എടവണ്ണപ്പാറ: കൊണ്ടോട്ടി മണ്ഡലം എസ്. വൈ. എസ് ഇൻതിസാബ് 1440 എടവണ്ണപ്പാറ ടൗൺ മസ്ജിദിൽ വെച്ച് നടന്നു. എസ്. വൈ. എസ് ജില്ലാ സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. എസ് ഇബ്റാഹീം മുസ്‌ലിയാര്‍ അധ്യക്ഷ്യനായി. നൂറ്റി ആറ് ശാഖകളുടെ അംഗീകാര പത്ര വിതരണവും ആറു മാസ കർമ്മ പദ്ധതികളുടെ അവതരണവും ആമില അംഗങ്ങൾക്കുള്ള പരിശീലനവും നൽകി.. ആമില ജില്ലാ റഈസ് മൊയ്തീൻ കുട്ടി ഫൈസി ക്ലാസിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സലീം എടക്കര കർമ്മ പദ്ധതി വിശദീകരിച്ചു. യൂണിറ്റിനുളള അംഗീകാര പത്രവിതരണ ഉദ്ഘാടനം എടവണ്ണപ്പാറ യൂണിറ്റിന് നൽകി എസ്. വൈ. എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. എസ്. കെ. തങ്ങൾ നിർവ്വഹിച്ചു. നാസിറുദ്ദീൻ ദാരിമി ചീക്കോട്, അബു ഹാജി കോപ്പിലാൽ, മുഹ്സിൻ ബാഖവി, പി. സി. മുഹമ്മദ് സ്റ്റര്‍, കബീർ മുസ്‌ലിയാർ മൂളപ്പുറം, ഷുക്കൂർ വെട്ടത്തൂർ, സിദ്ദിഖ് പളളിപ്പുറായ, മുനീർ മാസ്റ്റര്‍ മുണ്ടക്കുളം, ഹക്കീം മാസ്റ്റര്‍ വാഴയൂർ, സമദ് വാഴയൂർ, ഉണ്ണീന്‍ ഹാജി, കുഞ്ഞുട്ടി മുസ്ലിയാർ, അഹമ്മദ് കുട്ടി, സലീം എടവണ്ണപ്പാറ, എന്നിവർ സംസാരിച്ചു.
- Yoonus MP <4yoonus@gmail.com>