സച്ചരിതരുടെ പാത പിന്തുടര്ന്ന് ജീവിതം ചിട്ടപ്പെടുത്തുക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ചേളാരി: സച്ചരിതരുടെ പാത പിന്തുടര്ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായിരുന്ന ചെറുവാളൂര്‍ പി.എസ്. ഹൈദ്രൂസ് മുസ്ലിയാര്, എം.എം. മുഹ്യിദ്ധീന് മുസ്ലിയാര് എന്നിവരുടെ പേരില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
SKJMCC അറുപതാം വാര്‍ഷികം; മദ്റസാ അധ്യാപകര്‍ക്ക് ഗ്രാറ്റിവിറ്റി നടപ്പാക്കും
തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മത വിദ്യാ പ്രമേയത്തില്‍ ഡിസംബര്‍ 27 28 29 തീയതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക മഹാ സമ്മേളന ഭാഗമായി മദ്റസാഅധ്യാപകര്ക്ക് സേവനാനന്തര പാരിതോഷികമായി ഗ്രാറ്റുവിറ്റി നടപ്പാക്കുവാന്‍ എസ് കെ ജെ എം സി സി പ്രസിഡണ്ട് സികെ എം സ്വാദിഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
Subscribe to:
Posts (Atom)