ദാറുസ്സുഫ: ലോഗോ പ്രകാശിപ്പിച്ചു

ചെമ്മാട് : കിതാബുകൾക്കു പ്രത്യേകമായി ബുക്പ്ലസ് ആരംഭിച്ച പുതിയ ഇംപ്രിൻറ് ദാറുസ്സുഫയുടെ ലോഗോ പ്രകാശനം ദാറുൽ ഹുദാ വി. സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിക്ക് നൽകി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ദർസ് - അറബിക്കോളേജ് സിലബസിലെ ഗ്രന്ഥങ്ങൾ ആകർഷകമായ കെട്ടിലും മട്ടിലും ദാറുസ്സുഫ പുറത്തിറക്കും. ദാറുൽ ഹുദാ പി. ജി ഡീൻ കെ. സി മുഹമ്മദ് ബാഖവി, സി. എച്ച് ശരീഫ് ഹുദവി, ഡയറക്ടര്‍ ടി. അബൂബക്കർ ഹുദവി എന്നിവർ സംബന്ധിച്ചു

- Darul Huda Islamic University