ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍



ഷാര്‍ജ SKSSF കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ നാളെ (1) ഷാര്‍ജയില്‍

ഷാര്‍ജ : SKSSF ഷാര്‍ജ - കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ 1/6/2012 വെള്ളി ജുമുഅ നിസ്കാര ശേഷം ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ വെച്ച് ചേരുന്നു. ഷാര്‍ജ - അജ്മാന്‍ നിവാസികളായ കാസറഗോഡ് ജില്ലക്കാരായ സമസ്തയുടെയും സുന്നത്ത്‌ ജമാഅത്തിന്‍റെയും അനുഭാവികളും പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക0559294982, 0556556203,0556315786

SKSSF തോണിക്കല്ലുപാറ യൂണിറ്റ് സംഘടിപ്പിക്കുന്ന നിശാ ക്യാമ്പും അവാര്‍ഡ് ദാനവും ജൂണ്‍ 1 ന്


DYSP ഓഫീസ് മാര്‍ച്ച് മെയ് 31 ന്

SKSSF പെരുവളത്ത്പറമ്പ യൂണിറ്റ് പുതിയ ഭാരവാഹികള്‍

കണ്ണൂര്‍ : SKSSF പെരുവളത്തുപറമ്പ യൂണിറ്റ് പുതിയ ഭാരവാഹികള്‍; റമീസ് കെ. (പ്രസിഡന്‍റ്), മര്‍ജാന്‍ കെ, മുഫീദ് റഹ്‍മാന്‍ (വൈ.പ്രസിഡന്‍റ്), ശമീര്‍ എം. (ജനറല്‍ സെക്രട്ടറി), മുബശ്ശിര്‍, സഫ്‍വാന്‍, നിസാമുദ്ദീന്‍ (ജോ. സെക്രട്ടറി), മുഹമ്മദ് എ (ട്രഷറര്‍), ശിറാസ് പി.എം. (വര്‍ക്കിംഗ് സെക്രട്ടറി)

വെള്ളിക്കീല്‍ സ്‌ഫോടനം  : എസ്.കെ.എസ്.എസ്.എഫ് ആഭിമുഖ്യത്തില്‍ ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ച് 31ന്


കണ്ണൂര്: തളിപ്പറമ്പ് വെള്ളിക്കീലില്‍ ഇക്കഴിഞ്ഞ ഒമ്പതിനുണ്ടായ ബോംബ് സ്‌ഫോടനത്തിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 31നു തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  എ പി സുന്നി പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ സംഘടിച്ചവരുടെ കൈയില്‍നിന്നു വീണ ബോംബാണ് പൊട്ടിയത്. പ്രദേശത്ത് മുമ്പു പഠിപ്പിച്ച അധ്യാപകന്റെ കൈയില്‍നിന്നാണ് ബോംബ് പൊട്ടിയത്. മദ്‌റസയില്‍ സ്വലാത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഇതു കണ്ടിരുന്നു. 
ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ കുട്ടികള്‍ പോലിസിനു മൊഴി നല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. ഇരിട്ടി ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എസ്.എസ്.എഫിന്റെ പ്രകടനത്തിനെത്തിയിരുന്നു. അതിനാല്‍ ബോംബിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം. 
ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ച് 31നു രാവിലെ 10നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്യും. അബ്്ദുല്ലത്തീഫ് പന്നിയൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, പി പി മുഹമ്മദ് കുഞ്ഞി മൗലവി, ശഹീര്‍ പാപ്പിനിശ്ശേരി, ജുനൈദ് ചാലാട് പങ്കെടുത്തു.


SSLC കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക്‌ തുടര്‍പഠനത്തിനവസരം

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ്‌ തങ്ങള്‍ സ്‌മാരക വനിതാ ശരീഅത്ത്‌ കോളേജില്‍ SSLC കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ അഫ്‌ളലുല്‍ ഉലമായോടൊപ്പം ശരീഅത്ത്‌ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ട്‌ വര്‍ഷ കോഴ്‌സില്‍ പ്രവേശനം നല്‍കുന്നു. 30 പെണ്‍കുട്ടികള്‍ക്കാണ്‌ ഈ അദ്ധ്യയന വര്‍ഷം പ്രവേശനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 1 ന്‌ മുമ്പ്‌ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.wayanadacademy.org

ഉലമാക്കളാല്‍ കെട്ടിപ്പെടുത്ത പ്രസ്ഥാനം സമസ്ത : ദുബൈ കാസര്‍ഗോഡ്‌ ജില്ലാ SKSSF കൗണ്‍സില്‍ മീറ്റ്‌

ദുബൈ : കേരളത്തിലെ നിഷ്കളങ്കരായ ഉലമാക്കള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ മഹിതമായ പ്രസ്ഥാനമാണ് സമസ്ത. അതിനു ശക്തി പകരല്‍ കേരള മുസ്ലിങ്ങളുടെ ബാധ്യതയാണെന്ന് SYS സംസ്ഥാന സെക്രടറി അഹമദ് തേര്‍ളായി. ദുബൈ കാസര്‍ഗോഡ്‌ ജില്ലാ SKSSF കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഷാഫി ഹാജി ഉദുമ (പ്രസിഡന്‍റ്), എം.ബി.അബ്ദുള്‍കാദര്‍ (ജനറല്‍ സെക്രട്ടറി), അശ്ഫാക് മഞ്ചേശ്വരം (ട്രഷറര്‍), അബ്ദുള്ള വള്‍വക്കാട് (ഓര്‍ഗ.സെക്രട്ടറി), ത്വാഹിര്‍ മുഗു,യാക്കൂബ് മൗലവി, സിദ്ധീഖ് ഫൈസി, ഇല്യാസ് കട്ടക്കാല്‍, ഇബ്രാഹിം പൈക (വൈ.പ്രസിടന്‍റുമാര്‍), മുഹമ്മദ്‌ സാബിര്‍ മെട്ടമ്മല്‍, നൌഷാദ് കളനാട്, മുനീര്‍ ബന്താട്, ഹസ്സൈനാര്‍ പരപ്പ, സിദ്ദിക് കനിയടുക്കം (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വിംഗുകളുടെ പ്രതിനിധികളായി മന്‍സൂര്‍ ചെമ്പരിക്ക, ജലീല്‍ പാറ, സിദ്ദിക് ചേര്‍ക്കള, കലീല്‍ മഞ്ചേശ്വരം (ട്രെന്‍റ്), അബ്ദുല്‍ കാദര്‍ അസ്-അദി, കബീര്‍ അസ്-അദി, മുഹമ്മദലി തൃക്കരിപുര്‍ (ഇബാദ്), സഈദ്‌ കുമ്പള ,ശരീഫ് ചന്ദേര, ബഷീര്‍ കളനാട്, അര്‍ഫാന്‍ ബായാര്‍ (സര്‍ഗലയം) എന്നിവരെ തെരഞ്ഞെടുത്തു. ഖലീലു റഹ്മാന്‍ കാഷിഫി ഉദ്ഘാടനം ചെയ്തു. ദുബൈ SKSSF സ്റ്റേറ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഹകീം ഫൈസി, ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ പൊന്നാനി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിച്ചു. ഹസ്സൈനാര്‍ തോട്ടുംബാഗം,മുനീര്‍ ചെര്‍ക്കള,അസീസ്‌ മൗലവി ആശംസാ പ്രസംഗം നടത്തി. അശ്ഫാക് സ്വാഗതവും അബ്ദുള്ള വള്‍വക്കാട് നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ജില്ല സുന്നി മഹല്ല് ജമാഅത്ത് (SMJ) പുതിയ ഭാരവഹികള്‍

അബുദാബി : കണ്ണൂര്‍ ജില്ലയിലെ സുന്നത് ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുന്നി മഹല്ല് ജമാഅത്ത് (SMJ ) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മഅ്റൂഫ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ മൊയ്തു ഹാജി കടന്നപ്പള്ളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 20ാം വാര്‍ഷിക 6ാം സനദ്‌ ദാന മഹാ സമ്മേളന പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന SMJ യുടെ പ്രവര്‍ത്തകന്‍ മുസ്തഫ ഹാജിക്ക് ഉപഹാരം അബുദാബി സ്റ്റേറ്റ് KMCC ജനറല്‍ സെക്രടറി ടി കെ ഹമീദ് ഹാജി നല്‍കി. സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങളില്‍ നിന്നു ഹസ്ന അഷ്‌റഫ്‌ ഏറ്റുവാങ്ങി. ഹാരിസ് ബാഖവി, വി പി മുഹമ്മദ്‌ അലി മാസ്റ്റര്‍, കെ വി അഷ്‌റഫ്‌ ഹാജി, നൌഫല്‍ അസ്‍അദി, നസീര്‍ മാട്ടൂല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. . പി അബ്ദുല്‍ റഹിമാന്‍ സ്വാഗതവും ബീരാന്‍ ഹാജി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : മൊയ്തുഹാജി കടന്നപ്പള്ളി, ഹമീദ് ഹാജി ടി കെ, അബ്ദുസ്സലാം ഹാജി, നസീര്‍ ബി മാട്ടൂല്‍, മൊയ്തു ഹാജി കയ്യം (ഉപദേശക സമിതി). ബീരാന്‍ ഹാജി (പ്രസിഡന്‍റ്‌ ), മഅ്റൂഫ് ദാരിമി, നൌഫല്‍ അസ്അദി ശറഫുദ്ദീന്‍ കുപ്പം, അഷ്‌റഫ്‌ ഹാജി വാരം (വൈസ് പ്രസി) അബ്ദുല്‍ റഹിമാന്‍ ഒ പി (ജനറല്‍ സെക്രടറി), ഷജീര്‍ ഇരിവേരി ,ഇബ്രാഹിം കുട്ടി പരിയാരം, റസാഖ് ഹാജി കണ്ണൂര്‍, ശുക്കൂര്‍ ഹാജി (സെക്രട്ടറി), സത്താര്‍ ഹാജി (ട്രഷറര്‍).

കൊച്ചിന്‍ കാമ്പസ് കാള്‍ ; രജിസ്ട്രേഷന്‍ ആരംഭിച്ചു



കൊച്ചിന്‍ കാമ്പസ് കാള്‍ രജിസ്ട്രേഷന് www.skssfcampazone.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

ഷാര്‍ജ SKSSF കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ (1) വെള്ളിയാഴ്ച ഷാര്‍ജയില്‍

ഷാര്‍ജ : SKSSF ഷാര്‍ജ - കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ 1/6/2012 വെള്ളി ജുമുഅ നിസ്കാര ശേഷം ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ വെച്ച് ചേരുന്നു. ഷാര്‍ജ - അജ്മാന്‍ നിവാസികളായ കാസറഗോഡ് ജില്ലക്കാരായ സമസ്തയുടെയും സുന്നത്ത്‌ ജമാഅത്തിന്‍റെയും അനുഭാവികളും പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:0559294982, 0556556203,0556315786

പാന്‍ മസാല നിരോധിച്ച സര്‍ക്കാര്‍ മദ്യവും നിരോധിക്കണം : ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി

ദമ്മാം : കേരളത്തില്‍ പുതു തലമുറയെ നാശത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന പാന്‍ മസാലകള്‍ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം കാലം കാത്തിരുന്ന ശ്രദ്ധേയമായ തീരുമാനമാണെന്നും ഇതിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ മാറ്റ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഈ മാറ്റിനു തിളക്കം കൂട്ടാന്‍ സര്‍വ്വ നാശങ്ങള്‍ക്കും കുടുംബ ഛിദ്രതക്കും കാരണമാകുന്ന മദ്യവും കൂടി നിരോധിച്ച് സമാധാന പരമായ അന്തരീക്ഷം സൃഷ്ടിച്ച് നവോത്ഥാന പ്രക്രിയക്ക് തുടക്കം കുറിക്കണമെന്നും ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് ട്രഷറര്‍ ടി എച്ച് ദാരിമി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് ആര്‍ട്ട്സ് & സയന്‍സ് കോളേജ് അഡ്മിഷന്‍ ആരംഭിച്ചു


സമസ്‌ത: ഇസ്‌ലാമിക കലാമേള; മലപ്പുറം ഈസ്റ്റ്‌ ജില്ല മുന്നില്‍






ചങ്ങനാശ്ശേരി : മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാസാഹിത്യ മത്സരമായ `സമസ്‌ത ഇസ്‌ലാമിക കലാമേളക്ക്‌ കോട്ടയം ചങ്ങനാശ്ശേരിയില്‍ തുടക്കം കുറിച്ചു. സമസ്‌തയുടെ 9135 മദ്‌റസകളിലെ പത്ത്‌ ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ വിവിധ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം കലാപ്രതിഭകളും മുന്നൂറില്‍പരം മദ്‌റസാ അധ്യാപകരുമാണ്‌ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്‌ സംസ്ഥാന ഇസ്‌ലാമിക കലാസാഹിത്യ മത്സരമാണിത്‌. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കലകളെയും അഭിരുചികളെയും വൈയക്തികമായ നന്മക്കും സാമുദായിക പുരോഗതിക്കും ഉപയോഗപ്പെടുത്തുന്ന രീതിയില്‍ പ്രയോജനകരമായ സംരംഭങ്ങള്‍ ഉണ്ടായിത്തീരണമെന്ന്‌ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തി. കലയെയും സാഹിത്യത്തെയും കേവലം പ്രകടനപരമായ ചില ആവശ്യങ്ങള്‍ക്ക്‌ മാത്രം ഉപയോഗപ്പെടുത്തുകയും അതിന്‍റെ നൈതികമായ ലക്ഷ്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നത്‌ ശുഭകരമായ ലക്ഷണമല്ല. പ്രതിഭകളായ വിദ്യാര്‍ത്ഥികളെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി വളര്‍ത്തിക്കൊണ്ടുവരിക തന്നെ വേണം. ജംയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഹാജി പി.എഛ്‌. അബ്ദുസ്സലാം സാഹിബ്‌, കമാല്‍ മാക്കിയില്‍, .എം. ശരീഫ്‌ ദാരിമി, കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, കെ.സി.അഹ്‌മദ്‌കുട്ടി മൗലവി കോഴിക്കോട്‌, എം.. ചേളാരി, എസ്‌.എം. ഫുആദ്‌, ഷരീഫ്‌ കുട്ടി ഹാജി, സി.എം. റഹ്‌മത്തുല്ല ഹാജി സംസാരിച്ചു.
ശനിയാഴ്‌ച 7 വേദികളിലായി 58 മത്സരങ്ങള്‍ നടന്നു. മദ്‌റസാ വിഭാഗത്തില്‍ മലപ്പുറം ഈസ്റ്റ്‌ ജില്ല 97 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 75 പോയിന്റുമായി കാസര്‍കോഡ്‌ രണ്ടാം സ്ഥാനത്തും 74 പോയിന്റുമായി മലപ്പുറം വെസ്റ്റ്‌ മൂന്നാം സ്ഥാനത്തുമുണ്ട്‌. മുഅല്ലിം വിഭാഗത്തില്‍ 21 പോയിന്റുമായി മലപ്പുറം വെസ്റ്റ്‌ ജില്ല മുന്നിട്ടുനില്‍ക്കുന്നു.
ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനം സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ ട്രോഫി ദാനം നിര്‍വ്വഹിക്കും.

ഹിദായത്തുല്‍ ഇസ്‍ലാം മദ്റസ കെട്ടിട ഉദ്ഘാടനവും പൊതുസമ്മേളനവും 28 ന്

ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തോടെയും അന്നദാനത്തോടെയും ജല്‍സ ഇന്ന്‌ (27) സമാപിക്കും

സാംസ്‌ക്കാരിക സമ്മേളനം ജനാബ് ചെര്‍ക്കുളം
അബ്‌ദുല്ല സാഹിബ്‌ ഉദ്‌ഘാടനം ചെയ്യുന്നു
കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിയില്‍ നാല്‌ ദിവസമായി നടന്നു വരുന്ന ജല്‍സെ ഇമാം ശാഫി ()യുടെ ഭാഗമായി നടത്തുന്ന സ്വലാത്ത്‌-ദുആ മജ്‌ലിസും സമാപന മഹാ സംഗമവും ഇന്ന്‌ (27) മഗ്‌രിബിന്ന്‌ ശേഷം നടക്കും. ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍-ബുഖാരി കുന്നുങ്കൈ, സയ്യിദ്‌ കെ.എസ്‌ അലി തങ്ങള്‍ കുമ്പോല്‍, ശൈഖുന എം .എ ഖാസിം മുസ്ലിയാര്‍, ഖാസി ത്വാഖാ അഹമ്മ്‌ദ്‌ മൗലവി, ഉസ്‌താദ്‌ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പയ്യക്കി, സയ്യിദ്‌ എന്‍.പി.എം അബൂബക്കര്‍ തങ്ങള്‍ അല്‍ ബുഖാരി നാലാംമൈല്‍, സയ്യിദ്‌ അബു തങ്ങള്‍ മുട്ടത്തൊടി, സയ്യിദ്‌ ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ്‌ ഇബ്രാഹീം ഹാദി തങ്ങള്‍ ആത്തൂര്‍, സയ്യിദ്‌ കെ.പി.കെ തങ്ങള്‍ മാസ്‌തിക്കുണ്ട്‌, സയ്യിദ്‌ എം.എസ്‌ മദനി തങ്ങള്‍ പൊവ്വല്‍, സയ്യിദ്‌ മുഹമ്മദ്‌ മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ്‌ ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ്‌ എ.പി.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ്‌ അബൂബക്കര്‍ ആറ്റക്കോയ തങ്ങള്‍, ആലൂര്‍, സയ്യിദ്‌ അനസ്‌ അല്‍ ഹാദി തങ്ങള്‍ പുത്തുര്‍, സയ്യിദ്‌ ഇബ്രാഹിം പുകുഞ്ഞി തങ്ങള്‍ ഉദ്യാവരം, സയ്യിദ്‌ ഉവൈസ്‌ തങ്ങള്‍ നാലാം മൈല്‍, സയ്യിദ്‌ ഹാജി തങ്ങള്‍ നുള്ളിപ്പാടി, സയ്യിദ്‌ പൂക്കുഞ്ഞി തങ്ങള്‍ കറാവളി, സയ്യിദ്‌ ബദ്‌റുദ്ദീന്‍ തങ്ങള്‍ പാവൂര്‍ തുടങ്ങി സംസഥാനത്തിനകത്തും പുറത്തുമുള്ള അഗണ്യം സാദാത്തുക്കള്‍ അണിനിരക്കും. പ്രാര്‍ത്ഥനാനന്തരം ജല്‍സയുടെ അവസാന സംരംഭമായ അന്നദാനം നടക്കും.
ഇന്നലെ വൈകീട്ട്‌ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പൗരപ്രമുഖരായ ചെര്‍ക്കുളം അബ്‌ദുല്ല സാഹിബ്‌, മെട്രോ മുഹമ്മദ്‌ ഹാജി, ഖാദര്‍ തെരുവത്ത്‌, എം.സി ഖമറുദ്ദീന്‍, പി.എ ശാഫി ഹാജി, ഖത്തര്‍ അബ്‌ദുല്ല ഹാജി, കുമ്പള അറബി ഹാജി, ഒമാന്‍ മുഹമ്മദ്‌ ഹാജി, റശീദ്‌ ബെളിഞ്ചം തുടങ്ങി സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

പാന്‍മസാല നിരോധനം സ്വാഗതാര്‍ഹം; അശ്ലീല പോസ്റ്ററുകള്‍ക്കെതിരെയും നടപടി വേണം : SYS

കല്‍പ്പറ്റ : കേരളത്തില്‍ പാന്‍മസാലകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും ടൗണുകളിലും കവലകളിലും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്ന രീതിയിലുള്ള അശ്ലീല പോസ്റ്ററുകള്‍ വ്യാപിക്കുകയാണ് മാതാപിതാക്കള്‍ക്ക്‌ മക്കളൊന്നിച്ചുള്ള യാത്ര പോലും വിഷമകരമാവുന്ന രീതിയിലാണുള്ളത്‌. ഇതിനെതിരെയും ഉത്തരവാദപ്പെട്ടവര്‍ നടപടി കൈകൊള്ളണമെന്ന് ഇബ്രാഹിം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി യുവജന സംഘം സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. എം അബ്‌ദുറഹിമാന്‍, ഇ പി മുഹമ്മദലി, സി അബ്‌ദുല്‍ ഖാദിര്‍, ഹാരിസ്‌ ബാഖവി കമ്പളക്കാട്‌, ശംസുദ്ദീന്‍ റഹ്‌മാനി തുടങ്ങിയവര്‍ സംസാരിച്ചു. പി സുബൈര്‍ സ്വാഗതവും കെ എ നാസിര്‍ മൗലവി നന്ദിയും പറഞ്ഞു.

പുണ്ണ്യ റജബ്‌ മാസം പിറന്നു.. വിശുദ്ധ റമസാന്‍ ഒരു വിളിപ്പാടകലെ..


വിശുദ്ധ റമസാനിന്റെ വരവറിയിച്ച്‌ ഹിജ്‌റ കലണ്ടറിലെ ഏഴാം മാസമായ പുണ്ണ്യ റജബ്‌ മാസത്തിനു തുടക്കമായി.
വിശുദ്ധ റമസാന്റെ മുന്നോടിയായി വിശ്വാസികളെ പല വിധ കര്‍മ്മങ്ങള്‍ കൊണ്ടും അനുഷ്‌ഠാനങ്ങള്‍ കൊണ്ടും സംസ്‌കൃത ചിത്തരാക്കാന്‍ എത്തുന്ന സുപ്രധാന മാസങ്ങളാണ്‌ റജബ്‌, ശഅ്‌ബാന്‍ മാസങ്ങള്‍.
ഈ മാസങ്ങള്‍ ആരംഭിക്കുന്നതോടെ തന്നെ ആത്മീയ രംഗം സജീവമാക്കി വിശുദ്ധ മാസത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്‌ പ്രവാചക കാലം തൊട്ടെ വിശ്വാസികള്‍ക്കിടയില്‍ പതിവുള്ളതാണ്‌.
റജബ്‌ ആരംഭിക്കുന്നതോടെ തന്നെ നബി(സ) തങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്താറുള്ളതായി ഹദീസുകളില്‍ വന്നിട്ടുണ്ട്‌.: “അല്ലാഹുവേ.. റജബിലും ശഅ²്‌ബാനിലും ഞങ്ങള്‍ക്ക്‌ നീ ബര്‍ക്കത്ത്‌ ചെയ്യേണമേ.. വിശുദ്ധ റമസാനിലേക്ക്‌ ഞങ്ങളെ നീ  എത്തിക്കുകയും ചെയ്യേണമേ..” എന്നിങ്ങനെയായിരുന്നു ആ പ്രാര്‍ത്ഥന.
അന്ത്യ പ്രവാചകന്‍ തിരുനബി (സ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്‌റാഅ്‌(രാപ്രയാണം), മിഅറാജ്‌(ആകാശ രോഹണം)എന്നിവ ഉണ്ടായതും ഈ റജബ്‌ മാസത്തിലെ  ഇരുപത്തി  ഏഴാം  രാവിലാണ്‌.  
റജബ്‌ 27–ാം രാവിലുണ്ടായ പ്രസ്‌തുത സംഭവത്തെ മുന്‍ നിറുത്തി നാട്ടിലും മറുനാട്ടിലും ‘മിഅറാജ്‌ ദിന’ ആചരണവും ഐഛിക നോമ്പനുഷ്‌ഠാനവും നടന്നു വരാറുണ്ട്‌. അന്നേദിവസം പ്രത്യേക പൊതു പരിപാടികളും മിഅറാജ്‌ ദിന സന്ദേശങ്ങളും  നടക്കാറുണ്ട്. (അവ. ഓണ്‍ലൈന്‍ ന്യൂസ്‌).

റജബിന്‍റെ പവിത്രത ഉള്‍ക്കൊള്ളുക : ബഹ്‌റൈന്‍ സമസ്ത

മനാമ : നബി തിരുമേനി () തങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ച വിശുദ്ധ റജബ്‌ മാസത്തെ അര്‍ഹിക്കുന്ന ആദരവോടെ വിശ്വാസികള്‍ ഉള്‍ക്കൊള്ളമെന്ന്‌ യുവ പണ്ഡിതനും വാഗ്മിയുമായ ബഹ്‌റൈന്‍ സമസ്ത കോ-ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഉദ്‌ബോധിപ്പിച്ചു. റജബ്‌ മാസാരംഭ പാശ്ചാതലത്തില്‍ കഴിഞ്ഞ ദിവസം മനാമ സമസ്‌താലയത്തില്‍ നടന്ന സ്വലാത്ത്‌ മജ്‌ലിസില്‍ ഉദ്‌ബോധന പ്രഭാഷണം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. മിഅറാജ്‌ അല്ലാഹുവിന്‍റെ മാസവും ശഅ്‌ബാന്‍ എന്‍റെ മാസവും റമസാന്‍ വിശ്വാസികളുടെ മാസവുമായിട്ടാണ്‌ നബിതിരുമേനി() പരിചയപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെ ഇതര മാസങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പരമാവധി തിന്മയില്‍ നിന്ന് അകന്ന്‌ നന്മയോടടുക്കാനും ഇസ്‌തിഗ്‌ഫാര്‍ (പാപമോചനം) ചെയ്യാനും വിശ്വാസികള്‍ തയ്യാറാകണം. അപ്രകാരം ഈ വിശുദ്ധ മാസങ്ങളെ സ്വീകരിക്കാന്‍ ശ്രമിച്ചാല്‍ പൂര്‍ണ്ണ സംസ്‌കൃത ചിത്തരായി റമസാനിലേക്ക്‌ പ്രവേശിക്കാനും സുകൃതങ്ങള്‍ കരഗതമാക്കാനും നമുക്ക്‌ സാധിക്കും.
വിശുദ്ധ മാസത്തിന്‍റെ മഹത്വവും അനുഷ്‌ഠാനവും വിവരിക്കുന്ന വിവിധ പരിപാടികള്‍ സമസ്‌തക്കു കീഴില്‍ വിവിധ ഏരിയകളിലായി ബഹ്‌റൈനിലുടനീളം സംഘടിപ്പിക്കുന്നുണ്ടന്നും ഹുദവി അറിയിച്ചു.

കോഴിക്കോട് ശൈഖ് പള്ളി 453-ാം അപ്പവാണിഭ നേര്‍ച്ച


ഇസ്‌ലാമിക കലാമേള തുടങ്ങി

ചങ്ങനാശേരി : ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാ, സാഹിത്യ മേളയ്ക്കു ചങ്ങനാശേരിയില്‍ വര്‍ണാഭമായ തുടക്കം. വിളംബര റാലിക്കുശേഷം പഴയപള്ളി അങ്കണത്തില്‍ നടത്തിയ സാംസ്‌കാരിക സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ പ്രസിഡന്‍റ് സി.കെ.എം. സാദിഖ്മുസല്യാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്‍മാനും പഴയപള്ളി ജമാഅത്ത് പ്രസിഡന്‍റുമായ എസ്.എം. ഫുവാദ് അധ്യക്ഷത വഹിച്ചു.
പഴയപള്ളി ഇമാം വി.എച്ച്. അലിയാര്‍ മൗലവി, സി.എഫ്. തോമസ് എംഎല്‍എ, നഗരസഭാ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, ഡോ. എന്‍..എം. അബ്ദുല്‍ ഖാദര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, എം.. അബ്ദുല്‍ ഖാദര്‍, പി.. നവാസ്, റഹ്മത്തുള്ളാ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നും നാളെയും പഴയപള്ളി അങ്കണത്തിലും ചങ്ങനാശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും അഞ്ച് വേദികളിലായിട്ടാണു കലാമാമാങ്കം നടക്കുക.

ഇമാം ശാഫി ജല്‍സ; സാംസ്‌കാരിക സമ്മേളനം ഇന്ന്‌ (26)

കുമ്പള : മത-ഭൗതിക വിദ്യഭ്യാസ സമന്വയ സ്ഥാപനമായ ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിയില്‍ ശാഫി() ന്‍റെ പേരില്‍ നടക്കുന്ന ജല്‍സയുടെ മൂന്നാം ദിവസമായ ഇന്നലെ മൗലീദ്‌ സദസ്സിന്‌ ഖാസി ത്വാഖ അഹമദ്‌ മൗലവി നേതൃത്വം നല്‍കി. .യു.എം അബ്‌ദുറഹ്മാന്‍ മുസ്ലിയാര്‍, ഖാസി അബൂബക്കര്‍ മുസ്ലിയാര്‍, സി.അഹമദ്‌ മുസ്ലിയാര്‍, കെ.എല്‍ അബദുല്‍ ഖാദിര്‍ അല്‍-ഖാസിമി, ബംബ്രാണ ഉസ്‌താദ്‌, ആലംപാടി സലാം ദാരിമി, സലാം ഫൈസി എടപ്പലം, നസീഹ്‌ ദാരിമി, ഹനീഫ്‌ നിസാമി, സാലൂദ്‌ നിസാമി, സുബൈര്‍ നിസാമി, അശ്‌റഫ്‌ ഫൈസി അര്‍ക്കാന, സലാം ഫൈസി പേരാല്‍, എന്നിവര്‍ സംബന്ധിച്ചു.
ഇന്ന്‌ (26) വൈകീട്ട്‌ 4 മണിക്ക്‌ സാംസ്‌ക്കാരിക സമ്മേളനം നടക്കും. പരിപാടിയില്‍ മത-ഭൗതിക-രാഷ്‌ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കും. ഹാഫിസ്‌ ഇ.പി അബൂബക്കര്‍ ബാഖവി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. രാത്രി എട്ട്‌ മണിക്ക്‌ അക്കാദമി വിദ്യാര്‍ത്ഥികളുടെ ബുര്‍ദ ആസ്വാദനവും അല്‍-ഹാജ്‌ ബി.കെ അബ്‌ദുല്‍ ഖാദിര്‍ അല്‍-ഖാസിമി ബംബ്രാണയുടെ മതപ്രഭാഷണവും നടക്കും.
ഞായറാഴ്‌ച രാത്രി നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍- സ്വലാത്ത്‌ മജലിസിന്‌ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കും.

