സമസ്ത പഞ്ചായത്ത് സമ്മേളനം

കാരക്കുന്ന് : സമസ്ത നമ്മുടെ പൈതൃകം എന്ന സന്ദേശവുമായി സമസ്ത തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി മെയ് 19 ന് (ബുധന്‍ ) കാരക്കുന്നില്‍ വെച്ച് സമസ്ത സമ്മേളനം നടത്താന്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ , കോട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഹമീദ് ഫൈസി അന്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ , ആശിഖ് കുഴിപ്പുറം തുടങ്ങി പണ്ഡിതന്മാര്‍ , നേതാക്കള്‍ , ഉസ്‍താദുമാര്‍ , ഉലമാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ മുഫത്തിശ് അബ്ദുല്‍ അസീസ് മുസ്‍ലിയാര്‍ കാരക്കുന്ന്, എ. അശ്റഫ് മാസ്റ്റര്‍ , എം. അഹമ്മദ് നാണി, അലവി മുസ്‍ലിയാര്‍ മഞ്ഞപ്പെറ്റ, കുഞ്ഞിപ്പു മുസ്‍ലിയാര്‍ പേലേപ്പുറം, ഉമര്‍ മുസ്‍ലിയാര്‍ പാണ്ട്യാട്, അശ്റഫ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

റഹ്മാനിയ ജേതാക്കള്‍

കൂളിവയല്‍: ഇമാം ഗസ്സാലി അക്കാദമി രണ്ടാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശിഹാബ്തങ്ങള്‍ സ്മാരക ഇസ്‌ലാമിക് ക്വിസ് മത്സരത്തില്‍ റഹ്മാനിയ കോളേജ് കടമേരി ഒന്നും മിസ്ബാഹുല്‍ ഹുദ കുറ്റിയാടി രണ്ടും സ്ഥാനങ്ങള്‍ നേടി.

ഇമാം ഗസ്സാലി അക്കാദമി സനദ്ദാന സമ്മേളനം ഇന്ന് തുടങ്ങും

കല്പറ്റ: കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമി സനദ്ദാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുമെന്ന് കണ്‍വീനര്‍ കെ.അഹമ്മദ്, പിലാക്കണ്ടി ഇബ്രാഹിംഹാജി, കെ.എം.അബ്ദുള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച രണ്ടുമണിക്ക് സമസ്ത വയനാട് സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. ഡബ്ല്യു.എം.ഒ. ജോ. സെക്രട്ടറി എം.കെ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. ഡബ്ല്യു.എം.ഒ. പ്രസിഡന്റ് കക്കോടന്‍ മൂസഹാജി പതാക ഉയര്‍ത്തും. ഏഴുമണിക്ക് ദുആ മജ്‌ലിസ് പൊഴുതന അബ്ദുള്ളക്കുട്ടി ദാരിമി ഉദ്ഘാടനം ചെയ്യും. ബ്രാന്‍ കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിക്കും. ശനിയാഴ്ച ഒമ്പതുമണിക്ക് ഗസ്സാലി ദര്‍ശനവും സംസ്‌കാരവും എന്ന സെമിനാര്‍ ലഖ്‌നൗ നദ്‌വത്തുല്‍ ഉലമ അബ്ദുസ്സലാം ബട്കലി ഉദ്ഘാടനം ചെയ്യും. റാഷിദ് കൂളിവയല്‍ മോഡറേറ്ററായിരിക്കും.തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കളക്ടര്‍ ടി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും. മായന്‍ മണിമ മോഡറേറ്ററായിരിക്കും. അഞ്ചുമണിക്ക് പൊതുസമ്മേളനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖില്‍അ ദാനം തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം കോളേജിലെ മാണിയൂര്‍ അഹ്മദ് മൗലവിയും സനദ്ദാനം പട്ടിക്കാട് ജമിഅഃ നൂരിയ അറബിയ്യയിലെ പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാരും നിര്‍വഹിക്കും.ഈ വര്‍ഷം 15 വിദ്യാര്‍ഥികളാണ് ബിരുദമെടുത്ത് കര്‍മരംഗത്തിറങ്ങുന്നത്. കഴിഞ്ഞവര്‍ഷം സനദ് എടുത്തിറങ്ങിയ 25 ഗാസ്സാലികള്‍ കേരളത്തിനകത്തും പുറത്തുമുള്ള ഉന്നത കലാലയങ്ങളില്‍ ഉപരിപഠനം നടത്തുന്നു. 1999ലാണ് അക്കാദമി ആരംഭിച്ചത്. ശാസ്ത്ര, സാമൂഹിക, ഭാഷാ വിജ്ഞാനീയത്തില്‍ അവഗാഹം നേടി ഇസ്‌ലാമിക ദര്‍ശനങ്ങളെ കാലികരീതികളിലും ആധുനിക സങ്കേതങ്ങളിലും പരിചയപ്പെടുത്തുകയാണ് ഗസ്സാലി ചെയ്യുന്നത്.പത്രസമ്മേളനത്തില്‍ സി.അബ്ദുള്‍റഷീദ് നദ്‌വി, പി.കബീര്‍, സി.എച്ച്.ജാഫര്‍ ഗസ്സാലി എന്നിവരും പങ്കെടുത്തു.

ഇസ്‌ലാം അധ്വാനത്തിന്റെ മഹത്വമറിഞ്ഞ മതം -മന്ത്രി

കൊയിലാണ്ടി: അധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞ മഹത്തായ മതമാണ് ഇസ്‌ലാം മതമെന്ന് ജല വിഭവ വകുപ്പ് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. കാപ്പാട് ഐനുല്‍ ഹുദാ യത്തീംഖാന രജത ജൂബിലി സമാപന പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.ചൂഷണ രഹിതമായ ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥയാണ് ഇസ്‌ലാം മതം മുന്നോട്ട് വെക്കുന്നത്. സാമൂഹിക നീതി ഉറപ്പുവരുത്തുകയെന്നത് ഇസ്‌ലാംമതത്തിന്റെ മുഖ്യ ലക്ഷ്യമാണ്. അനാഥ കുട്ടികളുടെ സംരക്ഷണം ഇസ്‌ലാമിന്റെ പരമ പ്രധാനമായ കര്‍ത്തവ്യമാണ്. ഉള്ളവര്‍ ഇല്ലാത്തവനെ സഹായിക്കുമ്പോള്‍, അത് ഔദാര്യമല്ല, മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ മതമാണിത്. -മന്ത്രി പറഞ്ഞു.സാര്‍വലൗകിക സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മതമായ ഇസ്‌ലാംമതത്തെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പ്രതീകമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മന്ത്രി പറഞ്ഞു.പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലാളിത്യം മുഖമുദ്രയായി സ്വീകരിച്ച മഹത്തായ സ്ഥാപനമാണ് കാപ്പാട് ഐനൂല്‍ ഹുദാ യത്തീംഖാനയെന്ന് അദ്ദേഹം പറഞ്ഞു. അനാഥരായ മക്കള്‍ക്ക് സനാഥരാണെന്ന ബോധം ഉണ്ടാക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം

ചെമ്മാട് മേഖല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേള

തിരൂരങ്ങാടി: ചെമ്മാട് മേഖല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേള മെയ് 11ന് ചെമ്മാട് ഖിദ്മത്തുല്‍ ഇസ്‌ലാം കേന്ദ്ര മദ്രസയില്‍ നടക്കും.അറുപതിലധികം ഇനങ്ങളിലായി അഞ്ഞൂറില്‍ പരം പ്രതിഭകള്‍ പങ്കെടുക്കും. രാവിലെ ഒമ്പതു മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.

പൊന്നാനി താലൂക്ക് ഇസ്‌ലാമിക് കലാമേള

എടപ്പാള്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പൊന്നാനി താലൂക്ക് ഇസ്‌ലാമിക കലാമേള പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ടി. മുഹയിദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ കരുവടി ഗണേശന്‍, ടി.എ. റഷീദ് ഫൈസി, മഹല്ല് സെക്രട്ടറി പി.ടി. കുഞ്ഞിമുഹമ്മദ് കെ. അബൂബക്കര്‍, ആര്‍.വി. അലവിഹാജി, കെ. മുബാറക് മൗലവി, കെ.വി. ബീരാന്‍ മുസ്‌ലിയാര്‍, വി.കെ. മുഹമ്മദ്മുസ്‌ലിയാര്‍, ഷഹീര്‍അന്‍വരി, ഖാസിന്‍ ഫൈസി, റസാഖ് പുതുപൊന്നാനി, എന്‍.ടി.എം. കുട്ടി എന്നിവര്‍ പ്രസംഗിച്ചു.മഹല്ല് പ്രസിഡന്റ് പി.ടി. സിദ്ദിഖ് ഹാജി പതാക ഉയര്‍ത്തി. സമാപനസമ്മേളനം മഹല്ല് ഖത്തീബ് അന്‍വര്‍ ഫൈസി ഉദ്ഘാടനംചെയ്തു

കൊമ്പങ്കല്ല് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ 20-ാം വാര്‍ഷിക ദ്വിദിന സമ്മേളനം തുടങ്ങി.

മേലാറ്റൂര്‍: കൊമ്പങ്കല്ല് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ 20-ാം വാര്‍ഷിക ദ്വിദിന സമ്മേളനം തുടങ്ങി. കൊമ്പങ്കല്ല് സെന്ററിലെ എം.പി. ഹസ്സന്‍ മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമ്മേളനം എസ്.വൈ.എസ്. കൊമ്പങ്കല്ല് ശാഖാ പ്രസിഡന്റ് ടി. സുബൈര്‍ ഫൈസിയുടെ നേതൃത്വത്തില്‍ നടന്ന ഹസ്സന്‍ മുസ്‌ലിയാരുടെ ഖബര്‍സിയാറത്തോടെയാണ് തുടങ്ങിയത്. മുന്‍ മഹല്ല് ഖാസി കെ.കെ. കുഞ്ഞാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. വാര്‍ഷിക സമ്മേളനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഒ.എം.എസ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുറഹ്മാന്‍ ഹാജി വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് സനദ്ദാന സമ്മേളനം

മലപ്പുറം: ലജ്ജ നശിച്ച സമൂഹത്തെയാണ് വളര്‍ന്നുവരുന്ന തലമുറ പരിചയപ്പെടുന്നതെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് 22-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കുടുംബമെന്ന സങ്കല്പത്തിന് വിലയില്ലാതാക്കി നിയന്ത്രണമോ ഭീതിയോ ഇല്ലാത്ത ജീവിത പരിസരമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സ്രഷ്ടാവിനെ മറന്നുകൊണ്ടുള്ള ജീവിതരീതിയാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.എസ്.വൈ.എസ് സംസ്ഥാന വൈസ്​പ്രസിഡന്റ് എസ്.എം. ജിഫ്രിതങ്ങള്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ സിയാറത്തിന് നേതൃത്വംനല്‍കി. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ. മുഹ്മമദുണ്ണിഹാജി, ഹാജി കെ. മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അലി ഫൈസി ചെമ്മാണിയോട്, ടി.പി ഇപ്പ മുസ്‌ലിയാര്‍, ഹംസ് റഹ്മാനി കൊണ്ടിപ്പറമ്പ്, നിര്‍മാണ്‍ മുഹമ്മദലി, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ പ്രസംഗിച്ചു. പി.കെ. കുഞ്ഞു സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. പി.പി. മുഹമ്മദ് ഫൈസി സ്വാഗതവും റഷീദ് ഫൈസി നാട്ടുകല്‍ നന്ദിയും പറഞ്ഞു.

ശൈഖുനാ ത്വാഖ അഹമ്മദ് മുസ്‍ലിയാര്‍ക്ക് സ്വീകരണം - ദുബൈകേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന് വേണ്ടി അല്‍ ഐന്‍ ഇസ്ലാമിക്‌ സെന്റെര്‍ ട്രഷറര്‍ സയ്യിദ് പൂകോയതങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ലാപ്ടോപും ഇന്റര്‍ നെറ്റ് കണക്ഷനും സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ കേരള അഡ്മിനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഐ. ടി. വിംഗ് കണ്‍വീനറുമായ റിയാസ് ടി. അലി ക്ക് നല്‍കുന്നു. പി. കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സമീപം

കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വാര്‍ഷികം തുടങ്ങി

മലപ്പുറം: കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സ് വാര്‍ഷികം സനദ്ദാന സമ്മേളനത്തിന് തുടക്കമായി. സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മത പ്രഭാഷണ വേദി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ഹാജി.കെ.മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, ടി.പി.ഇപ്പ മുസ്‌ലിയാര്‍ കാച്ചിനിക്കാട്, അബ്ദുറഹ്മാന്‍ ഫൈസി കട്ടങ്ങല്ലൂര്‍, കൊന്നോല യൂസഫ് സാഹിബ്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു. ഹംസഫൈസി പറങ്കിമൂച്ചിക്കല്‍ സ്വാഗതവും നൗശാദ് മണ്ണിശ്ശേരി നന്ദിയും പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.എം.ജിഫ്രിതങ്ങള്‍ സുവനീര്‍ പുസ്തപ്രകാശനം നടത്തും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പാതിരമണ്ണ അബ്ദുറഹിമാന്‍ ഫൈസി പ്രസംഗിക്കും.വൈകിട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണം വേദി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

സത്യധാര മാര്‍ച്ച് 16-30

2010 മാര്‍ച്ച് 16-30 ലക്കം ഇപ്പോള്‍ ബ്ലോഗില്‍ ലഭ്യമാണ്. ഡൌണ്‍ലോഡ് ചെയ്യുന്നതിന് വലതുവശത്തുള്ള സത്യധാര ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി നലവില്‍ വന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന് ബഹ്റൈനില്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് സി.കെ.പി. അലി മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ കയ്യേറ്റം ചെയ്യാനുള്ള തീവ്രവാദ സംഘടനകളുടെ ശ്രമം കാറ്റ് വിതച്ച്ച കൊടുങ്കാറ്റ് കൊയ്യലാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം അക്രമങ്ങളെ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നേരിടണമെന്ന് യോഗം ആവശ്യപ്പെട്ടു. റിട്ടേണിംഗ് ഓഫീസര്‍ കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി മുഹമ്മദലി ഫൈസി വയനാട് (പ്രസിഡന്‍റ്), അഷറഫ് ഫൈസി മംഗലാപുരം, ഹംസ അന്‍വരി മോളൂര്‍ , ഷൌക്കത്തലി ഫൈസി വയനാട്, എന്‍ . ടി. കരീം തിക്കോടി (വൈസ്. പ്രസിഡന്‍റുമാര്‍ ), മൌസല്‍ മൂപ്പന്‍ തിരൂര്‍ (ജന. സെക്രട്ടറി), ഖാജാ മുഈനുദ്ദീന്‍ വെള്ളിപ്പറന്പ്, ശിഹാബ് കോട്ടക്കല്‍, ഷഫീഖ് ചേലന്നൂര്‍, ലത്തീഫ് ചേരാപുരം (ജോ സെക്രട്ടറിമാര്‍ ), നൂറുദ്ദീന്‍ മുണ്ടേരി (ട്രഷറര്‍ ), നൌഷാദ് വാണിമേല്‍ (ഓര്‍ഗ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സലീം ഫൈസി, ഹംസ അന്‍വരി മോളൂര്‍ , വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ, അബ്ദുറഹ്‍മാന്‍ ഹാജി, അഷ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാന്പള്ളി, നിസാമുദ്ദീന്‍ മാരായ മംഗലം, അബ്ദുല്‍ ലത്തീഫ് പൂളപ്പോയില്‍, ഷറഫുദ്ദീന്‍ മാരായ മംഗലം, ശിഹാബ് നിലന്പൂര്‍ , അബ്ദുല്ല ആയഞ്ചേരി, ഹാഷിം കോക്കല്ലൂര്‍ , എ.പി. ഫൈസല്‍, മുഹമ്മദ് മാസ്റ്റര്‍ കൊട്ടാരത്ത്, യസീത് മലയിമ്മ, സിദ്ദീഖ് ലെള്ളിയോട് എന്നിവര്‍ പങ്കെടുത്തു. എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും മൌസല്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.

ജംഇയ്യത്തുല്‍ ഖുതബാ താലൂക്ക് കമ്മിറ്റി പുനസംഘടിപ്പിച്ചു

കാസര്‍കോട്: മഹല്ലുകള്‍ക്കും മസ്ജിദുകള്‍ക്കും ആത്മീയമായ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന മസ്ജിദ് ഇമാമുമാരുടെ കൂട്ടായ്മയായ ജംഇയ്യത്തുല്‍ ഖുതബാ ഇന്റെ കാസര്‍കോട് താലൂക്ക് തലപണ്ഡിതസംഗമം ഖാസി ഹൗസില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ.എം ബാവമുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ ഖുതബാ കാസര്‍കോട് താലൂക്ക് കമ്മിറ്റി പുനസംഘടിപ്പിച്ചു. ഭാരവാഹികള്‍:- പ്രസിഡണ്ട് ടികെഎം ബാവ മുസ്ലിയാര്‍ (ഖാസി കാസര്‍കോട്) വൈസ് പ്രസിഡണ്ട് എം.എ ഖാസി മുസ്ലിയാര്‍ (ഖതീബ് തായലങ്ങാടി),അബ്ദുല്‍ സലാം ദാരിമി ആലമ്പാടി. ജനറല്‍ സെക്രട്ടറി ബി.കെ മഹ്മൂദ് മുസ്ലിയാര്‍ ചൂരി. സെക്രട്ടറിമാര്‍ അബ്ദുല്‍സലാം ദാരിമി മാലിക്കുദീനാര്‍, ഇ.പി ഹംസത്തുസഅദി ട്രഷറര്‍, അബ്ബാസ് ഫൈസി മൊഗ്രാല്‍ പുത്തൂര്‍,എക്‌സിക്യുട്ടീവ് മെമ്പര്‍ ടി.വി അഹമ്മദ് ദാരിമി, അസീസ് ഫൈസി ചെര്‍ക്കള, പി.കെ.പി മുഹമ്മദ് സഖാഫി തെക്കില്‍, പി.എസ് ഇബ്രാഹിം ഫൈസി, കെ.എം ഖാസിം ദാരിമി, ഇ.പി അബ്ദുല്‍ റഹ്മാന്‍ സഖാവി കാസര്‍കോട് ടൗണ്‍ ഖത്തീബ് എന്നിവരെ തെരഞ്ഞെടുത്തു. ബി.കെ മഹ്മൂദ് മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.

ഉപഹാരം നല്‍കി


ദുബൈ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പി.കെ. അബ്ദുസ്സമദ് സാഹിബിന് ദുബൈ എസ്.കെ.എസ്.എസ്.എഫ്. ഉപഹാരം കായക്കൊടി ഇബ്റാഹീം മുസ്‍ലിയാര്‍ നല്‍കുന്നു.

ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം - അഡ്വ. ഉമര്‍ എം.എല്‍ . എ

റിയാദ് : കാരുണ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനത്തില്‍ ധാര്‍മ്മികത പഴഞ്ചനായി കാണുന്ന ആധുനിക സമൂഹത്തില്‍ കാരുണ്യത്തിന്‍റെയും ധര്‍മ്മബോധത്തിന്‍റെയും വെളിച്ചം നഷ്ടപ്പെടാതിരിക്കാന്‍ ഇസ്‍ലാമിക് സെന്‍റര്‍ പോലെയുള്ള പ്രസ്താനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. പ്രവാസത്തിലെ യാന്ത്രിക ജീവിതത്തില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളില്‍ ഒത്തുകൂടാനും സംഘബോധം നന്മയിലേക്കും കാരുണ്യത്തിലേക്കും കാരുണ്യത്തിലേക്കും തിരിച്ചുവിടാനും ശ്രമിക്കുന്ന സമൂഹത്തിന്‍റെ ശ്രമഫലമാണ് ഇന്ന് കേരളത്തില്‍ കാണുന്ന പല നല്ല പ്രവര്‍ത്തനങ്ങളുടെയും പിന്‍ബലം. ജീവിത പ്രാരാബ്ധങ്ങള്‍ക്ക് ആശ്വാസം തേരടി നാടു വിട്ടിട്ടും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാല സമൂഹങ്ങള്‍ക്ക് മതരംഗത്ത്ത സംഭവിച്ച ദുരന്തങ്ങള്‍ ഈ സമുദായത്തിന്‍ സംഭവിക്കാതിരിക്കാനാണ് പൂര്‍വികരെ പിന്‍പറ്റുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിട്ടുവീഴ്ചയല്ലാത്ത നിലപാടു സ്വീകരിക്കാന്‍ കാരണം. അതും പ്രവാചക ഉദ്ബോധനങ്ങളെ പിന്‍പറ്റിക്കൊണ്ടു തന്നെയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്തു ചെയ്തുവെന്ന ചോദ്യത്തിന് മറുപടി കേരളീയ സമൂഹത്തില്‍ കാണുന്ന ദീനീബോധം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് ഇസ്‍ലാമിക് സെന്‍ററും ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍ററും ചേര്‍ന്നു നല്‍കിയ സ്വീകരണ യോഗത്തില്‍ എന്‍ . സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. ഹംസ മൂപ്പന്‍ , നൌഷാദ് വൈലത്തൂര്‍ , ഉബൈദ് കരുവാരക്കുണ്ട്, കോയാമു ഹാജി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അലവിക്കുട്ടി ഒളവത്തൂര്‍ സിച്ച് സെന്‍ററിനുള്ള ഫണ്ട് കൈമാറി. ഹബീബുള്ള പട്ടാന്പി സ്വാഗതവും റസാഖ് ഇരിങ്ങാട്ടിരി നന്ദിയും പറഞ്ഞു.

ശുഭ്രസാഗരം സാക്ഷി; മജ്ലിസ് ഇന്തിസ്വാബ് ചരിത്രമായികോഴിക്കോട്: വിദ്യാഭ്യാസ-ആദര്‍ശ-പ്രബോധന വീഥിയില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് മൂന്നു ദിവസമായി നടന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ച സമ്പൂര്‍ണ സമാപന സമ്മേളനം ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. അഷ്ടദിക്കുകളില്‍ നിന്നു തക്ബീറിന്റെയും തഹ്‌ലീലിന്റെയും സ്വലാത്തിന്റെയും അകമ്പടിയോടെ പ്രത്യേക വാഹനങ്ങളില്‍ എത്തിയ എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ കോഴിക്കോട് കടപ്പുറത്ത് പുതിയ ചരിത്രം കുറിച്ചു. രണ്‍് പതിറ്റാണ്‍ായി വിദ്യാര്‍ത്ഥി രംഗത്ത് നിറസാന്നിധ്യമായ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നാഷണല്‍ ഡലിഗേറ്റ്‌സ് കാമ്പസ് മജ്‌ലിസ് ഇന്‍തിസ്വാബിന് സമാപ്തി. വിജ്ഞാന സേവനത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പിത സമൂഹം വരുംനാളുകളെ ധന്യമാക്കുമെന്നു സമ്മേളനം പ്രഖ്യാപിച്ചു.
അറബിക്കടലിനു സമാനമായി നിലകൊണ്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ മജ്‌ലിസ് ഇന്‍തിസ്വാബിന്റെ സന്ദേശം മഹല്ലുകളില്‍ എത്തിക്കുമെന്ന പ്രതിജ്ഞ പുതുക്കിയാണ് പിരിഞ്ഞത്. ഉമറാക്കളുടെയും ഉലമാക്കളുടെയും മഹല്ല് ഭാരവാഹികളുടെയും നേതൃത്വത്തില്‍ സമ്മേളനത്തിനെത്തിയ സുന്നീ വിദ്യാര്‍ത്ഥികള്‍ സമസ്തക്ക് ബദലായിവരുന്ന ഏത് ശക്തിയെയും ചെറുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിശാലമായ കടപ്പുറത്തിനു ഉള്‍ക്കൊള്ളാനാവാതെ വിദ്യാര്‍ത്ഥികള്‍ സമീപ റോഡുകളില്‍ നിറഞ്ഞൊഴുകി. നേതാക്കളുടെയും പണ്ഡിതശ്രേഷ്ഠരു
ടെയും ആഹ്വാനങ്ങള്‍ തക്ബീര്‍ മുഴക്കി സ്വീകരിച്ചു. മൂന്നാം ദശകത്തിലേക്ക് പ്രവേശിക്കുന്ന സംഘടനയുടെ പരിപാടികള്‍ പ്രഖ്യാപിച്ചപ്പോള്‍ കര്‍മ്മപഥത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രവര്‍ത്തകര്‍ തക്ബീറിന്റെ അമരധ്വനിയിലൂടെ മറുപടി നല്‍കി. മൂന്നു ദിവസങ്ങളില്‍ കോന്നാട് കടപ്പുറത്തും ഗുജറാത്തി ഹാളിലും ഒത്തുകൂടിയവര്‍ വിദേശ പ്രതിനിധികളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അയ്യായിരം ശാഖകളില്‍ നിന്നു തെരഞ്ഞെടുത്ത പ്രതിനിധികള്‍ മജ്‌ലിസ് ഇന്‍തിസ്വാബില്‍ പങ്കാളിയായി. കേരളത്തിനു പുറത്തുനിന്നു അഞ്ഞൂറോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കുകൊണ്‍ു. സമ്മേളനം ആരംഭിക്കുന്നതിനു മുമ്പേ ശുഭ്രവസ്ത്രധാരികളാല്‍ കടപ്പുറം വിസ്മയമായി. ലക്ഷങ്ങള്‍ സമ്മേളിച്ചിട്ടും അച്ചടക്കത്തോടെയുള്ള വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാന ചരിത്രത്തില്‍ അപൂര്‍വ്വമാണ്.
സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്‍് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്‍് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ. അഹമ്മദ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്‍് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ മജ്‌ലിസ് സന്ദേശ പ്രഖ്യാപനം നടത്തി.
സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്‍് ടി.കെ.എം. ബാവ മുസ്‌ല്യാര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ടി.എം. ബാപ്പു മുസ്‌ല്യാര്‍, എം.ഐ. ഷാനവാസ് എം.പി. എന്നിവര്‍ പ്രസംഗിച്ചു.
എസ്.വൈ.എസ്. സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാ ഖാസിമി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡണ്‍് കെ.എന്‍.എസ്. മൗലവി നന്ദിയും പറഞ്ഞു.
സമാപനദിനം ആത്മശുദ്ധിയുടെ ഉദ്‌ബോധനവുമായാണ് ആരംഭിച്ചത്. 'കര്‍മ്മ നൈരന്തര്യത്തിന്റെ ഖുര്‍ആനിക സാക്ഷ്യം' സി.എച്ച്. ത്വയ്യിബ് ഫൈസി അവതരിപ്പിച്ചു. ബഷീര്‍ ദാരിമി തളങ്കര ആമുഖ പ്രസംഗം നടത്തി.
കേരള വിദ്യാര്‍ത്ഥി സംഘത്തിന്റെ കരുത്തും കര്‍മ്മശേഷിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വിപുലപ്പെടുത്തണമെന്നാണ് നാഷണല്‍ കാമ്പസില്‍ പങ്കെടുത്ത അന്യ സംസ്ഥാന പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. ഇസ്‌ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അഭാവം ഞങ്ങളുടെ കര്‍മ്മബോധത്തെ മുറിപ്പെടുത്തിയിട്ടുണ്‍െന്ന് അവര്‍ പറഞ്ഞു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സിംഡെഗാ ജില്ലാ കലക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് ദേശീയ വിദ്യാര്‍ത്ഥി സംഘത്തിന്റെ ആവശ്യകതയെ പരിചയപ്പെടുത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി (മൂന്നാം ദശകത്തിലേക്ക്) വിഷയാവതരണം നടത്തി. വിവിധ സംസ്ഥാന വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. വി. സുലൈമാന്‍ ആമുഖവും റഹീം ചുഴലി നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര പ്രബോധന മാര്‍ഗ്ഗങ്ങളെ വിശകലനം ചെയ്ത് ഗ്ലോബല്‍ കോണ്‍ഫ്രന്‍സ് നടന്നു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന് ഗുണകരമാണെന്ന് അന്താരാഷ്ട്ര സംഗമം വിലയിരുത്തി. അബ്ദുല്‍ ബാസിത് വാഫി (ഇസ്‌ലാമിക ബാങ്കിംഗ്), ടി.എച്ച്. ദാരിമി (വിനിയോഗത്തിലെ ആസൂത്രണം) എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ല്യാര്‍, അബൂബക്കര്‍ അല്‍ ഖാസിമി (ഖത്തര്‍), അബ്ദുല്‍ വാഹിദ് (ബഹ്‌റൈന്‍), ഇസ്മാഈല്‍ ഹാജി (ദിബ്ബ), ഹംസ ഹാജി (റാസല്‍ഖൈമ) സംസാരിച്ചു. സാലിം ഫൈസി കൊളത്തൂര്‍ ആമുഖപ്രസംഗം നടത്തി. റഫീഖ് അഹ്മദ് തിരൂര്‍ നന്ദി പറഞ്ഞു.

രഹസ്യതീവ്രവാദം തിരിച്ചറിയപ്പെടണം- എസ്.കെ.എസ്.എസ്.എഫ്.കോഴിക്കോട്: രാഷ്ട്രീയമുഖംമൂടിയണിഞ്ഞ് രഹസ്യമായി തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന ചിലര്‍ മതേതരസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ്. 'മജ്‌ലിസ് ഇന്‍ത്വിസാബ്' ദേശീയ പ്രതിനിധിസമ്മേളനം പ്രമേയത്തില്‍ കുറ്റപ്പെടുത്തി.ഇസ്‌ലാമികപ്രമാണങ്ങള്‍ക്ക് അന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്കിയ മൗദൂദിയുടെ ആശയമാണ് കേരളത്തില്‍ മുസ്‌ലിംപക്ഷ തീവ്രവാദത്തിന് അടിത്തറയിട്ടത്. ഇതിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതിരോധനിര ഉയര്‍ത്തുമ്പോള്‍ രാഷ്ട്രീയമുഖംമൂടി അണിഞ്ഞാണ് അവര്‍ നിലനില്പിന് പുതിയ വഴി തേടുന്നത്. ഇത്തരക്കാരെ ജനാധിപത്യകക്ഷികള്‍ തിരിച്ചറിയണം- പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മൂന്നുദിവസം നീണ്ട പരിപാടിയുടെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനത്തിന് ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം എസ്.വൈ.എസ്. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതം ഉദ്‌ബോധിപ്പിക്കുന്ന ധര്‍മബോധം നിലനിര്‍ത്തി രാഷ്ട്രനിര്‍മാണപ്രക്രിയയുടെ ഭാഗമാകാന്‍ യുവാക്കളെ നേരായ ദിശയിലേക്ക് നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്റ് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ മജ്‌ലിസ് സന്ദേശപ്രഖ്യാപനം നടത്തി. റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് പുരസ്‌കാരദാനം നിര്‍വഹിച്ചു.തീവ്രവാദരാഷ്ട്രീയത്തിന്റെ വക്താക്കള്‍ പാണക്കാട് തങ്ങള്‍ കുടുംബത്തെ കൈയേറാന്‍ ശ്രമിച്ചത് അപലപനീയമാണെന്ന് മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.കെ.ഐ.എം.വി.ബി. പ്രസിഡന്റ് ടി.കെ.എം. ബാവ മുസ്‌ല്യാര്‍, എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ല്യാര്‍, എസ്.കെ.ഐ.എം.വി.ബി. സെക്രട്ടറി ടി.എം. ബാപ്പു മുസ്‌ല്യാര്‍, എസ്.വൈ.എസ്. സെക്രട്ടറിമാരായ അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം, എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി, ജില്ലാ പ്രസിഡന്റ് കെ.എന്‍.എസ്. മൗലവി എന്നിവര്‍ സംസാരിച്ചു.രാവിലെ നടന്ന കാമ്പസ് സെഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജാര്‍ഖണ്ഡിലെ ജില്ലാ കളക്ടര്‍ അബൂബക്കര്‍ സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. ആഗോള സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിമനാമ :
സാത്വികരായ പൂര്‍വ്വ പണ്ഡിതരുടെ പാത പിന്തുടര്‍ന്ന് വിജ്ഞാനവും വിനയവും കൈമുതലാക്കി സേവന രംഗത്ത് മുന്നേറുവാന്‍ എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈന്‍ കമ്മിറ്റി സംഘടിപ്പിച്ച മജ്‍ലിസ് ഇന്‍തിസ്വാബ് ഐക്യദാര്‍ഢ്യ സമ്മേളനം ആഹ്വാനം ചെയ്തു. മനാമ സമസ്ത മദ്റസയില്‍ ചേര്‍ന്ന യോഗം സമസ്ത ബഹ്റൈന്‍ ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് അസ്‍ഹര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ‍ പ്രസിഡന്‍റ് സി.കെ.പി. അലി മുസ്‍ലിയാര്‍ ഉദ്ബോധന പ്രസംഗം നടത്തി. ഷഹീര്‍ കാട്ടാന്പള്ളി, ഹംസ അന്‍വരി മോളൂര്‍, ഷാഫി മുസ്‍ലിയാര്‍ പടുപ്പ് സംസാരിച്ചു. ബദ്റുദ്ദുജ പടകര മുഖ്യപ്രഭാഷണം നടതത്തി. പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി. കോഴിക്കോട്ജില്ല പ്രസിഡന്‍റ് മമ്മി മൌലവിക്ക് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‍റൈന്‍ കമ്മിറ്റി ഉപഹാരം നല്‍കി. പ്രസിഡന്‍റ് മുഹമ്മദലി ഫൈസി വയനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൌസല്‍ മൂപ്പന്‍ തിരൂര്‍ സ്വാഗതവും ട്രഷറര്‍ നൂറുദ്ദീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു.

ദുബൈ എസ്.കെ.എസ്.എസ്.എഫ്. മജ്‍ലിസ് ഇന്‍തിസ്വാബ് ശ്രദ്ധേയമായി

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് നടക്കുന്ന സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മജ്‍ലിസ് ഇന്‍തിസ്വാബ് പരിപാടിയില്‍ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. അബ്ദുല്‍ ഹഖീം ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കായക്കൊടി ഇബ്റാഹീം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. യൌവ്വനം വിവേകത്തോടെ എന്ന വിഷയത്തെ ആസ്പദമാക്കി സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. എന്‍ . എ. കരീം, എം.എസ്. അലവി, ഉബൈദ് ചേറ്റുവ, എ.കെ. അബ്ദുസ്സമദ് ആശംസകളര്‍പ്പിച്ചു. നൌഫല്‍ അസദ്, യഹ്‍യ അസ്‍അദി എന്നിവര്‍ ശംസുല്‍ ഉലമ അനുസ്മരണ ഗാനം അവതരിപ്പിച്ചു. ഫൈസല്‍ നിയാസ് ഹുദവി മജ്‍ലിസ് ഇന്‍തിസ്വാബ് വിശദീകരിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും കരീം എടപ്പാള്‍ നന്ദിയും പറഞ്ഞു.

- ഷക്കീര്‍ കോളയാട്

മജ്‍ലിസ് ഇന്‍തിസ്വാബ് ഐക്യദാര്‍ഢ്യ സമ്മേളനം : ജിദ്ദ

ജിദ്ദ : കേരളീയ മുസ്‍ലിംകളുടെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും നവോത്ഥാനത്തിന്‍റെ അവകാശവാദം ഉന്നയിക്കുന്ന മറ്റുള്ളവര്‍ പൈതൃക നിഷേധികളാണെന്നും ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച മജ്‍ലിസ് ഇന്‍തിസ്വാബ് ഐക്യദാര്‍ഢ്യ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

ഇസ്‍ലാമിക ദഅ്വത്തിന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേതൃത്വം കൊടുക്കുന്ന മദ്റസകളെ പോലെ മറ്റൊരു ശൃംഖല ലോക ചരിത്രത്തില്‍ മറ്റെവിടെയും കണ്ടെത്താനാവില്ലെന്ന് 'സമസ്ത സംഘപാതയിലെ തങ്കനക്ഷത്രം' എന്ന വിഷയം അവതരിപ്പിച്ച അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി പറഞ്ഞു. ശരീഅത്ത് വിവാദ കാലഘട്ടത്തില്‍ മുസ്‍ലിം സമുദായത്തിന്‍റെ പൊതു ഐക്യത്തിന് മുന്‍കൈ എടുത്തത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നുവെന്നും അന്ന് ഐക്യത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് ഐക്യത്തിന്‍റെ വക്താക്കളായി ചമയുന്നത് കാപട്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഅല്ലിം ക്ഷേമനിധി എന്ന പേരില്‍ മദ്റസ അധ്യാപകരുടെ സംശുദ്ധ ജീവിതത്തില്‍ പലിശ കൊണ്ടുവരാനുള്ള മാര്‍ക്സിസ്റ്റ് ശ്രമത്തെയും അതിന് ചൂട്ട് പിടിക്കുന്നവരെയും കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തില്‍ അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‍മാന്‍ അല്‍ഖാസിമി ആലപ്പുഴ ഉദ്ഘാടനം ചെയ്തു. കര്‍മ്മവീഥിയില്‍ 21-ാം ആണ്ട് എന്ന വിഷയത്തില്‍ ജഅഫര്‍ വാഫിയും, ട്രെന്‍റ് വിദ്യാഭ്യാസ വീഥിയില്‍ വരുത്തിയ മാറ്റം എന്ന വിഷയം വി.എം. അഷ്റഫ് വടകരയും അവതരിപ്പിച്ചു. അഷ്റഫലി തറയിട്ടാല്‍ സ്വാഗതവും ബഷീര്‍ മാട്ടില്‍ നന്ദിയും പറഞ്ഞു.

- മജീദ് പുകയൂര്‍

ഇന്നത്തെ പരിപാടി (25-04-2010 ഞായര്‍)

4.30am : തഹജ്ജുദ്

5.00am : സ്വുബ്ഹ്

5.15am : ഖിറാഅത്ത്

5.25am : ഉദ്ബോധനം (കര്‍മ്മം നൈരന്തര്യത്തിന്‍റെ ഖുര്‍ആനിക സാക്ഷ്യം - സി.എച്ച്. ത്വയ്യിബ് ഫൈസി)

ആമുഖം : ബഷീര്‍ ദാരിമി (വൈ.പ്രസി. SKSSF)

നന്ദി : സൈദലവി റഹ്‍മാനി നീലഗിരി (സെക്രട്ടറിയേറ്റ് മെന്പര്‍, SKSSF)

8.00 - 9.00am : നേതാക്കള്‍ നയിക്കുന്ന ചോദ്യോത്തര പരിപാടി

മോഡറേറ്റര്‍ : കെ. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ (സെക്ര. SYS)

പ്രസീഡിയം : ഡോ. നാട്ടിക മുഹമ്മദലി, എം.പി. കടുങ്ങല്ലൂര്‍, അഹ്‍മദ് തെര്‍ളായി, ശറഫുദ്ദീന്‍ വെന്‍മനാട്, ബശീര്‍ അലനല്ലൂര്‍, കെ.എം.കുട്ടി ഫൈസി അച്ചൂര്‍, ഒ.കെ.എം. കുട്ടി ഉമരി, അബ്ദുറസാഖ് ബുസ്താനി, ഇബ്റാഹീം ഫൈസി പേരാല്‍, മജീദ് ദാരിമി ചളിക്കോട്, ഓമാനൂര്‍ അബ്ദുറഹ്‍മാന്‍ മൌലവി, സി.എച്ച്. മഹ്‍മൂദ് സഅദി, അഹ്‍മദ് ഉഖൈല്‍ കൊല്ലം, സലീം എടക്കര

ആമുഖം : ഷാനവാസ് കണിയാപുരം (ഓര്‍ഗ. സെക്ര. SKSSF)

9.00am : നാഷണല്‍ കാന്പസ്

ആധ്യക്ഷ്യം : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് (ചെയര്‍, ട്രെന്‍റ് നാഷണല്‍ കമ്മിറ്റി)

ഉദ്ഘാടനം : പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ (ജന. സെക്ര. SYS)

മുഖ്യാതിഥികള്‍ : അബൂബകര്‍ സിദ്ദീഖ് (IAS ജില്ലാ കളക്ടര്‍, ത്ധാര്‍ഖണ്ട്), പി.സി. ഝഅ്ഫര്‍ (IAS ജില്ലാ കളക്ടര്‍, മാണ്ഡ്യ, കര്‍ണ്ണാടക)

പഠനം : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി കൂരിയാട് (ജന. സെക്ര. SKJMCC) (വിഷയം - ദഅ്വ, ദേശീയ സാധ്യതകള്‍), ഓണന്പിള്ളി മുഹമ്മദ് ഫൈസി (ട്രഷറര്‍, SKSSF) (വിഷയം : മൂന്നാം നശകത്തിലേക്ക്)

ചര്‍ച്ച : വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍

വേദിയില്‍ : ഡോ. എംഎ. അമീല്‍ അലി (ബാംഗ്ലൂര്‍), ഉമറുല്‍ ഫാറൂഖ് (ചെന്നെ), മുസ്തഫ ഹുദവി (മുംബൈ), സുബൈര്‍ ഹുദവി (ന്യൂഡല്‍ഹി), ശംസീര്‍ അലി (എന്‍.ഐ.ടി. ഡല്‍ഹി)

ആമുഖം : ഡോ. വി. സുലൈമാന്‍ (ചെയര്‍മാന്‍, ട്രെന്‍റ് കേരള)

നന്ദി : റഹീം ചുഴലി (സെക്ര. മെന്പര്‍ SKSSF)

1.00-3.00pm : ഗ്ലോബല്‍ കോണ്‍ഫറന്‍സ്

ആധ്യക്ഷ്യം : സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്

ഉദ്ഘാടനം : ജ: ഹംദുല്ലാ സഈദ് എം.പി. ലക്ഷദ്വീപ്

പഠനം : അബ്ദുല്‍ ബാസിത് മണ്ണാര്‍ക്കാട് / ഇസ്‍ലാമിക് ബാങ്കിംഗ്, ടി.എച്ച് ദാരിമി / വിനിയോഗത്തിലെ ആസൂത്രണം

വേദിയില്‍ : ആദ്യശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഫൈസല്‍ ഹുദവി കൊല്ലം (യു.എ.ഇ), അബൂബകര്‍ അല്‍ഖാസിമി (ഖത്തര്‍), അബൂബകര്‍ ഫൈസി ചെങ്ങമനാട് (സൌദി), ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ (കുവൈത്ത്), അബ്ദുല്‍ വാഹിദ് കുടല്ലൂര്‍ (ബഹ്റൈന്‍), ഇസ്‍മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ (മസ്കറ്റ്), ജാബിര്‍ സുലൈമാന്‍ (ലണ്ടന്‍), ഫാത്തിമ മൂസഹാജി (അബൂദാബി), ഡോ. പുത്തൂര്‍ റഹ്‍മാന്‍ (ഫുജൈറ), പുറങ്ങ് അബ്ദുല്ല മുസ്‍ലിയാര്‍, ഹംസ ഹാജി മുന്നിയൂര്‍ (റാസല്‍ഖൈമ), ഇസ്‍മാഈല്‍ ഹാജി എടച്ചേരി (ദിബ്ബ), സുലൈമാന്‍ ദാരിമി ഏലംകുളം.

ആമുഖം : സാലിം ഫൈസി കൊളത്തൂര്‍ (സെക്ര. മെന്പര്‍ SKSSF)

നന്ദി : റഫീഖ് അഹ്‍മദ് തിരൂര്‍ (സെക്ര. മെന്പര്‍ SKSSF)

5.00pm : സമാപന സമ്മേളനം

പ്രാര്‍ത്ഥന : ശൈഖുനാ കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍ (പ്രസി. സമസ്ത)

സ്വാഗതം : നാസര്‍ ഫൈസി കൂടത്തായി (ജന. സെക്ര. SKSSF)

ആധ്യക്ഷ്യം : ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ (ജന. സെക്ര. സമസ്ത)

ഉദ്ഘാടനം : പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ (പ്രസി. SYS)

അവാര്‍ഡ്ദാനം : ഇ. അഹ്‍മദ് (കേന്ദ്ര റെയില്‍വേ സഹമന്തി)

പദ്ധതിരേഖ പ്രകാശനം : പത്മശ്രീ എം.എ. യൂസുഫലി (എം.ഡി., എം.കെ. ഗ്രൂപ്പ്)

പ്രസംഗം : ടി.കെ.എം. ബാവ മുസ്‍ലിയാര്‍ (പ്രസി. SKIMVB), സി.കെ.എം. സ്വാദിഖ് മുസ്‍ലിയാര്‍ (പ്രസി. SKJMCC), പി.കെ. കുഞ്ഞാലിക്കുട്ടി, ടി.എം. ബാപ്പു മുസ്‍ലിയാര്‍ (സെക്ര. SKIMVB), എം.ഐ. ഷാനവാസ് എം.പി.

പ്രമേയ പ്രഭാഷണം : അബ്ദുല്‍ഹമീദ് ഫൈസി അന്പലക്കടവ് (സെക്രട്ടറി SYS), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സെക്രട്ടറി SYS), റഹ്‍മത്തുല്ലാഹ് ഖാസിമി മുത്തേടം (ഡയറക്ടര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍)

നന്ദി : കെ.എന്‍.എസ്. മൌലവി (പ്രസി. SKSSF കോഴിക്കോട്)


യുവതലമുറയെ വഴിതെറ്റിക്കുന്നതു മതമൂല്യങ്ങള് മനസ്സിലാക്കാത്തവര്: ചെറുശേരി സൈനുദ്ദീന് മുസല്യാര്

കോഴിക്കോട്: മതത്തിന്റെ അടിസ്ഥാന മൂല്യങ്ങള് ശരിക്കും മനസ്സിലാക്കാത്തവരാണു ഭീകരതയ്ക്കും വിഭാഗീയതയ്ക്കും കാരണമാകുന്ന രീതിയില് തെറ്റുകള് പ്രചരിപ്പിക്കുന്നതും യുവതലമുറയെ അതിലേക്കു നയിക്കുന്നതുമെന്നു സമസ്ത കേരള ജം ഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി ചെറുശേരി സൈനുദ്ദീന് മുസല്യാര് അഭിപ്രായപ്പെട്ടു. എസ്കെഎസ്എസ്എഫിന്റെ നാഷനല് ഡെലിഗേറ്റ് ക്യാംപസ് മജ്ലിസ് ഇന്തിസ്വാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യത്തെ പ്രഖ്യാപനം വിജ്ഞാനത്തെ കുറിച്ചാണെങ്കില് ആരോടും അനീതിയും അക്രമവും ചെയ്യില്ലെന്നതാണു വിശുദ്ധ ഗ്രന്ഥത്തിലെ അവസാന പ്രഖ്യാപനം. ഇതു ശരിക്കും മനസ്സിലാക്കാത്തവരാണു തെറ്റുകള് പ്രചരിപ്പിക്കുന്നതും മറ്റു പലതും പഠിപ്പിക്കുന്നതും. തെറ്റുകുറ്റങ്ങളെയും അതിക്രമങ്ങളെയും എതിര്ക്കുന്ന വചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണു പുതുതലമുറയെ പലതും പഠിപ്പിക്കുന്നത്. അതു തടയിടാനാണ് എസ്കെഎസ്എസ്എഫ് ശ്രമിക്കുന്നത്.

തീവ്രവാദം ഇല്ലാതാക്കാന് യോഗം ചേര്ന്നതുകൊണ്ടായില്ല. അതു ഫലവത്താകാന് ഏറെ യത്നിക്കേണ്ടതുണ്ട്. തീവ്രവാദത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവര് അതു നിഷ്ഫലമാണെന്നു തിരിച്ചറിഞ്ഞ് അത്തരം പ്രവര്ത്തനങ്ങളില് നിന്നു മാറിനില്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിയ സ്ത്രീകളും പുരുഷന്മാരും ഇന്ന് അനുഭവിക്കുന്നതു മറ്റുള്ളവര് തിരിച്ചറിയട്ടെ. അത്തരമാളുകള് എന്തു നേടിയെന്നു ചിന്തിക്കണം. ഒന്നും നേടിയിട്ടില്ലെന്നതാണുയാഥാര്ഥ്യം.

തീവ്രവാദത്തെ നേരിടാന് സമസ്തയുടെ മഹത്തായ ആശയങ്ങള് പിന്പറ്റണമെന്നും അത്തരം ആശയങ്ങള് മുറുകെപ്പി ടിച്ചു മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പിഴച്ച ആശയങ്ങളുമായി നീങ്ങുന്നവര്ക്കു താല്ക്കാലിക വിജയം കിട്ടുന്ന കാലത്ത് സത്യം മുറുകെ പിടിച്ചു മുന്നേറണമെന്നാണു വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. നല്ല വഴിയിലേക്കു മറ്റുള്ളവരെ നയിക്കാന് യുവതലമുറ നേതൃത്വം നല്കണമെന്നും ചെറുശേരി സൈനുദ്ദീന് മുസല്യാര് പറഞ്ഞു.

മതം ഇരിക്കേണ്ടതു മാനവ ഹൃദയങ്ങളിലാണെന്നും റോഡില് അല്ലെന്നും എം.പി. അബ്ദു സമദ് സമദാനി പറഞ്ഞു. സമൂഹത്തിനാകെ ഇന്നു വേണ്ടതു സാന്ത്വനവും സമാധാനവുമാണ്. അതു നല്കാനാവാത്ത സംഘടനകള് ആധുനിക മനുഷ്യന്റെ മനസ്സു വായിക്കുന്നില്ല. കാരുണ്യത്തിനു മാത്രമെ ലോകത്തെ രക്ഷിക്കാനാകൂ. ഇന്ത്യയുടെ ഹൃദയം എന്നും മതേതരമാണെന്നും അതു കാത്തുസൂക്ഷിക്കാന് യുവതലമുറ ഒറ്റക്കെട്ടാകണമെന്നും സമദാനി പറഞ്ഞു.

എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബîാസ് അലി ശിഹാബ് തങ്ങള് അധ്യക്ഷത വഹിച്ചു. മുനവറലി ശിഹാബ് തങ്ങള്, ഹമീദലി ശിഹാബ് തങ്ങള്, കോട്ടുമല ബാപ്പു മുസല്യാര്, അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, എം.ടി. അബ്ദുല്ല മുസല്യാര്, ചേലക്കാട് മുഹമ്മദ് മുസല്യാര്, എസ്.എം. ജിഫ്രി തങ്ങള് കക്കാട്, ടി.കെ. പരീക്കുട്ടി ഹാജി, ചെമ്മുക്കന് കുഞ്ഞാപ്പു ഹാജി, വി. മോയിമോന് ഹാജി മുക്കം, ഡോ: യു.വി.കെ. മുഹമ്മദ്, ഡോ: എന്..എം. അബ്ദുല് ഖാദിര്, അബ്ദുര് റഹ്മാന് കല്ലായി, റഷീദ് മുണ്ടേരി, ബഷീര് പനങ്ങാങ്ങര, ആര്.വി. സലീം എന്നിവരും പ്രസംഗിച്ചു. പലസ്തീനില് നിന്നു ഗ്രാന്റ് മുഫ്തി മസ്ജിദുല് അഖ്സ്വ ഡോ. ഇഖ്രിമ സ്വാബ്രിയുടെ പ്രസംഗം ഫോണ് വഴി മൈക്കിലൂടെ കേള്പ്പിച്ചു.

ഇന്നത്തെ പരിപാടി (24-04-2010 ശനി)

4.30 am : തഹജ്ജുദ്

5.00am : സ്വുബ്ഹ്

5.15am : ഖിറാഅത്ത്

5.25am : വിശുദ്ധിയുടെ വഴി - വാവാട് കുഞ്ഞിക്കോയ മുസ്‍ലിയാര്‍

ആമുഖം : അബ്ദുല്ല ദാരിമി കൊട്ടില

നന്ദി : ജവാദ് ബാഖവി കൊല്ലം (സെക്ര. മെന്പര്‍, SKSSF)

8.00-9.00AM മജ്‍ലിസില്‍ നിന്നും തെരഞ്ഞെടുത്തവരുടെ സംവാദം

മോഡറേറ്റര്‍ : എ.എം. പരീത് എറണാകുളം

വേദിയില്‍ : കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ., പി.കെ.കെ. ബാവ, ഡോ. എം.എ. കോയ, സി. മമ്മുട്ടി, ഇബ്റാഹീം ഖലീല്‍ തളങ്കര, ആര്‍.വി. അബ്ബാസ് ദാരിമി, മെട്രോ മുഹമ്മദ് ഹാജി.

ആമുഖം : സിയാദ് ചെന്പറക്കി (ഓര്‍ഗ, സെക്ര. SKSSF)

9.00-12pm : വേരുകളുടെ വഴി

പ്രാര്‍ത്ഥന : സയ്യിദ് ഫത്ഹുല്ലാ മുത്തുക്കോയതങ്ങള്‍ അമിനി

ആധ്യക്ഷ്യം : സയ്യിദ് ഹമീദ്അലി ശിഹാബ് തങ്ങള്‍ പാണക്കാട്

ഉദ്ഘാടനം : പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ (ജന. സെക്ര. SKIMVB)

പഠനം : ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് (വഹാബിസം പരിഷ്കരണങ്ങളും പ്രത്യാഘാതങ്ങളും, അബ്ദുറഹ്‍മാന്‍ അറക്കല്‍ (അഖ്വാനിസത്തിന്‍റെ ഭീകര മുഖങ്ങള്‍), ജി.എം. സലാഹുദ്ദീന്‍ ഫൈസി (പൊതുസമൂഹത്തിലെ മുസ്‍ലിം)

വേദിയില്‍ : എം.കെ.എം. കുഞ്ഞഹമദ് മുസ്‍ലിയാര്‍, എം.എം. മുഹ്‍യിദ്ദീന്‍ മൌലവി ആലുവ, അഹ്‍മദ് മൌലവി, എംപി. മുസ്തഫല്‍ ഫൈസി, അലവി ഫൈസി കൊളപ്പറനപ്, കെ.സി. മുഹമ്മദ് ഫൈസി കൊടുവള്ളി, മുസ്തഫ അഷ്റഫി കക്കുപ്പടി, ഗഫൂര്‍ അന്‍വരി മുതൂര്‍, അബൂബകര്‍ ദാരിമി പനങ്ങാങ്ങര, സലീം ഇര്‍ഫാനി കണ്ണൂര്‍

ആമുഖം : സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ (വൈ. പ്രസി. SKSSF)

നന്ദി : സയ്യിദ് മുഹ്‍സിന്‍ തങ്ങള്‍ പുത്തനത്താണി

12.00-12.30 : മജ്‍ലിസ് ഡിസ്കണന്‍ : ആദര്‍ശം, സംഘടന

01.30-4.30 : vision and mission

ആധ്യക്ഷ്യം : സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട്

ഉദ്ഘാടനം : ശ്രീ. എം.എ. ബേബി (വിദ്യാഭ്യാസ മന്തി)

മുഖ്യാതിഥി : സമി ബുബേര മുംബൈ

പഠനം : ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. (ഭരണഘടന, ന്യൂനപക്ഷം), അഡ്വ: പി.വി. സൈനുദ്ദീന്‍ (സംഘാടകന്‍റെ നിയമപാഠങ്ങള്‍)

വേദിയില്‍ : എം.കെ. രാഘവന്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ്, എം.വി. ബാവ ചാലിയം, പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. പി.എം. കുട്ടി, എ.വപി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ നന്തി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പാലത്തായി മൊയ്തു ഹാജി

ആമുഖം : അലി.കെ. വയനാട് (സെക്ര. SKSSF)

നന്ദി : എ.പി. ആരിഫലി തിരുവനന്തപുരം (കണ്‍വീനര്‍, കാന്പസ് വിംഗ്)

4.30-6.00pm : വഴിയൊരുക്കം

ഉദ്ഘാടനം : മുല്ലപ്പള്ളി രാമചന്ദ്രന്‍ (കേന്ദ്ര ആഭ്യന്തര സഹമന്ത്രി)

പഠനം : ഡോ. അബ്ദുറഹ്‍മാന്‍ ഒളവട്ടൂര്‍ (ദഅ്വത്തിന്‍റെ നവ സാധ്യതകള്‍), എസ്.വി. മുഹമ്മദലി (വിദ്യാഭ്യാസം സമുദായ പരിപ്രേക്ഷ്യം)

പ്രിസീഡിയം : ഹാജി കെ. മമ്മദ് ഫൈസി (സെക്രട്ടറി, സ്റ്റേറ്റ് SYS), ആദ്യശ്ശേരി ഹകീം ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സിദ്ദീഖ് ഫൈസി വാളക്കുളം (സി.ഇ.ഒ, ദര്‍ശന ടി.വി.), മുജീബ് റഹ്‍മാന്‍ എടപ്പാള്‍ (ജൈഹൂണ്‍ ടി.വി.), മലയമ്മ അബൂബകര്‍ ബാഖവി, മൊയ്തീന്‍ മുസ്‍ലിയാര്‍ പുറങ്ങ്, അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ കൊടക്, ശരീഫ് ദാരിമി നീലഗിരി

ആമുഖം : ഹബീബ് ഫൈസി കോട്ടോപ്പാടം (സെക്ര. SKSSF)

നന്ദി : ഷഫീഖ് തിരൂര്‍ (ചെയര്‍മാന്‍, കാന്പസ് വിംഗ്)

6.20-6.40pm - മജ്‍ലിസ് ഡിസ്കഷന്‍ : പരിസ്ഥിതി, ആരോഗ്യം, സന്നദ്ധത പ്രവര്‍ത്തനം

7.00-9.30pm - യൌവനം : വിനിയോഗം, ചൂഷണം

മോഡറേറ്റര്‍ : മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ

ഉദ്ഘാടനം : ശ്രീ. ബിനോയ് വിശ്വം (വനം വകുപ്പ് മന്ത്രി)

മുഖ്യാതിഥി : വജീഹുദ്ദീന്‍ ബീഹാര്‍ (times of India)

വിഷയാവതരണം : അബൂബകര്‍ ഫൈസി മലയമ്മ (വൈസ്. പ്രസി. SKSSF)

പങ്കെടുക്കുന്നവര്‍ : എം.പി. വീരേന്ദ്രകുമാര്‍, സിവിക് ചന്ദ്രന്‍, കെ.എം. ഷാജി, എന്‍.എ. നെല്ലിക്കുന്ന്, വി.വി. ദക്ഷിണാമൂര്‍ത്തി, ടി.പി. ചെറുപ്പ, കെ.എസ്. ഹരിഹരന്‍, എ.പി. അബ്ദുല്ല കുട്ടി എം.എല്‍.എ., മില്‍ട്ടണ്‍ ഫ്രാന്‍സിസ് (ദര്‍ശന ടി.വി.)

ആമുഖം : സത്താര്‍ പന്തല്ലൂര്‍ (സെക്ര. SKSSF)

നന്ദി : സിദ്ദീഖ് ഫൈസി വെണ്‍മണല്‍ (മെന്പര്‍ SKSSF)

9.30-11.00pm : സംസ്കൃതി സര്‍ഗാത്മകത (മാപ്പിളപ്പാട്ട്, പടപ്പാട്ട് അവതരണം, ചര്‍ച്ച)

ആധ്യക്ഷ്യം : ഷാഹുല്‍ ഹമീദ് മേല്‍മുറി

ഉദ്ഘാടനം : ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍

മുഖ്യാതിഥി : ഡോ. എം.കെ. മുനീര്‍

അവതരണം, ചര്‍ച്ച : ഒ.എം. കരുവാരക്കുണ്ട്, ഫൈസല്‍ എളേറ്റില്‍, അബ്ദുല്ല മാസ്റ്റര്‍ കരുവാരക്കുണ്ട്

വേദിയില്‍ : എം.എ. ചേളാരി, പി.കെ. മാനു സാഹിബ്, കെ.പി. കുഞ്ഞിമൂസ, എം.സി. മായിന്‍ ഹാജി, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, നടുക്കണ്ടി അബൂബക്കര്‍.

ആമുഖം : അയ്യൂബ് കുളിമാട് (ഓര്‍ഗ. സെക്ര. SKSSF)

നന്ദി : അബ്ദുറഹ്‍മാന്‍ ഫൈസി ആലപ്പുഴ (സെക്രട്ടറിയേറ്റ് മെന്പര്‍, SKSSF)


മജ്‌ലിസ് ഇന്‍തിസ്വാബ്മജ്‌ലിസ് ഇന്‍തിസ്വാബ് ഇന്നത്തെ പരിപാടികള്‍ (23-04-2010) വെള്ളി

2.30 Pm : സിയാറത്ത് (വരക്കല്‍ മഖാം)

നേതൃത്വം : പാറന്നൂര്‍ പി.പി. ഇബ്റാഹീം മുസ്‍ലിയാര്‍ (ട്രഷറര്‍, സമസ്ത)

2.45 pm : രജിസ്ട്രേഷന്‍

3.20 pm : പതാക ഉയര്‍ത്തല്‍

4.00 മുതല്‍ 6.10 വരെ ഉദ്ഘാടന സമ്മേളനം

പ്രാര്‍ത്ഥന : സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ഖാസി, കോഴിക്കോട്)

ആധ്യക്ഷ്യം : സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് (പ്രസി. SKSSF)

സോവനീര്‍ പ്രകാശനം : ശ്രീ ഉമ്മന്‍ ചാണ്ടി (പ്രതിപക്ഷ നേതാവ്)

ഏറ്റുവാങ്ങല്‍ : ഹാഷിം ജീപാസ് (ബഹറൈന്‍)

മുഖ്യ പ്രഭാഷണം : എം.പി. അബ്ദുസ്സമദ് സമദാനി

പ്രസംഗം : അഷ്റഫ് ഫൈസി കണ്ണാടിപ്പറന്പ്

വേദിയില്‍ : എം. ഭാസ്കരന്‍ (മേയര്‍, കോഴിക്കോട്), എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ (മെന്പര്‍, ഫത്‍വ കമ്മിറ്റി), ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍, എസ്.എം. ജിഫ്രി തങ്ങള്‍ കക്കാട് (വൈ.പ്രസി SYS), ടി.കെ. പരീക്കുട്ടി ഹാജി (മെന്പര്‍ SKIMVB), ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി (ജന. സെക്ര. SMF), വി. മോയീന്‍ ഹാജി മുക്കം (വൈ. പ്രസി. SMF), ഡോ. യു.വി.കെ. മുഹമ്മദ്, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ (സെക്ര. SKIMVB), അബ്ദുറഹ്‍മാന്‍ കല്ലായി (ട്രഷറര്‍ SYS), റഷീദ് മുണ്ടേരി (ജന. സെക്ര. SBV)

ആമുഖം : ബഷീര്‍ പനങ്ങാങ്ങര (വര്‍. സെക്ര. SKSSF)

നന്ദി : ആര്‍.വി. സലീം

7PM മുതല്‍ 10PM വരെ - കേരള മുസ്‍ലിം മോഡല്‍

ആധ്യക്ഷ്യം : സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്

അവതരണം : സി. ഹംസ

പഠനങ്ങള്‍ : കെ. അബൂബകര്‍ (ആത്മീയം, സാഹിത്യം, പോരാട്ടങ്ങള്‍), സൈദ് മുഹമ്മദ് നിസാമി (വൈജ്ഞാനിക പാരന്പര്യം), പി.എ. റഷീദ് (സാംസ്കാരിക ഇസ്‍ലാം), പിണങ്ങോട് അബൂബക്കര്‍ (സംഘബോധം, നവോത്ഥാനം, വക്രീകരണം)

വേദിയില്‍ : സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, പി.കെ. ഇന്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, പി.കെ. മുഹമ്മദ് ഫൈസി, മുക്കം ഉമര്‍ ഫൈസി, അഡ്വ എം. ഉമര്‍ എം.എല്‍.എ., ശാഫി ഹാജി ചെമ്മാട്, ജലീല്‍ ഫൈസി പുല്ലങ്കോട്, എഞ്ചിനീയര്‍ മാമുക്കോയ ഹാജി

ആമുഖം : ഹാരിസ് ബാഖവി കന്പളക്കാട് (സെക്രട്ടറിയേറ്റ് മെന്പര്‍, SKSSF)

നന്ദി : റശീദ് ഫൈസി വെള്ളായിക്കോട് (സെക്രട്ടറിയേറ്റ് മെന്പര്‍, SKSSF)

10.00-10.30 : മജ്‍ലിസ് ഡിസ്കഷന്‍ : വിദ്യാഭ്യാസം; മാറേണ്ട നിലപാടുകള്‍

10-30pm : തസ്ഫിയ

നേതൃത്വം : ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍

വേദിയില്‍ : സയ്യിദ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് അബൂബകര്‍ ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മംഗലാപുരം, മാണിയൂര്‍ അഹ്‍മദ് മൌലവി, കാളാവ് സൈദലവി മുസ്‍ലിയാര്‍, കെ.ടി. ഹംസ മുസ്‍ലിയാര്‍ വയനാട്, പി. കുഞ്ഞാണി മുസ്‍ലിയാര്‍ മേലാറ്റൂര്‍, കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ, അബൂ ഇസ്‍ഹാഖ് ഇസ്‍മാഈല്‍ മൌലവി

ആമുഖം : ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി (സെക്രട്ടറിയേറ്റ് മെന്പര്‍ SKSSF)

നന്ദി : ആസിഫ് പുളിക്കല്‍ (കണ്‍. ത്വലബാ വിംഗ്)


മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ ഇന്റര്‍നെറ്റില്‍ തത്സമയംവിദ്യാര്‍ത്ഥി യുവജന പ്രാസ്ഥാനിക രംഗത്ത് ചരിത്ര സ്രഷ്ടിച്ചു മുന്നേറുന്ന സുന്നി വിദ്യാര്‍ത്ഥി സംഘടന SKSSF കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന "മജ്‌ലിസ് ഇന്‍ത്വിസാബ് നാഷണല്‍ ഡലിഗേറ്റ്സ് കാമ്പസ്" ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാവുമെന്നു തീര്‍ച്ച . അതിലൊരു കണ്ണിയായി ചേരുവാന്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമും ഒരുങ്ങി കഴിഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്നത്തുന്ന പ്രത്യേക പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപെടുന്ന ഗഹനമായ വിഷയങ്ങള്‍ ആസ്പതമാക്കിയുള്ള ചര്‍ച്ചകളും
വിശകലനങ്ങളും ക്ലാസ്സുകളും അറിവിന്‍റെ വ്യത്യസ്ത മേഖലകളിലേക്ക് നമ്മെ കൂട്ടി കൊണ്ടുപോകുന്നതാകും എന്നതില്‍ സംശയമില്ല അത്കൊണ്ട്തന്നെ അത്തരം ക്ലാസുകള്‍ ലോകത്തെവിടെയും എത്തിക്കാനുള്ള ശ്രമം നടത്തുകയാണ് ഞങ്ങള്‍.......
കാത്തിരിക്കുക ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ വീടിനുള്ളില്‍ ഇരുന്ന് തന്നെ ആ അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാം.

മജ്‌ലിസ് ഇന്‍തിസ്വാബ് (23-04-2010) വെള്ളിയാഴ്ച കോന്നാട് കടപ്പുറത്ത് ആരംഭിക്കും

കോഴിക്കോട്: സമ്പൂര്‍ണ ഇസ്‌ലാമിക സമര്‍പ്പിത സമൂഹം എന്ന ലക്ഷ്യവുമായുള്ള എസ്.കെ.എസ്.എസ്.എഫിന്റെ മജ്‌ലിസ് ഇന്‍തിസ്വാബ് ദേശീയ പ്രതിനിധിസമ്മേളനം (23-04-2010) വെള്ളിയാഴ്ച കോന്നാട് കടപ്പുറത്ത് ആരംഭിക്കും.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കാണ് ഉദ്ഘാടന സമ്മേളനം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

ആശംസകള്‍ ...