സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്. ഐ. സി) സൗദി പ്രഥമ നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

മദീന: സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനോപഹാരമായ സമസ്തക്ക് പ്രവാസ ലോകത്ത് ഒരു പേരില്‍ സംഘടന എന്ന സംവിധാനത്തിന് പരിശുദ്ധ മദീനയില്‍ വെച്ച് തുടക്കമായി. സൗദിയുടെ വിവിധ മേഘലകളില്‍ വ്യത്യസ്ഥ ലേബലുകളില്‍ നടത്തിയ കര്‍മ്മ പദ്ധതികള്‍ ഏകോപിച്ച് കൊണ്ട് സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്ന പേരില്‍ സൗദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ സമസ്ത കേന്ദ്ര മുശാവറ പ്രഖ്യാപിച്ചു.


സമസ്ത കേന്ദ്ര മുശാവറ, സൗദിയിലെ കമ്മിറ്റി രൂപീകരണ സമിതിയിലേക്ക് ചുമതലപ്പെടുത്തിയ മുശാവറ അംഗം എ. വി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മേനേജര്‍ കെ. മോയിന്‍കുട്ടിമാസ്റ്റര്‍ കൗണ്‍സില്‍ മീറ്റില്‍ പങ്കെടുത്തു. എ. വി. അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ദത്തു ഇല്യാസ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ എ. വി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സൗദി നാഷണല്‍ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

കമ്മിറ്റി ഭാരവാഹികളായി അബൂബക്കര്‍ ഫൈസി ചെങ്ങമനാട് (ചെയര്‍മാന്‍), സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ (പ്രസിഡന്റ്), അലവിക്കുട്ടി ഒളവട്ടൂര്‍ (ജനറല്‍ സെക്രട്ടറി), അബുല്‍ കരീംബാഖവി പൊന്മള (ട്രഷറര്‍), അബ്ദുറഹ്മാന്‍ അറക്കല്‍ (വര്‍ക്കിംഗ് സെക്രട്ടറി) എന്നിവരെയും സഹഭാരവാഹികളായി സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ അബിദീന്‍ തങ്ങള്‍, സെയ്തലവി ഫൈസി പനങ്ങാങ്ങര, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സൈദു ഹാജി മൂന്നിയൂര്‍, ഇസ്മയില്‍ ഹാജി ചാലിയം (വൈസ് ചെയര്‍മാന്‍), അബൂബക്കര്‍ ദാരിമി താമരശ്ശേരി, ഇബ്രാഹിം ഓമശ്ശേരി, എന്‍. സി. മുഹമ്മദ് കണ്ണൂര്‍, ഉമര്‍ ഫാറൂഖ് ഫൈസി, ബശീര്‍ ബാഖവി (വൈസ് പ്രസിഡന്റ്), സുലൈമാന്‍ പണിക്കരപ്പുറായ്, അസ്‌ലം അടക്കാതോട്, സുബൈര്‍ ഹുദവി കൊപ്പം, സഅദ് നദ്‌വി (സെക്രട്ടറി), അഷ്‌റഫ് മിസ്ബാഹി, സുബൈര്‍ ഹുദവി വെളിമുക്ക്, അബ്ദുറഹ്മാന്‍ ഫറോക്ക് (ഓര്‍ഗ. സെക്രട്ടറി), മഹീന്‍ വിഴിഞ്ഞം, മുനീര്‍ ഫൈസി ഇരിങ്ങാട്ടിരി, അഷ്‌റഫ് അശ്രഫി, സുലൈമാന്‍ ഖാസിമി, മുസ്തഫ ദാരിമി മേലാറ്റൂര്‍, ഫഫാസ് ഹുദവി പട്ടിക്കാട്, ജലാല്‍ മൗലവി ഇരുമ്പുചോല, റാഫി ഹുദവി, അബ്ദുള്ള കുപ്പം, ഫരീദ് ഐക്കരപ്പടി, അഷ്‌റഫ് തില്ലങ്കിരി, നൂറുദ്ധീന്‍ മൗലവി, മൊയ്തീന്‍കുട്ടി തെന്നല (സെക്രട്ടറിയേറ്റ് മെംബര്‍) എന്നിവരെയാണ് പ്രഖ്യാപിച്ചത്.

ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബ്ദുറഹ്മാന്‍ അറക്കല്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സുബൈര്‍ ഹുദവി കൊപ്പം, സൈദു ഹാജി മൂന്നിയൂര്‍ സംസാരിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മേനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
- Alavikutty Olavattoor - Al-Ghazali