SKSSF പൊന്നാനി ക്ലസ്റ്റർ ഈദ് സംഗമം നടത്തി

പൊന്നാനി: SKSSF പൊന്നാനി ക്ലസ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. എ. എം ഹസ്സൻ ബാവഹാജി ഉദ്ഘാടനം ചെയ്തു. പി പി എ ജലീൽ അധ്യക്ഷത വഹിച്ചു. സി. കെ റഫീഖ്, വി. എ ഗഫൂർ, കെ. വി. എം കഫീൽ, എ. എം ശൗക്കത്ത് അലി, എച്ച് റിഫാദ്, ടി. കെ ഹബീബ് ഫൈസി, കെ. വി മുജീബ് റഹ്മാൻ മുസ്ലിയാർ പ്രസംഗിച്ചു. ഇ. കെ. ജുനൈദ്, ഇജാസ് അഹമ്മദ്, ടി. അശ്റഫ് ഗാനമാലപിച്ചു.
- Chandrika Ponnani Bureau

ഈദി '21; SKSSF പെരുന്നാൾ പുടവ സമ്മാനിച്ചു

ന്യൂ ഡൽഹി: ഡൽഹി വംശഹത്യയുടെ നീറുന്ന ഓർമകളുമായി ജീവിക്കുന്ന ശിവ് വിഹാറിലെ കുരുന്നുകൾക്ക് പെരുന്നാൾ പുടവകൾ സമ്മാനിച്ചു. എസ്. കെ. എസ്. എസ്. എഫ് ദേശീയ കമ്മിറ്റിയും ഫോർവേഡ് ഫൌണ്ടേഷനും ചേർന്നാണ് കുരുന്നുകൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകിയത്. കലാപബാധിത പ്രാദേശങ്ങളുടെ പുണരുജ്ജീവനത്തിനായി നടപ്പാക്കുന്ന ബഹുവിധ പദ്ധതികളുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. കോവിഡ് മഹാമാരിയിൽ വരുമാനം കൂടി നിലച്ചതോടെ പ്രതിസന്ധിയിലായ കുടുംബങ്ങളെ ചേർത്തു പിടിക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്. ഡൽഹി ഫോർവേഡ് ഇന്സ്ടിട്യൂട്ടിൽ നടന്ന ചടങ്ങിൽ ശിവ് വിഹാർ മുഫ്തി ഹസ്റത്ത് സാഹിദ് അൽ ഖാസിമി, മഹല്ല് സെക്രട്ടറി ദിൽ ശാദ് അഹ്മ്മദ്, ഫോർവാഡ് ഫൗണ്ടേഷൻ ഡൽഹി കോഡിനേറ്റർ അശ്റഫ് നദ് വി, ഫിയാസ് കൺവീനർ അസ്ഹറുദ്ദീൻ പി. സ്ഥാപന മാനേജർ അഖിൽ തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE

ബദ്ർ ചരിത്ര കോഴ്‌സ്; അപേക്ഷ ക്ഷണിക്കുന്നു

മഹാക്കവി മോയിൻകുട്ടി വൈദ്യരുടെ ബദർ ഖിസ്സ ആധാരമാക്കി ബദർ ചരിത്ര പഠന കോഴ്‌സ് ആരംഭിക്കുന്നു. സർഗതീരം പ്രതിഭ ക്ലബ്ബാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.

പൂർണ്ണമായും ഓൺലൈനിലായിരിക്കും ക്ലാസ്സുകൾ, ജൂലൈ 26ന് തുടങ്ങുന്ന കോഴ്സിന്റെ ഉൽഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിക്കും. പഠിക്കാൻ താൽപര്യമുള്ളവർ ജൂലൈ 24ന് മുമ്പ് 9895971702, 9544607409, 9745117350 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
- SKSSF STATE COMMITTEE

ദേശീയപാത വികസനം; വഖ്ഫ് സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം

ചേളാരി: ദേശീയപാത-66 വികസനത്തിനുവേണ്ടി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിന് വിധേയമായ വഖ്ഫ് സ്ഥാപനങ്ങളുടെ നഷ്ടപരിഹാരതുക ലഭിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണമെന്ന് വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഖ്ഫ് സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും പൊളിച്ചുമാറ്റപ്പെടുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന് വേണ്ടി സ്ഥലങ്ങള്‍ വാങ്ങാനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും നഷ്ടപരിഹാര തുക അതാത് കമ്മിറ്റികളുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളു. വഖ്ഫ് നിയമ പ്രകാരം വഖ്ഫ് ബോര്‍ഡിന്റെ എക്കൗണ്ടിലേക്കാണ് നഷ്ടപരിഹാര തുക നല്‍കുന്നത്. ഈ തുക വഖ്ഫ് ബോര്‍ഡില്‍ നിന്നും സ്ഥാപന നടത്തിപ്പുകാര്‍ക്ക് ലഭിക്കണമെങ്കില്‍ സങ്കീര്‍ണമായ നടപടി ക്രമമാണ് നിലവിലുള്ളത്. ഇത് ലഘൂകരിച്ചാല്‍ മാത്രമെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളുവെന്ന് യോഗം വിലയിരുത്തി.

നഷ്ടപരിഹാര തുക യഥാസമയം സ്ഥാപന നടത്തിപ്പുകാര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ രക്ഷാധികാരിയും കെ.ടി അബ്ദുല്‍ജലീല്‍ ഫൈസി ചെയര്‍മാനും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കണ്‍വീനറുമായി സമിതിക്ക് രൂപം നല്‍കി.

ചേളാരിയില്‍ ചേര്‍ന്ന യോഗം സമസ്ത ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി അബ്ദുല്‍ജലീല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുല്ല ഫൈസി, ഒ.സി ഹനീഫ, എ.എം അബ്ദുസ്സമദ്, സി.വി സക്കരിയ്യ, അബ്ദുല്ലത്തീഫ് കഞ്ഞിപ്പുര, അബ്ദുസ്സലാം പൂവ്വഞ്ചിന, സി.പി ഹംസ ഹാജി, ടി. അബ്ദുറഹിമാന്‍ രണ്ടത്താണി, കുഞ്ഞാലന്‍കുട്ടി എന്ന ബാവ ഹാജി, മുഹമ്മദലി ഇടിമുഴിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സ്വാഗതവും നൗഫല്‍ വലിയപറമ്പ് നന്ദിയും പറഞ്ഞു.
- Samasthalayam Chelari

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് എസ്.കെ.ജെ.എം.സി.സി. യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, തൊഴില്‍ സംവരണം, വഖഫ് എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാത്തത് ത്വരിതഗതിയില്‍ നടപ്പാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.

മുസ്‌ലിം പിന്നോക്ക മേഖലകളില്‍ പ്ലസ്ടുവിനും ഉന്നത പഠനത്തിനും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കല്‍, അറബിക് സര്‍വ്വകലാശാല, പി.എസ്.സി ഉദ്യോഗ നിയമനങ്ങള്‍ക്കായി ബാക്ക്‌ലോഗ് നികത്തല്‍ തുടങ്ങിയ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ചേളാരി മുഅല്ലിം കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് സ്വാഗതം പറഞ്ഞു. ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍ഗോഡ്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, എം.എ.ചേളാരി, സി. മുഹമ്മദലി ഫൈസി പാലക്കാട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി വെന്നിയൂര്‍, അബ്ദുസ്സ്വമദ് മൗലവി മുട്ടം, എം. അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍, അഷ്‌റഫ് ഫൈസി പനമരം, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

ബാഫഖി തങ്ങള്‍ അനുസ്മരണവും 50-ാം ആണ്ടും ജൂലൈ 24ന് ജാമിഅയില്‍

പട്ടിക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ സ്ഥാപക പ്രസിഡണ്ടും ഇന്ത്യന്‍ മുസ്ലിംങ്ങളുടെ അഭിമാന നായകനുമായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ 50-ാം ആണ്ട് ദിന പരിപാടികള്‍ ജൂലൈ 24 ശനിയാഴ്ച ജാമിഅഃ നൂരിയ്യയില്‍ തുടക്കമാവും. ബാഫഖി തങ്ങളുടെ അമ്പതാം ആണ്ടിനോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് ജാമിഅഃ നൂരിയ്യഃ വിഭാവനം ചെയ്യുന്നത്.

