കാഴ്ചയില്ലാത്തവര്‍ക്കായി സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ മദ്‌റസക്ക് സമസ്തയുടെ അംഗീകാരം

ചേളാരി: കാഴ്ചയില്ലാത്തവര്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച മദ്‌റസക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ കട്ടുപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ഇസ്‌ലാമിക് സെന്റര്‍ സെക്കന്ററി മദ്‌റസ ഫോര്‍ ദി ബ്ലൈന്റ് മദ്‌റസയാണ് സമസ്ത 9863-ാം നമ്പറായി അംഗീകരിച്ചത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സോഷ്യല്‍ സര്‍വ്വീസ് മൂവ്‌മെന്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രായ വ്യത്യാസമില്ലാതെ 26 പഠിതാക്കള്‍ പഠിക്കുന്ന ഇവിടെ താമസം, ഭക്ഷണം എല്ലാം സൗജന്യമായാണ് നല്‍കുന്നത്. അന്ധര്‍ക്കായുള്ള ബ്രൈലി ലിപിയില്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടക്കുന്നത്.
- Samasthalayam Chelari