SKSSF Friday Message 27-07-2018


For printing, download from this link

പ്രബോധകര്‍ ബഹുസ്വരതയെ ഉള്‍ക്കൊള്ളണം:കോഴിക്കോട് ഖാസി

ചേളാരി: ബഹുസ്വര സമൂഹത്തെ ഉള്‍ക്കൊണ്ടും മാനിച്ചുമാണ് ലോകത്തുടനീളം മതപ്രബോധനം നടന്നിട്ടുള്ളതെന്ന് കോഴിക്കോട് ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്താലയത്തില്‍ നടന്ന എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ തിരസ്‌കരിക്കുന്ന പ്രബോധന ശൈലി മതത്തെ തെറ്റുദ്ധരിപ്പിക്കുന്നതാണ്. പാരമ്പര്യ ഇസ് ലാമിന്റ പ്രബോധന രീതിക്ക് ഇന്ന് സ്വീകാര്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്വലബാ വിംഗ് സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് ആഗസ്റ്റ് 10 ന് കോഴിക്കോട് നടക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഇബാദ് സംസ്ഥാന കണ്‍വീനര്‍ ശാജി ശമീര്‍ അസ്ഹരി, അറബിക് കോളേജസ് അലുംനി കോ - ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഡോ.അബ്ദുറഹിമാന്‍ ഫൈസി മുല്ലപ്പള്ളി പ്രസംഗിച്ചു. സി.പി.ബാസിത് ഹുദവി സ്വാഗതവും ജുറൈജ് കണിയാപുരം നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കണ്‍വെന്‍ഷന്‍ ചേളാരി സമസ്താലയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു.
- https://www.facebook.com/SKSSFStateCommittee/

ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവം 2019 ജനുവരിയില്‍

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശയുടെ മുഴുവന്‍ ഓഫ് കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവം 2019 ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചു. ജനുവരി 12,13 (ശനി, ഞായര്‍) തിയ്യതികളില്‍ നാലു സഹസ്ഥാപനങ്ങളിലായി വിവിധ വിഭാഗങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. ജനുവരി 25,26,27 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ അവസാനഘട്ട മത്സരങ്ങള്‍ വാഴ്‌സിറ്റി കാമ്പസില്‍ വെച്ചു നടത്താനും തീരുമാനിച്ചു.
- Darul Huda Islamic University

സാമുഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ സമൂഹം ജാഗ്രത പാലിക്കണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

പാണക്കാട്: ആധുനിക കാലത്തിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ സമൂഹം വ്യഗ്രതയോടെ ഉപയോഗിക്കുന്ന സാമുഹ്യ മാധ്യമരംഗത്ത് വിദ്യാര്‍ത്ഥികളും സമൂഹവും ജാഗ്രത പാലിക്കണമെന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. വിവര സാങ്കേതിക രംഗത്തെ ഇടപെടലിന്റെ ഭാഗമായി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി പുനര്‍ക്രമീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് ചേര്‍ന്ന ചടങ്ങില്‍ സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.ജെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം അസൈനാര്‍ ഫൈസി ഫറോഖ്, ഷമീര്‍ ഫൈസി ഓടമല, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, റിസാല്‍ ദര്‍ അലി ആലുവ, നാസിഫ് തൃശൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, മുസ്തഫ അന്‍വരി വെട്ടത്തുര്‍, സഫറുദ്ദീന്‍ പൂക്കോട്ടുര്‍, ജുനൈദ് മേലാറ്റര്‍, ഇസ്മായില്‍ അരിമ്പ്ര, തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും മീഡിയ കോഡിനേറ്റര്‍ റബീഉദ്ദീന്‍ വെന്നിയൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി പുനര്‍ക്രമീകരിച്ച ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
- Samastha Kerala Jam-iyyathul Muallimeen

ദാറുല്‍ ഹുദാ കെയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വ ആന്റ് കംപാരറ്റീവ് റിലീജിയന്‍സിന് കീഴില്‍ നടക്കുന്ന കെയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 15-20 വയസ്സിനിടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് വിവിധ സെന്ററുകളില്‍ വെച്ച് വ്യത്യസ്ഥ വിഷയങ്ങളില്‍ രണ്ട് മണിക്കൂറുള്ള ആറു ക്ലാസും ശേഷം ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് ദ്വിദിന ക്യാമ്പുമാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ 15-08-2018 മുമ്പായി 9745266763, 9895836699 നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ്: രൂപരേഖയായി.

ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഫ്‌ലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന കലാമത്സരമായ ജൂനിയര്‍ ഫെസ്റ്റിനുള്ള രൂപരേഖയായി. ഓഗസ്റ്റ് മാസം മുതല്‍ സ്ഥാപന തല മത്സരങ്ങള്‍ നടക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മേഖലാ തല മത്സരങ്ങളും ജനുവരിയില്‍ ഫൈനല്‍ മത്സരവും നടക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 63 സ്ഥാപനങ്ങളിലെ ആറായിരത്തോളം വിദ്യാര്‍ത്ഥിള്‍ കലാ മത്സരങ്ങളില്‍ മാറ്റുരക്കും. നൂറിലേറെ ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. യോഗത്തിന്‍ പുത്തനഴി മൊയ്തീന്‍ ഫൈസി അദ്ധ്യക്ഷനായി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഉസ്മാന്‍ ഫൈസി എറിയാട്, ശുക്കൂര്‍ ഫൈസി, അന്‍വര്‍ ഫൈസി, റാഷിദ് ഫൈസി സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം 2019 ജനുവരി 9 മുതല്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 56-ാം വാര്‍ഷിക 54-ാം സനദ്ദാന സമ്മേളനം 2019 ജനുവരി 9 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ നടത്താന്‍ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് വെച്ച് ചേര്‍ന്ന ജാമിഅഃ നൂരിയ്യഃ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ടി.കെ പരീക്കുട്ടി ഹാജി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, വി.മോയിമോന്‍ ഹാജി, നാലകത്ത് സൂപ്പി, എം.സി മായിന്‍ ഹാജി, കെ. ഹൈദര്‍ ഫൈസി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, വി.പി മുഹമ്മദലി ഹാജി തൃക്കടീരി, അവറാന്‍ കുട്ടി ഹാജി ഫറോഖ്, എ. ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, എ. ഉമറുല്‍ ഫാറൂഖ് ഹാജി, കെ. ആലി ഹാജി തരൂര്‍ക്കാട്, കല്ലടി ബക്കര്‍ സംസാരിച്ചു.
- JAMIA NOORIYA PATTIKKAD

ജെ.ജെ. ആക്ട്: കോടതി വിധി; സമസ്ത സ്ഥാപന ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ആഗസ്ത് 1ന്

ചേളാരി: ജുവനൈല്‍ ജസ്റ്റിസ് ആക്ട് രജിസ്‌ത്രേഷനെതിരെ സമസ്ത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ബഹു. സുപ്രീം കോടതിയില്‍ നിന്നുണ്ടായ അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും മറ്റും അഗതി-അനാഥ സ്ഥാപന ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ആഗസ്ത് 1ന് 3 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത ഓര്‍ഫനേജസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബന്ധപ്പെട്ട സ്ഥാപന ഭാരവാഹികള്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് കണ്‍വീനര്‍ കെ.ടി. കുഞ്ഞിമാന്‍ ഹാജി അറിയിച്ചു.
- Samasthalayam Chelari

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു

സാൽമിയ: "സമസ്ത- ആദർശ വിശുദ്ധിയുടെ നൂറു വര്ഷം" എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ആചരിക്കുന്ന ആദർശ കാമ്പയിനോടനുബന്ധിച്ച് ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കു തുടക്കം കുറിച്ച് കൊണ്ട് നടന്ന മജ്ലിസുന്നൂർ മജ്‌ലിസിനു പ്രമുഖ പണ്ഡിതർ നേതൃത്വം നൽകി.
ശേഷം നടന്ന പൊതു സമ്മേളനത്തിൽ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി. കേരളത്തിൽ മുസ്ലിം സമുദായം കൈവരിച്ച ഉന്നമനത്തിൽ സമസ്തയുടെ സാന്നിധ്യം നിര്ണായകമായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു. തീവ്ര- വികല വാദങ്ങളിലേക്ക് ക്ഷണിക്കുന്ന സംഘങ്ങളിൽ നിന്നും യുവാക്കളെ അരുതെന്നു പറഞ്ഞു തടഞ്ഞു നിറുത്താൻ സമസ്തയുടെ പ്രവർത്തനം സ്വാധീനം ചെലുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുറഹീം ഹസനി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, ഇക്ബാൽ ഫൈസി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, നാസർ കോഡൂർ, ഇ.എസ്. അബ്ദുറഹിമാൻ ഹാജി, ശംസുദ്ധീൻ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. മേഖലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി അഹമ്മദ് സുബൈർ നന്ദിയും പറഞ്ഞു.
Photo: ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനത്തിൽ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി സംസാരിക്കുന്നു.
- Media Wing - KIC Kuwait

എസ്.കെ.എസ്.എസ്.എഫ് ജനജാഗ്രത സദസ്

തീവ്രവാദത്തെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്ത് തോ്ല്‍പിക്കണമെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍
കൊച്ചി: തീവ്രവാദികള്‍ സമൂഹത്തില്‍ ഭയം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും തീവ്രവാദത്തെ സമൂഹം ഒറ്റക്കെട്ടായി തന്നെ എതിര്‍ക്കണമെന്നും പി.എസ്.സി മുന്‍ചെയര്‍മാനും കാലടി സംസ്‌കൃതസര്‍വകലാശാല മുന്‍ വൈസ്് ചാന്‍സിലറുമായ ഡോ.കെ.എസ് രാധാകൃഷ്ണന്‍. തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവിഭാഗം തീവ്രവാദികളുടെയും പൊതുസ്വഭാവം ഒന്നാണ്. സമൂഹത്തെ ഭയപ്പെടുത്തികൊണ്ടു രാഷ്ട്രീയനേട്ടം നേടുകയാണ് ഇവരുടെ ലക്ഷ്യം. കാംപസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും ചെയ്യാന്‍ ശ്രമിക്കുന്നതും അതാണ്. നക്‌സലൈറ്റുകളും മവോ വാദികളുമെല്ലാം ചെയ്യുന്നതും ഭയം സൃഷ്ടിക്കാനാണ്. മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി ദാരുണമായി കൊലചെയ്യപ്പെട്ട വിഷയത്തില്‍ ബുദ്ധിജീവികളും രാഷ്ട്രീയ നേതൃത്വങ്ങളും വേണ്ടത്ര പ്രതികരിച്ചുകണ്ടില്ല. പലരും ഭയം മൂലമാണ് പ്രതികരിക്കാത്തതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. നാം അവരെ ഭയന്ന് മിണ്ടാതിരുന്നാല്‍ തീവ്രവാദികളാണ് വിജയിക്കുക. കേരളത്തിലെ മൂസ്ലിംജനതയുടെ മുന്നേറ്റങ്ങളെ തടയിടുവാന്‍ മാത്രമേ പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള തീവ്രപ്രസ്ഥാനങ്ങളുടെ നടപടി ഉപകരിക്കുകയുള്ളു. മതത്തിന്റെ കാര്യത്തില്‍ പോലും മിതത്വം പാലിക്കണമെന്ന് അനുശാസിക്കുന്ന ഇസ്ലാമില്‍ എങ്ങനെയാണ് തീവ്രത കടന്നുവരുന്നത്. വഹാബിസമാണ് ഇസ്ലാമില്‍ തീവ്രവാദചിന്താഗതികള്‍ക്ക് തുടക്കം കുറിച്ചത്. തീവ്രവാദം സമൂഹത്തിലെ സാധാരണക്കാരുടെ ജനജീവിതത്തെയാണ് താളം തെറ്റിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് തീവ്രവാദത്തിനെതിരെ അവസരോചിതമായി സംഘടിപ്പിച്ച ജനജാഗ്രതാസദസ് മാതൃകാപരവും അഭിനന്ദനീയവുമാണ്. മതത്തിന്റെ മുഖം വികൃതമാക്കാനാണ് തീവ്രവാദികളായ ചെറുസംഘത്തിന്റെ നീക്കം മതവിശ്വാസികള്‍ തുറന്നുകാണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താന്‍ കഴിയണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ പറഞ്ഞു. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണെന്നും ഇവരുടെ നീക്കങ്ങളെല്ലാം വൈകാരിക താല്‍പര്യത്തിന് അപ്പുറം രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയുടെ ആദ്യരൂപമായ എന്‍.ഡി.എഫ് രൂപീകരിച്ച കാലം മുതല്‍തന്നെ മുസ്ലിം യുവജനപ്രസ്ഥാനങ്ങള്‍ ഇവര്‍ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണെന്നും ഇവരുമായി സന്ധിചെയ്യുന്നവരെ കുറിച്ച് കൂടുതല്‍ ജാഗ്രത അനുവാര്യമാണെന്നും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.സാദിഖലി പറഞ്ഞു. ആശയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് ആയുധമെടുക്കുന്നതെന്നും ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത് തീവ്രവാദമല്ല തനി വര്‍ഗീയത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത എറണാകുളം ജില്ലാ ജനറല്‍സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, ബഷീര്‍ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി കോട്ടേപാടം എന്നിവര്‍ പ്രസംഗിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, അബൂക്കര്‍ ഫൈസി , എ.എം പരീത്, അബ്ദുല്ലാ തങ്ങള്‍, സുബൈര്‍ മാസ്റ്റര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സയ്യിദ് ഫക്രൂദ്ദീന്‍ തങ്ങള്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം ഫൈസല്‍ നന്ദിയും പറഞ്ഞു.
For video, please click here
- https://www.facebook.com/SKSSFStateCommittee/

പ്രിസം കേഡറ്റ്‌ ലോഗോ പ്രകാശനം ചെയ്തു

അസ്മി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളില്‍ ബഹുവിധ ബുദ്ധി വൈഭവവും സാമൂഹ്യ സേവന ബോധവും ധാര്‍മ്മിക മൂല്യ വിചാരവും പരിശീലിപ്പിക്കുന്നതിന്നായി രൂപീകരിച്ച പ്രിസം കേഡറ്റ്‌ (പ്യൂപ്പിൾസ് റെസ്പോണ്‍സിബിൾ ഇനീഷിയേടീവ്സ് ഫോര്‍ സ്കില്‍സ് & മൊറൈല്‍സ് പ്രിസം കേഡറ്റ്‌) ന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഹാജി പി.കെ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. കെ.കെ എസ് തങ്ങൾ വെട്ടിച്ചിറ,പി.വി മുഹമ്മദ് മൗലവി, ഒ കെ എം കുട്ടി ഉമരി, റഷീദ് കബ്ലക്കാട്, നവാസ് ഓമശ്ശേരി, അഡ്വ.ആരിഫ്, സലീം എടക്കര,അനീസ് ജിഫ്രി തങ്ങൾ, അഡ്വ. നാസർ കളംപാറ, മജീദ് പറവണ്ണ, ശിയാസ് ഹുദവി സംബന്ധിച്ചു. അബ്ദുറഹീം ചുഴലി സ്വാഗതവും, ഖമറുദ്ധീൻ പരപ്പിൽ നന്ദിയും പറഞ്ഞു.
- ASMI KERALA

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം; 29-ന് വൃക്ഷത്തൈ നടീല്‍ യജ്ഞം

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 29ന് 10 ലക്ഷം വൃക്ഷത്തൈകള്‍ നടീല്‍ യജ്ഞം നടത്തുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സമസ്തയുടെ മദ്‌റസകളിലെ 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ വഴിയാണ് തൈകള്‍ നടുക. കൃഷി ഭവന്‍, കൃഷി ഹരിത ഫാമുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യമായ തൈകള്‍ ശേഖരിച്ച് പദ്ധതി വിജയിപ്പിക്കാന്‍ മദ്‌റസാ മാനേജ്‌മെന്റുകള്‍, സ്വദ്ര്‍ മുഅല്ലിമുകള്‍, മുഅല്ലിം സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരും, സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും അഭ്യര്‍ത്ഥിച്ചു.
- skjmcc Chelari

എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സംസ്ഥാന തല കണ്‍വെന്‍ഷന്‍ മലപ്പുറത്ത്

ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളത്തിന് മുന്നോടിയായുള്ള സമസ്ത പോഷക സംഘടനകളുടെയും സംസ്ഥാന ജില്ല ഭാരവാഹികളുടെയും സംസ്ഥാന തല കണ്‍വെന്‍ഷന്‍ 28 ന് വൈകിട്ട് 3 മണിക്ക് മലപ്പുറം സുന്നി മഹല്ലില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. സില്‍വര്‍ ജൂബിലി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്നതിനും ആവശ്യമായ പദ്ധതികളുടെ പ്രഖ്യാപനവും കണ്‍വെന്‍ഷനില്‍ നടക്കും.
- Samastha Kerala Jam-iyyathul Muallimeen

SKSSF Friday Message 20-07-2018


Click here for download
- alimaster vanimel

30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9844 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9844 ആയി.
ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - നെരിഗരി, ഹയാത്തുല്‍ ഇസ്‌ലാം ഉറുദു മദ്‌റസ - മുക്‌വെ, അല്‍മദ്‌റസത്തുല്‍ ബദ്‌രിയ്യ - പട്ടോരി, നൂറുല്‍ ഹുദാ മദ്‌റസ - ഹെബ്ബാള്‍ (ദക്ഷിണ കന്നഡ), അല്‍മദ്‌റസത്തുല്‍ ഫാത്തിമ - ബിലാല്‍ നഗര്‍, കട്ടത്തടുക്ക, അല്‍മദ്‌റസത്തുല്‍ ഖുതുബിയ്യ - ഖുതുബി നഗര്‍, ചര്‍ളട്ക്ക, ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ - നെട്ടണിഗെ (കാസര്‍ഗോഡ്), ശംസുല്‍ ഉലമാ സ്മാരക ഹയര്‍സെക്കന്ററി മദ്‌റസ - വയക്കര, നജാത്ത് ഇംഗ്ലീഷ് മീഡിയം മദ്‌റസ - മാട്ടൂല്‍നോര്‍ത്ത്, പുതിയങ്ങാടി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ - പുതിയങ്ങാടി (കണ്ണൂര്‍), ദാറുല്‍ ഈമാന്‍ മദ്‌റസ - നരിപ്പറ്റ റോഡ്, മദ്‌റസത്തുല്‍ ഇലാഹിയ്യ - കൊയിലാണ്ടി, ശംസുല്‍ ഹുദാ മദ്‌റസ - കലിയമ്പലത്ത് (കോഴിക്കോട്), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - മുണ്ടക്കല്‍, സ്റ്റെപ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ - തുറക്കല്‍, ഫാത്തിമ സഹ്‌റ മദ്‌റസ - പാറാച്ചോല, മൗണ്ട്ഹിറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്‌റസ - കഞ്ഞിപ്പുര നൂറുദ്ധീന്‍ മദ്‌റസ - കുറ്റിപ്പാല (മലപ്പുറം), റിയാളുല്‍ ഉലൂം മദ്‌റസ - തൊട്ടാപ്പ് സുനാമി കോളനി, റഹ്മത്ത് മദ്‌റസ - തൊഴിയൂര്‍, ഒലീവ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മദ്‌റസ - ഒന്നാം കല്ല്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ - അത്താണി (തൃശൂര്‍), മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ - പള്ളിയാല്‍തൊടി, മജ്‌ലിസുന്നൂര്‍ മദ്‌റസ - നെല്ലിക്കുറുഗ്ഗി വടക്കുമുറി, മദ്‌റസത്തുല്‍ ബിലാല്‍ - പാതിരിക്കോട്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ - തുവ്വശ്ശേരിക്കുന്ന്, മദ്‌റസത്തുതഖ്‌വ - പനമണ്ണ തിയ്യാടിക്കുന്ന് (പാലക്കാട്), മദ്‌റസത്തുല്‍ അഖ്‌ലാഖുല്‍ അദബിയ്യ - മങ്കോട്ട് ചിറ (ആലപ്പുഴ), തജ്‌വീദുല്‍ ഖുര്‍ആന്‍ മദ്‌റസ - കുഴിവിള (തിരുവനന്തപുരം), ബിദായ കെ.എം.സി.സി. മദ്‌റസ - അല്‍ബിദായ എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗമായിരുന്ന ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാരുടെ മരണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജിയെ തെരഞ്ഞെടുത്തു. 1960ലെ വഖഫ് ആക്ട് പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ രജിസ്തര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന അഗതി-അനാഥ മന്ദിരങ്ങള്‍ ജെ.ജെ. ആക്ട് പ്രകാരം വീണ്ടും രജിസ്തര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത സുപ്രീം കോടതിയില്‍ നടത്തിയ നിയമ പോരാട്ടത്തിന് ഉണ്ടായ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ യോഗം സ്വാഗതം ചെയ്തു. സമസ്തയുടെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി കോടതികളില്‍ നിയമപോരാട്ടം നിയമജ്ഞരെയും സമസ്തയുടെ ലീഗല്‍ അഡൈ്വസര്‍ അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവിയെയും യോഗം അഭിനന്ദിച്ചു. ജൂലായ് 15 മുതല്‍ ആഗസ്ത് 15 വരെ നടക്കുന്ന സുപ്രഭാതം പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

SKSSF Friday Message 13-07-2018


- https://www.facebook.com/SKSSFStateCommittee

'തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും'; SKSSF ജനജാഗ്രതാ സദസ്സ് 19 ന് എറണാകുളത്ത്

കോഴിക്കോട്: നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുകയും മതത്തിന്റെ പേരില്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകളുടെ നീക്കങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ്‌സംസ്ഥാന കമ്മിറ്റി ജൂലൈ 19 ന് വൈകീട്ട് 2. 30 ന്എറണാകുളം ടൗണ്‍ ഹാളില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. കൊലപാതക രാഷ്ട്രീയത്തോടൊപ്പം മതത്തിന്റെ പേരില്‍ സമുദായത്തെ പൊതു സമൂഹത്തില്‍ തെറ്റുധരിപ്പിക്കും വിധമാണ് മഹാരാജാസ് കോളേജില്‍ നടന്ന കൊലപാതകം ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സമുദായ സംരക്ഷകരുടെ മേലങ്കിയണിഞ്ഞ് സമുദായത്തെ പ്രതിരോധത്തിലാക്കാനാണ്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ നീക്കങ്ങള്‍ സഹായകരമാവുന്നത്. ഇതിനെതിരെ വ്യാപക പ്രചാരണ പരിപാടികള്‍ സംഘടന തുടക്കം കുറിക്കും. 'തീവ്രവാദത്തിന്റെമതവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍നടക്കുന്ന ജനജാഗ്രത സദസ്സില്‍ മത രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
- https://www.facebook.com/SKSSFStateCommittee

SKSSF ത്വലബ വിംഗ് സംസ്ഥാന കണ്‍വെന്‍ഷന്‍ 21ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള ദര്‍സ് അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ വേദിയായ ത്വലബാ വിംഗ് സംസ്ഥാന കണ്‍വെന്‍ഷന്‍ ജൂലൈ 21 ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. എസ് കെ എസ് എസ് എഫിന്റെ അംഗീകൃത ശാഖകളുള്ള ദര്‍സ് അറബിക് കോളേജുകളില്‍ നിന്ന് രണ്ട് വീതം പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ സംബന്ധിക്കുക. സമസ്തയുടേയും എസ് കെ എസ് എസ് എഫിന്റെയും നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. ബന്ധപ്പെട്ട പ്രതിനിധികളും നിലവിലുള്ള സംസ്ഥാന സമിതി അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ത്വലബ വിംഗ് വകുപ്പ് സെക്രട്ടറി സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അറിയിച്ചു.
- https://www.facebook.com/SKSSFStateCommittee

ബാലനീതി നിയമം; സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം: സമസ്ത

കോഴിക്കോട്: യതീംഖാനകള്‍ക്ക് ബാലനീതി നിയമം ബാധകമാക്കരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വാദം അംഗീകരിച്ചു കൊണ്ടുള്ള സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന നിയമ പോരാട്ടത്തിനും സമസ്തയുടെ സത്യസന്ധമായ നിലപാടിനും കൂടിയുള്ള അംഗീകാരമാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അദ്ധ്യക്ഷനായ രണ്ടംഗ സുപ്രിം ബെഞ്ചിന്റെ ഈ ഇടക്കാല ഉത്തരവ്.
യതീംഖാനകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ജസ്റ്റിസുമാരെയും സമസ്തക്കുവേണ്ടി കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബല്‍, ഹുസൈഫ അഹ്മദി, പി.എസ്.സുല്‍ഫിക്കര്‍ അലി എന്നിവരെയും, സമസ്തയുടെ ലീഗല്‍ ചുമതല വഹിക്കുന്ന അഡ്വ.മുഹമ്മദ് ത്വയ്യിബ് ഹുദവിയെയും സഹകരിച്ച സ്ഥാപന ഭാരവാഹികളെയും തങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു.
- Samasthalayam Chelari

മദ്‌റസാധ്യാപകര്‍ക്ക് പതിനേഴര ലക്ഷം രൂപ ധനസഹായം

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് ജൂണ്‍, ജൂലൈ മാസങ്ങളില്‍ പതിനേഴ് ലക്ഷത്തി അറുപതിനായിരത്തി മുന്നൂറ് രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 35 പേര്‍ക്ക് 5,85,700 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 79 പേര്‍ക്ക് 9,54,600 രൂപയും ചികിത്സാ സഹായമായി 7 പേര്‍ക്ക് 55,000 രൂപയും അടിയന്തിര സഹായമായി 5 പേര്‍ക്ക് 75,000 രൂപയും, വിധവാ സഹായമായി 5 പേര്‍ക്ക് 75,000 രൂപയും കിണര്‍, കക്കൂസ് നിര്‍മാണ സഹായമായി 15,000 രൂപയും കൂടി മൊത്തം 17,60,300 രൂപയാണ് സഹായമായി നല്‍കിയത്.
മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി പ്രചാരണോദ്ഘാടനം ജൂലൈ 08 ഞായര്‍

ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനവും റെയിഞ്ച് തല ശാക്തീകരണ കാമ്പയിനിന്റെ ഉദ്ഘാടനവും നാളെ രാവിലെ 8.30 ന് ആലപ്പുഴ മണ്ണഞ്ചേരി ചിയാംവെളി ഇര്‍ഷാദുല്‍ ഇസ്ലാം മദ്‌റസയില്‍ വെച്ച് നടക്കും. റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആരവം സില്‍വര്‍ ജൂബിലി പ്രചാരണ കാമ്പയിനിന്റെ പദ്ധതി പ്രഖ്യാപനവും പരിപാടിയില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ശഫീഖ് മണ്ണഞ്ചേരി അദ്ധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്ലാ തങ്ങള്‍ ദാരിമി അല്‍ ഐദറൂസി, ടി.എച് ജഅ്ഫര്‍ മൗലവി, ശൈഖുനാ ഐ.ബി ഉസ്മാന്‍ ഫൈസി, മുഹമ്മദ് ഹനീഫ ബാഖവി, പി.എ ശിഹാബുദ്ധീന്‍ മുസ്ലിയാര്‍, വി.പി അബ്ദുല്‍ ഗഫൂര്‍ അന്‍വരി, സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി, നിസാര്‍ പറമ്പന്‍, കുന്നപ്പള്ളി മജീദ്, എം.മുജീബ് റഹ്മാന്‍, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഹമിസുല്‍ ഫുആദ് വെള്ളിമാട്ക്കുന്ന്, യാസര്‍ അറഫാത്ത് ചെര്‍ക്കള, മുബശിര്‍ വയനാട്, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, സജീര്‍ കാടാച്ചിറ, മുഹ്‌സിന്‍ ഓമശ്ശേരി, നാസിഫ് തൃശൂര്‍, അനസ് അലി ആമ്പല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen

SKSSF ലീഡർ 2020: മുഖാമുഖം ശനിയാഴ്ച

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃ പരിശീലന പദ്ധതിയായ ലീഡർ-2020 യിലേക്ക് അപേക്ഷിച്ചവർക്കുള്ള മുഖാമുഖം ജൂലൈ 7 ന് (ശനി) ചെമ്മാട് ദാറുൽ ഹുദാ കാമ്പസിൽ നടക്കും.
പദ്ധതിയിലേക്ക് അപേക്ഷിച്ചവർ സംഘടനാ മെമ്പർഷിപ്പ്, ശാഖാ കമ്മറ്റിയുടെ സാക്ഷ്യപത്രം, ജനന തിയ്യതി തെളിയിക്കാനുള്ള രേഖ, അപേക്ഷകൻ അവകാശപ്പെടുന്ന മറ്റ് യോഗ്യതാ സർട്ടിഫിക്കുകൾ സഹിതം രാവിലെ 9.30ന് മലപ്പുറം ജില്ലക്കാരും മറ്റു ജില്ലക്കാർ 2.30 നും മുമ്പായി കാമ്പസിൽ റിപ്പോർട്ട് ചെയ്യണമെന്ന് കൺവീനർ ഡോ.കെ .ടി. ജാബിർ ഹുദവി അറിയിച്ചു.
- https://www.facebook.com/SKSSFStateCommittee

SKSSF Friday message 06-07-2018


For Printing, Download from here
- alimaster vanimel

കരിഞ്ചോല ദുരന്തം: വളണ്ടിയർ മാർക്ക് ആദരം

എസ്. കെ. എസ്. എസ്. എഫ് വിഖായ ദുരന്തനിവാരണ പരിശീലനം നല്‍കി

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് വിഖായ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, തീപിടുത്തം, പ്രഥമശുശ്രൂഷ എന്നീ വിഭാഗങ്ങളിലായി രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന പരിശീലനത്തില്‍ സംസ്ഥാനത്തെ 200 ഓളം വിഖായ ആക്ടീവ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ കരിഞ്ചോലമലയില്‍ സേവനം ചെയ്ത 120 വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കരുണയാണ് മനുഷ്യന്റെ സവിശേഷതയെന്നും ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഔന്നത്യം നേടാൻ കഴിയുമെന്നും തങ്ങൾ പറഞ്ഞു. കൂടുതൽ വിഖായ വളണ്ടിയർ മാർക്ക് പരിശീലനം നൽകി സേവന രംഗത്തിറക്കാൻ സംഘടന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷനായി. താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് ഫാറൂഖ് മുഖ്യാതിഥിയായിരുന്നു.
കരിഞ്ചോലയിൽ വിഖായ വളണ്ടിയർമാരുടെ സേവനം ശ്രദ്ദേയമായിരുന്നുവെന്നും സർക്കാർ സംവിധാനങ്ങളോടൊപ്പം സന്നദ്ധ പ്രവർത്തകരുടെ ആത്മാർത്ഥ പരിശ്രമമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമായ തെന്ന് അദ്ദേഹം പറഞ്ഞു. കട്ടിപ്പാറ വില്ലേജ് ഓഫിസര്‍ സുരേഷ്‌കുമാര്‍, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, ടി. പി സുബൈര്‍ മാസ്റ്റര്‍, സല്‍മാന്‍ ഫൈസി തിരൂർക്കാട് സംസാരിച്ചു. സലാം ഫറോക്ക് സ്വാഗതവും നിസാം ഓമശേരി നന്ദിയും പറഞ്ഞു. ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, മാസ്റ്റര്‍ട്രെയ്‌നര്‍ സജീഷ്‌കുമാര്‍, ഷംസുദ്ധീന്‍, റഷീദ് വയനാട്, അഹമദ് ഷാരിഖ് ആലപ്പുഴ, ഗഫൂര്‍ മുണ്ടുപാറ, എസ്. എം ബഷീര്‍ മംഗലാപുരം, അന്‍വര്‍ സാദത്ത് കൊല്ലം, മന്‍സൂര്‍, ഷബീര്‍ ബദ്്‌രി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
- https://www.facebook.com/SKSSFStateCommittee

സുപ്രഭാതം പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കുക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

ചേളാരി: ജൂലായ് 15 മുതല്‍ ആഗസ്റ്റ് 15 വരെ ആചരിക്കുന്ന സുപ്രഭാതം പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആഹ്വാനം ചെയ്തു. മലയാള പത്ര ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന സുപ്രഭാതത്തിന് പുതിയൊരു എഡിഷന്‍കൂടി പാലക്കാട് നിന്ന് ആരംഭിക്കുകയാണ്. കൂടുതല്‍ വരിക്കാരെ ചേര്‍ത്തും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും കാമ്പയിന്‍ വിജയിപ്പിക്കാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കെ.പി.അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍, പി.പി.ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.ഇബ്‌റാഹീം മുസ്‌ലിയാര്‍, എം.കെ.മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, എം.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, പി.കെ.കുഞ്ഞിക്കോയ മുസ്‌ലിയാര്‍ വാവാട്, വി.മൂസക്കോയ മുസ്‌ലിയാര്‍, എ.മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ.മൂസക്കുട്ടി ഹസ്രത്ത്, ടി.എസ്. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, കെ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം.മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ.ഉമര്‍ ഫൈസി മുക്കം, കെ.പി.അബ്ദുല്ല മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി.എസ്.ഹൈദര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
- Samasthalayam Chelari

സമസ്ത: 'സേ പരീക്ഷ' 95.56% വിജയം

ചേളാരി: 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ ഒരുവിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്ത്യയിലും വിദേശരാഷ്ട്രങ്ങളിലുമായി 125 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലായ് 1ന് നടത്തിയ സേ പരീക്ഷയുടെയും, പുനഃപരിശോധനയുടെയും ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ 540 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 516 വിദ്യാര്‍ത്ഥികള്‍ (95.56%) വിജയിച്ചു
പരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. മാര്‍ക്ക് ലിസ്റ്റ് മദ്‌റസകളിലേക്ക് തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ടെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുസ്‌ലിയാര്‍ അറിയിച്ചു.
- Samasthalayam Chelari

അസ്മി സംസ്ഥാന പ്രിൻസിപ്പൽ മീറ്റ് സമാപിച്ചു

കാലാനുസൃത മാറ്റങ്ങൾ ഉൾകൊണ്ട് അക്കാദമികവും മൂല്യബോധവും സമന്വയിപ്പിച്ച് പാഠ്യ _ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കാൻ ആഹ്വാനം ചെയ്ത് അസ്മി സംസ്ഥാന പ്രിൻസിപ്പൽ മീറ്റ് സമാപിച്ചു. കോഴിക്കോട് ഹോട്ടൽ കിംഗ് ഫോർട്ടിൽ വെച്ച് നടന്ന മീറ്റ് സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ എ. സജീവൻ ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന ജനറൽ സെക്രട്ടറി ഹാജി പി. കെ മുഹമ്മദ് അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.'നേതൃത്വവും വ്യക്തിത്വവും', 'അസ്മി മാസ്റ്റർ പ്ലാൻ' എന്നീ വിഷയങ്ങളിൽ ടി. സലീം, റഹിം ചുഴലി ക്ലാസ്സിന്‌ നേതൃത്വം നൽകി. നവാസ് ഓമശ്ശേരി, മജീദ് പറവണ്ണ, ഷാഫി ആട്ടീരി, അബ്ദു റഹീം നഹ സംസാരിച്ചു. റഷീദ് കബ്ലക്കാട് സ്വാഗതവും അഡ്വ: നാസർ കാളമ്പാറ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം കാസര്‍കോഡ്

തേഞ്ഞിപ്പലം: മദ്‌റസാ അധ്യാപന, അധ്യയന രംഗവും, റെയ്ഞ്ച് ജില്ലാ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സാരഥീസംഗമം ജൂലൈ 18-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോഡ് ജില്ലയിലെ ചെര്‍ക്കള ഹൈമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. സാരഥീസംഗമത്തിലും പഠനക്യാമ്പിലും റെയ്ഞ്ച് പ്രസിഡണ്ട്, സെക്രട്ടറി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ട്രഷറര്‍, റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കൗണ്‍സില്‍യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, എം.എ. ചേളാരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, കെ.എല്‍.ഉമര്‍ ദാരിമി മംഗലാപുരം, എ.ആര്‍. ശറഫുദ്ദീന്‍ ബാഖവി തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, സി.മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, അബ്ദുസ്വമദ് ദാരിമി എറണാകുളം, പി.ഇ.മുഹമ്മദ് ഫൈസി തൊടുപുഴ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen

വിദ്യാര്‍ത്ഥികള്‍ പ്രബോധകരാവണം: മോയിന്‍കുട്ടി മാസ്റ്റര്‍

ചേളാരി: പുതിയ കാലത്തെ സാമുഹ്യ പാശ്ചാത്തലത്തെയും വെല്ലുവിളികളെയും യഥാ സമയം ഉള്‍കൊണ്ട് മുന്നേറാനും പ്രബോധന രംഗത്ത് സജീവമാക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപെട്ടു. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരിയില്‍ സംഘടിപിച്ച സില്‍വര്‍ ജൂബിലി പ്രഭാഷക ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി സംഘടന പിന്നിട്ട ഇരുപത്തിയഞ്ച് വര്‍ഷം, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ ബൈത്തുല്‍ ഹികം, അഫ്‌സല്‍ രാമന്തളി നാം മുന്നോട്ട് എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. കെ.ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, ഹസൈനാര്‍ ഫൈസി ഫറോഖ്, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഫുആദ് വെള്ളിമാട്ക്കുന്ന്, റിസാല്‍ ദര്‍അലി ആലുവ, മുനാഫര്‍ ഒറ്റപ്പാലം, ഫര്‍ഹാന്‍ മില്ലത്ത്, അസ്‌ലഹ് മുതുവല്ലൂര്‍, അര്‍ഷാദ് മണ്ടൂര്‍, അബ്ദുന്നാസര്‍ ഇടുക്കി, അജ്മല്‍ മംഗലശ്ശേരി നാസിഫ് തൃശൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ : എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി പ്രഭാഷക ശില്‍പ്പശാല സമസ്ത മാനേജര്‍ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
- Samastha Kerala Jam-iyyathul Muallimeen

സമസ്ത മുഅല്ലിം പരിശീലനം സംസ്ഥാനതല ഉദ്ഘാടനം ജൂലായ് 11ന്

ചേളാരി: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളിലെ മുഅല്ലിംകള്‍ക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം ജൂലായ് 11ന് (ബുധനാഴ്ച) രാവിലെ 8 മണിക്ക് പാപ്പിനിശ്ശേരി പഴഞ്ചിറ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍വെച്ച് നടക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് അദ്ധ്യക്ഷത വഹിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടെയും പോഷകസംഘടനകളുടെയും നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആറ്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് മാറിയിട്ടുള്ളത്. 429 റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് ഒരു ലക്ഷത്തോളം മുഅല്ലിംകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജൂലായ് 31നകം പരിശീലനം പൂര്‍ത്തിയാവും. പരിശീലനത്തിന് മുഫത്തിശുമാരും മുദര്‍രിബുമാരുമാണ് നേതൃത്വം നല്‍കുക.
- Samasthalayam Chelari