പോസ്‌കോ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണം: SKSBV

ചേളാരി: കുട്ടികള്‍ക്ക് മേലുള്ള അതിക്രമങ്ങള്‍ കടയുന്നതിനായി സ്ഥാപിച്ച പോസ്‌കോ നിയമം കാര്യക്ഷമമാക്കുന്നതോടൊപ്പം തന്നെ നിരപരാധികളെ ഇല്ലായ്മ ചെയ്യാനുള്ള ഉപാധിയായി വകുപ്പിനെ മാറ്റരുതെന്ന് സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് നേരെയുള്ള അക്രമം നിയന്ത്രിക്കുന്നതാവണം നിയമത്തിന്റെ ഉദ്ദേശ്യമെന്നും നിരപരാധികളെ വേട്ടയാടാനായി പോസ്‌കോ നിയമത്തെ മാറ്റരുതെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന പല അക്രമങ്ങളും ഗൗരവപരമാണെന്നും അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ ജാഗ്രത വേണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി മുഖ്യപ്രഭാഷണം നടത്തി. ഹസൈനാര്‍ ഫൈസി ഫറോക്ക്, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, ഫര്‍ഹാന്‍ മില്ലത്ത്, ശഫീക് മണ്ണഞ്ചേരി, യാസര്‍ അഫറാത്ത് ചൊര്‍ക്കള, മുഹമ്മദ് നാസിഫ് തൃശൂര്‍, ഹാമിസുല്‍ ഫുആദ് വെള്ളിമാട് കുന്ന് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും റിസാല്‍ദര്‍ അലി ആലുവ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen