദവി മഞ്ചേരി, ഇസ്ഹാഖ് അസ്അദി കണ്ണൂര്‍, ഹമീദ് നദ് വി ഉദുമ, നൗഫന്‍ ഹുദവി കൊടുപള്ളി, ഇബ്രാഹിം കുട്ടി ദാരിമി കാലിക്കറ്റ്, ഉബൈദ് ഹുദവി പട്ടിക്കാട് എന്നിവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകക്യാമ്പ് ഇന്ന് MEA എഞ്ചിനീയറിംഗ് കോളേജില്‍

മേലാറ്റൂര്‍: എസ്.കെ.എസ്.എസ്.എഫ് മേലാറ്റൂര്‍ മേഖലാ പ്രവര്‍ത്തകക്യാമ്പ്' വെളിച്ചം 2010' വ്യാഴാഴ്ച വേങ്ങൂര്‍ നെല്ലിക്കുന്നിലെ സമസ്ത സ്ഥാപനമായ എം.ഇ.എ. എഞ്ചിനിയറിങ് കോളേജിലെ നാട്ടിക വി.മൂസ മുസ്‌ലിയാര്‍ നഗറില്‍ നടക്കും. വൈകീട്ട് മൂന്നിന് മൂസ മുസ്‌ലിയാരുടെ ഖബര്‍സിയാറത്തോടെയാണ് ക്യാമ്പ് തുടങ്ങുക. 3.45ന് പി.കെ.അബൂബക്കര്‍ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എസ്.വൈ.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും വൈകീട്ട് നടക്കുന്ന പഠന സദസ്സ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും.

അബ്ദുസ്സമദ് പൂക്കൊട്ടൂരിന്റെ ഹജ്ജ് പഠനക്ലാസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലാ സംയുക്ത ജമാ-അത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ ഹാജിമാര്‍ക്ക് 25ന് രാവിലെ ഒമ്പതിന് പയ്യന്നൂര്‍ ടൗണ്‍ ജുമാമസ്ജിദ് കോമ്പൗണ്ടില്‍ ഹജ്ജ്പഠന ക്ലാസ് നടത്തും. പൂക്കോട്ടൂര്‍ ഹജ്ജ്‌ ക്യാമ്പ്‌ ഡയറക്ടറും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ പഠന ക്ലാസ്സിനു നേതൃത്വം നല്‍കും. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി.പി.തങ്ങള്‍ അധ്യക്ഷനായി. ടി.വി.അഹ്മദ് ദാരിമി, എസ്.കെ.പി.അബ്ദുള്‍ഖാദര്‍ ഹാജി, സി.പി.അബൂബക്കര്‍ മൗലവി, സി.മുഹമ്മദലി ഹാജി, എം.അബ്ദുല്ല മൗലവി, എ.പി.സലാം ഹാജി, എം.മുഹമ്മദലി, എസ്.വി.മുസ്തഫ ഹാജി, ടി.വി.അബ്ദുള്‍ഖാദര്‍ ഹാജി, എം.അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

മദ്രസ്സ കെട്ടിടം ഉദ്‌ഘാടനം

ഉദുമ: സമസ്ത മദ്രസ്സാ വിദ്യാഭ്യാസ ബോര്‍ഡിന്നു കീഴില്‍ വരുന്ന കാപ്പിലിലെ അസ്സാസുല്‍ ഇസ്‌ലാം മദ്രസ്സയ്‌ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടം സെപ്‌തംബര്‍ 21ന്‌ രാവിലെ 10 മണിക്ക്‌ കീഴൂര്‍-മംഗലാപുരം സംയുക്ത മുസ്‌ ലീം ജമാഅത്ത്‌ ഖാസി ശൈഖുന ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി ഉദ്‌ഘാടനം ചെയ്യും. ടി.എം. യൂസഫ്‌ പതാക ഉയര്‍ത്തും. ജമാഅത്ത്‌ പ്രസിഡണ്ട്‌ കാപ്പില്‍ കെ.ബി.എം. ഷെരീഫ്‌ അദ്ധ്യക്ഷത വഹിക്കും. ഖാദര്‍ കാത്തിം സ്വാഗതം പറയും. വഖഫ്‌ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അഡ്വ. ബി.എം. ജമാല്‍ വിശിഷ്ടാതിഥിയായിരിക്കും. മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്‌തകം കീഴൂര്‍ സംയുക്ത മുസ്‌ലീം ജമാഅത്ത്‌ കണ്‍വീനര്‍ കല്ലട്ര മാഹിന്‍ ഹാജി വിതരണം ചെയ്യും. ഷാര്‍ജ അബുദാബി കമ്മിറ്റികളുടെ ഉപഹാരം യു.കെ. മുഹമ്മദ്‌ കുഞ്ഞി, കെ.യു. മുഹമ്മദ്‌ കുഞ്ഞി എന്നിവര്‍ നിര്‍വ്വഹിക്കും. ഖാലിദ്‌ ഫൈസി ചേരൂര്‍, കെ.എ. മൊയ്‌തു ഹാജി, കെ.എ. മുഹമ്മദാലി, കാപ്പില്‍ പാഷ, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, ഹസൈനാര്‍ മൗലവി, പി.എ. ഹാരീഫ്‌, ടി.വി. അബ്ദുല്ല കുഞ്ഞി, പി.കെ. മുഹമ്മദ്‌ കുഞ്ഞി എന്നിവര്‍ പ്രസംഗിക്കും. അബ്ദുല്‍ റഹ്മാന്‍ പള്ളം നന്ദി പറയും.

ഈദ് സംഗമം നടത്തി

തിരൂരങ്ങാടി: ചുള്ളിപ്പാറ ശാഖ എസ്.കെ.എസ്.എസ്.എഫ് ഈദ് സംഗമം നടത്തി. ഇബ്രാഹിം ബാഖവി ഉദ്ഘാടനംചെയ്തു. ടി. മുഹമ്മദ്ഷാഫിഅധ്യക്ഷതവഹിച്ചു. മഹല്ല് പ്രസിഡന്റ് ടി. അലവി, കെ. വി. മമ്മുദു, കെ. അന്‍വര്‍, ടി. മുഹമ്മദ്കുട്ടി, .പി. കുഞ്ഞാലുഹാജി, ടി. മുസ്തഫ, കെ. സുബൈര്‍, ടി.പി. സലാം, കെ. ഹംസശിഹാബ്, മുഹമ്മദ്ഷാഫി, ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു

.

മടവുര്‍ സി.എം. മഖാം ഉറൂസ് മുബാറക് നാളെ മുതല്‍

കോഴിക്കോട്: ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഉള്‍‍ക്രഷ്ടമായ സൂഫീ ജീവിതത്തിന്നുടമയും ജീവിതകാലത്ത് തന്നെ നിരവദി കറാമാത്തുകള്‍ പ്രകടിപ്പിക്കുകയും വിഷമിക്കുന്നവരുടെയും രോഗികളുടെയും അത്താണിയുമായിരുന്ന മഹാനായ വലിയുല്ലാഹി സി എം മടവുര്‍ (ന:മ) അവരുട പേരില്‍ നടത്തി വരാറുള്ള മഖാം ശരീഫ്‌ ഉറൂസ് മുബാറക്കിന്റെ ഇരുപതാം വാര്‍ഷികം സപ്തംബര്‍ 13 മുതല്‍ 19 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 13ന് രാവിലെ 9.30ന് കോഴിക്കോട് ഖാസി സയിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ കൊടി ഉയര്‍ത്തും. 14ന് രാവിലെ 10ന് അനുസ്മരണ സമ്മേളനം ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. മത പ്രഭാഷണം സയിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി പ്രസംഗിക്കും. 16നാണ് സ്വലാത്ത് മജ്‌ലിസ്. അന്നുരാത്രി 8 മണിക്ക് നടക്കുന്ന മത പ്രഭാഷണച്ചടങ്ങില്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രസംഗിക്കും. 18ന് ശനിയാഴ്ച രവിലെ പത്തിന് മഹല്ല് സംഗമം സയിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് നടക്കുന്ന ദിക്‌റ് ദുഅ സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ഐ. ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും. 19ന് ഞായറാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് നാലുവരെ അന്നദാനം നടക്കും.സ്വാഗതസംഘം ചെയര്‍മാന്‍ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ല്യാര്‍, മഖാം കമ്മിറ്റി സെക്രട്ടറി കെ.പി.മാമുഹാജി, പ്രസിഡന്റ് ടി.പി.സി.മുഹമ്മദ്‌കോയ ഫൈസി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.