ഇന്ത്യന്‍ മുസ്ലിംങ്ങളുടെ നാനോന്മുഖ പുരോഗതിയില്‍ വലിയ പങ്ക് വഹിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മത-രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം മുസ്ലിംങ്ങളുടെ അവസാന വാക്കായിരുന്നു. മതേതര കേരളത്തിന്റെ ഭരണ സംവിധാനങ്ങള്‍ക്കടക്കം മാതൃക സൃഷ്ടിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ കേരളീയ മുസ്‌ലിംങ്ങളുടെ വൈജ്ഞാനിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്നണിപ്പോരാളിയായിരുന്നു. സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പതിനായിരം മദ്രസകള്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ ഏറെ സ്മരിക്കപ്പെട്ടത് ബാഫഖി തങ്ങളായിരുന്നു. ഉന്നത മത വിദ്യാഭ്യാസ രംഗത്ത് ജാമിഅഃ നൂരിയ്യക്ക് നേതൃത്വം നല്‍കിയ തങ്ങള്‍ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഏറെ പ്രയത്നങ്ങള്‍ നടത്തീട്ടുണ്ട്. ഫാറൂഖ് കോളേജ് അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളിയായിരുന്നു ബാഫഖി തങ്ങള്‍.

ജാമിഅഃ നൂരിയ്യഃ സ്ഥാപിക്കുക മാത്രമല്ല ജാമിഅയുടെ നടത്തിപ്പിനാവശ്യമായ വരുമാന മാര്‍ഗങ്ങളും കണ്ടെത്തിയാണ് ബാഫഖി തങ്ങള്‍ നമ്മോട് വിടപറഞ്ഞത്. കോഴിക്കോട് നഗരിയിലടക്കമുള്ള ഒട്ടേറെ വാടക കെട്ടിടങ്ങളും ജാമിഅയുടെ പ്രഥാന വരുമാന മാര്‍ഗങ്ങളിലൊന്നായ തെങ്ങിന്‍ തോപ്പുകള്‍ പ്ലാന്റ് ചെയ്യുന്നതിലും മുന്നില്‍ നിന്നത്് ബാഫഖി തങ്ങളായിരുന്നു. തങ്ങള്‍ നമ്മെ വിട്ട് പിരിഞ്ഞ് അമ്പത് വര്‍ഷം തികയുമ്പോള്‍ തങ്ങള്‍ തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റു പ്രയത്നങ്ങളും സാമൂഹിക വിദ്യാഭ്യാസ രംഗത്ത് എത്രത്തോളം മാറ്റങ്ങളുണ്ടാക്കി എന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയിലുള്ള വലിയൊരി കാമ്പയിനാണ് ജാമിഅഃ നൂരിയ്യഃ ലക്ഷ്യമാക്കുന്നത്.

ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ മൗലിദ് പാരായണ സദസ്സില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എം. അലി എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ഇബ്രാഹിം ഫൈസി പങ്കെടുക്കും.
- JAMIA NOORIYA PATTIKKAD

ജാമിഅ: ജൂനിയർ കോളേജ് കോർഡിനേഷൻ ഹയർ സെക്കണ്ടറി പ്രവേശന പരീക്ഷ ജൂലൈ 26 ന്

പട്ടിക്കാട്: ജാമിഅ: നൂരിയ്യയുമായി അഫ്ലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ജൂനിയർ കോളേജുകളിലെ ഹയർ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയും അഭിമുഖവും ജൂലൈ 26 (തിങ്കൾ) 10 മണിക്ക് നിശ്ചിത കേന്ദ്രങ്ങളിൽ നടക്കും.

കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും കർണാടകയിലെ ദക്ഷിണ കന്നട, കൂർഗ് ജില്ലകളിലുമായി 20 സ്ഥാപനങ്ങളിലേക്കാണ് ഈ അധ്യയന വർഷം പ്രവേശനം നൽകപ്പെടുന്നത്.

ഈ വർഷം SSLC തുടർപഠന യോഗ്യത നേടുകയും മദ്റസ ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ നേടിയവർക്കുമാണ് ഈ വിഭാഗത്തിലേക്ക് പ്രവേശനം നൽകുന്നത്. Jamianooriya.in/admission എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിൻറൗട്ടും അപേക്ഷാഫീസും ആദ്യ ഓപ്ഷനായി നൽകിയ സ്ഥാപനത്തിൽ നൽകേണ്ടതാണ്.

പ്രവേശന പരീക്ഷാഫലം 28ന് പ്രസിദ്ധീകരിക്കുന്നതാണ്.

അറുപതിലധികം ജൂനിയർ കോളേജുകളിലായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ നിലവിൽ ജാമിഅ: ജൂനിയർ കോളേജുകളിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴാം ക്ലാസ് വിജയിച്ചവർക്ക് പ്രവേശനം നൽകുന്ന സെക്കണ്ടറി വിഭാഗം സ്ഥാപനങ്ങളിൽ ജൂൺ 1 മുതൽ പുതിയ ബാച്ചിന് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
- JAMIA NOORIYA PATTIKKAD

SKSSF ദേശീയ സംഘം ദാനിഷ്‌ സിദ്ധീഖിയുടെ വസതി സന്ദർശിച്ചു

ന്യൂ ഡൽഹി : താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ദാനിഷ് സിദ്ധീഖിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എസ്. കെ. എസ്. എസ്. എഫ് ദേശീയ നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ ദാനിഷിന്റെ പിതാവ് അക്തർ സിദ്ധീഖിയുമായി ഫോണിൽ സംസാരിച്ചു. ദാനിഷിന്റെ വിയോഗം നികത്താനാവാത്തതാണെന്ന് നേതാക്കൾ പ്രതികരിച്ചു. എസ്. കെ. എസ്. എസ്. എഫ് ദേശീയ കോഡിനോർ അഷ്‌റഫ്‌ നദ് വി കുറ്റിപ്പുറം, ഡൽഹിഎസ്. കെ. എസ്. എസ്. എഫ് ട്രഷറർ അസ്ഹറുദ്ധീൻ. പി, ഹാഷിർ ഹുദവി മടപ്പള്ളി എന്നിവരാണ് സന്ദർശകസംഘത്തിലുണ്ടായിരുന്നത്.
- SKSSF STATE COMMITTEE

ബലിപെരുന്നാള്‍ അവധി

ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള ചേളാരി സമസ്താലയം, കോഴിക്കോട് ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കല്‍ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ എന്നീ ഓഫീസുകള്‍ക്ക് 20-07-2021 മുതല്‍ 25-07-2021 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.
- Samasthalayam Chelari

ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാര്‍ മുസ് ലിം സമുദായത്തെ അവഗണിച്ചു: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി, കോടതി വിധിയുടെ മറപിടിച്ച് സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്‌ലിം സമുദായത്തെ അവഗണിച്ചു കൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്‌ലിം സമുദായത്തിന് പൂര്‍ണമായും ലഭിക്കേണ്ട പദ്ധതിയെ ന്യൂനപക്ഷ വകുപ്പുമായി കൂട്ടിക്കെട്ടിയതാണ് ഇതിന്റെ അടിസ്ഥാനപരമായ പിശക്. അനാവശ്യമായ അവകാശങ്ങള്‍ക്ക് വഴിവെച്ച ഈ പിശക് തിരുത്താനോ കോടതിയെ ബോധ്യപ്പെടുത്താനോ തയ്യാറാവാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണ്. സച്ചാര്‍ പാലൊളി കമ്മിറ്റി ശുപാര്‍ശകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനി എങ്ങനെയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും മുസ് ലിംകള്‍ക്കു മാത്രമുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വീതം വെക്കുകയും ചെയ്യുന്നത് നീതി നിഷേധമാണ്. പിന്നാക്ക വിഭാഗമായ മുസ് ലിംകളുടെ ക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വെക്കുമ്പോള്‍ മറ്റു ന്യുനപക്ഷങ്ങള്‍ക്ക് മുന്നാക്ക വിഭാഗത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനപരമാണ് സെക്രട്ടറിയേറ്റ് യോഗം ചുണ്ടിക്കാട്ടി.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, ശഹീര്‍ അന്‍വരി പുറങ്ങ്, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ദേശീയപാത വികസനം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം യോഗം 19-ന്

ചേളാരി: ദേശീയപാത വികസനത്തിന് വേണ്ടി ലാന്റ് അക്വിസിഷന്‍ നടപടിക്ക് വിധേയമാകുന്ന മസ്ജിദ്, മദ്‌റസ തുടങ്ങിയ വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം ജൂലൈ 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ലീഗല്‍ അഡൈ്വസര്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി അറിയിച്ചു.
- Samasthalayam Chelari

ബലിപെരുന്നാള്‍; സമസ്ത ഓണ്‍ലൈന്‍ മദ്‌റസ അവധി

ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 19 മുതല്‍ 24 കൂടിയ ദിവസങ്ങളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്‌റസക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.
- Samasthalayam Chelari

മാലിദ്വീപിലെ തൊഴിലവസരങ്ങൾ - വെബിനാർ ഇന്ന്

മാലിദ്വീപിലെ തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുന്ന ഏകദിന വെബിനാർ ഇന്ന് വൈകീട്ട് 8 മണിക്ക് നടക്കും. മാലിദ്വീപ് എസ് കെ എസ് എസ് എഫും സി ഡി പി കേരളയും സംയുക്തമായി നടത്തുന്ന വെബിനാറിൽ മാലിദ്വീപിലെ വ്യത്യസ്ഥ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതും നേടിയെടുക്കാനുള്ള സംവിധാനങ്ങളിൽ ചർച്ച നടക്കുന്നതുമാണ്. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ വെബിനാർ ഉൽഘാടനം ചെയ്യും. ജുനൈദ് അമ്പലഞ്ചേരി, അബ്ദുൾ ഖാദർ തിരുവല്ല, വിളയിൽ അബൂബക്കർ, ഡോ.എം അബ്ദുൾ ഖയ്യൂം, സ്വദഖതുള്ള ഹസനി, സഈദ് ഓമാനൂർ തുടങ്ങിയവർ പങ്കെടുക്കും.
- SKSSF STATE COMMITTEE

ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 10,304 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,304 ആയി.

ഹാജി ഖാസിം മെമ്മോറിയല്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്റസ താനി റോഡ് (ബാംഗ്ലൂര്‍), ദാറുല്‍ അമാന്‍ മദ്റസ കൂട്ടത്താന - കൂര്‍ണ്ണടുക്ക, ഹയാത്തുല്‍ ഇസ്ലാം മദ്റസ മെര്‍ളഗുഡ്, മംഗലാപുരം (ദക്ഷിണ കന്നഡ), ജലാലിയ്യ മദ്റസ കുണ്ടട്ക്ക - വൊര്‍ക്കാടി, ബില്യാര്‍ഡ്സ് ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് സ്കൂള്‍ മദ്റസ മണ്ണംകുഴി - ഉപ്പള (കാസര്‍ഗോഡ്), ദാറുല്‍ ഉലൂം മദ്റസ ചാഞ്ചേരി - താനൂര്‍ (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി

ചേളാരി: ചേളാരി സമസ്താലയത്തില്‍ 1998 മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ചേളാരിയിലെ സമസ്താലയം കെട്ടിടം പൊളിച്ചുമാറ്റപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് വരെ താല്‍ക്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് മാറ്റിയത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് താല്‍ക്കാലികമായി സംവിധാനിച്ച ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം. മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കെ. മോയിന്‍ കുട്ടി മാസറ്റര്‍, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, എം.എ ചേളാരി, കെ ഹംസക്കോയ, പി.കെ. മുഹമ്മദ് ഹാജി, സി.പി. ഇഖ്ബാല്‍, കെ.പി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
- Samasthalayam Chelari

ജുമുഅഃ നിസ്കാരം; സമസ്ത 15ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തും

ചേളാരി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു.

സെക്രട്ടറിയേറ്റ് സംഗമത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കലക്ട്രേറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പിലും പ്രതിഷേധ സംഗമങ്ങള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമങ്ങള്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ പലകാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കെ ജുമുഅ നിസ്കാരത്തിന് ആവശ്യമായ എണ്ണം വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ യോഗം തീരുമാനിച്ചത്.

സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പോഷക സംഘടനാ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം മോയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ. നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

ബലിപെരുന്നാൾ ദിനത്തിലെ പരീക്ഷകൾ മാറ്റണം: ക്യാമ്പസ് വിംഗ്

കോഴിക്കോട്: ജൂലൈ 21 ബലിപെരുന്നാൾ ദിനത്തിൽ നടക്കാനിരിക്കുന്ന ഹയർ സെക്കണ്ടറി തല്യതാ വിഭാഗത്തിലെ ഇംഗ്ലീഷ് പരീക്ഷ, ഡോ: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷ അടക്കം എല്ലാ പരീക്ഷകളും മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, യൂണിവേഴ്സിറ്റി അധികാരികൾ തുടങ്ങിയവർക്ക് നിവേദനം നൽകി.
- SKSSF STATE COMMITTEE

ജുമുഅഃ നിസ്കാരം; വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: കോവിഡ് - 19 നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കു മ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅ: നിസ്കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആയതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റുചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി ഉണ്ടാവണം.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ഇന്ന് (13-07-2021) ഉച്ചക്ക് 1 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു.
- Samasthalayam Chelari

ദുല്‍ഹിജ്ജ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (ശനി) ദുല്‍ഖഅദ 29 ദുല്‍ഹിജ്ജ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍(9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT

ക്യാമ്പസ് വിംഗ് , ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗിന്റെ ഔദ്യോഗിക ലോഗോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്തു. “സ്ട്രഗിൾ ഫോർ എ ഡ്രീം ജനറേഷൻ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോഗോ ഡിസൈൻ മത്സരത്തിലൂടെയാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്‌. ശംസുദ്ധീൻ ശ്രീകണ്ടപുരമാണ് വിജയി. ധാർമിക മൂല്യമുള്ള വിദ്യാഭ്യാസം, തൂലികാകൃതിയിൽ അടയാളപ്പെടുത്തി, സ്വപ്നതുല്യമായ ഒരു തലമുറയ്ക്ക്‌ വേണ്ടി പ്രയത്നിക്കുക എന്നതാണ് ലോഗോയുടെ ആശയം.

ജിഫ്‌രി തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ ക്യാമ്പസ് വിംഗ് സ്റ്റേറ്റ് കൺവീനർ അബ്ദുൽ ബാസിത്‌ മുസ്ലിയാരങ്ങാടി, നാഷണൽ കോർഡിനേറ്റർ മുനീർ മോങ്ങം, വൈസ് ചെയർമാൻ സൽമാൻ കൊട്ടപ്പുറം, അലുംനി മെമ്പർ സ്വദഖത്തുള്ള ഹസനി എന്നിവർ പങ്കെടുത്തു.

“1921- 2021 കേരളാ മുസ് ലിംകൾ അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ”; മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത്

കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മലബാർ ഹിസ്റ്ററി കോൺഗ്രസ് സംഘടിപ്പിക്കുന്നു.

1921ൽ നടന്ന സ്വാതന്ത്ര്യ സമരങ്ങളിൽ ശ്രദ്ധേയമായതാണ് മലബാർ സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ മാപ്പിളമാർ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലബാർ ലഹള, ഖിലാഫത്ത് സമരം, കാർഷിക ലഹള, തുടങ്ങിയ പേരുകളിൽ ചർച്ച ചെയ്യപ്പെടുന്ന സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുകയും തുടർന്ന് ബ്രിട്ടീഷുകാർ മസ്ലീം വിരോധികളായി മാറുകയുമാണുണ്ടായത്. സമരത്തിന്റെഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ പലായനം ചെയ്യേണ്ടിവന്നു. മലബാർ സമരത്തിന്റെ നൂറാം വാർഷികം തികയുന്നതിന്റെ ഭാഗമായാണ് എസ്.കെ.എസ്.എസ്.എഫ് മലബാർ ഹിസ്റ്ററി കോൺഗ്രസ് നടത്തുന്നത്.

ഡിസംബർ ആദ്യ വാരത്തിൽ മലപ്പുറത്തു സമാപിക്കുന്ന കോൺഗ്രസ്സ് “1921- 2021 കേരളാ മുസ്ലിംകൾ അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ” എന്ന പ്രമേയത്തിൽ നാല് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാംഘട്ടത്തിൽ സമര കേന്ദ്ര സംഗമങ്ങൾ നടക്കും.

രണ്ടാം ഘട്ടത്തിൽ ചരിത്ര വിദ്യാർത്ഥി - അദ്ധ്യാപക ഗവേഷക സംഗമം കോഴിക്കോട് വെച്ച് നടക്കും. ഒക്ടോബർ രണ്ടാം വാരത്തിൽ “സമരം, ചരിത്രമെഴുത്ത്, രാഷ്ട്രീയം” എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സെമിനാർ ട്രെൻഡ് കേരളയും ഫാറൂഖ് കോളേജും അക്കാദമിക സഹകരണത്തോടെയാണ് നടത്തുന്നത്.

മൂന്നാം ഘട്ടം ലോക്കൽ ഹിസ്റ്ററി സമ്മിറ്റ് നവംബറിൽ എല്ലാ ക്ലസ്റ്ററുകളിലും നടക്കും.

നാലാം ഘട്ടത്തിൽ ഗവേഷണ പ്രബന്ധങ്ങളുടെ സമാഹരണവും ഹിസ്റ്ററി കോൺഗ്രസ്സ് ഗ്രാന്റ് ഫിനാലെയും ഡിസംബർ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ മലപ്പുറത്ത് നടക്കും. ഹിസ്റ്ററി കോൺഗ്രസിന്റെ ഭാഗമായി റിസേർച് കളക്ഷൻസ്, സ്മാരക സംരക്ഷണം, സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക് കണ്ടെത്തലും രേഖപ്പെടുത്തലും, പ്രാദേശിക ചരിത്ര രചന, മലബാർ ചരിത്ര ഉപാദാനങ്ങളുടെ ശേഖരണവും സംരക്ഷണവും തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ ആരംഭിക്കുന്ന മലബാർ ചരിത്ര ലൈബ്രറിയുടെ ഉദ്ഘാടനം ജൂലൈ പതിനാലിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
- SKSSF STATE COMMITTEE

വെള്ളിയാഴ്ച ജുമുഅ:ക്ക് അനുമതി നല്‍കണം: സമസ്ത

മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളില്‍ പല കാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ജമുഅ: നിസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പരിമിതമായ സമയം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ആരാധനയാണ് ജുമുഅ നിസ്‌കാരം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജുമുഅക്കു ആവശ്യമായ ആളുകളെ ഉള്‍പ്പെടുത്തി ജുമുഅ നിസ്‌കാരത്തിന് അനുമതി ഉണ്ടാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari

ജാമിഅ: ജൂനിയർ കോളേജ് ശിൽപശാല സമാപിച്ചു

പട്ടിക്കാട്: ജാമിഅ: ജൂനിയർ കോളേജ് അവസാന വർഷ വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങൾക്ക് മാർഗ്ഗ നിർദേശം നൽകേണ്ട ഗൈഡുമാർക്കുള്ള ശിൽപശാല സമാപിച്ചു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, അഖീദ, ലുഗ: എന്നീ ഫാക്വൽറ്റികളിലേക്ക് സമർപ്പിക്കപ്പെടുന്ന പഠന പ്രബന്ധങ്ങൾ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി യഥാക്രമം എട്ട്, ആറ് വർഷത്തെ പഠന പൂർത്തീകരണത്തിൻ്റെ പ്രധാന ഭാഗമാണ്. ഇരുപത്തിനാല് സ്ഥാപനങ്ങളിലെ മുന്നൂറോളം വരുന്ന വിദ്യാർത്ഥികളുടെ ഗൈഡു മാരാണ് ശിൽപശാലയിൽ പങ്കെടുത്തത്.

ജാമിഅ: നൂരിയ്യ: സെക്രട്ടറി കെ. ഇബ്റാഹീം ഫൈസി തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഫാക്വൽറ്റി ഡീനുമാരായ ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഉമർ ഫൈസി മുടിക്കോട് എന്നിവർ നേതൃത്വം നൽകി. ഡോ അബ്ദുറഹ്മാൻ ഫൈസി മുല്ലപ്പള്ളി വിഷയാവതരണം നടത്തി. ടി എ ച്ച് ദാരിമി, മുജ്തബ ഫൈസി പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD

SKSSF മാലിദ്വീപ് ചാപ്റ്റർ രൂപീകരിച്ചു

മലപ്പുറം: മുണ്ടക്കുളം ശംസുൽ ഉലമാ ഇസ്ലാമിക് കോംപ്ലക്സിൽ വെച്ച് നടന്ന യോഗത്തിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ എസ്.കെ.എസ്.എസ്.എഫ് മാലിദ്വീപ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഭാരവാഹികൾ: സ്വദഖതുല്ലാഹ് ഹസനി മുസ്ലിയാരങ്ങാടി (പ്രസിഡൻ്റ്) അൻവർ ഹുദവി, ശബീബ് അശ്അരി (വൈസ് പ്രസിഡൻ്റ്) ജംശീർ പൊന്നാനി (ജനറൽ സെക്രട്ടറി) സഈദ് ഓമനൂർ (വർക്കിംഗ് സെക്രട്ടറി) അബ്ദു റഊഫ് കൊണ്ടോട്ടി, ശാഹുൽ ഫറോഖ് (ജോയിൻ്റ് സെക്രട്ടറി) ശാൻ തിരുവല്ല (ട്രഷറർ)

ഉപഘടകങ്ങളുടെ ഭാരവാഹികൾ: അബൂബക്കർ വിളയിൽ, മൊയ്തീൻ കുട്ടി കീഴിശ്ശേരി (ട്രൻ്റ്) ഖമറുൽ ഹുദാ മോങ്ങം, ശഫീഖ് ഐക്കരപ്പടി (ഓർഗാനെറ്റ് ) ജുനൈദ് മഞ്ചേരി , റഹീസ് താനൂർ(സഹചാരി) ഫഹദ് വാഫി (ഇബാദ്) ശരീഫ് നിസാമി തിരുവനന്തപുരം, മുഫ്നാസ് നാദാപുരം, ശഫീഖ് പുതുക്കോളി, ഖമറുദ്ദീൻ എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.

വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്തുവാൻ തീരുമാനിച്ചു. ഉസ്താദ് അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഈദ് ഓമാനൂർ സ്വാഗതവും സ്വദഖതുല്ലാഹ് ഹസനി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

സമാന്തര പഠന മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: SKSSF

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ഓപ്പൺ സർവ്വകാലശാല സ്ഥാപിച്ചതിനെ തുടർന്ന് സമാന്തര പഠന മേഖലയിലുണ്ടായ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇയ്യിടെ ആരംഭിച്ച ഓപ്പൺ സർവ്വകലാശാലക്ക് ഇതുവരെ യു. ജി. സി അംഗീകരം ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വകപ്പ് മന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം നിരുത്തരവാദപരമാണ്. മറ്റു സർവ്വകലാശാലകളിൽ നിലവിലുണ്ടായിരുന്ന സമാന്തര പഠന സംവിധാനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. സംസ്ഥാനത്തെ റഗുലർ കൊളേജുകളിൽ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. പ്ലസ് ടു, ഡിഗ്രി പാസ്സായ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനം ഇക്കാരണത്താൽ അവതാളത്തിലായിരിക്കുകയാണ്. സമാന്തര മേഖലയിൽ പഠിക്കുന്നവർ അസംഘടിതരായതിനാൽ അവരുടെ വിദ്യാഭ്യാസ കാര്യം സർക്കാർ നിസ്സാരവത്കരിക്കരുത്. ഇക്കാര്യത്തിൽ ഗവർണർ, മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് സംഘടന നിവേദനം നൽകും. ഇതിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ ഓൺലൈൻ മീറ്റിൽ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

കോവിഡ് മരണം; സംസ്‌കാര ചടങ്ങുകളില്‍ ഇളവ് സമസ്തയുടെ ഇടപെടല്‍ മൂലം

ചേളാരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീടുകളില്‍ വെച്ച് പരിമിതമായ മതാചാരം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇടപെടല്‍ മൂലം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നേതാക്കളെ വിളിച്ച് ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നു.

2021 ജൂണ്‍ 18 ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി എസ്.വൈ.എസ് നേതാക്കളായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും കെ.മോയിന്‍കുട്ടി മാസ്റ്ററും നടത്തിയ ചര്‍ച്ചയിലും സമസ്ത പ്രസിഡണ്ടിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നിവേദനത്തിന്മേല്‍ അനുകൂല നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സമസ്തയുടെ ആവശ്യം പരിഗണിച്ച് കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതശരീരം മതാചാര പ്രകാരം സംസ്‌കാരിക്കാന്‍ നിയമത്തില്‍ ഇളവ് നല്‍കിയ നടപടി അഭിനന്ദനാര്‍ഹമാണെന്നും, വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് പള്ളികളില്‍ മിനിമം 40 പേര്‍ക്ക് അനുമതി നല്‍കി പ്രത്യേകം ഇളവുകള്‍ അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari