മത സൗഹാർദ്ധം തകർക്കുന്നത് മതം പഠിക്കാത്തവർ: ജിഫ്രി തങ്ങൾ

മംഗലാപുരത്ത് ആയിരങ്ങൾ പങ്കെടുത്ത സൗഹാർദ സമ്മേളനം

മാംഗലൂർ: മത സൗഹാർദ്ധം തകർക്കുന്നത് മതം പഠിക്കാത്തവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. മംഗലാപുരം ടൗൺ ഹാളിൽ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത തീവ്രവാദ ആശയങ്ങൾ രാജ്യത്തിന്റെ സ്വസ്ഥതയെയും വളർച്ചയെയും ബാധിക്കുന്നു. ഇന്ത്യയിലേക്ക് ഇസ്ലാം മതം കടന്നു വന്ന കാലത്ത് ഇവിടെ ഉണ്ടായിരുന്ന വാസ്തു ശൈലിയിൽ അന്നത്തെ ഹിന്ദുക്കളുടെ സഹകരണത്തോടെ നിർമിച്ച പള്ളികൾ ഇന്ന് വർഗീയ ശക്തികളുടെ കുപ്രചരണങ്ങൾക് ഇരയാകുന്നത് ദൗർഭാഗ്യകരമാണ്.

ഖുർആനിലെ ആശയങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനം നൽകപ്പെടുന്നു. ഏതെങ്കിലും നിഘണ്ടു നോക്കിയല്ല അതിനെ മനസ്സിലാക്കേണ്ടത്. കൊലയും മറ്റു ഹിംസാത്മക വിഷയങ്ങളിൽ ഖുർആനിലെ ആശയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ പ്രചരിക്കപ്പെടുന്നു.

എല്ലാ മതങ്ങളും മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റയും ആശയങ്ങളെ യാണ്പഠിപ്പിക്കുന്നതെന്ന് തങ്ങൾ കൂട്ടിച്ചേര്‍ത്തു. ജനറൽസെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി ഡോ: ശ്രീ വിജയാനന്ത സ്വാമി. ഡോ: ശ്രീ ജയ ബസവാനന്ത സ്വാമി, ഫാതർ ക്ലിഫോഡ് ഫെർണാണ്ടിസ്, അഡ്വ: സുധീർ കുമാർ മറോളി, എക്സ് മിനിസ്റ്റർ രമണാ ത്രൈ, കെ പി സി സി സെക്രട്ടറി ഇനായത്തിലി, തുടങ്ങിയവർ പ്രഭാഷണം നടത്തി.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തലൂർ, എസ്.ബി മുഹമ്മദ് ദാരിമി അബദുൽ അസീസ് ദാരിമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സയ്യിദ് ഫഖറുദ്ധീൻ തങ്ങൾ, സയ്യിദ് ഹാഷിറലി തങ്ങൾ, അയ്യൂബ് മാസ്റ്റർ, താജുദീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ജലീൽ മാസ്റ്റർ പട്ടർ കുളം, ഒ പി അഷ്റഫ് കുറ്റിക്കടവ്, ജലീൽ ഫൈസി അരിമ്പ്ര, ശമീർ ഫൈസി ഒടമല, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, മുഹമ്മദ് ഫൈസി കജ, അനീസ് റഹ്മാൻ ആലപ്പുഴ, നൂറുദ്ധീൻ ഫൈസി, നൗഷാദ് ഫൈസി കൊടക്,, അമീർ തങ്ങൾ, ഖാസിം ദാരിമി,താജുദ്ധീൻ റഹ് മാനി ഹാരിസ് കൗസരി, സിദ്ധീഖ് ബൻഡ്വൽ, റഷീദ് റഹ് മാനി റഷീദ് ഹാജി, തുടങ്ങിയവർ പങ്കെടുത്തു. ഇബ്രാഹിം ബാഖവി പ്രാർത്ഥന നടത്തി അനീസ് കൗസരി സ്വാഗതവും ഇസ്മാഈൽ യമാനി നന്ദിയും പറഞ്ഞു.

മദ്‌റസാ ശാക്തീകരണം; റെയ്ഞ്ച് പാഠശാലകള്‍ക്ക് 151 മുദര്‍രിബുമാരെ സജ്ജരാക്കി

ചേളാരി: മദ്‌റസാ പഠനം കാലികമായ മാറ്റങ്ങള്‍ക്കും ഗുണാത്മകമായ പരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കിയ തദ്‌രീബ് പദ്ധതിയുടെ മൂന്നാം ഘട്ടം റെയ്ഞ്ച് പാഠശാലകളിലൂടെ അധ്യാപക വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനായി 151 മുദര്‍രിബുമാരെ പ്രത്യേക കോച്ചിങ് ക്ലാസ് നല്‍കി സജ്ജരാക്കി.

ചേളാരി പാണമ്പ്ര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ നടത്തിയ ശില്‍പശാലയില്‍ ചെയര്‍മാന്‍ കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷം വഹിച്ചു. എസ്.കെ.ജെ.സി.സി. മാനേജര്‍ എം.എ. അബൂബക്ര്‍ മൗലവി ചേളാരി ഉദ്ഘാടനം ചെയ്തു. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം ചുഴലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി.ഹസൈനാര്‍ ഫൈസി, അബ്ദുല്ല ഫൈസി സംസാരിച്ചു. കണ്‍വീനര്‍ കെ.ടി.ഹുസൈന്‍ കുട്ടി മൗലവി സ്വാഗതവും ലീഡര്‍ ഇസ്മാഈല്‍ ഫൈസി വണ്ണപുരം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

തഹ്‌സീനുല്‍ ഖിറാഅ: രണ്ടാം ഘട്ട പരിശീലനം ഇന്ന് (21-05-2022) മുതല്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2019 മുതല്‍ നടപ്പാക്കി വരുന്ന തഹ്‌സീനുല്‍ ഖിറാഅ: പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ഇന്ന് മുതല്‍ 8 കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. സംസ്ഥാന തല ഉദ്ഘാടനം കൊണ്ടോട്ടി ഖാസിയാരകം മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തഹ്‌സീനുല്‍ ഖിറാഅ: കണ്‍വീനര്‍ കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷനാകും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മുഫത്തിശുമാരായ എം.പി അലവി ഫൈസി, ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍, എസ്.കെ.ജെ.എം.സി.സി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ബി.എസ്.കെ തങ്ങള്‍, സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി പ്രസംഗിക്കും. മുജവ്വിദ് കെ. മുഹമ്മദ് ഫൈസി ക്ലാസിന് നേതൃത്വം നല്‍കും. കൊണ്ടോട്ടിക്കു പുറമെ കോട്ടൂര്‍, കിഴിശ്ശേരി, ചോക്കാട്, കാവനൂര്‍, തളങ്കര, പുളിക്കല്‍, കൊടക്കാട് എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ചും ഇന്ന് മുതല്‍ പരിശീലനം നടക്കും. ആദ്യദിനം മദ്‌റസ മാനേജിംഗ് കമ്മിറ്റി, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ഭാരവാഹികള്‍ക്കും തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ മുഅല്ലിംകള്‍ക്കുമാണ് പരിശീലനം. പ്രഥമ ബാച്ചിനുള്ള പരിശീലനം 26-ന് സമാപിക്കും. മെയ് 28 മുതല്‍ തുടര്‍ന്നുള്ള ബാച്ചിന്റെ പരിശീലനം തുടങ്ങും.
- Samasthalayam Chelari

എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് സെല്‍ നിര്‍ദ്ധനരായ 723 കാന്‍സര്‍ രോഗികൾക്ക് സ്‌പെഷ്യല്‍ ധന സഹായംനല്‍കി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായസഹചാരി റിലീഫ് സെല്ലില്‍ നിന്നും നിര്‍ദ്ധനരായകാന്‍സര്‍ രോഗികള്‍ക്ക് 29 ലക്ഷം ധന സഹായം നല്‍കി. സഹചാരി ഫണ്ട് ശേഖരണത്തിന്റെമുന്നോടിയായി സ്പഷ്യല്‍ധന സഹായത്തിനായി ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചിരന്നു. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 723 രോഗികള്‍ക്കായി 29 ലക്ഷംരൂപയാണ് നൽകിയത്
- SKSSF STATE COMMITTEE

ബാബരിയുടെ ദുരനുഭവം ഗ്യാൻ വാപിയിലൂടെ ആവർത്തിക്കരുത്: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട് : ആധുനിക ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയ ബാബരി ധ്വംസനത്തെ അനുസ്മരിപ്പിക്കും വിധം പുതുതായി ഉയർന്നുവന്ന ഗ്യാൻ വാപി മസ്ജിദ് വിവാദം നീതിപൂർവകമായ ഇടപെടലുകളിലൂടെ അവസാനിപ്പിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതത്തിനും ആരാധനാലയങ്ങൾക്കും പൊതുസമൂഹത്തിലുള്ള വിശ്വാസ്യതയെയും ആദരവിനെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം വിവാദങ്ങൾ. നൂറ്റാണ്ടുകളായി ഒരു മതവിഭാഗം പരിപാലിച്ച് പോരുന്നതും ആരാധനകൾ നടത്തിവരുന്നതുമായ കേന്ദ്രങ്ങൾ സാമാന്യബുദ്ധിക്ക് യോജിക്കാനാകാത്ത നടപടികളിലൂടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യ- മതേതര ബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിച്ച് മുതലെടുപ്പ് നടത്താൻ സംഘ്പരിവാർ നേതൃത്വത്തിൽ നടത്തുന്ന പുതിയ ശ്രമങ്ങളെ മുളയിലെ നുള്ളാൻ ദേശസ്നേഹികൾ കൈകോർക്കണം.

ബാബരി വിഷയത്തിൽ ഉണ്ടായതുപോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ കൊയ്യുന്നതിനുവേണ്ടി ഇതിനെ ഒരു വിവാദമായി നിലനിർത്താനുളള സാധ്യതകൾ മുൻകൂട്ടി കണ്ടറിഞ്ഞ് നീതിപൂർവകമായി പ്രവർത്തിക്കാൻ മുഴുവൻ രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. സത്താർ പന്തലൂർ, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, താജു ദ്ധീൻ ദാരിമി പടന്ന, ഒ പി അഷ്‌റഫ്‌, അൻവർ മുഹ്‌യുദ്ധീൻ ഹുദവി, അനീസ് റഹ്മാൻ മണ്ണഞ്ചേരി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, അബൂബക്കർ യമാനി, ശമീര്‍ ഫൈസി ഒടമല, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂർ, അലി വാണിമേൽ, മുഹമ്മദ്‌ ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി സ്വഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE

ഖതീബ് സംഗമം ജാമിഅയിൽ

പെരിന്തൽമണ്ണ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഖാളിയായ മഹല്ലുകളിലെ ഖതീബുമാർക്കുള്ള പ്രത്യേക ശിൽപശാല പട്ടിക്കാട് ജാമിഅ: നൂരിയ്യ:യിൽ വെച്ച് നടക്കും. 2022 മെയ് 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജാമിഅ: ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എം ടി അബ്ദുല്ല മുസ്‌ലിയാർ ഹംസ ഫൈസി അൽ ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സി കെ അബ്ദു റഹിമാൻ ഫൈസി, അബ്ദുൽ ഗഫൂർ അൻവരി, അബ്ദു റഹ്മാൻ ഫൈസി പാതിരമണ്ണ, അബൂബക്ർ ഖാസിമി ഖത്തർ ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള ഖത്തീബുമാരാണ് പങ്കെടുക്കേണ്ടത്. മറ്റു ജില്ലകളിലുള്ളവർക്ക് പിന്നീട് നടക്കും.
- JAMIA NOORIYA PATTIKKAD

'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം' എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍

കോഴിക്കോട്: യഥാര്‍ത്ഥ ആമ്മീയതയുടെയും സൗഹൃദ രാഷ്ട്രീയത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ലീഡേഴ്‌സ് പാര്‍ലമെന്റ്, സ്പീക്കേഴ്‌സ് ഡിബേറ്റ്, സൗഹൃദ സമ്മേളനം, വീഡിയോ സന്ദേശം, ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിരോധ നിര, പൊതുസമ്മേളനം, മേഖലകളില്‍ പദയാത്ര, നേതൃ സംഗമം, ക്ലസ്റ്ററുകളില്‍ പ്രമേയ പ്രഭാഷണം, യുണിറ്റുകളില്‍ കുടുംബ സംഗമം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉല്‍ഘാടനം മേയ് 21 ന് മലപ്പുറം വെസ്റ്റ് ജില്ലയില്‍ അങ്ങാടിപ്പുറത്ത് വെച്ച് നടത്താനും തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ഇസ്മായില്‍ യമാനി മംഗലാപുരം, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ജലീല്‍ ഫൈസി അരിമ്പ്ര, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

പി. സി ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ തള്ളിക്കളയും: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: വെറുപ്പിന്റെ വിഷം വിതറുന്ന പി. സി ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായുള്ള ഇദ്ദേഹത്തിന്റെ ഈ വിദ്വേഷ പ്രചാരണം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ഒരു സമുദായത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെ അജണ്ടകള്‍ കൂടി പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. നാമമാത്രമായ നിയമ നടപടിയിലൂടെയല്ല ക്രിമിനല്‍ കേസെടുത്ത് പി. സി ജോര്‍ജിനെ ജയിലിലടക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, താജുദ്ധീന്‍ ദാരിമി പടന്ന, ബഷീര്‍ അസ്അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ പി അഷ്‌റഫ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി, ഇസ്മായില്‍ യമാനി, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിര്‍ ഹുദവി, സലീം റഷാദി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലു ല്ലൈലി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാന്‍ അന്‍സ്വരി, നൗഷാദ് ഫൈസി എം, ഷഹീര്‍ അന്‍വരി പുറങ്ങ്, അബൂബക്കര്‍ യമാനി, ശമീര്‍ ഫൈസി ഒടമല, സി. ടി ജലീല്‍ പട്ടര്‍കുളം, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്യുദ്ദീന്‍ കുട്ടി യമാനി വയനാട്, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, മുഹമ്മദ് ഫൈസി കജ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

വിശുദ്ധ റമദാനില്‍ ആര്‍ജ്ജിച്ചെടുത്ത വിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ചേളാരി: വിശുദ്ധ റമദാനില്‍ ആര്‍ജ്ജിച്ചെടുത്ത വിശുദ്ധി ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഗ്ലോബല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വിജ്ഞാന മേഖലയിലും സംസ്‌കരണ രംഗത്തും ശ്രദ്ധേയമായ സേവനങ്ങളാണ് സമസ്ത ചെയ്തു കൊണ്ടിരിക്കുന്നത്. സാത്വികരായ പണ്ഡിതരും അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫീങ്ങളും സാദാത്തുക്കളും സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമാണ് സമസ്ത. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് ഒരു ഗ്ലോബല്‍ വേദി രൂപപ്പെടുത്തിവരുന്നുണ്ടെന്നും എല്ലാവരും അതില്‍ അണിനിരക്കണമെന്നും തങ്ങള്‍ ഉല്‍ബോധിപ്പിച്ചു.

വെര്‍ച്ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി അദ്ധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ദുബൈ, സയ്യിദ് മൂസല്‍ ഖാളിം തങ്ങള്‍ മലേഷ്യ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, പൂക്കോയ തങ്ങള്‍ ബാ അലവി, സയ്യിദ് ശുഹൈബ് തങ്ങള്‍, അബ്ദുറഹിമാന്‍ അറക്കല്‍, അബ്ദുല്ലത്തീഫ് ഫൈസി സലാല, യു.കെ ഇസ്മായില്‍ ഹുദവി, ഡോ. ജുവൈദ്, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, അബ്ദുല്‍ഗഫൂര്‍ ദാരിമി മുണ്ടക്കുളം, അബ്ദുല്‍റഷീദ് ബാഖവി എടപ്പാള്‍, യു.കെ ഇബ്‌റാഹീം ദമാം, ഉസ്മാന്‍ എടത്തില്‍ പ്രസംഗിച്ചു.

യു.എ.ഇ സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുറഹിമന്‍ ഒളവട്ടൂര്‍ സ്വാഗതവും സഊദി എസ്.ഐ.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, തുര്‍ക്കി, യു.കെ, മലേഷ്യ, യു.എസ്.എ, സിങ്കപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.
- Samasthalayam Chelari