സമസ്ത 90-ാം വാര്‍ഷികം; സമ്മേളന വാര്‍ത്തകള്‍ക്ക് വേണ്ടി ആരംഭിച്ച വെബ് സൈറ്റ് പ്രവര്‍ത്തനം സജീവം

കോഴിക്കോട്: സമസ്ത 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച സമ്മേളന വാര്‍ത്തകള്‍ക്കുള്ള വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം സജീവമാകുന്നു.  സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരുക്കങ്ങളും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളന വിശേഷങ്ങളും ഇതുവഴി ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം Info@samasthaconference.com എന്ന അഡ്രസ്സില്‍ അയച്ചു കൊടുക്കാവുന്നതാണ്. വെബ് സൈറ്റിന്‍റെ ഉദ്ഘാടനം നടന്നത് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ ഓഡിറ്റോറിയത്തിലാണ് നടന്നത്. 
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സെക്രട്ടറിമാരായ ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
www.samasthaconference.com എന്നതാണ് വെബ്‌സൈറ്റ് വിലാസം. സമസ്തയുടെ മുന്‍കാല സമ്മേളന ചരിത്രങ്ങള്‍, 90-ാം വാര്‍ഷികം സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയും സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സമസ്‌ത ബഹ്റൈന്‍ മൌലിദ്‌ മജ്‌ലിസ് ഇന്നും നാളെയും മനാമയില്‍

മനാമ: നബിദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക മൗലിദ് മജ് ലിസ് ഇന്ന്(ചൊവ്വ) രാത്രി 7.30 നും നാളെ(ബുധന്‍) പുലര്‍ച്ചെ 4.30 നും മനാമയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഇന്ന് രാത്രി ഇശാ നമസ്കാരാനന്തരം മനാമ യമനി പള്ളിയിലാണ് പ്രത്യേക മൗലിദ് സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും ഉദ്‌ബോധന പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. തുടര്‍ന്ന് അന്നദാനവും നടക്കും. മൌലിദ്‌ മജ്‌ലിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ഇന്ന് ഇശാ നമസ്‌കാരത്തിന്‌ പള്ളിയിലെത്തിചേരണം.
നാളെ (ബുധനാഴ്ച) പുലര്‍ച്ചെ 4.30 ന് നടക്കുന്ന മൗലിദ് മജ് ലിസ് സമസ്ത ഓഫീസിനു സമീപമുള്ള അബൂസുറ മസ്ജിദിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഭൂജാതനായ റബീഉല്‍ 12ലെ പുലര്‍ച്ച സമയത്തെ അനുസ്മരിച്ചും അതില്‍ സന്തോഷം പ്രകടിപ്പിച്ചുമുള്ള ഈ സംഗമത്തില്‍ വര്‍ഷം തോറും നിരവധി വിശ്വാസിളാണ് പങ്കെടുത്തു വരുന്നത്. ഇരു ചടങ്ങുകള്‍ക്കും സമസ്‌ത ബഹ്റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും-+973-33842672.

നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്ക് ഉജ്ജ്വല സമാപ്തി

മുന്നൂറോളം യുവ പണ്ഡിതർ കർമ ഭൂമിയിലേക്ക്..
കോഴിക്കോട്: നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തിനു ഉജ്ജ്വല സമാപ്തി. ഇസ്്‌ലാമിക മതപ്രചാരണവീഥിയില്‍ പാരമ്പര്യത്തിന്റെ കരുത്തു കാക്കുന്ന ദാരിമി പണ്ഡിതന്മാരുടെ പുതിയ പടയണി ഇന്നലെ നടന്ന റൂബിജൂബിലി സമാപനത്തോടെ കര്‍മപഥത്തിലിറങ്ങി.
സമസ്തയുടെ പണ്ഡിത കുലപതികളേയും സയ്യിദന്മാരേയും സാക്ഷിയാക്കി നടന്ന സമ്മേളനത്തിലാണ് ദഅ്‌വത്തിന്റെ പുതിയ വെല്ലുവിളികളെ അതിജയിക്കാന്‍ പ്രാപ്തരായ 270 പണ്ഡിത പ്രതിഭകളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചത്.
സനദ്്ദാന ചടങ്ങിനു സാക്ഷിയാകാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളാണെത്തിയത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്്‌ലാമിന്റെ യഥാര്‍ഥ മുഖം ലോകത്തിന് പരിചയപ്പെടുത്താന്‍ പണ്ഡിതര്‍ മാതൃക കാണിക്കണമെന്നു തങ്ങള്‍ പറഞ്ഞു. 


സമ്മേളനത്തിന്റെ തൽ സമയ റെക്കോർഡ്‌ ഇവിടെ കേൾക്കാം (SKICR Live -Record)
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്് ലിയാര്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് സനദ്് ദാന പ്രഭാഷണം നടത്തി.
ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ശംസുല്‍ ഉലമാ സ്മാരക ബൈത്തുസ്സലാം ഭവന പദ്ധതിയും ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്തു.

സമസ്ത 90-ാം വാര്‍ഷികം; ഏറ്റവും വലിയ പഠന ക്യാമ്പിന് ആലപ്പുഴ സാക്ഷിയാവും

25000 പ്രതിനിധികൾ ചതുര്‍ദിന പഠന ക്യാമ്പില്‍ പങ്കെടുക്കും 
ചേളാരി: 2016 ഫെബ്രു 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പഠന ക്യാമ്പായി സ്ഥാനം പിടിക്കും. ക്യാമ്പ് പ്രതിനിധികളുടെ റജിസ്‌ത്രേഷന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായി. 25000 പ്രതിനിധികളാണ് ചതുര്‍ദിന പഠന ക്യാമ്പില്‍ പങ്കെടുക്കുക. 
വിവിധ ജില്ലകളില്‍ റൈഞ്ചുകള്‍ കേന്ദ്രീകരിച്ച് റജിസ്‌ത്രേഷന്‍ നടന്നുവരുന്നു. പഠനാര്‍ഹമായ ക്ലാസുകള്‍ കൊണ്ടും പുതുമകള്‍ കൊണ്ടും വ്യത്യസ്ഥമാകുന്നതുമായിരിക്കും ആലപ്പുഴയില്‍ നടക്കുന്ന പഠന ക്യാമ്പ്. സ്ഥാപന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം മേലാധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റുകള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ക്യാമ്പ് പ്രതിനിധികളുടെ ബയോഡാറ്റ ഫോറം പൂരിപ്പിച്ച് 2016 ജനുവരി 10 നകം കേന്ദ്ര സ്വാഗതംഘം ഓഫീസില്‍ എത്തിക്കേണ്ടതാണ്. ക്യാമ്പ് പ്രതിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

കാസര്‍കോട് മെഡിക്കൽ കോളേജ് സമരത്തിന് ഐക്യദാർഢ്യവുമായി എസ് കെ എസ് എസ് എഫ്

കാസര്‍കോട്: ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ തുടരുന്ന മെഡിക്കല്‍ കോളേജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് മേഖല എസ് കെ എസ് എസ് എഫ് ഭാരവാഹികള്‍ കാസര്‍കോട് പുതിയ ബസ്റ്റന്‍ഡ് പരിസരത്ത് എത്തി മേഖലാ ഭാരവാഹികളായ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, ബഷാല്‍ തളങ്കര, അബ്ദുല്ല ടി.എം, അബൂബക്കര്‍ ,കലന്തര്‍ ശാഫി എഫ് ഐ, ശബീര്‍ ബി.യു, തമീമ്, മുനവ്വര്‍,ബാത്തി ഷ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു മേഖലാ ഭാരവാഹികളെ സമരസമിതി ഭാരവാഹികളായ കെ.അഹ്മദ് ശരീഫ്, മാഹിന്‍ കേളോട്ട്, ശ്യം പ്രസാദ് എന്നിവര്‍ സ്വീകരിച്ചു

നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്കു പ്രോജ്ജ്വല തുടക്കം

വാര്‍ത്തകളിലെ പൈങ്കിളിവല്‍ക്കരണം മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നു: മാധ്യമ സെമിനാര്‍
നന്തിബസാര്‍(ശംസുല്‍ ഉലമാ നഗർ): നന്തി ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ റൂബി ജൂബിലി സമ്മേളനത്തിനു പ്രോജ്ജ്വല തുടക്കം. നന്തിയിലെ ശംസുല്‍ ഉലമാ നഗരിയില്‍ ജാമിഅ: ദാറുസ്സലാം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.നന്തിയില്‍ മുസ്‌ലിയാര്‍ മെമ്മോറിയല്‍ ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി പുതിയ ബ്ലോക്ക് ശിലാസ്ഥാപനവും തങ്ങള്‍ നിര്‍വഹിച്ചു.
ജുമുഅ നിസ്‌കാരാനന്തരം പിണങ്ങോട് അബൂബക്കര്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. രാത്രി നടന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ ്‌ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തി. രാത്രി വൈകിട്ട് ബുര്‍ദാ മജ്‌ലിസും നടന്നു. അബ്ദുല്‍ വഹാബ് ഹൈത്തമി എഴുതിയ പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മരക്കാര്‍ ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു
നാളെ രാവിലെ 10ന് 'അറബിക് സര്‍വകലാശാല: ആവശ്യവും അവകാശവും' പ്രമേയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, എസ്.വി മുഹമ്മദലി, കെ.പി അനില്‍ കുമാര്‍, മുഹമ്മദ് റിയാസ് കോഴിക്കോട് സംബന്ധിക്കും. ദാറുസ്സലാം ഓണ്‍ലൈന്‍ ഡിസ്റ്റന്‍സ് കോഴ്‌സ് ലോഞ്ചിങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് 'കാലംതേടുന്ന പ്രബോധന വഴികള്‍' പ്രമേയത്തില്‍ നടക്കുന്ന ദഅ്‌വാ സംഗമം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷനാകും. ആബിദ് ഹുദവി തച്ചണ്ണ പ്രമേയ പ്രഭാഷണം നടത്തും.

നന്തി ദാറുസ്സലാം സമ്മേളനം; സമാപനം ഞായറാഴ്ച; SKICR-ൽ തല്‍സമയ സംപ്രേഷണം ആരംഭിച്ചു

ശംസുൽ ഉലമ നാഗർ: കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ നന്തിയില്‍ ആരംഭിച്ച നന്തി ദാറുസ്സലാം അറബിക്‌ കോളേജ്‌ 40–ാം വാര്‍ഷിക 13–ാം സനദ്‌ ദാന റൂബി ജൂബിലി സമ്മേളനത്തിന്റെ  തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 
www.kicrlive.com വഴിയും ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക്‌ റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്‌ട്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന SKICR ഇന്റര്‍നെറ്റ്‌ റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം തല്‍സമയം കേള്‍ക്കാം. Google play Store വഴി SKICR റേഡിയോ മൊബൈലിൽ  INSTALL ചെയ്യാവുന്നതാണ്. 

നന്തി ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എസ്.എഫ്  സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സാഹിബ് നടത്തിയ പ്രഭാഷണം ഇവിടെ കേള്‍ക്കാം.(അവ. SKICR റെക്കോര്‍ഡ്സ്) കൂടുതല്‍ സമ്മേളന റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

'നൂറുന്‍ അലാ നൂര്‍' SKICR-SKSSF മീലാദ് കാമ്പയിൻ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം പ്രഭാഷണ പരമ്പര (RECORD) ;

SKICR- SKSSF കാമ്പയിൻ  'നൂറുന്‍ അലാ നൂര്‍' പ്രഭാഷണ പരമ്പരയിലെ മുന്‍ വിഷയാവതരണങ്ങളും ചോദ്യോത്തരങ്ങളും പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

"അറബിക് സര്‍വകലാശാല കൂടിയേ തീരൂ.."; SKSSF കലക്ടറേറ്റുമാര്‍ച്ചുകളിൽ പ്രതിഷേധമിരമ്പി


കോഴിക്കോട്: അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ  പ്രതിഷേധവുമായി സംസ്ഥാനത്തെ വിവിധ ജില്ലാ കലക്‌ട്രേറ്റുകളിലേക്ക് 
എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ചുകള്‍ നടത്തി. 
യു.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല കഴിഞ്ഞ നാലര വര്‍ഷമായിട്ടും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനം പോലും നടത്താതിരിക്കുന്നതില്‍ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിലുടനീളം അനാവശ്യ വിവാദത്തിലൂടെ സര്‍വ്വകലാശാലയെ ചുവപ്പു നാടയില്‍ കുരുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ മുദ്രാവാക്യം ഉയര്‍ന്നു കേട്ടു.
കോഴിക്കോട് കലക്‌ട്രേറ്റില്‍ നടന്ന മാര്‍ച്ച് പ്രശസ്ത കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, കെ.എന്‍.എസ്. മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി പ്രസംഗിച്ചു. ഒ.പി.എം. അഷ്‌റഫ് സ്വാഗതം പറഞ്ഞു. മലപ്പുറം എം.എസ്.പി. പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി, സി.ടി. ജലീല്‍ മാസ്റ്റര്‍, പി.എം. റഫീഖ് അഹ്മദ്, ആഷിഖ് കുഴിപ്പുറം നേതൃത്വം നല്‍കി. 

സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലി കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, കബീര്‍ അന്‍വരി നേതൃത്വം നല്‍കി. 
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. എറണാകുളത്ത് സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീഖ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ കങ്ങരപ്പടി, നൗഫല്‍ കുട്ടമശ്ശേരി, കെ.കെ. അബ്ദുല്ല തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 
തൃശൂരില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് ബദ്‌രി, ശഹീര്‍ ദേശമംഗലം, അബ്ദുല്‍ കരീം ഫൈസി, സി.എ. ശംസുദ്ദീന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 
ആലപ്പുഴയയില്‍ നടന്ന ബഹുജന മാര്‍ച്ചിന്റെ സമാപന സമ്മേളനം എം.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. നവാസ് അന്‍വരി അധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തി. 
കൊല്ലത്ത് നടന്ന മാര്‍ച്ചിന് റാഫി റഹ്മാനി, എസ് സലീം, നിസാമുദ്ദീന്‍ മൗലവി, അന്‍സാര്‍ മുസ്‌ലിയാര്‍, നേതൃത്വം നല്‍കി. 
തുടര്‍ന്ന് ജില്ലാ കലക്‌ടേര്‍ക്ക് നിവോദനം നല്‍കി. 
തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുല്ല മഹ്‌ളരി, ഫഖ്‌റുദ്ദീന്‍ ബാഖവി, നസീര്‍ ഖാന്‍ ഫൈസി, അഹ്മദ് റശാദി, ഷാനവാസ് കണിയാപുരം നേതൃത്വം നല്‍കി. വിഴിഞ്ഞ സഈദ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ ഹാറൂണ്‍ റശീദ് മുഖ്യപ്രഭാഷണം നടത്തി.
(കൂടുതൽ ഫോട്ടോസും വാർത്തയും അടുത്ത ദിവസം പ്രതീക്ഷിക്കുക)

അറബിക് സര്‍വകലാശാലയെ വര്‍ഗീയവല്‍ക്കരിക്കുന്നത് മണ്ടത്തരം: പി സുരേന്ദ്രന്‍

കോഴിക്കോട്: അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാവുമെന്ന നിലപാട് മണ്ടത്തരമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് കലക്‌ട്രേറ്റ് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസ്‌രിക്കുയായിരുന്നു സര്‍വകലാശാലയെ വര്‍ഗീയമായി കാണുന്നത് അംഗീകരിക്കാനാവില്ല. ഭാഷ, സംസ്‌കാരം, ഭക്ഷണം എന്നിവയെ വര്‍ഗീയമായി മാത്രം കാണുന്ന സാഹചര്യമാണ് നിലവിലുള്ളത്. അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യത്തെ മതപരമായി കാണാതെ അക്കാദമിക് തലത്തില്‍ കാണാന്‍ ഭരണകൂടം തയ്യാറാകണം. മതത്തിന്റെ ഐഡന്റിറ്റിയില്‍ നിന്നും അറബി ഭാഷയെ പുറത്തുനിര്‍ത്തണം. ഈ ഭാഷയുടെ ഗുണം പൊതുസമൂഹത്തിന് കൂടി ലഭ്യമാകാന്‍ അറബിക് സര്‍വകലാശാല എത്രയും വേഗം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഭാഷയായി വികസിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് അറബി. നിരവധി കവികളും എഴുത്തുകാരും ഈ ഭാഷയില്‍ ഉയര്‍ന്നുവരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ അറബിക്ക് പ്രാധാന്യം വര്‍ധിക്കുമ്പോള്‍ ഇവിടെ അറബിയെ മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചുരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ എതിര്‍ക്കുന്നവരും മതത്തെ നിരസിക്കുന്നവര്‍ പോലും അറബി ഭാഷയിലാണ് എഴുതുന്നത്. ലോക പ്രശസ്ത സിറിയന്‍ കവി അഡോണിസ് കവിത എഴുതുന്നത് അറബിയിലാണ്. ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചാണ് ചിലര്‍ അറബി ഭാഷക്കെതിരെ തിരിയുന്നത്. അറബി ഭാഷ കേവലം മതപഠനകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നാണ് ഇവരുടെ ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശംസുല്‍ ഉലമാ അവാര്‍ഡ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക്

നന്തി: ജീവിതാന്ത്യം വരെ നന്തി ജാമിഅ ദാറുസ്സലാമിന്റെ രണ്ടു പതിറ്റാണ്ട് കാലം പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ച വിശ്വപണ്ഡിതന്‍ ശംസുല്‍ ഉലമയുടെ സ്മരണാര്‍ഥം ജാമിഅ ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റി നല്‍കി വരുന്ന ശംസുല്‍ ഉലമാ അവാര്‍ഡിന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അര്‍ഹനായി. കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് പ്രശസ്തി പത്രവും കാഷ് അവാര്‍ഡും കൈമാറും.
മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട്, പി.കെ.പി.അബ്ദുസ്സലാം മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടങ്ങിയവരാണ് നേരത്തെ ശംസുല്‍ ഉലമാ അവാര്‍ഡിന് അര്‍ഹരായത്.

ദാറുസ്സലാം റൂബി ജൂബിലി : നാഷനല്‍ ഹിഫഌ കോംപറ്റീഷന്‍ സമാപിച്ചു

നന്തി : ദാറുസ്സലാം റൂബി ജൂബിലിയോടനുബന്ധിച്ച് നടന്ന ദേശീയ ഹിഫ്‌ള് കോംപറ്റീഷന്‍ സമാപിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നൂറു കണക്കിന് ഹാഫിളുകള്‍ പങ്കെടുത്ത മത്സരത്തില്‍ അബ്ദുല്‍ ഹാഫിസ് മൊല്ല പൈതാനിക് (മഹാരാഷ്ട്ര) ഒന്നാം സ്ഥാനവും മുഹമ്മദ് മിദ്‌ലാജ് ഓമച്ചപ്പുഴ (ദാറുല്‍ ഹുദ ഹിഫ്‌ള് കോളജ്, മമ്പുറം) രണ്ടാം സ്ഥാനവും മുഹമ്മദ് ബാബ മുഹ്‌യുദ്ദീന്‍ (ഹൈദരാബാദ്) മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് യഥാക്രമം 50,001 ,25001, 15001 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും.
ഇന്നലെ രാത്രി നടന്ന അനുസ്മരണ സമ്മേളനത്തില്‍ എ.വി.അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി. സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി.ടി അബ്ദുറഹ് മാന്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം മുണ്ടക്കല്‍, കുട്ടിഹസന്‍ ദാരിമി, മരക്കാര്‍ ഹാജി പൂവ്വാട്ടുപറമ്പ്, കല്ലേരി മൂസ്സ ഹാജി സംബന്ധിച്ചു.
ദിക്‌റ് ദുആ മജ്‌ലിസിന് ഐദ്രോസ് മുസ്‌ല്യാര്‍ ചെറുവാളൂര്‍ നേതൃത്വം നല്‍കി. ഇന്ന് വൈകിട്ട് നാലിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. മീഡിയ കോണ്‍ഫറന്‍സ് കോട്ടുമല ടി.എം.ബാപ്പു മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.പി ചെറൂപ്പ, എ.സജീവന്‍, എന്‍ ചേക്കുട്ടി, ഖാസിം ഇരിക്കൂര്‍, ജോഷോ, പി.കെ മുഹമ്മദ് സംബന്ധിക്കും.
ഏഴിന് നടക്കുന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് ഓണംപള്ളി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.

അറബിക് സര്‍വ്വകലാശാല; ജില്ലാ കലക്‌ട്രേറ്റുകളിലേക്കുള്ള SKSSF മാർച്ചുകൾ ഇന്ന്(വ്യാഴം); വിജയിപ്പിക്കാൻ സമസ്ത നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 17, വ്യാഴം) രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും.സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്.
ഇത്തരുണത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന ജന: സെക്രട്ടറി പ്രെഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വിദ്യഭ്യാസ തൊഴില്‍ മേഖലക്കും കേരളത്തിന്റ സമ്പദ്ഘടനക്കും വന്‍ മുതല്‍ കൂട്ടാവുന്ന അറബിക് സര്‍വ്വകലാശാല കാലതാമസം കൂടാതെ യാഥാര്‍ത്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

SKSSF കലക്ട്രേറ്റ് മാര്‍ച്ച് .. മുദ്രാവാക്യം

SKSSF സിന്ദാബാദ്...
കലക്ട്രേറ്റ് മാര്‍ച്ച്  സിന്ദാബാദ്...(2)

അറബിക് സർവകലാശാലാ...
അനർഹമല്ല,അധികാരികളെ...

അവകാശത്തിൻ പോരാട്ടങ്ങൾ...
ഔദാര്യത്തിനു വേണ്ടിയുമല്ലാ...

SKSSF(2)

അറബി നാട്ടിൻ പണിയും വേണം...
അറബി നാട്ടിൻ പണവും വേണം...

അറബി ഭാഷ പഠിക്കാൻ മാത്രം...
അനുവദിക്കുകയില്ലെന്നാണോ...

SKSSF(2)

പത്തിരുപത്തഞ്ചോളം രാജ്യം...
സംസാരിക്കും സുന്ദര ഭാഷ...

ലക്ഷം ലക്ഷം കുട്ടികളൊന്നായ്...
പഠിച്ചിടുന്ന നല്ലൊരു ഭാഷ...

SKSSF(2)

രാജ്യത്തിൻ ഖജനാവിനു തന്നെ...
വരുമാനങ്ങൾ തരുന്നൊരു ഭാഷ...

ആ ഒരു ഭാഷ പഠിക്കാനും...
ഗവേഷണങ്ങൾ നടത്താനും...

മുഖം തിരിഞ്ഞു നടക്കുന്ന...
അധികാരികളെ കണ്ണു തുറക്കൂ...

SKSSF(2)

അവകാശങ്ങൾ നേടിയെടുക്കാൻ...
തീ തുപ്പുന്നൊരു തോക്കിനു മുന്നിൽ...

നെഞ്ച് വിരിച്ചൊരു സമുദായത്തെ...
വീണ്ടും സമര രണാങ്കണത്തിൽ...
വീര്യം കൂട്ടിയിറക്കരുതേ...

SKSSF(2)

അറബിക് സർവകലാശാല...
ഉയർന്നിടുമ്പോൾ മാത്രം പറയും...

വർഗ്ഗീയതയും പ്രതിസന്ധിയും...
കണ്ടില്ലെന്നു നടിക്കാൻ മാത്രം...
വിഡ്ഢികളാണോ കേരള ജനത...

SKSSF(2)

ഊഹാപോഹം പ്രചരിപ്പിച്ച്...
അധികാരത്തിൻ തിണ്ണ ബലത്തിൽ...

സത്യത്തിന്റെ വരവിനു നേരേ...
മുഖം തിരിക്കും അധികാരികളെ...

കാലം സാക്ഷി-ചരിത്രം സാക്ഷി...
ഏകനായ ദൈവം സാക്ഷി...
കാലം മാപ്പു തരില്ലെന്നോർക്കുക.

SKSSF(2)
(കൂടുതല്‍: നേരത്തെ നല്‍കിയ സമരസംഗമ മുദ്രാവാക്യം കാണുക)

നന്തി ദാറുസ്സലാം റൂബി ജൂബിലി; ചതുർ ദിന സമ്മേളനം ഇന്ന് ആരംഭിക്കും

നന്തി: ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ റൂബി ജൂബിലി സമ്മേളനം നാളെ തുടങ്ങും. വൈകിട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്്ഘാടനം ചെയ്യും. ഡോ. പി.ടി അബ്ദുറഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
രാത്രി ഒന്‍പതിന് നടക്കുന്ന ദിക്്ര്‍ ദുആ മജ്്‌ലിസിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍,ഐദ്രോസ് മുസ്്‌ലിയാര്‍ ഏലംകുളം നേതൃത്വം നല്‍കും.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ ഹിഫ്‌ള് മത്സരം ഇന്നലെ രാവിലെ ഒന്‍പതിന് പി.പി.ഉമര്‍ മുസ്‌ല്യാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്തു.
സമസ്ത ചീഫ് ഖാരിഅ് അബ്ദുറസാഖ് മുസ്‌ല്യാര്‍ അധ്യക്ഷനായി. ബശീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തി. അല്‍ ഹാഫിള് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എ.വി.അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, ടി.എ.ഹുസൈന്‍ ബാഖവി പെരുമണ്ണ, വരയാലില്‍ മൊയ്തു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് വൈകീട് നാലിന് നടക്കുന്ന എക്‌സ്‌പോ സലാമ-15 കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന അവാര്‍ഡ് നിശ സമസ്ത ഖാരിഅ് അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. മമ്മു ഹാജി ഒഞ്ചിയം അവാര്‍ഡ് ദാനം നടത്തും. പൊതുസമ്മേളനത്തോടെ റൂബി ജൂബിലി ഞായറാഴ്ച സമാപിക്കും.

SKICR-SKSSF മീലാദ് കാമ്പയിൻ "തിരുനബി(സ); റഹ് മത്തുൻ ലിൽ ആലമീൻ" (RECORD)

" നൂറുൻ അലാ നൂർ" SKICR-SKSSF മീലാദ് കാമ്പയിനിന്റെ ഭാഗമായി ചെയർമാൻ സയ്യിദ് ബാ അലവി പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന സെഷനിൽ ക്ലാസ്റൂം മുഖ്യ രക്ഷാധികാരി ഉസ്താദ് അബ്ദുസ്സലാം ബാഖവി "തിരു നബി (സ) - റഹ് മത്തുൻ ലിൽ ആലമീൻ എന്ന വിഷയത്തില്‍ നടത്തിയ ക്ലാസ്സ്‌ ഇവിടെ കേൾക്കാം :

SKICR ന്റെ കൂടുതല്‍ ഓണ്‍ലൈന്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

SKSSF ബഹ്റൈന്‍ ഏകദിന പഠന ക്യാന്പ് ശ്രദ്ധേയമായി

തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ് ലാമിന്‍റെ പാരന്പര്യം
മനാമ: തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ് ലാമിന്‍റെ പാരന്പര്യമാണെന്നും സുന്നത്ത് ജമാഅത്തിന്‍റെ യഥാര്‍ത്ഥ പാതയില്‍ ജീവിച്ച പൂര്‍വ്വ സൂരികളുടെ രീതിയാണതെന്നും ഉസ്താദ് മന്‍സൂര്‍ ബാഖവി കരുളായി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച തന്‍ബീഹ് ഏകദിന പഠന ക്യാന്പിന്‍റെ പ്രഥമ സെഷനില്‍ സ്വിറാത്തുല്‍ മുസ്ഥഖീം (സല്‍സരണി) എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
മഹാന്മാരുമായി ബന്ധപ്പെട്ടതിനെല്ലാം ആദരവുണ്ട് എന്നതിന് വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും നിരവധി തെളിവുകളുണ്ട്. അതിനാല്‍ അവയൊന്നും ശിര്‍ക്കല്ല. യൂസുഫ് നബി(അ)യുടെ ഷര്‍ട്ട് മുഖത്തിട്ടപ്പോഴാണ് യഅ്ഖൂബ് നബി(അ)ക്ക് കാഴ്ച തിരിച്ചുകിട്ടിയത് എന്നും പോരാളിയായ താലൂത്തിന് ശക്തി നല്‍കിയ താബൂത്തില്‍ ഉണ്ടായിരുന്നത് തിരുശേഷിപ്പുകള്‍ ആയിരുന്നുവെന്നും വിശുദ്ധ ഖുര്ആനിക സൂക്തങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും വിവരിച്ചതാണ്. 
കൂടാതെ മുഹമ്മദ് നബി(സ) തന്‍റെ തലമുണ്ഢനം ചെയ്യുന്ന സമയം സ്വന്തം തലമുടി അനുചരന്മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അവ ലഭിച്ചവര്‍ മരണ സമയം വരെ സൂക്ഷിച്ച് അവ കൊണ്ട് പുണ്ണ്യം നേടിയിട്ടുണ്ടെന്നും പിന്നീട് നേരത്തെയുള്ള വസ്വിയ്യത്ത് അനുസരിച്ച് അവരുടെ കഫണ്‍ പുടവക്കകത്ത് വെക്കപ്പെടുകയായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു. 
അതേ സമയം ഒറിജിനലുകള്‍ക്ക് വ്യാജങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും ഇത്തരുണത്തില്‍ വ്യാജങ്ങള്‍ കൊണ്ടുനടക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഡിസം. 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്തയുടെ അഭ്യര്‍ത്ഥന

ഈ മാസം 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നേതാക്കളായ പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍), ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍(ജന.സെക്രട്ടറി), പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍(പ്രസിഡന്‍റ്) എന്നിവര്‍ ഒപ്പുവെച്ച അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം (15-12-2015) സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അഭ്യര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം താഴെ:

"ഇരുന്നൂറിലധികം പേര്‍ക്ക് ജീവഹാനി വരുത്തുകയും നിരവധി പേര്‍ക്ക് വീടും സ്വത്തും നഷ്ടപ്പെടുത്തു കയും ചെയ്ത ചെന്നൈ പ്രളയം ഒരു പ്രദേശത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിരിക്കുകയാണ്. 
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം തീരുമാനിച്ചിരിക്കുന്നു.
ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകര്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 19ന് ശനിയാഴ്ച പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാനും ഡിസംബര്‍ 18 വെള്ളിയാഴ്ച പള്ളികളില്‍ വച്ച് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താനും നിശ്ചയിച്ചിരിക്കുന്നു.
ഈ സദുദ്യമത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാവണമെന്നും ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല്/മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, ഖത്തീബുമാര്‍, മുഹല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍ മുതലായവര്‍ നേതൃത്വം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സമാഹരിച്ച തുകകള്‍ അതാത് റെയ്ഞ്ച് സെക്രട്ടറിമാരെ ഏല്‍പ്പിക്കേണ്ടതും റെയ്ഞ്ച് സെക്രട്ടറിമാര്‍ ഡിസംബര്‍ 26നകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് ലിസ്റ്റ് ഓഫിസിലേക്ക് അയയ്ക്കുകയോ വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസില്‍ ലിസ്റ്റ് സഹിതം നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു."
അക്കൗണ്ട്‌ വിവരം : 
SBT CALICUT UNIVERSITY BRANCH
ACCOUNT NUMBER: 57018248703
IFSC CODE: SBTR 0000200

"അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കുക"; SKSSF കലക്‌ട്രേറ്റ് ബഹുജന മാര്‍ച്ച് വ്യാഴാഴ്ച

17 ന്  10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും 
കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 17 ന് രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്.
സര്‍വകലാശാല യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിവിധ ജില്ലകളില്‍ ബഹുജന മാര്‍ച്ചില്‍ മുഖ്യപ്രഭാഷകരെ നിയമിച്ചു. വി.കെ. ഹാറൂണ്‍ റശീദ് (തിരുവനന്തപുരം), ശുഐബ് നിസാമി (കൊല്ലം), ആഷിഖ് കുഴിപ്പുറം (ഇടുക്കി), ഹബീബ് ഫൈസി കോട്ടോപ്പാടം (ആലപ്പുഴ), അബ്ദുറഹീം ചുഴലി (എറണാകുളം), റശീദ് ഫൈസി വെള്ളായിക്കോട് (തൃശൂര്‍), സത്താര്‍ പന്തലൂര്‍ (പാലക്കാട്), ഒണംപിള്ളി മുഹമ്മദ് ഫൈസി (മലപ്പുറം), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (കോഴിക്കോട്), മുസ്തഫ മുണ്ടുപാറ (വയനാട്) ബശീര്‍ ഫൈസി ദേശമംഗലം (കണ്ണൂര്‍), നാസര്‍ ഫൈസി കൂടത്തായ് (കാസര്‍കോട്). ബഹുജന മാര്‍ച്ച് വന്‍ വിജയമാക്കുവാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.

"തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" SKSSF മീലാദ് കാമ്പയിന്‍ തുടക്കമായി

കോഴിക്കോട്: "തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാംപയിനിന്റെ ഉദ്ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. കാംപയിനിന്റെ ഭാഗമായി ജില്ലാതല പ്രമേയ ചര്‍ച്ചകള്‍, മേഖലാ സെമിനാറുകള്‍, ശാഖാതല മൗലിദ് മജ്‌ലിസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, പി.എം റഫീഖ് അഹമ്മദ്, വി.കെ.എച്ച് ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി പാങ്ങ്, ആഷിഖ് കുഴിപ്പുറം, കബീര്‍ ഫൈസി ഒടമല, സി.പി ജലീല്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമസ്ത 90ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം: ശുഭ്രസാഗരംതീര്‍ത്ത് മംഗളൂരു

മംഗളൂരു: ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപം സമസ്തയാണെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷമെന്ന പ്രമേയത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശം തകര്‍ക്കുന്ന നീക്കങ്ങളാണ് ഫാസിസ്റ്റ് ശക്തികള്‍ നടപ്പാക്കുന്നതെന്നും ഇന്ത്യന്‍ ജനത കാത്തുസൂക്ഷിച്ച ഐക്യബോധവും സൗഹാര്‍ദാന്തരീക്ഷവും ഇല്ലാതാക്കുന്ന സമീപനങ്ങളാണു ഫാസിസ്റ്റുകളില്‍നിന്ന് ഉയരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


 വിവിധ ഭാഷക്കാരും ദേശക്കാരും വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്നവരും ഒത്തൊരുമിച്ചു നീങ്ങുന്നതാണ് ഇന്ത്യന്‍ ബഹുസ്വര സമൂഹത്തിന്റെ പ്രത്യേകത. അവര്‍ക്കിടയില്‍ ഐക്യബോധം അനിവാര്യമാണ്. സഹിഷ്ണുതയുടെ സന്ദേശം പകര്‍ന്നുനല്‍കുകയാണ് അതിനനുയോജ്യമായ മാര്‍ഗം. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈയിടെ പുറത്തുവരുന്നത്. ഒരാള്‍ എന്തു ഭക്ഷിക്കണം, ഭക്ഷിക്കരുത് എന്നു തീരുമാനിക്കുന്നതുപോലും ഫാസിസ്റ്റ് ശക്തികളാണ്.
ബഹുസ്വരത തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ മതേതര ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു ദോഷമാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്തു ലിംഗസമത്വംപോലുള്ള വാദങ്ങള്‍ അപകടകരമാണെന്നും തങ്ങള്‍ പറഞ്ഞു.

റബീഉല്‍ അവ്വല്‍ മാസം ആരംഭിചു; നബിദിനം ഡിസംബര്‍ 24ന് വ്യാഴാഴ്ച്ച

കോഴിക്കോട്: സഫര്‍ 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ 30 പൂര്‍ത്തീകരിച്ച് ഞായര്‍ റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ 24ന് (വ്യാഴം) റബീഉല്‍ അവ്വല്‍ 12 ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

സമസ് ത ബഹ്റൈന്‍ നബി ദിന കാന്പയിന് ഉജ്ജ്വല തുടക്കം

ബഹ്റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ 
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മറ്റിയുടെ കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബി ദിന കാന്പയിന് മനാമയില്‍ ഉജ്ജ്വല തുടക്കം. 
“തിരുനബി(സ) സഹിഷ് ണുതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ നടക്കുന്ന നബിദിനകാന്പയിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്‍റ് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. അഭിനവ യുഗത്തില്‍ തിരു ചര്യകള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ജീവിക്കേണ്ടതിന്‍റെ ആവശ്യകതയോടൊപ്പം പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടതിന്‍റെ അനിവാര്യതയും അദ്ധേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കള്‍ സംബന്ധിച്ചു. 
തുടര്‍ന്ന് നടന്ന മൗലിദ് മജ് ലിസിന് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍, മൂസ മൗലവി വണ്ടൂര്‍, ഹംസ അന്‍വരി മോളൂര്‍, അബ്ദുറഹ് മാന്‍ മൗലവി തുടങ്ങിയ മദ്റസാ അദ്ധ്യാപകരും സമസ്ത കേന്ദ്ര-ഏരിയാ നേതാക്കളും നേതൃത്വം നല്‍കി.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥികളുടെ ബുര്‍ദ പാരായാണത്തിന് മദ്റസാ വിദ്യാര്‍ത്ഥികളായ ഇസ്മാഈല്‍, ജംശീര്‍, ജസീര്‍, മുസ്ഥഫ, നജാഹ്, അഫ് നാന്‍, മുബശ്ശിര്‍, സിദാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാന്പയിന്‍ പ്രോഗ്രാമുകളെല്ലാം മേല്‍ പ്രമേയത്തില്‍ അധിഷ്ഠിതമായി നടത്തണമെന്നും നബി(സ) തങ്ങളുടെ ഔന്നിത്യം ജനങ്ങളിലെത്തിക്കാനുപയോഗപ്പെടുത്തണമെന്നും സമസ്ത കേന്ദ്ര നേതാക്കള്‍ ഏരിയകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും.
സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിദിന മൗലിദ് സദസ്സുകളുടെ സമയക്രമം ഇപ്രകാരമാണ് :
മനാമ-9, ഗുദൈബിയ-9 , ജിദാലി-10.45, ബുദയ്യ, അദ് ലിയ- 7, ഹിദ്ദ്- 7, റിഫ-7.30, മുഹറഖ്, ഗലാലി-10, ഹമദ് ടൗണ്‍, ദാറുകുലൈബ് -11, സനാബിസ്-1, ജിദ്ഹഫ് സ് ഏരിയയില്‍ വ്യാഴാഴ്ച നടക്കുന്ന പതിവ് സ്വലാത്ത് മജ് ലിസിനൊപ്പം രാത്രി 11മണിക്ക് മൗലിദ് പാരായണം നടക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സമസ്‌ത ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും.

സമസ്ത ബഹ്റൈന്‍ കലണ്ടര്‍ പുറത്തിറങ്ങി

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിദ്ധീകരിച്ച 2016 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം മനാമ സമസ്ത മദ്റസയില്‍ നടന്ന പ്രകാശനകര്‍മ്മം ഗഫൂര്‍ അല്‍ വാലിക്ക് കോപ്പി നല്‍കി സമസ്ത ബഹ്റൈന്‍ കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി നിര്‍വ്വഹിച്ചു.
ബഹ്റൈന്‍ നമസ്കാര സമയമടക്കം സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ്ണ കലണ്ടര്‍ സൗജന്യ നിരക്കില്‍ സമസ്ത കേന്ദ്ര-ഏരിയാ-കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  : 00973-17227975.

അറബിക് സര്‍വ്വകലാശാല; മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജി-ജനകീയ ഒപ്പുശേഖരണത്തിനു തുടക്കമായി

യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
തൃശൂര്‍: വിദ്യഭ്യാസ മന്ത്രിയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടു പോലും അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി.
കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് പ്രവാസികളില്‍ നിന്നാണ്. ഏതാണ്ട് എഴുപതിനായിരം കോടി രൂപ പ്രതിവര്‍ഷം കേരളത്തിലേക്കൊഴുകുന്നു. മഹാഭൂരിപക്ഷ പ്രവാസികളും അറേബ്യന്‍ നാടുകളില്‍ ജോലി ചെയ്യുന്നു.
അനുദിനം വികസ്വരമാകുന്ന ഭാഷയാണ് അറബി. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ജീവിതത്തെ നൂറ്റാണ്ടുകളായി സ്വാധീനിക്കുന്ന ഈ ഭാഷയെ ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ അല്ല; ലോകഭാഷ എന്ന നിലയില്‍ അറബിയുടെ അനന്ത സാധ്യതകളെ മനസ്സിലാക്കി ഒരു അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലയെക്കുറിച്ചുള്ള യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ സര്‍ക്കാറി ന്റെ അവസാന കാലത്തെങ്കിലും യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില ഉദ്യോഗസ്ഥരുടെ ഒളിയജണ്ടകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി അറബിക് സര്‍വ്വകലാശാല അട്ടിമറിക്കാനുള്ള നീക്കം പ്രതിേഷധാര്‍ഹമാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റിഡന്റ്‌സ് ഫെഡറേഷന്‍ സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ജനകീയ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

റബീഉൽ അവ്വൽ പടിവാതിലിലെത്തി; ഇശ്ഖ് വസന്തം തീര്‍ത്ത് ദാറുന്നഈമില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി

റബീഉൽ അവ്വൽ കാന്പയിന്‍ പ്രമേയം 
'തിരുനബി സഹിഷ്ണുതയുടെ തിരുദൂതര്‍' 
മലപ്പുറം: 'യാ നബീ സലാം അലൈക്കും, യാ റസൂല്‍ സലാം അലൈക്കും...' 
തിരുനബി പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഏറ്റുചൊല്ലുമ്പോള്‍ ഉള്‍പ്പുളകമണിയുകയായിരുന്നു സദസ്. തിരുനബിക്കു അഭിവാദ്യവും സ്വാഗതവുമോതി പാണക്കാട്ടെ ദാറുന്നഈമില്‍ ഇന്നലെയാണ് നബിദിന മാസത്തിന്റെ വരവിനു സ്വാഗതമോതി മൗലീദ് സദസ് ഒരുക്കിയത്. തങ്ങളുടെ വീട്ടുമുറ്റത്ത്് പ്രത്യേകം പന്തലൊരുക്കി മുസ്വല്ല വിരിച്ചായിരുന്നു മജ്‌ലിസ് നടന്നത്. പ്രവാചക കുടുംബത്തിന്റെ നേതൃത്വത്തിലുള്ള നബികീര്‍ത്തന സദസില്‍ പങ്കെടുക്കാന്‍ പ്രഗത്ഭപണ്ഡിതരുള്‍പ്പെടെ നിരവധി പേരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിക്കാണ് മൗലിദ് മജ്‌ലിസ് ആരംഭിച്ചത്.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍,സയ്യിദ് ഫഖ്‌റുദ്ദീന്‍ മാനു തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, സയ്യിദ് എസ്.കെ.പി.എം തങ്ങള്‍, സയ്യിദ് ഉമര്‍ പൂക്കോയ തങ്ങള്‍ തുടങ്ങി വിവിധ സാദാത്തുക്കള്‍

റബീഉല്‍ അവ്വല്‍ മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ഇന്ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍ (ഫോണ്‍: 9745637811, 9447405099), ഹാജി കെ.വി ഇമ്പിച്ചമ്മദ് (ഫോണ്‍: 0495 2703366, 9895271685) എന്നിവര്‍ അറിയിച്ചു.

സംസ്ഥാന SKSSF ന് പുതിയ നേതൃത്വം നിലവില്‍ വന്നു

സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ട്, സത്താര്‍ പന്തലൂര്‍ ജന.സെക്രട്ടറി, ബശീര്‍ ഫൈസി ദേശമംഗലം ട്രഷറര്‍, റശീദ് ഫൈസി വെള്ളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറി
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി സത്താര്‍ പന്തലൂരിനെയും തെരഞ്ഞെടുത്തു. കെ.എ റശീദ് ഫൈസി വെള്ളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ബശീര്‍ ഫൈസി ദേശമംഗലം ട്രഷഷറുമാണ്.
ഓണംപിള്ളി മുഹമ്മദ് ഫൈസി,അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍,മുസ്തഫ അഷ്‌റഫി കക്കുപ്പടി(വൈസ് പ്രസിഡണ്ടുമാര്‍) പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട്,പി.എം റഫീഖ് അഹ്മദ് തിരൂര്‍,ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍,അബ്ദുസ്സലാം ദാരിമി കിണവക്കല്‍,മമ്മുട്ടി മാസ്റ്റര്‍ തരുവണ(ജോ. സെക്രട്ടറിമാര്‍) സയ്യിദ് അബ്ദുള്ള തങ്ങല്‍ ദാരിമി ആലപ്പുഴ,കുഞ്ഞാലന്‍കുട്ടി ഫൈസി കോഴിക്കോട്,അബ്ബാസ് ദാരിമി ദക്ഷിണ കന്നഡ(ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍) സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,മുജീബ് ഫൈസി പൂലോട്,അഹ്മദ് വാഫി കക്കാട്,നവാസ് എച്ച് പാനൂര്‍,ശുഐബ് നിസാമി നീലഗിരി,ടി.പി സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, ഡോ. കെ.ടി ജാബിര്‍ ഹുദവി,ആസിഫ് ദാരിമി പുളിക്കല്‍,ആര്‍.എം സുബുലുസ്സലാം വടകര,ശഹീര്‍ പാപ്പിനിശ്ശേരി,ആശിഖ് കുഴിപ്പുറം,ഡോ. ജവാദ് മോങ്ങം,ഇസ്ഹാഖ് ഫൈസി മംഗലാപുരം,ഗഫൂര്‍ അന്‍വരി മുതൂര്‍,വി.കെ ഹാറൂന്‍ റശീദ് മാസ്റ്റര്‍,ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍ (സെക്രട്ടേറിയേറ്റ് അംഗങ്ങള്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍.
രണ്ടു ദിവസങ്ങളിലായി പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടന്നസംസ്ഥാന കൗണ്‍സിലില്‍

അസ്തിത്വ സംരക്ഷണത്തിന് ക്രിയാത്മക പ്രതിരോധം തീര്‍ക്കുക- സ്വാദി ഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍സശനങ്ങള്‍ക്ക് ക്രിയാത്മക പ്രതിരോധം തീര്‍ക്കണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് കക്ഷികളുടെ നേതൃത്വത്തില്‍ അസഹിഷ്ണുത സര്‍വ്വ സീമകളും അതിര്‍ലംഘിച്ച് മുന്നേറുകയാണ്. ഇന്ത്യന്‍ പൊതുസമൂഹം എക്കാലത്തും ഫാസിസത്തിന് എതിരാണ്.എസ്.കെ.എസ്.എസ്.എപിനെ പൊതുസമൂഹത്തിനിടയില്‍ സ്വീകീര്യമാക്കുന്നതില്‍ തീവ്രവാദ-ഭീകരവാദ വിരുദ്ധ നിലപാടുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. മതവിശ്വാസങ്ങള്‍ ചൂഷണം ചെയ്ത് അധികാരം കയ്യാളുന്നവര്‍ക്കെതിരെ പ്രതികരിച്ച ചരിത്രമാണ്ഇന്ത്യന്‍ പൊതു സമൂഹത്തിന്റെത്. ഈയടുത്ത് ബീഹാര്‍ നിയമസഭയിലേക്കും യു.പി,ഗുജറാത്ത് സംസ്ഥാനങ്ങലില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് കക്ഷികള്‍ക്കുണ്ടായ തിരിച്ചടി നല്‍കുന്ന സൂചന അതാണ്. ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും തെറ്റുദ്ധരിപ്പിക്കാന്‍ മുസ്ലിം നാമധാരികളില്‍ നിന്നുപോലും നീക്കങ്ങള്‍ നടക്കുമ്പോള്‍ സ്വത്വ സംരക്ഷമത്തിന് നിലകൊള്ളല്‍ വിശ്വാസിയുടെ ബാധ്യതയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങല്‍ അദ്ധ്യക്ഷനായി.

SKSSF സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയങ്ങള്‍

അറബിക് സര്‍വകലാശാല
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറുന്നതിന് മുമ്പ് കേരള ജനതക്ക് നല്‍കിയ വാഗ്ദാനമായിരുന്നു അന്താരാഷ്ട്ര അറബിക് സര്‍വകലാശാല. വോട്ട് നേടി അധികാരത്തിലെത്തി നാല് വര്‍ഷം പൂര്‍ത്തിയായിട്ടും അറബിക് സര്‍വകലാശാലയുടെ വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്.കേരളത്തിന്റെ വിദേശവരുമാനത്തിന്റെ 80 ശതമാനവും നേടിത്തരുന്ന ഗള്‍ഫ് രാജ്യങ്ങലിലെ വിനിമയ ഭാഷയായ അറബികിനോടുള്ള ചിറ്റമ്മ നയം ഉത്തരവാദപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട്.അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം ദുരുദ്വേശ്യപരമാണ്.അറബി ഭാഷ കേവലം ഒരു മതത്തിന്റേത് മാത്രമാമെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്.ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളില്‍ ഒന്നായ അറബിക് ഇന്ന് ലോകത്ത് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. 50 ലക്ഷത്തിലധികം ആളുകല്‍ കേരളത്തില്‍ തന്നെ അറബി ഭാഷാ സാക്ഷരത നേടിയിട്ടുണ്ട്.നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന ചുവപ്പുനാടയുടെ കുരുക്കുകളഴിച്ച് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട നടപരികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ആവശ്യപ്പെടുന്നു.
സഹിഷ്ണുത
സഹിഷ്ണുതയുടെ പ്രൗഢ പാരമ്പര്യം ഉള്ള നാടാണ് ഇന്ത്യ. സംസ്‌കാരങ്ങലെയും സന്ദേശങ്ങളെയും സ്വീകരിക്കാന്‍ ഒരു ലോപവും കാണിച്ചിട്ടില്ല. അങ്ങിനെ നൂറ്റാണ്ടുകളിലൂടെ രാജ്യം ഉയര്‍ന്നു നിന്നു.പക്ഷെ, പശുവിന് കൊടുക്കുന്ന വില പോലും മനുഷ്യന് ലഭിക്കാത്ത വിധം വര്‍ത്തമാന ഇന്ത്യ അതിവേഗം അസഹിഷ്ണുതയെ മുഖമുദ്രയാക്കുകയാണ്. വിരുദ്ധാഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നിലനിര്‍ത്താനുള്ള സാമൂഹിക-സാംസ്‌കാരിക അവസ്ഥയുണ്ടാകുമ്പോഴാണ് ഒരു സമൂഹം നീതി ലഭിക്കുന്നവരാകുന്നത്. നിരന്തരമായ ജാഗ്രതയിലൂടെ മാത്രമേ ഈ പൗരാവകാശം നിലനിര്‍ത്താനാകൂ.കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട രണ്ട് മനുഷ്യരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരു നല്ല മനുഷ്യനെപ്പോലും അസഹിഷ്ണുതയുടെ വാക്കുകളാല്‍ നേരിടുന്നത് കേരളം കണ്ടു.ഭരണസംവിധാനവും സാംസ്‌കാരിക നായകരുമൊക്കെ നിസ്സംഗത വെടിഞ്ഞ് ഗൗരവതരമായ ഇടപെടലുകള്‍ നടത്തണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു.
എസ്.ഐ നിയമനം
എസ്.ഐ പോസ്റ്റിലേക്ക് കേരള പി.എസ്.സി തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചതിന് ശേഷം പ്രസ്തുത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരായതുകൊണ്ടാണ് ധൃതിപിടിച്ച് എസ്.ഐ നിയമനം തടഞ്ഞുവെച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.വകുപ്പുതല നിയമനം പൂര്‍ത്തിയായതിന് ശേഷം ബാക്കി വന്ന നിരവധി ഒഴിവുകളിലേക്കുള്ള നിയമനം ആഭ്യന്തര വകുപ്പ് മരവിപ്പിച്ചത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയാണ്.എസ്.ഐ നിയമന ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിച്ച് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെടുന്നു.

SKSSF വിഖായയുടെ കീഴില്‍ ഒരു ലക്ഷം രക്ത ദാതാക്കളുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

മനാമ: ഒരു ലക്ഷം രക്ത ദാതാക്കളുമായി എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയുടെ കീഴിൽ രക്ത ദാനതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
രക്തദാനത്തിന് സന്നദ്ധരാകുന്നവരുടെയും രക്തം ആവശ്യമുള്ളവരെയും ബന്ധിപ്പിക്കുന്നതിനൊപ്പം വിഖായയുടെ ഹോസ്പിററല്‍ സര്‍വ്വീസ്, SKSSF ആബുലന്‍സ് സര്‍വ്വിസ്, വാര്‍ത്തകള്‍ തുടങ്ങിയവയും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാവും.
ഈ മൊബെെയിൽ ആപ്ലിക്കേഷൻ വഴി രക്ത ദാനത്തിന് സന്നദ്ധരായവരെ കണ്ടെത്തി അവരെ ക്ളസ്ററര്‍, മേഖല, ജില്ല കോഡിനേററര്‍മാര്‍ മുഖേന ബന്ധപ്പെടാന്‍ കഴിയുമേന്നതും ഇതിന്റെ പ്രത്യേകതയാണ്. ആപ്ലിക്കേഷൻ നിലവിൽ ഗൂഗിൾ പ്ലെ സ്റൊരിൽ ലഭ്യമാണ്.
മാസങ്ങൾക്ക് മുമ്പ് രക്ത ദാന വെബ്സൈററ് ലോഞ്ചിങ്ങ് നടത്തിയിരുന്നു. ഇതു വഴി ഒട്ടനവധി രോഗികള്‍ക്ക് രക്ത ദാനം നടത്താന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്.  വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വാഫി പി.ജി കാംപസ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ഹൈദരലി തങ്ങള്‍

വളാഞ്ചേരി: മലപ്പുറം കാളികാവില്‍ നിര്‍മിക്കുന്ന വാഫി പി.ജി കാംപസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

വളാഞ്ചേരി മര്‍ക്കസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്വദേശത്തും വിദേശത്തുമുള്ള മര്‍ക്കസ് പ്രവര്‍ത്തകരും ശിഹാബ് തങ്ങളെ സ്‌നേഹിക്കുന്നവരും ഈ പദ്ധതിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസത്തിനനുയോജ്യമായ മുഖം നല്‍കി പാരമ്പര്യം സംരക്ഷിക്കുന്ന കോഴ്‌സുകളാണ് വാഫിയും പെണ്‍കുട്ടികള്‍ക്കായുള്ള വഫിയ്യയും. മഹാനായ കണ്ണിയത്ത് ഉസ്താദും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സ്വീകരിച്ച അടിസ്ഥാന രീതികളാണ് ഈ കോഴ്‌സുകള്‍ പിന്തുടരുന്നത്.

2016 ലെ എസ് കെ എസ് എസ് എഫ് കലണ്ടര്‍ പുറത്തിറങ്ങി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന 2016 ലെ ബഹുവര്‍ണ കലണ്ടര്‍ പുറത്തിറങ്ങി. ഒറ്റപ്രതി പതിനഞ്ച് രൂപ വിലയുള്ള കലണ്ടറിന് കൂടുതല്‍ കോപ്പിയെടുക്കുമ്പേള്‍ അകര്‍ഷകമായ ഇളവുകള്‍ ഉണ്ട്. കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും, സംഘടനയുടെ ജില്ലാ ആസ്ഥാനങ്ങളിലും പ്രമുഖ ബുക്സ്റ്റാളുകളിലും കേപ്പികള്‍ ലഭിക്കും.

“തിരു നബി സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു

മനാമ: “തിരു നബി(സ) സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്റൈന്‍ കമ്മറ്റി ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ഈ മാസം 11, വെള്ളിയാഴ്ച മുതല്‍ മീലാദ് കാമ്പയിന്‌ തുടക്കമാവും. കാമ്പയിന്‍ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും. തുടര്‍ന്ന്‌ റബീഉല്‍ അവ്വല്‍ 12ന്‌ വിപുലമായ മൌലിദ്‌ സദസ്സ്‌ മനാമയിലെ പള്ളിയില്‍ വെച്ച്‌ നടക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സമസ്‌ത ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും. 
പരിപാടിയുടെ വിജയത്തിനായി സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും എസ്‌.എം.  അബ്‌ദുല്‍ വാഹിദ്‌ ചെയര്‍മാനുമായി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്‌. 
സ്വാഗത സംഘം ഭാരവാഹികള്‍ 
മുഖ്യ രക്ഷാധികാരി : സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍. ചെയര്‍മാന്‍ : എസ്.എം. അബ്ദുല്‍ വാഹിദ്, വൈ. ചെയര്‍മാന്‍ : കളത്തില്‍ മുസ്തഫ, ജനറല്‍ കണ്‍വീനര്‍: ഉമറുല്‍ ഫാറൂഖ് ഹുദവി, ജോ. കണ്‍വീനര്‍ : ഹാഫിള് ശറഫുദ്ദീന്‍ മൌലവി,അശ്‌റഫ് അന്‍വരി, ഖാസിം റഹ് മാനി, മൂസ ഫളീല, ഒ.വി.അബ്ദുല്‍ ഹമീദ്. ഫൈനാന്‍സ് കണ്‍വീനര്‍ : വി.കെ. കുഞ്ഞഹമദ് ഹാജി,

എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ഡിസംബര്‍ 5,6 തിയ്യതികളില്‍ കോഴിക്കോട്ട്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ഡിസംബര്‍ 5,6 തിയ്യതികളില്‍ പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടക്കും. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പിയിന്റെ. ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 140 സംസ്ഥാന കൗണ്‍സിലര്‍ന്മാരാണ് ക്യാമ്പില്‍ സംബന്ധിക്കുക. സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ കൊടക്, ദക്ഷിണകന്നഡ, ഉടുപ്പി, ഹാസ്സന്‍, ചിക്മാംഗ്ലൂര്‍, നീലഗിരി എന്നീ ജില്ലകളില്‍ നിന്ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ന്മാരും ക്യാമ്പില്‍ സംബന്ധിക്കും. അടുത്ത രണ്ട് വര്‍ഷത്തെക്കുള്ള പുതിയ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് കൗണ്‍സില്‍ നടക്കും. ഡിസംബര്‍ 6ന് നടക്കുന്ന ഓര്‍ഗാനെറ്റ്, ട്രയിനിങ് കാമ്പില്‍ ജില്ലകളിലെ വിവിധ ഉപസമിതി ചെര്‍മാന്‍, കണ്‍വീനര്‍മാരും സംബന്ധിക്കും.

അസ്ഹരി തങ്ങളുടെ വേര്‍പാട്; നഷ്ടമായത് വിശ്വ പണ്ഡിതനെ:എസ് കെ എസ് എസ് എഫ്

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റായിരുന്ന സയ്യിദ് ഇമ്പിച്ച്‌ക്കോയ അസ്ഹരി തങ്ങളുടെ വേര്‍പാടിലൂടെ ഒരു വിശ്വ പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായത് എന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
തൃശൂര്‍ ജില്ലയുമായി ഗാഢമായ ബന്ധം തങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നു. ബഹു ഭാഷാ പരിജ്ഞാനിയും മത വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയുമായ തങ്ങളുടെ വിയോഗം നികത്താനാവാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അനുസ്മരണ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, ജന:സെക്രട്ടറി ഷഹീര്‍ ദേശമംഗലം, അഡ്വ.ഹാഫിള് അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സത്താര്‍ ദാരിമി സ്വാഗതവും മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.

എസ്‌കെ എസ് എസ് എഫ ് തൃശൂര്‍ ജില്ലാലീഡേഴ്‌സ്‌വര്‍ക്ക്‌ഷോപ്പ് ചാവക്കാട്

തൃശൂര്‍: എസ്‌കെ എസ് എസ് എഫിന്റെശാഖാ,ക്ലസ്റ്റര്‍,മേഖല ഭാരവാഹികളായ പ്രസിഡന്റ്,ജനറല്‍സെക്രട്ടറി,വര്‍ക്കിങ്ങ് സെക്രട്ടറി,ട്രഷറര്‍, എന്നിവര്‍ക്കുളള ട്രെയ്‌നിങ്ങ് ക്യാമ്പ് 2015 നവംബര്‍ 29 ഞായറാഴ്ച കാലത്ത് 9:30 മുതല്‍ വൈകിട്ട് 5 വരെ ചാവക്കാട്‌വ്യാപാര ഭവനില്‍ വച്ച് നടക്കും.പ്രമുഖ ട്രെയ്‌നര്‍മാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം വഹിക്കും.
എസ്‌കെ എസ് എസ് എഫ് മെമ്പര്‍ഷിപ്പിനുളള അപേക്ഷ സ്വീകരിക്കാനും,പുതിയയൂണിറ്റുകള്‍ക്കുളള അംഗീകാര അപേക്ഷ സ്വീകരിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ട്രെയിനിങ്ങ് ക്യാമ്പില്‍ ഉണ്ടാവുമെന്നുംബന്ധപ്പെട്ട ഭാരവാഹികള്‍ എത്തിച്ചേരണമെന്നും എസ്‌കെ എസ്എസ് എഫ് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിലൂടെഅറിയിച്ചു.
തൃശൂര്‍എംഐസിയില്‍ചേര്‍ന്ന ജില്ലാ ഭാരവാഹിയോഗം വിഖായ ചെയര്‍മാന്‍ സയ്യിദ്ഷാഹിദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു.

സ്ത്രീപക്ഷ സംഘടനകളുടെ പിന്നാമ്പുറം അന്വേഷിക്കണം. എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട് : ലിംഗ സമത്വത്തിന് വേണ്ടിവാദിക്കുകയും സമൂഹത്തില്‍ സ്ത്രീ പക്ഷവാദികളായി ചമയുകയും ചെയ്യുന്നവര്‍ അരാകത്വം സ്‌പോണ്‍സര്‍ ചെയ്യുന്ന ഏജന്റുകളാണെ് എസ്.കെ.എസ്.എസ്.എഫ് സംഘാന ഭാരവാഹികളുടേയും ജില്ലാപ്രസിഡന്റ് , ജന.സെക്രട്ടറിമാരുടേയും സംയുക്തയോഗം ആവശ്യപ്പെട്ടു. ഇത്തരം സംഘടനളും സമരനായകരും അണിയറയിന്‍ പെണ്‍വാണിഭ സംഘമായി പ്രവര്‍ത്തിക്കുന്നവരാണെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവതരമാണ്.
ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണം. ലിംഗസമത്വത്തിന്റെ പേരില്‍ ഫറേഖ് കോളേജില്‍ അനാവശ്യവിവാദമുണ്ടാക്കുന്നവര്‍ ധാര്‍മികതക്കും സദാചാരത്തിനും പ്രാധാന്യം നല്‍കുന്ന സ്ഥാപനത്തിന്റെ തകര്‍ച്ചയാണ് ലക്ഷ്യമാക്കുന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടാന്‍ സമൂഹം മുന്നോട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 17ന് നടക്കുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍വിജയമാക്കാന്‍ യോഗം പദ്ധതികളാവി സികരിച്ചു. റശീദ് ഫൈസി വെള്ളായിക്കോട്

‘തിരുനബി സഹിഷ്ണുതയുടെ സ്‌നേഹദൂതര്‍’ എസ്.കെ.എസ്.എസ്.എഫ് മീലാദ് കാമ്പയിന്‍

കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമയി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി മീലാദ് കാമ്പയിന്‍ നടത്തും.
‘തിരുനബി സഹിഷ്ണുതയുടെ സ്‌നേഹദൂതര്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജില്ലാതലളില്‍ ചര്‍ച്ചാവേദികള്‍, ശാഖാതലകളില്‍ മൗലിദ് മജ്‌ലിസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 12ന് കോഴിക്കോട് വിപുലമായ പരിപാടികളോടെ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്തെ 170 മേഖലകളില്‍ സെമിനാറുകള്‍ നടത്തും. ‘സമസ്ത: നബി ചര്യയുടെ സുവര്‍ണ വഴി’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറുകളില്‍ മത സാമൂഹിക മാധ്യമ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

അറബിക് സര്‍വ്വകാശാല : SKSSF കലക്‌ട്രേറ്റ് മാര്‍ച്ച് ഡിസം.17ന്

കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെ് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റകളിലേക്കും ഡിസം.17ന് രാവിലെ 11 മണിക്ക് ബഹുജനമാര്‍ച്ച് നടത്തും.
നേരത്തെ മര്‍ച്ചിന്റെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. 
കോഴിക്കോട് എസ് കെ എസ് എസ് എഫ് സംഘടപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം നിര്‍വ്വഹിക്കപ്പെട്ടത്. അറബി ഭാഷ ഒരു സമുദായത്തിന്റെ മാത്രം ഭാഷയായി പ്രചരിപ്പിച്ച് കേരളത്തിന്റെ വൈജ്ഞാനിക സാമ്പത്തിക മേഖലക്കു ഗുണകരമാവുന്ന സാധ്യതകളെ തുരങ്കം വെക്കുന്ന പ്രവണത ശരിയല്ലന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകാശാല വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകാശാലയുടെ കാര്യത്തില്‍ അധികൃതര്‍ ഒട്ടക പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു. ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷിന്. തൊട്ടു പിറകില്‍ നില്‍ക്കു അറബിയുടെ പുതിയ സാധ്യതകളെ തള്ളിപ്പറയുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളി കരുതലോടെ കാണണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളികളെ കരുതലോടെകാണണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെഉദ്ദേശ ശുദ്ധി സംശയാസ്പദവുംദുരൂഹവുമാണെന്നാണ് കഴിഞ്ഞ വര്‍ഷം നടന്ന ചുംബന സമരത്തിന് നേതൃത്വം നല്‍കിയവര്‍. ഇന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അഴിക്കുള്ളിലായ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മറ്റൊരു കലാലയത്തില്‍കോഴ്‌സ് പൂര്‍ത്തീകരിക്കാനാവാതെകോഴിക്കോട് ഫറോഖ്‌കോളേജില്‍ചേര്‍ന്ന കുട്ടിയുടെതായി ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാകുന്നത് പഠിക്കാനല്ല ആണിനെയും പെണ്ണിനെയും ഒരു ബെഞ്ചിലിരുത്തി വിപ്ലവം തീര്‍ക്കാനാണ്‌കോളേജിലെത്തിയതെന്നാണ് . 
ഇന്ത്യയിലെ ഒരു കലാലയത്തിലുമില്ലാത്ത ഈ രീതി ഫറോഖ്‌കോളേജില്‍ മാത്രംവേണമെന്ന് ശഠിക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചന രാഷ്ട്രീയ പാര്‍ട്ടികളും രക്ഷിതാക്കളുംതിരിച്ചറിയണം. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനത്തെ പുതിയ വിവാദങ്ങളുടെ നൂലാമാലകളില്‍കുരുക്കിടാനുള്ള നീക്കം സാംസ്‌കാരിക കേരളം ശക്തിമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

അറബിക് സര്‍വ്വകലാശാല രാഷ്ടിയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാകണം : എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട് : യു.ഡി.എഫ് പ്രകടന പത്രകയില്‍ പ്രഖ്യാപിച്ചതും എല്‍.ഡി.എഫ് ഭരണക്കാലത്ത് നിയോഗിക്കപ്പെട്ട പാലോളി കമ്മീഷന്‍ ശുപാര്‍ശ ചെയ്തുതമായ അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്ന് മുറുവിളി ഉയറുന്ന സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ടീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് മേഖലാ തല സമര സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടന്ന സംഗമം സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, റഷിദ് ഫൈസി വെള്ളായിക്കോട്, റഫീഖ് അഹമ്മദ്, പി.എ പരീദ്കുഞ്ഞ് എറണാകളും, ഒ.പി. അഷ്‌റഫ്, സലാം ഫറോഖ്, ഹസന്‍ ഫൈസി സംസാരിച്ചു. ഡിസംബര്‍ 17ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കന്‍ പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണമെന്ന് സംഗമം ആവശ്യപ്പെട്ടു.

പൗരസത്യ ശാസ്ത്ര പഠനങ്ങള്‍ക്ക് ഗവേഷണ സംരംഭങ്ങള്‍ ഒരുക്കണം : കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍

തേഞ്ഞിപ്പലം: പൗരസ്ത്യ രാജ്യങ്ങളിലെ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സമകാലിക ഗവേഷണ രംഗത്ത് സജീവ ചര്‍ച്ചക്കു വിധേയമാക്കണമെന്നു അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാന പ്രചരണത്തിലും ശാസ്ത്ര ഗവേഷണത്തിലും അനല്‍പമായ പങ്കാണ് അറബ് രാജ്യങ്ങളുള്‍പ്പെടെ പൗരസ്ത്യദേശങ്ങള്‍ വര്‍ഷങ്ങളിലൂടെ ലോകത്തിനു നല്‍കിയത്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സിദ്ധാന്തങ്ങളുടേയും നേര്‍രേഖ വരച്ച ജ്ഞാന പ്രതിഭകളും അവരുടെ ഗവേഷണ സംരംഭങ്ങളും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. അറബ് ശാസ്ത്ര പണ്ഡിതന്‍ ഇബ്‌നു ഹൈഥമിന്റെ കിതാബുല്‍ മനാളിര്‍(ബുക്ക് ഓഫ് ഓപ്റ്റിക്‌സ്) രചനയുടെ ആയിരം വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് യുനസ്‌കോ ആവിഷ്‌കരിച്ച പ്രകാശ വര്‍ഷം 2015 നോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗവും എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റും ചേര്‍ന്നാണ് ദേശീയ സെമിനാര്‍ ഒരുക്കിയത്. ഊര്‍ജ്ജതന്ത്രത്തില്‍ അഗാധ ജ്ഞാനം പകരുന്ന ഇബ്‌നു ഹൈഥമിന്റെ പ്രകാശ സിദ്ധാന്തങ്ങളുടെ അമൂല്യരചനയാണ് കിതാബുല്‍ മനാളിര്‍. ആധുനിക ശാസ്ത്ര ഗവേഷണ രംഗത്ത് വെളിച്ചം വീശുന്ന ഗ്രന്ഥം സമകാലിക ശാസ്ത്ര പഠന രംഗത്ത് അമൂല്യ സംഭാവനയാണെന്നും പൗരസ്ത്യ ശാസ്ത്ര പണ്ഡിതരുടെ ഇത്തരം കൃതികള്‍ അക്കാദമിക് തലത്തില്‍

അന്താരാഷ്ട്ര പ്രകാശ വര്‍ഷം 2015, ദേശീയ സെമിനാറിന് യു.എന്‍ അംഗീകാരം

കോഴിക്കോട് : വിഖ്യാത ശാസ്ത്രഞ്യന്‍ ഇബ്‌നുല്‍ ഹൈഥമിന്റെ കിതാബുല്‍ മനാളിര്‍ പ്രമേയമാക്കി ഐക്യരാഷ്ടസഭ അന്താരാഷ്ട്ര പ്രകാശ വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കാലികറ്റ് യൂണിവേ്‌സിറ്റിയും എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് യൂ.എന്‍ അംഗീകാരം.
ഇന്ന് കാലിക്കറ്റ് യുണിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നടക്കുന്ന. പരിപാടികയാണ് ഐക്യരാഷ്ട സഭയുടെ വെബ്‌സൈറ്റില്‍ ഔദ്യോഗിക അറിയിപ്പായി പ്രസിദ്ധീകരിച്ചിരികന്നുത്. പ്രകാശ വര്‍ഷം ആഘോഷിക്ഷിക്കുന്നതിന്റെ ഭാഗമായി യൂണസ്‌കോയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സെമിനാകളും മറ്റുപരിപാടികളും നടന്നു വരികയാണ്. യുനെസ് കോയുടെ ഈ ചാര്‍ട്ടിലാണ് ടെന്റും കാലികറ്റ് യൂണിവേ്‌സിറ്റി അറബിക്ക് വിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വിഘടിത വിഭാഗത്തിനെതിരെ കടുത്ത വെല്ലുവിളികളുയര്‍ത്തി കുറ്റ്യാടിയില്‍ വിശദീകരണ സമ്മേളനം

ജിശാന്‍ മാഹി, മുഹമ്മദ് യാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവരുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍ (RECORD)
സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന തത്സമയ സംപ്രേഷണത്തില്‍ നിന്ന്. പ്രോഗ്രാമിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക