വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; പ്രകാശനവും ഖുര്‍ആന്‍ സെമിനാറും നാളെ (വ്യാഴം)

മക്ക, ലണ്ടന്‍ തുടങ്ങിയ 16 നഗരങ്ങളില്‍ സമാന്തര പ്രകാശന ചടങ്ങുകള്‍
കോഴിക്കോട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശനവും ഖുര്‍ആന്‍ സെമിനാറും നാളെ (01/01/2015 വ്യാഴം) കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 9.45 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിന് ആദ്യകോപ്പി നല്‍കി ഗ്രന്ഥം പ്രകാശനം ചെയ്യും. 
ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ബ്രട്ടനിലുമായി 16 കേന്ദ്രങ്ങളില്‍ നാളെ സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലണ്ടനില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മക്കയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗി, ബഹ്‌റൈനില്‍ സയ്യിദ് ശരീഫ് ഫഖ്‌റുദ്ദീന്‍, യു.എ.ഇയില്‍ മുസ്ഥഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ സംബന്ധക്കും.
കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ഗ്രന്ഥത്തിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും. 'എല്ലാ വീടുകളിലും ഒരു കോപ്പി ' പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ പ്രഖ്യാപിക്കും. ചെമ്മാട്, ആക്കോട് മഹല്ലുകളില്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥപരിചയം നടത്തും. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിതാനന്ദപുരി, എം.കെ രാഘവന്‍ എം.പി, എം.സി മായിന്‍ ഹാജി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ, എ.സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന ഖുര്‍ആന്‍ സെമിനാറില്‍ വിശുദ്ധ ഖുര്‍ആന്‍ ദിവ്യവെളിപാടുകളുടെ വചനപ്രവാഹം ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിക്കും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ഉമര്‍ ഫൈസി മുക്കം, വി. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍: കാലങ്ങളെ അതിജീവിച്ച നിസ്തുല വേദം സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ : യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, എം.കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, മുഹമ്മദലി ഹുദവി വേങ്ങര, സുഹൈല്‍ ഹുദവി വിളയില്‍.
- Darul Huda Islamic University

SKSSF സില്‍വര്‍ ജൂബിലി; സ്വാഗത സംഘം യോഗം നാളെ (വ്യാഴം)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമ്പൂര്‍ണ്ണ സ്വാഗത സംഘം യോഗം നാളെ (വ്യാഴം) വൈകീട്ട് 3 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും. കണ്‍ട്രോള്‍ ബോര്‍ഡ്, സ്വാഗത സംഘം, സബ് കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ ക്യത്യ സമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE

SKSSF സില്‍വര്‍ ജൂബിലി; പ്രഭാഷക ശില്‍പശാല ഇന്ന് (ബുധന്‍)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സ്പീകേഴ്‌സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളെജില്‍ നടക്കന്ന പ്രഥഭാഷക ശില്‍പശാല ഇന്ന് (ഡിസംബര്‍ 31) ബുധനാഴ്ച്ച നടക്കും. കേരളത്തിലെ വിവിധ ദറസ് അറബിക് കോളേജുകളില്‍ നിന്നുള്ള 200 പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടക്കുന്നത്. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. സമസ്ത് ട്രഷറര്‍ ശൈഖുന ജിഫ്രിരി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രഭാഷക കല, പ്രഭാഷകന്റെ മന:ശാസ്ത്രം, പ്രഭാഷകന്റെ ഡയറി, സമസ്ത സത്യപാത എന്നീ വിഷയങ്ങളിലായി ശാഹുല്‍ ഹമീദ് മേല്‍മുറി, സുബൈര്‍ ഹുദവി ചേകന്നൂര്‍, സത്താര്‍ പന്തലൂര്‍, ശൗക്കത്തലി വെള്ളമുണ്ട എന്നിവര്‍ ക്ലാസെടുക്കും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സെഷന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, റഷീദ് ഫൈസി വെള്ളായിക്കോട്, മമ്മുട്ടി മാസ്റ്റര്‍ വയനാട് പങ്കെടുക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും.
- SKSSF STATE COMMITTEE

മീലാദ് സന്ദേശ റാലി ഫ്ലക്സ് മോഡല്‍


ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (5.52MB)
- Irshad kallikkad

SKSSF സില്‍വര്‍ ജൂബിലി; പാങ്ങ് ക്ലസ്റ്റര്‍ വാഹന പ്രചരണ റാലി ഇന്ന്

പാങ്ങ്‌ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ്‌ ഫിനാലെയുടെ പ്രചരണാര്‍ത്ഥം പാങ്ങ്‌ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഞായര്‍) വാഹന പ്രചരണ റാലി സംഘടിപ്പിക്കും. ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ പാങ്ങില്‍ അഹമ്മദ്‌ കുട്ടി മുസ്ലിയാരുടെയും പടിഞ്ഞാറേയില്‍ ശംസുദ്ധീന്റെയും ഖബര്‍ സിയാറത്തോടെ റാലിക്ക്‌ തുടക്കം കുറിക്കും. വൈകുന്നേരം ചേണ്ടിയില്‍ നടക്കുന്ന പൊതു യോഗത്തില്‍ മുദ്ദസിര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും.
- ubaid kanakkayil

വൈത്തിരി മേഖലാ SKSSF നബിദിന റാലിയും പൊതുസമ്മേളനവും ഇന്ന്

മലപ്പുറം : വൈത്തിരി മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈത്തിരിയില്‍ നബിദിനറാലിയും പൊതുസമ്മേളനവും നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഹാരിസ് ഹുദവി എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തും. മദ്‌റസ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ചേലോട് മഖാമില്‍ സിയാറത്തും പഴയ വൈത്തിരിയില്‍ നിന്ന് ആരംഭിച്ച് വൈത്തിരിയില്‍ അവസാനിക്കുന്ന വിധത്തില്‍ ഘോഷയാത്രയും നടക്കും. സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ മൂസ ഹാജി അധ്യക്ഷനായി. അബ്ദുറഹിമാന്‍ ദാരിമി, ഹുസൈന്‍ ഫൈസി, അനീസ് ഫൈസി, സൈനുല്‍ ആബിദ് ദാരിമി, സലീം ഹസനി, സാജിദ് മൗലവി, ഇബ്രാഹിം ഫൈസി, സലീം മേമന, യു കുഞ്ഞിമുഹമ്മ്, മഅ്‌റൂഫ് വൈത്തിരി, മേമന ഉസ്മാന്‍, പി.പി അബൂബക്കര്‍ ഹാജി സംസാരിച്ചു. ശാഹിദ് ഫൈസി സ്വാഗതവും ശിഹാബുദ്ദീന്‍ സ്വാലിഹി നന്ദിയും പറഞ്ഞു.
- Nasid K

SKSBV സ്ഥാപക ദിനാചരണം നടത്തി

തൃശൂര്‍ : എസ് കെ എസ് ബി വി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ദേശമംഗലം വെസ്റ്റ് പല്ലൂര്‍ മുനവ്വറുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി മദ്രസ എസ്.ബി.വി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മദ്രസ അംഗണത്തില്‍ നടന്ന കുരുന്നു കൂട്ടം സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്. മമ്മി സാഹിബ് ഉദ്ഘാടനം ചെയ്തു. 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ തൃശൂര്‍ ജില്ലയില്‍ നടത്തുന്ന സ്‌നേഹ സന്ദേശ യാത്രയുടെ വിജയത്തിന് വേണ്ടി എസ്.ബി.വി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ഫെബ്രുവരി 3 ന് ദേശമംഗലം സെന്ററില്‍ നടക്കുന്ന സ്‌നേഹ സന്ദേശ യാത്ര സമാപന സമ്മേളനം ചരിത്ര സംഭവമാക്കണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. പല്ലൂര്‍ കുഞ്ഞി തങ്ങള്‍ മഖാമില്‍ നടന്ന സിയാറത്തിന് നേതൃത്വം നല്‍കുകയും പതാക ഉയര്‍ത്തല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.എ.ലത്തീഫ് ദാരിമി അല്‍ ഹൈത്തമി നിര്‍വ്വഹിക്കുകയും ചെയ്തു. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ഇ.ഇസ്മായീല്‍ ശാഖാ പ്രസിഡന്റ് അശ്‌റഫ് അന്‍വരി, റിയാസ് മൗലവി, ശറഫുദ്ദീന്‍ മൗലവി, ശൗക്കത്തലി മൗലവി, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് കെ എസ് ബി വി യൂണിറ്റ് സെക്രട്ടറി വി.എം.ജാബിര്‍ അലി സ്വാഗതവും പ്രസിഡന്റ് ഷബീര്‍ നന്ദിയും രേഖപ്പെടുത്തി. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

domain having some issues

www.skssfnews.com domain il kurachu problems und.
thalkkaligamaayi skssfnews.blogspot.com santharshikkuga.

