മത സൗഹാര്‍ദം തകര്‍ക്കരുത്: SMF

മലപ്പുറം: ശാന്തിയുടെയും സമാധാനത്തിന്റെയും സങ്കേതങ്ങളായ ആരാധനാലയങ്ങളെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംഘര്‍ഷ ഭൂമിയാക്കി മാറ്റുവാന്‍ നടത്തുന്ന ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികളുടെയും ഹൈന്ദവ വിശ്വാസികളുടെ വിശ്വാസാചാരങ്ങളെ മാനിക്കാതെ അധികാരവും പൊലീസിനെയും ഉപയോഗിച്ച് നേരിടുകയും ചെയ്യുന്ന ഭരണ കൂടത്തിന്റെ നീക്കങ്ങളും കേരളം ഇക്കാലമത്രയും കാത്തു സൂക്ഷിച്ച പാരമ്പര്യവും മത സൗഹാര്‍ദവും തകര്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന ആശങ്കാജനകമായ സ്ഥിതി വിശേഷം സര്‍ക്കാര്‍ ജാഗ്രതയോടെ കാണണമെന്ന് എസ്. എം. എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എസ്. എം. എഫ് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.

അന്തരിച്ച പാര്‍ലമെന്റ് അംഗം എം. ഐ ശാനവാസിന്റെ പരലോക ഗുണത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി എസ്. എം. എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയായി യു. മുഹമ്മദ് ശാഫി ഹാജിയെ തെരെഞ്ഞെടുത്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ടി. കെ പൂക്കോയ തങ്ങള്‍ ചന്തേര, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി. ടി അബ്ദുല്‍ ഖാദര്‍, പ്രൊഫ. തോന്നക്കല്‍ ജമാല്‍, എസ്. കെ ഹംസ ഹാജി, വി. എ. സി കുട്ടി ഹാജി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹംസ ബിന്‍ ജമാല്‍ റംലി, സി. എച്ച്. മഹ്മൂദ് സഅദി, അബ്ദുല്‍ റഹ്മാന്‍ കല്ലായി, എ. കെ അബ്ദുല്‍ ബാഖി, എം. സി മായിന്‍ ഹാജി, എ. എം ഫരീദ്, കെ. എം സൈതലവി ഹാജി, എ. കെ ആലിപ്പറമ്പ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- SUNNI MAHALLU FEDERATION