ജാമിഅ നൂരിയ്യ അറബിയ്യഃയുടെ ലോഗോ പ്രകാശനം ചെയ്തു

പെരിന്തൽമണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യഃക്ക് വേണ്ടി തയ്യാറാക്കിയ പുതിയ ലോഗോയുടെ പ്രകാശന കർമ്മം ശൈഖുൽ ജാമിഅ കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജാമിഅ ജന:സെക്രട്ടറി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ശിയാസ് അഹ്മദ് ഹുദവി പാലത്തിങ്ങലാണ് അന്താരാഷ്ട്ര നിലവാരമുള്ള ലോഗോ രൂപകല്പന ചെയ്തത്.

ചടങ്ങിൽ ജാമിഅ സെക്രട്ടറി കെ.ഇബ്രാഹീം ഫൈസി തിരൂർക്കാട്, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സുലൈമാൻ ഫൈസി ചുങ്കത്തറ, ഒ.ടി.മുസ്തഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, ഉമർ ഫൈസി മുടിക്കോട്, എ.ടി മുഹമ്മദലി ഹാജി, മുജ്തബ ഫൈസി ആനക്കര, ഹാഫിള് സൽമാൻ ഫൈസി, നാസർ ഫൈസി വയനാട്, ഉസ്മാന്‍ ഫൈസി അരിപ്ര പങ്കെടുത്തു.

ദാറുല്‍ഹുദാ ആസാം കാമ്പസിലെ ഗ്രാന്‍ഡ് മസ്ജിദ് തുറന്നു

പ്രതിസന്ധികളെ ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരാണ് പണ്ഡിതര്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍

ബാര്‍പേട്ട (ആസാം): ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ ആസാം ഓഫ് കാമ്പസില്‍ നിര്‍മാണം പൂര്‍ത്തിയായ ഗ്രാന്‍ഡ് മസ്ജിദ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നമസ്‌കാരത്തിനായി തുറന്നു നല്‍കി.

ഏതു കാലത്തെ പ്രതിസന്ധികളെയും ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരും അതിജയിക്കേണ്ടവരുമാണ് പണ്ഡിതരെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളം ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസ-സാംസ്‌കാരിക ചൈതന്യം ദേശവ്യാപകമായും അന്താരാഷ്ട്രതലത്തിലും പ്രസരിപ്പിക്കാനുള്ള ദാറുല്‍ഹുദായുടെ ദൗത്യം ശ്രമകരമാണെന്നും ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല; ചരിത്രം സൃഷ്ടിക്കുക കൂടി പണ്ഡിതര്‍ ചെയ്യേണ്ടതുണ്ടെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പരിതാപകരമായ അവസ്ഥക്കു പരിഹാരം വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു.

ആസാമിലെ മതപണ്ഡിത നേതാക്കളും ജനപ്രതിനിധികളും പ്രദേശവാസികളും അടക്കം നൂറുക്കണക്കിന് ആളുകള്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ് ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാന്‍ കാമ്പസിലെത്തിയിരുന്നു. 10130 ചതുരശ്ര അടി വിസ്തൃതിയില്‍ ഇരുനിലകളിലായി പണിത വിശാലമായ പള്ളിയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് പ്രര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്.

ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ബാര്‍പേട്ട മണ്ഡലം എം.പി അബ്ദുല്‍ ഖാലക്, എം.എല്‍.എമാരായ ജാകിര്‍ ഹുസ്സൈന്‍ സിക്ദര്‍, അഷ്‌റഫുല്‍ ഹുസ്സൈന്‍, സിദ്ദീഖ് അഹ്മദ്, ആസാം കോട്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം തലവന്‍ ഡോ. ഫസലുര്‍റഹ്മാന്‍, ഗുവാഹത്തി യൂനിവേഴ്‌സിറ്റി അറബി വിഭാഗം തലവന്‍ ഡോ. മിസാജുര്‍റഹ്മാന്‍ താലൂക്ദാര്‍, ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ആസാം ഓഫ് കാമ്പസ് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഈനുദ്ദീന്‍ ഹുദവി വല്ലപ്പുഴ, അബൂബക്കര്‍ ഹാജി മൂസാംകണ്ടി, അബ്ദുര്‍റശീദ് ഹാജി മൂസാംകണ്ടി, മുഫ്തി സുലൈമാന്‍ ഖാസിമി, മുഫ്തി ആലിമുദ്ദീന്‍ ഖാന്‍, അക്കാസ് അലി സാഹിബ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ദിലേര്‍ഖാന്‍, ജാസിം ഓമച്ചപ്പുഴ, ബാവ ഹാജി പാണമ്പ്ര, ബശീര്‍ ഹാജി ഓമച്ചപ്പുഴ, നാസര്‍ വെള്ളില, വി.പി കോയ ഹാജി ഉള്ളണം, ഫൈസല്‍ അങ്ങാടിപ്പുറം തുടങ്ങിയ ദാറുല്‍ഹുദാ - ഹാദിയാ പ്രതിനിധികള്‍ സംബന്ധിച്ചു.
- Darul Huda Islamic University

ജാമിഅഃ സമ്മേളനം; മജ്‌ലിസുന്നൂര്‍ വാര്‍ഷികം 2022 മാര്‍ച്ച് 7 ന്

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 59-ാം വാര്‍ഷിക 57-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം മാര്‍ച്ച് ഏഴിന് വൈകിട്ട് 7 മണിക്ക് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തും പുറത്തുമായി നടക്കുന്ന അയ്യായിരിത്തിലേറെ മജ്്‌ലിസുന്നൂര്‍ സദസ്സുകളുടെ വാര്‍ഷിക സംഗമമാണ് ജാമിഅയില്‍ നടക്കുക. സമസ്തയിലെ മുതിര്‍ന്ന പണ്ഡിതന്മാര്‍, പ്രമുഖ സാദാത്തുകള്‍, സൂഫിവര്യമാര്‍, മജ്‌ലിസുന്നൂര്‍ അമീറുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. മജ്‌ലിസുന്നൂര്‍ സദസ്സുകളുടെ പത്താം വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്.
- JAMIA NOORIYA PATTIKKAD

സമസ്ത പ്രവാസി സെല്‍ 100 പേര്‍ക്ക് ജീവനോപാധികള്‍ക്ക് സഹായം നല്‍കും

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന 100 പേര്‍ക്ക് ജീവനോപാധികള്‍ക്കുള്ള സഹായം നല്‍കും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന സമ്മേളനം 2023 ഡിസംബറില്‍ നടത്തും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന മീറ്റില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.

കാളാവ് സൈതലവി മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന കണ്‍വീനര്‍ സ്ഥാനത്തേക്ക് മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജിയെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.

സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, കെ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്ഥഫ ബാഖവി കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, റാശിദ് ഗസ്സാലി വയനാട്, പ്രവാസി ക്ഷേമനിധി മെമ്പര്‍ രാഗേഷ് എന്നിവര്‍ ക്ലാസെടുത്തു. സമസ്ത പ്രവാസി സെല്‍ വര്‍ക്കിംങ് കണ്‍വീനര്‍ ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL

എട്ട് മദ്റസകള്‍ക്കുകൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 10459 ആയി

കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10459 ആയി.

ഹയാത്തുല്‍ ഇസ്ലാം മദ്റസ ഹാമിദാബാദ്, ഹയാത്തുല്‍ ഇസ്ലാം മദ്റസ അനിലകട്ടെ, നുസ്റത്തുല്‍ ഇസ്ലാം മദ്റസ രാജത്ത്റ ഗുരി (ദക്ഷിണകന്നട), സിറാജുല്‍ഹുദാ മദ്റസ കാട്ടിപ്പള്ളം, ഇര്‍ശാദുല്‍ ഇസ്ലാം അഴീക്കല്‍ ബ്രാഞ്ച് എടച്ചാക്കൈ-അഴീക്കല്‍, ഇര്‍ശാദുല്‍ ഇസ്ലാം കൊക്കാകടവ് ബ്രാഞ്ച് കൊക്കാകടവ് (കാസര്‍ഗോഡ്), മോഡേണ്‍ സെക്കണ്ടറി സ്കൂള്‍ കാഞ്ഞിരങ്ങാട് (കണ്ണൂര്‍), ജെംസ് പബ്ലിക് സ്കൂള്‍ കൂരിയാട് (മലപ്പുറം) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

സമസ്ത പ്രവാസി സെല്‍ സംസ്ഥാന ലീഡേഴ് മീറ്റ് ഇന്ന്

കോഴിക്കോട് : സമസ്ത പ്രവാസി സെല്‍ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ഇന്ന് (15-02-2022) രാവിലെ 10.30ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന പ്രസിഡണ്ട് ആദൃര്‍ശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനാകും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, (ജീവിതം നാട്ടിലും മറുനാട്ടിലും) റാശിദ് ഗസ്സാലി വയനാട് (ധനകാര്യ മാനേജ്‌മെന്റ്) എന്നിവര്‍ വിഷയം അവതരിപ്പിക്കും. കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സിദ്ദീഖ് നദ്‌വി ചേറൂര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സുപ്രഭാതം ഓണ്‍ലൈന്‍ ചാനല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും
- SAMASTHA PRAVASI CELL

മതചിഹ്നങ്ങളോടുള്ള അവമതിപ്പ് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: മത ചിഹ്നങ്ങളോടുള്ള അവമതിപ്പും അപകര്‍ഷതയും വെറുപ്പും വര്‍ധിച്ചുവരുന്നത് രാജ്യത്തിന്റെ ഉന്നത സംസ്‌കൃതിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ്.കെ.ജെ.എം.സി.സി. നിര്‍വ്വാഹക സമിതി യോഗം ഉണര്‍ത്തി. ഹിജാബിനെ കുറിച്ച് രാജ്യത്ത് നടക്കുന്ന കോലാഹലങ്ങള്‍ അവസാനിപ്പിക്കണമെന്നും മതചിഹ്നങ്ങളെ ആദരിച്ച പാരമ്പര്യം ഭാരതീയ സംസ്‌കാരമായിരിക്കെ അത് നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഹിജാബ് മൗലികാവകാശമായതിനാല്‍ ഈ അവകാശ സംരക്ഷണത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ചേളാരി മുഅല്ലിം ഓഡിറ്റോറിയം മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, പി.കെ. അബ്ദുല്‍ ഖാദിര്‍ ഖാസിമി, അബ്ദുസ്സ്വമദ് മുട്ടം, എം.എ. ചേളാരി, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.കെ.എസ്. തങ്ങള്‍ എടവണ്ണപ്പാറ, നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി കണ്ണൂര്‍, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, എ.എം. ശരീഫ് ദാരിമി നീലഗിരി, എ.അശ്‌റഫ് ഫൈസി പനമരം, എം.കെ. അയ്യൂബ് ഹസനി ബാംഗ്ലൂര്‍, വി.എം. ഇല്‍യാസ് ഫൈസി തൃശൂര്‍, എം.യു.ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ശാജഹാന്‍ അമാനി കൊല്ലം, അബ്ദുല്‍ ലത്തീഫ് ദാരിമി ചിക്മഗളുരു സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen