Institutions

സമസ്തയുടെ സ്ഥാപനങ്ങള്‍
വിദ്യാസമ്പന്നരും നവീന കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനും, പുതിയ ലോകക്രമത്തിന്‍റെ ചുറ്റുപാടുകളെ അടുത്തറിയാനും പ്രാപ്തിയും കഴിവുമുള്ള അഭ്യസ്ത വിദ്യരായ തലമുറ ഏതൊരു സമൂഹത്തിന്‍റെയും സ്വപ്നമാണ്. നാളെയുടെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി സമസ്തയും അതിന്‍റെ കീഴ്ഘടകങ്ങളും വ്യത്യസ്തമായ കലാലയങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും ശ്രമിക്കുന്നു. ഭൗതികതയുടെ അതിപ്രവാഹത്തിനിടയിലും മതകീയ ആദ്ധ്യാത്മിക വിദ്യാഭ്യാസം അതിന്‍റെ തനിമയോടെയും തന്മയത്വത്തോടെയും ആര്‍ജ്ജിച്ചു കൊണ്ടുള്ള ഒരു വിദ്യാര്‍ത്ഥി നിരയെയാണ് സമസ്ത വിഭാവനം ചെയ്യുന്ന നൂതന വിദ്യാഭ്യാസ സമിതിയുടെ സവിശേഷത. വൈജ്ഞാനിക മേഖലകളില്‍ ഇതിനകം തങ്ങളുടെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ച് പ്രശോഭിച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രസ്തുത സ്ഥാപനങ്ങളുടെ സംഭാവനകളാണ്. ദീനീസേവനവും വൈജ്ഞാനികോന്നമനവും മാത്രം മുഖമുദ്രയാക്കിയ ഇത്തരം സ്ഥാപനങ്ങള്‍ സമസ്തക്ക് അതിന്‍റെ പ്രൗഢിയും യശസ്സും വര്‍ദ്ധിപ്പിച്ച് ഇന്നും നിലകൊള്ളുന്നു.

ജാമിഅഃ നൂരിയഃ അറബിക് കോളെജ്, പട്ടിക്കാട്
തെന്നിന്ത്യയില്‍ ഇതിനകം പ്രശസ്തവും പ്രമുഖവുമായിത്തീര്‍ന്ന മതകലാലയങ്ങളിലൊന്നാണിത്. 1962 ല്‍ തുടക്കം കുറിക്കപ്പെട്ട ഈ മഹത് സ്ഥാപനം അതിന്‍റെ പ്രവര്‍ത്തനപഥത്തില്‍ അരദശാബ്ദത്തോളം പൂര്‍ത്തിയാക്കിയിരിക്കയാണിപ്പോള്‍. ഇവിടെ നിന്നും പഠനസപര്യ പൂര്‍ത്തിയാക്കി മൗലവി ഫാസില്‍ ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവന തല്‍പ്പരതയോടെ സമുദായ സേവനത്തില്‍ വ്യാപൃതരായി കഴിയുന്നു. മുത്വവ്വല്‍, മുഖ്തസര്‍ കോഴ്സുകളിലേക്ക് പ്രവേശനം നല്‍കപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിതമായ നൂറുല്‍ ഉലമാ എന്ന വിദ്യാര്‍ത്ഥി സമാജം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഇതിന്‍റെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന അല്‍മുനീര്‍ മാസിക വിഭവസമൃദ്ധമായ ഒരു കനപ്പെട്ട സൃഷ്ടിയാണ്. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയന്‍സ് കോളെജ്, ഇസ്ലാമിക് ലൈബ്രറി എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.

ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി, ചെമ്മാട്
ആഗോളതലത്തില്‍ ഇസ്ലാമിക മതപ്രബോധനം ക്രിയാത്മകവും സൃഷ്ടിപരവും കാര്യക്ഷമവുമായി നടത്തുകയെന്ന മഹിതമായൊരു ലക്ഷ്യപ്രാപ്തിക്കായി രണ്ട് ദശാബ്ദത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മഹനീയ സ്ഥാപനമാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി. മലപ്പുറം ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പഞ്ചായത്തിലെ ഹിദായ നഗറില്‍ നില കൊള്ളുന്ന മഹത്തായ വിജ്ഞാനസൗധമാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി. 1983 ഡിസംബര്‍ 25ന് ശിലയിട്ട ഈ വിജ്ഞാന കേന്ദ്രത്തിന്‍റെ കെട്ടിടോദ്ഘാടനം 1986 ഏപ്രില് 7 നും പഠനേദ്ഘാടനം ജൂണ് 26നുമാണ് നടന്നത്. മെയിന്‍ ബില്‍ഡിംഗ്, സി.എച്ച് ഹൈദറൂസ് മുസ്ലിയാര്‍ സൗധം, പി.എം.എസ്.എ പൂക്കോയതങ്ങള്‍ (ഉര്‍ദു ബ്ലോക്ക്), ദാറുല്‍ ഹുദാ മസ്ജിദ് എന്നിവ കേമ്പസിലുണ്ട്. മമ്പുറം മഖാമിനോട് ചേര്‍ന്ന് ഖുതുബുസ്സമാന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കേളേജും ദാറുല്‍ ഹുദാക്ക് കീഴില്‍ നടന്നുവരുന്നു.
ലക്ഷ്യം : പരിശുദ്ധ ഇസ്ലാമിന്‍റെ നിയമസംഹിതകളും പ്രായോഗിക മേന്മകളും ലോകത്തെവിടെയും പ്രബോധനം ചെയ്യപ്പെടേതുണ്ട്. പക്ഷേ, ഭാഷാപരമായ അജ്ഞതയും ഇസ്ലാമിക ലോകചരിത്രം, ആധുനിക ശാസ്ത്രം, സാമൂഹിക വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലെ അപര്യാപ്തതയും നമ്മുടെ പണ്ഡിതന്മാരെ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നിന്നു. ഈ ഗുരുതരമായ വിടവു നികത്തുവാന്‍ അര്‍ഹതയുള്ള പണ്ഡിതന്മാരെ സജ്ജമാക്കുക എന്നതാണ് ദാറുല്‍ ഹുദായുടെ ലക്ഷ്യം.
പ്രവേശനം : സമസ്തയുടെ അഞ്ചാം ക്ലാസ് പാസ്സായവരും പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികളില്‍ നിന്ന് ബുദ്ധിമാന്മാരെ മാത്രം തെരഞ്ഞെടുത്താണ് ദാറുല്‍ ഹുദായില്‍ പ്രവേശനം നല്കുന്നത്. മതപ്രബോധകരെയും ദീനീപ്രവര്‍ത്തകരേയും സജ്ജീകരിക്കുക എന്ന ഏക ലക്ഷ്യമാണ് മുമ്പിലുള്ളതെന്നതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഭക്ഷണ വിദ്യാഭ്യാസ താമസ വകയില്‍ യാതൊരു ഫീസും ഈടാക്കുന്നില്ല. പ്രാഥമിക ചികിത്സയും സ്ഥാപനം വക സൗജന്യമായി നല്കുന്നു.
പാഠ്യപദ്ധതി : തൂലികയും സ്റ്റേജുകളും വാര്‍ത്താ മാധ്യമങ്ങളും ഉപയോഗപ്പെടുത്തി ഇസ്ലാമിനെതിരെ കടന്നാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രബോധക വൃന്ദം വേണ്ടത്ര വിജയിച്ചിട്ടില്ല. നാളത്തെ മതപ്രബോധകര്‍ക്ക് ഈ വിഷയങ്ങളില്‍ മികച്ച പരിശീലനം നല്‍കി സമര്‍ത്ഥരാക്കുക എന്നതാണതിനു പരിഹാരം. ഉപര്യുക്ത വശങ്ങളെല്ലാം വേണ്ടവിധം പരിഗണിച്ച് ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഉലൂമുല്‍ ഖുര്‍ആന്‍, അഖീദ, നഹ്‍വ്, സ്വര്‍ഫ്, തര്‍ക്ക ശാസ്ത്രം, ഇല്‍മുല്‍ ഹദീസ്, തജ്‍വീദ്, തസ്വവ്വുഫ്, ഇസ്ലാമിക ലോക ചരിത്രം, കണക്ക്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, അറബി ഉര്‍ദു ഇംഗ്ലീഷ് മലയാളം ഭാഷകള്‍, മതങ്ങള്‍ ഒരു താരതമ്യ പഠനം മുതലായ വിഷയങ്ങള്‍ ഇവിടെ പഠിപ്പിക്കുകയും വിദ്യാര്ത്ഥികള്‍ക്ക് പൂര്‍ണ്ണമായ തര്‍ബിയത്ത് നല്കുകയും ചെയ്തുവരുന്നു. രാത്രിയും പകലുമുള്‍പ്പെടെ വിദ്യാര്‍ത്ഥിയുടെ മുഴുവന്‍ സമയവും നബിചര്യയനുസരിച്ചായിത്തീരുവാന്‍ പ്രത്യേകം പരിശീലനവും നല്കുന്നു.

കടമേരി റഹ്മാനിയ്യ അറബിക് കോളെജ്
മൂന്നര ദശാബ്ദം ഇതിനകം പിന്നിട്ടുകഴിഞ്ഞ ഈ വൈജ്ഞാനിക സമുച്ഛയം മത ഭൗതിക രംഗത്ത് വിപ്ലവാത്മക പുരോഗതിയാണ് കൈവരിച്ചത്പ്രശസ്തമായ ഒരു അറബിക് കോളെജിനു പുറമെ ബോര്‍ഡിങ്ങ് മദ്റസഅഗതി വിദ്യാകേന്ദ്രംവനിതാ കോളെജ്ഹൈസ്കൂള്‍ഹയര്‍ സെക്കന്‍ററി സ്കൂള്‍പബ്ലിക് സ്കൂള്‍കന്‍പൂട്ടര്‍ അക്കാദമിടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്കുതുബ്ഖാന തുടങ്ങി വിവിധങ്ങളായ പഠന കേന്ദ്രങ്ങള്‍ ഇന്‍ന്‍ ഇതിനുകീഴിലുണ്ട്ഓരോന്നിനും പ്രത്യേകം പ്രത്യേകം സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.

ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സ്, മുണ്ടക്കുളം
ആത്മീയശിക്ഷണത്തിലൂന്നിയ മതഭൗതിക വിദ്യഭ്യാസത്തിലൂടെ ഇസ്ലാമിക കര്‍മ്മശാസ്ത്രം-ലോകചരിത്രം, ആധുനിക ശാസ്ത്രം, സാമൂഹിക വിജ്ഞാനം തുടങ്ങിയ വിശയങ്ങളില്‍ പ്രാപ്തരായ സമൂഹത്തെ വാര്‍ത്തെടുക്കക എന്ന ലക്ഷ്യവുമായി മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളത്ത് നിലകൊള്ളുന്ന മഹത്തായ സ്ഥാപനമാണ് ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്. 2007 മെയ് 11-ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച സ്ഥാപനത്തിലിപ്പോള്‍ ജലാലിയ്യ റാത്തീബ്, ജലാലിയ്യ അഗതി-അനാഥാലയം, ജമാലിയ്യ ശരീഅത്ത് കോളേജ് തുടങ്ങിയ സംരംഭങ്ങള്‍ വിപുലമായ തോതില്‍ പ്രവര്‍ത്തിക്കുന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ട്രഷററും, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ എന്നിവര്‍ വൈസ് ചെയര്‍മാനും അബ്ദുല്‍ ഗഫൂര്‍ ദാരിമി സെക്രട്ടറിയുമായുള്ള കമ്മിറ്റിക്ക് കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

വലിയുല്ലാഹി കിഴിശ്ശേരി തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ(.സി) നിര്‍ദേശാനുസരണം വര്‍ഷങ്ങളായി നടന്ന് വരുന്ന ജലാലിയ്യ റാത്തീബിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച്, ഒരുസ്ഥാപനം തുടങ്ങണമെന്ന മഹാനവര്‍കളുടെതന്നെ നിര്‍ദേശപ്രകാരമാണ് ഈ മഹല്‍ സ്ഥാപനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. സകൂള്‍ നാലാം തരം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് പ്രവേശന പരീക്ഷയില്‍ വിജയിക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം തോറും അഡ്മിഷന്‍ നല്‍കിവരുന്നു. പന്ത്രണ്ട് വര്‍ഷത്തെ പ്രത്യേക പഠന പരിശീലനങ്ങളിലൂടെ സമസ്തയുടെ അംഗീകാരമുള്ള മത ബിരുദവും പുറമെ റഗുലറായി SSLC, +2, യു.ജി.സി അംഗീകാരമുള്ള യൂനിവേഴ്‌സിറ്റി ഡിഗ്രിയും നേടുന്ന പണ്ഡിതരെ സജ്ജരാക്കുകയാണ് സ്ഥാപന ലക്ഷ്യം.

അന്‍വരിയ്യഃ അറബിക്ക് കോളെജ്, പൊട്ടച്ചിറ
സുപ്രസിദ്ധ സൂഫിവര്യനും മഹാമനീഷിയുമായിരുന്ന ബീരാന്‍ ഔലിയ മുഖേന ഇസ്‍ലാം മതമാശ്ലേഷിച്ച പൊട്ടച്ചിറ ബീവി ഫാത്വിമ ഉമ്മയാണ് ഈ മതവിജ്ഞാന സൗധം സ്ഥാപിക്കുന്നതില്‍ താല്‍പര്യമെടുത്ത് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നത്. മൗലവി ഫാസില് അന്‍വരി ആണ് ഇവിടെ നിന്നും നല്കപ്പെടുന്ന ബിരുദം. പുറമെ വിവിധ ഭാഷകളിലും പരിശീലനം നല്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥി കൂട്ടായ്മയായ അന്‍വാറുത്വുലബ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ കീഴില്‍ അല്‍ അസ്ഹര്‍ കൈയ്യെഴുത്തു മാസിക പുറത്തിറങ്ങുന്നു.

ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍, കരുവാരക്കുണ്ട്
ശരീഅത്ത് കോളെജ്, എയ്ഡഡ് അറബിക് കോളെജ്, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ (സി.ബി.എസ്.), വനിതാ കോളെജ്, അനാഥ അഗതി മന്ദിരം എന്നിവയാണ് ദാറുന്നജാത്ത് കമ്മിറ്റി നടത്തിവരുന്ന പ്രധാന സ്ഥാപനങ്ങള്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സായ അഫ്ളലുല്‍ ഉലമാ പരീക്ഷകളില്‍ പലപ്പോഴായി ഉന്നത വിജയം നേടി സ്ഥാപനം അതിന്‍റെ മേല്‍വിലാസം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. നജാത്ത് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, നജാത്ത് ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ എന്നിവ യഥാക്രമം സ്ഥാപക വിദ്യാര്‍ത്ഥികള്‍ക്കായും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായും പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. അന്നജാത്ത്, മര്‍മരം എന്നിവയാണ് സ്ഥാപനത്തിന്‍റെ പ്രധാന കൈയെഴുത്തു മാസികകള്‍. അക്ഷരം എന്നത് നജാത്ത് കാമ്പസ് മാസികയാണ്.

ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി, വെങ്ങപ്പള്ളി
വയനാട് ജില്ലയിലെ കല്‍പ്പറ്റക്കടുത്ത് വെങ്ങപ്പള്ളിയിലാണ് ഈ സ്ഥാപനം. വയനാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ആണ് ഇത് നടത്തുന്നത്. വാഫി ബിരുദമാണ് നല്‍കുന്നത്.

കോട്ടുമല അബൂബകര്‍ മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം
സമസ്തയെന്‍ന പ്രസ്ഥാനത്തിന്‍ ഊര്‍ജ്ജവും ചേതനയും പകര്‍ന്‍നു നല്‍കി അതിന്‍‍റെ അഭിവൃദ്ധിക്കായി സര്‍വ്വസ്വം സമര്‍പ്പിച്ച മഹാനായ പണ്ഡിതനും യുഗപ്രഭാവനുമായ കോട്ടുമല അബൂബകര്‍ മുസ്ലിയാരുടെ സ്മരണാര്‍ത്ഥം സ്ഥാപിതമായ വിജ്ഞാന സൗധമാണ് കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ്. മതവിഷയങ്ങള്‍ സമ്പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അഭ്യസിക്കപ്പെടുന്‍നുവെന്‍നതിനു പുറമെ വ്യത്യസ്ത ഭാഷകളിലും തൊഴിലധിഷ്ഠിത മേഖലകളിലും പരിശീലനം നല്‍കപ്പെടുന്‍നു. നസ്വീഹത്തുത്വുലബ സ്റ്റുഡന്‍സ് അസോസിയേഷന്‍ എന്ന വിദ്യാര്‍ത്ഥി സംഘടനക്ക് കീഴില്‍ നസ്വീഹത്ത് എന്ന തലക്കെട്ടോടെ ത്രിഭാഷാ കൈയെഴുത്ത് മാസിക പുറത്തിറങ്ങുന്‍നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ യുമായി ഇതിനകം ഈ സ്ഥാപനം അഫിലിയേറ്റു ചെയ്തിട്ടുണ്ട്.

റശീദിയ്യഃ അറബിക് കോളെജ്, എടവണ്ണപ്പാറ
ഒരുകാലത്ത് മതവിദ്യാഭ്യാസ രംഗത്ത് ശ്ലാഘനീയവും പ്രസക്തവുമായ സേവനങ്ങളും സംഭാവനകളുമര്‍പ്പിച്ച് പ്രമുഖമായൊരു വിജ്ഞാന സൗധമായി തലയുയര്‍ത്തി നിന്നിരുന്ന വാഴക്കാട് ദാറുല്‍ ഉലൂം ചില അവാന്തര കക്ഷികളുടെ സ്വാര്‍ത്ഥമായ ഇംഗിതങ്ങള്‍ക്കും താല്‍പര്‍യങ്ങള്‍ക്കുമൊത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിടത്തു നിന്നുമാണ് റശീദിയ്യഃയുടെ പിറവി. എട്ട് വര്‍ഷത്തെ വാഫി കോഴ്സാണ് പ്രധാനമായും പഠിപ്പിക്കപ്പെടുന്നത്. വിവിധ ഭാഷകള്‍, വ്യത്യസ്ഥ മത ഭൗതിക വിഷയങ്ങള്‍ എന്നിവകളില്‍ ക്രിയാത്മകമായ പരിശീലനമാണ് നല്‍കപ്പെടുന്നത്. ആര്‍ട്സ് കോളെജില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന് സൗകര്യമുണ്ട്. സ്കൂള്‍ പത്താം തരമാണ് അടിസ്ഥാന യോഗ്യത. പത്താം തരം വരെയുള്‍ക്കൊള്ളുന്ന റശീദിയ്യഃ സെക്കന്‍ററി മദ്റസ അനുബന്ധ സ്ഥാപനമാണ്. വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കുമായി റശീദിയ്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, റശീദിയ്യ ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.

ദാറുന്‍നജാത്ത് അറബിക് കോളെജ്, മണ്ണാര്‍ക്കാട്
യതീംഖാന, അറബിക് കോളെജ്, സെക്കന്‍ററി മദ്റസ, ഹൈസ്കൂള്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍, നഴ്സറി സ്കൂള്‍ എന്നിവ നജാത്ത് കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ്. 1995 - 96 ലാണ് സ്ഥാനപത്തിനു തുടക്കം കുറിക്കപ്പെടുന്നത്. പുതുമയാര്‍ന്നതും വ്യത്യസ്തവുമായ പാഠ്യപദ്ധതിയാണ് നഴ്സറി സ്കൂളിനായി തയ്യാറാക്കിയിരിക്കുന്നത്.

യമാനിയ്യ അറബിക് കോളെജ്, കുറ്റിക്കാട്ടൂര്‍
ശംസുല്‍ ഉലമാ ഇസ്‍ലാമിക് സെന്‍ററിനു കീഴില്‍ നടത്തപ്പെടുന്ന സ്ഥാപനമാണിത്. മതവിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പാഠ്യപദ്ധതിയാണിവിടെ. കൂടാതെ ബോര്‍ഡിംഗ് മദ്റസയും ഇതിനു കീഴിലായുണ്ട്.

ജാമിഅഃ സഅദിയ്യഃ ഇസ്‍ലാമിയ്യഃപാപ്പിനിശ്ശേരി
ഉത്തര കേരളത്തില്‍ ഇസ്‍ലാമിക പഠനം അതിന്‍‍റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ദൗര്‍ലബ്യത്തെയും അസാന്നിദ്ധ്യത്തെയും കുറിച്ചുള്ള ചര്‍ച്ചകളും കൂടിയാലോചനകളുമാണ് ഈ സ്ഥാപനത്തിന്‍‍റെ പിറവിയിലേക്ക് വഴി തെളിയിച്ചത്മതരംഗത്ത് മുഖ്തസര്‍ വരെയും ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ബിരുദാനന്തര ബിരുദവുമാണ് ഇവിടെ നിന്നും നല്‍കപ്പെടുന്നത്കലാ സാഹിത്യ മത്സരങ്ങള്‍സംവാദങ്ങള്‍പ്രസംഗ പരിപോഷണത്തിനായി സമാജങ്ങള്‍വിവിധ കലാ വേദികള്‍ എന്നിങ്ങനെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ സജീവ സാന്നിദ്ധ്യം ഈ സ്ഥാപനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്ബോര്‍ഡിംഗ് മദ്റസയും അനാഥ അഗതി മന്ദിരവും അനുബന്ധ സ്ഥാപനങ്ങളാണ്.

ദാറുല്‍ ഉലൂം അറബിക് കോളെജ്സുല്‍ത്താന്‍ബത്തേരി
കടമേരി റഹ്മാനിയ്യഃ അറബിക് കോളെജിന്‍റെ സിലബസിനനുസൃതമായി ആറു വര്‍ഷം നീളുന്ന മുഖ്തസര്‍ കോഴ്സിലേക്കാണ് ഇവിടെ പ്രവേശനം നല്‍കുന്നത്മറ്റു സ്ഥാപനങ്ങളിലെന്ന പോലെ പ്രത്യേക മുന്‍ഗണനാ ക്രമമൊന്നുമില്ലത്ത മത ഭൗതിക വിദ്യാഭ്യാസം സംയുക്തമായി സമ്മേളിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെയും അനുവര്‍ത്തിക്കപ്പെടുന്നത്വിവിധ രീതിയിലുള്ള ഭാഷാ പരിജ്ഞാനവും ഇവിടെ ലഭ്യമാണ്സീനത്തുത്വുലബ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ എന്ന വിദ്യാര്‍ത്ഥി സംഘടനക്കു കീഴില്‍ പ്രസംഗ തൂലികാ മേഖലകളിലെ പരിപോഷണത്തിനായി ബഹുമുഖ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നുഇതോടൊപ്പം കാര്‍ഷിക പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.

മര്‍ക്കസു സഖാഫത്തില്‍ ഇസ്ലാമിയ്യഃകുണ്ടൂര്‍

മത ഭൗതിക വിഷയങ്ങളില്‍ നല്‍കുന്ന വിദ്യാഭ്യാസത്തിനു പുറമെ ആനുകാലിക ലോക സാഹചര്യത്തിനനുസൃതമായ നൂതന സാങ്കേതിക രംഗത്തെ പരിജ്ഞാനവും നല്‍കപ്പെടുന്നുണ്ടിവിടെമദ്റസ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കാണ് പ്രവേശനംവിദ്യാര്‍ത്ഥികളുടെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ ഉന്നമനത്തിനായി തസ്ഖീഫുത്വുലബാ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തനപഥത്തില്‍ സജീവമാണ്.

ദാറുല്‍ ഹിദായ ഇസ്ലാമിക് കോംപ്ലക്സ്എടപ്പാള്‍
മത ഭൗതിക വിദ്യാഭ്യാസം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആര്‍ജ്ജിച്ചെടുത്ത ഒരു വിദ്യാര്‍ത്ഥി സമൂഹമാണ് ഹിദായയുടെ പ്രഥമ ലക്ഷ്യംഒരു വ്യാഴവട്ടക്കാലം നീളുന്നതാണ് സ്ഥാപനത്തിന്‍റെ ഉദ്ദിഷ്ട കോഴ്സിന്‍റെ കാലാവധിനഴ്സറി സ്കൂള്‍ഓര്‍ഫനേജ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്അല്‍ഹിദായ എന്ന പേരില്‍ ഒരു മലയാള മാസിക പ്രസിദ്ധീകരിക്കപ്പെടുന്നു.

ബാഫഖീ യതീംഖാന, വളവന്നൂര്‍
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ പാഠ്യപദ്ധതിക്കനുസൃതമായി നടന്നുവരുന്ന സ്ഥാപനത്തില്‍ മുഖ്തസര്‍ കോഴ്സിനു പുറമെ വിവിധ ഭാഷകളിലുള്ള പഠന സൗകര്യവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ചുവടുവെച്ച് പ്രസ്തുത മേഖലകളില്‍ വിദഗ്ദ പരിശീലനവും നല്‍കപ്പെടുന്നു. .ടി.സി., വി.എച്.എസ്.സി., യതീംഖാന, സെക്കന്‍ററി മദ്റസ, കമ്പ്യൂട്ടര്‍ അക്കാദമി, ടൈപ്പ്റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇംഗ്ലീഷ്മീഡിയം സ്കൂള്‍, എല്‍.പി. - യു.പി. സ്കൂളുകള്‍, ബോര്‍ഡിംഗ് സ്കൂള്‍, ടെക്നിക്കല്‍ സെന്‍റര്‍, ആതുരാലയങ്ങള്‍ എന്നിവയാണ് അനുബന്ധ സ്ഥാപനങ്ങള്‍. മിസ്ഹാബുല്‍ ഹുദാ എന്ന പേരിലാണ് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിക്കുന്നത്. അല്‍ മിസ്ബാഹ്, അല്‍ഫത്ഹ് എന്നീ മാസികകള്‍ പുറത്തിറക്കുന്നു.

അന്‍വാറുല്‍ ഇസ്‍ലാം അറബിക് കോളെജ്, തിരൂര്‍ക്കാട്
തന്‍വീറുല്‍ ഇസ്‍ലാം അസോസിയേഷന്‍ നടത്തുന്ന പ്രസ്തുത സ്ഥാപനത്തില്‍ അഫ്സലുല്‍ ഉലമാ, ബി.. എന്നീ അറബിക് കോഴ്സുകള്‍ നടത്തപ്പെടുന്നു. ഈ കോഴ്സുകളിലൊക്കെയും പ്രവേശനപ്പരീക്ഷയിലൂടെയാണ് പ്രവേശനം നല്‍കപ്പെടുന്നത്. പ്രസംഗ പരിശീലനം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവക്കും മുന്‍ഗണന നല്‍കുന്നുണ്ട്. അന്‍വാറുല്‍ ഇസ്‍ലാം സ്റ്റുഡന്‍റ്സ് അസോസിയേഷന്‍‍റെ കീഴില്‍ അല്‍ അന്‍വാര്‍ ത്രിഭാഷാ മാസിക പുറത്തിറങ്ങുന്നു.

ഒളവട്ടൂര്‍ നുസ്റത്തുല്‍ ഇസ്‍ലാം അറബിക് കോളെജ്
വാഫി കോഴ്സ് അനുസരിച്ചുള്ള സമന്വയ വിദ്യാഭ്യാസമാണ് പ്രധാനമായും ഇവിടെ നല്‍കപ്പെടുന്നത്. പഠനം പൂര്‍ക്കിയാക്കിയിറങ്ങുന്ന പ്രസ്തുത സ്ഥപാനത്തിലെ വിദ്യാര്‍ത്ഥികള്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് യൂണിവേഴ്സിറ്റി അംഗീകൃത ബിരുദധാരിയായിരിക്കും. വനിതാ കോളെജ്, സെക്കന്‍ററി മദ്റസ, ഹൈസ്കൂള്‍ എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

മഅ്ദനുല്‍ ഉലൂം അറബിക് കോളെജ്, കൊല്‍ലൂര്‍ വിള
കൊല്‍ലൂര്‍വിള മുസ്ലിം ജമാഅത്ത് ഏറ്റെടുത്ത് നടത്തുന്ന ഈ സ്ഥാപനം അതിന്‍‍റെ പ്രവര്‍ത്തന പഥത്തില്‍ അരശതാബ്ദം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണിപ്പോള്‍. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ദക്ഷിണ കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നു.

മര്‍കസുദഅ്‍വത്തില്‍ ഇസ്‍ലാമിയ്യഃ, കളമശ്ശേരി
എറണാകുളം ജില്‍ലയിലെ വ്യാവസായിക കേന്ദ്രമായ കളമശ്ശേരിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഇസ്ലാമിക കേന്ദ്രമാണിത്. മര്‍ക്കസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജ് ഇതിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുപ്രധാന സ്ഥാപനമാണ്. 1987 ഒക്ടോബര്‍ മാസം പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം അറബിക് വിദ്യാഭ്യാസത്തിന്‍ ഊന്നല്‍ നല്‍കുന്നു. പഠനകുസൃതികള്‍ക്കായി അതിവിശാലമായ ലൈബ്രറി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദാറുറഹ്‍മ അറബിക് കോളെജ്, തൊഴിയൂര്‍
1985 ലാണ് തൃശൂര്‍ ജില്‍ലയിലെ തൊഴിയൂര്‍ ആസ്ഥാനമാക്കി ദാറുറഹ്‍മ എന്ന പേരില്‍ ഈ സ്ഥാപനം നിലവില്‍ വരുന്നത്. ചാവക്കാട് താലൂക്കിലെ മുസ്ലിം ഓര്‍ഫനേജ് അസോസിയേഷനാണ് സ്ഥാപനത്തിന്‍‍റെ കൈകാര്യകര്‍തൃത്വവും നടത്തിപ്പു ചുമതലയും. റഹ്മത്തുത്വലബാ എന്ന സമാജം കോളെജ് അന്‍തേവാസികള്‍ക്കായി നടന്നു വരുന്നു. അമൂല്യ ഗ്രന്‍ഥങ്ങളാല്‍ സമ്പന്നമായ ലൈബ്രറി സ്ഥാപനത്തിന് മുതല്‍കൂട്ടാണ്.

ദാറുല്‍ ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം
രണ്ട് ദശാബ്ദത്തോളം പഴക്കമുള്ള കിഴക്കേ ഒറ്റപ്പാലം മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് ഈ സ്ഥാപനത്തിന്‍‍റെ ഭരണനിര്‍വ്വഹണം നടത്തിപ്പോരുന്നത്. പ്രാരംഭ ദശയില്‍ ഓത്തുപള്ളിയായിരുന്ന ഇത് കാലാന്തരത്തില്‍ 1957 ല്‍ അറബിക് കോളെജായി ഉയര്‍ത്തി. ജില്ലയിലെ പ്രമുഖ ദീനീ സ്ഥാപനങ്ങളിലൊന്നാണിത്.

ജന്നത്തുല്‍ ഉലൂം അറബിക് കോളെജ്, പാലക്കാട്
മുഹ്‍യദ്ദീന്‍ പള്ളി ജമാഅത്തിന്‍റെ കീഴില്‍ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ജന്നത്തുല്‍ ഉലൂം. 1967 ല്‍ ആരംഭിച്ച സ്ഥാപനം മത വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ദാറുല്‍ മആരിഫ് അറബിക് കോളെജ്, മടുങ്ങാക്കാട്
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിയോടനുബന്ധിച്ചു നടത്തപ്പെടുന്ന അറബിക് കോളെജില്‍ യൂണിവേഴ്സിറ്റികളുടെ കോഴ്സുകളും വിവിധ ഭാഷാ പരിജ്ഞാനവും നല്‍കപ്പെടുന്നു. കൂടാതെ വനിതാ അറബിക് കോളെജും ഇതിനു കീഴില്‍ നടത്തപ്പെടുന്നു. മജ്‍ലിസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജ്, മജ്‍ലിസ് നഗര്‍ വളാഞ്ചേരി മജ്‍ലിസു ദഅ്‍വത്തില്‍ ഇസ്‍ലാമിയ്യഃയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ശരീഅത്ത് കോളെജ് എന്ന പള്ളി ദര്‍സില്‍ അനേകം വിദ്യാര്‍ത്ഥികള്‍ ദര്‍സ് സമ്പ്രദായത്തിലൂടെ വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നു. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനു കീഴിലായുണ്ട്. ലൈബ്രറി സയന്‍സ്, വിവിധ ശാസ്ത്ര ശാഖകള്‍ എന്നിവയില്‍ നല്‍കപ്പെടുന്ന ബിരുദങ്ങളാണ് മുന്‍ഗണനാ ക്രമത്തിലുള്ളത്. കമ്പ്യൂട്ടര്‍, ലൈബ്രറി സൗകര്യങ്ങളും ലഭ്യമാണ്.

ഫാത്വിമ സഹ്റാ ഇസ്‍ലാമിക് വനിതാ കോളെജ്, ചെമ്മാട്
ചെമ്മാട് കേന്ദ്രമായി മജ്‍ലിസു ദഅ്‍വത്തില്‍ ഇസ്‍ലാമിയ്യയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സ്ഥാപനമാണിത്. ഇസ്‍ലാമിക ചട്ടക്കൂടിലും ശിക്ഷണത്തിലുമായി വളര്‍ന്നു വരുന്ന സ്ത്രീ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഹോസ്റ്റല്‍ സൗകര്യ സഹിതം സ്ഥാപിക്കപ്പെട്ട ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണിത്. മത ഭൗതിക വിഷയങ്ങളില്‍ നല്‍കപ്പെടുന്ന പരിശീലനത്തിന്‍ പുറമെ ഭാഷാ നൈപുണ്യം കരസ്ഥമാക്കാനുള്ള ഉപാധികളും ലഭ്യമാണ്. പുറമെ പെണ്‍കുട്ടികള്‍ക്ക് അവശ്യം അറിഞ്ഞിരിക്കേണ്ട ഹോംസയന്‍സ്, മിഡിവൈഫറി, തയ്യല്‍, അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണം, നഴ്സിംഗ് എന്നിവയിലും വിദഗ്ദ്ധോപദേശവും പരിശീലനവും നല്‍കപ്പെടുന്നു. ഏഴു വര്‍ഷമാണ് പഠന കാലാവധി. ഒരുവര്‍ഷം 45 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്.

മര്‍ക്കസു ദഅ്‍വത്തില്‍ ഇസ്‍ലാമിയ്യഃ, നീലേശ്വരം
സമസ്ത കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന സ്ഥാപനമാണിത്. അറബിക് കോളെജിനു പുറമെ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളെജും പ്രവര്‍ത്തിച്ചു വരുന്നു. കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ വൈവിധ്യമാര്‍ന്ന സംരംഭങ്ങളുമായി വിദ്യാര്‍ത്ഥി സമാജം സജീവമായി പ്രവര്‍ത്തിക്കുന്നു.

അല്‍ഹസനാത്ത്, മാന്‍പുഴ
മത - ഭൗതിക വിദ്യാഭ്യാസ രംഗത്ത് വിജയകരമായി മുന്നേറുന്ന കിഴക്കന്‍ ഏറനാട്ടിലെ സ്ഥാപനമാണിത്. മാന്‍പുഴ മഹല്ല് കമ്മിറ്റിക്കു കീഴിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായൊരു പാഠ്യപദ്ധതി തന്നെ ഈ സ്ഥാപനത്തിനുണ്ട്. പതിറ്റാണ്ടുകളായി വിപുലമായ രീതിയില്‍ നടത്തപ്പെടുന്ന മാന്‍പുഴ ദര്‍സിനോടനുബന്ധമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളെജും അനുബന്ധമായി നടത്തപ്പെടുന്നു.

ജാമിഅ അസ്ഹരിയ്യ, പയ്യന്നൂര്‍
ഹദീസ് - തഫ്സീര്‍ വിഷയങ്ങളില്‍ അഗാധ പഠനത്തിനായി ദൗറത്തുല്‍ ഹദീസ് വ തഫ്സീര്‍ എന്ന ഏക വര്‍ഷ കോഴ്സ് ഈ സ്ഥാപനത്തിന്‍‍റെ പ്രത്യേകതയാണ്. കൂടാതെ മതവിദ്യാഭ്യാസത്തിനായി എട്ട് വര്‍ഷത്തെ വിവിധ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു. പയ്യന്നൂര്‍ ടൌണ് ജുമാ മസ്ജിദ് കമ്മിറ്റിക്കു കീഴിലാണ് ഈ സ്ഥാപനം നടത്തപ്പെടുന്നത്.

മജ്മഅ് മലബാര്‍ ഇസ്‍ലാമി, കാവനൂര്‍
ഇസ്‍ലാമിക് ആന്‍റ് ആര്‍ട്സ് കോളെജ് (വാഫി സിലബസ്), നഴ്സറി സ്കൂള്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍, യതീംഖാന, കംപ്യൂട്ടര്‍ സെന്‍റര്‍ എന്നീ സ്ഥാപനങ്ങളുടെ സമുച്ഛയമാണ് കാവനൂര്‍ മജ്മഅ്.

വനിതാ ശരീഅത്ത് കോളേജ്
സമൂഹത്തിന്‍‍റെ പാതിയും കുടുംബത്തിന്‍റെ ഭരണാധിപയുമായ സ്ത്രീ സമൂഹത്തെ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ചു നിറുത്തുന്നതിനും ഭാവി കുടുംബ ജീവിതത്തില്‍ തങ്ങളിലര്‍പ്പിതമായ ഉത്തമ സമൂഹ സൃഷ്ടിപ്പിനുതകുന്നതുമായ മതവിജ്ഞാനത്തോടൊപ്പം ബി., അഫ്ളലുല്‍ ഉലമ ഡിഗ്രിയും കമ്പ്യൂട്ടര്‍, ഹോം സയന്‍സ്, എംബ്രോയിഡറി എന്നിവയില്‍ പരിശീലനവും നല്‍കി പ്രാപ്തരാക്കുക. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം, ആദര്‍ശം എന്നിവക്ക് പുറമെ ഗൃഹഭരണം, ശിശു പരിപാലനം, തുടങ്ങി ഉത്തമ കുടുംബിനിയാവാന്‍ ആവശ്യമായ എല്ലാ മതഭൗതിക വിജ്ഞാനങ്ങളിലും പ്രത്യേക അധ്യാപനവും ഉദ്ബോധന പരിശീലനവും നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ചേളാരിക്കു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. തികച്ചും ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ഈ സ്ഥാപനത്തിന്‍ പ്രാപ്തരായ സ്ത്രീകള്‍ തന്നെ നേതൃത്വം നല്‍കുന്നു. എല്ലാ അധ്യായന വര്‍ഷങ്ങളിലും പെണ്കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ ഇവിടെ പ്രവേശനം ലഭിക്കും.

മുഅല്ലിം ട്രെയിനിംഗ് സെന്‍റര്‍
മദ്റസാ പ്രസ്ഥാനം അനുദിനം പുരോഗമിച്ചു വരികയാണ്. ഈ മേഖലയില്‍ പ്രാപ്തരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചേളാരി സമസ്താലയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. പ്രായോഗിക പരിജ്ഞാനവും അധ്യായന സാങ്കേതിക വിദ്യകളും ഭാഷാ പരിജ്ഞാനങ്ങളും അധ്യാപന മനഃശാസ്ത്രവുമെല്ലാം നല്‍കി മുഅല്ലിംകളെ പരിശീലിപ്പിച്ചെടുക്കുകയാണിവിടെ. ഒരു വര്‍ഷമാണ് കോഴ്സ് കാലം. സൗജന്യ താമസ ഭക്ഷണത്തിനു പുറമെ സ്റ്റൈപന്‍റും നല്‍കിയിരുന്നു.

മുഅല്ലിം ഓഫ്സെറ്റ്
ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരഭമാണിത്. പ്രസിദ്ധീകരണങ്ങള്‍, ഓഫീസ് സംബന്ധമായ പ്രസ് വര്‍ക്കുകള്‍, മദ്റസകളിലേക്കുള്ള ചോദ്യപ്പേപ്പറുകള്‍ തുടങ്ങി എല്ലാവിധ അച്ചടികളും ഇവിടെ നടക്കുന്നു. ആധുനിക രീതിയിലുള്ള കളര്‍പ്രിന്‍റിംഗ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്.

മുഅല്ലിം കോംപ്ലക്സ്
കോഴിക്കോട് നഗരത്തില്‍ ബേബി ഹോസ്പിറ്റലിനു സമീപം ബൈപ്പാസ് റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വകയായുള്ള സ്ഥാപനമാണിത്. ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ് സൗകര്യങ്ങള്‍, കാര്‍പാര്‍ക്കിംഗ് തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ഇവിടെയുണ്ട്. സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ സബ് ഓഫീസ് ഈ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നു.

മുഅല്ലിം പബ്ലിഷിംഗ് ബ്യൂറോ
അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍‍റെ ആശയാദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബഹുജനങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ ഉതകുന്ന ബ്രഹത്ഗ്രന്ഥങ്ങളും മുസ്‍ലിം സമുദായത്തിന്‍റെ ശരിയായ സംസ്കൃതിക്കും ധാര്‍മിക ഉന്നമനത്തിനും ഉതകുന്ന പ്രായത്തിനും വിഭാഗത്തിനും അനുയോജ്യമായ ഇസ്‍ലാമിക സാഹിത്യങ്ങളും ലഭ്യമാക്കുക, സുന്നി എഴുത്തുകാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും പ്രോത്സാഹനം നല്‍കുക എന്നിവയാഓണ് ബ്യൂറോയുടെ ലക്ഷ്യം. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

മറ്റു സ്ഥാപനങ്ങള്‍
ദാറുസ്സലാം അറബിക് കോളേജ്,
മര്‍ക്കസുത്തര്‍ബിയ്യത്തുല്‍ ഇസ്‍ലാമിയ്യ, വളാഞ്ചേരി
ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ്, താനൂര്‍
സബീലുല്‍ ഹിദായ അറബിക് കോളേജ്, പറപ്പൂര്‍
മഊനത്തുല്‍ ഇസ്‍ലാം എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍, പൊന്നാനി
മലബാര്‍ ഇസ്‍ലാമിക് കോളേജ്, ചാട്ടാഞ്ചാല്‍
ദാറുല്‍ ഇര്‍ശാദ് അക്കാദമി, ഉദുമ
മാലിക് ദീനാര്‍ ഇസ്‍ലാമിക് കോളേജ്, തളങ്കര
ദാറുല്‍ ഹസനാത്ത് ഇസ്‍ലാമിക് കോളേജ്, കണ്ണാടിപ്പറന്‍പ്
ദാറുത്തഖ്വ ഇസ്‍ലാമിക് അക്കാദമി, ത്രൃശൂര്‍
ബൂസ്താനുല്‍ ഉലൂം, മാനിയൂര്‍
ദാറുന്നജാത്ത് ഇസ്‍ലാമിക് കോംപ്ലക്സ്, വല്ലപ്പുഴ
അല്‍ അന്‍വര്‍ അറബിക് കോളേജ്, ചെറുവന്നൂര്‍
ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍ കൂനാഞ്ചേരി
മന്‍ഹജുറശാദ്, ചാലേന്‍പ്ര
ഹൈദ്രോസ് മുസ്ലിയാര്‍ ഇസ്‍ലാമിക് & ആര്‍ട്ട്സ്, പറപ്പൂര്‍
സി.എം. മഖാം ഇസ്‍ലാമിക് & ആര്‍ട്ട്സ് കോളേജ്, മടവൂര്‍
മിസ്ബാഹുല്‍ ഹുദാ ഇസ്‍ലാമിക് & ആര്‍ട്ട്സ് കോളേജ്, കുറ്റ്യാടി
മുനവ്വറുല്‍ ഇസ്‍ലാം അറബിക് കോളേജ്, തൃക്കരിപ്പൂര്‍
ദാറുല്‍ മഅ്രിഫ് അറബിക് കോളേജ്, ചേലാവൂര്‍
ലത്തീഫിയ്യ ദഅ്‍വ കോളേജ്, ശിരിയ
ദാറുല്‍ ഉലൂം ഇസ്‍ലാമിക് & ആര്‍ട്ട്സ് കോളേജ്, തൂത
ഉമ്മുല്‍ ഖുറാ ഇസ്‍ലാമിക് & ആര്‍ട്ട് കോളേജ്, മതമംഗലം
സുബുലുറശാദ് ഇസ്‍ലാമിക് & ആര്‍ട്ട് കോളേജ്, ഇരിങ്ങാട്ടിരി
ദാറുസ്സബാഹ് ഇസ്‍ലാമിക് അക്കാദമി, മുക്കം
ബാഫഖി ഇസ്‍ലാമിക് & ആര്‍ട്ട്സ് കോളേജ്, കാല്‍പ്പാക്കഞ്ചേരി
പൂക്കോയ തങ്ങള്‍ ഇസ്‍ലാമിക് & ആര്‍ട്ട്സ് കോളേജ്, കാട്ടിലങ്ങാടി
മജ്‍ലിസ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍, വളാഞ്ചേരി

മദ്റസാ പ്രസ്ഥാനം
മുസ്ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍‍റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്‍ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സമ്പ്രദായത്തിന്‍ ആവിഷ്കരിച്ച സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്‍ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില്‍ അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു. 1945 ല്‍ കാര്യവട്ടത്ത് ചേര്‍ന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍ മദ്റസ സമ്പ്രദായത്തെ കുറിച്ച് നടന്ന ചര്‍ച്ചകളാണ് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ രൂപീകരണത്തിന്‍‍റെ പ്രാരംഭദശ. എന്നാല്‍ 1651 ല്‍ വടകരയില്‍ നടന്ന പത്തൊന്‍പതാം സമ്മേളനത്തിലാണ് പ്രസ്തുത ലക്ഷ്യം സാര്‍ത്ഥകമായത്. മൌലാനാ പറവണ്ണ മുഹ്‍യദ്ദീന്‍കുട്ടി മുസ്ലിയാര്‍ പ്രസിഡന്‍റും കെ.പി. ഉസ്മാന്‍ സാഹിബ് സെക്രട്ടറിയുമായി 33 അംഗങ്ങളടങ്ങിയ ബോര്‍ഡ് നിലവില്‍ വന്നു. മതവിദ്യാഭ്യാസം കലാലയങ്ങളില്‍ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു നിര്‍ണ്ണായക വേളയിലാണ് ബോര്‍ഡിന്‍‍റെ രൂപീകരണം. എന്നിരുന്നാലും മദ്റസകള്‍ നാടുനീളെ സ്ഥാപിക്കുക, ഏകീകൃത പാഠ്യപദ്ധതി അവയിലൊക്കെയും നടപ്പിലാക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യങ്ങള്‍ നമ്മുടെ നേതാക്കള്‍ ഫലപ്രദമായി തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങളും ആചാരാനുഷ്ഠാനങ്ങളും അതിന്‍‍റെ തനിമയും തന്‍മയത്വവും ചോര്‍ന്നുപോകാതെ മദ്റസകളിലൂടെ പകര്‍ന്നു നല്‍കുക, എല്ലാ മതകലാലയങ്ങളെയും പരസ്പരബന്ധിതമായ രീതിയില്‍ സംഘടിപ്പിക്കുക, ആവശ്യമായ പാഠ്യപദ്ധതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ക്ക് നല്‍കുക, അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തനത്തിനനുസൃതമായി അംഗീകാരപത്രം നല്‍കുകയും ചെയ്യുക എന്നിങ്ങനെയുള്ള നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതിനകം വിജയപ്രദമായി തന്നെ ബോര്‍ഡ് സാക്ഷാത്കരിച്ചു കഴിഞ്ഞു. നൂതനവും നവീനവുമായ നടപടിക്രമങ്ങളിലൂടെ ഭൗതിക വിദ്യാഭ്യാസത്തിന്‍റെ കുത്തൊഴുക്കിലും അതുമായി പൊരുത്തപ്പെട്ടു പോകാവുന്ന വിധത്തില്‍ മദ്റസാ സമ്പ്രദായത്തെ പരുവപ്പെടുത്തിയെടുക്കാന്‍ സാധിച്ചെന്നതും ബോര്‍ഡിന്‍‍റെ ചരിത്രത്തിലെ പൊന്‍തൂവലാണ്.
തദ്ദേശീയമായ പ്രവര്‍തനങ്ങള്‍ക്കു പുറമെ കേരളീയര്‍ അധിവസിക്കുന്ന വിദേശരാജ്യങ്ങള്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് സമൂഹങ്ങള്‍, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ബോര്‍ഡിന്‍‍റെ അംഗീകാരത്തിനു കീഴില്‍ മദ്റസകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 9000 ല്‍ അധികം മദ്റസകള്‍ ഇപ്പോള്‍ ബോര്‍ഡിന്‍‍റെ നിര്‍ദ്ദേശോപദേശത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതു തന്നെ അത് ചെലുത്തിയ സ്വാധീനത്തിന്‍‍റെ അളവായി കണക്കാക്കാം.
പരീക്ഷാ രംഗത്തും ബോര്‍ഡ് വ്യത്യസ്തവും ഭിന്നവുമായൊരു ചുവടുവെപ്പാണ് നടത്തിയത്. 5, 7, 10 ക്ലാസ്സുകള്‍ക്കായി കേന്ദ്രീകൃതമായ ചോദ്യാവലിയും മൂല്‍യനിര്‍ണ്ണയ രീതിയുമാണ് ഇപ്പോള്‍ തുടര്‍ന്നുപോരുന്നത്. വസ്തുതാപരവും കാര്യക്ഷമവുമായ രീതിയിലുള്ള ഈ സന്‍പ്രദായം അധിക്ഷേപങ്ങള്‍ക്കോ ആക്ഷേപങ്ങള്‍ക്കോ ഇടനല്‍കാതെ സ്തുത്യര്‍ഹമായ രീതിയില്‍ നടന്നുവരുന്നു. പൊതുപരീക്ഷയില്‍ ഉന്നത വിജയം കരഗതമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമെന്നോണം അവാര്‍ഡുകള്‍ ബോര്‍ഡ് നല്‍കിവരുന്നു. പരീക്ഷാ നടത്തിപ്പും മൂല്‍യനിര്‍ണ്ണയവും ഫലപ്രഖ്യാപനവുമെല്ലാം തികച്ചും സമയനിഷ്ഠവും സുതാര്യവും കര്‍ക്കശവുമാക്കി നടപ്പാക്കുന്നതിലൂടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വരെ മാതൃകയാവാന്‍ ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ട്.
മത വിദ്യാഭ്യാസത്തിനു പുറമെ ലൗകിക വിദ്യാഭ്യാസ മേഖലയിലും ബോര്‍ഡ് അതിന്‍‍റെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. മത ഭൗതിക മേഖലകള്‍ക്കിടയിലെ സമസന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്‍റ് ബോര്‍ഡിന്‍റെ മദ്റസ ഇതിന്നുദാഹരണമാണ്. മദ്റസക്കു പുറമെ ഹയര്‍സെക്കന്‍ററി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വരക്കല്‍ ക്രസന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പെരിന്തല്‍മണ്ണ എം... എഞ്ചിനീയറിംഗ് കോളെജ് എന്നിവയും ബോര്‍ഡിന്‍‍റെ കീഴില്‍ നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
പ്രവര്‍ത്തന വീഥിയില്‍ അരനൂറ്റാണ്ട് പിന്നിട്ട ബോര്‍ഡ് അതിന്‍‍റെ സ്തുത്യര്‍ഹ മായ സന്നദ്ധ സേവനങ്ങള്‍ കൊണ്ടും കര്‍മ്മനിരതമായ വൈജ്ഞാനിക സപര്യ കൊണ്ടും മുസ്ലിം കൈരളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.