സ്വീകരണം നല്‍കി

ചേളാരി: കേരള സര്‍ക്കാര്‍ മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ പ്രഥമ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം. പി. അബ്ദുല്‍ഗഫൂര്‍, മെമ്പര്‍ ഹാജി പി. കെ. മുഹമ്മദ് എന്നിവര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമത്തില്‍വെച്ച് സ്വീകരണം നല്‍കി. ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ. ഉമ്മര്‍ ഫൈസി മുക്കം, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം. എ. ചേളാരി, എഞ്ചിനീയര്‍ പി. മാമുക്കോയ ഹാജി, കെ. പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ. സി. അഹ്മദ്കുട്ടി മൗലവി പ്രസംഗിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഉപഹാരം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ എം. പി. അബ്ദുല്‍ഗഫൂറിനും ഹാജി പി. കെ. മുഹമ്മദിനും സമ്മാനിച്ചു. മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ഷേമനിധി ബോര്‍ഡ് മാനേജര്‍ പി. എം. ഹമീദ് വിശദീകരിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സെക്രട്ടറി കെ. എച്ച്. കോട്ടപ്പുഴ നന്ദിയും പറഞ്ഞു.

- Samasthalayam Chelari