ബിദായ (സെക്കണ്ടറി ഒന്നാം വര്‍ഷം) വിഭാഗത്തിന്റേത് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ശംസുല്‍ ഹുദാ ഇസ്ലാമിക് അക്കാദമിയിലും ഊലാ (സെക്കണ്ടറി രണ്ട്, മൂന്ന് വര്‍ഷം) വിഭാഗത്തിന്റേത് മലപ്പുറം ജില്ലയിലെ തൂത ദാറുല്‍ഉലൂം ഇസ്ലാമിക് ദഅ് വാ കോളേജിലും നടക്കും. സാനിയ (സെക്കണ്ടറി നാല്, അഞ്ച് വര്‍ഷം) വിഭാഗത്തിന്റേത് കണ്ണൂര്‍ ജില്ലയിലെ മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജിലും സാനവ്വിയ (സീനിയര്‍ സെക്കണ്ടറി) വിഭാഗത്തിന്റേത് മലപ്പുറം ജില്ലയിലെ മാണൂര്‍ ദാറുല്‍ഹിദായ ദഅ് വാ കോളേജിലും നടക്കും. ആലിയ (ഡിഗ്രി) വിഭാഗത്തിന്റെ മത്സരങ്ങള്‍ക്ക് കോഴിക്കോട് ജില്ലയിലെ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജ് കാമ്പസും വേദിയാകും. സിബാഖ് ദേശീയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെ ജനുവരി 25 മുതല്‍ 28 വരെ വാഴ്സിറ്റി കാമ്പസിലും നടക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മുഖ്യരക്ഷാധികാരി). സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഡോ. യു. വി. കെ മുഹമ്മദ്, എ. കെ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്, അഡ്വ. നാലകത്ത് സൂപ്പി, പി. വി മുഹമ്മദ് മൗലവി, സി. കെ. കെ മാണിയൂര്‍, ഇ. എം കോയ ഹാജി കുറ്റിക്കാട്ടൂര്‍ (രക്ഷാധികാരികള്‍). ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി (ചെയര്മാന്), കെ. സി മുഹമ്മദ് ബാഖവി, സി. യൂസുഫ് ഫൈസി മേല്‍മുറി (വൈ. ചെയര്മാന്), യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് (ജനറല്‍ കണ്‍വീനര്‍), കെ. പി ശംസുദ്ദീന്‍ ഹാജി, പി. കെ നാസ്വിര്‍ ഹുദവി കൈപ്പുറം. എം. കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി (ജോ. കണ്‍വീനേഴ്സ്), കെ. എം സൈതലവി ഹാജി കോട്ടക്കല്‍ (ട്രഷറര്‍). ഇ. എം സുഹൈല്‍ ഹുദവി (കോഡിനേറ്റര്‍). വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
- Darul Huda Islamic University