ജുമുഅ സമയത്ത് പരീക്ഷ; ഐ.ടി.ഐ പരീക്ഷ കേന്ദ്രങ്ങളിലേക്ക് SKSSF മാര്‍ച്ച്; കോഴിക്കോട് ജില്ലയില്‍ 8 കേന്ദ്രങ്ങളിലേക്ക് രാവിലെ 10 മണിക്ക്
കോഴിക്കോട് :ഐ.ടി.ഐ ട്രേഡ് തിയറി പരീക്ഷ ആഗസ്റ്റ് 3 വെള്ളി ജുമുഅ സമയത്ത് നടക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഐ.ടി.ഐ പരീക്ഷ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് അറിയിച്ചു.പരീക്ഷാ സമയക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി, സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിയിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവര്‍ സമയക്രമത്തില്‍ മാറ്റം വരുത്തുകയോ, വ്യക്ത്‌മായ മറുപടി നല്‌കാന്‍ തയ്യാറാവുകയോ ചെയ്യാത്തതാണു പരസ്യമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. മുസ്ലിം വിശ്വാസികളുടെ നിര്‍ബന്ധ കര്‍മ്മത്തിനു സാഹചര്യം നല്‍കാത്തതിന്റെ പേരില്‍ ആയിരത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വാസികളൂടെ പുണ്യമാക്കപെട്ട റമളാന്‍ മാസത്തിലെ വെള്ളിയാഴ്‌ച്ച നഷ്‌ടമാക്കുന്നത് തീര്‍ത്തും അപലനീയവും പ്രതിഷേധാര്‍ഹവുമാണ്.
ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങളായ മാളിക്കടവ്, കൊയിലാണ്ടി, വടകര, വളയം, മണിയൂര്‍, മാറാട്, ബേപ്പൂര്‍, തിരുവംബാടി എന്നിവടങ്ങളിലേക്ക് പരീക്ഷ ദിവസം രാവിലെ 10 മണിക്കാണു മാര്‍ച്ച് ആരംഭിക്കുക. എല്ലാവരും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍തിച്ചു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.സുബുലുസ്സലാം വടകര,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,മുജീബ് ഫൈസി പൂലോട്, ആര്‍വിഎ സലാം, ഷെര്‍ഹബീല്‍ മഹ്‌റൂഫ്,റഷീദ് കൊടിയൂറ, സിറാജ് ഫൈസി മാറാാട്, മുസ്‌തഫ കുറ്റ്യാടി എന്നിവര്‍ പ്രസംഗിച്ചു.
ഖുര്‍ആന്‍ - മനുഷ്യാവകാശങ്ങളുടെ മാഗ്നാകാര്‍ട്ട : ഓണമ്പിള്ളി മുഹമ്മദ് ഫൈസി
ദുബൈ : മനുഷ്യ സ്വത്വത്തെ അംഗീകരിക്കുകയും വര്‍ഗ്ഗ, വര്‍ണ്ണ, ദേശങ്ങള്‍ക്കതീതമായി മനുഷ്യ സമത്വത്തെക്കുറിച്ച് ഉദ്ഘോഷിക്കുകയും ചെയ്ത പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യാവകാശങ്ങളുടെ മാഗ്നാകാര്‍ട്ടയാണെന്ന് പ്രശസ്ത മുസ്ലിം പണ്ഡിതനും വാഗ്മിയുമായ അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. ദുബൈ ഇന്റര്നാഷണല് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്‌ട്ര ഖുര്‍ആന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് ഖിസൈസ് ജം-ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ച്ചനീച്ചത്വങ്ങളില്ലാത്ത ഒരു ഉത്തമ സമൂഹ സൃഷ്ടി ഖുര്‍ആനിന്‍റെ സ്വാധീനം വഴി മുസ്ലിം ലോകത്തിനു സാധ്യമായി. മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഖുര്‍ആനിക സന്ദേശത്തിന് പ്രസക്തിയേറുന്നുണ്ട്. ഖുര്‍ആന്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ നിര്‍മ്മാണം നടത്തുക മാത്രമല്ല അത് പാലിക്കാന്‍ സജ്ജരായ ഒരു സമൂഹത്തെ സൃഷ്ടിക്കുക കൂടി ചെയ്തു. മനുഷ്യാവകാശ സംസ്ഥാപനത്തിന് നിലവില്‍ വന്ന അന്താരാഷ്‌ട്ര നിയമങ്ങള്‍ നോക്കുകുത്തിയാവുമ്പോള്‍, പ്രാകൃതമെന്നു ലോകം വിധിയെഴുതിയ ഒരു സമൂഹത്തെ ഖുര്‍ആന്‍ ഉത്തമ സമൂഹമാക്കി പരിവര്‍ത്തിപ്പിച്ച ചരിത്ര വസ്തുത എല്ലാവര്ക്കും പാഠമാണ്. മനുഷ്യന്റെ ഭക്തിക്കും ദൈവ വിശ്വാസത്തിനുമപ്പുറം അവന്റെ ദേശ-ഭാഷാ-വര്‍ണ്ണ വൈവിധ്യങ്ങളൊന്നും ഇസ്ലാമില്‍ പ്രസക്തമാവുന്നില്ല. ഇന്നും കറുത്ത വര്‍ഗ്ഗക്കാരെ അവജ്ഞയോടെ കാണുന്നവര്‍ കാണേണ്ടതും പഠിക്കേണ്ടതും ഇസ്ലാമിക ചരിത്രമാണ്. ചരിത്രത്തില്‍ അവഗണന നേരിടേണ്ടി വരുമായിരുന്ന കറുത്ത കാപ്പിരിയായ അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂമിനെ 'ഞങ്ങളുടെ നേതാവേ' എന്ന് രണ്ടാം ഖലീഫ ഉമര്‍ ബന്‍ ഖതാബ് വിളിച്ചത് ഇസ്ലാം പഠിപ്പിച്ച സമത്വത്തിന്റെ മകുടോദാഹരണമാണ്.
യുദ്ധം നീതിയുടെ സംസ്ഥാപനത്തിന് മാത്രം അനുവദിച്ച ഖുര്‍ആന്‍ അക്രമത്തെ നിശിതമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. അബു ഗുരൈബും ഗ്വാണ്ടാനാമയും സൃഷ്ടിക്കുന്നവര്‍ക്ക് തടവുപുള്ളികളോട് നീതി ചെയ്യണമെന്നു നിഷ്കര്‍ഷിച്ച പ്രവാചക അധ്യാപനങ്ങളാണ് മാതൃകയാക്കേണ്ടത്. യുദ്ധവേളയില്‍ നീതി നിഷേധം നടന്നു എന്നതിന്റെ പേരില്‍ യുദ്ധ വിജയം റദ്ദു ചെയ്ത സംഭവം ഇസ്ലാമിക ചരിത്രത്തില്‍ മാത്രമേ കാണാന്‍ കഴിയൂ എന്നും ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു.
ദുബൈ സുന്നി സെന്‍ററിന്‍റെ പ്രതിനിധിയായി എത്തിയ ഓണംപിള്ളി ഫൈസിയുടെ പ്രഭാഷണം ശ്രവിക്കാന്‍ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് എത്തിയത്. ജം-ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തിനകത്തും പുറത്തുമായി സജ്ജീകരിച്ച ഇരിപ്പിടങ്ങള്‍ നേരത്തെ തന്നെ നിറഞ്ഞിരുന്നു.
യോഗം ദുബൈ ഇന്റര്നാഷണല് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രോഗ്രാംസ് & സ്റ്റഡീസ് യൂനിറ്റ് തലവന്‍ ആരിഫ് അബ്ദുല്‍ കരീം ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ സുന്നി സെന്‍റര്‍ പ്രസിടണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായിരുന്നു. എം.പി.മുസ്തഫല്‍ ഫൈസി, യു.എം.അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഹാഷിം കുഞ്ഞി തങ്ങള്‍, പി.എ.അബ്ദുള്ള ഹാജി, ഇബ്രാഹിം എളെറ്റില്‍, യഹ്യ തളങ്കര തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുസ്സലാം ബാഖവി സ്വാഗതവും ഷൌക്കത്തലി ഹുദവി നന്ദിയും പറഞ്ഞു
വ്രത വിശുദ്ധിയിലൂടെ വിശ്വാസികള്‍ വിജയികളാവുക: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
കാഞ്ഞങ്ങാട് : വിശുദ്ധ റമാളാന്‍ വിജയത്തിന്റെ മാസമാണ്, പുണ്യങ്ങളുടെ കാലമാണ്, ധാര്‍മിക വിപ്ലവമാണ് യഥാര്‍ത്ഥ വിപ്ലവം.അത് തുടങ്ങിയതും വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതും റമളാനിലാണ്. റമളാനിന്റെ വ്രത വിശുദ്ധിയിലൂടെ വിശ്വാസികള്‍ വിജയികളാവണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ലോക സമാധാനത്തിനും വെല്ലുവിളികള്‍ നേരിടാനും ഈ സല്‍സരണി ഉപയോഗപെടുത്തണമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.
ശഹ്‌റു റമളാന്‍ വിശുദ്ധിയുടെ വിളിയാളം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഹുദവീ പണ്ഡിതരുടെ കൂട്ടായ്മയായ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്‌ററിവിററീസ് (ഹാദിയ) കാഞ്ഞങ്ങാട് തെക്കേപ്പുറം ശഹീദേ മില്ലത്ത് സി.എം ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ആത്മീയ നിര്‍വൃതി ക്കായി റമളാന്‍ എന്ന വിഷയത്തില്‍ ഉമര്‍ ഹൂദവി പൂളപ്പാടം പ്രഭാഷണം നടത്തി. പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത്, ടി. കെ. സി അബ്ദുല്‍ ഖാദിര്‍ ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റശീദ് മാസ്റ്റര്‍ ബെളിഞ്ചം, ശാഫി ഹാജി ബേക്കല്‍, ഉമര്‍ തൊട്ടിയില്‍, ഹാദിയ പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ഹുദവി, ഹാദിയ ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി, നാസിര്‍ ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി മുണ്ടക്കല്‍, അശ്‌റഫ് മിസ്ബാഹി, ദാവൂദ് ചിത്താരി, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ജാബിര്‍ ഇര്‍ശാദി ഹുദവി, മുനീര്‍ ഹുദവി, ജഅ്ഫര്‍ ഹുദവി, മൊയ്തീന്‍ കുഞ്ഞി ബല്ലാ കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
വെങ്ങപ്പള്ളി അക്കാദമി റംസാന്‍ കാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക്
കാമ്പയിനിന്റെ ഭാഗമായി അക്കാദമി വിതരണം ചെയ്ത കവര്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സംഭാവന നിക്ഷേപിച്ച് തിരിച്ചേല്‍പ്പിക്കുന്നു. |
കല്‍പ്പറ്റ: ദീനിന്റെ നിലനില്‍പിന് ഒരു കൈതാങ്ങ് എന്ന പ്രമേയവുമായി ജൂലൈ 7 മുതല്‍ ആരംഭിച്ച വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ റംസാന്‍ കാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. 14 മേഖലാ തലങ്ങളിലും മഹല്ല് ഭാരവാഹികളുടേയും ഉസ്താദുമാരുടേയും കണ്‍വെന്‍ഷന്‍ ചേരുകയും മേഖലാതല സംഘാടക സമിതകള്‍ക്ക് രൂപം നല്‍കുകയും തുടര്‍ന്ന് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ കണ്‍വെന്‍ഷനുകളും മഹല്ലു തലങ്ങളില്‍ കുടുംബസംഗമങ്ങളും നടത്തി.
ജില്ലയിലെ മുഴുവന്‍ പള്ളികളിലും ജൂലൈ 13 ന് സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന ലഘുലേഖ വിതരണം ചെയ്യുകയും കവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് മഹല്ലു ഭാരവാഹികളുടേയും സംഘടനാ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഓരോ മഹല്ലിലും വീടുകളില്‍ സ്ഥാപനം മുദ്രണം ചെയ്ത സംഭാവന കവറുകള്‍ എത്തിച്ചു. സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം പള്ളികളില്‍ തറാവീഹിനു ശേഷം അക്കാദമി വിദ്യാര്‍ത്ഥികളുടേയും ഭാരവാഹികളുടേയും നേതൃത്വത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു വരുന്നു.
റമളാനിലെ ആദ്യവെള്ളിയാഴ്ച പിന്നിട്ടതോടെ കവറുകള്‍ തിരിച്ചു വാങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത വെള്ളിയാഴ്ചത്തോടെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മേഖലാ ഭാരവാഹികള്‍ 4 ന് ശനിയാഴ്ച 4 മണിക്ക് അക്കാദമിയില്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ത്ഥനാ സംഗമത്തോടെ സമാപിക്കും. പ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേഖലാ തലങ്ങളില്‍ കെ കെ മുത്തലിബ് ഹാജി, ഖാസിം, മുഹമ്മദ്കുട്ടി ഹസനി, കാവുങ്ങല്‍ മൊയ്തുട്ടി(കമ്പളക്കാട്) നെയ്യില്‍ സൂപ്പി, അബ്ബാസ് മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി,സിഅബ്ദുല്‍ ഖാദിര്‍(കല്‍പ്പറ്റ) മഞ്ചേരി ഉസ്മാന്‍, അബ്ദുല്‍ ജലീല്‍ ദാരിമി, അര്‍ഷാദ് ചെറ്റപ്പാലം, മിഖ്ദാദ് ഹസനി(മാനന്തവാടി) ഇബ്രാഹി മാസ്റ്റര്‍ കൂളിവയല്‍, അബ്ദുല്‍ മജീദ് ദാരിമി, അഷ്‌റഫ് ഫൈസി(പനമരം) കുന്നോത്ത് ഇബ്രാഹിം ഹാജി, ഉമര്‍ ദാരിമി, എം അബ്ദു റഹിമാന്‍, എടപ്പാറ കുഞ്ഞമ്മദ്(തലപ്പുഴ) അബൂബക്കര്‍ ബാഖവി,അബ്ദുല്‍ നാസര്‍ മീനങ്ങാടി, ഉമര്‍ ലത്വീഫി, മുഹമ്മദ് ദാരിമി(മീനങ്ങാടി) കെ സി കെ തങ്ങള്‍, അബ്ദുല്‍ ജലീല്‍ ദാരിമി, എ കെ അഹ്മദ് നായ്ക്കട്ടി, മുജീബ് ഫൈസി (സുല്‍ത്താന്‍ ബത്തേരി) പി കെ മൊയ്തു, ഉസ്മാന്‍ ഫൈസി, മൂസ മാസ്റ്റര്‍, (തരുവണ)പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, നൂറുദ്ദീന്‍ ഫൈസി, കീഴട്ട ഇബ്രാഹിം ഹാജി, (വെള്ളമുണ്ട) പോള പോക്കര്‍ ഹാജി, കാസിം ദാരിമി, കാഞ്ഞായി ഉസ്മാന്‍, മൊയ്തൂട്ടി യമാനി(പടിഞ്ഞാറത്തറ), എ കെ മുഹമ്മദ്കുട്ടി ഹാജി, സി പി മുഹമ്മദ്കുട്ടി ഫൈസി, ഉമര്‍ഹാജി(റിപ്പണ്‍) ഫൈസല്‍ ഫൈസി, മൊയ്തീന്‍ മേപ്പാടി, ഇബ്രാഹിം നെല്ലിമുണ്ട(മേപ്പാടി) അഷ്‌റഫ് മലായി, അനീസ് ഫൈസി, ഇബ്രാഹിം മേച്ചേരി(പൊഴുതന), കണക്കയില്‍ മുഹമ്മദ്, ജമാലുദ്ദീന്‍ ഫൈസി, ബീരാന്‍കുട്ടി തൊവരിമല(ആനപ്പാറ) എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
കമ്പളക്കാട്ട് റമളാന്‍ പ്രഭാഷണം ഓഗസ്ത് 15 ന് ദുആ മജ്‌ലിസോടെ സമാപിക്കും
കമ്പളക്കാട്: കമ്പളക്കാട് ടൗണ്‍ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റമളാന്‍ പ്രഭാഷണ പരിപാടി രാവിലെ 10 മുതല്‍ അന്‍സാരിയ്യാ കോംപ്ലക്‌സില്‍ നടക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തിന് കെ ടി അബ്ദുന്നാസിര്‍ ദാരിമി, മുഹമ്മദ്കുട്ടി ഹസനി, ഹംസ ഫൈസി റിപ്പണ്‍, കെ മമ്മുട്ടി മാസ്റ്റര്‍ തരുവണ, അബ്ദുല്ലത്തീഫ് വാഫി തുടങ്ങിയ പണ്ഡിത പ്രമുഖര്‍ നേതൃത്വം നല്‍കും. ഓഗസ്ത് 15 ന് ബുധനാഴ്ച പ്രഭാഷണാനന്തരം നടക്കുന്ന ദുആ മജ്‌ലിസോടെ ഈ വര്‍ഷത്തെ റമളാന്‍ പ്രഭാഷണം സമാപിക്കും.
വര്‍ഗ്ഗീയത വളര്‍ത്തുന്ന പ്രസ്താവനകളില്‍നിന്ന് നേതാക്കള്‍ പിന്തിരിയണം എസ്.വൈ.എസ്.
കോഴിക്കോട്: ന്യൂനപക്ഷ സമുദായം പേര് നോക്കിയും ഭൂരിപക്ഷ സമുദായം ചിഹ്നം നോക്കിയുമാണ് വോട്ടുകള്‍ രേഖപ്പെടുത്താറുള്ളതെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപിള്ളി നടേശന്റെ തൊടുപുഴ പ്രസ്താവന, ഒരു നേതാവില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമായെന്ന് സുന്നിയുവജനസംഘം സംസ്ഥാനസെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, പി.പി.മുഹമ്മദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ.റഹ്മാന്‍ ഫൈസി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വര്‍ഗീയനിറം നല്‍കി ഇകഴ്ത്തുന്നതിനും പൊതുധാരയില്‍ അവരെ ഒറ്റപ്പെടുത്തുന്നതിനും ബോധപൂര്‍വ്വം നടത്തുന്ന നീക്കത്തിന്റെ ഭാഗമായി വേണം ഇത് കാണാന്‍. മത-ജാതി-വര്‍ഗ വ്യത്യാസങ്ങളില്ലാതെ മാനവരാശിയെ ഒന്നായി കാണുകയും ഒരുമയുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ മഹത്വത്തെ നിരാകരിക്കുന്നത് ചരിത്ര ബോധമില്ലായ്മയാണ്.
ഒരു തെരഞ്ഞെടുപ്പിലും ഒരു ബൂത്തിലും മതന്യൂനപക്ഷങ്ങള്‍ വര്‍ഗീയമായി വോട്ട് രേഖപ്പെടുത്തിയതായി തെളിയിക്കാനാവില്ലെന്നിരിക്കെ തെറ്റായ സന്ദേശം ഭൂരിപക്ഷസമുദായത്തിന്‍ നല്‍കി വര്‍ഗീയവല്‍ക്കരണം നടത്തി അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറി കൂടാനുള്ള നീക്കം അങ്ങേ അറ്റം ആപല്‍ക്കരമാണെന്നും നേതാക്കള്‍ പറഞ്ഞു.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണം : ജില്ലാ എസ്. കെ. എസ്. എസ്. എഫ്
കാസര്‍കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധദ്ധനവ് കാരണം കുടുംബ ബഡ്ജറ്റ് താളം തെറ്റി കഷ്ടപ്പെടുന്ന സാധാരണകാര്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് സര്‍ക്കാറിന്റെ വലിയ തോതിലുള്ള വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. കേരളത്തില്‍ സാധാരണകാര്‍ക്ക് ഉപകാരപ്രതമായ ഒരുപാട് പദ്ദതികള്‍ കാഴ്ച്ചവെച്ച് മുന്നേട്ട് നീങ്ങുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തിന് കളങ്കമുണ്ടാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്ന് പ്രസ്ഥാവനയില്‍ കൂട്ടിചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ കാമ്പയിന്‍; ശാഖാതല ക്വിസ്സ് മത്സരം ആഗസ്റ്റ് 9 വരെ
കാസര്‍കോട്:'റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിനിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഇന്ന് മുതല്‍ ആരംഭിക്കും.ശാഖാതലത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് മത്സരം. ചോദ്യപേപ്പര്‍ ഇന്ന് മുതല്‍ സമസ്ത ജില്ലാ ഓഫീസില്‍ നിന്ന് ശാഖാ പ്രസിഡണ്ടോ സെക്രട്ടറിയോ നേരിട്ട് ഏറ്റുവാങ്ങണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. . മത്സരം ആഗസ്റ്റ് 9 ന് മുമ്പ് ശാഖാതല മത്സരം അവസാനിപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന വ്യക്തികള്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗസ്റ്റ് 10 ന് ജില്ലാതല ക്വിസ്സ് മത്സരത്തിന്റെ ചേദ്യപേപ്പര്‍ സമസ്ത ജില്ലാ ഓഫീസില്‍ നിന്നും വിതരണം ചെയ്യും.
കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ പാരായണ മത്സരം,സ്‌നേഹസംഗമം, ഇഫ്ത്താര്‍ മീറ്റ്, എന്നിവയും ആതുരസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സഹചാരി ഫണ്ട് ശേഖരണം നാളെ (വെള്ളിയാഴ്ച്ച) മഹല്ല് തലത്തിലും നടക്കും. ക്ലസ്റ്റര്‍ തലത്തില്‍ ബദര്‍ അനുസ്മരണം, റിലീഫ് പ്രവര്‍ത്തനം മേഖലാ തലത്തില്‍ തസ്‌കിയത്ത് ക്യാമ്പ്, ആഗസ്റ്റ് 15 ന് 'ഫെയ്ത്ത് ഇന്ത്യ ഫെയ്ത്ത് ഫ്രീഡം' സൗഹൃദസംഗമങ്ങള്‍, ശാഖാ-ക്ലസ്റ്റര്‍-മേഖലാ തലങ്ങളില്‍ വ്രതവും വിശ്വാസവും, കരുണയുടെ നോട്ടം, സ്‌നേഹ തീരം തേടി, പാശ്ചാതാപം -മനസ്സ് ഒരുങ്ങട്ടെ, പിശാച്-പ്രവേശനവഴികള്‍, സുക്ഷ്മതയുടെ അര്‍ഥതലങ്ങള്‍, സമാധാനത്തിന്റെ വീട്, നരകം-നിഷേധനത്തിന്റെ ഫലം, തുടങ്ങിയ എട്ട് വിഷയങ്ങളില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കും.
സാമുദായിക സന്തുലിതത്വം; കാപട്യം തിരിച്ചറിയുക: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
കുവൈത്ത് സിറ്റി : പ്രവാചകരും അനുയായികളും ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടപ്പോള്‍ ശത്രുക്കള്‍ക്കെതിരെ നടത്തിയ ചെറുത്തുനില്‍പായിരുന്ന ബദര്‍ യുദ്ധമെന്നും അതിന്റെ അനുരണനങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഇന്നും അലയടിച്ചു കൊണ്‍ടിരിക്കുകയാണെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമുദായത്തിന്റെ ശത്രുക്കള്‍ മുസ്‌ലിംകളുടെ അവകാശ ധ്വംസനത്തിനുള്ള നവസാധ്യതകള്‍ ഇന്നും ആരാഞ്ഞു കൊണ്‍ടിരിക്കുകയാണെന്നും മുസ്‌ലിം സമുദായം അനര്‍ഹമായത് നേടിയെടുത്തുവെന്ന കുപ്രചരണങ്ങളിലൂടെ കേരളത്തില്‍ സമുദായത്തിന്റെ സാമൂഹിക വൈജ്ഞാനിക പുരോഗതിക്ക് തടയിടാന്‍ ശ്രമിക്കുന്നത് ഒരു വിഭാഗത്തിന്റെ ഹോബിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. മുസ്‌ലിംകള്‍ക്ക് ഭരണ രംഗത്തുള്ള പ്രാധിനിത്യം സാമുദായിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് വാദിച്ചവര്‍ അതിനു മുന്‍പും ശേഷവും ഇതര മതസ്തര്‍ക്കുണ്‍ടായ പ്രാധിനിത്യത്തില്‍ മൗനം പാലിച്ചതിലൂടെ സന്തുലിദത്വ വാദം വെറും കാപട്യമാണെന്ന് വ്യക്തമാവുന്നുണ്ടെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി 'പുണ്യങ്ങളുടെ റമദാന്‍, മൂല്യങ്ങളുടെ ഖുര്‍ആന്‍' എന്ന പ്രമേയവുമായി ആചരിച്ചു വരുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെട്ട റമദാന്‍ പ്രഭാഷണത്തിന്റെ സമാപന സമ്മേളനത്തില്‍ 'ബദര്‍; സമകാലിക വായന' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉസ്മാന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ്, കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത്, കെ.കെ.എം.എ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഇ.എസ് അബ്ദുറഹിമാന്‍ ഹാജി, മുസ്തഫ ദാരിമി, ഇല്‍യാസ് മൗലവി, മന്‍സൂര്‍ ഫൈസി, തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി ഹംസ ദാരിമി സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.
26ന് (വ്യാഴം) ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ ശംസുദ്ധീന്‍ ഫൈസി അദ്ധ്യക്ഷതയില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ 'പുണ്യങ്ങളുടെ റമദാന്‍; മൂല്യങ്ങളുടെ ഖുര്‍ആന്‍' എന്ന വിഷയം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിച്ചു, ഉസ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗഫൂര്‍ ഫൈസി പൊന്‍മള സ്വാഗതവും ഇസ്മാഈല്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.
ദുബായ് കാസര്ഗോഡ് ജില്ലാ എസ് .കെ .എസ് .എസ് .എഫ് .റിലീഫ് സെല്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു
ദുബായ് :ദുബായ് കാസര്ഗോഡ് ജില്ലാ എസ് .കെ .എസ് .എസ് .എഫ് റിലീഫ് സെല്ലിന്റെ ഫണ്ട് ഉദ്ഘാടനം തൃകരിപുര്‍ എന്‍.പി .അബ്ദുല്‍ ഹമീദ് ഹാജിയില്‍ നിന്നും ആദ്യ തുക സ്വീകരിച്ചു സയ്യദ് അബ്ദുല്‍ഹാകീം തങ്ങള്‍ നിര്‍വഹിച്ചു . റിലീഫ് സെല്ലിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 മദ്രസ്സ അധ്യാപകര്‍ക്ക് ധന സഹായം നല്‍കും .ജില്ലാ പ്രസിടന്റ്റ് ഷാഫി ഹാജി അധ്യക്ഷ്ധ വഹിച്ചു .കാഞ്ഞങ്ങാട് നൂര്‍ മസ്ജിദ് ഇമാം കീച്ചേരി അബ്ദുല്‍ഗഫൂര്‍ മൌലവി ,സമസ്ത :കാസര്‍ഗോഡ് ജില്ലാ സെക്രടറി യു .എം .അബ്ദുല്രഹ് മാന്‍ മൌലവി ,മൌദുനിസാമി , എം .ബി .എ .കാദര്‍ ചന്ദേര ,ഹസൈനാര്‍ തോട്ടുംഭാഗം ,ഹകീം ഫൈസി ,അബ്ദ്ദുല്‍ സലാം ഹാജി വെല്ഫിട്റ്റ്,അബ്ദുള്ള അറങ്ങാടി,താഹിര്‍ മുഗു ,സകരിയദാരിമി ,കെ .വി .വി .വള്വക്കാട്,ഫാസില്‍ മെട്ടംമേല്‍,സാബിര്‍ .എ .സി .സിദ്ധീക്ക് കനിയടുക്കം ,ഇല്യാസ് കട്ടക്കാള്‍ അഷ്ഫാക് മഞ്ചേശ്വരം .സംബന്ധിച്ചു.
റംസാന്‍ ആത്മവിശുദ്ധിക്ക് ഉപയോഗപ്പെടുത്തണം -ഹമീദലി ശിഹാബ് തങ്ങള്‍
പെര്‍ഡാല:റംസാന്‍ ആത്മവിശുദ്ധിക്ക് ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബൈളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. കമ്മിറ്റിയുടെ സഹകരണത്തോടെ ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതപഠന ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അധ്യക്ഷനായി. പൈക്ക മുദരിസ് സുബൈര്‍ ദാരിമി വിട്ട്‌ള പ്രഭാഷണം നടത്തി. മുഹമ്മദ്കുഞ്ഞി മൗലവി, ജലാലുദ്ദീന്‍ ദാരിമി, സിദ്ദിഖ് ബെളിഞ്ചം, ഇബ്രാഹിം ഹുദവി, ബി.പി.ഇബ്രാഹിം പള്ളം, അബ്ദുല്ല ഗോളിക്കട്ട, മൊയ്തീന്‍കുട്ടി ബൈരമൂല, ബി.പി.അബ്ദുറഹ്മാന്‍ പള്ളം, അബ്ദുല്ല ഹാജി പൊസോളിക, ബി.എം.അഷ്‌റഫ്, ഹസന്‍കുഞ്ഞി ദര്‍ക്കാസ്, ഹമീദ് പൊസോളിക, ബി.കെ.കരീം യമാനി, ബി.കെ.ഖാദര്‍, മുഹമ്മദ് കൊട്ടാരി, ബഷീര്‍ കൊട്ടാരി, ബഷീര്‍ ചബ്രമഞ്ചാല്‍, ഹമീദ് ബങ്കിളികുന്ന്, അബ്ദുറഹ്മാന്‍ നാരമ്പാടി എന്നിവര്‍ സംസാരിച്ചു.
പത്രവാര്‍ത്ത; കുപ്രചരണത്തില്‍ വഞ്ചിതരാവരുത്; ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണത്തില് മാറ്റമില്ല –നേതാക്കള്‍
ഖാസിമിയുടെ കോഴിക്കോട്റമദാന്‍പ്രഭാഷണം ആഗസ്റ്റ് 11, 12, 13, 14, 15, 16 തീയതികളില്‍
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡിസെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി റമദാനില്‍ കോഴിക്കോട് നടത്തിവരുന്ന റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണങ്ങള്‍ ഈ റമദാനിലും ആഗസ്റ്റ് 11, 12, 13, 14, 15, 16 തീയതികളില്‍ നടക്കുമെന്നും പരിപാടി റദ്ദാക്കിയതായി വന്ന പത്രവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡന്‍റ് നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അറിയിച്ചു.
റമദാന്‍ പ്രഭാഷണത്തിന്‍െറ പ്രചാരണവും പരിപാടിയുമായി ബന്ധപ്പെട്ട് സമസ്ത പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ പാണക്കാട്ട് നടന്നത് എല്ലാ വര്‍ഷത്തെയും പോലെയുള്ള യോഗമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ റമളാന്‍ അതിഥികളായി പ്രഫ. ആലി കുട്ടി ഉസ്‌താദും ഖാസിമിയും ഗള്‍ഫിലേക്ക് പുറപ്പെടുന്നത് കൊണ്ടാണ് റമളാന്‍ പ്രഭാഷണം ആഗസ്‌ററിലേക്ക് നീട്ടിയിരിക്കുന്നത്......
ഹജ്ജ്: പണമടയേ്ക്കണ്ട അവാസന തിയ്യതി ചൊവ്വാഴ്ച
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ഗ്രീന്‍ കാറ്റഗറിക്കാര്‍ 1,10,850ഉം അസീസിയ കാറ്റഗറിക്കാര്‍ 82,200 രൂപയുമാണ് രണ്ടാംഗഡു അടയേ്ക്കണ്ടത്. ആദ്യഗഡു 51,000 രൂപ തീര്‍ഥാടകര്‍ നേരത്തെ നല്‍കിയിരുന്നു. എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ അപേക്ഷകര്‍ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് പണമടയ്ക്കുന്നത്.
സംസ്ഥാനത്തുനിന്ന് അവസരം ലഭിച്ചവരില്‍ കുറച്ചുപേര്‍ കൂടി പണമടയ്ക്കാനുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍നിന്ന് അസീസിയയിലേക്ക് മാറാന്‍ അപേക്ഷ നല്‍കിയവരാണ് പണമടയ്ക്കാനുള്ളവരിലേറെയും. മുന്നൂറിലേറെപ്പേര്‍ കാറ്റഗറി മാറുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷംപേരുടെയും ആവശ്യം അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പണമടയ്ക്കാത്തവരുടെ യാത്ര റദ്ദാകും. കാറ്റഗറി മാറ്റത്തിന് അപേക്ഷിച്ച് ഫലം കാത്തിരിക്കുന്നവര്‍ ഗ്രീന്‍ കാറ്റഗറിയുടെ തുക അടയ്ക്കണം. അധികമായി നല്‍കുന്ന തുക പിന്നീട് ഹജ്ജ്കമ്മിറ്റി തിരികെ നല്‍കും.
ഉസ്താദ് ഓണംപള്ളിയുടെ പ്രഭാഷണം ഇന്ന് അബുദാബിയില്‍
അബുദാബി: ദുബായ് ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മറ്റിയുടെ അതിഥിയായി യു.എ.ഇയിലെത്തിയ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണംപള്ളി മുഹമ്മദ് ഫൈസി 29/07/2012 ഞായറാഴ്ച രാത്രി 10 മണിക്ക് അബുദാബി ഇന്ത്യന്‍ ല്സ്ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തുന്നു.
പണ്ഡിതനും ഗവേഷകനുമായ മുഹമ്മദ് ഫൈസി സാംസ്കാരിക പ്രഭാഷണ രംഗത്തെ നിറ സാന്നിധ്യമാണ്.കേരളത്തിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജില്‍ നിന്ന്‍ ഫൈസി ബിരുദം നേടിയ അദ്ദേഹം കാലടി ശ്രീ സംകരചാര്യ സര്‍വകലാശാലയില്‍ നിന്നും സംസ്കൃത ഭാഷയിലുംസാഹ്ത്യത്തിലുംബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.മതമീമാംസയിലും, ഇന്ത്യന്‍ ഫിലോസഫിയിലും ബിരുദാനന്തര ബിരുദമുള്ള ഫൈസി അഭിഭാഷകന്‍ കൂടിയാണ്. തൃശൂര്‍ ജില്ലയിലെ എം.ഐ.സി.മസ്ജിദില്‍ ഖതീബായി സേവനമനുഷ്ടിക്കുന്ന ഫൈസി രാജ്യത്തിനകത്തും പുറത്തുമായി വിവിധ സെമിനാറുകളിലും സമ്മേളനങ്ങളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഓണംപള്ളി ഫൈസിയുടെ പ്രഭാഷണ പരിപാടി തരാവീഹ് നിസ്കാരം കഴിഞ്ഞ ഉടനെ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ജുമുഅ: സമയത്ത് പരീക്ഷ; SKSSF ക്യാമ്പസ് വിംഗ് പരീക്ഷാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും
കോഴിക്കോട് : ആഗസ്റ്റ് മൂന്ന്, വെള്ളിയാഴ്‌ച്ച ജുമുഅ: സമയത്ത് ഐ.ടി.ഐ തിയറി എക്‌സാം നടത്തുന്നതില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് പരീക്ഷാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും.
കേന്ദ്ര തൊഴില്‍ വകുപ്പിനു കീഴിലുള്ള ഐ.ടി.ഐ കോഴ്സില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ജുമുഅ: സമയത്ത് നടന്നു വന്നിരുന്ന ഐ,ടി.ഐ സോഷ്യല്‍ സയന്‍സ്, പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ഇത്തവണ മാറ്റിവെച്ചിരുന്നു. അതേ സമയം ഇതുവരെ മറ്റ് ദിവസങ്ങളില്‍ നടന്നിരുന്ന `ട്രേഡ് തിയ്യറി ' പരീക്ഷ ഈ തവണ ആഗസ്റ്റ് മൂന്നിനു വെള്ളിയാഴ്‌ച്ച ഒരു മണിക്കാണ് ടൈം ടേബിള്‍ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. പരീക്ഷാ സമയക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി, സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടായിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവര്‍ സമയക്രമത്തില്‍ മാറ്റം വരുത്തുകയോ, വ്യക്ത്‌മായ മറുപടി നല്‌കാന്‍ തയ്യാറാവുകയോ ചെയ്യാത്തത് പ്രതീഷേധം അര്‍ഹിക്കുന്നതാണ്.
ഐ.ടി,ഐ യുടെ തന്നെ സപ്ലിമെന്ററി പരീക്ഷ സാധാരണയായി വെള്ളിയാഴ്‌ച്ച 2 മണിക്കാണ് എന്നതില്‍ നിന്നും വെള്ളിയാഴ്‌ച്ച ഒരു മണിക്ക് നടത്തുന്ന റഗുലര്‍ പരീക്ഷകള്‍ വളരെ ബോധ്യപൂര്‍വ്വാമാണെന്നത് വ്യക്തം. ഭരണഘടനയുടെ ഇരുപത്തഞ്ചാം അദ്ധ്യായത്തിന്റെ പരസ്യലംഘനമാണ് ഇവിടെ നടക്കുന്നത്.
കേരളത്തില്‍ 73 കേന്ദ്രങ്ങളിലാണു പരീക്ഷ നടക്കാനിരിക്കുന്നത്. ഇതില്‍ മുപ്പതോളം കേന്ദ്രങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണു സ്‌തിതി ചെയ്യുന്നത്. മുസ്ലിം വിശ്വാസികളുടെ നിര്‍ബന്ധ കര്‍മ്മത്തിനു സാഹചര്യം നല്‍കാത്തതിന്റെ പേരില്‍ ആയിരത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വാസികളൂടെ പുണ്യമാക്കപെട്ട റമളാന്‍ മാസത്തിലെ വെള്ളിയാഴ്‌ച്ച നഷ്‌ടമാക്കുന്നത് തീര്‍ത്തും അപലനീയവും പ്രതിഷേധാര്‍ഹവുമാണ്. സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐ പരീക്ഷാകേന്ദ്രങ്ങളിലേക്കും എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് ശക്തമായ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ക്യാമ്പസ് വിംഗ് സംഥാന സമിതി അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ എ.പി ആരിഫലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റര്‍ ഖയ്യൂം കടംബോട് , ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ് , ഷാജിദ് തിരൂര്‍ , അലി അക്‌ബര്‍ , ജാബിര്‍ എടപ്പാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം വമ്പിച്ച വിജയമാക്കും- ഷാര്‍ജ -മലപ്പുറം ജില്ല SKSSF
ഷാര്‍ജ : യു എ ഇ പ്രസിഡന്റിന്റെ അഥിതി പ്രമുഖ ചിന്തകനും ഖുര്‍ആന്‍ പണ്ഡിതനുമായ റഹ്മത്തുള്ള ഖാസിമിയുടെ റമളാന്‍ പ്രഭാഷണം വിജയിപ്പിക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരില്‍ ചേര്‍ന്ന ഷാര്‍ജ -മലപ്പുറം ജില്ല എസ്. കെ . എസ് .എസ് . എഫ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ആഗസ്റ്റ് മൂന്നിന് ജുമുഅക്ക് ശേഷം ഷാര്‍ജ കിംഗ് ഫൈസല്‍ (സൗദി) മസ്ജിദില്‍ "മസ്ജിദുകള്‍:അല്ലാഹുവിന്റെ ഭവനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഖാസിമിയുടെ പ്രഭാഷണം. യോഗത്തില്‍ സലാം മൌലവി മഞ്ചേരി അധ്യക്ഷത വഹിച്ചു. ഹകീം ടി പി കെ ,ജലീല്‍ ദാരിമി , ജമാല്‍ ആലിപ്പറമ്പ് ഫൈസല്‍ പയ്യനാട്, ഇസ്ഹാക് കുന്നക്കാവ് എന്നിവര്‍ സംബന്ധിച്ചു.
ഓണമ്പിള്ളിക്ക് ദുബായില്‍ ഉജ്ജ്വല സ്വീകരണം; ഹോളി ഖുര്‍ആന്‍ പ്രഭാഷണം ഇന്ന് രാത്രി 10 മണിക്ക്
'മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍""' എന്നതാണ് പ്രഭാഷണ വിഷയം
ദുബായില്‍ എത്തിയ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയ വാര്‍ത്തയുമായി ഇറങ്ങിയ മാതൃഭൂമി ഗള്‍ഫ് എഡിഷന്‍ |
ദുബായ്: ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ സഹകരണത്തോടെ ദുബായ് സുന്നി സെന്റര്‍ നടത്തുന്ന, യുവ പണ്‌്‌ഡിതനും വാഗ്മിയും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ ഖുര്‍ആന്‍ പ്രഭാഷണം ഇന്ന് (28ന് ശനി) രാത്രി 10ന് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു പുറകുവശമുള്ള ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും.
മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍ എന്ന വിഷയത്തിലുള്ള പ്രഭാഷണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുന്നി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ദാരിദ്ര്യം, യുദ്ധങ്ങള്‍, വംശവെറി തുടങ്ങി മനുഷ്യരാശിക്ക് ഭീഷണിയാകുന്ന പുതിയ കാലത്തെ യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്നതിന്റെ ഭാഗമായാണ് മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിന്റെ സമീപനങ്ങള്‍ പ്രഭാഷണ വിഷയമായി സ്വീകരിച്ചത്.
പ്രഭാഷണ രംഗത്ത് ശ്രദ്ധേയനായ ഗവേഷകന്‍ കൂടിയാണ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. സംസ്‌കൃതത്തിലും സാഹിത്യത്തിലും ഇന്ത്യന്‍ ഫിലോസഫിയിലും മതമീമാംസാ വിഷയങ്ങളിലും ബിരുദാനന്തര ബിരുദമുള്ള ഇദ്ദേഹം അഭിഭാഷകന്‍ കൂടിയാണ്. തൃശൂര്‍ ജില്ലയിലെ എംഐസി മസ്ജിദില്‍ ഖത്തീബായി സേവനമനുഷ്ഠിക്കുന്ന ഫൈസി രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബായ് മതകാര്യ വകുപ്പിന്റെയും ഉന്നതരും മറ്റു സാമൂഹ്യ ~ സാംസ്‌കാരിക വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ദുബായ് ആര്‍ടിഎയുടെ സഹകരണത്തോടെ സൌജന്യ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കും സ്‌ത്രീകള്‍ക്കും പ്രത്യേക സൌകര്യമൊരുക്കുന്നു. വിവരങ്ങള്‍ക്ക്: 04 2964301.04 2964301 -ല്‍ ബന്ധപ്പെടുക.
'ഇസ്‌ലാംഓണ്‍വെബ്.നെറ്റ്' സമഗ്ര ഇസ്ലാമിക് വെബ് സൈറ്റിന് തുടക്കമായി
www.islamonweb.net - എന്നതാണ് സൈറ്റ് അഡ്രസ്
കോഴിക്കോട്: ഇസ്‌ലാമിനെ അടുത്തറിയുവാനും വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും തികച്ചും ലളിതവും ഗ്രാഹ്യവുമായ മലയാളത്തിലെ സമഗ്ര വെബ് സൈറ്റായ ഇസ്‌ലാം ഓണ്‍വെബ്.നെറ്റിന് തുടക്കമായി. ഇസലാമിക ഐ.ടി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പ്രവാസികളായ ഇസ്‌ലാമിക ബിരുദധാരികള്‍ മുന്കൈയെടുത്തു പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ നേത്രത്വത്തില്‍ രൂപീകരിച്ച മിഷന്സോഫ്റ്റ് ഫൌണ്ടേഷന്റെ ആദ്യ സംരംഭമാണ് www.islamonweb.net.
ദോഹ-ഖത്തര്‍)))00000)000), മനാമ-ബഹ്‌റൈന്‍ , അബൂദാബി-യു.എ.ഇ , കോഴിക്കോട് -ഇന്ത്യ എന്നീ നാല് രാജ്യങ്ങളിലായി നടന്ന പരിപാടിയില്‍ കോഴിക്കോട് വെച്ച് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
കേരള സാമൂഹിക ക്ഷേമ മന്ത്രി ഡോ:എം.കെ.മുനീര്, ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്സിലര്‍ ഡോ:ബഹാഉദ്ദീന്‍ നദ് വി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, എം.ഐ.ഷാനവാസ് എം.പി, മുനവ്വറലി ശിഹാബ് തങ്ങള്‍, ജില്ലാ കലക്ടര്‍ മോഹന്‍ കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്ചന്‍ കുമാര്‍, എം.സി.മായിന്‍ ഹാജി, പി.ടി.എ.റഹീം എം.എല്‍.എ, ടി.പി.ചെറൂപ്പ, ഉമര്‍ പാണ്ടികശാല, നവാസ് പൂനൂര്‍, മോയിന്‍ മോന്‍ ഹാജി, ടി. സിദ്ധീഖ്, സക്കീര്‍ ഹുസൈന്‍,പി.കെ.സുബൈര്‍, അന്‍വര്‍ ഹുദവി മാവൂര്‍, ഗഫൂര്‍ കൊടുവള്ളി, പരീകുട്ടി ഹാജി, മാമുകോയ ഹാജി, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, അഡ്വ:ബീരാന്കുട്ടി, ഹമീദ് വാണിമേല്‍, കെ.ദാമോധരന്‍, ഉമര്‍ പുതിയോട്ടില്‍, പി.സി.മൊയ്തീന്‍ കുട്ടി, മിഷാദ്(മലബാര്‍ ഗോള്‍ഡ്), അബ്ദുല്‍ ഗഫൂര്‍(ഹൂര്‍ലീന്‍) എന്നിവര്‍ സംസാരിച്ചു .
മിഷന്‍സോഫ്റ്റ് പ്രോജക്ട് ലീഡര്‍ ഫൈസല്‍ നിയാസ് ഹുദവി ദോഹയില്‍ നിന്ന് പ്രോജക്ട് വിശദീകരണം നടത്തി. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി ദോഹയില്‍ നിന്നും സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നിന്നും മിഷന്‍ സോഫ്റ്റ് ബോര്ഡ് മെമ്പര്‍ അബ്ദുല്‍ ബാരി ഹുദവി അബുദാബിയില്‍ നിന്നും പ്രോഗ്രാമില്‍ പങ്കെടുത്തു സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രവാസി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ദാറുല്‍ ഹുദ രജിസ്ട്രാര്‍ സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി പ്രാര്‍ത്ഥനക്കും നിസ്കാരത്തിനും നേത്രത്വം നല്കി.
ഇസ്‌ലാംഓണ്‍വെബ് കന്റെന്റ്റ് (content) ലീഡര്‍ അബ്ദുല്‍ മജീദ് ഹുദവി തറമ്മല്‍, മിഷന്‍ സോഫ്റ്റ് ബോര്ഡ് മെമ്പര്മാരായ അബ്ദുല്‍ മജീദ് മാസ്റ്റര്‍, ഉസാമ മുബാറക്, ഡോ. അബ്ദുര്റഹ്മാന്‍, റഫീഖ് ഹുദവി കാട്ടുമുണ്ട ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് തുടങ്ങിവര്‍ വിവിധ സ്ഥലങ്ങളിലായി പ്രോഗ്രാമിന് സാങ്കേതിക സഹായം ഒരുക്കി.
കണ്ണൂര്‍: ജില്ലാ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക് സെന്ററില്‍ എംപ്ലോയ്‌മെന്റ് ബ്യൂറോ ആരംഭിച്ചു
വിവിധ ജോലി ഒഴിവുകള്‍ നികത്താനും അറിയിക്കാനുമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം
കണ്ണൂര്‍:: പള്ളി, മദ്റസ , ദര്‍സ്, യതീംഖാന എന്നീ സ്ഥാപനങ്ങളില്‍ വരുന്ന ജോലി ഒഴിവുകള്‍ നികത്തുന്നതിനും ഒഴിവുകള്‍ അറിയിക്കുന്നതിനും ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ എംപ്ലോയ്‌മെന്റ് ബ്യൂറോ ആരംഭിച്ചു. എംപ്ലോയ്‌മെന്റ് ബ്യൂറോ രജിസ്‌ട്രേഷന്‍ മാണിയൂര്‍ അബ്ദുള്‍റഹ്മാന്‍ ഫൈസിയെ ചേര്‍ത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഖജാന്‍ജി കെ.ടി.അബ്ദുല്ല മൗലവി ഉദ്ഘാടനംചെയ്തു. എന്‍.പി.കുഞ്ഞാലി ബാഖവി അധ്യക്ഷനായി. മാണിയൂര്‍ അഹ്മദ് മൗലവി, അബ്ദുസലാം ഇരിക്കൂര്‍, ശംസുദ്ദിന്‍ ഫൈസി കൊതേരി, അബ്ദുള്‍റസാഖ് വാഫി, അബ്ദുള്‍കരിം അല്‍ഖാസിമി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ടി.കെ.മുഹമ്മദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുസ്സമദ് മുട്ടം സ്വാഗതവും ലത്വീഫ് ഇടവച്ചാല്‍ നന്ദിയും പറഞ്ഞു. ജോലി ഒഴിവുകള്‍ നികത്താനും അറിയിക്കാനുമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു നേതാക്കള്‍ അറിയിച്ചു.
ഹജ്ജ്: മലപ്പുറം ജില്ലയില്‍ 10 ഇടങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്കായി മലപ്പുറം ജില്ലയില്‍ 10 സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ നടക്കും. ശനിയാഴ്ച മുതല്‍ ആഗസ്ത് 12വരെയാണ് ക്ലാസ്.
ഹാജിമാര്‍ അവരുടെ പ്രദേശത്ത് നടക്കുന്ന പരിശീലന ക്ലാസ്സില്‍ മാത്രമേ പങ്കെടുക്കാവൂ. പരിശീലന ക്ലാസ്സിനൊപ്പം ഹജ്ജ്കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ക്ലാസിനെത്തുന്ന ഹാജിമാര്‍ ഹജ്ജ്കമ്മിറ്റി നല്‍കിയ ഹെല്‍ത്ത് ആന്‍ഡ് ട്രെയിനിങ് കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം.
നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ നിശ്ചയിച്ചത്. കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡല പരിധിയിലുള്ളവര്‍ക്കുള്ള ക്ലാസ് ശനിയാഴ്ച കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ എട്ടുമുതല്‍ നടക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. ട്രെയിനര്‍ യു.മുഹമ്മദ് റൗഫ്. ഫോണ്‍: 9846738287.
തിരൂര്‍, താനൂര്‍ മണ്ഡലം 29ന് തിരൂര്‍ തെക്കുംമുറി നജ്മുല്‍ ഹുദ മദ്രസ്സയില്‍ നടക്കും. (അബ്ദുള്‍ ജബ്ബാര്‍ - 9497934333). മഞ്ചേരിയിലെ ക്ലാസ് ആഗസ്ത് രണ്ടിന് സിറ്റി പോയന്റില്‍ (സൈതലവി-944666684). മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലേത് നാലിന് മങ്കട ഐ.എം.എസ് ഓഡിറ്റോറിയം (ഹൈദരലി - 9446386412). ഏറനാട്- അഞ്ചിന് അരീക്കോട് ജിം ഓഡിറ്റോറിയം (അബ്ദുള്‍കരീം- 9496363426). കോട്ടയ്ക്കല്‍- അഞ്ചിന് സാജിദ് ടൂറിസ്റ്റ് ഹോം (മുബാറക്-9048229707). തിരൂരങ്ങാടി, വേങ്ങര - 11ന് പി.എസ്.എം.ഒ കോളേജ് (ഹനീഫ- 9400537160). നിലമ്പൂര്‍, വണ്ടൂര്‍ - 11ന് മമ്പാട് എം.ഇ.എസ്‌കോളേജ് (അബ്ദുള്‍ അസീസ്- 9497347608). പൊന്നാനി തവനൂര്‍ - 11ന് എടപ്പാള്‍ അലനൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ (അബ്ദുള്‍ റഹ്മാന്‍ - 9847614546). മലപ്പുറം 12ന് എം.ഐ.സി യതീംഖാന അത്താണിക്കല്‍ (അബൂബക്കര്‍ - 9496365097).
കേരളത്തില്‍ നിന്നുള്ള ആദ്യവിമാനം ഒക്ടോബര്‍ അഞ്ചിന്
കൊണ്ടോട്ടി: ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഒക്ടോബര്‍ അഞ്ചിന് പുറപ്പെടാനാണ് സാധ്യത. നേരത്തെ സപ്തംബര്‍ 17നായിരുന്നു ആദ്യവിമാനം നിശ്ചയിച്ചിരുന്നത്.
ഹജ്ജ് തീര്‍ത്ഥാടനത്തിന് വിമാനക്കമ്പനിയെ തിരഞ്ഞെടുത്ത കരാര്‍ റദ്ദാക്കിയതാണ് കേരളത്തിലെ തീര്‍ഥാടകരുടെ യാത്ര വൈകിക്കുന്നത്. നേരത്തെ കേരളം ആദ്യഷെഡ്യൂളില്‍ ഉള്‍പ്പെട്ടതിനാലാണ് സപ്തംബര്‍ 17ന് യാത്ര നിശ്ചയിച്ചത്. എന്നാല്‍, പുതുക്കിയ ഷെഡ്യൂളില്‍ രണ്ടാം ഘട്ടത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്.
കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട തീര്‍ഥാടകര്‍ ഈ വര്‍ഷം ജിദ്ദയിലായിരിക്കും ഇറങ്ങുക. കഴിഞ്ഞ വര്‍ഷം തീര്‍ഥാടകരെ വിമാനംവഴി നേരിട്ട് മദീനയിലെത്തിച്ചിരുന്നു.
ഹജ്ജ് സര്‍വീസ് നടത്തുന്നതിനുള്ള വിമാനക്കമ്പനികളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്വട്ടേഷന്‍ 23 വരെയായിരുന്നു സ്വീകരിച്ചത്. തിരഞ്ഞെടുത്ത വിമാനക്കമ്പനിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
അതേസമയം കേരളത്തിലെ തീര്‍ഥാടകരെ ആദ്യഷെഡ്യൂളില്‍ തന്നെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതു വിജയിക്കുകയാണെങ്കില്‍ സപ്തംബറില്‍ തന്നെ കേരളത്തിലെ തീര്‍ഥാടകര്‍ക്ക് പുറപ്പെടാനാകും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമലക്ക് സമസ്ത സ്വീകരണം നല്‍കി
അപേക്ഷകര്‍ക്കനുസരിച്ച് ഹജ്ജ്ക്വാട്ട ആവശ്യപ്പെടും
സമസ്ത നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി
ചെയര്‍മാ നായി നിയമിതനായ ശൈഖുനാ കോട്ടുമല ടി.എം.
ബാപ്പുമുസ്ല്യാര്‍ നന്ദി പ്രഭാഷണം നടത്തുന്നു.
|
മലപ്പുറം: അപേക്ഷ കരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട നിശ്ചയിക്ക ണമെന്ന ആവശ്യം അടുത്ത ഹജ്ജ് കമ്മിറ്റി യോഗത്തിലും കേന്ദ്ര സര്‍ക്കാറിന്റെ മുന്നിലും ഉന്നയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ചുമത ലയേറ്റ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്ര ട്ടറി ശൈഖുനാ കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാര്‍ പ്രസ്താവിച്ചു.
കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് നിര്‍ദ്ദേശം വെക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ ശൈഖുനക്ക് സമസ്ത നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് അപേക്ഷകര്‍ ഏറ്റവും അധികം കേരളത്തിലാണ്. എന്നാല്‍ ജനസംഖ്യ യ്ക്കനുസരിച്ചാണ് ഇപ്പോള്‍ ക്വാട്ട നിശ്ചയിക്കുന്നത്. ജനറല്‍ ക്വാട്ടയില്‍ അവസരം ലഭിക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ അപേക്ഷകരുടെ എണ്ണം മാനദണ്ഡമാക്കണമെന്നാണ് അഭിപ്രായം. ഹജ്ജിനുള്ള സമയം അടുത്തെത്തിയിട്ടും വിമാനക്കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഉണ്ടാക്കിയിട്ടില്ലെന്നും ടെന്‍ഡര്‍ നടപടി ആയിട്ടില്ലെന്നും ബാപ്പു മുസ്ലിയാര് പറഞ്ഞു.''ഇത് ഒരു അധികാര പദവിയല്ല, സേവനത്തിന്റെ പദവിയായാണ് ഞാന്‍ കാണുന്നത്. ചെയര്‍മാന്‍ സ്ഥാനം സമസ്തയ്ക്ക് ലഭിച്ച അംഗീകാരമാണ്. ഇത് ഒരു മുള്‍ക്കിരീടമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പ്രയാസമാണ്. നല്ല നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. ''- ബാപ്പു മുസ്ലിയാര് പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡണ്ട് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹാജി കെ.മമ്മദ്‌ഫൈസി അധ്യക്ഷനായി. പി.ഉബൈദുള്ള എം.എല്‍.എ. , ഹംസക്കുട്ടി മുസ്ലിയാര്‍ ആറുശ്ശേരി, എം.കെ. മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കാളാവ് സെയ്തലവി മുസ്ലിയാര്‍, കാദര്‍ ഫൈസി കുന്നുംപുറം, കാടമ്പുഴ മൂസ ഹാജി, റഫീക്ക് അഹമ്മദ്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, സയ്യിദ് മുയീനുദ്ദീന്‍ ജിഫ്രി തങ്ങള്‍, പി.കെ. മുഹമ്മദ് ഹാജി, കൊന്നോല യൂസഫ്, ചെറുകുളം അബ്ദുള്ള ഫൈസി, സലീം എടക്കര, പി.കെ. ലതീഷ് ഫൈസി, സിദ്ദിഖ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, കെ.കെ.എസ്. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓണമ്പിള്ളി മുഹമ്മദ് ഫൈസിയ്ക്ക് ദുബായ് വി.ഐ.പി. ലോഞ്ചില്‍ സ്വീകരണം നല്‍കി
ദുബായ്: ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ പ്രഭാഷണ പരിപാടിക്കെത്തിയ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചില്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികളും സുന്നി സെന്റര്‍ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. സുന്നി സെന്റര്‍ നേതാക്കളായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബാഖവി, വിവിധ സംഘടനാ നേതാക്കളായ സി.കെ. അബ്ദുല്‍ ഖാദര്‍, സുബൈര്‍ ഹുദവി, അഹമ്മദ് പോത്താംകണ്ടം, കെ.വി. ഇസ്മായില്‍ ഹാജി, കെ.ടി.അബ്ദുല്‍ ഖാദര്‍, മുസ്തഫ മൗലവി ചെറിയൂര്‍, പി.പി.ഇബ്രാഹിം ഫൈസി, ഹൈദരലി ഹുദവി, യൂസുഫ് ഹാജി, ബഷീര്‍ മട്ടന്നൂര്‍, എം.പി. നുഅ്മാന്‍, ഹുസൈന്‍ ദാരിമി വടക്കേക്കാട് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു. ദുബായ് സുന്നി സെന്റര്‍ പ്രതിനിധിയായെത്തിയ ഓണമ്പിള്ളിയുടെ പ്രഭാഷണം ശനിയാഴ്ച രാത്രി 10 ന് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള ജംഇയത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും.
സഹചാരി ഫണ്ട് വിജയിപ്പിക്കുക-സമസ്ത
മഹല്ല് ഭാരവാഹികളും ഖതീബുമാരും മുന്നിട്ടിറങ്ങണം
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ റിലീഫ് വിംഗായ സഹചാരിയുടെ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. ആതുര സേവന രംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി സഹചാരിയിലൂടെ നിരവധി നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സഹചാരിയിലേക്ക് ഇന്ന് (വെള്ളി) പള്ളികളില്‍ വെച്ച് നടക്കുന്ന ഫണ്ട് ശേഖരണത്തിന് എല്ലാ മഹല്ല് ഭാരവാഹികളും ഖതീബുമാരും മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
എസ്.കെ.എസ്.എസ്.എഫ്. റമദാന്‍ കാമ്പയിന്‍: ശാഖാതല ക്വിസ് ശനിയാഴ്ച മുതല്‍
ചോദ്യപേപ്പര്‍ നാളെ (ശനി) മുതല്‍ സമസ്ത ജില്ലാ ഓഫീസില്‍
കാസര്‍കോട്: 'റമദാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റമദാന്‍ കാമ്പയിനിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ശാഖാതലത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് മത്സരം. ചോദ്യപേപ്പര്‍ നാളെ (ശനി) മുതല്‍ സമസ്ത ജില്ലാ ഓഫീസില്‍ നിന്ന് ശാഖാ പ്രസിഡണ്ടോ സെക്രട്ടറിയോ നേരിട്ട് ഏറ്റുവാങ്ങണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. ആഗസ്റ്റ് 9 ന് മുമ്പ് ശാഖാതല മത്സരം അവസാനിപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന വ്യക്തികള്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗസ്റ്റ് 10 ന് ജില്ലാതല ക്വിസ് മത്സരത്തിന്റെ ചേദ്യപേപ്പര്‍ സമസ്ത ജില്ലാ ഓഫീസില്‍ നിന്നും വിതരണം ചെയ്യും.
കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ പാരായണ മത്സരം, സ്‌നേഹസംഗമം, ഇഫ്താര്‍ മീറ്റ് എന്നിവയും ആതുരസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സഹചാരി ഫണ്ട് ശേഖരണം വെള്ളിയാഴ്ച മഹല്ല് തലത്തിലും നടക്കും. ക്ലസ്റ്റര്‍ തലത്തില്‍ ബദര്‍ അനുസ്മരണം, റിലീഫ് പ്രവര്‍ത്തനം, മേഖലാ തലത്തില്‍ തസ്‌കിയത്ത് ക്യാമ്പ്, ആഗസ്റ്റ് 15 ന് 'ഫെയ്ത്ത് ഇന്ത്യ ഫെയ്ത്ത് ഫ്രീഡം' സൗഹൃദസംഗമങ്ങള്‍, ശാഖാ-ക്ലസ്റ്റര്‍-മേഖലാ തലങ്ങളില്‍ വ്രതവും വിശ്വാസവും, കരുണയുടെ നോട്ടം, സ്‌നേഹ തീരം തേടി, പാശ്ചാത്താപം -മനസ്സ് ഒരുങ്ങട്ടെ, പിശാച്-പ്രവേശനവഴികള്‍, സൂക്ഷ്മതയുടെ അര്‍ഥതലങ്ങള്‍, സമാധാനത്തിന്റെ വീട്, നരകം-നിഷേധനത്തിന്റെ ഫലം, തുടങ്ങിയ എട്ട് വിഷയങ്ങളില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കും.
റമദാന്‍ പ്രഭാഷണം: അത്തിപ്പറ്റ ഉസ്താദിന്റെ ദുആ മജ്ലിസില്‍ ആയിരങ്ങള്‍
കാസര്‍കോട്: 'റമദാന്‍ വിശുദ്ധിക്ക്, വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റമദാന്‍ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാഫിള്‍ ഇ.പി. അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ റമദാന്‍ പ്രഭാഷണം കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ അല്‍ ഐനിലെ ശൈഖ് പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ ഉസ്താദ് ശൈഖുനാ മുഹ്ദ്ധീന്‍ കുട്ടി മുസ്ലിയാരുടെ കൂട്ടുപ്രര്‍ത്ഥനയോടെ സമാപിച്ചു. സമാപന ദുഅയില്‍ പങ്കെടുക്കാനും അദ്ദേഹത്തെ നേരിട്ട് കാണുവാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒരുമിച്ച് കൂടിയത്. സമാപന പരിപാടിയില്‍ സ്വാഗതസംഘ ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ദക്ഷിണ ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള മുശാവറ അംഗം ഖാസി ത്വാഖാ അഹമ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി, സയ്യിദ് എം.എസ്. തങ്ങള്‍ മദനി, സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് ശൈഖുനാ എം.എ. ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ചെര്‍ക്കളം അഹമദ് മുസ്ലിയാര്‍, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി,. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, എന്‍.എ. അബൂബക്കര്‍, കെ.മൊയ്തീന്‍ കുട്ടി ഹാജി, മഹമൂദ് ഹാജി തളങ്കര, ഇ.പി. ഹംസത്തു സഅദി, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, സ്വാലിഹ് മുസ്ലിയാര്‍, അബ്ബാസ് ഫൈസി ചേരൂര്‍, അബ്ദുള്‍ ഖാദര്‍ ഫൈസി ചെങ്കള, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ സി.ബി. അബ്ദുള്ള ഹാജി, അഷ്‌റഫ് മിസ്ബാഹി ചിത്താരി, ടി.ഡി. അഹ്മദ് ഹാജി, എസ്.പി. സ്വലാഹുദ്ധീന്‍, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍, കെ.എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, കെ.എം. ശറഫുദ്ദീന്‍, കെ.യു. ദാവൂദ് ഹാജി, എന്‍.ഐ. ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ആലികുഞ്ഞി ദാരിമി, ഹബീബ് ദാരിമി പെരുമ്പട്ട, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
‘ഇസ്ലാം ഓണ്‍ വെബ്.’ സമഗ്ര ഇസ്ലാമിക് വെബ് സൈറ്റ് അന്താരാഷ്‌ട്ര ലോഞ്ചിംഗ് ഇന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും
കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തല്‍സമയ സംപ്രേഷണം
കോഴിക്കോട് : ലോക ഇസ്ലാമിക ചലനങ്ങളും സമ്പൂര്‍ണ്ണ ഇസ്ലാമിക പഠനങ്ങളും മലയാളത്തില്‍ ലഭ്യമാക്കുന്ന സമഗ്ര ഇസ്സാമിക വെബ് സൈറ്റിന്റെ അന്താരാഷ്‌ട്ര ലോഞ്ചിംഗ് കര്‍മം ഇന്ന്(വെളളി) ഇന്ത്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഒരേ സമയം നടക്കും.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ സോഫ്‌റ്റ് ആവിഷ്‌കരിച്ച ‘ഇസ്ലാം ഓണ്‍ വെബ് ഡോട്ട് നെറ്റ്’ എന്ന സമഗ്ര ഇസ്ലാമിക് വെബ്‌സൈറ്റാണ് ഇന്ന് മുതല്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കു മുമ്പില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.
വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ നേതാക്കള്‍ക്കൊപ്പം യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത–രാഷ്‌ട്രീയ–സാമൂഹിക–സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.
മലയാളം ന്യൂസ്-27-7-12 |
ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍(ബഹ്‌റൈന്‍), ഡോ.ബഹാഉദ്ധീന്‍ നദ് വി, ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, കേന്ദ്ര മന്ത്രി ഇ.അഹമ്മദ്, മന്ത്രിമാരായ പി.കെ കുഞ്ഞാലി കുട്ടി, എം.കെ.മുനീര്‍, ഐ.എം. ഷാനവാസ്, രാഘവന്‍ എം.പി, മുന്‍ മന്ത്രി എളമരം കരീം തുടങ്ങി പ്രമുഖ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം ബൈലക്‌സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും പ്രതേക വെബ്സൈറ്റ് സ്ട്രീമിലും ലഭ്യമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് www.islamonweb.net സന്ദര്‍ശിക്കുക.
ഒരുക്കങ്ങള്‍ പൂര്‍ണ്ണം; ഓണമ്പിള്ളിയുടെ ദുബൈ ഖുര്‍ആന്‍ പ്രഭാഷണം നാളെ
ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുമായി സഹകരിച്ച് ദുബൈ സുന്നീ സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണം ജൂലൈ 28 ശനിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു പിറകു വശമുള്ള ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. യുവ പണ്ഡിതനും മതമീമാംസാ വിഷയങ്ങളില്‍ ഗവേഷകനുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയാണ് പ്രഭാഷകന്‍. ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി സുന്നി സെന്ററിനു കീഴില്‍ ഔദ്യോഗികമായി ഇതാദ്യമായാണ് ഖുര്‍ആന്‍ പ്രഭാഷണം നടക്കുന്നത്. 'മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍' എന്ന വിഷയത്തിലുള്ള പ്രഭാഷണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുന്നി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
ഭൗതിക ജീവിത വ്യവഹാരങ്ങളുടെ സാധ്യതയും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഭരണ കൂടങ്ങളും പുത്തന്‍ സാമ്പത്തിക - സാമൂഹ്യ വ്യവസ്ഥകളും ഒന്നു ചേര്‍ന്നു നടത്തുന്ന മനുഷ്യത്വ രഹിതമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ദാരിദ്ര്യം, യുദ്ധങ്ങള്‍, വംശെവറി തുടങ്ങിയ മനുഷ്യരാശിക്ക് ഭീഷണിയാകുന്ന പുതിയ. കാലത്തെ യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്നതിന്റെ ഭാഗമായാണ് മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിന്റെ സമീപനങ്ങള്‍ ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ വിഷയമായി സ്വീകരിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാംസ്‌കാരിക പ്രഭാഷണ രംഗത്ത് നവതരംഗമായി മാറിയ ഗവേഷകന്‍ കൂടിയാണ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. സംസ്‌കൃത ഭാഷയിലും സാഹിത്യത്തിലും ഇന്ത്യന്‍ ഫിലോസഫിയിലും മതമീമാംസാ വിഷയങ്ങളിലും ബിരുദാനന്തര ബിരുദമുള്ള ഇദ്ദേഹം അഭിഭാഷകന്‍ കൂടിയാണ്. തൃശൂര്‍ ജില്ലയിലെ എംഐസി മസ്ജിദില്‍ ഖത്തീബായി സേവനമനുഷ്ഠിക്കുന്ന ഫൈസി രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രഭാഷണ പരിപാടിക്ക് യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തും. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബൈ മതകാര്യ വകുപ്പിന്റെയും ഉന്നതരും മറ്റു സാമൂഹ്യ - സാംസ്‌കാരിക വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ദുബൈ ആര്‍ ടി എ യുടെ സഹകരണത്തോടെ സൗജന്യ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിപാടിക്കു വരുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് 04 2964301 0507396263.
ഷാര്‍ജയില്‍ നിന്നും സൌജന്യ ബസ് സൌകര്യം ഏര്‍പ്പെടുത്തി
ഷാര്‍ജ :ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ ശനിയാഴ്ച നടക്കുന്ന പ്രാഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിനു ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയുടെ വിവിധ ഏരിയകളില്‍ നിന്നും സൌജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : റോള്ള (055-2266408) , ബി എം ഡബ്ലു(055-4647695) , നാഷണല്‍ പെയിന്റ്(055-9294982) , ഖാസിമിയ്യ(055-8781441).
ഓണമ്പിള്ളി ഇന്ന് ദുബായില്‍ എത്തും
ദുബായ് : ദുബായ് ഹോളി ഖുര്‍'ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായ് ഗവ: അതിഥി ആയി ഇന്ന് ഉച്ചക്ക് ദുബായില്‍ എത്തുന്ന ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ലെ 'വി ഐ പി മജിലിസില്‍' ഗംഭീര സ്വീകരണം നല്‍കും . സ്വീകരനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ ഹുദവി, കണ്‍വീനര്‍ കെ വി ഇസ്മയില്‍ ഹാജി എന്നിവര്‍ അറിയിച്ചു.
ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പരിശീലനക്യാമ്പുകള്‍ 28 മുതല്‍
കൊണ്ടോട്ടി: ഈവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പരിശീലനക്യാമ്പുകള്‍ 28ന് തുടങ്ങും. പരിശീലനക്യാമ്പിന്റെ ഉദ്ഘാടനം 28ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ നിര്‍വഹിക്കും. രണ്ട് ഘട്ടമായാണ് ഹാജിമാര്‍ക്ക് പരിശീലനം നല്‍കുക. തീര്‍ഥാടകര്‍ പരിശീലനക്യാമ്പില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങളും യാത്രാവിവരങ്ങളും മറ്റുമാണ് ആദ്യഘട്ട പരിശീലനത്തില്‍ ഊന്നല്‍ നല്‍കുക.
200 തീര്‍ഥാടകര്‍ക്ക് ഒന്ന് എന്ന തോതില്‍ ക്യാമ്പുകള്‍ നടത്തും. തീര്‍ഥാടകര്‍ക്ക് 10 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാതെ എത്താവുന്ന വിധത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ഓരോ ജില്ലയിലും ചീഫ് ട്രെയിനര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഓരോ ജില്ലയിലും ക്യാമ്പ് നടക്കുന്ന സ്ഥലങ്ങളും തീയതികളും നിശ്ചയിക്കുന്നത്. സംസ്ഥാനത്താകെ 31 പരിശീലകരെ നിയമിച്ചിട്ടുണ്ട്. ആഗസ്ത് പകുതിയോടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി ഉടന്‍തന്നെ രണ്ടാംഘട്ട ക്യാമ്പുകള്‍ തുടങ്ങാനാണ് ആലോചിക്കുന്നത്. താമസം, മക്കയിലെ ചടങ്ങുകളും അനുവര്‍ത്തിക്കേണ്ട നിയമങ്ങളും മറ്റുമാണ് രണ്ടാംഘട്ടത്തില്‍ വിശദീകരിക്കുക.റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട, കാത്തിരിപ്പ് പട്ടികയില്‍ തുടരുന്നവരെയും പരിശീലന ക്ലാസുകളിലേക്ക് ക്ഷണിക്കും. ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സാക്ഷ്യപത്രം നല്‍കും. സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രമേ ഇത്തവണ ഹജ്ജിന് അനുവാദം നല്‍കുകയുള്ളൂ
ദാറുല്‍ ഹുദാ സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു
ചെമ്മാട്: ദാറുല്‍ ഹുദാ സെക്കന്ററി, സീനിയര്‍ സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു. സെക്കന്ററി ഫൈനലില്‍ അബ്ദുല്‍ ബാസിഥ് (മാലിക് ദീനാര്‍ തളങ്കര, കാസര്‍ഗോഡ്), ബാസിഥ് എം (നഹ്ജുറശാദ് ചാമക്കാല, തൃശൂര്‍), മുഹമ്മദ് ഫാഇസ് സി. എഛ് (ദാറുല്‍ ഹുദാ ചെമ്മാട്) എന്നിവരും സീനിയര്‍ സെക്കന്ററി ഫൈനലില്‍ അലി ജാബിര്‍. കെ (ദാറുല്‍ ഹുദാ ചെമ്മാട്), ശിഹാബുദ്ദീന്‍ എ (മന്‍ഹജുറശാദ് ചേലേമ്പ്ര), സാബിത്ത് ഇപി (ദാറുല്‍ ഹുദാ ചെമ്മാട്) എന്നിവരും ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ആഗസ്ത് അഞ്ച് വരെ സ്വീകരിക്കും. വിശദ വിവരം ദാറുല്‍ ഹുദാ വെബ്സൈറ്റില്‍ (www.darulhuda.com) ലഭ്യമാണ്.
കക്കാട് ഇസ്ലാമിക് സെന്‍റെര്‍ റമളാന്‍ വിജ്ഞാന സദസ്സ് ആരംഭിച്ചു
ശൈഖു നാ സി.കോയകുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു |
കക്കാട്: "റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് " എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ റമളാന്‍ കാമ്പയിന്റെ ഭാഗമായി കക്കാട് ഇസ്ലാമിക് സെന്‍റെര്‍ സംഘടിപ്പിക്കുന്ന റമളാന്‍ വിജ്ഞാന സദസ്സ് തുടങ്ങി, അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഫൈസി പ്രഭാഷണം നടത്തി. ദിക്ര്‍ ദുആ സമേളനത്തിന്‍ സമസ്ത മുശാവറ അംഗം ശൈഖുന സി.കോയകുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. കക്കാട് മഹല് ഖാസി പി.എം.ഹംസ മുസ്ലിയാര്‍,നിസാര്‍ അലി മുസ്ലിയാര് തുടങ്ങിയവര്‍ സംസാരിച്ചു,അഹമ്മദ് ഫൈസി കക്കാട് സ്വാഗതവും ഇ.വി അബ്ദുസ്സലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഓണംപിള്ളിയുടെ പ്രഭാഷണം വിജയിപ്പിക്കും: ദുബൈ കാസര്‍ഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ്
ദുബൈ: ഇന്റര്നാഷണല് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ അതിഥിയായി ഖുര്‍ആന്‍ പ്രഭാഷണം നടത്തുന്ന പ്രമുഖ വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ പ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രചാരണം ശക്തിപ്പെടുത്താന്‍ ദേര സുന്നി സെന്‍ററില്‍ ചേര്‍ന്ന ദുബൈ കാസര്‍ഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് യോഗം തീരുമാനിച്ചു. ഷാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിച്ചു. താഹിര്‍ മുഗു, അബ്ദുല്‍ ഖാദര്‍ അസ്അദി, സിദ്ധീക്ക് കനിയടുക്കം,സ്വാബിര്‍ മെട്ടമ്മല്‍, ഫാസില്‍ എ.സി, കബീര്‍ അസ്അദി, സിദ്ധീക്ക് ഫൈസി, ഇബ്രാഹിം പൈക്ക എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. എം.ബി.എ കാദര്‍ ചന്തേര സ്വാഗതവും കെ.വി.വി.കുഞ്ഞബ്ദുള്ള വള്വക്കാട് നന്ദിയും പറഞ്ഞു.
ഹജ്ജ് ; 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം
കൊണ്ടോട്ടി: അടുത്തവര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷ നല്‍കുമ്പോള്‍ 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. മാത്രവുമല്ല പ്രസ്തുത പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിനൊപ്പം ചെക്ക്‌ലീഫിന്റെ പകര്‍പ്പും നല്‍കണം. അപേക്ഷകര്‍ ഐ.എഫ്.എസ് (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം) കോഡ് നമ്പറുള്ള ബാങ്കില്‍ അക്കൗണ്ട് തുറന്ന് കാന്‍സല്‍ചെയ്ത ചെക്കിന്റെ പകര്‍പ്പാണ് നല്‍കേണ്ടത്.
ഹജ്ജ്കമ്മിറ്റി അപേക്ഷകര്‍ക്ക് പണം തിരിച്ചുനല്‍കേണ്ടിവന്നാല്‍ ഇടപാട് വേഗത്തിലും സുഗമമായും നടത്താനാണ് ഐ.എഫ്.എസ് കോഡുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെടുന്നത്. ദേശസാത്കൃത, പുതുതലമുറ ബാങ്കുകള്‍ക്കാണ് ഐ.എഫ്.എസ് നമ്പറുള്ളത്.
ഹജ്ജ്കമ്മിറ്റി മുഴുവന്‍ പണമിടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് നടത്തുന്നത്. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഉള്‍ഭാഗങ്ങളിലുള്ളവര്‍ക്ക് വന്‍കിട ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതും നിലനിര്‍ത്തുന്നതും വെല്ലുവിളിയാകും.
ഈവര്‍ഷം മുതലാണ് ഹജ്ജ് അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പി നിര്‍ബന്ധമാക്കിയത്.
ഹജ്ജ് വിജ്ഞാപനം വന്നശേഷമാണ് പലരും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. കാലാവധി കഴിയാറായ പാസ്‌പോര്‍ട്ടുമായി അപേക്ഷിച്ചവരുമുണ്ട്. ഇതെല്ലാം ഹജ്ജ് പ്രാരംഭ നടപടികളെ പ്രതികൂലമായി ബാധിച്ചിരുന്നു. അടുത്തവര്‍ഷത്തെ ഹജ്ജിന് ഫിബ്രവരിയില്‍ വിജ്ഞാപനം പുറപ്പെടുവിക്കും.
കാസര്‍കോട് ജില്ലാ SKSSF റംസാന്‍പ്രഭാഷണം സമാപിച്ചു
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ റംസാന്‍പ്രഭാഷണം സമാപിച്ചു. ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രഭാഷണം. സമസ്ത ദക്ഷിണജില്ലാ പ്രസിഡന്റ് സയ്യിദ് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. സൂഫിവര്യന്‍ അത്തിപ്പറ്റ ഉസ്താദ് ശൈഖുനാ മുഹ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ സമാപന കൂട്ടപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് സമസ്ത കേരള മുശാവറ അംഗം ഖാസി ത്വാഖാ അഹമദ് മുസ്‌ലിയാര്‍ അല്‍ അസ്ഹരി നല്‍കി. സയ്യിദ് എം.എസ്.തങ്ങള്‍ മദനി,എന്‍.എ. അബൂബക്കര്‍, കെ.മൊയ്ദീന്‍ കുട്ടി ഹാജി, മഹമൂദ് ഹാജി, ശൈഖുനാ എം.എ.ഖാസിം മുസ്‌ലിയാര്‍, അബാസ് ഫൈസി, ചെര്‍ക്കളം അഹമദ് മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഇ.പി.ഹംസത്തു സഅദി, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, സ്വാലിഹ് മുസ്‌ലിയാര്‍, ടി.ഡി.അഹമദ് ഹാജി, എസ്.പി.സ്വലാഹുദ്ധീന്‍, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി, എം.എ.ഖലീല്‍, ഹാഷിംദാരിമി, മൊയ്തീന്‍, കണ്ണൂര്‍ അബ്ദുള്ള, കെ.എം. സൈനുദ്ധീന്‍ ഹാജി, മുഹമ്മദ് കുഞ്ഞി, റഫീഖ് അങ്കകളരി,എ.ബി.കലാം, കെ.എം.ശറഫുദ്ദീന്‍, കെ.യു. ദാവൂദ്,എന്‍.ഐ.ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ആലികുഞ്ഞി ദാരിമി, ഹബീബ് ദാരിമി എന്നിവര്‍ സംസാരിച്ചു. ഹാരിസ് ദാരിമി സ്വാഗതവും താജുദ്ദീന്‍ ദാരിമി നന്ദിയും പറഞ്ഞു.
ഹാദിയ റമളാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഹുദവീ പണ്ഡിതരുടെ കൂട്ടായ്മയായ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്‌ററിവിററീസ് (ഹാദിയ) സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പര നാളെ (ജൂലൈ 28 ശനിയാഴ്ച)രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ 28,29,30 തിയ്യതികളിലായി നടത്തപ്പെടുന്ന റമളാന്‍ പ്രഭാഷണ പരമ്പരയില്‍ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്, ഉമര്‍ ഹൂദവി പൂളപ്പാടം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന കൂട്ടുപ്രാര്‍ത്ഥനക്ക് ദക്ഷിണ കര്‍ണാടക സമസ്ത പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലൂല്ലൈലി തങ്ങള്‍, നിലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പരിപാടിയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി, കാസറഗോഡ് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സാഹിബ്, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ ചന്തേര, പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി. കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, യഹ്‌യാ തളങ്കര, ഹാദിയ പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ഹുദവി, ഹാദിയ ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി മുണ്ടക്കല്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, മുനീര്‍ ഹുദവി രാമനാട്ടുകര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റശീദ് മാസ്റ്റര്‍ ബെളിഞ്ചം, ശറഫിദ്ദീന്‍ കുണിയ, ജാബിര്‍ ഇര്‍ശാദി ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും.
കീച്ചേരിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
എസ്.കെ.എസ്.എസ്.എഫ് യു.എ.ഈ - കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഈയുടെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെടുന്ന റമദാന്‍ പ്രഭാഷണത്തിനായി എത്തിയ പ്രമുഖ വാഗ്മിയും കാഞ്ഞങ്ങാട് നൂര്‍ മസ്ജിദ് ഇമാമുമായ കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൌലവിക്ക് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ ഖാലിദ് പാറപ്പള്ളി, ദുബൈ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ എം.ബി.എ ഖാദര്‍ ചന്ദേര,ദുബൈ കാസര്‍ഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡണ്ട് താഹിര്‍ മുഗു,ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് എ.വി.സുബൈര്‍,ജനറല്‍ സെക്രടറി കരീം കൊളവയല്‍,ട്രഷറര്‍ എ.എം.അസ്ലം,എസ്.കെ.എസ്.എസ്.എഫ് ഷാര്‍ജ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഹംസ മുക്കൂട്, എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി സെക്രടറി അബ്ദുല്‍ കരീം ഫൈസി മുക്കുട്, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, ഹനീഫ കാസര്‍ഗോഡ് എന്നിവര് ചേര്‍ന്ന് സ്വീകരിച്ചു.
‘കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ പള്ളികളില്‍ 'സഹചാരി' റിലീഫ് ഫണ്ട് ശേഖരണം നാളെ; ശാഖകള്‍ രംഗത്തിറങ്ങുക
മലപ്പുറം : ‘കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മറ്റി നടത്തുന്ന റിലീഫ് പ്രവര്‍ത്തനമായ ‘സഹചാരി’ ഫണ്ടിലേക്കുള്ള വിശുദ്ധ റമസാനിലെ ഏക ദിന ഫണ്ട് ശേഖരണം നാളെ ( 27 വെള്ളി) സംസ്ഥാനത്തി ന കത്തും പുറത്തുമുള്ള പള്ളികളില്‍ ജുമു അ ക്കു ശേഷം നടക്കും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സഹചാരി ഫണ്ടിലേക്ക് കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി റമസാനിലെ ഒരു ദിനത്തില്‍ നടക്കുന്ന ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമായാണ്
പള്ളികളില്‍ നാളെ ഫണ്ട് ശേഖരണം നടക്കുന്നത്.
ദാന ധര്‍മ്മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമസാനില്‍ മുഴുവന്‍ വിശ്വാസികളും ഇതുമായി സഹകരിക്കണമെന്നും തങ്ങളുടെ ഏരിയ യിലെ മുഴുവന്‍ പള്ളികളിലുംഫണ്ട് ശേഖരണം നടക്കുന്നുണ്ടെന്ന് ശാഖാ കമ്മറ്റികള്‍ ഉറപ്പു വരുത്തണമെന്നും അതതു കേന്ദ്രങ്ങളുമായി ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
കീച്ചേരി അബ്ദുല്‍ഗഫൂര്‍ മൌലവിയുടെ റമദാന്‍ പ്രഭാഷണം ഇന്ന്
ദുബൈ : ദുബൈ കാസര്‍ഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായുള്ള റമദാന്‍ പ്രഭാഷണം ഇന്ന് (വ്യാഴം) രാത്രി 10 മണിക്ക് ദേര ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു. ഷാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിക്കുംദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പ്രമുഖ പ്രഭാഷകന്‍ കാഞ്ഞങ്ങാട് നൂര്‍ മ്സജിദ് ഇമാം കീച്ചേരി അബ്ദുല്‍ഗഫൂര്‍ മൌലവി റമദാന്‍ പ്രഭാഷണം നടത്തും. സമസ്ത മുശാവറ അംഗം U.M അബ്ദുള്‍റഹ്മാന്‍ മൌലവി,സയ്യിദ് ഹകീം തങ്ങള്‍,യഹയ തളംഗര, അബ്ദുല്‍ സലാം ഹാജി വെല്‍ഫിറ്റ്, അബ്ദുല്‍ ഹകീം ഫൈസി,എന്‍.പി ഹമീദ് ഹാജി തൃകരിപൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഖുര്‍ആന്‍ പാരായണം മെഗാ മത്സരം 29ന് തുടങ്ങും
മത്സരാര്‍ത്ഥികള്‍ 27നകം രജിസ്റ്റര്‍ ചെയ്യണം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി റമസാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തിന് 29ന് തുടക്കമാകും. രാവിലെ 11 മണിക്ക് മലപ്പുറം സുന്നിമഹലില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഹുസൈന്‍കുട്ടി മൗലവി, ശാഹുല്‍ ഹമീദ് മേല്‍മുറി പ്രസംഗിക്കും. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ രണ്ടാം റൗണ്ട് ആഗസ്റ്റ് ഒന്നിന് തിരൂരിലും മൂന്ന്, നാല് റൗണ്ടുകള്‍ കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണപ്പതക്കത്തിനുള്ള ഫൈനല്‍ റൗണ്ട് കരിങ്കല്ലത്താണിയിലും നടക്കും.
താല്‍പര്യമുള്ള ജില്ലയിലെ മത്സരാര്‍ത്ഥികള്‍ 27നകം 9526934798, 9744059384 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
റമളാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക: കോഴിക്കോട് ഖാസി
മലപ്പുറം: കഷ്ടപ്പെടുന്നവന്റെ മനസറിഞ്ഞ് സഹായഹസ്തം നീട്ടാനുള്ള സന്നദ്ധതയോടെ വിശുദ്ധ റമളാനില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി പ്രസ്താവിച്ചു. കടലുണ്ടിയില്‍ നടന്ന എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ഇബാദ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു.
സുപ്രധാന മതാചാരങ്ങളില്‍ പ്രമാണങ്ങളെ അനുസരിക്കുക വഴി ഐക്യം നിലനിര്‍ത്താന്‍ കഴിയും. ദഅ്‌വത്ത്, തസ്‌കിയത്ത്, പാനല്‍ ഡിസ്‌കഷന്‍ സെഷനുകള്‍ക്ക് എ.എന്‍.എസ്. തങ്ങള്‍, കെ.എം. ശരീഫ് പൊന്നാനി, ശമീര്‍ ഫൈസി ഒടമല, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, പാലോളി അബൂബക്കര്‍, നൗശാദ് ചെട്ടിപ്പടി, അബ്ദു റസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. അലി ഫൈസി പാവണ്ണ, സൈനുദ്ദീന്‍ ഫൈസി വേങ്ങര, കോമുക്കുട്ടി ഹാജി ചേളാരി പ്രസംഗിച്ചു. മേഖലാ ഖത്മുല്‍ ഖുര്‍ആന്‍ സംഗമം, ഇസ്‌ലാമിക് ടീനേജ് കാമ്പസ് എന്നീ പരിപാടികള്‍ക്ക് രൂപം നല്‍കി.
ഖാസിമി ഉസ്താദിന്റെയും ആലിക്കുട്ടി ഉസ്താദിന്റെയും ഇന്നത്തെ അബുദാബി പരിപാടികള്‍
ഷെയ്ഖ് ഖലീഫയുടെ അതിഥികളായ നമ്മുടെ നേതാക്കള്‍ ഇന്നലെ ശൈഖിന്റെ പ്രത്യേക ക്ഷണ പ്രകാരം അദ്ദേഹത്തെ കാണാന്‍ പോയതിനാല്‍ ഐകാടും മഞ്ഞ പള്ളിയിലും നടന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. വിവരം ലഭ്യമാകാന്‍
താമസിച്ചതിനാല്‍ നമ്മുടെ പ്രവര്‍ത്തകരെ യഥാസമയം വിവരം അറിയിക്കാനും കഴിഞ്ഞില്ല.
പ്രവര്‍ത്തകര്‍ നേരിട്ട പ്രയാസം ക്ഷമിക്കുകയും തുടര്‍ന്നുള്ള പരിപാടികളിലും
സജീവമായ സാന്നിദ്യം ഉണ്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
താമസിച്ചതിനാല്‍ നമ്മുടെ പ്രവര്‍ത്തകരെ യഥാസമയം വിവരം അറിയിക്കാനും കഴിഞ്ഞില്ല.
പ്രവര്‍ത്തകര്‍ നേരിട്ട പ്രയാസം ക്ഷമിക്കുകയും തുടര്‍ന്നുള്ള പരിപാടികളിലും
സജീവമായ സാന്നിദ്യം ഉണ്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
- SKSSF Abu Dhabi
ഇന്നത്തെ പരിപാടി
(25/7/2012 ബുധന്‍ )
ഉസ്താദ് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍
സ്ഥലം : ദര്‍ വേശ് ബിന്‍ കറം മസ്ജിദ്
(ഹംദാന്‍ ക്രൌണ്‍ പ്ലാസക്ക് പിന്‍ വശം)
സമയം: തറാവീഹ് നിസ്കാരത്തിനു ശേഷം
ഉസ്താദ് റഹ് മത്തുള്ള ഖാസിമി
1 - സ്ഥലം :അബ്ദുല്‍ ഖാലിഖ് മസ്ജിദ്
(പാസ്പോര്‍ട്ട് റോഡില്‍ താഹ മെഡിക്കല്‍ സെന്ററിനു പിന്‍ വശം)
സമയം: അസര്‍ നിസ്ക്കാരത്തിന് ശേഷം
ഇന്നത്തെ പരിപാടി
(25/7/2012 ബുധന്‍ )
ഉസ്താദ് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍
സ്ഥലം : ദര്‍ വേശ് ബിന്‍ കറം മസ്ജിദ്
(ഹംദാന്‍ ക്രൌണ്‍ പ്ലാസക്ക് പിന്‍ വശം)
സമയം: തറാവീഹ് നിസ്കാരത്തിനു ശേഷം
ഉസ്താദ് റഹ് മത്തുള്ള ഖാസിമി
1 - സ്ഥലം :അബ്ദുല്‍ ഖാലിഖ് മസ്ജിദ്
(പാസ്പോര്‍ട്ട് റോഡില്‍ താഹ മെഡിക്കല്‍ സെന്ററിനു പിന്‍ വശം)
സമയം: അസര്‍ നിസ്ക്കാരത്തിന് ശേഷം
ഉസ്താദ് റഹ് മത്തുള്ള ഖാസിമി
2- സ്ഥലം : ഖുബാ മസ്ജിദ് (നേവി ഗേറ്റിനു എതിര്‍ വശം)
സമയം: തറാവീഹ് നിസ്കാരത്തിനു ശേഷം
മുഴുവന്‍ ആളുകളെയും അറിയിക്കുകയും
പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്യുക
റമളാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക: കോഴിക്കോട് ഖാസി
മലപ്പുറം: കഷ്ടപ്പെടുന്നവന്റെ മനസറിഞ്ഞ് സഹായഹസ്തം നീട്ടാനുള്ള സന്നദ്ധതയോടെ വിശുദ്ധ റമളാനില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി പ്രസ്താവിച്ചു. കടലുണ്ടിയില്‍ നടന്ന എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ഇബാദ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു.
സുപ്രധാന മതാചാരങ്ങളില്‍ പ്രമാണങ്ങളെ അനുസരിക്കുക വഴി ഐക്യം നിലനിര്‍ത്താന്‍ കഴിയും. ദഅ്‌വത്ത്, തസ്‌കിയത്ത്, പാനല്‍ ഡിസ്‌കഷന്‍ സെഷനുകള്‍ക്ക് എ.എന്‍.എസ്. തങ്ങള്‍, കെ.എം. ശരീഫ് പൊന്നാനി, ശമീര്‍ ഫൈസി ഒടമല, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, പാലോളി അബൂബക്കര്‍, നൗശാദ് ചെട്ടിപ്പടി, അബ്ദു റസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. അലി ഫൈസി പാവണ്ണ, സൈനുദ്ദീന്‍ ഫൈസി വേങ്ങര, കോമുക്കുട്ടി ഹാജി ചേളാരി പ്രസംഗിച്ചു. മേഖലാ ഖത്മുല്‍ ഖുര്‍ആന്‍ സംഗമം, ഇസ്‌ലാമിക് ടീനേജ് കാമ്പസ് എന്നീ പരിപാടികള്‍ക്ക് രൂപം നല്‍കി.
കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സഹചാരി റിലീഫ് സെല്ലിന്റെ
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സഹചാരി റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആറ് ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട ഏഴ് മഹല്ലുകളില്‍ നടപ്പിലാക്കിയ റമളാന്‍ കിറ്റ് വിതരണോദ്‌ഘാടനം കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പെരുവണയില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വ്രത ശുദ്ധിയിലൂടെ ആത്മീയ ചൈതന്യം നേടി അനുഗ്രഹങ്ങളുടെ കൊയ്‌ത്തുകാലമായ പവിത്ര മാസത്തിന്റെ സുകൃതങ്ങള്‍ നേടിയെടുക്കാന്‍ നമുക്കാവണമെന്നും ആരാധനയുടെ അകപ്പൊരുളറിഞ്ഞ് ആരാധനയില്‍ മുഴുകുകയെന്നതാണ് നോമ്പ് നല്‍കുന്ന സന്ദേശമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിക് സെന്റര്‍ വൈസ് ചെയര്‍മാന്‍ സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് പെരിയ കുനിയയില്‍ മംഗലാപുരം ഖാളി ത്വാഖ അഹ്‌മദ് മൌലവിയും വയനാട് കബ്ലക്കാട് കുമ്പളാട് ശഹീറലി ശിഹാബ് തങ്ങളും മലപ്പുറം എടരിക്കോട് പൊട്ടിപ്പാറയില്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസിയും വളാഞ്ചേരി മൂടാലില്‍ അഹമ്മദ് ഫൈസി കക്കാടും പാലക്കാട് ചിറ്റൂര്‍ നന്ദിയോട് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളും തൃശ്ശൂര്‍ പാലപ്പുള്ളി പുലിക്കണ്ണിയില്‍ മേഖല ഖാദി പി.മുഹമ്മദ് മുസ്‌ലിയാരും വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, മുജീബ് റഹ്‌മാന്‍ ഹൈതമി, ഫള്‌ലുറഹ്‌മാന്‍ ദാരിമി, അബ്ദുല്‍ നാസര്‍ അസ്‌ലമി, മുഹമ്മദ് കോടൂര്‍, ശറഫുദ്ധീന്‍ കുഴിപ്പുറം തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)