- JAMIA NOORIYA PATTIKKAD
ഓസ്‌ഫോജ്‌ന കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം
പട്ടിക്കാട്: ഓസ്‌ഫോജ്‌ന കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹാജി. കെ മമ്മദ് ഫൈസി ഗോള്‍ഡ് മെഡലിനു വേണ്ടിയുള്ള സംസ്ഥാന തല ഹിഫ്‌ള് മത്സരം സംഘടിപ്പിക്കുന്നു. ജാമിഅഃ നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ കേരളത്തിലെ ദര്‍സ്, ഹിഫ്‌ള് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. 20 വയസ്സ് കവിയാത്തവര്‍ക്ക് ഖുര്‍ആന്‍ മുഴുവനായും 15 വയസ്സ് കവിയാത്തവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളില്‍ നിന്നുമായിരിക്കും മത്സരം. ഒരു സ്ഥാപനത്തില്‍ നിന്നും പരമാവധി 3 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ജനുവരി 4നു മുമ്പായി സ്ഥാപന മേധാവികളാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 9567253101 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD