തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180-ാം ആണ്ടുനേര്‍ച്ച സെപ്തംബര്‍ 11 (ചൊവ്വ) മുതല്‍ 18 (ചൊവ്വ) കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതില്‍ നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്ലിസുന്നൂര്, മൗലിദ്, ഖത്മ് ദുആ മജ്ലിസ്, മത പ്രഭാഷണങ്ങള്‍, ദിക്റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
യോഗം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University