തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തോളം മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുവേണ്ടി സമസ്തക്ക് കീഴില്‍ സ്ഥാപിതമായ ബാലസംഘടനയായ സമസ്ത കേരള സുന്നി ബാലവേദി 21 വര്‍ഷം പിന്നിടുമ്പോള്‍ കര്‍മമണ്ഡലം വിപുലപ്പെടുത്തുന്നതിന്നും വ്യവസ്ഥാപിതമായും ശാസ്ത്രീയമായും മുന്നോട്ടുകൊണ്ടുപോകുന്നതിനും അലിഫ്, അദബ്, ഖിദ്മ, വൈഫൈവ് എന്നീ നാല് വിംഗുകള്‍ക്ക് സംഘടന രൂപം നല്‍കിയിരിക്കുന്നു.
ആധുനിക വിദ്യാഭ്യാസം കൂടുതല്‍ മുന്നോട്ടു ഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മദ്‌റസാതലം തൊട്ടുതന്നെ ആത്മീയ വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളുടെ അഭിരുചി അനുസരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് 'അലിഫും' ചെറുപ്പം മുതല്‍ സമൂഹത്തോടും സമുദായത്തോടും ആഭിമുഖ്യം വളര്‍ത്തുകയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധരായി പ്രവര്‍ത്തിക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കുന്നതിന് 'ഖിദ്മ'യും ആത്മീയ ബോധം ചെറുപ്പം മുതല്‍ ബാലമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുന്നതിന് 'അദബും' സംഘടനയുടെ പ്രവര്‍ത്തനം, ഫെയ്‌സ് ബുക്ക്, വാട്‌സ്അപ്, വെബ്‌സൈറ്റ്, ഇ-മെയില്‍, സര്‍ക്കുലര്‍ എന്നീ അഞ്ച് മേഖലകളിലൂടെ സമൂഹത്തില്‍ എത്തിക്കുന്നതിന് വേണ്ടി 'വൈ ഫൈവ്' എന്നീ നാലു വിംഗുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിംഗുകളുടെ പ്രഖ്യാപനം തൃശൂര്‍ സമര്‍ഖന്ദില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വ്വഹിച്ചു.
- Samastha Kerala Jam-iyyathul Muallimeen