- JAMIA NOORIYA PATTIKKAD
ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ഇന്ന് (തിങ്കള്‍)
പട്ടിക്കാട് : ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന നടത്തുന്ന മീലാദ് കോണ്‍ഫ്രന്‍സ് ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രമുഖ പണ്ഡിതന്‍മാരുടേയും സാദാത്തുകളുടേയും നേതൃത്വത്തില്‍ ജാമിഅഃ നൂരിയ്യയില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മൗലിദ് കോണ്‍ഫ്രന്‍സ് ഉദ്ഘാടം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കേന്ദ്രമുശാവറ അംഗം കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രസംഗിക്കും. കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര മൗലിദിന്റെ പ്രാമാണികത എന്ന വിഷയവും ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി പ്രവാചക സ്‌നേഹം എന്ന വിഷയവും അവതരിപ്പിക്കും.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD