എസ്.എം.എഫ് തര്‍ത്തീബ്-2021 നൂറ്റിപ്പത്ത് മേഖലകളില്‍: സുന്നി മഹല്ല് ഫെഡറേഷന്‍ (SMF)

ചേളാരി: മഹല്ല് പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിനും ഏകോപനം ഉറപ്പ് വരുത്തുന്നതിനുമായി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പതിനേഴ് ജില്ലകളിലെ തെരെഞ്ഞെടുത്ത നൂറ്റിപ്പത്ത് മേഖലാ കേന്ദ്രങ്ങളില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ''തര്‍ത്തീബ് - 2021'' സംഗമങ്ങള്‍ നടത്തുന്നു. 2021 ഫെബ്രുവരി 3 മുതല്‍ മാര്‍ച്ച് 15 വരെ നടക്കുന്ന തര്‍ത്തീബ് - 2021 സംഗമങ്ങളില്‍ ഓരോ മഹല്ലില്‍നിന്നും പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്.

സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രജിസ്‌ട്രേഷനുകള്‍, വഖഫ് സ്വത്തുക്കളുടെയും മറ്റ് വസ്തു വഹകളുടെയും പ്രമാണങ്ങള്‍, രേഖകള്‍, രജിസ്റ്ററുകള്‍ തുടങ്ങിയവ സൂക്ഷിക്കേണ്ട രീതി, വിവിധ നികുതികള്‍, നിര്‍ബന്ധ വിഹിതങ്ങള്‍, വാര്‍ഷിക റിട്ടേണുകള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം, കാലികമായി മഹല്ല് തലങ്ങളില്‍ ഉണ്ടാകാവുന്ന ഭരണപരവും സര്‍ക്കാര്‍, സര്‍ക്കാരേതര മേഖലയിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള പ്രായോഗിക സമീപനങ്ങള്‍, മഹല്ല് ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമായി സൂക്ഷിക്കേണ്ട റിക്കോര്‍ഡുകളുടെയും രേഖകളുടെയും ഏകോപനം, മഹല്ല് ഭരണ രംഗത്ത് നേരിടുന്ന നിയമപരവും സംഘടന തലത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള കൂട്ടായ പരിഹാരം കണ്ടെത്തുക എന്നിവ എസ്.എം.എഫ് തര്‍ത്തീബ്-2021 വഴി സാധ്യമാക്കുന്നു.

മേഖലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച തിയ്യതികളില്‍ നടക്കുന്ന സംഗമത്തിന് സംസ്ഥാന കമ്മിറ്റി പരിശീലനം നല്‍കിയ പരിശീലകര്‍ വിഷയാവതരണം നടത്തും. അതത് ജില്ലാ, മേഖലാ, മണ്ഡലം സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമങ്ങളില്‍ പഞ്ചായത്ത്, റെയ്ഞ്ച് ഭാരവാഹികളില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രത്യേക കോ-ഓര്‍ഡിനേറ്റര്‍മാര്‍ മഹല്ല് ഭാരവാഹികളുമായി അഭിമുഖ ചര്‍ച്ച - ടേബിള്‍ടോക്ക് നടത്തുന്നതാണ്. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീന ശില്‍പശാകള്‍ 2021 ജനുവരി 16 മുതല്‍ ജില്ലാ തലങ്ങളില്‍ നടക്കുന്നു.
- SUNNI MAHALLU FEDERATION