ശംസുല്‍ ഉലമാ അക്കാദമി ദശവാര്‍ഷികം; പത്തിന കര്‍മ്മ പദ്ധതികള്‍ക്ക്‌ രൂപം നല്‍കി

മലപ്പുറം : സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക്‌ എന്ന പ്രമേയവുമായി 2013 ഏപ്രിലില്‍ നടക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ ദശവാര്‍ഷിക ഒന്നാം സനദ്‌ദാന സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം മഹല്ല്‌ സമുദ്ധാരണം, യുവശാക്തീകരണം, ജീവകാരുണ്യപ്രവര്‍ത്തനം, ആതുര സേവനം തുടങ്ങിയവ ഉള്‍പ്പെടുത്തി പത്തിന കര്‍മ്മ പദ്ധതികള്‍ക്ക്‌ പാണക്കാട്‌ നൂര്‍മഹല്ലില്‍ ചെയര്‍മാന്‍ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളന സ്വാഗതസംഘം എക്‌സിക്യൂട്ടീവ്‌ യോഗം രൂപം നല്‍കി.
ജൂണ്‍ 15 ന്‌ മുമ്പായി 14 മേഖലാ തലങ്ങളിലും പ്രചാരണ കണ്‍വെന്‍ഷനുകളും സംഘാടക സമിതി രൂപീകരണവും നടക്കും. ജൂലൈ ആദ്യവാരത്തില്‍ ജില്ലയിലെ മുഴുവന്‍ ഉലമാക്കളേയും പങ്കെടുപ്പിച്ച്‌ ഉലമാ കോണ്‍ഫറന്‍സ്‌ നടത്തും. മഹല്ല്‌ സമ്മേളനങ്ങള്‍, കുടുംബസംഗമം, യുവസംഗമം, മാനേജ്‌മെന്റ്‌ സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. 14 മേഖലാ കേന്ദ്രങ്ങളില്‍ റമളാന്‍ പ്രഭാഷണവും ദുആ സമ്മേളനങ്ങളും നടത്തും. സമ്മേളന പ്രചരണാര്‍ത്ഥം ജൂണ്‍ മാസത്തില്‍ മിഅ്‌റാജ്‌ പ്രഭാഷണങ്ങളും ഓഗസ്‌ത്‌ മാസത്തില്‍ ആദര്‍ശ സമ്മേളനങ്ങളും നടത്തും.
ജൂലൈ 13 ന്‌ വെള്ളിയാഴ്‌ച ജില്ലയിലെ മുവുവന്‍ പള്ളികളില്‍ വെച്ചും സ്ഥാപനം മുദ്രണം ചെയ്‌ത കവറുകളുടെ വിതരോദ്‌ഘാടനവും പ്രചരണ പ്രഭാഷണവും നടക്കും. ശംസുല്‍ ഉലമാ അക്കാദമി അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്ക്‌, ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജ്‌ ബില്‍ഡിംഗ്‌, അക്കാദമി മസ്‌ജിദ്‌ വിപുലീകരണം, വാരാമ്പറ്റ സആദാ കോളേജ്‌ ഒന്നാം ഘട്ടം എന്നീ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമ്മേളനത്തിനു മുമ്പായി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ സി കെ ശംസുദ്ദീന്‍ റഹ്‌മാനി, കെ മുഹമ്മദ്‌കുട്ടി ഹസനി, കെ എ നാസിര്‍ മൗലവി, പി സി ഇബ്രാഹിം ഹാജി, എം കെ അബ്‌ദു റശീദ്‌ മാസ്റ്റര്‍, മൂസാ ബാഖവി മമ്പാട്‌, പനന്തറ മുഹമ്മദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ പദ്ധതികളവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ സി പി ഹാരിസ്‌ ബാഖവി സ്വാഗതവും നന്ദിയും പറഞ്ഞു.

സമസ്‌ത കണ്ണൂര്‍ താലൂക്ക്‌ കമ്മിറ്റി യോഗം ഇന്ന് (26)

കണ്ണൂര്‍ : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ താലൂക്ക്‌ പ്രവര്‍ത്തക സമിതി ഇന്ന്‌ (26) ഉച്ചക്ക്‌ 2.30ന് പാപ്പിനിശ്ശേരി അസ്‌അദിയ്യ: കോളേജില്‍ നടക്കും. സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങളുടെ അദ്ധ്യക്ഷതയില്‍ പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. മുഴുവന്‍ മെമ്പര്‍മാരും പങ്കെടുക്കണമെന്ന്‌ സെക്രട്ടറി കെ.മുഹമ്മദ്‌ ശരീഫ്‌ ബാഖവി അറിയിച്ചു.

അസ്‌അദിയ്യ: കോളേജ്‌ പ്രവേശന പരീക്ഷ നാളെ (27)

പാപ്പിനിശ്ശേരി വെസ്റ്റ് : ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 2012-13 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനുള്ള സെലക്ഷന്‍ പരീക്ഷ നാളെ (27) ഞായാറാഴ്‌ച്ച രാവിലെ 10 മണിക്ക്‌ കോളേജില്‍ നടക്കുമെന്ന്‌ പ്രിന്‍സിപ്പാള്‍ പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.

SKSSF പൂതപ്പാറ യൂണിറ്റ് സംഘടിപ്പിക്കുന്ന ട്രെന്‍റ്, ഇബാദ് സംഗമം 30 ന്

വിദ്യയുടെ കൈത്തിരി; വിമോചനത്തിന്‍റെ പുലരി - SKSSF ത്വലബ സംസ്ഥാന പ്രതിനിധി സമ്മേളനം ജൂണ്‍ 8, 9

മരണത്തെ ഓര്‍ക്കുന്ന മനസ്സുകള്‍ക്കുടമയാവുക : അത്തിപ്പറ്റ ഉസ്താദ്

ഷാര്‍ജ : സ്വസ്ഥത നഷ്ടപ്പെട്ട ലൗകിക ജീവിതത്തില്‍ തൊട്ടടുത്ത നിമിഷത്തില്‍ സംഭവിക്കുന്ന മരണത്തെ ഓര്‍ക്കാന്‍ നമ്മുടെ മനസ്സുകളെ പാകപ്പെടുത്തണമെന്നു ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന പ്രാര്‍ത്ഥന സദസ്സില്‍ പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഉദ്ബോധിപ്പിച്ചു. സര്‍വ്വ വിധ സുഖ സൗകര്യങ്ങളും ഉന്നതി പ്രാപിച്ച സമകാലിക ലോകം നല്‍കുന്നത് അടുത്ത് വരുന്ന അന്ത്യനാളിന്‍റെ സൂചനയാണെന്നും അതുകൊണ്ട് സദാസമയം അല്ലാഹുവിനെ ഓര്‍ക്കുന്ന മനസ്സും ശരീരവും നമുക്കുണ്ടാവണമെന്നും ഉസ്താദ് ഓര്‍മിപ്പിച്ചു. 'സമസ്തയു'ടെ സജീവ പ്രവര്‍ത്തകരായി നന്മകളുടെ സന്ദേശ വാഹകരാവാനും ഉസ്താദ് അഭ്യര്‍ഥിച്ചു. കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, കടവല്ലൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അബ്ദുള്ള ചേലേരി, ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, SKSSF ഭാരവാഹികളും പ്രാര്‍ത്ഥന സദസ്സില്‍ സംബന്ധിച്ചു. നൂറുക്കണക്കിന് പേര്‍ ഉസതാദിനെ കാണാനും പ്രാര്‍ഥനയില്‍ പങ്കെടുത്ത് പുണ്യം നേടാനും എത്തിച്ചേര്‍ന്നിരുന്നു.

SKSBV അബൂദാബി സ്റ്റേറ്റ് പ്രസിഡന്‍റിന് +2ല്‍ ഉന്നത വിജയം

അബുദാബി : SKSBV അബുദാബി സ്റ്റേറ്റ് പ്രസിഡന്‍റ്‌ മുഹമ്മദ്‌ ശബീബ് +2 പരീക്ഷയില്‍ ഉന്നത വിജയം നേടി. 95.5 % മാര്‍ക്ക് വാങ്ങി വിജയിച്ച ശബീബ് +2 കോമേഴ്സ് വിഭാഗത്തില്‍ ഗള്‍ഫ്‌ മേഖലയില്‍ ഒന്നാമനായി. കണ്ണൂര്‍ പുഷ്പഗിരി ഉളിയന്‍ മൂലയില്‍ ഹസ്സൈനാര്‍ ഹാജി ആമിന ദമ്പതികളുടെ മകനായ ശബീബ് രണ്ടാം ക്ലാസ് മുതല്‍ അബുദാബി മോഡല്‍ സ്കൂളിലാണ് പഠനം നടത്തിയത്. പഠനത്തില്‍ മികവു പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്ന ശബീബ് മോഡല്‍ സ്കൂളിലെ കഴിഞ്ഞവര്‍ഷത്തെ ഹെഡ് ബോയ്‌ ആയിരുന്നു. സ്കൂള്‍ വോളിബോള്‍ ടീം ക്യാപ്ടന്‍ കൂടിയാണ്. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിലെ കലാപരിപാടികളില്‍ നിര സാന്നിധ്യമാവാരുള്ള ശബീബ് SKSSF അബുദാബി സംസ്ഥാന കമ്മിറ്റി ഈ വര്‍ഷം ആദ്യം നടത്തിയ സര്‍ഗലയം ഇസ്ലാമിക കലാ സാഹിത്യ മേളയില്‍ സീനിയര്‍ വിഭാഗത്തില്‍ കലാ പ്രതിഭ ആയിരുന്നു. അബുദാബി ഇമാം മാലിക് ബിന്‍ അനസ് മദ്രസ്സയില്‍ മത പഠനം പൂര്‍ത്തിയാക്കിയ ശബീബ് സമസ്‌ത കേരള ഇസ്ലാം കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ നടന്ന പൊതു പരീക്ഷയില്‍ 10-ാം ക്ലാസില്‍ നിന്നും ഉന്നത വിജയം നേടിയിരുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ SKSSF അബുദാബി സ്റ്റേറ്റ് കമ്മിറ്റി ശബീബിനെ ആദരിച്ചു. ഇസ്ലാമിക്‌ സെന്‍റര്‍ സെക്രട്ടറി സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തി. സുന്നി സെന്‍റര്‍ ട്രഷറര്‍ അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. SKSSF പ്രസിഡന്‍റ് ഹാരിസ് ബാഖവി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. അബുദാബി മലപ്പുറം ജില്ല പ്രസിഡന്‍റ് അസീസ്‌ കളിയാടാന്‍, സയ്യിദ് നൂരുധീന്‍ തങ്ങള്‍, റാഫി ഹുദവി, അബ്ദുല്‍ വഹാബ് റഹ്‍മാനി, അഷ്‌റഫ്‌ ഹാജി വാരം, ഉസാം മുബാറക്, സജീര്‍ ഇരിവേരി, അസീസ്‌ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

SK SBV തലപ്പാറ


ത്വലബാ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുക : സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍

പെരിന്തല്‍മണ്ണ : അധാര്‍മികത വര്‍ധിക്കുകയും മനുഷ്യത്വം മരവിക്കുകയും ചെയ്‌ത പുതുയുഗത്തില്‍ സമൂഹത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട മതവിദ്യാര്‍ത്ഥികളായ ത്വലബയുടെ ഉത്തരവാദിത്വം വളരെ ഭാരിച്ചതാണെന്ന്‌ ത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അഭിപ്രായപ്പെട്ടു.
പെരിന്തല്‍മണ്ണയില്‍ ത്വലബാ സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന `ദഅ്‌വത്ത്‌ പ്രയോഗമാണ്‌ പ്രധാനം' സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം.
വിദ്യയുടെ കൈത്തിരി, വിമോചനത്തിന്റെ പുലരി എന്ന പ്രമേയത്തില്‍ ജൂണ്‍ 8,9 തിയ്യതികളില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന ത്വലബാ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവന്‍ ദര്‍സ്‌-അറബിക്‌ കോളേജ്‌ വിദ്യാര്‍ത്ഥികളും മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.
പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇബാദ്‌ സംസ്ഥാന കണ്‍വീനര്‍ ആസിഫ്‌ ദാരിമി പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സലാം വയനാട്‌, റിയാസ്‌ പാപ്പിളശ്ശേരി. ജംശീര്‍ ആലങ്കോട്‌, കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ സംസാരിച്ചു.
പ്രധിനിതി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും മെയ്‌ 31 നകം രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച്‌ skssfstate@gmail.com എന്ന അഡ്രസ്സിലേക്ക് അയക്കുകയോ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്റര്‍, സുന്നിമഹല്‍, ദാറുല്‍ ഹുദാ എന്നിവിടങ്ങളിലെ ഓഫീസിലെത്തിക്കുകയോ ചെയ്യേണ്ടതാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ 9495009181, 9544270017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ത്വലബാ വിംഗ് സംസ്ഥാന പ്രതിനിധി സമ്മേളനം; രജിസ്ട്രേഷന്‍ ഫോം

സ്‌ത്രീ ശാക്തീകരണം മഹല്ലുകള്‍ അജണ്ടയാക്കണം : IBAD

കോഴിക്കോട് : സമൂഹ നിര്‍മിതിയുടെ അടിത്തറയായ സ്‌ത്രീ സമൂഹത്തെ ധാര്‍മികമായി സംസ്‌കരിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ മഹല്ല്‌ കമ്മിറ്റികള്‍ പ്രധാന അജണ്ടയായി സ്വീകരിക്കണമെന്ന്‌ SKSSF ഇബാദ്‌ പന്നിയങ്കര അലവിയ്യ: കാമ്പസില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍ സംസ്ഥാന ശില്‍പശാല അഭിപ്രായപ്പെട്ടു. വര്‍ധിച്ചു വരുന്ന ഒളിച്ചോട്ടങ്ങളും വിവാഹ മോചനങ്ങളും പ്രതിരോധിക്കാന്‍ ക്രിയാത്മകമായ പദ്ധതികള്‍ സ്‌ത്രീകള്‍ക്കിടയില്‍ നടപ്പാക്കുക തന്നെ വേണം.
ഇബാദ്‌ നടപ്പാക്കുന്ന മഹല്ല്‌ പ്രൊജക്‌ടിന്‍റെ ഭാഗമായുള്ള ശില്‍പശാല കുരുന്നുകള്‍ എഡിറ്റര്‍ പി.കെ. മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. ഗൈനക്കോളജി; ഇസ്‌ലാം നിര്‍വചിക്കുന്നു, ദഅ്‌വത്ത്‌ നമ്മുടെ ലക്ഷ്യമാണ്‌ ബാധ്യതയും, സ്‌ത്രീ: കര്‍മശാസ്‌ത്രത്തിന്‍റെ നേര്‍പാഠം, വിശ്വാസം; നേരറിവും നേര്‍വഴിയും, എന്നീ വിഷയങ്ങളില്‍ ഇബാദ്‌ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, ആസിഫ്‌ ദാരിമി പുളിക്കല്‍, കെ.എം. ശരീഫ്‌ പൊന്നാനി, .പി. അബ്‌ദുറഹ്‌മാന്‍ ഫൈസി പാണമ്പ്ര, അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ ക്ലാസെടുത്തു. പി.ടി.കോമുക്കുട്ടി ഹാജി ചേളാരി, ഉമറുല്‍ ഫാറൂഖ്‌ കൊടുവള്ളി, റശീദ്‌ ബാഖവി എടപ്പാള്‍, അബ്‌ദുറസാഖ്‌ പുതുപൊന്നാനി പ്രസംഗിച്ചു.

ജാമിഅ നൂരിയ ഗോള്‍ഡന്‍ ജൂബിലി; ലോഗോ ക്ഷണിക്കുന്നു

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലിക്ക് ലോഗോ ക്ഷണിക്കുന്നു. ജാമിഅ നൂരിയ്യ യുടെ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങളും അവ സമൂഹത്തില്‍ രൂപപ്പെടുത്തിയ മാറ്റങ്ങളും പ്രതിഫലിക്കുന്ന, ജാമിഅയുടെ ദൗത്യവും സന്ദേശവും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം ലോഗോ. 28-5-2012 ന് മുന്പ് ജനറല്‍ കണ്‍വീനര്‍, ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി, പട്ടിക്കാട് പി.., മലപ്പുറം എന്ന വിലാസത്തിലോ jamianooriya@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ലോഗോയുടെ മാതൃകകള്‍ ലഭിച്ചിരിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ ഹാജി കെ. മമ്മദ് ഫൈസി അറിയിച്ചു.

IBAD ഏരിയാ ക്യാമ്പുകള്‍ തുടങ്ങി

കോഴിക്കോട് : പ്രവര്‍ത്തന ശാക്തീകരണ കാമ്പയിന്‍റെ ഭാഗമായി SKSSF ദഅ്‌വാ സമിതിയായ ഇബാദ്‌ വിവിധ ഏരിയകളില്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ ക്യാമ്പുകള്‍ക്ക്‌ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട ദാഇമാര്‍ പങ്കെടുക്കുന്ന ക്യാമ്പുകള്‍ എല്ലാ ഏരിയകളിലും ഏകീകൃത രീതിയിലാണ്‌ നടക്കുക. പ്രബോധനം; രീതിയും പ്രയോഗവും, ഇര്‍ശാദ്‌, തസ്‌കിയത്ത്‌ എന്നീ വിഷയാവതരണങ്ങളും ചര്‍ച്ച, പ്രൊജക്‌ട്‌ സമര്‍പ്പണം, ഏരിയാ സമിതി രൂപീകരണം എന്നിവയും ഉള്‍കൊള്ളിച്ചതാണ്‌ ക്യാമ്പുകള്‍.

സംസ്ഥാന തല ഉദ്‌ഘാടനം തിരൂരങ്ങാടി പറമ്പില്‍പീടികയില്‍ ഇബാദ്‌ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ നിര്‍വഹിച്ചു. ആസിഫ്‌ ദാരിമി പുളിക്കല്‍, കെ.എം. ശരീഫ്‌ പൊന്നാനി, അബ്‌ദുറഹ്‌മാന്‍ ഫൈസി കൂമണ്ണ ക്ലാസെടുത്തു. ഏരിയാ സമിതി: പി.ടി. കോമുക്കുട്ടി ഹാജി (കണ്‍വീനര്‍), കെ.ടി.കെ. ഇഖ്‌ബാല്‍ (അസി. കണ്‍വീനര്‍)

നാദാപുരം സമസ്‌ത ഓഫീസില്‍ നടന്ന ക്യാമ്പ്‌ ടി.വി.സി. അബ്‌ദുസ്സമദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഡോ.സഈദ്‌ ഹുദവി, കെ.എം. ശരീഫ്‌, അബ്‌ദുറസാഖ്‌ പുതുപൊന്നാനി, റശീദ്‌ കൊടിയൂറ ക്ലാസെടുത്തു. ഏരിയാ സമിതി: ഹാരിസ്‌ റഹ്‌മാനി (കണ്‍വീനര്‍), മുഹമ്മദ്‌ ത്വയ്യിബ്‌ (അസി. കണ്‍വീനര്‍).

കൊടുങ്ങല്ലൂര്‍ ഏരിയാ ക്യാമ്പ്‌ കൈപമംഗലം എം..സി. യില്‍ എസ്‌.വൈ.എസ്‌. ജില്ലാ പ്രസിഡണ്ട്‌ ശറഫുദ്ദീന്‍ മൗലവിയും പെരിന്തല്‍മണ്ണ ഏരിയാ ക്യാമ്പ്‌ ഹനഫി മസ്‌ജിദ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ സാലിം ഫൈസി കൊളത്തൂരും ഉദ്‌ഘാടനം ചെയ്‌തു. കൊണ്ടോട്ടി ഏരിയാ ക്യാമ്പ്‌ 26 ന്‌ (ശനി) 2 മണിക്ക്‌ അറവങ്കര പാസ്സ്‌ അങ്കണത്തില്‍ അബ്‌ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ഉദ്‌ഘാടനം ചെയ്യും.

എം.പി. അബ്ദുറഹ്‍മാന്‍ ഫൈസിക്ക് യാത്രയയപ്പ് നല്‍കുന്നു

ജിദ്ദ : രണ്ടു പതിറ്റാണ്ടിന്‍റെ പ്രവാസ ജീവിതം മതിയാക്കി എം.പി. അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ സ്വദേശത്തേക്ക് മടങ്ങുന്നു. ജിദ്ദയിലെ മത സാംസ്കാരിക മേഖലകളില്‍ പണ്ഡിതോജിതമായി സാന്നിദ്ധ്യമറിയിച്ച വാഗ്മിയും ഗ്രന്ഥകാരനുമായ ഫൈസി ജിദ്ദയിലെ ഏറ്റവും വലിയ മലയാളി പ്രവാസി കൂട്ടായ്മകളിലൊന്നായ ജിദ്ദാ ഇസ്‍ലാമിക് സെന്‍ററിന്‍റെ സുപ്രീം എക്സിക്യൂട്ടീവ് അംഗവും ജിദ്ദ SYS പ്രസിഡന്‍റും കിഴിശ്ശേരി മുണ്ടംപറന്പ് അല്‍ അന്‍സാര്‍ സ്ഥാപനങ്ങളുടെ ജിദ്ദാ കമ്മിറ്റിയുടെ അദ്ധ്യക്ഷനുമാണ്. ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെയും SYS ന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് (25/5/2012) ഉച്ചക്ക് 1.30 ന് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

SYS കാരുണ്യ ഭവനം പദ്ധതി; ഫണ്ട്‌ കൈമാറി

കാരുണ്യ ഭവനം പദ്ധതിയുടെ ഫണ്ട്‌ മുഹമ്മദ്‌ റഫീകിന്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറുന്നു
ജുബൈല്‍ : സമസ്ത സമ്മേളനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജുബൈല്‍ SKSSF, SYS നിര്‍മിക്കുന്ന കാരുണ്യ ഭവനം പദ്ധതിയുടെ ഫണ്ട്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. നീലഗിരി ജില്ലയിലെ എല്ലമല (ellamala) SKSSF യൂണിറ്റിലെ മുഹമ്മദ്‌ റഫീഖിന്‍റെ കുടുംബത്തിനാണ് കാരുണ്യ ഭവനം പദ്ധതിയിലൂടെ സ്വന്തം വീട് യാഥാര്‍ത്ഥ്യമാവുന്നത്. ചടങ്ങില്‍ നൂറുദ്ധീന്‍ മൗലവി ചുങ്കത്തറ, നജീബ് ഫൈസി എല്ലമല, ടി വി കുഞ്ഞു മുഹമ്മദ്‌ ചുങ്കത്തറ, മുഹമ്മദ്‌ നസ്രീന്‍ ചുങ്കത്തറ സംബന്ധിച്ചു.

കലാമേള ടൈം ഷെഡ്യൂള്‍

Please click here for big size image

കമിസ്ട്രി ഓഫ് ലൌ; വനിതാ ബോധവല്‍ക്കരണ കാമ്പ് നടത്തി

ഇബാദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കമിസ്ട്രി ഓഫ് ലൌ എന്ന വിഷയത്തില്‍ നടന്ന വനിതാ ബോധവല്‍ക്കരണ കാമ്പ് അബ്ദുറസാഖ് പുതുപൊന്നാനി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ SKSSF കാസര്‍ഗോഡ് ജില്ലാ കൗണ്‍സില്‍ മീറ്റ് 25 ന്

ദുബൈ : ദുബൈ SKSSF കാസര്‍ഗോഡ് ജില്ലാ കൗണ്‍സില്‍ മീറ്റ് (ജനറല്‍ ബോഡി യോഗം) 25-5-2012 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം ദുബൈ സുന്നി സെന്‍ററില്‍ ചേരുന്നു. കാസര്‍ഗോഡ് ജില്ലയിലെ എല്ലാ മെമ്പര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557070986 (മുഹമ്മദ് അശ്ഫാഖ്), 0557210458 (എം.ബി.. ഖാദര്‍), 0551390735(അബ്ദുല്ല) എന്നീ നന്പറുകളില്‍ ബന്ധപ്പെടാം.

ഇസ്‍ലാമിക ചൈതന്യം ചോര്‍ന്നു പോകുന്ന പ്രവണതക്കെതിരെ ജാഗരൂകരാവുക : അബ്ദുസ്സമദ് പൂക്കോട്ടൂര്‍

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കുന്നു
ജിദ്ദ : സൃഷ്ടാവിനെ കുറിച്ചുള്ള അവബോധം മനുഷ്യനെ നന്മയിലേക്ക് നയിക്കുമെന്നും ഇസ്‍ലാമിക ചൈതന്യത്തിന്‍റെ പവിത്രത ചോര്‍ന്നു പോകുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് വര്‍ത്തമാനകാലത്ത് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രമുഖ വാഗ്മിയും SYS സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഇസ്‍ലാമിന്‍റെ പേരു വെച്ച് നടത്തുന്ന അധാര്‍മ്മിക പ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്നും പണത്തിനു വേണ്ടി ക്വട്ടേഷന്‍ സംഘത്തെ സൃഷ്ടിക്കുന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സംസ്കാരത്തിലേക്ക് നമ്മുടെ നാടിനെ ചെന്നെത്തിച്ചത് ലജ്ജാകരമാണെന്നും ഇതിനെതിരെ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജിദ്ദ ഇസ്‍ലാമിക് സെന്‍ററും SYS ജിദ്ദാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിം സംഘ ശക്തിക്ക് കീഴില്‍ നില്‍ക്കുന്നവരെ ഭിന്നിപ്പിക്കുകയും പ്രവാചകന്‍റെ പേരില്‍ പോലും സമ്പത്ത് ലാക്കാക്കിക്കൊണ്ടുള്ള വാണിജ്യവല്‍ക്കരണം നടത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ ശബ്ദിക്കാന്‍ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പൂര്‍വ്വികരായ പണ്ഡിതന്മാര്‍ ത്യാഗോജ്വലമായി പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും മറ്റിതര സംസ്ഥാനങ്ങളേക്കാള്‍ ഇസ്‍ലാമിക അവബോധമുള്ളവരായി നാം മാറിയതിനു പിന്നില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ടി.എച്ച്. ദാരിമി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി താമരശ്ശേരി, അലി മുസ്‍ലിയാര്‍ മണ്ണാര്‍ക്കാട്, മുസ്തഫ ബാഖവി ഊരകം, മുജീബ് പൂക്കോട്ടൂര്‍, അബ്ദുല്‍ വഹാബ് കൊല്ലം പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതവും നൌഷാദ് അന്‍വരി മോളൂര്‍ നന്ദിയും പറഞ്ഞു.

വ്യാജമുടി; ശരിയും തെറ്റും വിശദീകരണ സമ്മേളനം തുവ്വക്കാട് അരിമംഗലം അങ്ങാടിയില്‍


നല്ലത് വായിക്കുക; നന്മ നിറഞ്ഞ ജീവിതത്തിന്

SKSSF ത്വലബാ വിംഗ് സംസ്ഥാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

സാമൂഹിക മുന്നേറ്റത്തിന്‌ മത വിദ്യാഭ്യാസം അനിവാര്യം : പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍

SKSSF ത്വലബാ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
മലപ്പുറം : ധാര്‍മിക മൂല്യങ്ങള്‍ നഷ്‌ടപ്പെട്ട പുതുയുഗത്തില്‍ സാമൂഹിക മുന്നേറ്റം സാധ്യമാവണമെങ്കില്‍ മത വിദ്യാഭ്യാസത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍വിദ്യയുടെ കൈത്തിരി, വിമോചനത്തിന്‍റെ പുലരി എന്ന പ്രമേയത്തില്‍ ജൂണ്‍ 8, 9 തിയ്യതികളില്‍ ചെമ്മാട്‌ ദാറുല്‍ ഹുദായില്‍ നടക്കുന്ന SKSSF ത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരിക നവോത്ഥാനത്തിന്‌ മതവിദ്യാഭ്യാസമാണ്‌ ശക്തി പകര്‍ന്നതെന്നും അധാര്‍മികത വര്‍ദ്ധിച്ച ഇക്കാലത്ത്‌ സമുദായത്തെ നേരിന്‍റെ പാതയിലേക്ക്‌ നയിക്കേണ്ടത്‌ പണ്ഡിതരുടെ ദൗത്യമാണെന്നും അവരെ സൃഷ്‌ടിച്ചെടുക്കാന്‍ ത്വലബാ വിംഗ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.
ത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. ത്വലബാ സമ്മേളനത്തിന്‍റെ വിജയത്തിനായി മുഴുവന്‍ ദര്‍സ്‌- അറബിക്‌ കോളേജ്‌ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങണമെന്നും പ്രമേയ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭ്യാര്‍ത്ഥിച്ചുസയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍, സലാം വയനാട്‌, റിയാസ്‌ മുക്കോളി, കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌, നൈസാം തൃത്താല, ആഫ്‌താബ്‌ തളങ്കര. ഇസ്‌ഹാഖ്‌ ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.