അസ്മി; പ്രിസം ഫ്രൈഡേ ഫ്രഷ്നസ്സ് ഉൽഘാടനം ചെയ്തു

അസ്മിയുടെ ധാർമ്മിക - സാംസ്കാരിക സംഘമായ പ്രിസം പദ്ധതിക്ക് കീഴിലുള്ള ഫ്രൈഡേ ഫ്രഷ് നസ്സ് പ്രോഗ്രാമിന്റെ സംസ്ഥാന ഉൽഘാടനം പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികൾ നേരിടുന്ന സാമൂഹ്യ വിപത്തിനെ ചെറുക്കാനും, മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുന്നതിലും വിദ്യാർത്ഥികൾക്കിടയിലെ ഒരു മാതൃക സംഘമായി രൂപപ്പെടുത്തുകയാണ് പ്രിസം കേഡറ്റിലൂടെ ഫ്രൈഡേ ഫ്രഷ് പ്രോഗ്രാമുകൾ ഉദ്ധേശി ക്കുന്നത്. സ്രാമ്പ്യബസാർ അൽ ബയാൻ സ്ക്കൂളിൽ നടന്ന ചടങ്ങിൽ അസ്മി വർക്കിംഗ് സെക്രട്ടറി അബ്ദുറഹീം ചുഴലി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജിങ്ഡയറക്ടർ നൗഫൽ കൂമണ്ണ, പി. ടി. എ പ്രസിഡണ്ട് സുബൈർ ചോലയിൽ, സലാം പരുത്തിക്കോട്, ഇബ്രാഹിം പള്ളിക്കൽ ബസാർ, റഷീദ്. എ. പി, എന്നിവർ സംസാരിച്ചു. മുസ്തഫ. കെ. ഇ, നൗഷാദ് സ്രാമ്പ്യബസാർ പ്രിൻസിപ്പൾ ജംഷീന ടീച്ചർ, സജ്ന ടീച്ചർ, സലീന ടീച്ചർ എന്നിവർ പങ്കെടുത്തു. മൊയ്തീൻ കുട്ടി ദാരിമി സി. കെ ചടങ്ങിന് നന്ദി പറഞ്ഞു.

- Samasthalayam Chelari