ഘര്‍വാപസി മതംമാറ്റം തടയാനുള്ള നാടകം : SYS

കോഴിക്കോട് : നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്ന സംഘ്പരിവാറിന്റെ ഘര്‍വാപസി ഗൂഢമായ കുതന്ത്രത്തിന്റെ ഭാഗമാണെന്നും മതംമാറ്റം നിയമം മൂലം നടയാനുള്ള നാടകമാണെന്നും എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി എച്ച് മഹ്‍മൂദ് സഅദിയും ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും അഭിപ്രായപ്പെട്ടു. 'മതത്തില്‍ നിര്‍ബന്ധമില്ല' എന്നതാണ് ഇസ്‍ലാമിന്റെ കാഴ്ചപ്പാട്. സ്വയം ഇഷ്ടമുള്ള മതം വിശ്വസിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ മൌലിക അവകാശമാണ്. ഈ സ്വാതന്ത്ര്യം മുഖേന ഇന്ത്യയില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്ണ്യത്തിന്റെ ദുരവസ്ഥ വെടിയാനും മനുഷ്യനായി ജീവിക്കാനും രാജ്യത്തെ ദളിതുകാരും കീഴ്‍ജാതിക്കാരും ഇസ്‍ലാമിനെ സ്വീകരിച്ചിരുന്നു. ഇന്നും പലഭാഗത്തും ജാതീയതക്കെതിരെ ഇസ്‍ലാമിനെ സ്വീകരിക്കുന്ന പ്രവണതയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സവര്‍ണ്ണാധിപത്യത്തിലുള്ള സംഘ്പരിവാറിന് കഴിയാതെ വന്നപ്പോളഅ‍ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റം നടത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ച് രാജ്യം കലുശിതമാക്കുകയും അതുവഴി നിയമം മൂലം മതംമാറ്റം നിരോധിക്കാനുമുള്ള ശ്രമവുമാണ് സംഘ്പരിവാര്‍ സ്വീകരിക്കുന്നത്. ഇതിനെ വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് അവര്‍ പറഞ്ഞു. മതംമാറ്റം നിയമം നിര്‍മ്മിച്ചു തടയാന്‍ ഏകോപനം ഉണ്ടാക്കുക എന്ന വ്യാജേന കേന്ദ്രഭരണകൂടം ചില മുസ്‍ലിം പണ്ഡിതന്മാരെ സമീപിക്കാനും സംഘ്പരിവാറിന്റെ അച്ചാരം പറ്റുന്ന ഭൌതിക പണ്ഡിതന്മാരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാക്കാനുമുള്ള ശ്രമം നടന്നതായി അറിയുന്നു. ഇസ്‍ലാമിന്റെ നിലപാടുകള്‍ അറിയേണ്ടത് അത്തരക്കാരില്‍ നിന്നല്ല എന്ന് ഭരണകൂടം മനസ്സിലാക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
- SKSSF STATE COMMITTEE

വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മത പണ്ഡിത സഭാംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ജനുവരി ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ആദ്യകോപ്പി ഏറ്റുവാങ്ങും. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി ആധ്യക്ഷ്യം വഹിക്കും. ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, റവ. ഡോ. തോമസ് പനക്കല്‍, സ്വാമി ചിതാനന്ദപുരി, എം.കെ രാഘവന്‍ എം.പി തുടങ്ങിയ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥ പരിചയം നടത്തും. തുടര്‍ന്ന് നടക്കുന്ന ഖുര്‍ആന്‍ സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സിംസാറുല്‍ ഹഖ് ഹുദവി വിഷയമവതരിപ്പിക്കും. സഊദി, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളിലും സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കും.
- Darul Huda Islamic University
Old posts :

TREND വിദ്യാഭ്യാസ സമ്മേളനം വിജയിപ്പിക്കക : ഹൈദരലി ശിഹാബ് തങ്ങള്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് ഇന്ന് (ശനി) കോഴിക്കോട് നടത്തുന്ന തിങ്ക്‌ഫെസ്റ്റ് വിദ്യാഭ്യാസ സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാ മഹല്ല് ഭാരവാഹികളും രംഗത്തിറങ്ങണമെന്ന് സുന്നി മഹല്ല് ഫെഡറേഷണ്‍ സംസ്ഥാന ജന.സെക്രെട്ടറി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. മഹല്ല് തലങ്ങളില്‍ നടപ്പിലാക്കുന്ന മത ഭൗതിക വിദ്യഭ്യാസ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന പ്രസ്തുത സമ്മേളനം മുസ്‌ലിം വിദ്യഭ്യാസ മേഖലയില്‍ പുതിയ കാല്‍വെപ്പാണന്ന് തങ്ങള്‍ പറഞ്ഞു.
- SKSSF STATE COMMITTEE

SKSBV സ്റ്റേറ്റ് എക്‌സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു

വടക്കാഞ്ചേരി : സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി തൃശൂര്‍ ആറ്റൂര്‍ ദാറുല്‍ ഫലാഹ് കാമ്പസില്‍ നടന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു. സംഘടനയുടെ വരും വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിക്ക് അന്തിമ രൂപം നല്‍കുകയും സംഘനടക്ക് കീഴില്‍ വിവിധ വിംഗുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് ശാഹിദ് കോയ തങ്ങള്‍, മിദ്‌ലാജ് കിടങ്ങഴി, സൈനുദ്ദീന്‍ ഒളവട്ടൂര്‍, ശഫീഖ് മണ്ണഞ്ചേരി, സാജിര്‍ കൂരിയാട് എന്നിവര്‍ വിഷയാവതരണം നടത്തി. കെ.പി. സഫറുദ്ദീന്‍, അനസ് മാരായമംഗലം, സുഫ്‌യാന്‍ ചെറുകര, ശമീര്‍ ചെര്‍ക്കള, ശമീര്‍ തോടന്നൂര്‍, ഫുആദ് കോഴിക്കോട്, യാസര്‍ അറഫാത്ത് കാസര്‍കോഡ്, മുനാഫര്‍ ഒറ്റപ്പാലം, മനാഫ് കോട്ടോപാടം, ഹാഫിസ് പാലപ്പിള്ളി, അഫ്താബ് തൃശൂര്‍ എന്നിവര്‍ സംസാരിച്ചു.

സബ്കമ്മിറ്റികളുടെ ഡയറക്ടമാരായി സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാടും കോഡിനേറ്റര്‍മാരായി ശഫീഖ് മണ്ണഞ്ചേരി, സൈനുദ്ദീന്‍ എന്നിവരെയും തെരഞ്ഞെടുത്തു. സബ്കമ്മിറ്റികള്‍, സ്പിരിച്ച്വല്‍ വിംഗ് : ശഫീഖ് മണ്ണഞ്ചേരി (ഡയറക്ടര്‍), മുബാശ് ആലപ്പുഴ (കോഡിനേറ്റര്‍). എജുക്കേഷണല്‍ വിംഗ് : സുഫ്‌യാന്‍ ചെറുകര (ഡയറക്ടര്‍), റിസാല്‍ദര്‍ അലി എറണാകുളം (കോഡിനേറ്റര്‍). സര്‍വീസ് വിംഗ് : സാജിര്‍ കൂരിയാട് (ഡയറക്ടര്‍), സഫറുദ്ദീന്‍ പൂക്കോട്ടൂര്‍ (കോഡിനേറ്റര്‍). മീഡിയ വിംഗ് : സൈനുദ്ദീന്‍ ഒളവട്ടൂര്‍ (ഡയറക്ടര്‍), അബ്ദുല്‍ മനാഫ് കോട്ടോപാടം (കോഡിനേറ്റര്‍) എന്നിവ നിലവില്‍ വന്നു.
- Samastha Kerala Jam-iyyathul Muallimeen

"നബിദിനം : ബിദ്അത്താരോപണവും വസ്തുതയും" ഉസ്താദ്‌ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതുന്നു..

ര്‍ത്തമാനകാലത്തെ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം വന്നിരിക്കുന്നു. പ്രവാചക ജീവചരിത്രം, കുടുംബവൈശിഷ്ട്യം, പ്രത്യേകതകള്‍, അമാനുഷിക സംഭവങ്ങള്‍, ഇസ്‌ലാമിക നിയമങ്ങളുടെ ശാസ്ത്രീയത, ഖുര്‍ആനിന്റെ അതുല്യത തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന പഠന ക്ലാസുകളും ക്യാംപയിനുകളും സംഘടിപ്പിക്കുകയും പ്രവാചകചര്യ പിന്‍പറ്റേണ്ടതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ഇത് നബി (സ) ജനിച്ച റബീഉല്‍ അവ്വല്‍ 12നോ ആ മാസമോ അതിനോടനുബന്ധിച്ചോ നടത്തുമ്പോള്‍ നബിദിനപരിപാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
അനുസ്മരണം നടത്തുന്നതിന്റെ രേഖകള്‍
വിവിധ പ്രവാചകന്‍മാരുടെയും മറ്റും ചരിത്രം അനുസ്മരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.
''പ്രവാചകരെ, ഇബ്രാഹിം നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ, മൂസാ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ ഇസ്മാഈല്‍ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
പ്രത്യേകദിവസങ്ങള്‍ അനുസ്മരിക്കുന്നതിന് പ്രമാണത്തിന്റെ പിന്‍ബലമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
''അല്ലാഹുവിന്റെ ചരിത്രപ്രധാനമായ ദിവസങ്ങള്‍ താങ്കള്‍ അവരെ ഓര്‍മിപ്പിക്കുക.'' (ഇബ്രാഹിം : 5)
അനുസ്മരണ പരിപാടികള്‍ കൊണ്ടെന്തു നേട്ടമെന്നാണു ചിലരുടെ സംശയം. ഖുര്‍ആന്‍ പരയുന്നു : ''പ്രവാചകരെ, ഈ പ്രവാചക ചരിത്രങ്ങള്‍ താങ്കളെ നാം കേള്‍പ്പിക്കുന്നത് താങ്കളുടെ മനസ് ദൃഢീകരിക്കുന്നതിന് വേണ്ടിയാണ്.'' (ഹൂദ് : 120) ഇതര പ്രവാചകന്‍മാരുടെ ചരിത്രം അനുസ്മരിക്കുന്നത് നമ്മുടെ നബി തിരുമേനി (സ) ക്ക് മനോബലം നല്‍കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നമ്മുടെ പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് നമുക്ക് ധൈര്യവും മനോദാര്‍ഢ്യവും നല്‍കുമെന്ന കാര്യം ഇതില്‍ നിന്നു വ്യക്തമാണ്.
ജന്മദിനത്തിനെന്ത് പ്രാധാന്യം?
ജനിച്ചദിവസത്തിനെന്ത് പ്രാധാന്യം? കര്‍മത്തിനല്ലേ മഹത്വം? പ്രവാചകരായ മുഹമ്മദ് നബി (സ) പോലും ജനിക്കുമ്പോള്‍ കേവലം 'ആമിന പെറ്റ മുഹമ്മദ് 'മാത്രം. നബിദിന വിമര്‍ശകരില്‍ ചിലരുടെ ശൈലിയാണിത്! യാറസുലല്ലാഹ് ഞങ്ങളോട് ക്ഷമിച്ചാലും.

മുണ്ടംപാലം യൂണിറ്റ് സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസ്സിന് ഇന്ന് തുടക്കം

എറണാകുളം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മുണ്ടംപാലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2014 ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ നടക്കുന്ന മതവിജ്ഞാന സദസ്സും ദുആ സമ്മേളനവും അബ്ദുല്‍ ഖാദര്‍ ഉസ്താദിനെ ആദരിക്കലും ഇന്ന് വൈകീട്ട് 6.30 ന് തൃക്കാക്കര മുണ്ടംപാലം മര്‍ഹൂം ബുഖാരി ഉസ്താദ് നഗറില്‍ ആദരണീയനായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 32 വര്‍ഷമായി ദീനീരംഗത്ത് സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ബഹുമാന്യനായ അബ്ദുല്‍ ഖാദര്‍ ഉസ്താദിനെ മുഈനലി തങ്ങള്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന മതവിജ്ഞാന സദസ്സിനെ മുഹമ്മദ് നബി (സ) ജീവിതം തന്നെ സന്ദേശം എന്ന പ്രമേയത്തില്‍ ബഹുമാന്യനായ മഅ്മൂന്‍ ഹുദവി വണ്ടൂര്‍ പ്രഭാഷണം നടത്തും. 27, 28 തിയ്യതികളില്‍ ബഹു അബ്ദുല്‍ അസീസ് അശ്റഫി, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയ പ്രഭാഷകര്‍ യഥാക്രമം ധര്‍മ്മം മറക്കുന്ന നവതലമുറ, ഉത്തമ സമുദായം ഉന്നത ശീലങ്ങള്‍ എന്നീ വിഷയങ്ങളില്‍ സംസാരിക്കും. ബഹുമാന്യനായ ശൈഖുനാ ചെറുവാളൂര്‍ ഉസ്താദിന്റെ നേതൃത്വത്തിലുള്ള ദുആ സമ്മേളനത്തോടെ പരിപാടിക്ക് സമാപനം കുറിക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റിക്ക് വേണ്ടി ചെയര്‍മാന്‍ ജഅ്ഫര്‍ ശരീഫ് വാഫി അറിയിച്ചു.
- Ajas PH

SMF സ്വദേശി ദര്‍സ് പരീക്ഷ ജനുവരി 20, 21 ന്

കോഴിക്കോട് : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടന്നു വരുന്ന സ്വദേശി ദര്‍സുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷ ജനുവരി 20, 21 തിയ്യതികളില്‍ നടത്തപ്പെടും. ജനുവരി 14 ന് വൈകുന്നേരം 4 മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് സൂപ്രണ്ടുമാര്‍ ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യും.

കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ സത്താര്‍ പന്തല്ലൂര്‍, ദാറുല്‍ ഹുദാ ചെമ്മാട് ബി. ജഅ്ഫര്‍ ഹുദവി, വളാഞ്ചേരി ജമാമസ്ജിദ് ഖത്തീബ് എം. അബ്ദുല്‍ റസ്സാഖ് മൗലവി, മഞ്ചേരി മേലാക്കം പള്ളി ടി.എച്ച്. അബ്ദുല്‍ അസീസ് ബാഖവി, പെരിന്തമണ്ണ ടൗണ്‍ ജുമാമസ്ജിദ് പി.ടി. അലിമുസ്ലയാര്‍ കട്ടുപ്പാറയുടെയും നേതൃത്വത്തില്‍ വിതരണം നടക്കും. അക്കാദമിക്ക് കൗണ്‍സില്‍ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. എ.കെ ആലിപ്പറമ്പ് സ്വാഗതം പറഞ്ഞു.
- smf Malappuram

SKIC റിയാദ് ഏകദിന കാമ്പ് ഇന്ന്

- Aboobacker Faizy

SKSSF ഓലിമുഗള്‍ യൂണിറ്റ് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു

എറണാകുളം : SKSSF ഓലിമുഗള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഹസ്സന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് രാമന്തളി മുഖ്യ പ്രഭാക്ഷണം നടത്തി. ഓലിമുഗള്‍ ജുമാമസ്ജിദ് ഖത്തീബ് ഷെമീര്‍ അമാനി ദുഃആ ചെയ്തു. അബൂ ബക്കര്‍ ഫൈസി, എ. എ പരീത്, അബ്ദുള്‍ റഹ്മാന്‍ കൂ ട്ടി, പരീകുഞ്ഞ്, ഫൈസല്‍ കങ്ങരപ്പടി, റ്റി. എം അലി, യൂസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാക്കനാട് ക്വാര്‍ട്ടേഴ്സില്‍ നടന്ന സമ്മേളനത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്തു.
- rafeeque uk

ദുബൈ SKSSF വളണ്ടിയര്‍ മീറ്റ്‌ ഇന്ന്

ദുബൈ : ദുബൈ സുന്നി സെന്ററും, എസ് കെ എസ് എസ് എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 2015 ജനുവരി 02 നു വെള്ളിയാഴ്ച ഗര്‍ഹൂദ് കിന്റര്‍ ഗാര്‍ട്ടന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന നബിദിനാഘോഷവും, മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടിയും വിജയിപ്പിക്കുന്നതിനുള്ള "എസ് കെ എസ് എസ് എഫ് വളണ്ടിയര്‍" വിങ്ങിന്റെ സുപ്രധാന യോഗം ഇന്ന് (25/ 02/ 2014 വ്യാഴം) രാത്രി 09 മണിക്ക് ദുബൈ സുന്നി സെന്റെറില്‍ നടക്കും. മുഴുവന്‍ വളണ്ടിയര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ ഹസ്സന്‍ രാമന്തളി അറിയിച്ചു. ഫോണ്‍ : 050 41 69 610.
- Sharafudheen Perumalabad

കിതാബുകള്‍ റഫറന്‍സ് കൃതികള്‍ക്ക് ആവശ്യമുണ്ട്

മലപ്പുറം : പണ്ഡിത ദര്‍സ്, ആദര്‍ശ പഠനം, വിശാലമായ ലൈബ്രറി തുടങ്ങിയ പദ്ധതികളോടെ 2015 ജനുവരി 21ന് സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര സി. കോയക്കുട്ടി ഉസ്താദ് ഉദ്ഘാടനം ചെയ്യുന്ന അഹ്‍ലുസ്സുന്ന റിസര്‍ച്ച് സെന്ററിലേക്ക് കിതാബുകള്‍ പുസ്തകങ്ങള്‍ (പഴയതും പുതിയതും) നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 9744443330, 9946834501.
- Irshad kallikkad

MIC റബീഅ് കാമ്പയിന് തുടക്കമായി

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ റബീഅ് കാമ്പയിന് തുടക്കം കുറിച്ച് എം ഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തുന്നു
ചട്ടഞ്ചാല്‍ : പ്രവാചകപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ റബീഅ് കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടുനില്‍ക്കുന്ന നബിദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചുക്കൊണ്ട് എം ഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. ചെറുകോട് അബ്ദുല്ലക്കുഞ്ഞി ഹാജി, ജലീല്‍ കടവത്ത്, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശദി കെസി റോഡ്, നൗഫല്‍ ഹുദവി ചോക്കാട്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ, ശൗഖുള്ളാഹ് ഇര്‍ശാദി ഹുദവി സല്‍മാറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, ജസീല്‍ ഹുദവി മുക്കം, അബ്ദുല്‍ റഊഫ് ഹുദവി, അക്ബറലി ഹുദവി, റാഫി ഹുദവി, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. 

റബീഅ് കാമ്പയിന്റെ ഭാഗമായി മൗലിദ് ജല്‍സ, ഇശ്‌ഖേ റസൂല്‍ പ്രവാചക പ്രകീര്‍ത്തനസദസ്സ്, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കപ്പെടും. എം ഐസി ഓര്‍ഫനേജ് മദ്രസ, ദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ വിംഗ്, ദാറുല്‍ ഇര്‍ശാദ് അക്കാദമി മാഹിനാബാദ് കാമ്പസ്, എം ഐസി കുല്ലിയ്യത്തുല്‍ ദ്ദഅ്‍വ അര്‍ശദുല്‍ ഉലൂം എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വിവിധ വേദികളിലായി എം ഐസി ചട്ടഞ്ചാല്‍ മാഹിനാബാദ് കാമ്പസില്‍ നടക്കും.
- MIC Chattanchal Kasaragod

റഹിമ റിലീഫ് സെല്‍ കുടുംബസംഗമം നടത്തി

കാന്തപുരം : പണ്ഡിതരുടെയും നേതാക്കളുടെയും ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സമുദായത്തെ വിദ്യാഭ്യാസ രംഗത്ത്‌ ഉന്നതിയില്‍ എത്തിച്ചത്‌. സന്നദ്ധ-സേവന രംഗത്ത്‌ എസ് കെ എസ് എസ് എഫ് നടത്തുന്ന കാര്യങ്ങള്‍ നിസ്തുലമാണെന്നും വി.എം. ഉമര്‍ മാസ്റ്റര്‍ എം.എല്‍.എ പ്രസ്താവിച്ചു. കാന്തപുരം എസ് കെ എസ് എസ് എഫിന്റെ കീഴിലുള്ള റഹ്മ റിലീഫ്‌ സെന്റര്‍ കുടുംബ സംഗമം ഉല്‍ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. കുട്ടികളെ എങ്ങിനേ വളര്‍ത്താം എന്ന വിഷയം അവതരിപ്പിച്ച് ബഷീര്‍ റഹ്മാനി തിരുവമ്പാടി ക്ലാസെടുത്തു. നൗഫല്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിക്ക്‌ ഒ.വി.ഫസലുറഹ്മാൻ സ്വാഗതമരുളി. ശമ്മാസ്‌ ഹുദവി, കെ.കെ മൂസ്സ ഹാജി, ഓ.വി മൂസ്സ മാസ്റ്റര്‍, കെ.കെ ഫസല്‍ പ്രസംഗിച്ചു. നബീല്‍ കാന്തപുരം നന്ദി പറഞ്ഞു.
- subair nk

അന്ത്യപ്രവാചകരിലൂടെ അള്ളാഹുവിലേക്ക് എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച മീലാദ് റാലിയും മദ്ഹുറസൂല്‍ പ്രഭാഷണവും

- skssfparammalunit

SKSSF സില്‍വര്‍ ജുബിലിയുടെ ഭാഗമായി കുനിയയില്‍ സ്ഥാപിച്ച 25 കൊടിമരങ്ങള്‍

- NIYAS ABDUL

SKSSF സില്‍വര്‍ ജൂബിലി; നീതിബോധന യാത്ര ഫെബ്രുവരി 2 ന് ആരംഭിക്കും

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ പ്രചരണാര്‍ഥം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്ര 2015 ഫെബ്രുവരി 2 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 11 ന് കാസര്‍ഗോഡ് സമാപിക്കും. ജാഥയുടെ വൈസ് ക്യാപ്റ്റനായി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയേയും ഡയറക്ടറായി സത്താര്‍ പന്തലൂരിനേയും കോ-ഓര്‍ഡിനേറ്ററായി അയ്യൂബ് കൂളുമാടിനേയും തിരഞ്ഞടുത്തു. സംസ്ഥാനത്തെ 50 കേന്ദ്രങ്ങളിലെ സ്വീകരണ കേന്ദ്രങ്ങള്‍ വന്‍ സമ്മേളനമാക്കാന്‍ യോഗം തീരുമാനിച്ചു. ഫെബ്രുവരി 1 ന് വൈകു 3 മണിക്ക് വരക്കല്‍ മഖാമില്‍ വെച്ച് സമസ്ത പ്രസിഡന്റ് കോയക്കുട്ടി മുസ്‌ലിയാര്‍ ജാഥ ക്യാപ്റ്റന് പതാക കൈമാറും. യോഗത്തില്‍ ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ എന്‍ എസ് മൗലവി, ഇസ്മാഈല്‍ ഹാജി, ഷാനവാസ് കണിയാപുരം, പരീത് കുഞ്ഞ് എറണകുളം എന്നിവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE

കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി; 25 പുസ്തകങ്ങള്‍ വായനക്കാരിലേക്ക്

തിരൂരങ്ങാടി : കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി സമ്മേളനത്തോടനുന്ധിച്ച് 25 പുസ്തകങ്ങള്‍ വായനക്കാരുടെ കൈകളിലേക്ക്. ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ നടത്തപ്പെടുന്ന കുണ്ടൂര്‍ മര്‍കസ് 25-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് മര്‍കസ് അറബിക്കോളേജ് വിദ്യാര്‍ഥി സംഘടന തസ്ഖീഫു ത്വലബ 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മര്‍കസ് പ്രിന്‍സിപ്പാള്‍ പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമിയുടെ 'നിസ്‌കാരം' എന്ന മലയാള പുസ്തകത്തിന്റെ ഹിന്ദി, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും 'അല്‍ മുസ്‌ലിമൂന ഫീ കേരള' എന്ന അറബി പുസ്തകത്തിന്റെ ഉര്‍ദു, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും.കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ കനപ്പെട്ട നിരവധി പ്രസിദ്ധീകരണങ്ങള്‍ തസ്ഖീഫ് കൈരളിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സ്വഹാബത്തും കറാമത്തും, ശിഥില ചേരികള്‍, നിസ്‌കാരം, കാല്‍പന്തുകളിയുടെ ഇസ്‌ലാമിക വായന, പിരമിഡുകള്‍ പറയുന്ന കഥ, പ്രത്യേക പ്രാര്‍ഥനകള്‍, പൂമ്പാറ്റകള്‍ പറന്നു തുടങ്ങുമ്പോള്‍, മുസ്‌ലിം സ്ത്രീയും സലഫി ഫത്വവകളും, കൊലക്കയര്‍, ആന്തമാന്‍ നിക്കോബാര്‍, സ്വാലിഹ് നബിയുടെ നാട്ടില്‍, ഇമാം ബുഖാരി, ഓര്‍മ്മകളുടെ ഉമ്മറപ്പടി, പി.കെ.അബ്ദുല്ല മുസ്‌ലിയാര്‍ സ്മരണിക, ഉംറ ആചാരവും അനുഷ്ഠാനവും, ചരിത്രത്തിന്റെ താഴ്‌വരയില്‍, പശ്ചിമേഷ്യന്‍ സ്മൃതികളിലൂടെ, സമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍, മധുരമീ ജീവിതം, വിശ്വാസത്തിന്റെ യുക്തി വിചാരണ, ദിക്‌റുകള്‍ എന്നീ പുസ്തകങ്ങളാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വായനാ ലോകത്തിന് സമര്‍പ്പിക്കുന്നത്‌.
- KUNDOOR MARKAZ

ഖാസി കേസ് അട്ടിമറിക്കാന്‍ സംഘടിത സ്വാധീന ശക്തി പ്രവര്‍‍ത്തിക്കുന്നു : സത്താര്‍ പന്തല്ലൂര്‍

സി എം ഉസ്താദ് അനുസ്മരണ വിശദീകരണ
 പ്രഭാഷണം സത്താര്‍ പന്തല്ലൂര്‍ നിര്‍വഹിക്കുന്നു
ദേളി : സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയും ആയിരുന്ന സി എം അബ്ദുള്ള മൗലവി വധ കേസ് അട്ടിമറിക്കാന്‍ നിഗൂഢമായി ഒരു സ്വാധീന ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ദേളി യൂണിറ്റ് എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സി എം ഉസ്താദ് അനുസ്മരണത്തില്‍ വിശദീകരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേസ് നിര്‍ണായകമായ ഒരു അവസ്ഥയില്‍ എത്തിയപ്പോള്‍ സി ബി ഐ ഉദ്യോഗസ്ഥനെ അടിയന്തിരമായി സ്ഥലം മാറ്റുകയും, അദ്ദേഹത്തിന്റെ വസ്ത്രം അടങ്ങിയ ബാഗ്‌ പോലും എടുക്കാന്‍ അനുവദിക്കാതെ മറ്റൊരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത് നിയമിച്ചു കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് ഒരു ദേശിയ മലയാള പത്രത്തിന് വാര്‍ത്ത‍ നല്കിയത് ഇതിന്റെ ഭാഗമായിരുന്നു. സാധാരണ ഗതിയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്ന്റെ പകര്‍പ്പ് വക്കീലന്മാര്‍ മുഖാന്തരമാണ് പുറത്തു വിടാറുള്ളത്‌. ഇത് അട്ടിമറിയുടെ ഒരു രീതിയാണ്‌. മാത്രമല്ല ഈ കേസിന് വേണ്ടി പ്രവര്‍തിക്കാതിരിക്കാന്‍ കൊലയുടെ ഗൂഢാലോചനയുടെ വക്താക്കള്‍ എല്ലാ കോണുകളിലും ഒരു കുടുക്ക് ഇട്ടിരിക്കുകയാണ്. ഒരു രീതിയല്ലെങ്കില്‍ മറ്റൊരു രീതിലുള്ള കുടുക്ക് കൊണ്ട് രാഷ്ട്രീയ കോണുകളില്‍ നിന്ന് ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സ്വാദീന ശക്തികള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോ നീക്കങ്ങളും രഹസ്യമായി ശ്രദ്ദിച്ചു കൊണ്ടിരിക്കുന്നു എന്ന് സംശയം ഉള്ളതായി അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഉള്ള കേസ് ആയതിനാല്‍ ഇതിന്റെ പിന്നാമ്പുറത്തെ കുറിച്ച് കൂടുതല്‍ പറയാനാകില്ല. ഇന്ത്യന്‍ നിയമ വ്യവസ്തയിലും കോടതിയിലും വിശ്വാസം നഷ്ട്ടപ്പെട്ടില്ല, ഇന്ത്യ ഭരിക്കുന്ന പ്രധാന മന്ത്രിയുടെ അരുതയ്മ പോലും കോടതികള്‍ പുറത്തു കൊണ്ട് വരുമ്പോള്‍ കോടതിയുടെ ഇടപെടലുകള്‍ക്ക് വേണ്ടി നാം കാത്തിരിക്കുന്നു. അതിനു വേണ്ടി സ്റ്റെജും പേജും ഉപയോഗിക്കണമെന്നും, കോടതിയിലുള്ള ഈ കേസിന് വേണ്ടി ശക്തി പകരണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമ്മേളനത്തില്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്യക്ഷത വഹിച്ചു. സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ കുമ്പുല്‍ ഉദ്ഘാടനം ചെയ്തു. സലിം നദ്‍വി വെലംബ്ര അനുസ്മരണ പ്രഭാഷണം നടത്തി. സാമുഹിക രാഷ്ടീയ നേതാക്കള്‍ പ്രസംഗിച്ചു. റാഷിദ്‌ ഇര്‍ഷാദി സ്വാഗതവും മഹ്മൂദ് ദേളി നന്ദിയും പറഞ്ഞു. 
- Abdul Samad

സമസ്ത ബഹ്റൈന്‍ ഹുറ ഏരിയ മീലാദ് മീറ്റ് ജനു.9ന്. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും

മനാമ : പ്രവാചകനിലൂടെ അള്ളാഹുവിലേക്ക് എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന്റെ ഭാഗമായി ഹുറാ ഏരിയാ കമ്മിറ്റി ജനുവരി 9 ന് പാക്കിസ്ഥാന്‍ ക്ലബ്ബില്‍ വെച്ച് കുട്ടികളുടെ വിവിധയിനം കലാപരിപാടികളും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. പരിപാടിയില്‍ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ (ദുബൈ) മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
- محمد راشد

SKSSF കൊമ്പംകല്ല്‌ ശാഖാ "ഹുബ്ബു റസൂല്‍ പ്രഭാഷണം" JAN.2 ന്‌

-Rahmani Kombamkallu

SYS, SKSSF പാലക്കോട് യൂണിറ്റ് സംഘടിപ്പിക്കുന്ന മീലാദ് സംഗമം ജനു. 09-11 തിയ്യതികളില്‍

- Swalihsali Ottappalam

സുന്നി ബാലവേദി പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ബാംഗ്ലൂര്‍ : പാകിസ്ഥാന്‍ മിലിട്ടറി സ്‌കൂളില്‍ താലിബാാന്‍ കാപാലികരുടെ തോക്കിനിരയായി കൊല്ലപ്പെട്ട നിഷ്‌കളങ്കരായ പിഞ്ചു കുഞ്ഞുങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി തിലക്‌നഗര്‍ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്രസയില്‍ എസ് കെ എസ് ബി വി പ്രാര്‍ത്ഥനാ ദിനം ആചരിച്ചു. ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സുന്നി ബാലവേദി പ്രസിഡന്റ് മഫാസ് ഖാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉസ്മാന്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. റഫീഖ് ഹുദവി കുരുന്നു ഹൃദയം എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. മുഹമ്മദ് ഖാസിമി വാണിമേല്‍ നേതൃത്വം നല്‍കി.
- Muhammed vanimel, kodiyura

'STEP' സിവില്‍ സര്‍വീസ് പരിശീലനം ഇന്ന് മുതല്‍ പെരിന്തല്‍മണ്ണയില്‍

മലപ്പുറം : എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിക്കു കീഴില്‍ നടന്നു വരുന്ന സറ്റെപ് സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയുടെ ഭാഗമായി ഒമ്പതാമത് റസിഡന്‍ഷ്യല്‍ ക്യാമ്പ് ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി പെരിന്തല്‍മണ്ണ എം.ഇ.എ. എന്‍ജിനിയറിംഗ് കോളേജ് കാമ്പസില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നായി പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് സ്റ്റെപ് അംഗങ്ങള്‍. ഷാര്‍ജ, അബുദാബി സ്റ്റേറ്റ് എസ് കെ എസ് എസ് എഫ് കമ്മറ്റികളുടെ സഹകരണത്തോടെ നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായുള്ള സുപ്രധാന പരിപാടിയാണ് റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍.

പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്ല്യാര്‍ മുഖ്യാതിഥിയായിരിക്കും. വിവിധ സെഷനുകളില്‍ ബിജേഷ് കൊണ്ടോട്ടി, ഷമീര്‍ മുഹമ്മദ്, ഷബീറലി, ജിതേഷ് കണ്ണൂര്‍, തങ്ങള്‍ ചെമ്പകത്ത് ക്ലാസെടുക്കും. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി.ഹംസ, റിയാസ് നരിക്കുനി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വിദ്യാര്‍ത്ഥികള്‍ കൃത്യ സമയത്ത് ക്യാമ്പ് സൈറ്റില്‍ എത്തിച്ചേരണമെന്ന് സ്റ്റേററ് കോ-ഓഡിനേറ്റര്‍ റഷീദ് കോടിയൂറ അറിയിച്ചു.
- Skssf Trend

SKSSF സില്‍വര്‍ ജൂബിലി; സ്വാഗതസംഘം സമ്പൂര്‍ണ്ണയോഗം ജനു. ഒന്നിന്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല സ്വാഗതസംഘം സമിതിയുടെയും വിവിധ സബ് കമ്മറ്റി അംഗങ്ങളുടെയും സമ്പൂര്‍ണ്ണ യോഗം ജനുവരി ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ സംബന്ധിക്കണമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു.
- SKSSF STATE COMMITTEE

ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്

കോഴിക്കോട് : ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ചൊവ്വ) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് ജനുവരി 3-ന് ശനിയാഴ്ച റബീഉല്‍ അവ്വല്‍ 12 ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്കു വേണ്ടി നാഇബ് ഖാസി അബ്ദുല്‍മജീദ് ബാഖവി എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

മുന്‍ഗാമികളുടെ പാതയില്‍ ഉറച്ച് നില്‍ക്കുക : പള്ളിക്കര ഖാസി

ഉപ്പള : കേരള മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന ജാലക ശക്തി ആദര്‍ശ പ്രതിബദ്ധതയായിരുന്നു വെന്നും മതത്തിന്റെ വഴിയിലേക്ക് സമുദായത്തെ നയിച്ച പൂര്‍വ്വ സൂരികളാണ് യഥാര്‍ത്ഥ നവോത്ഥാന ശില്‍പികളെന്നും അത്തരം പൂര്‍വ്വ സൂരികളുടെ പാതയില്‍ ഉറച്ച് നിന്ന് ഐക്യത്തോടെ സുന്നത്ത് ജമാഅത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമൂഹം തയ്യാറകണമെന്ന് പള്ളിക്കര സംയുക്ത ഖാസി പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പച്ച മുഖാമുഖം പരിപാടി ഉള്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍, സലീം ഫൈസി ഇര്‍ഫാനി, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ത്ഥഫ അഷ്‌റഫി കക്കുപ്പടി, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, അബ്ദു സലാം ദാരമി ആലംപാടി, അബ്ദുല്‍ ഹമീദ് മദനി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, എസ്.വി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹാജി ഫഖ്‌റുദ്ദീന്‍ സാഹിബ്, അബൂബക്കര്‍ സാലൂദ് നിസാമി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, അബ്ബാസ് ദാരിമി കമ്പാര്‍, മജീദ് ദാരിമി മുഹമ്മദ് ഫൈസി കജ, ഹൈദര്‍ ദാരിമി, സുബൈര്‍ നിസാമി, ഹമീദ് അര്‍ഷദി, ഇസ്മാഈള്‍ ഫൈസി, റശീദ് മൗലവി, പി.എച്ച്. അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF മീലാദ് കാമ്പയിന് അന്തിമ രൂപമായി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന മീലാദ് കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമ രൂപമായി. 'അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക്'എന്ന പ്രമേയവുമായി റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ ഒരമാസം നീണ്ട് നില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ ശാഖാതലം മുതല്‍ സംസ്ഥാനതലം വരെ വിവിധ പരിപാടികള്‍ നടക്കും. പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍, മീലാദ് റാലികള്‍, പ്രഭാഷണങ്ങള്‍, ലഘുലേഖ വിതരണം, കലാ സാഹിത്യ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. പരിപാടി വന്‍ വിജയമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
- SKSSF STATE COMMITTEE

islamonweb.net ന്റെ കന്നഡ പതിപ്പിന് ഇന്ന് തുടക്കം കുറിക്കും

പുത്തൂര്‍ : ഓണ്‍ലൈന്‍ ദഅവാ രംഗത്ത് വേറിട്ടൊരു ചരിത്രം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന മിഷന്‍സോഫ്റ്റ്‌ ഫൌണ്ടേഷന്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. ഇസ്‌ലാംഓണ്‍വെബ്‌.നെറ്റിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് സൈറ്റിന്റെ കന്നഡ ഭാഷാ പതിപ്പിന് ഇന്നു തുടക്കം കുറിക്കപ്പെടുകയാണ്.

കര്‍ണ്ണാടകയിലെ പുത്തൂര്‍ - കുംബ്രയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാടക ഇസ്ലാമിക് സെന്ററില്‍ വെച്ചു ഇന്ന് പകല്‍ നടക്കുന്ന പ്രൌഡമായ സദസ്സില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശവറാ ട്രഷറര്‍ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തോകോയ തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍, സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉള്‍പ്പടെയുള്ള പ്രമുഖര്‍ സംബന്ധിക്കും. കന്നഡ പതിപ്പ് എഡിറ്റര്‍ യുസുഫ് മുണ്ടോള്‍ സൈറ്റിനെ സദസ്സ്യര്‍ക്ക് പരിചയപ്പെടുത്തും.
- Faisal Niyaz

പുതുലോകത്തിന് ധാര്‍മികതയുടെ പരിസരങ്ങളെ സൃഷ്ടിച്ചു നല്‍കുക : റഷീദലി ശിഹാബ് തങ്ങൾ

ഷാര്‍ജ : സര്‍വ മേഖലകളിലും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആധുനിക ലോകത്തിലെ ജനതക്ക് സാമൂഹിക പുരോഗതിക്കൊപ്പം ധാര്‍മികതയുടെ പരിസരം സംവിധാനിച്ചു നല്‍കി ബാധ്യത നിര്‍വഹിക്കാന്‍ ഓരോ വിശ്വാസിയും തയാവാണമെന്നു കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻപാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. പണിതുയര്‍ത്തിയ കലാലയങ്ങളും നേടിയെടുത്ത അറിവും സമൂഹത്തിനു പ്രതീക്ഷയും ആശ്വാസവും നല്കികൊണ്ടിരിക്കണമെന്നു തങ്ങള്‍ അഭിപ്രായപ്പെട്ടു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ഷാര്‍ജയിലെത്തിയ തങ്ങള്‍ക്ക് ഷാർജ ഇന്ത്യൻ ഇസ്ലാമിക് ദഅവാ സെൻറിന്റെയും ദാറുൽ ഹുദാ ഇസ്ലാമിക് യുനിവേഴ്സിറ്റി ഷാർജ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.

അഹമദ് സുലൈമാന്‍ ഹാജി അധ്യക്ഷതയില്‍ കടവല്ലൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്തഫ ഹുദവി ആക്കൊട് മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് കേന്ദ്രമായി ആരംഭിക്കുന്ന ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് പ്രൊജക്ട് അസ്ഗര്‍ അലി ഹുദവി വിശദീകരിച്ചു. ഖലീല്‍ റഹ്മാന്‍ കാഷിഫി, സബ്രത്ത് റഹ്മാനി, ത്വാഹ സുബൈര്‍ ഹുദവി, ബഷീര്‍ പടിയത്ത്‌, ഷാഫി, നാസര്‍, സഹദ് പുറക്കാട്, അലികുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ള ചേലേരി സ്വാഗതവും റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
- ishaqkunnakkavu

വിസ്മയം തീര്‍ത്ത് 'മര്‍കസ് എക്‌സ്‌പോ'

തിരൂരങ്ങാടി : വിസ്മയങ്ങളുടെ മായാലോകം സൃഷ്ടിച്ച് 'മര്‍കസ് എക്‌സ്‌പോ'14' ശ്രദ്ധേയമാകുന്നു. കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് എട്ട് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം മുതല്‍ തന്നെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ച് മണി വരെ സ്ത്രീകള്‍ക്ക് മാത്രമായി സന്ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയതോടെ സംഘാടകര്‍ പ്രതീക്ഷച്ചതിലുമധികമായിരുന്നു ജനത്തിരക്ക്. സ്ത്രീകളും കുട്ടികളും വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമടക്കം ഒട്ടനവധി പേര്‍ ഇതിനകം തന്നെ എക്‌സ്‌പോ സന്ദര്‍ശിച്ചു കഴിഞ്ഞു. 

റീജ്യണല്‍ സയന്‍സ് സെന്ററിന്റെ പ്ലാനറ്റേറിയം, ഐ. എസ്. ആര്‍. ഒ, മെല്‍റ്റിംങ് മാന്‍, ഇസ്‌ലാമിക് മെസേജ്, അമ്പതിലധികം ഭാഷകളിലെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍, ഖുര്‍ആനിന്റെ എറ്റവും ചെറിയ കൈയ്യെഴുത്ത് പ്രതി, ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്, സംസാരിക്കുന്ന അമേരിക്കന്‍ പാവ, മജീഷ്യന്‍ എം. എം പുതിയത്തിന്റെ മാജിക് ഷോ, പുരാവസ്തു ശേഖരം, ലഹരിക്കെതിരെ ശാസ്ത്രീയ മാജിക്, നൂറില്‍പരം രാജ്യങ്ങളുടെ കറന്‍സികള്‍, 200ല്‍പരം രാജാക്കന്മാരുടെ നാണയങ്ങള്‍ തുടങ്ങി നിരവധി സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 28ന് എക്‌സ്‌പോ സമാപിക്കും.
- KUNDOOR MARKAZ

കുണ്ടൂര്‍ മര്‍ക്കസ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മര്‍ക്കസ് എക്സ്പോ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ മകന്‍ മിയാസലി ശിഹാബ് തങ്ങളും ഒഡെപെക് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

- uvais muhammed

SKSSF സംസ്ഥാന ഇബാദിന് പുതിയ ഭാരവാഹികള്‍

സാലിം ഫൈസി കൊളത്തൂര്‍ - ആസിഫ് ദാരിമി പുളിക്കല്‍ - അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി
പൊന്നാനി : എസ് കെ എസ് എസ് എഫ് ദഅ്‌വാ വിഭാഗമായ ഇബാദിന് പുതിയ ഭാരവാഹികളായി. സാലിം ഫൈസി കൊളത്തൂര്‍ (ഡയറക്ടര്‍), വി ആസിഫ് ദാരിമി പുളിക്കല്‍ (ചെയര്‍മാന്‍), ഡോ. അഫ്‌സല്‍ എറണാകുളം, ഹസന്‍ ദാരിമി കണ്ണൂര്‍, അബ്ദുറസാഖ് പൊന്നാനി (വൈ. ചെയര്‍.) അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി (ജന. കണ്‍.) കെ എം ശരീഫ് പൊന്നാനി (വര്‍ക്കിങ് കണ്‍.) ഷാജു ഷമീര്‍ അസ്ഹരി, യഹ് യ വെള്ളയില്‍ കോഴിക്കോട് (കണ്‍.) അബദുല്ല റഹ്മാനി കാസറഗോഡ്, സാജിദ് നിലമ്പൂര്‍ (ഓര്‍ഗനൈസര്‍)

സി എച്ച് ത്വയ്യിബ് ഫൈസി, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, സിംസാറുല്‍ ഹഖ് ഹുദവി (യു എ ഇ), ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് (ആന്ധ്രപ്രദേശ്), അഹ്മദ് വാഫി കക്കാട്, സി ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ (കണ്‍സള്‍ട്ടി പാനല്‍) ഡോ. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ (സെക്രട്ടേറിയറ്റ് ഇന്‍ ചാര്‍ജ്)

മുഹമ്മദലി മാസ്റ്റര്‍ പനങ്ങാങ്ങര, അബൂബക്കര്‍ പാലൊളി, ഷബിന്‍ മുഹമ്മദ് കോഴിക്കോട്, ഇഖ്ബാല്‍ കെ ടി കെ തിരൂരങ്ങാടി, ശമീര്‍ ഫൈസി ഒടമല, അബൂബക്കര്‍ പി അലനല്ലൂര്‍ പാലക്കാട്, സി എച്ച് മുത്തലിബ് ഫൈസി കണ്ണൂര്‍, അബ്ദുല്ലാഹി ലക്ഷദ്വീപ്, മുഹമ്മദ് റഫീഖ് ചെന്നൈ, ഇസ്മായില്‍ വേങ്ങര, സദഖത്തുല്ല, മുതീഉല്‍ ഹഖ് നിസാമി, സിദ്ദീഖ് ബദ്‌രി തൃശൂര്‍, അബ്ദുറഹ്മാന്‍ അന്‍വരി തൃശൂര്‍, ആബിദ് ഹുദവി തച്ചണ്ണ, ഷബീറലി പനമരം വയനാട്, ഇബ്രാഹിം ഫൈസി ഉഗ്രപുരം (പ്ലാനിങ് സെല്‍ അംഗങ്ങള്‍).

കോമുക്കുട്ടി ഹാജി ചേളാരി, ടി വി സി അബ്ദുസ്സമദ് ഫൈസി കോഴിക്കോട്, അബ്ദുറഹ്മാന്‍ ഫൈസി ഇരുമ്പന്‍, അഹമ്മദുണ്ണി കാളാച്ചാല്‍, അബ്ദുല്‍ ഖാദര്‍ കെ കൊളത്തറ കോഴിക്കോട്, ശമീര്‍ ദാരിമി കണ്ണൂര്‍, മുഹമ്മദ് നസീം പി കോട്ടയം, മുഹമ്മദ് സലാഹുദ്ദീന്‍ യമാനി, ഹസന്‍ പരിയാരം കണ്ണൂര്‍, അബ്ദുസ്സലാം എം നാട്യമംഗലം പാലക്കാട് (വര്‍ക്കിങ് ഗ്രൂപ്പ്).
- Rafeeq CK

റബീഉല്‍ അവ്വല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട് : ഇന്ന് (തിങ്കള്‍) സഫര്‍ 29-ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

മഞ്ചേരിയിൽ നടന്ന SKSSF ക്യാമ്പസ് കോള്‍ സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

- SKSSF STATE COMMITTEE

സി എം ഉസ്താദ്‌ പണ്ഡിത ജ്യോതിര്‍ഗോളത്തിലെ സൂര്യ തേജസ്‌ : കുമ്പുല്‍ സയ്യിദ് എ പി എസ് തങ്ങള്‍

അനുസ്മരണ സമ്മേളനം സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ദേളി : നൂറു കണക്കിന് മഹല്ലുകള്‍ നിയന്ത്രിക്കുകയും മത നേതൃത്വത്തിന്റെ ഉന്നത സ്ഥാനത്ത് വിരാജിക്കുകയും ചെയ്ത ഷഹീദെ മില്ലത്ത് സി എം ഉസ്താദ് പണ്ഡിത ജ്യോതിര്‍ഗോളത്തിലെ തുല്യതയില്ലാത്ത പണ്ഡിത തേജസ്‌ ആയിരുന്നുവെന്നു സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ കുമ്പുല്‍ പറഞ്ഞു. ദേളി ശാഖ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സി എം ഉസ്താദ് അഞ്ചാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1974 ല്‍ ഖാസി യായി സി എം ഉസ്താദ് തുടക്കം കുറിച്ച അതെ സ്ഥലത്ത് അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ വിസ്മയം തുളുമ്പുന്ന അനുസ്മരണ വേദി അദ്ദേഹത്തെ സ്നേഹിക്കുന്ന ബഹു ജന വിശ്വാസികള്‍ക്ക് കുളിരണിയിക്കുന്ന നവ്യാനുഭുതിയായി. ഗോള ശാസ്ത്രത്തിലും ഇസ്ലാമിക കര്‍മ മണ്ഡലങ്ങില്‍ നിന്ന് മുതല്‍ ഭാഷ ശാസ്ത്രത്തിലും ആഘാത പാണ്ടിത്യം ഉള്ള ഉസ്താദ് ആത്മീയ - പൊതു രംഗത്തെ തുല്യത ഇല്ലാത്ത മഹാനുഭാവന്‍ ആയിരുന്നു എന്നും സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രയോഗികവല്കരിച്ച പ്രഥമ പണ്ഡിതനായിരുന്നു സി എം ഉസ്താദ്, മുസ്ലിം കാസറഗോഡിന്റെ വിശ്വനായ വിദ്യാഭ്യാസ നവോത്ഥാന അദ്ദേഹം എന്നും അദ്ദേഹത്തെ പാതിരാവിന്റെ കൂരുരിട്ടില്‍ ഇല്ലായ്മ ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ എല്ലാ ശ്രമങ്ങളും ബന്ധപെട്ടവര്‍ നടത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

ദേളി ബദര്‍ ജമാഅത്ത് പ്രസിഡണ്ട്‌ കല്ലട്ര അബ്ദുല്‍ കാദര്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രടറി സത്താര്‍ പന്തലൂര്‍ ചില കോണുകളില്‍ നിന്ന് പുറപ്പെട്ട വെളിപ്പെടുത്തലുകളെ പരാമര്‍ശിച്ചു കൊണ്ട് കേസ് കാര്യം, ആനുകാലിക വിശദീകരണ പ്രഭാഷണം നടത്തി. ഡോ സലിം നദ്‍വി വെളിയംബ്ര അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ ബാഖവി, റഷീദ് മാസ്റര്‍, ഹമീദ് കുണിയ, സി ബി ബാവ ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക ശഹുല്‍ ഹമീദ് മൗലവി, അബ്ദുള്ള കുഞ്ഞി ദേളിവളപ്പ്, മൊയ്തു മുസ്ലിയാര്‍, അബ്ദുള്ള കുഞ്ഞി ഉലൂജി, മൂസ പള്ളിപ്പുഴ, ഖാലിദ്‌ പൊവ്വല്‍, ടി കണ്ണന്‍, ടി നാരായണന്‍, അബ്ദുല്‍ കാദര്‍ കളനാട്, അബ്ദുള്ള സഅദി, ഷാഫി ചെമ്പരിക്ക, ഹനീഫ് ഹാജി, അബ്ദുള്ള യമാനി, സാബിര്ദേളി, തസ്ലിംദേളി, ഫൈസല്‍ ഡി എ, മഹ്മൂദ് ദേളി, റാഷിദ്‌ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
- Abdul Samad

അല്‍ മുസ്‌ലിമൂന ഫീ കേരള വിവര്‍ത്തനം ചെയ്ത് വാഫി വിദ്യര്‍ഥി

തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി രചിച്ച അല്‍ മുസ്‌ലിമൂന ഫീ കേരള ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. കുണ്ടൂര്‍ മര്‍കസിലെ വാഫി വിദ്യാര്‍ഥി ഹാരിസ് തയ്യിലക്കടവാണ് കൃതി ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യുന്നത്. കേരള മുസ്‌ലിംകളുടെ ചരിത്രവും വികാസവും സമഗ്രമായി പ്രതിപാദിക്കുന്ന കൃതി വിവിധ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

പുസ്തകത്തിന്റെ പ്രകാശന കര്‍മം കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ഇസ്‌ലാമിക കലോത്സവങ്ങളിലും വാഫി ഫെസ്റ്റുകളിലും പ്രതിഭയായിട്ടുള്ള വിവര്‍ത്തകന്‍ ചേളാരി തയ്യിലക്കടവില്‍ ഉമര്‍ മുസ്‌ലിയാര്‍-ഖദീജ ദമ്പതികളുടെ മകനാണ്. വിദ്യാര്‍ഥി സംഘടന തസ്ഖീഫാണ് പുസ്തകം പുറത്തിറക്കുന്നത്.
- uvais muhammed

തഫക്കുര്‍'15 SKSSF മലപ്പുറം ജില്ല ത്വലബാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് ജനുവരി 9, 10 തൃപ്പനച്ചിയില്‍

മലപ്പുറം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മലപ്പുറം ജില്ലാ ത്വലബാവിംഗ് സംഘടിപ്പിക്കുന്ന ത്വലബാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് തഫക്കുര്‍'15 ജനുവരി 9, 10 (വെള്ളി, ശനി) തൃപ്പനച്ചി കൊടിമരത്തിങ്ങല്‍ നടക്കും. മലപ്പുറം ജില്ലയിലെ ദര്‍സ്, അറബിക് കോളജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ത്വലബാ വിംഗ് മുതഅല്ലിമീങ്ങളുടെ പുരോഗതിക്കു വേണ്ടിയുള്ള ഉപകാര പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വിവിവിധ സെക്ഷനുകളായി നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ ദര്‍സ് അറബിക് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, വി.കെ ഹാറൂണ്‍ റഷീദ്, ശമീര്‍ ഫൈസി ഒടമല, ശഹീര്‍ അന്‍വരി പുറങ്ങ്, സി.ടി.എ ജലീല്‍ പട്ടര്‍ക്കുളം, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജലീല്‍ ഫൈസി അരിമ്പ്ര, ശിഹാബ് കുഴിഞ്ഞോളം, ജഹ്ഫര്‍ ഫൈസി പഴമള്ളൂര്‍, വി.എ മജീദ് വാണിയമ്പലം, നൗഷാദ് ചെട്ടിപ്പടി, വി.ഉമര്‍ ദാരിമി പുളിയക്കോട്, പി.താജുദ്ദീന്‍ മൗലവി, സി.എം ശമീര്‍ ഫൈസി, ഉമറുല്‍ ഫാറൂഖ് മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, എം.എ ജലീല്‍ വേങ്ങര, നൂറുദ്ധീന്‍ യമാനി, സയ്യിദ് ഫാരിസ് തങ്ങള്‍, റാഷിദ് വി.ടി വേങ്ങര സംസാരിച്ചു.
- najeebulla mohammed

SKSSF മനുഷ്യജാലിക രാജ്യത്തിന്റെ നന്മക്ക് : മുനവ്വറലി ശിഹാബ് തങ്ങള്‍

കാസര്‍ഗോഡ് : റിപ്ലബിക്ക് ദിനത്തില്‍ രാഷ്ട്ര രക്ഷക്ക് സൗഹ്യദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലിക ഫാസിസത്തിനും തീവ്രവാദത്തിനുമെതിരെയുള്ള രാജ്യ നന്മക്ക് കൈകോര്‍ക്കലാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ജില്ലാ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മുജീബ് തളങ്കരക്ക് നല്‍കി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, തയലാങ്ങാടി ജൂമുഅ മസ്ജിദ് ഖത്തീബ് അബ്ദൂല്‍ ഹമീദ് മദനി, കെ. എം. സൈനുദ്ദീന്‍ ഹാജി, കൊല്ലംബാടി സിദ്ധീഖ് നദ്‌വി ചേരുര്‍, മുഹമ്മദ് കുട്ടി നിസാമി വയനാട്, യു. ബഷീര്‍ ഉളിയത്തടുക്ക, ദൃശ്യ മുഹമ്മദ് കുഞ്ഞി, മൂജീബ് തളങ്കര, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ ജില്ലാ ട്രഷറര്‍ ലത്തീഫ് മൗലവിചെര്‍ക്കള, മഹ്മൂദ് ദേളി, സൂബൈര്‍ നിസാമി, ഖലീല്‍ഹസനി, ചുരി, എം. എ. ഖലീല്‍, കെ എസ് മുഹമ്മദ്കൂഞ്ഞിഹാജ് തയലാങ്ങാടി, എ. എ സിറാജൂദ്ധീന്‍ ഖാസിലൈന്‍, പള്ളം മുഹമ്മദ്കുഞ്ഞി ഹാജി, ബി. എം. എ ഖാദര്‍ ചെങ്കള, മൂജീബ് തയലാങ്ങാടി, ബി എം അബ്ദുറഹ്മാന്‍തയലാങ്ങാടി, ഖാദര്‍ കണ്ണമ്പളി, ഹാരിസ്‌ ബെദിര, സാലിം ബെദിര, പി. ച്ച് അസ്ഹരി ആദൂര്‍, ഹാരിസ് ഖാളിമുഖം, സുഹൈല്‍ഫൈസി, ബഷാല്‍ കണ്ടത്തില്‍, ശബീര്‍ കണ്ടത്തില്‍, സലാം ബാഡുര്‍, കെ എം അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, അബൂബക്കര്‍ ഹുദവി ഖാസിലൈന്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ പങ്കെടുത്തു.
- Secretary, SKSSF Kasaragod Distict Committee

SKIC ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ദമ്മാം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായി സൌദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ (എസ് കെ ഐ സി) ഈസ്റ്റേണ്‍ പ്രൊവിന്‍സ് മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ (ചെയര്‍മാന്‍), സി.എച്ച്. മൌലവി, ഖാസി മുഹമ്മദ്, മരക്കാര്‍ കുട്ടി ഹാജി, മാമ്മു ഹാജി, ബഹാഉദ്ദീന്‍ നദ്‍വി (വൈസ് ചെയര്‍മാന്‍). ഫവാസ് ഹുദവി പട്ടിക്കാട് (പ്രസിഡന്റ്), സുഹൈല്‍ ഹുദവി, സക്കരിയ്യ ഫൈസി, ഹംസ ഫൈസി റിപ്പണ്‍, എ.കെ. ഇബ്റാഹീം (വൈസ് പ്രസിഡന്റ്). മുഹമ്മദ് ജലാലുദ്ദീന്‍ മമ്പുറം (ജനറല്‍ സെക്രട്ടറി), ഇസ്ഹാഖ് അലി കോടൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി), റാഫി ഹുദവി, സുഹൈല്‍ കാരന്തൂര്‍, സൈഫുദ്ദീന്‍ (ജോ.സെക്രട്ടറി). ഉമര്‍ ഓമശ്ശേരി (ട്രഷറര്‍) എന്നിവരെയും സെക്രട്ടറിയേറ്റ് അംഗങ്ങളായി മാഹീന്‍ വിഴിഞ്ഞം, ഇബ്റാഹീം ഓമശഅശേരി, മുസ്തഫ ദാരിമി, മുസ്തഫ റഹ്‍മാനി, അബൂ ജിര്‍ഫാസ് മൌലവി, ശരീഫ് ദാരിമി, ഹുസൈന്‍ ചേലേംബ്ര എന്നിവരെയും തെരഞ്ഞെടുത്തു.

സബ് കമ്മിറ്റികള്‍
ഇസ്തിഖാമ : സകരിയ്യ ഫൈസി (ചെയര്‍മാന്‍), ശരീഫ് ദാരിമി (വൈസ് ചെയര്‍മാന്‍), മുസ്തഫ ദാരിമി (കണ്‍വീനര്‍), സുഹൈല്‍ ഹുദവി (ജോ. കണ്‍വീനര്‍).

ട്രെന്റ് : ഖാദര്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), ശരീഫ് ആലുവ (വൈ.ചെയര്‍മാന്‍), അബ്ദുറഹ്‍മാന്‍ പൂനൂര്‍ (കണ്‍വീനര്‍), അന്‍സാര്‍ കൊടുവള്ളി (ജോ. കണ്‍വീനര്‍).

സഹചാരി : ഉമര്‍ ഓമശ്ശേരി (ചെയര്‍മാന്‍), മാഹീന്‍ വിഴിഞ്ഞം (വൈസ് ചെയര്‍മാന്‍), മുസ്തഫ റഹ്‍മാനി (കണ്‍വീനര്‍), നജീബ് ലുലു (ജോ. കണ്‍വീനര്‍).

വിഖായ : നജീബ് ചീക്കിലോട് (ചെയര്‍മാന്‍), മജീദ് കുറ്റിക്കാട്ടൂര്‍ (വൈസ് ചെയര്‍മാന്‍), ഇല്യാസ് തള്ളച്ചിറ (കണ്‍വീനര്‍), ഫസലുറഹ്‍മാന്‍ മഞ്ചേരി (ജോ. കണ്‍വീനര്‍)

മദ്റസാ വിംഗ് : സി.എച്ച്. മൌലവി (ചെയര്‍മാന്‍), എ.കെ. ഇബ്റാഹീം (വൈസ് ചെയര്‍മാന്‍), ഇബ്റാഹീം ഓമശ്ശേരി (കണ്‍വീനര്‍), ഗഫൂര്‍, മാഹീന്‍ (ജോ. കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സി.എച്ച് മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം ഫവാസ് ഹുദവി പട്ടിക്കാട് ഉദ്ഘാടനം ചെയ്തു. നജ്‍മുദ്ദീന്‍ വാണിയംബലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മരക്കാര്‍ കുട്ടി ഹാജി പുതിയ കമ്മിറ്റിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഉമര്‍ ഓമശ്ശേരി സ്വാഗതവും ജലാല്‍ മൌലവി നന്ദിയും പറഞ്ഞു.
- favas thayyil

നവീന വാദികളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി SKSSF മുഖാമുഖം സമാപിച്ചു

കാസര്‍കോട് : പൂര്‍വ്വ ചര്യകള്‍ ഖുറാഫത്തായി ചിത്രീകരിച്ചും സ്വഹാബത്തിനെ അനാദരിച്ചും ത്വാബിഉകളെ അവമതിച്ചും പണ്‍ഡിതരെ പഴിപറഞ്ഞും തങ്ങന്മാരെ പരിഹസിച്ചും സുന്നികളെ മുശ്‌രിക്കുകളാക്കിയും മഹത്തുകളായ പൂര്‍വ്വ സൂരികള്‍ കണിച്ച് തന്ന പവിത്രവും പരിപാവനുമായ മാര്‍ഗദര്‍ശണങ്ങളെ ഇല്ലായിമ ചെയ്ത് കൊണ്ടിരിക്കുന്ന നവീന വാദികള്‍ക്ക് പൊള്ളത്തരങ്ങള്‍ സമൂഹ മധ്യത്തില്‍ തുറന്ന് കാട്ടി കൊണ്ട് സില്‍വര്‍ ജൂബിലിയുടെ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം ഉപ്പള ഹിദായത്ത് നഗര്‍ മെട്രോ പ്ലാസയില്‍ സമാപിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷതയില്‍ പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, അബ്ദു സലാം ദാരമി ആലംപാടി, അബ്ദുല്‍ ഹമീദ് മദനി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, എസ്.വി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹാജി ഫഖ്‌റുദ്ദീന്‍ സാഹിബ്, അബൂബക്കര്‍ സാലൂദ് നിസാമി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, അബ്ബാസ് ദാരിമി കമ്പാര്‍, മജീദ് ദാരിമി മുഹമ്മദ് ഫൈസി കജ, ഹൈദര്‍ ദാരിമി, സുബൈര്‍ നിസാമി, ഹമീദ് അര്‍ഷദി, ഇസ്മാഈള്‍ ഫൈസി, റശീദ് മൗലവി, പി.എച്ച്. അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

കൂണ്ടൂര്‍ മര്‍ക്കസ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടന തസ്ഖീഫുത്വലബ പുറത്തിറക്കുന്ന കയ്യൊപ്പ് ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു

- uvais muhammed

ചെത്ലാത്ത് ദ്വീപ് SKSSFന്റെ ആഭിമുഖ്യത്തില്‍ മജ്‍ലിസുന്നൂര്‍ സംഘടിപ്പിച്ചു

ലക്ഷദ്വീപ് : ചെത്ലാത്ത് ദ്വീപ് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ മാസാന്തരം നടത്തപ്പെടുന്ന മജ്‍ലിസുന്നൂറും ദിക്റ് സ്വലാത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മതപ്രഭാഷണത്തിന് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുറഊഫ് ഫൈസി നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മജ്‍ലിസുന്നൂറിലും ദിക്റ് സ്വലാത്തിലും ചെത്ത്ലാത്ത് ദ്വീപ് നാഇബ് ഖാസിയും എസ് കെ എസ് എസ് എഫ് പ്രസിഡന്റുമായ ഹാഫിള് ഹുസൈനലി ഫൈസി, അബ്ദുറഊഫ് ഫൈസി, യാസീന്‍ ഫൈസി, മിര്‍ഷാദ് യമാനി, റാഫി അശ്റഫി, അസ്ഹര്‍ ദാരിമി, കാദര്‍ യമാനി, ആബിദ് യമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rafeekriswan edanilam

കുണ്ടൂര്‍ മര്‍ക്കസ് സിമ്പോസിയം ഡിസംബര്‍ 26ന്

- KUNDOOR MARKAZ