SKMEA സംഘടിപ്പിക്കുന്ന വിവാഹ രജിസ്ട്രേഷന്‍ ചര്‍ച്ച ഇന്ന് (30 ഞായര്‍ )

കോഴിക്കോട് : വിവാദ വിഷയമായി മാറിയ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച് ഇന്ന് (30 ഞായര്‍ ) വൈകീട്ട് 3 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് ചര്‍ച്ച നടക്കും. പ്രമുഖ മുസ്‍ലിം പണ്ഡിതന്മാരും അഭിഭാഷകരും ചര്‍ച്ചയില്‍ പങ്കെടുക്കും. സമസ്ത കേരള മുസ്‍ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചിട്ടുള്ളത്. കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‍ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അഡ്വ. യു.എ. ലത്തീഫ്, അഡ്വ. സൈനുദ്ദീന്‍ , അഡ്വ. എ. സജ്ജാദ്, അഡ്വ. നജീബ് തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
- SKSSF STATE COMMITTEE

SKSSF തൃശൂര്‍ ജില്ലാ പ്രവര്‍ത്തകസമിതി ക്യാമ്പും അവാര്‍ഡ് ദാനവും ഇന്ന് (30 ഞായര്‍ )

തൃശ്ശൂര്‍ : SKSSF തൃശൂര്‍ ജില്ലാ പ്രവര്‍ത്തകസമിതി ക്യാമ്പും ഖത്തര്‍ സുന്നി സെന്റര്‍ നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഇന്ന് വൈകീട്ട് 4 മണിക്ക് ആറ്റൂര്‍ മദ്രസാ ഹാളില്‍ നടക്കുമെന്ന് SKSSF തൃശ്ശൂര്‍ ജില്ലാ പ്രസ്ഡന്റ് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി, ജനറല്‍ സെക്രട്ടറി സയ്യിദ് ശാഹിദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകസമിതി അംഗങ്ങളും പങ്കെടുക്കുന്ന യോഗം SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. SKSSF യു..ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട്, SYS ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, സവാദ് പുത്തഞ്ചിറ, ഹംസ അന്‍വരി മോളൂര്‍ , ടി.കെ.എം കബീര്‍ ഫൈസി, ശിയാസ് വാഫി എന്നിവര്‍ പ്രസംഗിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം ചടങ്ങില്‍ നടക്കും. പത്ത് മണിക്ക് ക്യാമ്പ് അവസാനിക്കും.
- Anwar muhiyidheen

SYS, SKSSF കാവുംപടി യൂണിറ്റ് സംഘടിപ്പിക്കുന്ന ദ്വിദിന മതപ്രഭാഷണം ജൂലൈ 1, 2

- Riyas kakkayangad

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ഹൈദറലി ശിഹാബ് തങ്ങള്‍ വീണ്ടും പ്രസിഡന്റ്

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറിയായി ഇബ്‌റാഹിം ഫൈസി പേരാല്‍, ട്രഷററായി പിണങ്ങോട് അബൂബക്കര്‍ ഹാജി എന്നിവരേയും തെരഞ്ഞെടുത്തു. കെ ടി ഹംസ മുസ്‌ലിയാര്‍ വര്‍ക്കിംഗ് പ്രസിഡന്റും സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡന്റുമാണ്.മറ്റു ഭാരവാഹികള്‍:സി മമ്മൂട്ടി എം എല്‍ എ, പി.മുഹമ്മദ് ഹാജി,ഹാരിസ് ബാഖവി കംബ്ലക്കാട്(വൈ:പ്രസിഡന്റുമാര്‍)കെ.അലി മാസ്റ്റര്‍,ശംസുദ്ധീന്‍ റഹ്മാനി , മുഹമ്മദ് കുട്ടി ഹസനി , അബ്ദു റഹ്മാന്‍ തലപ്പുഴ,(ജോയിന്റ് സെക്രട്ടറി) മാരായും തിരഞെടുത്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.സമസ്ത ജില്ലാ പ്രസിഡന്റ്‌കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു . സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസ്സക്കോയ മുസ്‌ലിയാര്‍ ,അഡ്വ കെ മൊയ്തു, കെ .എം.ആലി പ്രസംഗിച്ചുകമ്മിറ്റി അംഗങ്ങളായി എസ് മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍.മമ്മുട്ടി മാസ്റ്റര്‍ തരുവണ, അബ്ദുള്ളക്കുട്ടി ദാരിമി, ടി സി അലി മുസ്‌ലിയാര്‍, .കെ മുഹമ്മദ് കുട്ടി ഹാജി റിപ്പണ്‍,വി.സി മൂസ്സ മാസ്റ്റര്‍,.കെ സുലൈമാന്‍ മൗലവി, മുഹമ്മദ് ദാരിമി വാകേരി, എം കെ റശീദ് മാസ്റ്റര്‍, കെ.സി.കെ തങ്ങള്‍ സുല്‍ത്താന്‍ ബത്തേരി,കുഞ്ഞി മുഹമ്മദ് ദാരിമി,പി.കെ അബ്ദുല്‍ അസീസ്,പി.സി ത്വാഹിര്‍ മാസ്റ്റര്‍,യു.കുഞ്ഞു മുഹമ്മദ്,പൂവന്‍ കുഞ്ഞബ്ദുള്ള ഹാജി,എടപ്പാറ കുഞ്ഞമ്മദ്,മൊയ്തീന്‍ മേപ്പാടി,എം.മുഹമ്മദ് ബഷീര്‍,കെ.കെ മുത്തലിബ് ഹാജി കംബ്ലക്കാട്, ഇബ്‌റാഹീം മാസ്റ്റര്‍ കൂളിവയല്‍,കാഞ്ഞായി ഉസ്മാന്‍,ഉമര്‍ ഹാജി ചുള്ളിയോട്,സി.മൊയ്തീന്‍കുട്ടി കല്‍പ്പറ്റ,പി.സി ഇബ്‌റാഹീം ഹാജി,സുബൈര്‍ കണിയാമ്പറ്റ,സി.കുഞ്ഞബ്ദുള്ള,തന്നാണി ഇബ്‌റാഹീം,പി.മുഹമ്മദ്,തോപ്പില്‍ റഫീഖ്,പനന്തറ മുഹമ്മദ്,കെ.എ നാസര്‍ മൗലവി,ഖാസിം ദാരിമി പന്തിപ്പൊയില്‍,എന്നിവരെയും തിരഞ്ഞെടുത്തു.ഹാരിസ് ബാക്കവി കംബ്ലക്കാട് സ്വാഗതവും,ഇബ്‌റാഹീം ഫൈസി പേരാല്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy Vengappally

ശിഹാബ് തങ്ങള്‍ മതരാഷ്ട്രീയ രംഗങ്ങളിലെ മാതൃകാ പുരുഷന്‍ : SKIC ദമ്മാം

ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗം അബ്ദുല്ല മഞ്ചേരി ഉല്‍ഘാടനം ചെയ്യുന്നു
ദമ്മാം : മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ഉദാത്ത മാതൃകകള്‍ അനുകരിക്കാവുന്ന മഹല്‍ വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തപ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. അധികാര രാഷ്ട്രീയ രംഗങ്ങളില്‍ നിന്നും അകന്ന് നിന്നപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതു സമൂഹത്തിന്റെയും ആദരവും അംഗീകാരവും പിടിച്ചു പറ്റാന്‍ തന്‍റെ പക്വമായ നേതൃത്വത്തിലൂടെയും എളിമയാര്‍ന്ന ജീവിതത്തിലൂടെയും തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തിനമയെ നന്മ കൊണ്ട് നേരിടുക എന്ന ഉല്‍കൃഷ്ടമായ ശൈലി ജീവിതം മുഴുക്കെ പുലര്‍ത്തിയ തങ്ങള്‍ ജാതി മത വിത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളും ആദരിക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ബഹാവുദ്ദീന്‍ നദ്‍വി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി അംഗം അബ്ദുല്ല മഞ്ചേരി അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു. മാലിക് മഖ്ബൂല്‍ (കെ.എം.സി.സി.), പി.എം. നജീബ് (..സി.സി.), ഷാജഹാന്‍ (നവോദയ), ഷാജഹാന്‍ ദാരിമി (എസ്.വൈ.എസ്), മുഹമ്മദ് കുട്ടി കോടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവ പണ്ഡിതന്‍ ഷരീഫ് റഹ്‍മാനി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ..സി. ജനറല്‍ സെക്രെട്ടറി റഷീദ് ദാരിമി വാളാട് സ്വാഗതവും മുസ്തഫ റഹ്‍മാനി നന്ദിയും പറഞ്ഞു. മാസ്റ്റര്‍ മുഹമ്മദ് ഷഫി ഖിറാഅത്ത് നടത്തി.
- Abdurahman.T.M

ജിദ്ദ SYS സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌ ശ്രദ്ധേയമായി

മെഡിക്കൽ ക്യാമ്പ്‌ അബ്ദുള്ള ഫൈസിയെ പരിശോധിച്ച് കൊണ്ട് ഡോക്ടര്‍ സ്വലഹുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ : സുന്നി യുവജന സംഘം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയും അല്‍ റയാന്‍ ഇന്റര്‍ നാഷണല്‍ പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌ ശ്രദ്ധേയമായി. രാവിലെ 9 മണിക്ക് തുടങ്ങിയ ക്യാമ്പ്‌ ഡോക്ടര്‍ സ്വലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉച്ചക്ക് നടന്ന രോഗപ്രതിരോധ ബോധന ക്ലാസ്സില്‍ പ്രൊഫസര്‍ ഡോക്ടര്‍ മുസ്തഫ ക്ലാസ്സെടുത്തു. പ്രവാസ ജീവിതത്തിലെ ജീവിത ചര്യകള്‍ വരുത്തിവയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ , അജ്ഞത മൂലമോ അശ്രദ്ധ മൂലമോ അപകടകരമായ സ്ഥിതിയില്‍ എത്തുമ്പോള്‍ മാത്രം തിരിച്ചറിയുന്ന രോഗങ്ങള്‍ ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും അദ്ദേഹം ചോദ്യോത്തര വേളയിലും അല്ലാതെയും സദസ്സിനെ ഉദ്ബോദിപ്പിച്ചു. അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു ഉബൈദുള്ള തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി പി ശുഐബ്, ഉസ്മാന്‍ എടത്തില്‍, സഹല്‍ തങ്ങള്‍ , കരീം ഫൈസി, അലി മൌലവി എന്നിവര്‍ പ്രസംഗിച്ചു. ലത്തീഫ് ചാപ്പനങ്ങാടി, അസീസ്‌ കൊട്ടോപ്പടം, കെ.കെ. ജലീല്‍ , സവാദ് പെരംബ്ര, ദില്‍ഷാദ്, മുസവ്വിര്‍ അബൂബക്കര്‍ ദാരിമി അലമ്പാടി, മുസ്തഫ അന്‍വരി, പി.സി.. റഹ്മാന്‍ എന്നാ ഇണ്ണി, മമ്മദ് കാടപ്പടി, സലാം ഫൈസി കടുങ്ങല്ലൂര്‍ , ടി.എച് അബൂബക്കര്‍ , പി.എം.എ ഗഫൂര്‍ , മുസ്തഫ ചെമ്പന്‍ , കുഞ്ഞി മുഹമ്മദ്‌ കാരത്തോട്, അബ്ദുല്‍ റഹ്മാന്‍ , ശംസുദ്ധീന്‍ പായത്ത് , മുഹമ്മദ്‌ അലി ആലപ്പുഴ, അശ്റഫലി തറയിട്ടാല്‍ , സൈദലവി ഫൈസി, ഹുസൈന്‍ ദാരിമി തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.
- Noushad anwari

ടി.കെ.എം. ബാവ മുസ്‍ലിയാർ അനുസ്മരണം നടത്തി

ത്രിക്കരിപ്പുർ : ത്രിക്കരിപ്പുർ മണ്ഡലം സമസ്ത കീഴ്ഘടകങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മർഹൂം ടി.കെ.എം. ബാവ മുസ്‍ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും മുനവ്വിറുൽ ഇസ്‍ലാം റബ്ബാനിയ്യ ശരീആത്ത് കോളേജിൽ വെച്ച് നടത്തി. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് ടി.കെ.സി അബ്ദുൽ ഖാദിർ ഹാജിയുടെ അധ്യക്ഷതയിൽ സംയുക്ത ജമാ‍അത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മൌലാനാ മാണിയൂർ , അബ്ദുല്ല ബാഖവി പ്രാർത്ഥനാ സദസ്സിനു നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ദാരിമി, അഡ്വ. എം.ടി.പി അബ്ദുൽ കരീം, സി.ടി അബ്ദുൾ ഖാദിർ ഹാജി, അശ്റഫ് മുൻഷി, ശമീർ ഹൈതമി, ടി.സി കുഞ്ഞബ്ദുള്ള ഹാജി, ബഷീർ അസ്ഹരി, നാഫി അസ്അദി ,ഖമറുദ്ധീൻ ഫൈസി, ഹാരിസ് ഹസനി മെട്ടമ്മൽ തുടങ്ങിയവർ സംസാരിച്ചു.
- skssftkrmekhala

തൃക്കരിപ്പൂര്‍ മണ്ഡലം സമസ്ത കീഴ്ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ ടി.കെ.എം.ബാവമുസ്‍ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും ഇന്ന് (29)

ത്രിക്കരിപ്പുർ : ത്രിക്കരിപ്പുർ മണ്ഡലം സമസ്ത കീഴ്ഘടകങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മർഹൂം ടി.കെ.എം. ബാവ മുസ്‍ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും ഇന്ന് (29-06-12)ന് 2 മണിക്കു മുനവ്വിറുൽ ഇസ്‍ലാം റബ്ബാനിയ്യ ശരീആത്ത് കോളേജിൽ നടക്കും. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് ടി.കെ.സി അബ്ദുൽ ഖാദിർ ഹാജിയുടെ അധ്യക്ഷതയിൽ സംയുക്ത ജമാ‍അത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. മൌലാനാ മാണിയൂർ അഹ്‍മദ് മൌലവി പ്രാർത്ഥനാ സദസ്സിനു നേതൃത്വം നൽകും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡെന്റ് താജുദ്ധീൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സി.ടി അബ്ദുൾ ഖാദിർ ഹാജി, അശ്റഫ് മുൻഷി, ശമീർ ഹൈതമി, സഈദ് ദാരിമി, ബഷീർ അസ്ഹരി, നാഫി അസ്അദി സംസാരിക്കും. ത്രിക്കരിപ്പൂർ റെയിഞ്ച് സെക്രട്ടറി ഖമറുദ്ധീൻ ഫൈസി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പുർ മേഖല സെക്രട്ടറി ഹാരിസ് ഹസനി മെട്ടമ്മൽ നന്ദിയും പറയും.
- skssftkrmekhala

SKSSF കാസര്‍കോട് വിഖായ സമിതി ജില്ല സംഗമം ഇന്ന് (29 ശനി)

കാസറകോട് : SKSSF കാസറകോട് ജില്ല കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവക സംഘമായ വിഖായ ജില്ല സമിതി രൂപീകരിക്കുന്നതിന് വേണ്ടിയുള്ള മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മേഖല തല വിഖായ സമിതി ചെയര്‍മാന്‍ , വൈസ് ചെയര്‍മാന്‍ , കണ്‍വീനര്‍ , ജോ.കണ്‍വീനര്‍ , ജില്ല സമിതി അംഗങ്ങള്‍ എന്നിവരുടെ സംഗമം ഇന്ന് (29 ശനി) വൈകുന്നേരം 3 മണിക്ക് വിദ്യാനഗറിലുള്ള എസ്.വൈ.എസ്. 60-ാം വാര്‍ഷിക സ്വാഗതസംഘം ഓഫീസ് ഹാളില്‍ വെച്ച് ചേരും. ബന്ധപ്പെട്ട മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് വിഖായ ഇന്‍ചാര്‍ജ് ഹാഷിം ദാരിമി ദേലമ്പാടി അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

സമസ്ത: പൊതു പരീക്ഷ ഏകീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ് ഇന്ന് (28 വെള്ളി) ചേളാരിയില്‍ തുടങ്ങും

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15,16 തിയ്യതികളില്‍ കേരളം, തിമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു..., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ 9263 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതു പരീക്ഷയില്‍ പങ്കെടുത്ത 2,09,734 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ ഇന്ന് (വെള്ളി) ചേളാരി പരീക്ഷാ ഭവനില്‍ പരിശോധിച്ചു തുടങ്ങും.
16 ഡിവിഷനുകളിലായി വിഭജിച്ചു 920 പരിശോധകരാണ് 7,61,858 ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നത്. 110 വീതം പരിശോധകരുള്ള 4 വിഷയാധിഷ്ഠിത ഡിവിഷനുകളും 80 വീതം പരിശോധകരുള്ള 3 ഡിവിഷനുകളും 40 വീതം പരിശോധകരുള്ള 4 ഡിവിഷനുകളും 20 വീതം പരിശോധകരുള്ള 4 ഡിവിഷനുകളും പരീക്ഷാ ഭവനില്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ചീഫ് എക്‌സാമിനറുടെയും ഒരു അസിസ്റ്റന്റ് എക്‌സാമിനറുടെയും നേതൃത്വത്തില്‍ പരിശോധന നടക്കും. 5,7,10,+2 ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 920 അദ്ധ്യാപകരാണ് ഉത്തരക്കടലാസ് പരിശോധിക്കുന്നത്.
ഒരു ചീഫ് സൂപ്രണ്ടിന്റെയും, അസിസ്റ്റന്റ് സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ ഡിവിഷനുകളില്‍ രണ്ടു വീതം സൂപ്രവൈസര്‍മാരും ഒരു ജനറല്‍ എക്‌സാമിനറും പരിശോധനക്ക് മേല്‍ നോട്ടം വഹിക്കും. വൈകിട്ട് 3 മണിക്ക് മൂല്യനിര്‍ണ്ണയ ക്യാമ്പ് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ സംസാരിക്കും.
- SKIMVBoard, Samasthalayam Chelari

ദുബൈ സുന്നി സെന്‍റര്‍ അല്‍വുവൈദ മദ്റസയില്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ ക്ലാസ് ഇന്ന് (28 വെള്ളി)

ദുബൈ മഗ്‍രിബ് നമസ്കാരത്തിന് ശേഷം അൽവുഹീദ സുന്നി സെന്റർ മദ്രസ്സ ഓഡിറ്റോറിയത്തിൽ ഉസ്താദ്‌ സിംസാറുൽ ഹഖ് ഹുദവിയുടെ ഖുർആൻ തഫ്‌സീർ ക്ലാസ്സ്‌ നടക്കുന്നു. മഗ്‍രിബ് നിസ്കാരാനന്തരം ദേര ഖാലിദ്‌ പള്ളി പരിസരത്ത് നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ജിദ്ദാ SYS സംഘടിപ്പിക്കുന്ന മെഡിക്കല്‍ & റമദാന്‍ പഠന കാമ്പ് ഇന്ന് (28 വെള്ളി) ശറഫിയ്യ അല്‍ റയാന്‍ പോളി ക്ലിനിക്കില്‍

ജിദ്ദ : ജിദ്ദാ SYS സെന്‍ട്രല്‍ കമ്മിറ്റിയും അല റയാന്‍ ഇന്റര്‍നാഷനല്‍ പോളിക്ളിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ കാമ്പ് 28-06-2013 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്നു. സൌജന്യ പരിശോധനകള്‍ , വിദഗ്ദ്ധ ഡോക്റ്റര്‍മാരുടെ രോഗപ്പ്രധിരോധ ബോധന ക്ലാസ്സുകള്‍ , റമദാന്‍ സംബന്ധമായ വിവിധ വിഷയങ്ങള്‍ പ്രമുഖ പണ്ഡിതന്മാര്‍ സംസാരിക്കുന്നു. സയ്യിദ്‌ ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ , അബ്ദുല്ല ഫൈസി കൊളപ്പറമ്പ്, അബൂബക്കര്‍ ദാരിമി താമരശ്ശേരി, മുസ്തഫ ഹുദവി, അലി മൌലവി നാട്ടുകല്‍ , ഹാഫിസ്‌ ജാഫര്‍ വാഫി, അബ്ദുല്‍ ബാരി ഹുദവി, നജ്മുദ്ദീന്‍ ഹുദവി, അബൂബക്കര്‍ ദാരിമി ആലമ്പാടി, നൗഷാദ്‌ അന്‍വരി മോളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നു.
- noushad anwari

കുവൈത്ത് കേരള സുന്നി മുസ്‍ലിം കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ , ടി.കെ.എം.ബാവ മുസ്ലിയാർ അനുസ്മരണ സമ്മേളനം നാളെ (29 ശനി)

കുവൈത്ത് : മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ , സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായിരുന്ന മര്‍ഹൂം ടി.കെ.എം. ബാവ മുസ്ലിയാർ എന്നിവരുടെ അനുസ്മരണ സമ്മേളനം ജൂണ്‍ 29 ന് ശനിയാഴ്ച വൈകീട്ട് 8 മണിക്ക് കുവൈത്ത് സിറ്റി സംഘം ഓഡിറ്റൊരിയത്തിൽ വെച്ച് നടത്തപ്പെടുന്നു. കുവൈത്ത്‌ കേരള സുന്നി മുസ്ലിം കൗണ്‍സിൽ സെൻട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ സയ്യിദ് നാസര്‍ മഷ്ഹൂർ , സയ്യിദ് ഗാലിബ് മഷ്ഹൂർ , അബ്ദുൽ സലാം മുസ്ലിയാർ , പി.കെ.എം.കുട്ടി ഫൈസി, ഹംസ ബാഖവി, അബ്ദു ഫൈസി, ആബിദ് അൽഖാസിമി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
- KKSMC Media

ശംസുല്‍ ഉലമ ഇസ്‍ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്‍ ; ഭാരവാഹികളുടെ യോഗം നാളെ (29 ശനി)

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്‍ ഉപസമിതി യോഗം നാളെ (ശനി) രാവിലെ 10 മണിക്കും മേഖലാ ചെയര്‍മാന്‍, കണ്‍വീന്‍മാരുടെ യോഗം 11 മണിക്കും അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് കണ്‍വീനര്‍ പി സി ഉമര്‍ അറിയിച്ചു.
- Shamsul Ulama Islamic Academy Vengappally

ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു

ബെളിഞ്ചം : സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹും ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണവും ദിക്‌റ് ദുആമജ്‌ലിസും ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്ററില്‍ എസ്.വൈ.എസ്.ന്റെയും എസ്.കെ.എസ്.എസ്.എഫ്.ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നു. പരിപാടി ശാഖാ പ്രസിഡണ്ട് ഇബ്രാഹിം ഹുദവിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. മൊയ്തു മൗലവി പള്ളപ്പാടി ദിക്‌റ്- ദുആ മജ്‌ലിസിന്ന് നേതൃത്വം നല്‍കി. അബ്ദുല്ല ഹാജി പൊസോളിക, ബി.പി.ഇബ്രാഹീംപള്ളം, ഹമീദ് പൊസോളിക, സിദ്ദീഖ് ഗണ്ടിത്തടുക്ക, ഹസൈനാര്‍ ബങ്കിളിക്കുന്ന്, മൊയ്തീന്‍ കുട്ടി ബൈരമൂല, അബ്ദു റഹ്മാന്‍ തൂമ്പ്രമഞ്ചാല്‍, അബ്ദു റഹ്മാന്‍ നാരമ്പാടി, ഹസ്സന്‍ ദര്‍ക്കാസ്, ബി.എം.അഷ്‌റഫ്, അസീസ് ദര്‍ക്കാസ്, ലത്തീഫ് നാരമ്പാടി, ബി.കെ.കാദര്‍, ജമാല്‍ നടുമഞ്ചാല്‍ , ഖലീല്‍ ബെളിഞ്ചം, നാസര്‍ ചമ്പ്രമഞ്ചാല്‍ , റഹ്മാന്‍ ബങ്കിളിക്കുന്ന്, എന്‍.എച്ച്.മസ്ഹൂദ് എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF സഹചാരി റിലീഫ് സെല്‍ ഫണ്ട് ശേഖരണം; പുതിയ പോസ്റ്റര്‍ , ലഘുലേഖ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

- SKSSF STATE COMMITTEE

SKSSF ദഅ്‌വാ വിഭാഗമായ ഇബാദ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍

2013 ജൂണ്‍ 28 വെള്ളി മലപ്പുറം ഏരിയാ ക്യാമ്പ് - സുന്നി മഹല്‍, മലപ്പുറം 5 മണി
2013 ജൂണ്‍ 30 ഞായര്‍ കോട്ടക്കല്‍ ഏരിയാ ക്യാമ്പ് - പൂക്കിപ്പറമ്പ് 5 മണി
2013 ജൂലൈ 2 ചൊവ്വ ഐ.ടിസി. ട്രെയ്‌നിംഗ് ക്യാമ്പ് - കണ്ണൂര്‍ 10 മണി
2013 ജൂലൈ 2 ചൊവ്വ കണ്ണൂര്‍ ഏരിയാ ക്യാമ്പ് - കണ്ണൂര്‍ 7 മണി
2013 ജൂലൈ 3 ബുധന്‍ ഏരിയാ ക്യാമ്പ് - പെരിന്തല്‍മണ്ണ 5 മണി
2013 ജൂലൈ 5 വെള്ളി നഫ്ഹത്തു ത്വയ്ബ - ചാവക്കാട്, തൃശൂര്‍ 7 മണി
2013 ജൂലൈ 6 ശനി ഏരിയാ ക്യാമ്പ് - ദാറുല്‍ ഹിദായ, എടപ്പാള്‍ 5 മണി
2013 ജൂലൈ 6 ശനി ഏരിയാ ക്യാമ്പ് - തിരൂരങ്ങാടി 5 മണി
2013 ജൂലൈ 7 ഞായര്‍ ഏരിയാ ക്യാമ്പ് - താനൂര്‍ 5 മണി
2013 ജൂലൈ 8 തിങ്കള്‍ ഏരിയാ ക്യാമ്പ് - കൊണ്ടോട്ടി 5 മണി
ibadkerala

ത്വലബ തജ്‌രിബ-13

പുണ്യറമളാന്‍ സമാഗതമായി. നാടും നഗരവും റമളാനിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന സുന്ദരമുഹൂര്‍ത്തം. വിശ്വാസിയെ സംബന്ധിച്ചെടുത്തോളം ആനന്ദത്തിന്റെയും ആത്മഹര്‍ഷത്തിന്റെയും അനുഗ്രഹീത രാവുകള്‍. പുണ്യറമളാന്‍, തിരിച്ചറിവിന്റെ മാസമാണ്; പാപ പങ്കിലമായ ഹൃദയത്തെ ആത്മീയതകൊണ്ട് സംഫുടം ചെയ്‌തെടുക്കാന്‍ നാഥന്‍ കനിഞ്ഞ് നല്‍കിയ പുണ്യമാസം; സുകൃതങ്ങള്‍ക്ക് വിവരണാതീതമായ പ്രതിഫലം നാഥന്‍ ഔദാര്യമായി അവന്റെ അടിയങ്ങള്‍ക്ക് നല്‍കുന്ന മാസം; ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവ്‌കൊണ്ട് അനുഗ്രഹീതമായ റമളാന്‍; അങ്ങനെ ഒട്ടനവധി സ്രേഷ്ടതകളെക്കൊണ്ടും മഹിമകളെക്കൊണ്ടും ധന്യമായ റമളാന്‍.
പൂര്‍വ്വീകര്‍ റമളാനിനെ സ്വീകരിച്ചതും അതിനെ ആദരിച്ചതും പുതു തലമുറ ഒരു പക്ഷേ വിസ്മരിച്ചെന്നുവരാം. ഭൗതികതയുടെ അതിപ്രസരം ആധുനിക യുവതയെ മതത്തിന്റെ പരിതികളില്‍ നിന്നും അകറ്റി മാറ്റിയിരിക്കുന്നു. നാളെയുടെ ആശയും പ്രതീക്ഷയുമായി വളര്‍ന്ന് വരേണ്ട യുവതലമുറ മതത്തിന്റെ തത്വങ്ങളും കല്‍പനകളും കാറ്റില്‍ പറത്തി അതിനെ പരസ്യമായി ചോദ്യം ചെയ്യുന്ന ഒരു ദയനീയ സാഹചര്യത്തെ നാം കണ്ടില്ലെന്ന് നടിക്കരുത്.
പുണ്യറമളാന്‍ നമ്മിലേക്ക് കടന്ന് വരുമ്പോള്‍ നമ്മുടെ കുടുംബത്തിന്റെ മക്കളുടെ ദീനിയായ സാഹചര്യങ്ങളെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. അവരില്‍ മാറ്റങ്ങള്‍ വരുത്താനാണ് നമുക്ക് സാധിക്കേണ്ടത്. വര്‍ദ്ദിച്ച വരുന്ന അക്രമണ, ലൈംഗിക, അനാചാര പ്രവണതകളില്‍ നമ്മുടെ മക്കള്‍ ഇടം പിടിക്കുന്നത് വളരെ ഗൗരവത്തോടെ നാം വീക്ഷിക്കേണ്ടതുണ്ട്. മതത്തിന്റെ മൂല്യങ്ങള്‍ അവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ നമുക്ക് സാധിച്ചിട്ടില്ല എങ്കില്‍ തീര്‍ച്ചയായും നമ്മുടെ കുടംബത്തെ കുറിച്ച്, മക്കളെ കുറിച്ച് നാളെ നാം ഖേദിക്കേണ്ടിവരും. ഭൗതിക വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നല്‍കുന്ന സമകാലിക സാഹചര്യത്തില്‍ തിന്‍മകളെ അതിജയിക്കണമെങ്കില്‍ മതവിദ്യാഭ്യാസം അനിവാര്യമായിരിക്കുന്നൂവെന്ന് പരിസരങ്ങള്‍ നമ്മോട് വിളിച്ച് പറയുന്നു. അത്‌കൊണ്ട് പ്രിയ സുഹൃത്തെ ദീനിനെ അറിയാന്‍, മതത്തെ മനസ്സിലാക്കാന്‍ വേദികള്‍ സൃഷ്ടിക്കുന്നതാവട്ടെ ഓരോ പുണ്യദിനങ്ങളും.
ഈ സാഹചര്യത്തിലാണ് ത്വലബാ സംസ്ഥാന സമിതി 'ത്വലബ തജ്‌രിബ-13' എന്നപേരില്‍ ദഅ്‌വാ സ്‌കോഡ് പ്രവര്‍ത്തനവുമായി സമൂഹത്തിലേക്കിറങ്ങുന്നത്. ഇതൊരു സല്‍കര്‍മ്മമായി നാഥന്‍ സ്വീകരിക്കട്ടെ. ആമീന്‍.
SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി
ഇസ്‌ലാമിക് സെന്റര്‍, കോഴിക്കോട്-2 
- twalabastate wing

'ത്വലബ തജ്‌രിബ-13' അന്തിമരൂപമായി; ക്യാമ്പ് ജൂലൈ 5, 6, 7 തിയ്യതികളില്‍

കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാനോടനുബന്ധിച്ച് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 100 മഹല്ലുകളില്‍ സംഘടിപ്പിക്കുന്ന 'ത്വലബ തജ്‌രിബ' ദഅ്‌വാ ക്യാമ്പിന് അന്തിമരൂപമായി. ജൂലൈ 5, 6, 7 (വെള്ളി, ശനി, ഞായര്‍) തിയ്യതികളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി മഹല്ല്തല കുടുംബ സംഗമം, യുവജന സംഗമം. വിദ്യാര്‍ത്ഥി മീറ്റ്, ലഘുലേഖ വിതരണം, ജുമുഅ: പ്രഭാഷണം, ഗൃഹസന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. പ്രത്യേകം പരിശീലനം ലഭിച്ച ദാഇകളാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജൂലൈ 4-ന് അസര്‍ നിസ്‌കാരാനന്തരം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരുന്ന ക്യാമ്പ് പരിശീലന ക്ലാസിന് പ്രമുഖര്‍ നേതൃത്വം നല്‍കും. യോഗത്തില്‍ റിയാസ് പാപ്ലശ്ശേരി, ബാസിത് ചെമ്പ്ര, റാഫി മുണ്ടംപറമ്പ്, റശീദ് കണ്ണൂര്‍, സയ്യിദ് അബ്ദുല്‍ ഹമീദ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- twalabastate wing

ദമ്മാം SKIC സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് സെല്‍ ഉദ്ഘാടനവും നാളെ (28)

ദമ്മാം : സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും 'സഹചാരി റിലീഫ് സെല്‍ ഉദ്ഘാടനവും വെള്ളിയാഴ്ച (28.06.2013) ഉച്ചക്ക് ദമ്മാം സഫ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ നടക്കും. ദമ്മാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി അംഗം അബ്ദുല്ല മഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പ്രമുഖ യുവ പണ്ഡിതന്‍ ശരീഫ് റഹ്മാനി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. മാലിഖ് മഖ്ബൂല്‍ (കെ.എം.സി.സി.), പി.എം.നജീബ് (..സി.സി.), .എം.കബീര്‍ (നവോദയ) എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ബഹാവുദ്ദീന്‍ നദ്‍വിയും ജനറല്‍ സെക്രട്ടറി റഷീദ് ദാരിമി വാളാടും അറിയിച്ചു.
- Abdurahman.T.M

ദുബൈ SKSSF കോഴിക്കോട് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് ശ്രദ്ധേയമായി

ദുബൈ : ദുബൈ SKSSF കോഴിക്കോട് ജില്ല സംഘടിപ്പിച്ച ഏകദിന പ്രവര്‍ത്തക ക്യാമ്പ് 'തഖ്‍വിയ-2013' ദുബൈ ത്വാഹിറ റസ്റ്റോറന്‍റില്‍ വെച്ച് നടന്നു. ദുബൈ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് ഇ.പി.. ഖാദര്‍ ഫൈസിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ വിവിധ സെഷനുകളിലായി ശൌക്കത്തലി മൌലവി, ശക്കത്തലി ഹുദവി എന്നിവര്‍ ക്ലാസ്സെടുത്തു. അശ്റഫ് തങ്ങള്‍ തച്ചംപൊയില്‍ , മന്‍സൂര്‍ മൂപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ച ക്യാമ്പ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോട് ജില്ലാ SKSSF ന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതികള്‍ ക്യാമ്പില്‍ സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു. ജില്ലാ ഭാരവാഹികളായ ജംഷാദ് ഹുദവി, ശമീം പന്നൂര്‍ , ശമീര്‍ ഒഞ്ചിയം, റാഫി പൂനൂര്‍ , ഹുസൈന്‍ റഹ്‍മാനി, ഗഫൂര്‍ പാലോളി, ഷമീര്‍ പുല്ലാളൂര്‍ , ഹാരിസ് നാദാപുരം, റഫീഖ് വാടിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Shameem Pannur

തണലേകാന്‍ പുണ്യ റമദാന്‍ ; SKIC റിയാദ് സോണ്‍ സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് 28 ന്

- Aboobacker Faizy

അബൂദാബി SKSSF കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന അഹ്‍ലന്‍ റമളാന്‍ ജൂലൈ 5 ന്


SKSSF കാസര്‍കോട് ജില്ല സംഘടിപ്പിക്കുന്ന മുഹമ്മദലി ഉമറലി ശിഹാബ് തങ്ങള്‍ , ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ അനുസ്മരണം 30 ന്

കാസറകോട് : സമസ്ത കേന്ദ്രമുശാവറ നേരിട്ട് നടത്തുന്ന സ്ഥാപനമായ പട്ടിക്കാട് ജാമിയ്യ:നൂരിയ്യ:അറബിക്ക് കോളേജ് പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും ദിക്‌റ്-ദുആ മജ്‌ലിസും ജൂണ്‍ 30ന് ഞായറാഴ്ച്ച വൈകുന്നേരം 3മണിക്ക് ഹൊസങ്കടി ഹില്‍സൈഡ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പരിപാടിയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍,നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ സംബന്ധിക്കും.കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ദിക്‌റ്-ദുആ മജ്‌ലിസിന്ന് നേതൃത്വം നല്‍കും.മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKIC റിയാദ് സോണ്‍ നല്‍കുന്ന കാളമ്പാടി ഉസ്താദ് പുരസ്‌ക്കാരം അബ്ദുല്‍ ഹമീദ് ഫൈസിക്ക്

റിയാദ് : മതപ്രബോധന രംഗത്തെ ധീരവും ന്യൂതനവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് സോണ്‍ ഏര്‍പ്പെടുത്തിയ ശൈഖുനാ കാളമ്പാടി ഉസ്താദ് പുരസ്‌ക്കാരത്തിന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ തെരെഞ്ഞെടുത്തു. ജീര്‍ണതക്കെതിരെ ജിഹാദ് എന്ന കാമ്പയിനിലൂടെ കഴിഞ്ഞ കാലത്തും വ്യാജകേശത്തിനെതിരെ വര്‍ത്തമാനത്തിലും ഫൈസി നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ 'ഭംഗിയായി അവതരിപ്പിക്കുന്നതിലും അവക്കെതിരായ വാദഗതികളെ മാന്യമായി പ്രതിരോധിക്കുന്നതിലും മാതൃകാപരവും സമൂഹത്തെ ജീര്‍ണതകളില്‍ നിന്ന് രക്ഷിക്കാനുതകുന്നതുമാണന്നും, പളളികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് നിസ്‌ക്കാര സൗകര്യമൊരുക്കുക പോലെയുളള കാര്യങ്ങളില്‍ നടത്തുന്ന സാന്ദര്‍ഭീകമായ ഉണര്‍ത്തലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും, അബ്ദുല്‍ ഹമീദ് ഫൈസി അടക്കമുളള പണ്ഡിതനിരയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലങ്കില്‍ വ്യാജകേശ കേന്ദ്രം ഒരു ചൂഷണ കേന്ദ്രമായി മാറുമായിരുന്നുവെന്നും ജൂറി വിലയിരുത്തി. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്തഫ ബാഖവി പെരുമുഖം, ഫവാസ് ഹുദവി പട്ടിക്കാട്, അബൂബക്കര്‍ ബാഖവി മാരായമംഗലം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, ഹബീബുളള പട്ടാമ്പി തുടങ്ങിയ ഏഴംഗ ജൂറിയാണ് ഫൈസിയുടെ പേര് നിര്‍ദേശിച്ചത്. മലപ്പുറം ജില്ലയിലെ അമ്പലക്കടവ് സ്വദേശിയായ അബ്ദുല്‍ ഹമീദ് ഫൈസി ഇപ്പോള്‍ കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളേജ് പ്രൊഫസറാണ്. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബി കോളേജില്‍ നിന്ന് ഫൈസി ബിരുദവും കാലിക്കററ് യൂണിവേഴ്‌സിററിയില്‍ നിന്ന് അഫ്ദലുല്‍ ഉലമയും ഫാറൂഖ് റൗദത്തുല്‍ ഉലൂമില്‍ നിന്ന് അറബിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും, അലീഗര്‍ യൂണിവേഴ്‌സിററിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും അബ്ദുല്‍ ഹമീദ് ഫൈസി നേടിയിട്ടുണ്ട്. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഫൈസി ഇപ്പോള്‍ സത്യധാര ദൈ്വവാരിക ചീഫ് എഡിററര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി, ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. 2014 ഏപ്രിലില്‍ കാസര്‍കോഡ് വെച്ച് നടക്കുന്ന എസ് വൈ എസ് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് നല്‍കും. ഇരുപത്തിഅയ്യായിരം രൂപയും ഷീല്‍ഡുമാണ് അവാര്‍ഡായി നല്‍കുക എന്ന് എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി ഭാരവാഹികളായ മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ബാഖവി മാരായമംഗലം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
- Alavikutty. AK Olavattoor

പണ്ഡിതന്മാ൪ സാമൂഹ്യ പരിഷ്ക൪ത്താക്കളാകണം : പി.കെ.പി. ഉസ്താദ്

കണ്ണൂ൪ : ആധുനിക സമൂഹത്തിലെ പണ്ഡിതന്മാ൪പ്രവാചക പാത പിന്തുടര്‍ന്ന് സാമൂഹ്യ പരിഷ്ക൪ത്താക്കളുടെ ദൌത്യം ഏറ്റെടുക്കണമെന്നും മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ ജനകീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പണ്ഡിതന്മാ൪ക്ക് സാധിക്കണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോഡ് ജനറൽ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്ല്യാ൪ പ്രസ്താവിച്ചു. ധാ൪മിക അധഃപതനം നേരിടുന്ന കാലികസമൂഹത്തിൽ സാന്മാ൪ഗിക അവബോധം സൃഷ്ടിക്കാൻ പണ്ഡിതന്മാ൪ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കണ്ണൂ൪ ജില്ലാ കമ്മിറ്റി ഖതീബ്മാ൪ക്കായി നടത്തുന്ന വിഫാഖ് മനഃശാസ്ത്ര പഠന കോഴ്സിൻറെ രണ്ടാം ബാച്ച് കണ്ണൂ൪ ഇസ്ലാമിക് സെൻററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെതെരഞ്ഞെടുക്കപ്പെട്ട ഖതീബുമാ൪ക്കായി എസ് കെ എസ് എസ് എഫ് ഇബാദ് വിംഗ് സംഘടിപ്പിക്കുന്ന ഒരു വ൪ഷം നീണ്ടുനിൽക്കുന്ന മനഃശാസ്ത്ര പഠന കോഴ്സാണ് വിഫാഖ്. അബ്ദുലത്തീഫ് പന്നിയൂ൪ അധ്യക്ഷത വഹിച്ചു. എസ്.വി. മുഹമ്മദലി മാസ്റ്റ൪ ക്ലാസെടുത്തു. ജഅ്ഫ൪ സാദിഖ് റഹ്മാനി, മശ്ഹൂദ്ഹാജി, ജുനൈദ്ചാലാട് സംസാരിച്ചു. ഹസൻ ദാരിമി സ്വാഗതവും മുത്തലിബ് ഫൈസി നന്ദിയും പറഞ്ഞു.
- latheef panniyoor

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ടി.കെ.എം. ബാവ മുസ്ലിയാർ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡണ്ട്‌ ശൈഖുനാ ടി.കെ.എം ബാവ മുസ്ലിയാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ കേന്ദ്ര കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച അബ്ബാസിയ മേഖല അനുസ്മരണം മുഹമ്മദലി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഇല്യാസ് മൗലവി അനുസ്മരണ പ്രസംഗം നടത്തി. മൻസൂര്‍ ഫൈസി, ഹംസ ദാരിമി, ഫളലുറഹ്‍മാന്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും മുസ്തഫ ചട്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.
സിറ്റി സംഘം റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തിൽ നടന്ന സിറ്റി മേഖല അനുസ്മരണം ഇഖ്‌ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു. ഉസ്മാൻ ദാരിമി അനുസ്മരണ പ്രസംഗം നടത്തി. ഉണ്ണീൻ കുട്ടി ദാരിമി, അബ്ദുൽ ശുക്കൂർ എന്നിവര്‍ സംസാരിച്ചു. അയ്യൂബ് പുതുപ്പമ്പ് സ്വാഗതവും ഷമീർ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
ഹവല്ലി അൽ ഫൌസ് റസ്റ്റോറന്‍റ് ഓടിറ്റൊറിയത്തിൽ നടന്ന ഹവല്ലി മേഖല അനുസ്മരണം ഇ.എസ് അബ്ദുറഹിമാൻ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹീം അൽ ഹസനി അനുസ്മരണ പ്രസംഗം നടത്തി. ഹസൻ ചെറുവത്തൂർ , സുല്‍ഫികർ അലി, ഖമറുദ്ദീൻ എന്നിവര്‍ സംസാരിച്ചു. അശ്കർ അലി സ്വാഗതവും ഉസ്മാൻ മട്ടന്നൂർ നന്ദിയും പറഞ്ഞു.
മംഗഫ് മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ഫഹാഹീൽ മേഖല അനുസ്മരണം അബ്ദുൽ ഗഫൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ ഫൈസി അനുസ്മരണ പ്രസംഗം നടത്തി. ഇസ്മായിൽ പയ്യന്നൂര്‍ , അബ്ദുൽ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സലാം പെരുവള്ളൂർ സ്വാഗതവും ഫൈസൽ ചേനേത്ത് നന്ദിയും പറഞ്ഞു.
ഫർവാനിയ ദാറു സൈനബ് ഓഡിറ്റോറിയത്തിൽ നടന്ന ഫർവാനിയ മേഖല അനുസ്മരണം മൊയ്തീന്‍ഷാ ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരിമി അനുസ്മരണ പ്രസംഗം നടത്തി. ഇബ്രാഹിം അരിയിൽ , ഹക്കീം അരിയിൽ എന്നിവര്‍ സംസാരിച്ചു. അബ്ദുറഹിമാൻ കോയ സ്വാഗതവും സ്വാദിഖ് നന്ദിയും പറഞ്ഞു.
- kuwait islamic center

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം; വിവാദം അവസാനിപ്പിക്കണം : SKSSF കാസര്‍കോട്

കാസറകോട് : മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ രജിസ്‌ട്രേഷന്‍ പ്രായം 16വയസ്സായി നിജപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ പഞ്ചായത്തുകളിലേക്ക് അയച്ച സര്‍ക്കുലറുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിപടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 18വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നത് അത്യപൂര്‍വ്വംമാത്രമാണ്. എന്നാല്‍ ചിലപ്രത്യേക സാഹചര്യങ്ങളില്‍ മാത്രം നടക്കുന്ന വിവാഹങ്ങളുടെ രജിസ്‌ട്രേഷന് നിലവിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിമാത്രം ഇറക്കിയ പുതിയ സര്‍ക്കുലറിനെ ശൈശവവിവാഹ നിരോധന നിയമവുമായി ബന്ധപ്പെടുത്തിയും ശൈശവിവാഹം പ്രോല്‍സഹായിപ്പിക്കലാണെന്നുമുള്ള പ്രചരണം ദുരുദ്ദേശപരമാണ്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെങ്കിലും നല്ല തീരുമാനം എടുക്കുമ്പോള്‍ അതിന്ന് വര്‍ഗ്ഗീയതയുടെ നിറംനല്‍കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ നേതാക്കളുടെയും സാംസ്‌കാരിക നേതാക്കളെന്ന് അവകാശപ്പെടുന്നവരുടേയും അഭിപ്രായം മതസൗഹാര്‍ദ്ദത്തിന്ന് പേര്‌കേട്ട കേരളീയ അന്തരീക്ഷത്തിന് യോജിച്ചതല്ലെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കൂടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee

തശ്ദീദ്; SKSSF തൃക്കരിപ്പൂര്‍ മേഖലാ തല കാമ്പയിന് തുടക്കമായി

തൃക്കരിപ്പൂർ : SKSSF കാസറഗോഡ് ജില്ല കമ്മിറ്റി 'കരുത്തുറ്റ കരങ്ങളിൾ ഭദ്രമാണ് ഈ സംഘ ശക്തി' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി മേഖല പ്രവർത്തക സമിതി അംഗങ്ങൾക്കുള്ള കാമ്പയിനു ത്രിക്കരിപ്പൂരിൽ തുടക്കമായി. പരിപാടി ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ഹാരിസ് ഹസനി മെട്ടമ്മൽ, നാഫി അസ് അദി, സുബൈർ ഖാസിമി, സഈദ് ദാരിമി, ശമീർ ഹൈതമി, മുനീർ അസ്ഹരി, അബ്ദുറഹിമാൻ വെളുത്തപൊയ്യ, ഹാഫിസ് ആരിഫ് മുനവ്വിർ നഗർ സംസാരിച്ചു.
- skssftkrmekhala

ശരീഅത്ത് അറിയാത്തവര്‍ അഭിപ്രായം പറയേണ്ട : SKSSF

കോഴിക്കോട് : മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹ റജിസ്‌ട്രേഷന്‍ 16 വയസ്സ് നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശൈശവ വിവാഹം പ്രോല്‍സാഹിപ്പിക്കലാണെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം ബാലിശമാണെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നത് അത്യപൂര്‍വ്വം മാത്രമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ മാത്രം നടക്കുന്ന ഇത്തരം വിവഹങ്ങളുടെ റജിസ്‌ട്രേഷന് സാങ്കേതിക തടസ്സം ഒഴിവാക്കാന്‍ മാത്രമാണ് പുതിയ സര്‍ക്കുലര്‍ പ്രയോജനപ്പെടുന്നത്. ഇതിനെ ശൈശവ വിവാഹ നിരോധന നിയമവുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരമാണ്. പുതിയ സര്‍ക്കുലര്‍ സാമൂഹിക അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്ന് പ്രചരിപ്പിക്കുന്നവരാണ് വിവാദത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സര്‍ക്കാര്‍തിരിച്ചറിയണം. വിവാദങ്ങള്‍ വരുമ്പോഴേക്കും ഒളിച്ചോടുന്നതിന് പകരം ഇച്ഛാശക്തി കാണിക്കാന്‍ അധികാരികള്‍ക്ക് സാധിക്കണം. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ശരീഅത്ത് നിയമങ്ങളെ കുറിച്ച് അറിവില്ലാത്തവര്‍ മുസ്‌ലിം സമുദായത്തിന്റെ പേരില്‍ അഭിപ്രായം പറയേണ്ടതില്ലന്ന് പ്രസ്താവനയില്‍ പറഞ്ഞു.
വൈസ്. പ്രസി. സിദ്ധീഖ് ഫൈസി വെണ്‍മണല്‍ അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ അബ്ദുല്‍റഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, കെ ഉമര്‍ ദാരിമി, ഇബ്രാഹീം ഫൈസി, മുസ്തഫ അശ്‌റഫി, ബഷീര്‍ ഫൈസി, പി എം റഫീഖ് അഹമ്മദ്, കെ മമ്മുട്ടി മാസ്റ്റര്‍ , ബിശ്‌റുല്‍ഹാഫി, ഷാനവാസ് മാസ്റ്റര്‍ , അബ്ദുസ്സലാം ദാരിമി, അയ്യൂബ് കൂളിമാട് എന്നിവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തല്ലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ശരീഅത്ത്; തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള നീക്കം തിരിച്ചറിയണം

കോഴിക്കോട് : ഇസ്‌ലാമിക ശരീഅത്ത് മതനിയമ വ്യവസ്ഥകളാണ്. അത് അംഗീകരിക്കുന്നവരാണ് മുസ്‌ലികള്‍. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ചില രാഷ്ട്രങ്ങളില്‍ ശരീഅത്ത് വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഭാഗികമായേ നിലനില്‍ക്കുന്നുള്ളു. ഇന്ത്യയുടെ ഭരണഘടന അതിന്റെ മൗലികാവകാശം അനുഛേദം 25,26,27,28 ഉള്‍പ്പെടുത്തി പരിരക്ഷ നല്‍കിയതാണ് പൗരന്മാരുടെ വിശ്വാസ, സംസ്‌ക്കാര അവകാശവും, സംരക്ഷണവും. ഇന്ത്യക്കാര്‍ക്കെല്ലാം ഒരുപോലെ ബാധകമായ ക്രിമിനല്‍ ചട്ടങ്ങള്‍ പോലെ ഏക വ്യക്തിനിയമവും ഉണ്ടാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന ബി.ജെ.പിയുടെ നിയുക്ത നേതാവ് നരേന്ദ്രമോഡിയുടെ പ്രസ്താവന വന്നപ്പോള്‍ തന്നെ കേരളത്തിലും ചിലര്‍ അനാവശ്യ ശരീഅത്ത് ചര്‍ച്ചകള്‍ കൊണ്ടുവന്നത് ദുരൂഹമാണ്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് വിഷയമാക്കി ശരീഅത്ത് മാറ്റാന്‍ ചിലര്‍ ലക്ഷ്യമാക്കുന്നതായി സംശയിക്കണം.
ശരീഅത്ത് സാമൂഹിക പ്രമാനം മാത്രമല്ല-അത് സാമൂഹികവും, കര്‍മ്മപരവും വിശ്വാസ പരവുമായ സംമ്പൂര്‍ണ്ണ വ്യവസ്ഥകളാണ്. അത് സ്വീകരിക്കുന്നവരെ വിലക്കാനോ, ഇകഴ്ത്താനോ ആര്‍ക്കും ആധികാരമില്ല. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന പ്രായോഗികവും, ശാസ്ത്രീയവുമായ ഈ വ്യവസ്ഥകളെ പൂഛിക്കാന്‍ ചിലര്‍ കാണിക്കുന്ന തിടുക്കം മറ്റുപലതുമാണ് സൂചിപ്പിക്കുന്നത്. ഭരണകൂടങ്ങളും, ഭരണഘടനാ സ്ഥാപനങ്ങളും ചില മാധ്യമങ്ങളും മതകാര്യങ്ങളിലടപെടുന്നതും, മതം വ്യാഖ്യാനിക്കുന്നതും ആശ്യാസ്യമല്ല.
ഇയ്യിടെ ചെന്നൈ ഹൈക്കോടതി നടത്തിയ ഒരു വിധിന്യായത്തില്‍ പ്രായപൂര്‍ത്തിയായവര്‍ നടത്തുന്ന അവിഹിത ലൈംഗിക ബന്ധം വിവാഹമായി കണക്കാക്കണമെന്ന പരാമര്‍ശവും ശരിയായില്ല. വിവാഹം സാധുവാകാനാവശ്യമായ ശരീഅത്ത് വ്യവസ്ഥകള്‍ പാലിക്കാതെ വിവാഹം സംഭവിക്കുന്നില്ല. വലിയ്യ്, മഹ്‌റ്, സാക്ഷികള്‍ തുടങ്ങിയവ ഉള്‍പ്പെടെ നടക്കുന്ന ഉടമ്പടിയാണ് വിവാഹം. വിഭിചാരം മാപ്പര്‍ഹിക്കാത്ത മഹാ പാപമായി ഇസ്‌ലാം കണക്കാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത്ത് അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് ജീവിക്കാനുള്ള അവകാശം അനുവദിക്കുന്നതോടൊപ്പം ഇടക്കിടെ അപസ്വരങ്ങള്‍ ഉയര്‍ത്തി അവരെ അപമാനിക്കാതിരിക്കാനും എല്ലാവര്‍ക്കും ബാധ്യത ഉണ്ടന്ന് സുന്നി യുവജന സംഘം സംസ്ഥാന കാര്യദര്‍ശിമാരായ പി.പി.മുഹമ്മദ് ഫൈസി, എം.പി.മുസ്തഫല്‍ ഫൈസി, കെ..റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
- Samasthalayam Chelari

ദാറുല്‍ ഹുദാ ഇമാം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരഭത്തിന് കീഴില്‍ മഹല്ലുകളില്‍ സേവനം അനുഷ്ഠിക്കുന്ന ഇമാമുമാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹല്ലുകളില്‍ ഇമാം, ഖത്തീബ് ആയി 2 വര്‍ഷമായി സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. നേതൃഗുണ പരിശീലനം, മന:ശാസ്ത്ര പഠനം, മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ മാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. 2013 ജൂലായ് 31 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷാ ഫോം ദാറുല്‍ ഹുദാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ദാറുല്‍ ഹുദാ വെബ്‌സൈറ്റ് www.darulhuda.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 9846047066, 9744477555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University