സമസ്തയെ സ്നേഹിച്ച പരിശുദ്ധ ജീവിതമായിരുന്നു അത്തിപ്പറ്റ ഉസ്താദിന്റെതെങ്കില്‍ താന്‍ ഇടപെടുന്നവര്‍ ആരായാലും അവര്‍ക്കു മുന്പില്‍ ആദര്‍ശം പണയം വെക്കാതെ ആദര്‍ശശുദ്ധി കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ബാപ്പുമുസ്ല്യാര്‍. സമസ്തയ്ക്ക് വേണ്ടി ഒരേ സമയം ഒട്ടേറെ ചുമടുകള്‍ ബാപ്പു മുസ്ലിയാര്‍ ഒന്നിച്ച് വഹിച്ചിരുന്നു. സുപ്രഭാതം പത്രത്തിന്റെ പ്രചാരണത്തിനു വേണ്ടി ഞങ്ങള്‍ അല്‍ഐന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ അത്തിപ്പറ്റ ഉസ്താദും എത്തിയിരുന്നു, തന്റെ നേതൃത്വത്തില്‍ ഗ്രൈസ് വാലിയില്‍ പുതുതായി തുടങ്ങുന്ന വഫിയ്യ കോളജിന്റെ ധനസമാഹരണത്തിനായി. ഞങ്ങളുടെ സന്ദര്‍ശന വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ ലക്‌ഷ്യം തല്‍ക്കാലം നിര്‍ത്തിവെച്ചു. ആദ്യം സമസ്തയുടെ കാര്യം നടക്കട്ടെ എന്ന് പറഞ്ഞു ഞങ്ങളുടെകൂടെ കൂടുകയും കളക്ഷന്‍ വിജയിപ്പിക്കുകയും ചെയ്തുവെന്നും എം ടി അബ്ദുള്ള മുസ്ലിയാര്‍ അനുസ്മരിച്ചു. അതു പോലെ തന്നെ സമസ്തയെ അതിരറ്റു സ്നേഹിച്ച മഹത് വ്യക്തിത്വമായിരുന്നു അത്തിപ്പറ്റ ഉസ്താദെന്നും നല്ലൊരു ജീവിത മാതൃക അവശേഷിപ്പിച്ചാണ് അവര്‍ ഇരുവരും വിടപറഞ്ഞതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ദുബായിലെ അല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സംഗമം നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. കടമേരി റഹ്മാനിയ്യ യു. എ. ഇ പ്രസിഡന്റ്റ് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ മിദലാജ് റഹ്മാനി സ്വാഗതവും കടമേരി റഹ്മാനിയ്യ യു. എ. ഇ കമ്മിറ്റി സെക്രട്ടറി പി. കെ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
Photo: ഗള്‍ഫ് സത്യധാരയും കടമേരി റഹ്മാനിയ്യ യു. എ. ഇ ചാപ്റ്ററും സംയുക്തമായി ദുബൈയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ എം ടി അബ്ദുള്ള മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
- samastha news