മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കണം : കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍

ചേളാരി :  ഭാവിതലമുറയില്‍ ധാര്‍മ്മിക ബോധം വളര്‍ത്തുന്നതിന് മദ്രസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ 2014 സ്‌കൂള്‍ വര്‍ഷ മദ്‌റസ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാംസ്‌കാരിക വളര്‍ച്ചക്കും സ്വഭാവ രൂപീകരണത്തിനും മദ്‌റസ വിദ്യാഭ്യാസം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഗുണ മേന്മയുള്ള മദ്രസ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച്, ഏഴ്, പത്ത് പൊതുപരീക്ഷകളില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട അധ്യാപകര്‍ക്കും സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്ലസ്ടു പൊതുപരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട മദ്‌റസകള്‍ക്കുമാണ് ചേളാരി സമസ്താലയത്തില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 

അഞ്ചാം ക്ലാസില്‍ കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസയിലെ റിശാദ കെ, കടുങ്ങാത്തുക്കുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ ഫാത്തിമ മിന്‍ഷ ഒ, മലബാര്‍ കാമ്പസ്-പുതുപ്പറമ്പ് മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസയിലെ ഫാത്തിമ ടി ടി, ഏഴാം ക്ലാസില്‍ റഹ്മത്ത് നഗര്‍ നജ്മുല്‍ഹുദാ മജ്മഅ് മലബാര്‍ അല്‍ ഇസ്‌ലാമിയ്യ മദ്‌റസയിലെ ശാജി മുനവ്വര്‍ സജാദ് പി, കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസയിലെ മുസൈന ഫര്‍സാന എ പി, റിഫ കെ കെ, കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ ബുഷ്‌റ എന്‍, ഫര്‍സാന തസ്‌നി സി, ഹിസാന നസ്‌റിന്‍ ടി പി, പത്താം ക്ലാസില്‍ കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസയിലെ സന നസ്‌ലി പി സി, നസീല മോള്‍ എന്‍, ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയിലെ മുഫീദ മോള്‍ എം.വി, മുക്കം മസ്‌ലിം യത്തീംഖാനയിലെ ഉമ്മുസല്‍മ എം, ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയിലെ നഫീസ കെ കെ, പ്ലസ്ടു ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ ആയിശത്തുശാക്കിറ ടി കെ, പുന്നക്കാട് ദാറുന്നജാത്ത് യതീംഖാന മദ്‌റസയിലെ നിളാമുദ്ദീന്‍ സി ടി, ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ റാഹില ശറിന്‍ പി എ എന്നീ വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിന് അര്‍ഹരായവര്‍.

കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എച്ച്. കോട്ടപ്പുഴ, എം.എ.ചേളാരി, കെ.സി.അഹ്മദ്കുട്ടി മൗലവി, ടി.കെ.മുഹമ്മദ് മുസ്‌ലിയാര്‍, എം.അബ്ദുറസാഖ് മുസ്‌ലിയാര്‍, വി.കെ.എസ്.തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKIMVBoardSamasthalayam Chelari

മികച്ച ഖതീബുമാര്‍ക്ക് ശിഹാബ് തങ്ങള്‍ പുരസ്‌കാരവും മികവിനുള്ള അംഗീകാരവും

പെരിന്തല്‍മണ്ണ : ഇസ്‌ലാമിക സമൂഹത്തിന് ശാഖാതലങ്ങളില്‍ നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന ഖതീബുമാര്‍ക്ക് ശിഹാബ് തങ്ങളുടെ പേരില്‍ പുരസ്‌കാരവും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ദഅ്‌വ, വിദ്യഭ്യാസം, ചാരിറ്റി, റലീഫ്, ഗൈഡന്‍സ്, തര്‍ക്ക പരിഹാരം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് പരുസ്‌കാരവും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കുക.

ഖതീബായി അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള, നൂറ് വീടുകളെങ്കിലും അംഗങ്ങളായുള്ള പള്ളികള്‍ക്ക് നേതൃത്വം നല്‍കുന്ന 55 വയസ്സ് കവിയാത്തവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. പുരസ്‌കാരത്തിനുള്ള അപേക്ഷ നവംബര്‍ 30ന് മുമ്പ് ജാമിഅഃ നൂരിയ്യയില്‍ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറം ജാമിഅഃ ഓഫീസില്‍ നിന്നും മലപ്പുറം സുന്നിമഹല്ലില്‍ നിന്നും ലഭിക്കുന്നതാണ്.
- Secretary Jamia Nooriya

അബൂദാബി SKSSF സാംസ്കാരിക സമ്മേളനം ഇന്ന് (വെള്ളി)

അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം സംബന്ധിക്കും
അബൂദാബി : എസ്. കെ. എസ്. എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അബൂദാബി എസ്. കെ. എസ്. എസ്. എഫ് കമ്മറ്റി ഇന്ന് വൈകുന്നേരം 7.30ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു. പരിപാടി എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ: അംബേദ്‌കര്‍ അവാര്‍ഡ് ജേതാവും പ്രമുഖ വാഗ്മിയുമായ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ സെക്രട്ടറി സി. എച്ച് റഷീദ്, സില്‍വര്‍ ജൂബിലി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി തിരുവത്ര തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടിയുടെ മുന്നോടിയായി നടക്കുന്ന പഠന കാമ്പില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ വെള്ളിയാഴ്ച രാവിലെ 8.30ന് ഇസ്ലാമിക് സെന്ററില്‍ എത്തിച്ചേരണമെന്ന് ആവശ്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 055 8190488 (സാബിര്‍ മാട്ടുല്‍), 055 9946438 (ഹാരിസ് ബാഖവി).
- PM Shafi Vettikkattiri

ജാമിഅഃ നൂരിയ്യഃ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഹാജി കെ മമ്മദ് ഫൈസി ജനറല്‍ കണ്‍വീനറും ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ട്രഷററുമായി സംഘാടക സമതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗത്തിന് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജാമിഅഃ നൂരിയ്യഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വി. മോയിമോന്‍ ഹാജി, ടി.പി ഇപ്പ മുസ്‌ലിയാര്‍, പി. മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, പ്രസംഗിച്ചു. യോഗത്തില്‍ ഹാജി കെ. മമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.

സബ് കമ്മിറ്റി ഭാരവാഹികളായി ഫിനാന്‍സ് : ചെയര്‍മാന്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ എ.മുഹമ്മദ് കുട്ടി ഹാജി, റിസപ്ഷന്‍ : ചെയര്‍മാന്‍ : അലി ഫൈസി പാറല്‍, കണ്‍വീനര്‍ കെ ഇബ്രാഹിം ഫൈസി, പ്രോഗ്രാം : കണ്‍വീനര്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, പ്രവാസി സമിതി ചെയര്‍മാന്‍ : സി.പി ബാവ ഹാജി, ലോ & ഓര്‍ഡര്‍ : ചെയര്‍മാന്‍ അഡ്വ. യു.എ ലത്വീഫ്, കണ്‍വീനര്‍ : അഡ്വ. അബു സിദ്ധീഖ്, മദ്രസ്സ കോഡിനേഷന്‍ : ചെയര്‍മാന്‍ മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കണ്‍വീനര്‍ : ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, ഫെസ്റ്റ് : ചെയര്‍മാന്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കണ്‍വീനര്‍ ഖാദര്‍ ഫൈസി. പ്രചരണം : ചെയര്‍മാന്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ കണ്‍വീനര്‍ പി. കെ അബ്ദുലതീഫ് ഫൈസി, വളണ്ടിയര്‍ : ചെയര്‍മാന്‍ ഒ.എം.എസ് തങ്ങള്‍ കണ്‍വീനര്‍ ഹനീഫ് പട്ടിക്കാട് എന്നിവരെ തെരഞ്ഞെടുത്തു.
- Secretary Jamia Nooriya

തൃശൂര്‍ ജില്ലാ മുദരിസ് അസോസിയേഷന്‍ നിലവില്‍ വന്നു

 പ്രസിഡന്റ്               ജനറല്‍ സെക്രട്ടറി               വര്‍ക്കിംഗ് സെക്രട്ടറി                  ഖജാന്‍ജി     
തൃശൂര്‍ : പ്രബോധന രംഗത്തേക്ക് പുതിയ പണ്ഢിതന്‍മാരെ വാര്‍ത്തെടുക്കുന്നതിന് പള്ളി ദര്‍സുകളും അറബിക് കോളേജുകളും ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. പ്രവാചക ചര്യക്ക് അനുസൃതമായി സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ പണ്ഢിതന്‍മാര്‍ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശങ്ങള്‍ കേരളീയ സമൂഹം അംഗീകരിച്ചത് വ്യക്തി ജീവിത്തിലും പൊതു ജീവിതത്തിലും മാതൃക യോഗ്യരും നിഷ്‌കളങ്കരും ലാളിത്യവും കൈമുതലാക്കിയ ദീക്ഷണശാലികളായ മഹാ പണ്ഢിതന്മാരുടെ നേതൃത്വം ആണ്. മാതൃകായോഗ്യരായ പണ്ഢിതന്മാരെ സമൂഹത്തിന് കാഴ്ച്ചവെക്കാന്‍ പളളിദര്‍സ്സുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഅലവി മുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ എം.ഐ.സിയില്‍ നടന്ന സമസ്ത കേരള മുദരിസ്സീന്‍ അസോസിയേഷന്‍ രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി, സിദ്ദീഖ് ബദ്‌രി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിളളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, ടി.എസ്. മമ്മി സാഹിബ്, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, ഷഹീര്‍ ദേശമംഗലം,ഷാഹിദ് കോയ തങ്ങള്‍,സി.എ. റഷീദ് സാഹിബ് നാട്ടിക, ഇബ്രാഹിം ഫൈസി പഴുന്നാന തുടങ്ങിയവര്‍ പാനല്‍ അവതരിപ്പിച്ചു.

മുദരിസ് അസോസിയേഷന്‍ ഭാരവാഹികള്‍ : പ്രസിഡന്റ് : ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് : സുലൈമാന്‍ അന്‍വരി, ഹൈദരലി സഅദി, മുഹമ്മദലി ഫൈസി. ജനറല്‍ സെക്രട്ടറി : സി.എ.ലത്തീഫ് ദാരിമി അല്‍-ഹൈത്തമി, വര്‍ക്കിംഗ് സെക്രട്ടറി : അഹ്മദ് കബീര്‍ ഫൈസി തൃശൂര്‍, ജോ. സെക്രട്ടറി : അബ്ദുല്‍ സലാം ദാരിമി, അബ്ദുല്‍ മജീദ് ഫൈസി, സിദ്ദീഖ് ബാഖവി, ജാബിര്‍ യമാനി. ഖജാന്‍ജി : സൈനുദ്ദീന്‍ ഫൈസി. രക്ഷാധികാരികള്‍ : എസ്.എം.കെ.തങ്ങള്‍, എം.കെ.എ. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, അബ്ദുള്ള മുസ്‌ലിയാര്‍ മണത്തല, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSSF സില്‍വര്‍ ജൂബിലി; കളമശ്ശേരി മേഖലാ കോണ്‍ഫറന്‍സ് നവംബറില്‍

നീതിബോധത്തിന്റെ നിതാന്ത ജാഗ്രത; എസ്. കെ. എസ്. എസ്. എഫ്. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ്. കളമശ്ശേരി മേഖല സംഘടിപ്പിക്കുന്ന ഹിദായ കോണ്‍ഫറന്‍സ് നവംബര്‍ 14, 15, 16തിയ്യതികളില്‍ കളമശ്ശേരി കുര്‍ത്തുബ കുസാറ്റില്‍ നടക്കും. അന്‍വര്‍ മുഹ്‍യദ്ദീന്‍ ഹുദവിമുഖ്യപ്രഭാഷണം നടത്തും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം.ജി. രജമാണിക്യം ഐ.എ.എസ്., ഡോ. എം.സി. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Sainudheen Km

'റബീഅ്' മാഗസിന്‍ പ്രകാശനം ചെയ്തു

അബ്ദുല്‍ മജീദ് ബാഖവി പ്രകാശനം ചെയ്യുന്നു
തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് പ്രസിദ്ധീകരിക്കുന്ന 'റബീഅ്' ത്രിഭാഷ മാഗസിന്‍ പ്രകാശിതമായി. ചൊവ്വാഴ്ച്ച വൈകുന്നേരം മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളിയില്‍ പ്രസിഡന്റ് മഹമൂദ് ഹാജി കടവത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ മജീദ് ബാഖവി മാസിക പ്രകാശനം ചെയ്തു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് ഏറ്റുവാങ്ങി. ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, കെ.എം ബഷീര്‍ വോളിബോള്‍, കുഞ്ഞഹമ്മദ് മാഷ്, അഷ്‌റഫ് ഷാര്‍ജ തുടങ്ങിയവര്‍ സംബന്ധിച്ചു.
- malikdeenarislamic academy

കര്‍മ്മശാസ്ത്ര ഗ്രന്ഥവിതരണം നടത്തി

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് ത്വലബവിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത ഇരുപത്തിരണ്ട് ദര്‍സ്അറബിക് കോളേജ് ലൈബ്രറികള്‍ക്ക് കര്‍മ്മശാസ്ത്ര ഗ്രന്ഥം വിതരണം ചെയ്തു. വിശ്വപ്രസിദ്ധ കേരളീയ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാനം ഇആനത്തുത്താലിബീന്‍ ആണ് വിതരണം ചെയ്തത്. കടമേരി റഹ്മാനിയ്യയില്‍ വെച്ച് നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്രമുശാവറാംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സി. എച്ച് ഹമീദ് മുസ്‌ലിയാര്‍, ഹാരിസ് റഹ്മാനി തിനൂര്‍, ശാഹിദ് മാളിയേക്കല്‍, നൗഫല്‍ തിരുവള്ളൂര്‍, ജാഫര്‍ ദാരിമി വാണിമേല്‍, ത്വയ്യിബ് റഹ്മാനി കുയ്‌തേരി സംസാരിച്ചു.
- muhammad thwayyib p kuyitheri

SKSSF സില്‍വര്‍ ജൂബിലി വന്‍ വിജയമാക്കും : അബൂദാബി SKSSF തൃശൂര്‍ ജില്ല

അബുദാബി : 2015 ഫെബ്രുവരി 19, 20, 21, 22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനലെ വന്‍ വിജയമാക്കുവാന്‍ അബൂദാബി-തൃശൂര്‍ ജില്ലാ എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി തീരുമാനിച്ചു. സമ്മേളന പ്രചരണാര്‍ത്ഥം യു. എ. ഇയില്‍ എത്തുന്ന എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, ഡോ. അംബേദ്‌കര്‍ നാഷണല്‍ അവാര്‍ഡ്‌ ജേതാവ് ബഷീര്‍ ഫൈസി ദേശമംഗലം, ഗ്രാന്‍ഡ്‌ ഫിനലെ ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി തിരുവത്ര, വര്‍കിംഗ് ചെയര്‍മാന്‍ സി. എ മുഹമ്മദ് റഷീദ് എന്നിവര്‍ക്ക് ഒക്ടോബര്‍ 30 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സ്വീകരണം നല്‍കുന്നതാണ്. 

ഒക്ടോബര്‍ 26നു സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സമ്മേളന പ്രചരണ-പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നതിനു സ്വാഗത സംഘം ഭാരവാഹികളായി ജനാബ് ബാവ ഹാജി, മൂസ ഹാജി ഫാത്തിമ ഗ്രൂപ്പ്, ദാവൂദ് ഹാജി, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഡോ. ഒളവട്ടൂര്‍ അബ്ദുറഹ്മാന്‍ മൗലവി, നസീര്‍ ബി. മാട്ടൂല്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും കരീം ഹാജി ചെയര്‍മാന്‍, റഫീഖ് ഹൈദ്രോസ് ജനറല്‍ കണ്‍വീനര്‍, സലിം നാട്ടിക ട്രഷററായും ഉസ്മാന്‍ ഹാജി, കെ. കെ ഹംസകുട്ടി, സി. യു ലത്തീഫ്, എം. കുഞ്ഞി മുഹമ്മദ്‌, ഷകീര്‍ ഹുസൈന്‍ എന്നിവരെ വൈസ്ചെയര്‍മാന്‍മാരായും അബ്ദുല്‍ ഹമീദ് കടപ്പുറം, കെകെ സൈഫുദ്ധീന്‍, ജലീല്‍ കാര്യടത്ത്, മജീദ്‌ ഹുദവി, ഹകീം പള്ളിക്കുളം എന്നിവരെ ജോയിന്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോ. 30 വ്യാഴാഴ്ച്ച രാത്രി നടക്കുന്ന സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും യോഗം വിലയിരുത്തി.
- ABDUL JALEEL KARIYEDATH

SKIC സൌദി നാഷണല്‍ കൌണ്‍സില്‍ ഒക്ടോ. 31 വെള്ളിയാഴ്ച

സൌദി : എസ്‌ കെ ഐ സി സൗദി നാഷണല്‍ കൗണ്‍സില്‍ 31/10/2014 വെള്ളിഴാഴ്ച രാവിലെ സുബ്‌ഹിക്ക്‌ ശേഷം 6.30 ന് മദീനാ ഇസ്ലാമിക്‌ സെന്ററില്‍ വെച്ച്‌ നടക്കുന്നു. എല്ലാ പ്രവിശ്യയിലേയും ഉത്തരവാദിത്വപ്പെട്ട ഭാരവഹികള്‍ പ്രസ്തുത മീറ്റില്‍ കൃത്യ സമയത്ത്‌ തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0502195506 (അലവിക്കുട്ടി ഒളവട്ടൂര്‍), 0508619136 (സുലൈമാന്‍), 0508024952 (അബ്ദുല്ല ഹാജി).
- A. K. RIYADH

യാത്രയയപ്പ് നല്‍കി

തൃശൂര്‍ : 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ പ്രചരണാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന മനീഷ ചെയര്‍മാന്‍ ബഷീര്‍ ഫൈസി ദേശമംഗലം, സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സി. എ. റഷീദ് സാഹിബ് എന്നിവര്‍ക്ക് ജില്ലാ എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

സമസ്ത നേതാക്കളുടെ അനുസ്മരണ സമ്മേളനം ആരംഭിച്ചു

ചട്ടഞ്ചാല്‍ : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലീ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് എം. ഐ. സി കാമ്പസ് യൂണിറ്റും ദിശ പ്രസംഗ കലാ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമസ്ത നേതാക്കളുടെ അനുസ്മരണ സമ്മേളനം ആരംഭിച്ചു. സമസ്താ സ്ഥാപക പ്രസിഡണ്ട് വരക്കല്‍ തങ്ങളെ അനുസ്മരിച്ച് കൊണ്ട് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മാസ്തിക്കുണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. 25 ദിവസം നീണ്ടു നില്‍ക്കുന്ന അനുസ്മരണ പരിപാടിയില്‍ വ്യത്യസ്ഥ പണ്ഡിതരെ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തും. പരിപാടിയില്‍ ശമീം ഉളിയത്തടുക്ക, ഫൈസല്‍ ബാറഡുക്ക, മിനാസ് ദേളി, ആബിദ് കുണിയ, ബാശിദ് ബംബ്രാണി, റാശിദ് തൃക്കരിപ്പൂര്‍, ഹബീബ് ചെര്‍ക്കള, ഉബൈദ് കുണിയ, ഇര്‍ഷാദ് നടുവില്‍, സലീം ദേളി, ദാവൂദ് മണിയൂര്‍, റശീദ് അത്തൂട്ടി, ഫിറോസ് ചാനടുക്കം, റശിദ് മുളിയടുക്ക, ആബിദ് ആമത്തല, ഫൈറൂസ് തൊട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.
- Abid Kuniya

SKSSF സില്‍വര്‍ ജൂബിലി; ജില്ലാ ഖത്തീബ് സംഗമം സംഘടിപ്പിച്ചു

തൃശൂര്‍ : 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടത്തപ്പെടുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ജില്ലാ ഖത്തീബ് മുദരിസ് സംഗമം സമാപിച്ചു. തൃശൂര്‍ എം. ഐ. സിയില്‍ വെച്ച് രാവിലെ 11 മണിയോട് കൂടി ആരംഭിച്ച പരിപാടിയില്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്നുള്ള ഖത്തീബ് മുദരിസുമാര്‍ പങ്കെടുത്തു. ജില്ലയില്‍ എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലിയുടെ പ്രചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ഈ സംഗമം സഹായിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്. എം. കെ. തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. പരിപാടിയില്‍ പി. ടി. കുഞ്ഞു മുഹമമദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന മനീഷ ചെയര്‍മാന്‍ ബഷീര്‍ ഫൈസി ദേശമംഗലം, എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, ജില്ലാ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സി. എ. റഷീദ്, എസ്. കെ. എസ്. എസ്. എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശാഹിദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇബ്രാഹീം പഴുന്നാന സ്വാഗതവും, ജില്ലാ സ്വാഗത സംഘം കോര്‍ഡിനേറ്റര്‍ ശഹീര്‍ ദേശമംഗലം നന്ദിയും പറഞ്ഞു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ജില്ലാ ഖത്തീബ് മുദരിസ് സംഗമം ഇന്ന് (ചൊവ്വ)

തൃശൂര്‍ : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചുള്ള ജില്ലാ ഖത്തീബ് മുദരിസ് സംഗമം ഇന്ന് കാലത്ത് 10.30 ന് തൃശൂര്‍ എം.ഐ.സിയില്‍ നടക്കുന്നു. ജില്ലയിലെ മുഴുവന്‍ മഹല്ല് ഖത്തീബുമാരും മുദരിസുമാരും പങ്കെടുക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് എസ്.എം.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശൈഖുനാ എം.കെ.എ.കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍ അദ്ധ്യക്ഷത വഹിക്കും. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ സില്‍വര്‍ ജൂബിലി പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിക്കും. പി.ടി. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍, ഉമ്മര്‍ ഫൈസി വില്ലന്നൂര്‍, അബൂബക്കര്‍ ബാഖവി, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഇല്യാസ് ഫൈസി, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, സി.എ. മുഹമ്മദ് റഷീദ് നാട്ടിക, ഇബ്രാഹീം ഫൈസി പഴുന്നാന തുടങ്ങിയവര്‍ സംബന്ധിക്കും. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ജാമിഅഃ സമ്മേളനം; സ്വാഗതസംഘം നാളെ (ബുധന്‍)

പെരിന്തല്‍മണ്ണ : 2015 ജനുവരി 14, 15, 16, 17, 18 തിയ്യതികളില്‍  നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം  നാളെ  (ബുധനാഴ്ച) വൈകിട്ട് 3 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ചേരും. ജാമിഅഃ ജനറല്‍ ബോഡി മെമ്പര്‍മാര്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍, തുടങ്ങിയവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി ഹാജി കെ മ്മദ് ഫൈസി അറിയിച്ചു. യോഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
- Secretary Jamia Nooriya

SKSSF സില്‍വര്‍ ജൂബിലി; നേതാക്കള്‍ക്ക് സ്വീകരണം 30ന് അബൂദാബിയില്‍

SKSSF സില്‍വര്‍ ജൂബിലി പ്രചാരണാര്‍ത്ഥം അബൂദാബിയില്‍ എത്തുന്ന നേതാക്കള്‍ക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സ്വീകരണം ഒക്ടോബര്‍ 30 രാത്രി 8 മണിക്ക്.

ജീവിക്കാന്‍ മറന്നൊരു ജീവിതം : ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍

പ്രവൃത്തിപഥത്തിലാണ് വിശുദ്ധി നിലനില്‍ക്കേണ്ടതെന്ന് ജീവിതംകൊണ്ടു തെളിയിച്ച ശ്രേഷ്ഠനാണ് ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. അനേകായിരങ്ങള്‍ക്ക് ആന്തരികവെളിച്ചം പകരുന്ന ഖാദിരീ-ശാദുലീ ആദ്ധ്യാത്മിക വഴികളുടെ ഗുരുനാഥന്‍,  കമ്പോളതാല്‍പര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം, വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും, ഇരുപത്തിയേഴു വര്‍ഷം യു.എ.ഇ മതകാര്യവകുപ്പില്‍ സേവനം ചെയ്തിട്ടും ദിര്‍ഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത തനിനാടന്‍ ജീവിതം...
തുടര്‍ന്ന് വായിക്കുക... www.suprabhaatham.com

മജ്ലിസുന്നൂര്‍‍ സദസ്സിന് മാലിക് ബിന്‍ ദീനാര്‍‍ പള്ളിയില്‍ ഭക്തി സാന്ദ്രമായ തുടക്കം

കാസര്‍‍കോട് : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസിയ്യത്ത് പ്രകാരം ചെര്‍‍ക്കള വാദി ത്വൈബയില്‍ വെച്ചു നടന്ന സുന്നി യുവജന സംഘം അറുപതാം വാര്‍‍ഷിക മഹാസമ്മേളനത്തില്‍ വെച്ചു തുടക്കം കുറിച്ച മജ്ലിസുന്നൂര്‍‍ ജില്ലാ തല സംഗമത്തിന് മാലിക് ഇബ്നു ദീനാര്‍‍ മസ്ജിദില്‍ ഭക്തി സാന്ദ്രമായ തുടക്കം കുറിച്ചു. ഇന്നലെ വൈകുന്നേരം നാലിന് സുന്നി യുവജന സംഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡോജ്ജലമായ സദസ്സില്‍ പ്രമുഖ സാദാത്തുക്കളും, പണ്ഡിതന്മാരും, ഉമറാക്കളും സംബന്ധിച്ചു. 

സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു. എം. അബ്ദുല്‍ റഹിമാന്‍ മൗലവി സദസ്സ് ഉദ്ഘാടനം നിര്‍‍വ്വഹിച്ചു. എസ്. വൈ. എസ്. ജില്ലാ പ്രസിഡന്റ് എം. എ. ഖാസിം മുസ്ലിയാര്‍‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സയ്യിദ് കെ. എസ്. അലി തങ്ങള്‍ കുംബോല്‍, സയ്യിദ് എന്‍. പി. എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍-ബുഖാരി കുന്നുംകൈ, എം. എസ്. തങ്ങള്‍ മദനി എന്നിവര്‍‍ മജ്ലിസുന്നൂരിനു നേതൃത്വം നല്കി. പള്ളിക്കര സംയുക്ത ജമാ-അത്ത് ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍‍ മുസ്ലിയാര്‍‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍‍ ഇബ്രാഹിം ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, സിദ്ധീഖ് നദ് വി ചേരൂര്‍‍, പി. വി. അബ്ദുല്‍ സലാം ദാരിമി, അബ്ദുല്‍ മജീദ് ബാഖവി, കെ. ടി. അബ്ദുള്ള ഫൈസി, അബ്ദുല്‍ ഹമീദ് മദനി, ജി. എസ്. അബ്ദുല്‍ റഹിമാന്‍ മദനി, കെ . മഹ്മൂദ് ഹാജി, സുലൈമാന്‍ ഹാജി ബാങ്കോട്, ശംസുദ്ധീന്‍ ഫൈസി, ബി. എസ്. ഇബ്രാഹിം ഫൈസി, എസ്. പി. സലാഹുദ്ധീന്‍, കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍‍, എന്‍. പി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍‍, ചെര്‍‍ക്കളം അഹമ്മദ് മുസ്ലിയാര്‍‍, എം. മൊയ്തു മൗലവി, അബൂബക്കര്‍‍ സാലൂദ് നിസാമി, താജുദ്ദീന്‍ ചെമ്പരിക്ക, ഇബ്രാഹിം ഫൈസി ജെഡിയാര്‍‍, എസ്. വൈ. എസ്. മണ്ഡലം ഭാരവാഹികളായ മുബാറക് ഹസൈനാര്‍‍ ഹാജി, അഷ്റഫ് മിസ്ബാഹി, ഷാഫി ഹാജി കട്ടക്കാല്‍, ഹമീദ് കുണിയ, എം. എ. ഖലീല്‍, എസ്. കെ. എസ്. എസ്. എഫ്. ജില്ലാ ഭാരവാഹികളായ താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി, സഈദ് മൗലവി തളങ്കര, അബ്ദുല്‍ ഖാദര്‍‍ സ-അദി തുടങ്ങിയ പ്രമുഖര്‍‍ ഉള്‍പ്പെടെ എഴുന്നൂറോളം ആളുകള്‍ സദസ്സില്‍ പങ്കെടുത്തു. 
- HAMEED KUNIYA Vadakkupuram

വഖഫ് സ്‌കോളര്‍ഷിപ്പ്; കൂടുതല്‍ അര്‍ഹത മതവിദ്യാര്‍ത്ഥികള്‍ക്ക് : ത്വലബ മീറ്റ്

കോഴിക്കോട് : കേരളാ വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പുകളില്‍ പ്രഥമ പരിഗണന മതവിദ്യാര്‍ത്ഥികള്‍ക്കാവണമെന്ന് എസ്. കെ. എസ്. എസ്. എഫ് കോഴിക്കോട് ജില്ലാ ത്വലബ ലീഡേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും മതവിജ്ഞാനം പ്രോത്സാഹിപ്പിക്കാനും മതവിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമാണ്. ഇത്തരുണത്തില്‍ കേരളത്തിലെ ദര്‍സ് അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നരീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ വഖഫ് നേതൃത്വം ശ്രദ്ധകൊടുക്കണമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പഠനത്തില്‍ കഴിവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിഗണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. 

എസ്. വൈ. എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി. എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റെപ്പ് സംസ്ഥാന കോര്‍ഡിനേറ്റര്‍ റഷീദ് മാസ്റ്റര്‍ കോടിയൂറ ക്ലാസെടുത്തു. റാഷിദ് അഷ്അരി, ജാഫര്‍ ദാരിമി വാണിമേല്‍, ത്വയ്യിബ് റഹ്മാനി കുയ്‌തേരി, നൗഫല്‍ തിരുവള്ളൂര്‍, സിദ്ദീഖ് പാക്കണ, ശാഹിദ് മടവൂര്‍ സംസാരിച്ചു. 

പുതിയ ജില്ലാ ഭാരവാഹികളായി ശാഹിദ് മാളിയേക്കള്‍ (ചെയര്‍മാന്‍) മുഹമ്മദ് തിരുവള്ളൂര്‍, അസ്‌ലഫ് തിരൂര്‍ (വൈസ് ചെയര്‍മാന്‍) റാഫി പുറമേരി (കണ്‍വീനര്‍) അനീസ് വയനാട്, ജംഷീര്‍ കടവത്തൂര്‍ (ജോ. കണ്‍വീനര്‍) സഈദ് കൊട്ടില (ട്രഷറര്‍) മുഹമ്മദ് അബൂബക്കര്‍ നിട്ടൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍) റാഷിദ് അമ്പലക്കണ്ടി, തൗഫീഖ് പന്തിരിക്കര, ഇര്‍ഷാദ് തൂണേരി, മുനവ്വിര്‍ മുക്കം, റാഷിദ് പേരാമ്പ്ര, അഫ്‌സല്‍ ഈങ്ങാപ്പുഴ, മനാഫ് മഞ്ചേരി, ഫാഇസ് വയനാട്, ഖാസിം പാറന്നൂര്‍, ജലീല്‍ മുക്കം (മെമ്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
- SKSSF STATE COMMITTEE

ഇസ്‌ലാമിക സമൂഹത്തെ ത്വാഗസന്നദ്ധമാക്കിയത് ഹിജ്‌റ

ത്വലബാ വിംഗ് ഹിജ്‌റാ കോണ്‍ഫറന്‍സ് സമാപിച്ചു
സി എച്ച് മഹ്‍മൂദ് സഅദി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും കഥപറയുന്ന ഇസ്ലാമിക ചരിത്രത്തെ ഇത്രമേല്‍ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും പ്രവാചകന്റെ ഹിജ്‌റയായിരുന്നുവെന്ന് എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ സംഘടിപ്പിച്ച ഹിജ്‌റ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വിശുദ്ധമതത്തിന്റെ സന്ദേശവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ച മഹാന്മാരിലൂടെ നൂറ്റാണ്ടുകളോളം ഈ പ്രക്രിയ തുടര്‍ന്നുവെന്നും പുതിയകാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി. എച്ച് മഹമൂദ് സഅദി ആധ്യക്ഷം വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍, സി. എച്ച് ഹമീദ് മുസ്‌ലിയാര്‍, സലാം റഹ്മാനി കൂട്ടാലുങ്ങല്‍, ഹാരിസ് റഹ്മാനി, യൂസുഫ് റഹ്മാനി, ജുബൈര്‍ മീനങ്ങാടി, ത്വയ്യിബ് കുയ്‌തേരി, സിദ്ദീഖ് പാക്കണ, ത്വാഹിര്‍ ചാവക്കാട്, സുഹൈല്‍ പള്ളിക്കര പ്രസംഗിച്ചു. റാഷിദ് വി. ടി വേങ്ങര സ്വാഗതവും ലത്തീഫ് പാലത്തുങ്കര നന്ദിയും പറഞ്ഞു. 
- SKSSF STATE COMMITTEE

SKSSF ന്യൂസ് ബ്ലോഗ് സോഷ്യല്‍ പേജുകള്‍


   
Face book : https://www.facebook.com/SKSSFNewsupdate
Twitter : https://twitter.com/SKSSFNewsupdate
Google Plus : https://plus.google.com/u/0/107997108975085734906/posts
Feed : http://feeds.feedburner.com/skssfnews

SKSSF നാഷണല്‍ കാമ്പസ് കോള്‍ മഞ്ചേരിയില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നാഷണല്‍ കാമ്പസ് കോള്‍ 2014 ഡിസംബര്‍ 19, 20, 21 തിയ്യതികളില്‍ മഞ്ചേരി യൂണിറ്റി കോളേജില്‍ നടക്കും. ഇന്നലെ കോഴിക്കോട് നടന്ന കാമ്പസ് വിംഗ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പില്‍ റജിസ്‌ട്രേഷന്‍, പ്രചരണം, പ്രോഗ്രാം എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്തു. കേരളത്തിന് പുറമേ ഡെല്‍ ഹി, യു. പി, ആസാം, ഹൈദ്രാബാദ്, മംഗലാപുരം, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളടക്കം 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കാമ്പസ് കോളിന് ഓഫ്‌ലൈനിലും റജിസട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

വിദ്യാര്‍ഥികള്‍ക്ക് www.skssfcampuswing.com എന്ന സൈറ്റിലും, എസ്കെ എസ് എസ് എഫ് ശാഖകള്‍ വഴിയും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ദേശിയതലത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കാമ്പസ് കോളിനോട് അനുബന്ദിച്ച് യൂണിവേഴ്‌സിറ്റി സംവിധാനം, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ എന്നീവിശയങ്ങളില്‍ വിവിധ കേന്ദങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും.

മത ചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക കാമ്പയിന്‍ സംഘടിപ്പിക്കാനും, മൂന്ന് ആദിവാസി കോളനികളില്‍ മെഡിക്കല്‍ സംവിദാനത്തോടുള്ള സഹവാസ് ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ അബ്ദുറഹീം കൊടശ്ശേരി ഉല്‍ഘാടനം ചെയ്തു. കാമ്പസ് വിംഗ്നാഷണല്‍ കണ്‍വീനര്‍ എ. പി ആരിഫലി അധ്യക്ഷത വഹിച്ചു. ഷാജിദ്, ഷബിന്‍ മുഹമ്മദ് , കണ്‍വീനര്‍ മുനീര്‍ പി. വി, സയ്യിദ് സവാദ്, റാഷിദ് വേങ്ങര, സവാദ് മുക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. 
- SKSSF STATE COMMITTEE

ടെക്നോളജിയുടെ ദുരുപയോഗം മനുഷ്യനെ അല്ലാഹുവില്‍ നിന്നകറ്റുന്നു : അൻവർ മുഹിയുദ്ദീൻ ഹുദവി

ദോഹ : ടെക്നോളജിയുടെ ദുരുപയോഗം മനുഷ്യനെ അല്ലാഹുവില്‍ നിന്നകറ്റുന്നുവെന്ന് തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്‍റ് അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി. എസ്.കെ.എസ്.എസ്.എഫ്. സില്‍വര്‍ ജൂബിലി – ഗ്രാന്‍ഡ്‌ ഫിനാലെയുടെ ഖത്തര്‍ തല പ്രചരണോദ്ഘാടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അകലത്തിലിരിക്കുന്നവരോട് ഇന്റര്‍നെറ്റ് വഴി ചാറ്റ് നടത്തുന്നവര്‍ പലപ്പോഴും തന്റെ അടുത്തിരിക്കുന്നവനോട് സംസാരിക്കാന്‍ മറന്നു പോവുന്നവെന്നും രക്ഷിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്താത്ത പക്ഷം മക്കള്‍ ടെക്നോളജി ദുരുപയോഗപ്പെടുത്തി വഴിതെറ്റുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവര സാങ്കേതിക വിദ്യ മനുഷ്യന് ഗുണപരമായ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ട്ടിചിട്ടുണ്ടെങ്കിലും പുതുതലമുറ പലപ്പോഴും അതിനെ ദുരുപയോഗം ചെയ്യുന്നുവെന്നും മനുഷ്യന്‍ അല്ലാഹുവിനെ സ്മരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും മൊബൈല്‍ ഫോണുകള്‍ പോലോത്തവ അതിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നുവെന്നും അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി പറഞ്ഞു.

അല്‍-ഹിലാല്‍ കെ.എം.സി.സി ഹാളില്‍ നടന്ന പ്രചരണോദ്ഘാടനസംഗമം കേരള ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദലി ഖാസിമി ഉദ്ഘാടനം ചെയ്തു. സെയ്ത് മുഹമ്മദ്‌ ഹാജി മുഖ്യാതിഥിയായിരുന്നു.

"നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ 2015 ഫെബ്രുവരിയിൽ തൃശൂർ സമർഖന്ദിൽ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സിൽവർ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ദിചു സൈക്കോണ്‍ സൈബർ മീറ്റ്‌, കുരുന്നുകൂട്ടം, വിദ്യാഭ്യാസ സ്കോളർഷിപ്പ്‌,ആത്മീയ സംഘമങ്ങൾ, ആദർശ സമ്മേളനം, സമർഖന്ദ്‌ സംഘമങ്ങൾ,ബോധവൽകരണം, ഫാമിലി ക്വിസ് മത്സരങ്ങൾ തുടങ്ങി ഖത്തറിൽ സംഘടന നടത്തുന്ന പരിപാടികളുടെ സില്‍വര്‍ ജൂബിലി കര്‍മ്മ രേഖ ഫൈസല്‍ നിയാസ് ഹുദവി അവതരിപ്പിച്ചു. ഇസ്മായിൽ തിരുവള്ളൂർ ഖിറാഅത് നടത്തി. ഇസമായിൽ ഹുദവി, കെ.കെ.മൊയ്തു മൗലവി ആശംസകൾ നേർന്നു. 

നാസർ ഹാജി, ടി.വി അബ്ദുൽ ഖാദർ ഹാജി, ഹസ്സൻ ഹാജി കാലടി,കെ.ബി.കെ.മുഹമ്മദ്‌, മുഹമ്മദ്‌ അലി ഹാജി പട്ടാമ്പി, സകരിയ്യ മാണിയൂർ, മൊയ്തീൻ കുട്ടി വയനാട്,അബ്ദു പാപ്പിനിശേരി,ഇഖ്‌ബാൽ കൂത്തുപറമ്പ് ,സുബൈർ ഫൈസി കട്ടുപാറ,ജിഷാൻ മാഹി,മാലിക് ഹുദവി സംബന്ദിച്ചു. 

എസ്.കെ.എസ്.എസ്.എഫ്. ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് മുനീര്‍ നിസാമി അധ്യക്ഷനായ ചടങ്ങിൽ ജനറല്‍സെക്രട്ടറി മുനീര്‍ ഹുദവി സ്വാഗതവും വര്‍കിംഗ് സെക്രട്ടറി അബ്ദുല്‍ അസീസ്‌ പേരാല്‍ നന്ദിയും പറഞ്ഞു.
- Aslam Muhammed

SYS മജ്‌ലിസുന്നൂര്‍ ജില്ലാതല സംഗമം നാളെ (തിങ്കള്‍)

കാസര്‍കോട് : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന എസ്‌വൈഎസ് മജ്‌ലിസുന്നൂര്‍ ജില്ലാതല സംഗമം നാളെ വൈകുന്നേരം 4 മണിക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളിയില്‍ നടക്കും. കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെഎസ് അലി തങ്ങള്‍ കുമ്പോല്‍, കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ ആലിക്കുട്ടി മുസ്ലിയാര്‍, ചെമ്പരിക്ക -മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മുസ്ലിയാര്‍, ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഖാസി ഇകെ മഹ്മൂദ് മുസ്ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ, യുഎം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എംഎ ഖാസിം മുസ്ലിയാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട്, സി.കെ പൂക്കോയതങ്ങള്‍ ചന്തേര, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, കെ. മഹ്മൂദ് ഹാജി കടവത്ത്, സുലൈമാന്‍ ഹാജി ബാങ്കോട്, എ അബ്ദുല്‍ റഹ്മാന്‍ സംബന്ധിക്കും.
- Secretary, SKSSF Kasaragod Distict Committee

മജിലിസ്സുന്നൂര്‍ ആത്മീയ സദസ്സും മത പ്രഭാഷണവും ഇന്ന് (ഞായര്‍)

പാങ്ങ് : എസ്‌.കെ.എസ്‌.എസ്‌.എഫ്‌. താണിക്കോട്‌ യൂണിറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മജിലിസ്സുന്നൂര്‍ ആത്മീയ സദസ്സും മതപ്രഭാഷണവും ഇന്ന് വൈകുന്നേരം 7 മണിക്ക്‌ താണിക്കോട്‌ നൂറുല് ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ്‌ അബ്ദുല്‍ ഹക്കീം ദരിമി അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. ബാസിത്‌ യമാനി അധ്യക്ഷ്യം വഹിക്കും. മുസ്തഫ ഫൈസി മണ്ണാര്‍ക്കാട്‌ പ്രഭാഷണം നടത്തും.
- ubaid kanakkayil

ഹിജ്റ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു

എടവണ്ണപ്പാറ : മുഹറം പുതു വര്‍ഷത്തിന്‍റെ ഭാഗമായി എടവണ്ണപ്പാറ മേഖല ഹിജ്റ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. ബി എസ് കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശുക്കൂര്‍ വെട്ടത്തൂര്‍ അധ്യക്ഷനായി. കബീര്‍ മുസ്‌ലിയാര്‍ പ്രമേയ പ്രഭാഷണം നടത്തി. ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉമര്‍ ദാരിമി പുളിയക്കോട്, യൂനുസ്‌ ഫൈസി, സമദ്‌ മാസ്റ്റര്‍, സലാം മൗലവി വാവൂര്‍, ജംഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
സമസ്തയുടെ ഉപാധ്യക്ഷനായ സയ്യിദ്‌ ഹൈദരലി തങ്ങളെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും, ആകോട് സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ച് വിട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
- Yoonus MP

സൈകോണ്‍ സൈബര്‍മീറ്റ് നാളെ (ഞായര്‍) കൊച്ചിയില്‍

നിങ്ങള്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകനാണോ? എങ്കില്‍ സൈബര്‍ വിംഗ് നിങ്ങളെ ക്ഷണിക്കുന്നു സൈകോണ്‍ സൈബര്‍ മീറ്റിലേക്ക്

ആനിമേഷന്‍, വെബ് ഡെവലപ്മെന്റ്, പ്രോഗ്രാമിംഗ്, അപ്ലിക്കേഷന്‍ ഡെവലപ്മെന്റ് തുടങ്ങി ഐ.ടി. മേഖലയിലെ ഏതു രംഗത്തുള്ളവര്‍ക്കും പങ്കെടുക്കാം.
- Irshad kallikkad

മമ്പുറം നേര്‍ച്ചക്ക് ഇന്ന് കൊടിയേറും

മലപ്പുറം : മലബാര്‍ മുസ്‌ലിംകളുടെ ആത്മീയാചാര്യനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി (ഖ.സി) തങ്ങളുടെ 176-ാമത് ആണ്ടു നേര്‍ച്ചക്ക് ഇന്ന് മമ്പുറം മഖാമില്‍ തുടക്കമാകും. 

വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന കൂട്ടസിയാറത്തിന് സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടിയുയര്‍ത്തും. മമ്പുറം ഖതീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഖാം ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള പതിനാറാമത് നേര്‍ച്ചയാണ് ഈ വര്‍ഷം നടക്കുന്നത്.

നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത, പോരാട്ടം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. 26 മുതല്‍ 31 വരെ ളുഹ്‌റിന് ശേഷം പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ മഖാമില്‍ മൗലിദ്- ദുആ സദസ്സുകള്‍ നടക്കും. 30ന് വ്യാഴാഴ്ച നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 

27, 28,29 തീയതികളില്‍ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം പ്രഗത്ഭ പണ്ഡിതരുടെ പ്രഭാഷണങ്ങളും നടക്കും. 31 ന് വെള്ളിയാഴ്ച നടക്കുന്ന ദിക്‌റ്- ദുആ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആധ്യക്ഷ്യം വഹിക്കും. ദിക്‌റ് ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരും നിരവധി സൂഫീ വര്യരും സദസ്സില്‍ പങ്കെടുക്കും. 

നവംബര്‍ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടുമണിയോടെ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദൂആ സദസ്സോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നേര്‍ച്ചക്ക് കൊടിയിറങ്ങും.
- Darul Huda Islamic University

SKSSF ഇസ്ലാമിക് സെന്റര്‍ ഉംറ സര്‍വ്വീസ്

എസ്. കെ. എസ്. എസ്. എഫ്. കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് എല്ലാ മാസവും ഉംറ സര്‍വ്വീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2700177, 9895757751
- SKSSF STATE COMMITTEE

SKIC ജിദ്ദ മദീന സിയാറ

എസ്.കെ.ഐ.സി ജിദ്ദ സെന്ട്രല്‍ കമ്മിറ്റി, എസ്.വൈ.എസ്. ജിദ്ദ സെന്ട്രല്‍ കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന മദീന സിയാറ അറബി മാസം രണ്ടാം വ്യാഴാഴ്ചകളില്‍ തലാല്‍ സ്കൂള്‍ പരിസരത്ത് നിന്നും പുറപ്പെടുന്നു. ബുക്കിംഗിനായി വിളിക്കുക 0509382286

SKSSF സില്‍വര്‍ ജൂബിലി; വിഖായ ഉപഹാരം സമര്‍പ്പിച്ചു

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ്. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിഖായ സംസ്ഥാന സമിതിയുടെ ഉപഹാര സമര്‍പ്പണത്തിന്റെ സംസ്ഥാന തല ഉല്‍ഘാടനം സംസ്ഥാന സമിതി ചെയര്‍മാന്‍ ഹബീബ് ഫൈസി കോട്ടോപാടം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുളള പതിനൊന്ന് ഘടികാരങ്ങള്‍ കോളേജ് സൂപ്രണ്ട് നന്ദകുമാറിന് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ റഫീക്ക് അഹമ്മദ് തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബൂദാബി എസ്. കെ. എസ്. എസ്. എഫ്. മലപ്പുറം ജില്ല സെക്രട്ടറി റഷീദ് ഫൈസി ഇരിങ്ങാവൂര്‍, ആഷിഖ് കുഴിപ്പുറം, ടി. കുഞ്ഞാലി ഹാജി, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കണ്ണിയന്‍ മജീദ് മാസ്റ്റര്‍, ഷമീര്‍ ഫൈസി പുത്തനങ്ങാടി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, നിസാം ഓമശ്ശേരി, തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ ജലീല്‍ ഫൈസി അരീമ്പ്ര, സ്വാഗതവും വര്‍ക്കിങ്ങ് കണ്‍വീനര്‍ സലാം ഫറോക്ക് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

കേരളത്തിലും ഗൾഫിലും മുഹറം 10നവംബ‌ർ മൂന്നിന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഹറം ഒന്നായിരിക്കുമെന്നും അതനുസരിച്ച് മുഹറം 9, 10 (താസൂആഅ്‌, ആശൂറാഅ്‌) ദിനങ്ങൾ നവംബർ 2, 3 ദിവസങ്ങളിൽ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങളുടെ ചുമതല വഹിക്കുന്ന പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാസർകോട് ഖാസി കെ. ആലിക്കുട്ടി മുസലിയാർഎന്നിവർ അറിയിച്ചു.ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും മുഹര്‍റം ആരംഭിക്കുന്നത്‌ ഇന്ന്‌ (ശനി) മുതലാണ് .

മമ്പുറം നേര്‍ച്ചക്ക് ഒരുക്കങ്ങളായി; നാളെ (ശനി) കൊടികയറ്റം

മലപ്പുറം : മലബാര്‍ മുസ്‌ലിംകളുടെ ആത്മീയാചാര്യനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി (ഖ.സി) തങ്ങളുടെ 176-ാമത് ആണ്ടു നേര്‍ച്ചക്ക് നാളെ (25/10/14 ശനി) മമ്പുറം മഖാമില്‍ തുടക്കമാകും. 

നാളെ വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന കൂട്ടസിയാറത്തിന് സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടിയുയര്‍ത്തും. മമ്പുറം ഖതീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഖാം ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള പതിനാറാമത് നേര്‍ച്ചയാണ് ഈ വര്‍ഷം നടക്കുന്നത്.

26 ന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത, പോരാട്ടം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. 26 മുതല്‍ 31 വരെ ളുഹ്‌റിന് ശേഷം പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ മഖാമില്‍ മൗലിദ്- ദുആ സദസ്സുകള്‍ നടക്കും. 30ന് വ്യാഴാഴ്ച നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 

27, 28,29 തീയതികളില്‍ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം പ്രഗത്ഭ പണ്ഡിതരുടെ പ്രഭാഷണങ്ങളും നടക്കും. 27 ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് പ്രഭാഷണവും 28ന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും. 29 ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി കൊപ്പം പ്രഭാഷണം നടത്തും.

31 ന് വെള്ളിയാഴ്ച നടക്കുന്ന ദിക്‌റ്- ദുആ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആധ്യക്ഷ്യം വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനയും ശൈഖുനാ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധന ഭാഷണവും നടത്തും. ദിക്‌റ് ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരും നിരവധി സൂഫീ വര്യരും സദസ്സില്‍ പങ്കെടുക്കും. 

നവംബര്‍ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടുമണിയോടെ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദൂആ സദസ്സോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നേര്‍ച്ചക്ക് കൊടിയിറങ്ങും.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. യു.ശാഫി ഹാജി ചെമ്മാട്, ഡോ.യു.വി.കെ മുഹമ്മദ്, സി.കെ മുഹമ്മദ് ഹാജി, ഇല്ലത്ത് മൊയ്തീന്‍ ഹാജി, ഇബ്രാഹിം ഹാജി തയ്യിലക്കടവ്.
- Darul Huda Islamic University

മുഹറം മാസപ്പിറവി അറിയിക്കുക

കോഴിക്കോട് : ഇന്ന് (വെള്ളി) ദുല്‍ഹിജ്ജ 29 -ന് മുഹറം മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസി
മാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

ഹിജ്‌റയുടെ സന്ദേശം; SYS വയനാട് ജില്ലാ ആദര്‍ശ സംഗമ ഉദ്ഘാടനം 25ന് (നാളെ)

കല്‍പ്പറ്റ : ഹിജ്‌റ വര്‍ഷാരംഭത്തോടനുബന്ധിച്ച് സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 25, 26 തിയ്യതികളില്‍ ആദര്‍ശ സംഗമങ്ങള്‍ നടത്താന്‍ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം 25 ന് വൈകുന്നേരം മാനന്തവാടി പിലാക്കാവില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. ആലിക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തും. ഇബ്രാഹിം ഫൈസി, പി സുബൈര്‍, അബ്ദുറഹ്മാന്‍ തലപ്പുഴ, നിസാര്‍ ദാരിമി, ഹംസക്കോയ തങ്ങള്‍, കുഞ്ഞമ്മദ് കൈതക്കല്‍, ഹാരിസ് ബാഖവി, നൗഫല്‍ മൗലവി പ്രസംഗിക്കും.
- Shamsul Ulama Islamic Academy VEngappally

ജാമിഅ നൂരിയ സമ്മേളനം ജനുവരി 14-18 തിയ്യതികളില്‍

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 52-ാം വാര്‍ഷിക 50-ാം സനദ് ദാന സമ്മേളനം 2015 ജനുവരി 14-18 തിയ്യതികളില്‍
പോസ്റ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- Secretary Jamia Nooriya

SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22

SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലം കരുനാഗപ്പള്ളി പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും.
- Irshad kallikkad

അക്രമം അപലനീയം : SKSSF എടവണ്ണപ്പാറ

എടവണ്ണപ്പാറ : ആദര്‍ശമില്ലാത്ത കാന്തപുരം വിഭാഗം സമൂഹത്തില്‍ പിടിച്ച് നില്‍കാനായി വളഞ്ഞ വഴി സ്വീകരിക്കുന്നത് ശരിയായ ദീനിന്റെ മാര്‍ഗ്മാല്ലെന്നും, ദീനിനെ നശിപ്പിക്കാനേ അതിനു സാധിക്കുകയുളെളന്നും എടവണ്ണപ്പാറ മേഖല എസ് കെ എസ് എസ് എഫ്. ആകോട് എസ് കെ എസ് എസ് എഫ് പ്രവര്‍ത്ത്കര്‍ക്ക്പ നേരെയുണ്ടായ ആക്രമണം തീര്‍ത്തും അപലനീയമാണെന്നും യോഗം വിലയിരുത്തി. സമസ്ത നേതാക്കള്‍ പടുത്തുയര്‍ത്തിംയ സ്ഥാപനങ്ങളെ തകര്‍ക്കാനനുള്ള ശ്രമം എന്ത് വില കൊടുത്തും തടയുമെന്നും, ആദര്‍ശ മാണ് വലുതെന്നും, സത്യതിന്നെതിരെ തിരിയുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ അധികാരികള്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. ശുക്കൂര്‍‍ വെട്ടത്തൂര്‍‍ അധ്യക്ഷനായി. സമദ്‌ മാസ്റ്റര്‍‍ വാഴയൂര്‍‍, അലി അക്ബര്‍‍ ഊര്‍കടവ്‌, സിദ്ധീഖ്‌ പള്ളിപ്പുറായ, ജംഷീദ് എടവണ്ണപ്പാറ, യൂനുസ്‌ വെട്ടുപാറ തുടങ്ങിയവര്‍‍ സംസാരിച്ചു.
- Yoonus MP

ധാര്‍മിക സമൂഹത്തിന് കുടുംബത്തിന്റെ പങ്ക് വലുത് : അബ്ബാസലി ശിഹാബ് തങ്ങള്‍

പ്രസിഡന്റ് പാണക്കാട് സയ്യിദ്
അബ്ബാസലി ശിഹാബ് തങ്ങള്‍
ഉല്‍ഘാടനം ചെയ്യുന്നു
വടകര : ധര്‍മബോധവും മുല്യബോധവും ഉള്ള സമൂഹത്തിന് കുടുംബത്തിന്റെ പങ്ക് വലുതാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു. കുടുംബങ്ങളില്‍ നിന്ന് അണു കുടുംബങ്ങളിലേക്ക് വഴിമാറുന്ന ഈ കാലഘട്ടത്തില്‍ ഉത്തമ അംഗങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കളും രക്ഷിതാക്കളും ഗൗരവ ശ്രദ്ധ കൊടുക്കണമെന്നും തങ്ങള്‍ കുട്ടിച്ചേര്‍ത്തു. വേഷങ്ങളും വസ്ത്ര രീതികളും സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ട് നില്‍ക്കണമെന്നും മക്കള്‍ക്ക് ശരിയായ ബോധം നല്‍കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സി എച്ച് മഹമൂദ് സഅദി അദ്ധ്യക്ഷം വഹിച്ചു. എസ് വി മുഹമ്മദലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ധനഞ്ജയ് ദാസ്, ഡോ. സുബൈര്‍ഹുദവി, അഹമ്മദ് ഫൈസി കക്കാട് എന്നിവര്‍ യഥാക്രമം ഗള്‍ഫ് മുന്നേറ്റം കുടുംബത്തിന്റെ പരിണിതി, നമ്മുടെ മക്കള്‍, സാങ്കേതിക വിദ്യ കുടുംബമറിയേണ്ടത്, ലൈഗിക സാക്ഷരത, പെരുമാറ്റത്തിന്റെ രീതി ശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തി. സുബുലു സലാം ആര്‍ എം സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

മമ്പുറം തങ്ങള്‍ സെമിനാര്‍ 26 ന്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ സ്റ്റുഡന്‍സ് യൂണിയനും തിരൂരങ്ങാടി മേഖലാ എസ്. കെ. എസ്. എസ്. എഫ് കാമ്പസ് വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന ''മമ്പുറം തങ്ങള്‍ : രാജ്യസ്‌നേഹിയായ ആത്മീയാചാര്യന്‍'' സെമിനാര്‍ 26ന് ദാറുല്‍ ഹുദാ വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. മമ്പുറം തങ്ങളുടെ ആത്മീയതയും രാജ്യസ്‌നേഹവും പുതുതലമുറക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സ്‌കൂള്‍, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ത്ഥികകള്‍ക്കാണ് സെമിനാര്‍. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, കെ.ടി ഹാരിസ് ഹുദവി, സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവര്‍ വിഷയമവതരിപ്പിക്കും.
- Darul Huda Islamic University

SKSSF സില്‍വര്‍ ജൂബിലി; ഖത്തര്‍ പ്രചരണോദ്ഘാടനം നാളെ (വെള്ളി)

ദോഹ : "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഖത്തര്‍ തല പ്രചരണോദ്ഘാടനവും യുവ പണ്ഡിതനും വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവിയുടെ പ്രഭാഷണവും നാളെ വൈകുന്നേരം 7 മണിക്ക് ഹിലാലിലെ കെ.എം.സി.സി ഹാളില്‍ നടക്കും. തകരുന്ന കുടുംബ ബന്ധങ്ങളും അധാര്‍മ്മികതയുടെ പിന്നാലെ പോകുന്ന യുവത്വത്തിന് ധാര്‍മ്മികതയുടെയും പൈതൃകത്തിന്റെയും വഴി അടയാളങ്ങള്‍ ഓര്‍മ്മിപ്പിച്ചും സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളെ ചര്‍ച്ച ചെയ്യുന്ന "സൈബര്‍ ലോകത്തെ യുവ തലമുറ" എന്നതാണ് പ്രഭാഷണ വിഷയം. 
സമ്മേളന കാലയളവില്‍ ബഹുമുഖ പദ്ധതികളാണ് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്നത്. സമ്മേളന പ്രമേയം ജനങ്ങളിലേക്ക് എത്തിക്കുക, വിവിധ ഏരിയകളില്‍ സമര്‍ഖന്ദ്‌ മീറ്റുകള്‍, പ്രഭാഷണങ്ങള്‍, സന്നദ്ധ സേവനത്തിനായി കര്‍മ്മ സേനയുടെ സമര്‍പ്പണം തുടങ്ങി അരഡസനോളം പ്രചരണ പരിപാടികളുടെ കര്‍മ്മ രേഖ നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിക്കും. പ്രമുഖ വെക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ തൃശൂര്‍ മാലിക് ദീനാര്‍ ഇസ്ലാമിക് കോംമ്പളക്സ് സെക്രടറി സൈതു മുഹമ്മദ്‌ ഹാജി കൈപ്പമംഗലം മുഖ്യാഥിതിയായിരിക്കും. സ്ത്രീകള്‍ക്കും പ്രത്യേകം സ്ഥലം സൗകര്യപെടുത്തിയതായും കെ.എം.സി.സി ഹാളിലേക്ക് വൈകുന്നേരം 6 മണി മുതല്‍ ദോഹ ജദീദ് ഇസ്ലാമിക് സെന്ററില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
- Aslam Muhammed

അബൂദാബി SKSSF ആക്ടിവേഷന്‍ ക്യാമ്പ് 24ന്

അബൂദാബി എസ്. കെ. എസ്. എസ്. എഫ്. ആക്ടിവേഷന്‍ ക്യാമ്പ് (ലീഡ്) ഒക്ടോബര്‍ 24 വെള്ളിയാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍.

SKSSF പൊന്മാനിക്കുടം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൈപ്പമംഗലം : പെരിഞ്ഞനം പൊന്മാനിക്കുടം യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ്, എസ്. വൈ. എസ്, എസ്. ബി. വി. എന്നിവയുടെ പുതിയ ഓഫീസ് ഉദ്ഘാടനം സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്. എം. കെ. തങ്ങള്‍ നിര്‍വ്വഹിച്ചു. ബശീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. എസ്. കെ. എസ്. എസ്. എഫ്. കൈപ്പമംഗലം മേഖലാ പ്രസിഡന്റ് കെ. എസ്. ശിഹാബുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ. ആര്‍ സ്വദഖത്തുള്ള മാസ്റ്റര്‍, കെ. എഫ്. ശംസുദ്ദീന്‍ മുസ്ലിയാര്‍, ഫൈസല്‍ ബദ്‍രി, എന്‍. എം. അബ്ദുറസാഖ് ഹാജി, ഒ. എസ്. സാജിദ്, സി. ഐ. അജ്മല്‍, ഇ. എസ്. മുആവിയ, കെ. കെ. അബ്ദുശുകൂര്‍, സ്വാലിഹ് വാഫി, എം. എച്ച്. ശംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
- Shihab Perinjanam

സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം; കാരന്തൂര്‍ സുന്നികളുടെ പ്രചരണം തെറ്റ്

വാഴക്കാട് : കഴിഞ്ഞ ദിവസം ആകോട് നടന്ന സംഭവുമായി ബന്ധപ്പെട്ടു കാരന്തൂര്‍ വിഭാഗം നടത്തുന്ന പ്രചരണം തീര്‍ത്തും തെറ്റാണെന്ന് ആകോട് അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ ഭാരവാഹികള്‍. കഴിഞ്ഞ ദിവസം മഗ്രിബ് നിസ്കാരം കഴിഞ്ഞിറങ്ങിയ സമസ്ത പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ കാന്തപുരം വിഭാഗം മാരകായുധങ്ങളുമായി അക്രമണം അഴിച്ചു വിടുകയായിരുന്നു. നിസ്കാരം കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെ സംഘമായി വന്ന് ആക്രമണം നടത്തിയത് ആസൂത്രണത്തോടെ ആയിരുന്നു. മദ്റസ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു കാന്തപുരം വിഭാഗത്തിന്‍റെ സ്ഥലം കയ്യേറി എന്നുള്ളതും സ്റ്റേ ഓര്‍ഡര്‍ ഉണ്ടായിരുന്നു എന്നുള്ളതും തീര്‍ത്തും തെറ്റാണെന്നും കമ്മിറ്റി അറിയിച്ചു. സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡില്‍ 540 ആം നമ്പറായി രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്റസ നാളിതു വരെ പ്രവര്‍ത്തിച്ച് പോന്നത് സമസ്തയുടെ കീഴില്‍ തന്നെയായിരുന്നു. കാന്തപുരം വിഭാഗത്തിന്‍റെ ആക്രമണത്തില്‍ പെട്ട ഫൈസല്‍, റഫീക്ക്‌, അന്‍വര്‍ എന്നിവര്‍ ഫറൂഖ്‌ കോയാസ് ഹോസ്പിറ്റലില്‍ ആണ്. ആക്രമണം അഴിച്ചു വിടാന്‍ മുന്നോട്ടു വന്ന ജാഫര്‍, ഹകീം എന്നിവര്‍ മദ്യ ലഹരിയില്‍ ആയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കാന്തപുരം വിഭാഗത്തിന്‍റെ പള്ളി പോലും വ്യാജ രജിസ്ട്രേഷനില്‍ ആണെന്നും ഇത്തരം കുപ്രചരണങ്ങള്‍ കൊണ്ട് ഇതിനെയെല്ലാം മൂടി വെക്കാനുള്ള പരിശ്രമാമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Yoonus MP

പാങ്ങ് റൈഞ്ച് മാനേജ്‌മന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍

പാങ്ങ്‌ : റൈഞ്ച്‌ സമസ്ത കേരള മദ്രസാ മാനേജ്‌മന്റ്‌ അസോസിയേഷന്‍ ഭാരവാഹികളായി പി. കെ. രായിന്‍ ഹാജി ചന്തപ്പറമ്പ്‌ (പ്രസിഡന്റ്‌), വി. കെ. എസ്‌. ഇമ്പിച്ചിക്കോയ തങ്ങള്‍ സൗത്ത്‌ പാങ്ങ്‌, കെ. എന്‍. പി. സൈതലവിക്കോയ തങ്ങള്‍ വാഴേങ്ങൽ (വൈസ്‌. പ്രസി.), കെ. പി. കുഞ്ഞലവി മാസ്റ്റര്‍ പടപ്പറമ്പ്‌ (ജനറൽ സെക്രട്ടറി), എം. പി. മൂസ ഹാജി മാട്ടത്ത്കുളമ്പ്‌, കെ. എം. ബഷീറ് കടന്നാമുട്ടി (ജോ. സെക്ര.), പി. സി. അഹമ്മദ്‌ ഹാജി വെസ്റ്റ്‌ പാങ്ങ്‌ (ട്രഷറര്‍) തെരഞ്ഞടുത്തു.
- ubaid kanakkayil

SKSSF സില്‍വര്‍ ജൂബിലി; 'കുടുംബം' സംസ്ഥാന സെമിനാര്‍ ഇന്ന് (ബുധന്‍)

കോഴിക്കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി 12 സെമിനാറുകളില്‍ പ്രഥമ സെമിനാര്‍ ഇന്ന് (ബുധന്‍) കുടുംബം' എന്ന വിഷത്തെ ആസ്പദമാക്കി വടകര ടൗണ്‍ ഹാളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നടക്കും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്. വി. മുഹമ്മദലി (ഗള്‍ഫ് മുന്നേറ്റം കുടുംബത്തിന്റെ പരിണിതി) ഓണംപിള്ളി മുഹമ്മദ് ഫൈസി (നമ്മുടെ മക്കള്‍) ദനഞയ് ദാസ് വി. ടി (സാങ്കേതിക വിദ്യ കുടുംബം അറിയേണ്ടത്) ഡോ. സുബൈര്‍ ഹുദവി (ലൈംഗിക സാക്ഷരത) അഹമ്മദ് ഫൈസി കക്കാട് (പെരുമാറ്റത്തിന്റെ രീതി ശാസ്ത്രം) വിഷയം അവതരിപ്പിക്കും. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, സി. എച്ച്. മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, അയ്യൂബ് കൂളിമാട്, കെ. എന്‍. എസ്. മൗലവി, റഷീദ് ഫൈസി വെള്ളായിക്കോട്, ബഷീര്‍ ഫൈസി ദേശമംഗലം, ആര്‍. വി. അബ്ദുള്‍സലീം,, കുഞ്ഞാലന്‍ കുട്ടി ഫൈസി, സുബലുസലാം വടകര, സുബൈര്‍ മാസ്റ്റര്‍, ഒ. പി. എം. അഷ്‌റഫ് എന്നിവര്‍ സംബന്ധിക്കും. 
- SKSSF STATE COMMITTEE

മമ്പുറം ആണ്ടു നേര്‍ച്ചക്ക് 25 ന് തുടക്കമാവും

തിരൂരങ്ങാടി : ജാതി മത ഭേദമന്യെ കേരള ജനതയുടെ അമരക്കാരനും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഊര്‍ജ്ജവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല (ഖ.സി) തങ്ങളുടെ 176ാമത് ആണ്ടുനേര്‍ച്ചക്ക് 25ന് മമ്പുറം മഖാമില്‍ തുടക്കമാവും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന തെന്നിന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ശരീഫില്‍ നേര്‍ച്ചയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത ശേഷമുള്ള 16ാമത് ആണ്ടു നേര്‍ച്ചയാണിത്. 25 ന് ശനിയാഴ്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍  നടക്കുന്ന കൂട്ടസിയാറത്തിന് ശേഷം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെയാണ്  ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവുക. ദിനേന ആയിരക്കണക്കിന് തീര്‍ത്ഥാടകെരെത്തുന്ന  മമ്പുറം മഖാമിന്റെ രാപ്പകലുകള്‍ ഇനി ഭക്തജനങ്ങളാല്‍ നിബിഡമാവും.
26 വൈകീട്ട് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി  ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിക്കും. ചടങ്ങഇല്‍ മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത, പോരാട്ടം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യും. 
26,27,28,29 തിയ്യതികളില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം വിവിധ പണ്ഡിതരുടെ മത പ്രഭാഷണങ്ങള്‍ അരങ്ങേറും. 26,27,28,29,30,31 തിയ്യതികളില്‍ ളുഹ്‌റ് നമസ്‌കാരാനന്തരം മഖാമില്‍ മൗലിദ് ദുആ മജ്‌ലിസ് നടക്കും. 30 ന് വ്യാഴാഴ്ച മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 31 ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കും. നേര്‍ച്ചക്ക് സമപാനം കുറിച്ച് നവംബര്‍ 1 ശനിയാഴ്ച രാവിലെ  മുതല്‍ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  അന്നദാനത്തിനായി ഒരു ലക്ഷം നെയ്‌ചോര്‍ പാക്കറ്റുകള്‍ തയ്യാറാക്കുമെന്നും ഭാരവാഹികള്‍  പറഞ്ഞു. 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ : 1. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, 2. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, 3. യു.ശാഫി ഹാജി ചെമ്മാട്, 4. കെ.പി. ശംസുദ്ധീന്‍ ഹാജി വെളിമുക്ക്
- Darul Huda Islamic University

SKSSF സില്‍വര്‍ ജൂബിലി; എസ്. ആര്‍. സി. റിസോഴ്‌സ് ടീം ലിഡേഴ്‌സ് മീറ്റ് വെള്ളിയാഴ്ച

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സമര്‍ഖന്ദ് റിസോഴ്‌സ് ക്യാമ്പിന്റെ ഭാഗമായി നടത്തുന്ന റിസോഴ്‌സ് ടീം ലീഡേഴ്‌സ് (ആര്‍. ടി. എല്‍) മീറ്റ് വെള്ളി വൈകുന്നേരം 4 മണിക്ക് മലപ്പുറം സുന്നി മഹല്ലില്‍ നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, അയൂബ് കൂളിമാട്, കെ. എന്‍. എസ്. മൗലവി, റഷീദ് ഫൈസി വെള്ളായിക്കോട് എന്നിവര്‍ സംബന്ധിക്കും. റിസോഴ്‌സ് ടീം ലീഡേഴ്‌സിന്റെ ബയോഡാറ്റ സമര്‍പ്പിച്ച മുഴുവന്‍ ആളുകളും കൃത്യസമയത്ത് തന്നെ സുന്നി മഹല്ലില്‍ എത്തിച്ചേരണമെന്ന് കോ- ഓര്‍ഡിനേറ്റര്‍ അയൂബ് കൂളിമാട് അറിയിച്ചു.
- SKSSF STATE COMMITTEE

SYS ലീഡേഴ്‌സ് ക്യാമ്പ് ഇന്ന് (ബുധന്‍)

കല്‍പ്പറ്റ : സുന്നി യുവജന സംഘം ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് (ജ്വലനം 2014) ഇന്ന് (ബുധന്‍) കാക്കവയല്‍ ഹിദായത്തുല്‍ മുതഅല്ലിമീന്‍ മദ്‌റസയില്‍ നടക്കും. രാവിലെ 10.30 ന് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, ബഷീര്‍ ഫൈസി, പി പി ആലി, ഇ പരീദ് മാസ്റ്റര്‍ സംബന്ധിക്കും.
തുടര്‍ന്ന് ആത്മീയം സെഷനില്‍ മുഹമ്മദ്കുട്ടി ഹസനി നേതൃഗുണം എന്ന വിഷയം അവതരിപ്പിക്കും. പ്രാസ്ഥാനികം സെഷനില്‍ മുഹമ്മദ് ദാരിമി വാകേരി കര്‍മ്മ പദ്ധതിയും മജ്‌ലിസുന്നൂര്‍ എന്ന വിഷയം ഹാരിസ് ബാഖവി കമ്പളക്കാടും അവതരിപ്പിക്കും. ഇബ്രാഹിം ഫൈസി പേരാല്‍ ചര്‍ച്ചക്ക് മറുപടി പറയും. 
പ്രായോഗികം സെഷനില്‍ അബ്ദുല്ല ഫൈസി വേളം വിഷയമവതരിപ്പിക്കും. അടുത്ത ആറുമാസക്കാലത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്ന ക്യാമ്പില്‍ മേഖലാ ഭാരവാഹികളുള്‍പ്പെടെ ജില്ലാ കൗണ്‍സില്‍ അംഗങ്ങല്‍ പങ്കെടുക്കും. എ കെ സുലൈമാന്‍ മൗലവി ക്യാമ്പ് നിയന്ത്രിക്കും.
- Shamsul Ulama Islamic Academy VEngappally

SKSSF സില്‍വര്‍ ജൂബിലി; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നവംബര്‍ 17ന്

തൃശൂര്‍ : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടത്തപ്പെടുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് ഒക്‌ടോബര്‍ 24 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് നടത്താനിരുന്ന സംസ്ഥാന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നവംബര്‍ 17 തിങ്കള്‍ വൈകീട്ട് 7 മണിക്ക് നടക്കുമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ദുബൈ സര്‍ഊനി മസ്ജിദില്‍ മതവിജ്ഞാന വേദി പുനരാരംഭിച്ചു

ദുബൈ : നായിഫിലെ സര്‍ഊനി മസ്ജിദില്‍ മത വിജ്ഞാന വേദി പുനരാരംഭിച്ചു. വിപുലീകരണത്തിനായി പള്ളി അടച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സമീപത്തെ മറ്റു പള്ളികള്‍ കേന്ദ്രീകരിച്ച് നടന്ന പഠനവേദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെയാണ് വീണ്ടും സര്‍ഊനി മസ്ജിദില്‍ തുടങ്ങുന്നത്. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കുന്ന ക്ലാസില്‍ ഖുര്‍ആന്‍ ഹദീസ് എന്നിവ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇശാ നിസ്കാരത്തിന് ശേഷമാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506559786, 0501979353.

ദുബൈ SKSSF കോഴിക്കോട് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് 24ന് (വെള്ളി)

ദുബൈ SKSSF കോഴിക്കോട് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് 'തഖ്‍വിയ - 2' ഒക്ടോബര്‍ 24 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ അല്‍ ബറാഹ ത്വാഹിറ റസ്റ്റോറന്റില്‍ നടക്കും. നാസര്‍ ഫൈസി കൂടത്തായി, ശുഐബ് തങ്ങള്‍, അബ്ദുറശീദ് ബാഖവി, അബ്ദുല്‍ ഹക്കീം ഫൈസി, ഇ.പി.എ. ഖാദര്‍ ഫൈസി പങ്കെടുക്കും

SKSSF കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 30ന്

നീതിബോധത്തിന്റെ നിതാന്ത ജാഗ്രത; SKSSF കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 30 ന് കണ്ണൂര്‍ ബുഖാറയില്‍
- jas printers

'ഒരുമിക്കാം നന്മക്കൊപ്പം' SKSBV ജില്ലാ കൗണ്‍സില്‍മീറ്റ് സമാപിച്ചു

സഫറുദ്ദീന്‍ പൂക്കോട്ടൂര്‍ (പ്രസിഡണ്ട്), ജുനൈദ് മേലാറ്റൂര്‍ (ജന.സെക്രട്ടറി)
മലപ്പുറം : സമസ്ത കേരള സുന്നി ബാലവേദി 'ഒരുമിക്കാം നന്മക്കൊപ്പം' എന്ന പ്രമേയത്തില്‍ സംസ്ഥാനത്തുടനീളം നടത്തിവരുന്ന ഇന്‍തിബാഹ് 2014 കാമ്പയിന്‍ ജില്ലാതല സമാപനവും കൗണ്‍സില്‍ മീറ്റും മഞ്ചേരി തുറക്കല്‍ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസാ കാമ്പസില്‍ നടന്നു. കാമ്പയിന്‍ സമാപനം പി.ഹസന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സുന്നി ബാലവേദി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യാതിഥി കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജമാലുദ്ദീന്‍ ഫൈസി, ഹുസൈന്‍കുട്ടി മൗലവി, അലവിക്കുട്ടി ഫൈസി, ശൗഖത്ത് അസ്‌ലമി, ശുക്കൂര്‍ മാസ്റ്റര്‍, നാണി ഹാജി, ശംസാദ് സലീം, മിദ്‌ലാജ് കിടങ്ങഴി എന്നിവര്‍ പ്രസംഗിച്ചു. ഖയ്യൂം മാസ്റ്റര്‍ കടമ്പോട് വിഷയാവതരണം നടത്തി. 
തുടര്‍ന്ന് നടന്ന ജില്ലാ കൗണ്‍സില്‍മീറ്റ് സയ്യിദ് ബി.എസ്.കെ. തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി. സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിന് സ്റ്റേറ്റ് സെക്രട്ടറി സഹ്ല്‍ നല്ലളം നേതൃത്വം നല്‍കി. മഹ്ബൂബ് തുറക്കല്‍, അല്‍ത്താഫ് തൃക്കലങ്ങോട് എന്നിവര്‍ പ്രസംഗിച്ചു. കെ.പി. സഫറുദ്ദീന്‍ സ്വാഗതവും ജുനൈദ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.പി. സഫറുദ്ദീന്‍ (പ്രസിഡണ്ട്), സ്വദഖത്തുല്ല തങ്ങള്‍ മൊറയൂര്‍, അംജിദ് പെരിന്തല്‍മണ്ണ, മുബാറക് കൊട്ടപ്പുറം (വൈ.പ്രസി), വി.എം. ജുനൈദ് (ജന.സെക്രട്ടറി), ശാറൂഫ് ഫറാഷ് കാരാട്, ബാസ്വിത് തൃക്കലങ്ങോട്, ഫസലുദ്ദീന്‍ കരുളായി (ജോ. സെക്രട്ടറി), നിയാസ് പുളിയാട്ടുകുളം (വര്‍കിംഗ് സെക്രട്ടറി), ദുല്‍ക്കിഫില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
- Samastha Kerala Jam-iyyathul Muallimeen