സ്‌പെയ്‌സ്: പ്രവേശന പരീക്ഷ ഒക്ടോബര്‍ 14ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്‍ഡ് സംസ്ഥാന സമിതി ബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സ്‌പെയ്‌സ് പദ്ധതിയുടെ ഏകീകൃത പ്രവേശന പരീക്ഷ ഒക്ടോബര്‍ 14ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ പഠനത്തോടൊപ്പം വിവിധ ജീവിത നൈപുണികള്‍ ആര്‍ജ്ജിച്ചെടുത്ത് മത്സരാധിഷ്ഠിത ലോകത്ത് മികച്ച കരിയര്‍ കണ്ടെത്തുന്നതിന് പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒന്നാം ഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്ന വിവിധ മേഖലകളിലെ കോഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്പശാല എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ട്രെന്‍ഡ് സംസ്ഥാന കണ്‍വീനര്‍ റഷീദ് മാസ്റ്റര്‍ കോടിയൂറ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. സംസ്ഥാന സമിതി അംഗം ഷംസാദ് സാലിം ആശംസകളര്‍പ്പിച്ചു. സ്‌പെയ്‌സ് സംസ്ഥാന കണ്‍വീനര്‍ കെ കെ മുനീര്‍ സ്വാഗതവും പ്രഫസര്‍ സഈദ് പെരിങ്ങത്തൂര്‍ നന്ദിയും അര്‍പ്പിച്ചു.
ഫോട്ടോ: സ്‌പെയ്‌സ് പദ്ധതിയുടെ കോഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്പശാല എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു
- SKSSF STATE COMMITTEE