ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന് സ്വഗതസംഘമായി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ യു. ജി കോളേജുകളിലെയും വിവിധ സംസ്ഥാനങ്ങളിലുള്ള കാമ്പസുകളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന് സ്വാഗതസംഘമായി.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് കലോത്സവം നടക്കുക. 2019 ജനുവരി രണ്ടാം വാരം വിവിധ യുജി സ്ഥാപനങ്ങളിലായി പ്രാഥമിക മത്സരങ്ങളും 25 മുതല്‍ 28 വരെ വാഴ്‌സിറ്റി കാമ്പസില്‍ വെച്ച് ഗ്രാന്റ് ഫിനാലെയും നടക്കും.

സ്വാഗത സംഘം ഭാരവാഹികള്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മുഖ്യരക്ഷാധികാരി). സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഡോ. യു. വി. കെ മുഹമ്മദ്, എ. കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അഡ്വ. നാലകത്ത് സൂപ്പി, പി. വി മുഹമ്മദ് മൗലവി, സി. കെ. കെ മാണിയൂര്‍, ഇ. എം കോയ ഹാജി കുറ്റിക്കാട്ടൂര്‍ (രക്ഷാധികാരികള്‍). ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (ചെയര്‍മാന്‍), കെ. സി മുഹമ്മദ് ബാഖവി, സി. യൂസുഫ് ഫൈസി മേല്‍മുറി (വൈ. ചെയര്‍മാന്‍), യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് (ജനറല്‍ കണ്‍വീനര്‍), കെ. പി ശംസുദ്ദീന്‍ ഹാജി, പി. കെ നാസ്വിര്‍ ഹുദവി കൈപ്പുറം. എം. കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി (ജോ. കണ്‍വീനേഴ്‌സ്), കെ. എം സൈതലവി ഹാജി കോട്ടക്കല്‍ (ട്രഷറര്‍). ഇ. എം സുഹൈല്‍ ഹുദവി (കോഡിനേറ്റര്‍). വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
- Darul Huda Islamic University