പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് ഇസ്‌ലാമിക് കൗൺസിൽ സ്വീകരണം നൽകി

അബ്ബാസിയ്യ: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ നൂരിയ്യ പ്രിൻസിപ്പാളുമായ ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് സ്വീകരണവും ജാമിഅ നൂരിയ്യ പ്രചരണ സമ്മേളനവും സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി എടയാറ്റൂർ അധ്യക്ഷത വഹിച്ചു. ഉസ്മാൻ ദാരിമി അടിവാരം പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദു ഫൈസി, മുഹമ്മദലി ഫൈസി, ഇസ്മായിൽ ഹുദവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മറുപടി പ്രസംഗവും ജാമിഅ സമ്മേളന പ്രചാരണ പ്രഭാഷണവും നിർവഹിച്ചു. 2019 ജനുവരി 9 മുതൽ 13 വരെ പട്ടിക്കാട് വെച്ച് നടക്കുന്ന ജാമിഅ നൂരിയ്യ സമ്മേളനത്തിലേക്ക്‌ എല്ലാ സ്നേഹ ജനങ്ങളെയും അദ്ദേഹം ആദരപൂർവം ക്ഷണിച്ചു.

കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ഇല്യാസ് മൗലവി, ഇഖ്‌ബാൽ ഫൈസി, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ ഹകീം മൗലവി, അബ്ദുൽ നാസർ കോഡൂർ, അബ്ദുലത്തീഫ് എടയൂർ, ശംസുദ്ധീൻ മൗലവി എന്നിവരും സംബന്ധിച്ചു. അബ്ദുൽ ഗഫൂർ ഫൈസി പൊന്മള സ്വാഗതവും സൈനുൽ ആബിദ് ഫൈസി നന്ദിയും പറഞ്ഞു.


Photo: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സംസാരിക്കുന്നു.
- Media Wing - KIC Kuwait