വിവിധസെഷനുകളായായണ് തബ്‌സ്വിറ 2018 നിശാക്യാമ്പ് നടന്നത്. 'വിശ്വാസിയുടെ കാര്യം എന്തൊരത്ഭുതം' എന്ന സെഷനില്‍ മുസ്തഫ ബാഖവി പെരുമുഖവും 'തിന്നുക കുടിക്കുക' സെഷനില്‍ സലീം വാഫി മൂത്തേടവും വിഷയവതരണങ്ങള്‍ നടത്തി. വിവിധസെഷനുകള്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബ്ദുറഹ്മാന്‍ ഫറോഖ് തുടങ്ങിയവര്‍ ഉദ്ഘാടകരും എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബ്ദുറസാഖ് വളകൈ തുടങ്ങിയവര്‍ അധ്യക്ഷരുമായി. ഹബീബുളള പട്ടാമ്പി, അബ്ദുറഹ്മാന്‍ ഹുദവി തുടങ്ങിയവര്‍ സ്വാഗതവും മശ്ഹൂദ് കൊയ്യോട്, ജുനൈദ് മാവൂര്‍ തുടങ്ങിയവര്‍ നന്ദിയും പറഞ്ഞു. മുഹമ്മദലി ഹാജി തിരുവേഗപ്പുറ, മുസ്തഫ വേളൂരാന്‍, ഹുസൈന്‍ കുപ്പം, സലാം ഇരിട്ടി, സമദ് പെരുമഖം, സലീം വാഫി തവനൂര്‍, യു പി മുസ്തഫ തുടങ്ങിയവര്‍ പ്രസീഡിയം അംഗങ്ങളായി.
മൊഡല്‍ പാര്‍ലിമെന്റ് സബ്കമ്മികളുടെയും ഏരിയ കമ്മികളുടെയും പ്രവര്‍ത്തനങ്ങളും പദ്ധതികളും ചര്‍ച്ച ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്തഫ ബാഖവി പെരുമുഖം, സലീം വാഫി മൂത്തേടം അബ്ദുറഹ്മാന്‍ ഫറോഖ്, അബ്ദുറസാഖ് വളകൈ, ഹബീബുളള പട്ടാമ്പി, അബ്ദുറഹ്മാന്‍ ഹുദവി, ബഷീര്‍ ഫൈസി ചുങ്കത്തറ, മശ്ഹൂദ് കൊയ്യോട്, ജുനൈദ് മാവൂര്‍, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, മുസ്തഫ വേളൂരാന്‍, സലാം ഇരിട്ടി, സമദ് പെരുമഖം, ബഷീര്‍ താമരശ്ലേരി, മുബാറക് അരീക്കോട്, ഗഫൂര്‍ ചുങ്കത്തറ, ശമീര്‍ പുത്തൂര്‍, ശിഫ്‌നാസ് കൊടുങ്ങല്ലൂര്‍, ഫസലു റഹ്മാന്‍, മന്‍സൂര്‍ വാഴക്കാട്, മുഖ്ത്താര്‍ കണ്ണൂര്‍, തുടങ്ങിയവര്‍ ചോദ്യോത്തര വേദിയില്‍ പങ്കാളികളായി എം ടി പി അസ്അദി മൊഡല്‍ പാര്‍ലിമെന്റ് നിയന്ത്രിച്ചു. നൗഫല്‍ വാഫി മണ്ണാര്‍ക്കാട് ക്യാമ്പിന് നേതൃത്വം നല്‍കി.
ഫോട്ടൊ: മുസ്തഫ ബാഖവി പെരുമുഖം മുഖ്യപ്രഭാഷണം നടത്തുന്നു.
- Aboobacker Faizy