റിയാദ്: ഏക സിവിൽ കോഡ് മുസ്‌ലിംകളെ മാത്രമല്ല, മറ്റു മതസ്ഥരെയും ബാധിക്കുന്നതാണെന്നും ഇത് കൊണ്ട് വരാനുള്ള നീക്കം അപലപനീയം ആണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി. നാനാ ജാതി വിശ്വാസികൾ അവരുടെ വിശ്വാസം പാലിച്ച് ഐക്യത്തോടെ ജീവിക്കുന്ന രാജ്യത്ത് ഇത് അപ്രയോഗികം ആണെന്നും നിർബന്ധപൂർവ്വം ഏകസിവിൽ കോഡ് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ശ്രമം നടത്തുകയാണെന്നും എസ് ഐ സി നാഷണൽ കമ്മിറ്റി ജനാധിപത്യ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തിൽ വരുന്നതാണ്. എന്നാൽ, ഏക സിവിൽ കോഡ് ഇതിനെതിരാണ്. വിവാഹം പോലുള്ള വിഷയങ്ങളിൽ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കിൽ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ല. ഓരോ മതങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്. അതിനാൽ മറ്റു മതങ്ങൾക്കും ഏക സിവിൽ കോഡിനോട് യോജിക്കാനാവില്ലെന്നും ജനാധിപത്യ വിശ്വാസികൾ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അഖണ്ഡത ഊട്ടി ഉറപ്പിക്കാൻ ഒരുമിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന നീക്കങ്ങൾ വിജയിപ്പിക്കാൻ ഏവരും കർമ്മ രംഗത്തിറങ്ങണം. സമസ്തയുടെ ആഹ്വാനം വിജയിപ്പിക്കാൻ വേണ്ട പദ്ധതികൾ കൈകൊള്ളാൻ, നാഷണൽ തലത്തിലും നടപടികൾ കൈകൊള്ളാൻ പ്രവിശ്യ, സെൻട്രൽ കമ്മിറ്റി കൾക്ക് നിർദേശം നൽകിയതായും നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി ജിദ്ദ, ജനറൽ സിക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, ട്രഷറർ ഇബ്‌റാഹീം ഓമശേരി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
- abdulsalam
ചേളാരി: ഏകസിവില്‍കോഡും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ജൂലായ് 8-ന് ശനിയാഴ്ച കോഴിക്കോട് സമസ്ത കണ്‍വെന്‍ഷന്‍ ചേരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ഫ്രാന്‍സിസ് റോഡിലെ സമസ്ത കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ വെച്ച് ചേരുന്ന കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന നേതാക്കള്‍, നിയമ വിദഗ്ദര്‍ സംബന്ധിക്കും. ഏകസിവില്‍കോഡ് നീക്കത്തിനെതിരെ സമസ്ത നടത്തുന്ന തുടര്‍നടപടികള്‍ കണ്‍വെന്‍ഷനില്‍ വെച്ച് പ്രഖ്യാപിക്കും.
- Samasthalayam Chelari
കോഴിക്കോട്: പി.എസ്.സിയിലും ഇസ്ലാമോഫോബിയ വളരുന്നുണ്ടോയെന്ന് ആശങ്കപ്പെടുന്നതായി എസ്.കെ.എസ്.എസ്.എഫ്. ജുമുഅ സമയങ്ങളില്‍ പരീക്ഷ നിശ്ചയിക്കുന്നത് പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കൂടുതല്‍ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന അറബിക് വെള്ളിയാഴ്ച ജുമുഅ സമയത്ത് നിശ്ചയിച്ചത് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജുമുഅ സമയത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് പി.എസ്.സി ചെയര്‍മാന് കത്തയച്ചു.
- SKSSF STATE COMMITTEE
കോഴിക്കോട് : ആധുനിക ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയ ബാബരി ധ്വംസനത്തെ അനുസ്മരിപ്പിക്കും വിധം പുതുതായി ഉയർന്നുവന്ന ഗ്യാൻ വാപി മസ്ജിദ് വിവാദം നീതിപൂർവകമായ ഇടപെടലുകളിലൂടെ അവസാനിപ്പിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതത്തിനും ആരാധനാലയങ്ങൾക്കും പൊതുസമൂഹത്തിലുള്ള വിശ്വാസ്യതയെയും ആദരവിനെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം വിവാദങ്ങൾ. നൂറ്റാണ്ടുകളായി ഒരു മതവിഭാഗം പരിപാലിച്ച് പോരുന്നതും ആരാധനകൾ നടത്തിവരുന്നതുമായ കേന്ദ്രങ്ങൾ സാമാന്യബുദ്ധിക്ക് യോജിക്കാനാകാത്ത നടപടികളിലൂടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യ- മതേതര ബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിച്ച് മുതലെടുപ്പ് നടത്താൻ സംഘ്പരിവാർ നേതൃത്വത്തിൽ നടത്തുന്ന പുതിയ ശ്രമങ്ങളെ മുളയിലെ നുള്ളാൻ ദേശസ്നേഹികൾ കൈകോർക്കണം.
ബാബരി വിഷയത്തിൽ ഉണ്ടായതുപോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ കൊയ്യുന്നതിനുവേണ്ടി ഇതിനെ ഒരു വിവാദമായി നിലനിർത്താനുളള സാധ്യതകൾ മുൻകൂട്ടി കണ്ടറിഞ്ഞ് നീതിപൂർവകമായി പ്രവർത്തിക്കാൻ മുഴുവൻ രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു.
സത്താർ പന്തലൂർ, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, താജു ദ്ധീൻ ദാരിമി പടന്ന, ഒ പി അഷ്‌റഫ്, അൻവർ മുഹ്‌യുദ്ധീൻ ഹുദവി, അനീസ് റഹ്മാൻ മണ്ണഞ്ചേരി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, അബൂബക്കർ യമാനി, ശമീര്‍ ഫൈസി ഒടമല, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂർ, അലി വാണിമേൽ, മുഹമ്മദ് ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി സ്വഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE
കോഴിക്കോട്: വെറുപ്പിന്റെ വിഷം വിതറുന്ന പി. സി ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായുള്ള ഇദ്ദേഹത്തിന്റെ ഈ വിദ്വേഷ പ്രചാരണം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ഒരു സമുദായത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെ അജണ്ടകള്‍ കൂടി പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. നാമമാത്രമായ നിയമ നടപടിയിലൂടെയല്ല ക്രിമിനല്‍ കേസെടുത്ത് പി. സി ജോര്‍ജിനെ ജയിലിലടക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, താജുദ്ധീന്‍ ദാരിമി പടന്ന, ബഷീര്‍ അസ്അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ പി അഷ്‌റഫ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി, ഇസ്മായില്‍ യമാനി, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിര്‍ ഹുദവി, സലീം റഷാദി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലു ല്ലൈലി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാന്‍ അന്‍സ്വരി, നൗഷാദ് ഫൈസി എം, ഷഹീര്‍ അന്‍വരി പുറങ്ങ്, അബൂബക്കര്‍ യമാനി, ശമീര്‍ ഫൈസി ഒടമല, സി. ടി ജലീല്‍ പട്ടര്‍കുളം, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്യുദ്ദീന്‍ കുട്ടി യമാനി വയനാട്, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, മുഹമ്മദ് ഫൈസി കജ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സ്കൂൾ യൂനിഫോം ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഒരു പ്രദേശത്തെ ജനവികാരത്തെ പൂർണമായി അവഗണിച്ചാണ് കേന്ദ്ര സർക്കാർ വിവിധ പരിഷ്കാരങ്ങൾ ലക്ഷദ്വീപ് ജനതക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. ഒരു ജനതയെ സാംസ്കാരികമായി നശിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും ഇല്ലായ്മ ചെയ്യാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർത്ഥിച്ചു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, സത്താർ പന്തലൂർ, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, താജു ദ്ധീൻ ദാരിമി പടന്ന, ബഷീർ അസ് അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ പി അഷ്‌റഫ്, അൻവർ മുഹ്‌യുദ്ധീൻ ഹുദവി, ഇസ്മായിൽ യമാനി, അനീസ് റഹ്മാൻ മണ്ണഞ്ചേരി, അബ്ദുൽ ഖാദർ ഹുദവി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിർ ഹുദവി, സലീം റഷാദി, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലു ല്ലൈലി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, നൗഷാദ് ഫൈസി എം, ഷഹീർ അൻവരി പുറങ്ങ്, അബൂബക്കർ യമാനി, ശമീര്‍ ഫൈസി ഒടമല, സി. ടി ജലീല്‍ പട്ടർകുളം, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, മുഹ്യുദ്ദീൻ കുട്ടി യമാനി വയനാട്, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേൽ, മുഹമ്മദ് ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
rajyasabha.nic.in എന്ന വെബ് സൈറ്റില്‍ 'കമ്മിറ്റീസ്' എന്ന ലിങ്കില്‍ കയറി ബില്ലിനെതിരെ പൊതു ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധമായി 28-ന് വെള്ളിയാഴ്ച ഖത്തീബുമാര്‍ പള്ളികളില്‍ ഉല്‍ബോധനം നടത്തണമെന്നും പൊതു ജനാഭിപ്രായം രേഖപ്പെടുത്തുന്നതിന് സംഘടന പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
ചേളാരി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും മുസ്ലിം സംഘടനകളുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും സമസ്ത പ്രതിനിധികളെ തിരുവനന്തുരത്ത് വിളിച്ച് വരുത്തി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തത് പ്രതി ഷേധാര്‍ഹമാണെന്നും സമസ്തക്ക് നല്‍കിയ വാക്ക് എത്രയും വേഗം പാലിക്കണമെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പ്രീമാരിറ്റല്‍ കോഴ്‌സ്, സ്വദേശി ദര്‍സ് എന്നീ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. പ്രീമാരിറ്റല്‍ കോഴ്‌സ് ഓഫ് ലൈന്‍, ഓണ്‍ലൈന്‍, വെബ്ആപ്പ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ നടത്തും. വനിതാ ആര്‍.പി. ടീം രൂപീകരിക്കും. സ്വദേശി ദര്‍സുകളുടെ നടത്തിപ്പ് ചുമതല സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇന് നല്‍കാനും ജില്ലാതലങ്ങളില്‍ പതിനൊന്നംഗ സ്വദേശി ദര്‍സ് സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പ് കാമ്പയിനും ജില്ലാ കമ്മിറ്റികളുടെയും കോഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. അംഗത്വത്തിന് അപേക്ഷ നല്‍കിയ 350 മഹല്ലുകള്‍ക്കും 51 ശാഖകള്‍ക്കും യോഗം അംഗീകാരം നല്‍കി
യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സെക്രട്ടറി വി.എ.സി. കുട്ടി ഹാജി നന്ദിയും പറഞ്ഞു.
സി.ടി അബ്ദുല്‍ ഖാദര്‍ കാസര്‍ഗോഡ്, എ.കെ അബ്ദുല്‍ ബാഖി കണ്ണൂര്‍, എസ് മുഹമ്മദ് ദാരിമി, പി.സി ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, എം.സി.മായിന്‍ ഹാജി കോഴിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, കെ.കെ ഇബ്രാഹിം ഹാജി എറണാകുളം, അഞ്ചല്‍ ബദ്‌റുദ്ദീന്‍ കൊല്ലം, ആലങ്കോട് ഹസന്‍ തിരുവനന്തപുരം, ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, കോ-ഓര്‍ഡിനേറ്റര്‍മാരായ യാസര്‍ ഹുദവി ചൂരി, നൂറുദ്ദീന്‍ ഹുദവി കുപ്പം, കെ.എന്‍.എസ് മൗലവി തിരുവമ്പാടി, ആസിഫ് വാഫി റിപ്പണ്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, പി.കെ.എം സ്വാദിഖ് ഹുദവി വേങ്ങര, ഇസ്മാഈല്‍ ഫൈസി ഒടമല, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ജിഷാം ഹുദവി, റിയാസ് ദാരിമി, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION
കോഴിക്കോട് : കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ആരോപണങ്ങള്‍ ഗൗരവകരമെന്ന് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി. എസ്. സിക്ക് വിടണമെന്നും, നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിക്കണമെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ അസ്ഹര്‍ യാസീന്‍ അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഷീര്‍ അസ്ഹദി നമ്പ്രം, ഡോ: അബ്ദുല്‍ ഖയ്യും, സിറാജ് ഇരിങ്ങല്ലൂര്‍, ഷഹരി വാഴക്കാട്, റഷീദ് മീനാര്‍കുഴി, യാസീന്‍ വാളക്കുളം, അബ്ഷര്‍ നിദുവത്ത്, സമീര്‍ കണിയാപുരം, ബിലാല്‍ ആരിക്കാടി, സല്‍മാന്‍ കൊട്ടപ്പുറം, ഹസീബ് തൂത, ശാക്കിര്‍ കൊടുവള്ളി, മുനീര്‍ മോങ്ങം, ഷഹീര്‍ കോനോത്ത്, റിസ ആരിഫ് കണ്ണൂര്‍, ഹുജ്ജത്തുള്ള കണ്ണൂര്‍, സ്വാലിഹ് തൃശ്ശൂര്‍, മുനാസ് മംഗലാപുരം സംബന്ധിച്ചു.
ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും അംജദ് പാഞ്ചീരി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വഖഫ് മുതവല്ലിമാരുടെയും മഹല്ല് - മദ്‌റസാ ഭാരവാഹികളുടെയും സംഗമം ഡിസംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രതിഷേധ പരിപാടികളുടെ പ്രഖ്യാപനവും സുന്നീ യുവ ജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. എസ്.എം.എഫ്. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നയ വിശദീകരണ പ്രഭാഷണം നടത്തും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പ്രസിഡന്റ് കോയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത പ്രവാസി സെല്‍ പ്രസിഡന്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എസ്.എം.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ ഉമര്‍ ഫൈസി മുക്കം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എം.എം.എ. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വഖഫ് ബോര്‍ഡ് മെമ്പര്‍ എം.സി.മായിന്‍ ഹാജി, സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. യു മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION
ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍. വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിനും നിര്‍മാണാത്മകമായി വിനിയോഗിക്കുന്നതിനുമുള്ള ഏക സംവിധാനമായ വഖഫ് നിയമത്തിലാണ് അന്യായമായും നിയമവിരുദ്ധമായും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്തിയിരിക്കുന്നത്. കേന്ദ്ര വഖഫ് നിയമമനുസരിച്ച് വഖഫ് ബോര്‍ഡില്‍ നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയില്ല. കെ.എസ്.ആര്‍. ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിടുന്നത് ദുരൂഹമാണ്.
യോഗ്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്താനാണ് വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുന്നതെന്ന സര്‍ക്കാര്‍ ഭാഷ്യം കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡാണ് കേരളത്തിലേത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികളായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് റശീദലി ശിഹാബ് തങ്ങളും ചെയര്‍മാന്‍മാരായിരുന്ന കാലത്താണ് സംസ്ഥാന വഖഫ് ബോര്‍ഡ് കൂടുതല്‍ സജീവവും സുശക്തവുമായത്. 48 ലക്ഷമുണ്ടായിരുന്ന ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 12 കോടിയാക്കി ഉയര്‍ത്തിയത് ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ ആത്മാര്‍ത്ഥതയുടെയും കാര്യക്ഷമതയുടെയും ഉദാഹരണമാണ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ബോര്‍ഡില്‍ നിന്ന് കടം വാങ്ങിയ 54 ലക്ഷം രൂപ തിരിച്ച് നല്‍കാന്‍ പോലും ഇത് വരെ സര്‍ക്കാറിനായിട്ടില്ല. വഖഫ് ബോര്‍ഡ് ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാര്‍ ബോര്‍ഡിനെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്.
പി. എസ്.സി. വഖഫ് ബോര്‍ഡിലേക്ക് നിയമനം നടത്തുന്നത് മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്ലിം സമുദായത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തും. മുസ്ലിംകള്‍ക്ക് മാത്രം നിയമനമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനും സമുദായാംഗങ്ങള്‍ അല്ലാത്തവര്‍ നിയമിക്കപ്പെടാനുമുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. വഖഫ് അദാലത്തുകള്‍ സംഘടിപ്പിച്ച് രാഷ്ട്രീയപ്രേരിതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, വി.എ.സി. കുട്ടി ഹാജി പാലക്കാട്, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- SUNNI MAHALLU FEDERATION
കോഴിക്കോട്: പ്ലസ് ടു പഠനം, അവസര നിഷേധം അനുവദിക്കാനാവില്ല എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് മലബാര്‍ ജില്ലകളില്‍ 26ന് കലക്ട്രേറ്റുകള്‍ക്ക് മുമ്പില്‍ സരമത്തുടക്കം സംഘടിപ്പിക്കും. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പഠനത്തില്‍ മിടുക്ക് കാണിച്ച വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തും വരെ സമര പരിപാടികളുമായി മുന്നോട്ട് പോവാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
യോഗത്തില്‍ താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
കോഴിക്കോട് : "സർവ്വകലാ ശാല നയം നടപ്പിലാക്കുക" എന്ന പ്രമേയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നിരന്തരമായ അനാസ്ഥകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സമര സംഗമം സംഘടിപ്പിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സ്റ്റി വിഭജിക്കുക; അക്കാദമിക് കേന്ദ്രങ്ങൾ സ്ഥാപിക്കുക, പരീക്ഷകൾ യഥാസമയം നടത്തുക; റിസൽട്ടുകൾ പ്രഖ്യാപിക്കുക വിദൂര വിദ്യാഭ്യാസം ; യു.ജി.സി അംഗീകാരം തിരിച്ചുപിടിക്കുക, ഗവേഷണം ത്വരിതപ്പെടുത്തുക; സാങ്കേതിക വിദ്യ വിപുലപ്പെടുത്തുക; മാനേജ്‌മെന്റ് ശാസ്ത്രീയമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി,
നാളെ 12/10/2021 ചൊവ്വ രാവിലെ 10 മണിക്ക് കാലിക്കറ്റ് സർവകലാശാല പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ഉദ്ഘാടനം നിർവ്വഹിക്കും.
യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമദ് മുഖ്യാതിഥിയായി പങ്കെടുക്കും .
ക്യാമ്പസ് വിംഗ് കോർഡിനേറ്റർ ഇൻ ചാർജ്ജ് റിയാസ് വെളിമുക്ക്, ജനറൽ കൺവീനർ ബാസിത്ത് മുസ്‌ലിയാരങ്ങാടി, മുനീർ മോങ്ങം, ഷഹീർ കോണോട്ട് എന്നിവർ സംബന്ധിക്കും.
- SKSSF STATE COMMITTEE
ചേളാരി: 2021 നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയില്‍ 'സ്കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണെന്ന നിര്‍ദ്ദേശം' കുട്ടികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ രാവിലെ 9 മണിക്കാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും കൃത്യമായ പെരുമാറ്റ ചട്ടം അനുസരിച്ചും 2021 നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന് കീഴില്‍ 10,316 മദ്റസകളിലായി 12 ലക്ഷത്തോളം കുട്ടികള്‍ മദ്റസ പഠനം നടത്തുന്നുണ്ട്. സ്കൂള്‍ പഠനം നേരത്തെയാക്കിയാല്‍ കുട്ടികളുടെ മദ്റസ പഠനത്തെയും സ്കൂള്‍ പഠനത്തെയും സാരമായി ബാധിക്കും.
സ്കൂള്‍ പഠനം രാവിലെ 9 മണി മുതല്‍ 10 മണി വരെ സമയത്തിനിടക്ക് ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കി നിലവിലുള്ള രീതിയില്‍ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിക്കും നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ 2019 ബാച്ച് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയും പരീക്ഷാ ഫലവും വൈകുന്നത് സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം. ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
2019 - 2022 ബാച്ചിന്റെ വ്യത്യസ്ത ഡിഗ്രീ കോഴ്‌സുകളിലായി നടക്കാനുളള നാല് സെമസ്റ്റര്‍ പരീക്ഷകളുടേയും ഏകദേശ സമയ വിവര പട്ടികയും, നടത്തിയ പരീക്ഷകളുടെ ഫലങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കാനും സര്‍വ്വ കലാശാല വൈസ് ചാന്‍സലറോട് മന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. കൂടാതെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം 27 നും നാലാം സെമസ്റ്റര്‍ പരീക്ഷ അടുത്ത മാസം ആദ്യത്തിലും നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ:കെ.ജയകുമാര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍ എ.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ഇ.കെ സതീഷ്, ഡി.എസ്.യു ഭാരവാഹികളായ പ്രസിഡന്റ് മുഖ്താര്‍ പി.വി കാഞ്ഞിരമുക്ക്, വൈസ് പ്രസിഡന്റ് ശാക്കിര്‍ ഒടമല, ജന.സെക്രട്ടറി റാഫി മൂവാറ്റുപുഴ, ട്രഷറര്‍ ഫൗസാദ് ചെട്ടിയാര്‍മാട് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഡി.എസ്.യു ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭരണപക്ഷ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്‍, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം 23 എം.എല്‍.എമാര്‍ക്ക് നേരിട്ടും, മറ്റുള്ള മുഴുവന്‍ എം.എല്‍.എമാര്‍ക്ക് ഇമെയില്‍ വഴിയുമാണ് നിവേദനം കൈമാറിയത്.
- Darul Huda Islamic University
ചേളാരി : പ്രാവസികള്‍ കോവിഡ് മൂലം കൂടുതല്‍ പ്രയാസം അനുഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ത്ത് പിടിക്കേണ്ടതിന് പകരം അവസരം മുതലെടുത്ത് ടിക്കറ്റ് ചാര്‍ജില്‍ കൊള്ളയടിക്കുന്ന പ്രവണത പ്രവാസികളോട് കാണിക്കുന്നത് കൊടും ക്രൂതരയാണെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രാവസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ആദൃശേരി ഹംസകുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതിയല്‍ ചേര്‍ന്ന യോഗം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ല കോയ തങ്ങള്‍ കോഴിക്കോട്, സിദ്ദീഖ് ഫൈസി ചേറൂര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, വി.കെ മുഹമ്മദ് കണ്ണൂര്‍, മജീദ് പത്തപ്പിരിയം, യൂസുഫ് ദാരിമി, എ.കെ ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, മുസ്ഥഫ ബാഖവി, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല കുഞ്ഞീദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്നിയൂര്‍ ഹംസ ഹാജി സ്വാഗതവും അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL
ചേളാരി: ദേശീയപാത-66 വികസനത്തിനുവേണ്ടി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിന് വിധേയമായ വഖ്ഫ് സ്ഥാപനങ്ങളുടെ നഷ്ടപരിഹാരതുക ലഭിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണമെന്ന് വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഖ്ഫ് സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും പൊളിച്ചുമാറ്റപ്പെടുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന് വേണ്ടി സ്ഥലങ്ങള്‍ വാങ്ങാനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും നഷ്ടപരിഹാര തുക അതാത് കമ്മിറ്റികളുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളു. വഖ്ഫ് നിയമ പ്രകാരം വഖ്ഫ് ബോര്‍ഡിന്റെ എക്കൗണ്ടിലേക്കാണ് നഷ്ടപരിഹാര തുക നല്‍കുന്നത്. ഈ തുക വഖ്ഫ് ബോര്‍ഡില്‍ നിന്നും സ്ഥാപന നടത്തിപ്പുകാര്‍ക്ക് ലഭിക്കണമെങ്കില്‍ സങ്കീര്‍ണമായ നടപടി ക്രമമാണ് നിലവിലുള്ളത്. ഇത് ലഘൂകരിച്ചാല്‍ മാത്രമെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളുവെന്ന് യോഗം വിലയിരുത്തി.
നഷ്ടപരിഹാര തുക യഥാസമയം സ്ഥാപന നടത്തിപ്പുകാര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ രക്ഷാധികാരിയും കെ.ടി അബ്ദുല്‍ജലീല്‍ ഫൈസി ചെയര്‍മാനും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കണ്‍വീനറുമായി സമിതിക്ക് രൂപം നല്‍കി.
ചേളാരിയില്‍ ചേര്‍ന്ന യോഗം സമസ്ത ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി അബ്ദുല്‍ജലീല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുല്ല ഫൈസി, ഒ.സി ഹനീഫ, എ.എം അബ്ദുസ്സമദ്, സി.വി സക്കരിയ്യ, അബ്ദുല്ലത്തീഫ് കഞ്ഞിപ്പുര, അബ്ദുസ്സലാം പൂവ്വഞ്ചിന, സി.പി ഹംസ ഹാജി, ടി. അബ്ദുറഹിമാന്‍ രണ്ടത്താണി, കുഞ്ഞാലന്‍കുട്ടി എന്ന ബാവ ഹാജി, മുഹമ്മദലി ഇടിമുഴിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സ്വാഗതവും നൗഫല്‍ വലിയപറമ്പ് നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ചേളാരി: സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് എസ്.കെ.ജെ.എം.സി.സി. യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, തൊഴില്‍ സംവരണം, വഖഫ് എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാത്തത് ത്വരിതഗതിയില്‍ നടപ്പാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
മുസ്‌ലിം പിന്നോക്ക മേഖലകളില്‍ പ്ലസ്ടുവിനും ഉന്നത പഠനത്തിനും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കല്‍, അറബിക് സര്‍വ്വകലാശാല, പി.എസ്.സി ഉദ്യോഗ നിയമനങ്ങള്‍ക്കായി ബാക്ക്‌ലോഗ് നികത്തല്‍ തുടങ്ങിയ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചേളാരി മുഅല്ലിം കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് സ്വാഗതം പറഞ്ഞു. ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍ഗോഡ്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, എം.എ.ചേളാരി, സി. മുഹമ്മദലി ഫൈസി പാലക്കാട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി വെന്നിയൂര്‍, അബ്ദുസ്സ്വമദ് മൗലവി മുട്ടം, എം. അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍, അഷ്‌റഫ് ഫൈസി പനമരം, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
കോഴിക്കോട്: മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി, കോടതി വിധിയുടെ മറപിടിച്ച് സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്‌ലിം സമുദായത്തെ അവഗണിച്ചു കൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്‌ലിം സമുദായത്തിന് പൂര്‍ണമായും ലഭിക്കേണ്ട പദ്ധതിയെ ന്യൂനപക്ഷ വകുപ്പുമായി കൂട്ടിക്കെട്ടിയതാണ് ഇതിന്റെ അടിസ്ഥാനപരമായ പിശക്. അനാവശ്യമായ അവകാശങ്ങള്‍ക്ക് വഴിവെച്ച ഈ പിശക് തിരുത്താനോ കോടതിയെ ബോധ്യപ്പെടുത്താനോ തയ്യാറാവാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണ്. സച്ചാര്‍ പാലൊളി കമ്മിറ്റി ശുപാര്‍ശകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനി എങ്ങനെയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും മുസ് ലിംകള്‍ക്കു മാത്രമുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വീതം വെക്കുകയും ചെയ്യുന്നത് നീതി നിഷേധമാണ്. പിന്നാക്ക വിഭാഗമായ മുസ് ലിംകളുടെ ക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വെക്കുമ്പോള്‍ മറ്റു ന്യുനപക്ഷങ്ങള്‍ക്ക് മുന്നാക്ക വിഭാഗത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനപരമാണ് സെക്രട്ടറിയേറ്റ് യോഗം ചുണ്ടിക്കാട്ടി.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, ശഹീര്‍ അന്‍വരി പുറങ്ങ്, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ചേളാരി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് സംഗമത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കലക്ട്രേറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പിലും പ്രതിഷേധ സംഗമങ്ങള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമങ്ങള്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ പലകാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കെ ജുമുഅ നിസ്കാരത്തിന് ആവശ്യമായ എണ്ണം വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ യോഗം തീരുമാനിച്ചത്.
സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പോഷക സംഘടനാ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം മോയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ. നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari