പ്രഭാഷകര്‍ നിലപാടുകളുടെ വക്താക്കളാവണം: SKSSF

കോഴിക്കോട് : പൊതു വിഷയങ്ങളില്‍ പ്രതികരിക്കുന്ന പ്രഭാഷകര്‍ ആദര്‍ശപരമായ നിലപാടുകളെ തിരിച്ചറിഞ്ഞു വേണം ഇടപെടാനെന്നും ബഹുസ്വരതയെ തകര്‍ക്കുന്ന പരാമര്‍ശങ്ങളോ കുറ്റപ്പെടുത്തലുകളോ ഉണ്ടാവരുതെന്നും എസ്. കെ. എസ്. എസ്. എഫ് സ്പീക്കേഴ്‌സ് ഫോറം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച അല്‍ ബയാന്‍ പ്രഭാഷക സംഗമം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രഭാഷകര്‍ക്ക് സമൂഹത്തില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും മതത്തിന്റെ യഥാര്‍ത്ഥ സന്ദേശം സമൂഹത്തിനു കൈമാറാനുള്ള ഏറ്റവും നല്ല വഴി പ്രഭാഷണങ്ങളാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

എസ്. വൈ. എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മുസ്തഫ അശ്‌റഫി കക്കുപ്പടി, സ്വലാഹുദ്ധീന്‍ ഫൈസി, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, ഖലീല്‍ ഹുദവി, മുനീര്‍ ഹുദവി വിളയില്‍, റാഫി റഹ്മാനി, ഷിയാസലി വാഫി, മുഹമ്മദ് റഹ്മാനി തരുവണ സംസാരിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും ആര്‍. വി അബൂബക്കര്‍ യമാനി നന്ദിയും പറഞ്ഞു

ഫോട്ടോ: എസ്. കെ. എസ്. എസ്. എഫ് സ്പീക്കേഴ്‌സ് ഫോറം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച അല്‍ ബയാന്‍ പ്രഭാഷക സംഗമം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു
- SKSSF STATE COMMITTEE