ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദറിന് SKSBV യുടെ ആദരം
ചേളാരി: രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കാലിക്കറ്റ് സര്‍വ്വകലാശാല ലക്ഷദ്വീപ് ഡീനുമായ ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദറിന് എസ്. കെ. എസ്. ബി. വി. സംസ്ഥാന കമ്മിറ്റിയുടെ ആദരം. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എ. എ. ചേളാരി ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി അധ്യക്ഷനായി. കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ. ടി. ഹുസൈന്‍ കുട്ടി മൗലവി, ഹസൈനാര്‍ ഫൈസി ഫറോക്ക്, സയ്യിദ് സദഖത്തുല്ല തങ്ങള്‍, ഫുആദ് വെള്ളിമാട്കുന്ന്, റബീഉദ്ദീന്‍ വെന്നിയൂര്‍, ശഫീഖ് മണ്ണഞ്ചേരി, റിസാല്‍ദര്‍ അലി ആലുവ, ഫര്‍ഹാന്‍ മില്ലത്ത്, സുഹൈല്‍ കൊടക്, ഫര്‍ഹാന്‍ കൊടക് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
ഫോട്ടോ: രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരം നേടിയ ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദറിന് എസ്. കെ. എസ്. ബി. വി. സംസ്ഥാന കമ്മിറ്റി ഉപഹാരം എം. എ. ചേളാരി നല്‍കുന്നു.
- Samastha Kerala Jam-iyyathul Muallimeen